Author: News Desk
ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ, ഷോപ്പ്ക്ലൂസ്, മീഷോ എന്നിവർ കുടുങ്ങി. കാർ സീറ്റ് ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകളുടെ ഏകദേശം 13,118 ലിസ്‌റ്റിംഗുകൾ ഇ-വാണിജ്യ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഒഴിവാക്കി. സൂക്ഷിക്കുക …ഇത്തരം സ്റ്റോപ്പർ ക്ലിപ്പ് ഉപയോഗിക്കുന്നവർ ഇൻഷുറൻസ് പരിരക്ഷക്കു പുറത്താകും 249 രൂപ മുതൽ 540 രൂപ വരെ വിലക്കാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ കാർ സീറ്റ്ബെൽറ്റ് അലാറം സ്റ്റോപ്പർ ക്ലിപ്പുകൾ വിൽക്കുന്നത്. ഇത്തരം അലോയ് ക്ലിപ്പുകൾ സീറ്റ് ബെൽറ്റ് ബക്കിളിൽ കുത്തിയാൽ പിന്നെ നിങ്ങൾ സീറ്റ് ബെൽറ്റിടേണ്ട, ബെൽറ്റിട്ടില്ലെങ്കിൽ പോലും കാറിലെ സെൻസർ പുറപ്പെടുവിക്കുന്ന അലാറം നിന്നുകൊള്ളും. എന്നാൽ ഇത് നിയമ ലംഘനമാണ് എന്നോർക്കണം. ഒപ്പം നിങ്ങളുടെ ജീവന്റെ സുരക്ഷക്കായി മുഴങ്ങുന്ന അലാറത്തിനിടുന്ന സ്റ്റോപ്പറാണെന്നും ഓർത്താൽ നന്ന്. എന്തായാലും പരസ്യമായി ഇത്തരം നിയമ ലംഘക സ്റ്റോപ്പർ ക്ലിപ്പുകൾ ഓൺലൈനിലൂടെ വില്പനക്കായെത്തിച്ച 5 ഇ-വാണിജ്യ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കേന്ദ്രം കടുത്ത നടപടികൾ കൈകൊണ്ട് തുടങ്ങി. ഉത്തരവ്ഉപഭോക്തൃ സംരക്ഷണ നിയമം, 2019 ന്റെ ലംഘനം ചൂണ്ടിക്കാട്ടി ആമസോൺ,…
ഇന്ത്യയിലെ അസംഘടിതരായ 8 ലക്ഷം അനൗപചാരിക മൈക്രോ എന്റർപ്രൈസുകളെ ഔപചാരിക ശൃംഖലയിലേക്ക് കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട ഒരു ഫോർമലൈസേഷൻ പ്രോജക്ട് കേന്ദ്രം പുറത്തിറക്കിക്കഴിഞ്ഞു. ദിവസങ്ങൾക്കു മുൻപ് അനൗപചാരിക മൈക്രോ എന്റര്‍പ്രൈസുകളെ വായ്‌പാ മേഖലയിൽ പരിഗണിക്കണമെന്ന് റിസർവ് ബാങ്കും നിർദേശം നൽകിയിരുന്നു. അതുമാത്രമല്ല ഒട്ടേറെ ശ്രമങ്ങൾ നടത്തുന്നുണ്ട് അസംഘടിതരായ വനിതകൾ അടക്കമുള്ള ചെറു സംരംഭകരെ സാമൂഹിക, നിയമ, വ്യാവസായിക പരിരക്ഷക്കു കീഴിൽ കൊണ്ട് വരാൻ. സംരംഭകത്വ പ്രവർത്തനങ്ങളെയും അതുമായി ബന്ധപ്പെട്ട ആശയങ്ങളെയും കുറിച്ചുള്ള അന്താരാഷ്ട്ര താരതമ്യ പ്രാഥമിക ഡാറ്റ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ GEM കൺസോർഷ്യം നടത്തുന്ന ഒരു ആഗോള പഠനമാണ് അനൗപചാരിക മൈക്രോ എന്റർപ്രൈസുകളുടെ ഉന്നമനത്തിനായി വഴിതുറന്നത്. അനൗപചാരിക മൈക്രോ എന്റർപ്രൈസസിനെ ഔപചാരിക പരിധിയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഫോർമലൈസേഷൻ പ്രോജക്ടിന്റെ പ്രവർത്തനക്ഷമതയ്ക്കായി എംഎസ്എംഇ മന്ത്രാലയവും ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യയും (എസ്ഐഡിബിഐ) തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവച്ചു. ചരക്ക് സേവന നികുതി (GST) വ്യവസ്ഥയില്‍ ഉള്‍പ്പെടാത്ത, 2017 ലെ സിജിഎസ്ടി നിയമത്തില്‍ നിന്ന്…
ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്റർ ആയി കേരള സ്റ്റാർട്ടപ്പ് മിഷൻ. കഴിഞ്ഞ 2 വര്‍ഷം കൊണ്ട് 950 സ്‌റ്റാര്‍ട്ടപ്പുകൾക്കാണ് കേരളം താങ്ങും തുണയുമായത്. ലോകമാകെയുള്ള ബിസിനസ് ഇൻകുബേറ്ററുകളുടെയും, ആക്സിലറേറ്ററുകളുടേയും പ്രവർത്തനങ്ങൾ വിലയിരുത്തിക്കൊണ്ട് സ്വീഡിഷ് ഗവേഷണ സ്ഥാപനമായ യു.ബി.ഐ ഗ്ലോബൽ പ്രസിദ്ധീകരിക്കുന്ന വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിലാണ് കേരളത്തിൻ്റെ സ്റ്റാർട്ടപ്പ് മിഷൻ ഈ നേട്ടം കൈവരിച്ചത്. ലോകത്തെ 1895 സ്ഥാപനവുമായി മത്സരിച്ചാണ്കേരള സ്റ്റാർട്ടപ്പ് മിഷൻ ഈ നേട്ടം കൈവരിച്ചത്. 2016ല്‍ 300 സ്റ്റാര്‍ട്ടപ്പാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ഇപ്പോഴത് 4043 ആയി. ഇതില്‍ 233 എണ്ണം വനിതകള്‍ നേതൃത്വം നല്‍കുന്ന സ്റ്റാർട്ടപ്പുകളാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തു സ്റ്റാർട്ടപ്പ് മിഷന്റെ മേൽനോട്ടത്തിൽ 950 സ്റ്റാർട്ടപ്പുകളാണ് രണ്ടു വർഷത്തിനുള്ളിൽ ആരംഭിച്ചത്. ഒപ്പം 63 ലധികം ഇൻകുബേഷനുകൾ, സ്റ്റാർട്ടപ്പുകൾക്ക് പത്തു ലക്ഷത്തിലധികം sq.ft ഓഫീസ് ഇടം എന്നിവയൊക്കെ കണ്ടെത്താൻ കേരളാ സ്റ്റാർട്ടപ്പ് മിഷന് സാധിച്ചു. ഇതൊക്കെ മുൻനിർത്തിയാണ് കേരള സ്റ്റാര്‍ട്ടപ് മിഷനെ തേടി ആഗോള…
നിങ്ങളുടെ നാട്ടിൽ ഓൺലൈനായി സർക്കാർ സേവനങ്ങൾക്കുള്ള ബില്ലുകൾ അടയ്ക്കുന്നതിന് ഇന്റർനെറ്റിന്റെയും മറ്റു സാങ്കേതിക വിദ്യയുടെയും കുറവ് അനുഭവപ്പെടുന്നുണ്ടോ?….. എന്നാൽ പിന്നെറേഷൻ കടയിലേക്ക് പോയാലോ?…. അരിയും മണ്ണെണ്ണയും വാങ്ങാൻ, കൂട്ടത്തിൽ ഇലക്ട്രിസിറ്റി ബില്ലും, വാട്ടർ അതോറിറ്റി ബില്ലും അവിടെത്തന്നെ അടയ്ക്കാം. ആ ഐഡിയ കൊള്ളാമല്ലേ. ഓഫീസുകൾ തോറും അലഞ്ഞു നടക്കാതെ എല്ലാ സേവനങ്ങളും സംവിധാനങ്ങളും ഒറ്റ കടമുറിക്കുള്ളിൽ. നമ്മുടെ റേഷൻ കടകളിൽ. അതെ നമ്മുടെ റേഷൻകടകളുടെ മുഖം മിനുക്കുകയാണ് സർക്കാർ. 10,000 രൂപവരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിങ് സംവിധാനം, ഇലക്ട്രിസിറ്റി ബില്ല്, വാട്ടർ ബില്ല് ഉൾപ്പെടെയുള്ളവ അടയ്ക്കാനുള്ള യൂട്ടിലിറ്റി പേമെന്റ് സംവിധാനം, സപ്ലൈകോ ശബരി ഉൽപ്പന്നങ്ങൾ, മിൽമ ഉൽപ്പന്നങ്ങൾ, ഛോട്ടു ഗ്യാസ് (അഞ്ച് കിലോ തൂക്കമുള്ള പാചക വാതക സിലിൻഡർ) എന്നിവയൊക്കെ ഇനി റേഷൻ കടകളിൽ നിന്നും നിങ്ങൾക്ക് ലഭിക്കും. വെറും റേഷൻ കടകളല്ല ഇവ കേരളത്തിന്റെ കെ – സ്റ്റോറുകൾ.ഇനി ഇതിലുമധികം പൊതു ജന സേവനങ്ങൾ റേഷന്കടകളിൽ വരാനിരിക്കുന്നതീ…
യുഎഇയിൽ പ്രവർത്തനം ആരംഭിക്കുന്നതിന് ദുബായ് ആസ്ഥാനമായുള്ള ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ MaskEX-ന് അനുമതി ലഭിച്ചു. ദുബായുടെ വെർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (VARA) നിന്ന് പ്രാഥമിക അനുമതി ലഭിച്ചതായി MaskEX അറിയിച്ചു. മിഡിൽ ഈസ്റ്റിൽ സാന്നിധ്യം വിപുലീകരിക്കുന്നതിനും വെർച്വൽ അസറ്റുകളുടെ പ്രയോജനങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനുമുള്ള ഒരു പ്രധാന നാഴികക്കല്ലാണ് അംഗീകാരമെന്ന് കമ്പനി പറഞ്ഞു. ഡിജിറ്റൽ അസറ്റുകളിലേക്കും തിരിച്ചും എളുപ്പത്തിൽ പരിവർത്തനം ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് സേവിംഗ്സ് പാക്കേജുകൾ,വിശാലമായ ലിക്വിഡ് മാർക്കറ്റുകൾ, കാര്യക്ഷമമായ ഓൺ, ഓഫ് റാംപ് ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി എക്‌സ്‌ചേഞ്ച് വാഗ്ദാനം ചെയ്യും. വായ്പയും കടമെടുക്കലും, ബ്രോക്കർ-ഡീലർ, വെർച്വൽ അസറ്റ് മാനേജ്‌മെന്റ്, ഇൻവെസ്റ്റ്‌മെന്റ് സേവനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി FMP ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ടെന്ന് MaskEX അറിയിച്ചു. VARA യിൽ നിന്നുള്ള പ്രാഥമിക അനുമതിയോടെ, MaskEX അതിന്റെ എന്റിറ്റി ഇൻകോർപ്പറേഷൻ അന്തിമമാക്കും. ബാങ്കിംഗ് സേവനങ്ങളിൽ ഏർപ്പെടും, ഉടൻ തുറക്കുന്ന ആസ്ഥാന ഓഫീസിനായി ദുബായിൽ കൂടുതൽ ജീവനക്കാരെ നിയമിക്കും, കൂടാതെ യുഎഇയിലെ ആദ്യത്തെ നിയന്ത്രിത എക്‌സ്‌ചേഞ്ചായി മാറുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളും, കമ്പനി പ്രസ്താവനയിൽ…
അടുത്ത് നടന്ന വാർഷിക ഡെവലപ്പർ കോൺഫറൻസിൽ, Google അതിന്റെ കോൺവർസേഷണൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്‌ബോട്ടായ ബാർഡിന്റെ വിപുലമായ റോളൗട്ട് പ്രഖ്യാപിച്ചു. ഇന്നത് ഇന്ത്യയടക്കം180-ലധികം രാജ്യങ്ങളിൽ ലഭ്യമാകുന്നു. ബാർഡ് ഇപ്പോൾ കൊറിയൻ, ജാപ്പനീസ് ഭാഷകളെ പിന്തുണയ്ക്കുന്നുവെന്നും ഹിന്ദി ഉൾപ്പെടെ 40-ലധികം ഭാഷകൾക്ക് ഉടൻ പിന്തുണ ലഭിക്കുമെന്നും ഗൂഗിൾ അറിയിച്ചു. ബാർഡ് ആക്സസ് ചെയ്യുന്നതിന്, നിങ്ങൾക്ക് bard.google.com എന്നതിലേക്ക് പോകാം. ‘ട്രൈ ബാർഡ്’ എന്ന് പറയുന്ന ഒരു ഓപ്‌ഷനോടൊപ്പം ചാറ്റ്ബോട്ട് ഇപ്പോഴും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയുന്ന ഒരു സന്ദേശം നിങ്ങൾ കാണും. ‘Try Bard’ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് കമ്പനിയുടെ സ്വകാര്യതാ നയം അംഗീകരിക്കുക. അത്രയേയുള്ളൂ! ബാർഡ് നിങ്ങൾക്ക് ഉപയോഗത്തിനായി ലഭ്യമാകും. Google BARD (Bidirectional Encoder Representations from Transformers-Decoder) എന്നത് ഗൂഗിൾ വികസിപ്പിച്ച ഒരു അഡ്വാൻസ്ഡ് ലാംഗ്വേജ് മോഡലാണ്. അത് അതിന്റെ മികച്ച നാച്വറൽ ലാംഗ്വേജ് പ്രോസസ്സിംഗ് കഴിവുകൾക്ക് പ്രശസ്തി നേടിയിട്ടുണ്ട്. ChatGPT പോലുള്ള മറ്റ് ഭാഷാ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, Google BARD-ന് വേറിട്ടുനിൽക്കുന്ന ചില സവിശേഷ സവിശേഷതകൾ ഉണ്ട്. ChatGPT-ക്ക് ചെയ്യാൻ…
ലോകത്തിലെ ഏറ്റവും സമ്പന്നമായ ലിഥിയം നിക്ഷേപങ്ങളുളള ബൊളീവിയയിൽ ഇലക്ട്രിക് കാറുകളിലൂടെ വിപ്ലവം സൃഷ്ടിക്കുകയാണ് EV സ്റ്റാർട്ടപ്പ് ക്വാണ്ടം മോട്ടോഴ്‌സ്. വിലകുറഞ്ഞതും സബ്‌സിഡിയുള്ളതുമായ ഇറക്കുമതി ഗ്യാസോലിൻ ഇപ്പോഴും ഉപയോഗിക്കുന്ന ലിഥിയം സമ്പന്ന രാജ്യമായ ബൊളീവിയയിലെ വാഹന വ്യവസായത്തെ EV-കൾ മാറ്റുമെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം സംരംഭകർ നാല് വർഷം മുമ്പ് ആരംഭിച്ചതാണ് ക്വാണ്ടം മോട്ടോഴ്‌സ് എന്ന കമ്പനി. ഒരു പെട്ടി പോലെ നിർമ്മിച്ച, ക്വാണ്ടം ഇലക്ട്രിക് കാറുകൾ 56 KM/HR ൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കും, ബൊളീവിയയിലെ വിൽപ്പന വില ഏകദേശം 7,500 ഡോളർ ആണ്. ഒരു ഗാർഹിക ഔട്ട്‌ലെറ്റിൽ നിന്ന് റീചാർജ് ചെയ്യാനാവുന്ന EVയിൽ ഒറ്റച്ചാർജ്ജിൽ 80 കിലോമീറ്റർ സഞ്ചരിക്കാനും കഴിയും. ബൊളീവിയയിൽ വിൽക്കുന്ന വാഹനങ്ങൾക്ക് ബൊളീവിയൻ നിർമ്മിത ഇലക്ട്രിക്കൽ ഭാഗങ്ങളും ഷാസിയുമാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ ഏക ഇലക്ട്രിക് കാറുകളുടെ നിർമ്മാതാക്കളാണ് ക്വാണ്ടം മോട്ടോഴ്‌സ്. ബൊളീവിയയ്ക്ക് ടെസ്‌ലയുടെ വമ്പൻ കാറുകളെക്കാൾ അനുയോജ്യം ചെറുകാറുകളാണെന്ന് ക്വാണ്ടം മോട്ടോഴ്‌സിന്റെ ജനറൽ മാനേജർ ജോസ് കാർലോസ് മാർക്വേസ് പറയുന്നു. കാരണം ബൊളിവിയൻ തെരുവുകൾ കാലിഫോർണിയയിലേതിനെക്കാൾ ഇടുങ്ങിയതും ബോംബെയിലേയും ന്യൂഡൽഹിയിലേയും പോലെയാണെന്നാണ് ജോസ് കാർലോസ്…
നൂറിലധികം കമന്റുകൾ യുട്യൂബിൽ മാത്രം ഉണ്ട്… liberty_equality_fraternity എന്ന അക്കൗണ്ടിൽ നിന്ന് പേരില്ലാത്ത ഒരു ചേട്ടൻ പറയുന്നു, ഇത്ര കഷ്ടപ്പെട്ട് അവതാറായി അഭിനയിച്ച ചേച്ചിക്ക് അഭിനന്ദനങ്ങൾ എന്ന്.. മിസ്റ്റർ J ചോദിക്കുന്നു വേഷം മാറിവന്നാൽ തിരിച്ചറിയില്ല അല്ലേ എന്ന്….. ഷാ എന്ന ആൾ പറയുന്നത് – രണ്ടും ഒറിജിനൽ ആണല്ലോ എന്ന് .. ഹെഡ്, ഫെയ്സ് മൂവിമെന്റ്, സ്കിൻടോൺ എല്ലാം സെയിം ആണ്. കണ്ടാൽ അറിയാം AI അല്ലാ നിങ്ങൾ അഭിനയിച്ചതാണെന്ന്.. പക്ഷെ ഇമാനുവൽ ആൻഡ്രൂസ് പറയുന്നത് കേട്ടോ? എനിക്ക് A I നിഷയെ ആണ് ഇഷ്ടമായതെന്ന്. ഫസൽ റഹ്മാൻ അഭിനയത്തിന് സർട്ടിഫിക്കറ്റും തരുന്നുണ്ട്. നല്ല ബോധമുള്ള കമന്റും ഉണ്ട് കേട്ടോ…. L.Narayanankutty Menon പറയുന്നത് കേൾക്കൂ .. മരിച്ച് പോയ നടന്മാരെ പുനർ സൃഷ്ടിക്കാൻ AI ക്ക് ആവുമല്ലോ എന്ന്, ശരിയാണ്.. MidNight Moviez നിഷയോട് പറയുന്നത് ആളുകളെ പൊട്ടന്മാരാക്കല്ലേ എന്നാ… ന്യൂസ് റൂമിൽ അവതാറിനെ ചാനൽ അയാം അവതരിപ്പിച്ചപ്പോൾ…
സ്മാർട്ട് ഫോൺ തറയിൽ വീണു ഡിസ്പ്ലേ പൊട്ടിയോ. ഇനിയെന്ത് ചെയ്യും?” സ്മാർട്ട് ഫോണിന്റെ ഡിസ്‌പ്ലേയിൽ ഒരു പോറൽ പോലും പറ്റിയാൽ സങ്കടം വരുന്നവരായിരിക്കും നമ്മളിൽ പലരും, അതോടെ നമ്മുടെ ജീവിതം തന്നെ ഇല്ലാതായി എന്ന അവസ്ഥയിലാകും നാം. ഫോണിൽ ഗ്ലാസ് ഡിസ്‌പ്ലൈ അല്ലാതെ മറ്റൊരു മാർഗവും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അപ്പോൾ എന്ത് ചെയ്യും? ഗ്ലാസായാൽ മിക്കവയും പൊട്ടുന്ന തരത്തിലുള്ളതാണ്. സ്മാർട്ട് ഫോണുകൾ അപ്പോൾ നിരന്തരം പൊട്ടേണ്ടതല്ലേ? എന്തുകൊണ്ടാണ് സ്മാർട്ഫോണുകളുടെ ഡിസ്പ്ലേ ചെറിയ തട്ടിലൊന്നും പൊട്ടാത്ത തരത്തിൽ കാഠിന്യമുള്ളതായിരിക്കുന്നത്? സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേ പെട്ടെന്ന് പൊട്ടാത്ത, കേടുപാടുകൾ സംഭവിക്കാത്ത വിധം വേണം നിർമ്മിക്കാൻ. ഏറ്റവും കാഠിന്യമുള്ള, ഇരുമ്പുപോലെയുള്ള വസ്തുക്കൾ ഉപയോഗിച്ചാൽ സുതാര്യമായ വസ്തു എന്ന ആവശ്യം നടപ്പിലാകില്ല! അപ്പോൾ പ്രത്യേക രീതിയിൽ പ്രോസസ്സ് ചെയ്ത ഗ്ലാസ്സുകൾ ഉണ്ടാക്കണം അല്ലെ? എന്താണ് ഈ ടച്ച് സ്ക്രീനിന്റെ പിന്നിലുള്ള ശാസ്ത്രവും പ്രവർത്തനവും? അതിനു പിന്നിലൊരു കഥയല്ല, നടന്ന സംഭവമുണ്ട്. 1952 ൽ ന്യൂയോർക്കിലെ കോണിംഗ് ഗ്ലാസ്…
യുകെയിലെ Legatum ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ Global Prosperity Index 2023 പ്രകാരം talent attractiveness ഇൻഡക്സിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തി യുഎഇ. ഈ സൂചികകളിൽ പ്രതിഭകളെ ആകർഷിക്കൽ, തൊഴിൽ തർക്കങ്ങളുടെ അഭാവം, തൊഴിലാളികൾക്ക് ജോലിയിൽ നിന്ന് പിരിയുമ്പോഴുളള നഷ്ടപരിഹാരത്തിന്റെ കുറഞ്ഞ ചിലവ്, ജോലി സമയം എന്നിവ ഉൾപ്പെടുന്നു. World Competitiveness Yearbook 2022-ൽ അഞ്ച് സൂചികകളിൽ യുഎഇ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ്. സ്പെഷ്യലൈസ്ഡ് സീനിയർ മാനേജർമാരുടെ ലഭ്യത, തൊഴിൽ നിരക്ക്, കുറഞ്ഞ തൊഴിലില്ലായ്മ, പ്രവാസി തൊഴിലാളികളുടെ ശതമാനം, ജനസംഖ്യയിലെ തൊഴിൽ ശക്തിയുടെ ശതമാനം എന്നിവയാണത്. അന്താരാഷ്ട്ര സ്ഥാപനങ്ങളും റിസർച്ച് കേന്ദ്രങ്ങളും പുറപ്പെടുവിച്ച നിരവധി ആഗോള തൊഴിൽ വിപണി സൂചികകളിൽ യുഎഇ ഒന്നാമതെത്തിയിരുന്നു. ലോകമെമ്പാടുമുള്ള നിക്ഷേപങ്ങളെയും പ്രതിഭകളെയും ആകർഷിക്കുന്നതിനുള്ള ശക്തമായ സാമ്പത്തിക അന്തരീക്ഷം യുഎഇയ്ക്ക് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. പുതിയ നിയമനിർമ്മാണ പാക്കേജ് തൊഴിൽ അന്തരീക്ഷത്തെ ഗണ്യമായി മെച്ചപ്പെടുത്തുകയും ആഗോള മത്സര സൂചികകളിൽ യുഎഇയുടെ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിനുള്ള കാരണമാകുകയും ചെയ്തു. നിയമനിർമ്മാണവും നിയമവ്യവസ്ഥയും…