Author: News Desk
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യന്റെ ജീവിതത്തിൽ പ്രവചനാതീതമായ മാറ്റങ്ങൾ വരുത്തുന്ന കാലമാണ് കടന്നു പോകുന്നത്. AI ഈ വിധം ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുമ്പോൾ Robin Tommy, Social Impact Innovations, TCS നാം അറിഞ്ഞിരിക്കേണ്ട പ്രധാന വെല്ലുവിളികളെക്കുറിച്ച് Channeliam.com-നോട് സംസാരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ ജീവിതരീതിയിലും സാമൂഹിക ഇടപെടലുകളിലും നമ്മുടെ ജോലികളിലും പ്രകടമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. മുമ്പ്, ആമസോൺ, നെറ്റ്ഫ്ലിക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നമ്മൾ AI-യുടെ ഉപയോഗം കണ്ടിട്ടുണ്ട്. അവിടെ അത് സിനിമകളും ഉൽപ്പന്നങ്ങളും നിർദ്ദേശിക്കുന്ന ഒരു പേഴ്സണൽ റെക്കമെന്റേഷൻ എഞ്ചിനായി പ്രവർത്തിച്ചു. എന്നാൽ ChatGPT യുടെ വരവ് AI യുടെ പ്രയോഗങ്ങളിലും ഉപയോഗങ്ങളിലും മനസ്സിലാക്കുന്നതിലും വിപ്ലവം സൃഷ്ടിച്ചു. AI നമ്മുടെ ധാരണ രൂപപ്പെടുത്താനും ഡാറ്റാ അധിഷ്ഠിതമായി തീരുമാനങ്ങൾ എടുക്കുന്നതിന്റെ പ്രാധാന്യം വെളിവാക്കാനും തുടങ്ങി. ഈ മാറ്റം കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. മെഷീൻ ലേണിംഗ്, ഡീപ്പ് ലേണിംഗ് അൽഗോരിതം എന്നിവ ചേർന്ന് വലിയ അളവിലുള്ള ഡാറ്റകളിലെ വിപുലമായ ട്രെയിനിംഗും ചാറ്റ്ജിപിടി പോലുള്ള പ്ലാറ്റ്‌ഫോമുകളും ചേർന്ന്, AI-യെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു. നാച്ചുറൽ ലാംഗ്വേജ് ജനറേഷന്റെ (NLG) കഴിവുകളും AI-യുമായി ഇടപഴകുമ്പോൾ കൈമാറുന്ന വിപുലമായ…
വിദേശ വായ്‌പ തത്കാലം വേണ്ട, എന്നാൽ വിദേശ നിക്ഷേപം ഇങ്ങു പോരട്ടെ. 2023 സാമ്പത്തികവർഷത്തിലെ ഇന്ത്യൻ ട്രെൻഡാണിത്. പലിശയുയർത്തിയാലും ചെറുരാജ്യങ്ങൾ കൈയും നേടി ചെല്ലുമെന്ന വികസിത രാജ്യങ്ങളുടെ ധാരണക്ക് ഇന്ത്യ നൽകുന്ന മറുപടിയാണിത്. വിദേശ വായ്‌പകളുടെ പകിട്ട് തീരെ കുറഞ്ഞിരിക്കുന്നു ഇക്കാലത്തു. അതേസമയം റിസര്‍വ് ബാങ്കിന്‍റെ കണക്കുകളനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ ബാങ്കുകളുടെ വായ്പാ വിതരണത്തില്‍ പത്ത് ശതമാനത്തിലധികം വളര്‍ച്ചയാണുണ്ടായത്. എന്നാൽ വിദേശ നിക്ഷേപത്തിൽ ഇന്ത്യക്കൊരു വിട്ടുവീഴ്ചയുമില്ല. ഇന്ത്യയിലെ ഓഹരി വിപണിയില്‍ മെയ് ആദ്യ പകുതിയില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ 24,939 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി. ഇത് കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ്. പലിശ നിരക്കുയർത്തിയാൽ ഇന്ത്യക്കു വേണ്ട ആഗോള മേഖലയില്‍ പലിശ നിരക്ക് കുത്തനെ കൂടിയതോടെ വിദേശ വായ്പയെടുക്കുന്ന ഇന്ത്യന്‍ കമ്പനികളുടെ എണ്ണം ഗണ്യമായി കുറയുന്നു എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. വിഭവ സമാഹരണം രാജ്യത്തിനകത്തും നിന്ന് തന്നെ കണ്ടെത്തുവാനാണ് ഇപ്പോളത്തെ ശ്രമങ്ങൾ.…
ഇന്ത്യയിൽ ഇന്റർനെറ്റ് സുതാര്യവും അതെ സമയം ഉപയോക്താക്കൾക്ക് ഹാനികരമല്ലെന്നും ഉറപ്പു വരുത്തണം. അതിനു പര്യാപ്തമായ ഡിജിറ്റൽ ഇന്ത്യ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തണം. ഇതാണ് കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി വകുപ്പിന്റെ ലക്‌ഷ്യം. ഇതിലേക്കുള്ള നിർദേശങ്ങളായിരുന്നു മുംബൈയിൽ സംഘടിപ്പിച്ച ഡിജിറ്റൽ ഇന്ത്യ ഡയലോഗിൽ ഉയർന്നു കേട്ടത്. നിലവിലുള്ള ഐടി നിയമങ്ങൾ കാലാനുസൃതമായി പുതുക്കിയെഴുതി ഇന്ത്യയുടെ വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന തരത്തിൽ ശക്തമായ ഒരു നിയമ ചട്ടക്കൂടിനു രൂപം നൽകുകയാണ് ഇത്തരം ചർച്ചകൾ വഴി സർക്കാർ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ, ഡിജിറ്റൽ ഇന്ത്യ ആക്ട്, ദേശീയ ഡാറ്റാ ഗവേണൻസ് നയം, ഇന്ത്യൻ പീനൽ കോഡിലെ ഭേദഗതികൾ എന്നിവയെല്ലാമുൾപ്പെടുന്ന സമഗ്രമായ നിയമനിർമ്മാണം ഈ ചട്ടക്കൂടിന്റെ ഭാഗമായിരിക്കും. രാജ്യത്തെ ഡിജിറ്റൽ ഇന്ത്യ നിയമങ്ങൾ നവീകരിക്കുന്നതു സംബന്ധിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനുള്ള ചർച്ച -ഡിജിറ്റൽ ഇന്ത്യ ഡയലോഗിൽ നിരവധി നിർദേശങ്ങൾ ഉയർന്നു വന്നു. ഡിജിറ്റൽ മേഖലയുടെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ പ്രതിനിധികൾ, സ്റ്റാർട്ടപ്പ് സംരംഭകർ, നിയമ വിദഗ്ധർ മുതലായവർ പങ്കെടുത്ത ഡിജിറ്റൽ ഇന്ത്യ ഡയലോഗ് ചർച്ച കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി. രാജീവ്…
അമേരിക്കന്‍ പണമിടപാട് സ്ഥാപനത്തിലെ വെബ്‌സൈറ്റിലെ സുരക്ഷ വീഴ്ച കണ്ടെത്തിയ പാലക്കാട് സ്വദേശിയായ എഞ്ചിനീയറിംഗ് ബിരുദധാരിക്ക് 25 ലക്ഷം രൂപ പ്രതിഫലം. മലപ്പുറം പെരിന്തല്‍മണ്ണയിലെ റെഡ്ടീം ഹാക്കര്‍ അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി ഗോകുല്‍ സുധാകറാണ് ഈ അപൂര്‍വ്വ നേട്ടത്തിനുടമയായത്. ഗുരുതരമായ ബഗ് റിപ്പോർട്ട് ചെയ്തതിന് യുഎസിലെ പ്രമുഖ ഫിനാൻഷ്യൽ ടെക്‌നോളജി കമ്പനിയാണ് 25 ലക്ഷം രൂപ പാരിതോഷികം നൽകിയത്. ബഗുകൾ റിപ്പോർട്ടുചെയ്യുന്നതിന് സമീപകാലത്ത് നൽകിയ ഏറ്റവും ഉയർന്ന തുകകളിലൊന്നാണ് റിവാർഡ്. കമ്പനി ഉപയോഗിക്കുന്ന തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനിലെ റിമോട്ട് കോഡ് എക്‌സിക്യൂഷന്‍ വഴി ഫയലിലേക്ക് നല്‍കിയിരിക്കുന്ന ആക്‌സസ് മറ്റൊരു ഉപകരണത്തില്‍ നിന്ന് നിയന്ത്രിക്കാകും വിധമായിരുന്നു പ്രവര്‍ത്തനം. ഈ അപാകത HackerOne എന്ന ബഗ് ബൗണ്ടി പ്ലാറ്റ്‌ഫോം വഴി റിപ്പോര്‍ട്ട് ചെയതതിനാണ് റിവാർഡ് ലഭിച്ചത്. ആപ്പുകളിലെ കേടുപാടുകളോ ബഗുകളോ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിക്കല്‍ ഹാക്കര്‍മാര്‍ക്കുള്ള പ്ലാറ്റ്‌ഫോമാണ് ഹാക്കര്‍ വണ്‍. 0-10 വരെയുള്ള സ്കെയിലിൽ കമ്പ്യൂട്ടർ സിസ്റ്റം സുരക്ഷാ കേടുപാടുകളുടെ തീവ്രത വിലയിരുത്തുന്നതിനുള്ള മാനദണ്ഡമായ കോമൺ…
ഒരു ലക്ഷം കോടി നിറവിൽ എത്തിയിരിക്കുന്നു Make in India 2022-23 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ഇൻഡ്യക്കകത്തെ പ്രതിരോധ ഉത്പാദനത്തിന്റെ മൂല്യം ആദ്യമായി ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. വ്യക്തമായി പറഞ്ഞാൽ നിലവിലെ മൂല്യം 1,06,800 കോടി രൂപയാണ്. ലോകശക്തിയാകാനുള്ള മുന്നേറ്റത്തിൽ ഇന്ത്യയുടെ നീക്കങ്ങൾക്കു തദ്ദേശീയമായി ശക്തി പകരാൻ, ഇന്ത്യൻ വ്യവസായത്തിൽ സ്വാശ്രയത്വത്തിന്റെ ആത്മവിശ്വാസവും വിപണിസാധ്യതകളും വാനോളം ഉയർത്താൻ, മെയ്ക് ഇൻ ഇന്ത്യ സംരംഭം 2014 സെപ്തംബറിൽ ആരംഭിച്ചതാണ്. പിനീട് ഇന്ത്യക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യയെ ആഗോള രൂപകല്പന, നിർമ്മാണ ഹബ്ബാക്കി മാറ്റാൻ വിഭാവനം ചെയ്ത മേക്ക് ഇൻ ഇന്ത്യ ഒരു നിർണായക സാഹചര്യത്തോടുള്ള ഇന്ത്യയെന്ന ലോക ശക്തിയുടെ സമയോചിതമായ പ്രതികരണമായിരുന്നു. ലോകം അത് അറിഞ്ഞു തുടങ്ങി എന്നിടത്താണ് പദ്ധതിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യ കണ്ട വിജയ മൂല്യവും. ഇന്ന് പത്തരമാറ്റാണ് ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന പ്രതിരോധ ഉത്പന്നങ്ങൾക്ക്. കേന്ദ്ര സർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യ പദ്ധതികൾ വൻ വിജയത്തിലായതിനു പിന്നാലെയാണീ നേട്ടവും. സ്മാർട്ട് ഫോണുകൾക്കുള്ള…
എക്സൈസ് തീരുവ, മൂല്യവർധിത നികുതി, സേവന നികുതി തുടങ്ങിയ വിവിധ പരോക്ഷ നികുതികൾക്ക് പകരമായിട്ടാണ് ചരക്ക് സേവന നികുതി (GST) 2017-ൽ അവതരിപ്പിച്ചത്. 40 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുള്ള സാധനങ്ങൾ വിതരണം ചെയ്യുന്ന സംരംഭങ്ങളും 20 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുള്ള സേവനങ്ങളും ജിഎസ്ടി രജിസ്ട്രേഷനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. 15 അക്ക Goods and Services Taxpayer Identification Number (GSTIN) ഉം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ലഭിച്ചതിന് ശേഷം ചില വിശദാംശങ്ങൾ മാറ്റേണ്ട ആവശ്യം ഉയർന്നേക്കാം. ഇവിടെ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം. 1. GST സർട്ടിഫിക്കറ്റിലെ വിശദാംശങ്ങൾ ഓൺലൈനിൽ എങ്ങനെ മാറ്റാം? രജിസ്ട്രേഷനുശേഷം വിശദാംശങ്ങൾ ഭേദഗതി ചെയ്യുന്നതിന്, GST നിയമം അനുസരിച്ച്, REG-14 ഫോം ഉപയോഗിച്ച് “രജിസ്‌ട്രേഷൻ ഭേദഗതി” ക്കായി സംരംഭങ്ങൾ ഒരു അപേക്ഷ ഫയൽ ചെയ്യേണ്ടതുണ്ട്. ഭേദഗതികളെ കോർ, നോൺ-കോർ ഫീൽഡുകളായി തിരിച്ചിരിക്കുന്നു. പ്രധാന ഫീൽഡുകളിൽ ബിസിനസ്സ് പേര്, ഓഹരി ഉടമകളുടെ വിശദാംശങ്ങൾ, ബിസിനസ്സ് അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ, മാറ്റങ്ങൾ എന്നിവ ഉൾപ്പെടുന്നു. നോൺ-കോർ ഫീൽഡുകൾ…
കേരളത്തില്‍ നിന്ന് ആദ്യമായി ‘ഫോര്‍ബ്സ് 30 അണ്ടര്‍ 30 ഏഷ്യ 2023’ പട്ടികയില്‍ ഇടം പിടിച്ച് കേരള സ്റ്റാര്‍ട്ടപ്പായ ജെന്‍ റോബോട്ടിക്സിന്‍റെ സ്ഥാപകര്‍. ഏഷ്യയില്‍ നിന്ന് വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച ചെറുപ്പക്കാരെ കണ്ടെത്തുന്ന പട്ടികയിലാണ് ജെന്‍ റോബോട്ടിക്സ് സ്ഥാപകരായ വിമല്‍ ഗോവിന്ദ് എം.കെ, അരുണ്‍ ജോര്‍ജ്, റാഷിദ് കെ., നിഖില്‍ എന്‍.പി എന്നിവരുടെ പേരുകള്‍ ഉൾപ്പെട്ടത്. സാങ്കേതികവിദ്യയിലൂടെ രാജ്യത്തെ ശുചിത്വപരിപാലന മേഖലയ്ക്ക് നല്‍കിയ സംഭാവന കണക്കിലെടുത്താണ് ഈ വര്‍ഷത്തെ പട്ടികയില്‍ ജെന്‍ റോബോട്ടിക്സ് സ്ഥാനം പിടിച്ചത്. 2023 ലെ ഫോര്‍ബ്സ് 30 അണ്ടര്‍ 30 ഏഷ്യ ലിസ്റ്റില്‍ വ്യവസായം, ഉത്പാദനം, ഊര്‍ജ്ജം എന്നീ വിഭാഗങ്ങളിലെ പട്ടികയിലാണ് ജെന്‍ റോബോട്ടിക്സ് ഉള്‍പ്പെടുന്നത്. ജെന്‍ റോബോട്ടിക് വക ബാന്‍ഡിക്കൂട്ട് ലോകത്തെ മികച്ച പബ്ലിക്ക് ബിസിനസ് ഇന്‍കുബേറ്റര്‍ പുരസ്കാരം നേടിയ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സഹകരണത്തോടെ 2018 ല്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പായ ജെന്‍ റോബോട്ടിക് ഇന്നോവേഷന്‍സ് ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന റോബോട്ടിക് കമ്പനികളില്‍ ഒന്നാണ്. ജെന്‍…
ഇന്ത്യൻ ഏജന്റുമാർ കാരണം നമ്മുടെ കുട്ടികളുടെ കാനഡയിലെ പഠനം മുടങ്ങുമോ? ഒരു കൂട്ടം വിദ്യാഭ്യാസ ഏജന്റുമാർ നടത്തിവന്ന ചില വഴിവിട്ട നീക്കങ്ങൾ കാരണം കാനഡയിലെ വിദ്യാഭ്യാസ നയം തന്നെ പൊളിച്ചെഴുതി തുടങ്ങിയിരിക്കുന്നു കനേഡിയൻ സർക്കാർ. കാനഡയിലെ പുതിയ ഇന്റർനാഷണൽ എജ്യുക്കേഷൻ പോളിസിയുടെ ഭാഗമായി എജ്യുക്കേഷൻ ഏജൻറുമാരുടെ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. കാനഡയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയോഗിച്ചിരുന്ന ഏജന്റുമാർ അനഭിലഷണീയവും അൺ എത്തിക്കലുമായ ചില ഇടപെടലുകൾ നടത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇക്കാര്യം പുതിയ എഡ്യൂക്കേഷൻ സ്ട്രാറ്റജിയുടെ പരിഗണനയ്ക്ക് വിധേയമാകുന്നത്. 2024 ഏപ്രിൽ മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ ഇൻറർനാഷണൽ എജ്യുക്കേഷൻ സ്ട്രാറ്റജിയിൽ വൈവിധ്യവൽക്കരണത്തിന് പ്രാധാന്യമുണ്ടാകും. കഴിഞ്ഞ ഒക്ടോബറിൽ പുറത്തുവന്ന ചില മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് ഇത്തരത്തിലുള്ള ഇടപെടലുകൾ നടത്തിയത് ഇന്ത്യൻ ഏജന്റുമാർ ആണെന്നാണ്. ഗ്രാജുവേഷനു ശേഷം വളരെ എളുപ്പത്തിൽ പിആർ ലഭ്യമാകും എന്ന വ്യാജ വാഗ്ദാനം ഇത്തരം ഏജന്റുമാർ വിദ്യാർത്ഥികൾക്ക് നൽകിയെന്നാണ് വിവരം. ഏജന്റുമാർക്കിടയിൽ സെൽഫ് റെഗുലേഷൻ പ്രോട്ടോകോൾ നടപ്പാക്കാൻ കഴിയുമോ…
ലക്ഷം കോടികളുടെ കളികളുമായി ഇന്ത്യ കുതിക്കുകയാണ്. ഒന്നിന് പുറകെ ഒന്നായി ഇന്ത്യൻ ധനകാര്യ – നിർമാണ- വില്പന വിപണികൾ ലക്ഷം കോടികളുടെ ലാഭ പരിധി കടന്നിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനകരം തന്നെയായിരുന്നു 2022 സാമ്പത്തിക വർഷമെന്ന് വ്യക്തം. അടുത്തിടെ പുറത്തിറക്കിയ കണക്കുകൾ പ്രകാരം മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഇന്ത്യൻ തദ്ദേശീയ പ്രതിരോധ നിർമാണ സാമഗ്രികളുടെ ഇറക്കുമതി മൂല്യം ഒരു ലക്ഷം കോടി കഴിഞ്ഞിരുന്നു. തൊട്ടു പിന്നാലെ വരുന്ന വാർത്തകൾ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ ബാങ്കുകളുടെ കൂട്ടായ ലാഭം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു എന്നതാണ് അതിനു പിന്നാലെ ഇതാ വരുന്നു കണക്കുകൾ മേല്പറഞ്ഞവയെ എല്ലാം കടത്തിവെട്ടികൊണ്ട് ഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി മുന്നേറി എന്നാണ്. ഇന്ത്യയുടെ ഇ-കൊമേഴ്‌സ് വിപണിയുടെ മൊത്തം വിൽപനമൂല്യം (Gross Merchandise Value/GMV) കഴിഞ്ഞ സാമ്പത്തികവർഷം 6,000 കോടി ഡോളർ (ഏകദേശം 4.92 ലക്ഷം കോടി രൂപ) കടന്നു. ഇന്ത്യക്കു അഭിമാനിക്കാൻ ഇനിയെന്ത് വേണം. നടപ്പു…
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ ( സിയാൽ) ആറ് പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. സിയാലിന്റെ ഉപകമ്പനിയായ കൊച്ചിൻ ഇന്റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡിന്റെ വിമാന അറ്റകുറ്റപ്പണി ഹാംഗറിൽ ഏർപ്പെടുത്തിയ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്. ഹാംഗറിന്റെ ഓട്ടോമാറ്റിക് ഡോർ സംവിധാനം, കൊച്ചി വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വാങ്ങിയ ബുള്ളറ്റ് റെസിസ്റ്റന്റ് വെഹിക്കൾ, ഏപ്രണിലെ പുതിയ ലൈറ്റിങ് സംവിധാനം എന്നിവയും വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഹാംഗറിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ആദ്യ വിദേശ വിമാനത്തിന്റെ സർട്ടിഫിക്കറ്റ് മന്ത്രിയിൽ നിന്ന് സൗദി അറേബ്യൻ എയർലൈൻ ആയ ഫ്‌ളൈനാസിന്റെ മെയിന്റനൻസ് മാനേജർ ഹമീദ് ഹുസൈൻ ഏറ്റുവാങ്ങി. വിമാനത്താവളത്തിലേയ്ക്കുള്ള പ്രധാന റോഡിന് സമാന്തരമായി നിർമിച്ച സർവീസ് റോഡ് ആലുവ എം.എൽ.എ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. കാലടി ഭാഗത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് എളുപ്പത്തിൽ വിമാനത്താവളത്തിലേയ്ക്ക് എത്താൻ പണികഴിപ്പിച്ച റോഡ് അങ്കമാലി എം.എൽ.എ റോജി എം.ജോൺ ഉദ്ഘാടനം…