Author: News Desk
സംരംഭം തുടങ്ങുമ്പോൾ മൂലധനം വലിയ വെല്ലുവിളിയാണ് പലർക്കും. എളുപ്പത്തിൽ ആവശ്യത്തിന് ഫണ്ട് കിട്ടുക എന്നത് അത്യന്താപേക്ഷിതമാണ്. പുതുതായി ആരംഭിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീം (SISFS SCHEME). സംരംഭത്തിന് പിന്നിലെ കൃത്യമായ ആശയം ആദ്യഘട്ടത്തിൽ തന്നെ സമർപ്പിക്കണം. ഇതിന് സാധിച്ചാൽ മാത്രമേ എയ്ഞ്ചൽ നിക്ഷേപകരിൽ നിന്നും, വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളിൽ നിന്നുമുള്ള ഫണ്ടിംഗ് സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാകൂ. അതുപോലെ ത്തന്നെ, വായ്പ സ്വീകരിക്കാൻ പര്യാപ്തമായ അസറ്റ് അപേക്ഷകർക്കുണ്ടായിരിക്കണം. അസറ്റ് ബാക്ക്ഡ് അപേക്ഷകർക്ക് മാത്രമാണ് ബാങ്കുകൾ വായ്പ അനുവദിക്കുന്നത്. സ്റ്റാർട്ടപ്പിന്റ ആശയം അല്ലെങ്കിൽ മാതൃരൂപമായ പ്രോട്ടോടൈപ്പ് വികസനം, പ്രോഡക്റ്റിന്റെ പരീക്ഷണം, മാർക്കറ്റിലേക്കുള്ള പ്രവേശനം, വാണിജ്യവൽക്കരണം എന്നിവയ്ക്കായി സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം നൽകാൻ 945 കോടി രൂപയോളമാണ് സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീമിന് കീഴിൽ വകയിരുത്തിയിരിക്കുന്നത്. അടുത്ത 4 വർഷത്തിനുള്ളിൽ 300 ഇൻകുബേറ്ററുകൾ വഴി 3,600 സംരംഭകരെ പിന്തുണയ്ക്കും. ഇന്ത്യയിലുടനീളമുള്ള തെരഞ്ഞെടുക്കപ്പെട്ട ഇൻകുബേറ്ററുകൾ വഴി യോഗ്യരായ…
മൂന്നാമത് സെമിക്കോൺ ഇന്ത്യ ഫ്യൂച്ചർ ഡിസൈൻ റോഡ്‌ഷോയ്ക്ക് ( SemiconIndia Future Design Roadshow ) ഡൽഹി ഐഐടിയിൽ തുടക്കം കുറിച്ചു. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുമുള്ള നിക്ഷേപങ്ങൾ ആകർഷിക്കുകയും ഊർജ്ജസ്വലമായ അർദ്ധചാലക രൂപകല്പനയും ഉൽപ്പാദന ആവാസവ്യവസ്ഥയും നിർമ്മിക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രാഥമിക ലക്ഷ്യം എന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി പറഞ്ഞു. ഇന്നവേഷൻ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം സുഗമമാക്കുന്നതിനും അർദ്ധചാലക രൂപകൽപ്പനയിലും നിർമ്മാണ മേഖലയിലും സ്റ്റാർട്ടപ്പുകളെ ഉത്തേജിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. ഇതിനകം രാജ്യത്ത് 27-28 സെമികോൺ സ്റ്റാർട്ടപ്പുകൾ ഉണ്ട്, ഇത് ഉടൻ 100 ആയി ഉയരുമെന്ന് മന്ത്രി പറഞ്ഞു. ഓട്ടോമോട്ടീവ്, മൊബിലിറ്റി, കമ്പ്യൂട്ടിംഗ് മേഖലകളിൽ നൂതനമായ സിലിക്കൺ ഡിസൈനുകൾ സൃഷ്ടിക്കുന്നതിനായി ഈ സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കും. സെമിക്കോൺ ഇന്ത്യ ഫ്യൂച്ചർ ഡിസൈൻ പ്രോഗ്രാം പോലുള്ളവ നെക്സ്റ്റ്ജെൻ ഉപകരണങ്ങളും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുകയും നിർമിക്കുകയും ചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.…
ഇന്ത്യ ലക്ഷ്യമിടുന്ന പുതിയ കണക്ടിവിറ്റി സാധ്യമായാൽ ഗ്രീസിനും അപ്പുറം മിഡിൽ ഈസ്റ്റിലേക്കിനി ഏതു മാർഗത്തിലും ന്യൂഡൽഹിക്ക് ചെന്ന് എത്തിപെടാം. അത് റോഡായാലും, റെയിൽ ആയാലും, വിമാനമാർഗമായാലും, കടൽ മാർഗമായാലും ഇന്ന് ലോകത്തു നിലവിലുള്ള ഏറ്റവും നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ കണക്ടിവിറ്റി ആയിരിക്കും നടപ്പാക്കുക.” റെയിൽ മാർഗമുള്ള ബന്ധം ദൃഢമാക്കാനാണ് സംയുക്ത അടിസ്ഥാന സൗകര്യ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. മിഡിൽ ഈസ്റ്റിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം തടയാൻ ലക്ഷ്യമിട്ടുള്ള ഒരു പുതിയ കണക്റ്റിവിറ്റി പദ്ധതി ഇന്ത്യ ആസൂത്രണം ചെയ്യുന്നു. അടുത്തിടെ ചേർന്ന I2U2 ഗ്രൂപ്പിന്റെ ആലോചനകളുടെ ഭാഗമാണ് പദ്ധതി. I2U2 ഗ്രൂപ്പിന്റെ യോഗത്തിന് ശേഷമാണ് റോഡുകൾ, റെയിലുകൾ, തുറമുഖങ്ങൾ എന്നിവയിലൂടെ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന കണക്റ്റിവിറ്റി പദ്ധതിയുടെ ആശയം ഉയർന്നത്. കൂടിക്കാഴ്ചയിൽ, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യുഎസിലെയും യുഎഇയിലെയും സുരക്ഷാ ഉപദേഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്തി, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചർച്ചയിൽ പങ്കെടുത്തു…
കേരളത്തിന്റെ കാർബൺ ന്യൂട്രാലിറ്റിക്കു വേണ്ടി സഹകരണ സന്നദ്ധതയറിയിച്ചിരിക്കുന്നു ലോകബാങ്ക്. 2050-ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന് വേണ്ടി കേരളം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 6 മുൻഗണനാ പദ്ധതികളിൽ താൽപര്യമറിച്ച് ലോകബാങ്ക് പ്രതിനിധികൾ. ഇതോടെ ലോക ബാങ്ക് പിന്തുണച്ചാൽ 2050 ഓടെ തന്നെ കേരളത്തിന് കാർബൺ ന്യൂട്രാലിറ്റി എന്ന ലക്‌ഷ്യം കൈവരിക്കാനാകുമെന്നു ചുരുക്കം. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ദീർഘവീക്ഷണത്തോടെ കേരളം നടപ്പിലാക്കാൻ ഉദ്യേശിക്കുന്ന വിവിധ പദ്ധതികളിൽ സഹകരണ സാധ്യതകൾ ആരായും എന്ന് ലോകബാങ്ക് പ്രതിനിധികൾ ഉറപ്പ് നൽകിയത്. ആറ് മുൻഗണനാ പദ്ധതികൾ ഇവ ലോകബാങ്ക് പ്രതിനിധികൾ കേരളത്തിൽ ലോക ബാങ്ക് സൗത്ത് ഏഷ്യന്‍ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്സര്‍, ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടര്‍ അഗസ്റ്റി റ്റാനോ കൊയ്മെ എന്നീവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. പദ്ധതികളിൽ ലോക ബാങ്ക് സംഘം താത്പര്യം പ്രകടിപ്പിക്കുകയും പ്രസ്തുത മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് സാധ്യതകൾ പരിശോധിക്കുമെന്ന് അറിയിക്കുകയും ചെയ്തു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കേരളത്തില്‍…
സ്റ്റാർട്ടപ്പ് മേഖലയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ യുവാക്കളോട് കേന്ദ്രമന്ത്രി സർക്കാർ ജോലികൾക്ക് പകരം സ്റ്റാർട്ടപ്പ് മേഖലയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ യുവാക്കളോട് ആഹ്വാനം ചെയ്ത് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്. സർക്കാർ ജോലികൾ തേടുന്നതിനു പകരം സ്റ്റാർട്ടപ്പ് മേഖലയിലൂടെ നിങ്ങളുടെ ആശയങ്ങൾക്ക് ചിറകുകൾ നൽകാൻ മന്ത്രി ആഹ്വാനം ചെയ്തു. 2014-ന് മുമ്പ് രാജ്യത്ത് ആകെ 350-400 സ്റ്റാർട്ടപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ 2016-ൽ കേന്ദ്രസർക്കാർ ആരംഭിച്ച സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിക്ക് ശേഷം സ്റ്റാർട്ടപ്പുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുമായും യുവ സ്റ്റാർട്ടപ്പ് സംരംഭകരുമായും സംവദിച്ച പ്രധാനമന്ത്രി വളർന്നുവരുന്ന സ്റ്റാർട്ടപ്പുകൾക്ക് മുൻഗണന നൽകുന്നതിനും യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിലുമുളള താല്പര്യം വെളിപ്പെടുത്തിയിരുന്നു. യുവാക്കൾ സ്റ്റാർട്ടപ്പ് മേഖലയിലെ വലിയ സാധ്യതകൾ തിരിച്ചറിയണം. സർക്കാർ ജോലികളിൽ സ്ഥിരതാമസമാക്കുന്നതിന് പകരം, സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള അവസരം അവർ പ്രയോജനപ്പെടുത്തണം, പ്രഗതി മൈതാനിയിൽ നടക്കുന്ന നാഷണൽ ടെക്നോളജി വീക്ക് എക്സിബിഷൻ സന്ദർശിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.…
ട്വിറ്ററിന്റെ പുതിയ സിഇഒ ആകാൻ ഒരുങ്ങുന്ന ലിന്റ യക്കാറിനോ വ്യവസായിക രാഷ്ട്രീയ മേഖലകളിൽ ഒട്ടേറെ പിടിപാടുള്ള , അനുഭവ സമ്പത്തുള്ള വനിതയാണ്. എൻബിസി യൂണിവേർസൽ എക്‌സിക്യൂട്ടീവ് ആണ് ലിന്റ അതിനുമപ്പുറം പരസ്യ വ്യവസായത്തിൽ ആഴത്തിലുള്ള അനുഭവസമ്പത്തുള്ള യാക്കറിനോ, ട്വിറ്ററിന്റെ ഭാവിയിൽ ഒരു ഗെയിം ചേഞ്ചർ ആകാം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ മാസങ്ങളിൽ പല ഉന്നത ജീവനക്കാരെയും പുറത്താക്കിയ മസ്‌കിനും ട്വിറ്ററിനും പരസ്യദാതാക്കൾ നിർണായകമാണ്. പരസ്യദാതാക്കൾ തിരിച്ചെത്തിയതായി ഏപ്രിൽ അവസാനം മസ്‌ക് പറഞ്ഞെങ്കിലും വിശദാംശങ്ങളൊന്നും നൽകിയില്ല. അവിടെയാകും ഇടൈഡ്ഠം പരസ്യദാതാക്കളെ ഒപ്പം ചേർത്ത് നിർത്താൻ യക്കാറിനോ കാട്ടുന്ന മാജിക്. ‘ലിൻഡ യക്കാറിനോയെ ട്വിറ്ററിന്റെ പുതിയ സിഇഒ ആയി സ്വാഗതം ചെയ്യുന്നതിന്റെ ആവേശത്തിലാണ്. ലിൻഡ പ്രധാനമായും ബിസിനസ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഞാൻ പുതിയ സാങ്കേതികവിദ്യയിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ പ്ലാറ്റ്ഫോം കൂടുതൽ മികച്ചതാക്കി മാറ്റുന്നതിന് ലിൻഡയ്ക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു,’ മസ്‌ക് ട്വീറ്റിൽ കുറിച്ചു. വർഷാവസാനം ട്വിറ്ററിന് പുതിയ സിഇഒയെ…
നാടോടുമ്പോൾ നടുവേ ഓടണം എന്ന വാക്യം ഇന്ത്യയിലെ പൊതുമേഖലാ എണ്ണകമ്പനികൾ നടപ്പാക്കിത്തുടങ്ങി. EV കൾ വൻതോതിൽ നിരത്തിലിറങ്ങുന്ന ഈ കാലത്തു അവയുടെ മുന്നേ ഓടിയെത്താനാണ് ശ്രമം. നിരത്തുകളിലെ പുതിയ ട്രെൻഡായി വൈദ്യുത, സി.എൻ.ജി വാഹനങ്ങൾ മാറുമ്പോൾ അതിനൊപ്പം വൈദ്യുതിയും പ്രകൃതിവാതകവും ഉൾപ്പെടെ പുതിയ മേഖലകളിലേക്ക് വ്യാപാര വിപണന സാദ്ധ്യതകൾ തേടി ചുവടുമാറുകയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ. വൈദ്യുത, സി.എൻ.ജി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയം അനുകൂലമാക്കാനാണ് ഇവരുടെ നീക്കം. കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങുമ്പോൾ വൈദ്യുതി, സി.എൻ.ജി എന്നിവയുടെ വിപണന സാദ്ധ്യത മുതലാക്കാനാണ് എണ്ണക്കമ്പനികളുടെ പദ്ധതി. രാജ്യമെമ്പാടുമുള്ള പെട്രോൾ പമ്പുകളിലൂടെ വാഹനങ്ങൾക്ക് സി.എൻ.ജിയും വൈദ്യുതി ചാർജിംഗ് സൗകര്യവും ലഭ്യമാക്കി ഊർജ്ജ കമ്പനിയായി മാറുന്ന മുഖം മിനുക്കലിലാണ് പെട്രോളിയം കമ്പനികൾ. വൈദ്യുതി ചാർജിംഗ് ഇടനാഴി വാഹനങ്ങൾക്ക് വൈദ്യുതി ചാർജ് ചെയ്യുന്നതിന് വൻപദ്ധതിയാണ് രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണ സംസ്കരണ, വിപണന കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എൽ) നടപ്പാക്കുന്നത്. മികച്ച ബാറ്ററിയുണ്ടാക്കാൻ IOC രാജ്യത്തെ…
യുഎഇയിലെ ഇന്ധന ഭീമനായ ADNOC അതിന്റെ സർവീസ് സ്റ്റേഷനുകൾക്ക് മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കും. 10 വർഷത്തിനുള്ളിൽ പ്രവർത്തനങ്ങൾ ഡീകാർബണൈസ് ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായി രാജ്യവ്യാപകമായി സൗരോർജ്ജം ഉപയോഗിച്ച് സർവീസ് സ്റ്റേഷനുകളെ ശക്തിപ്പെടുത്തുന്നതിന് EDF-ന്റെയും മസ്ദറിന്റെയും സംയുക്ത സംരംഭമായ എമർജുമായി കരാർ ഒപ്പിട്ടതായി യുഎഇ ഇന്ധന റീട്ടെയിലർ ADNOC ഡിസ്ട്രിബ്യൂഷൻ അറിയിച്ചു. ഈ വർഷം ദുബായിൽ ആരംഭിക്കുന്ന സർവീസ് സ്റ്റേഷൻ ശൃംഖലയിലുടനീളം ഓൺ-സൈറ്റ് സോളാർ പവർ വികസിപ്പിക്കുന്നതിന് ADNOC ഡിസ്ട്രിബ്യൂഷൻ, Emerge മായി സഹകരിക്കും. ദുബായിലെ കമ്പനിയുടെ പുതിയ സർവീസ് സ്റ്റേഷനുകളിൽ rooftop solar photovoltaic സംവിധാനങ്ങൾക്ക് Emerge ധനസഹായം നൽകുകയും രൂപകൽപന ചെയ്യുകയും സ്ഥാപിക്കുകയും കമ്മീഷൻ ചെയ്യുകയും ചെയ്യും. കൂടാതെ, നിലവിലുള്ള സ്റ്റേഷനുകളിൽ ഉപയോഗിക്കുന്ന സോളാർ പാനലുകൾ നവീകരിക്കും. കമ്പനിക്ക് യുഎഇയിൽ 502 സർവീസ് സ്റ്റേഷനുകളുണ്ട്, അതിൽ 39 എണ്ണം ദുബായിലാണ്. 2030-ഓടെ കാർബൺ തീവ്രത 25 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് സോളാർ പാനലുകൾ സ്ഥാപിക്കുന്നത്. ഫസ്റ്റ് അബുദാബി ബാങ്കിന്റെ പങ്കാളിത്തത്തോടെ നിലവിലുള്ള 1.5 ബില്യൺ…
ബിസിനസ് തുടങ്ങാൻ UAE യിൽ എത്തുന്നവർ എന്ത് ശ്രദ്ധിക്കണം? യുഎഇയിൽ ബിസിനസ് തുടങ്ങുന്നവർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കി നൽകുകയാണ് ഇവിടുത്തെ വിവിധ ഫ്രീ സോണുകൾ. ഒരു ബിസിനസ് തുടങ്ങാൻ UAE യിൽ എത്തുന്നവർ ആദ്യം ശ്രദ്ധിക്കേണ്ടത് അവരുടെ റിക്വയർമെന്റ് എന്താണെന്നാണ്. അവർക്ക് ഇവിടെ ഒരു കമ്പനി തുടങ്ങി ഇവിടെ നിന്ന് മാർക്കറ്റ് ചെയ്ത് മറ്റുളള രാജ്യത്തേക്ക് പോകാനാണോ അതോ ഇവിടെ തന്നെ ഒരു ഓഫീസ് എടുത്തിട്ട് അവിടെ പ്രവർത്തിച്ച് മികച്ച ലാഭം ഉണ്ടാക്കാനാണോ ഉദ്ദേശം? ഇങ്ങനെ പ്രാധമികമായ പല കാര്യങ്ങളും അവർ തന്നെ മനസിലാക്കി വയ്ക്കേണ്ടതുണ്ട്. UAE എന്നും സംരംഭകരുടെ പറുദീസയാണ്. വളരാനും മികച്ച ബിസിനസ് എക്സ്പാൻഷൻ സ്വപ്നം കാണാനും ഈ നാട് ഏവരേയും പ്രചോദിപ്പിക്കും. യുഎഇയിലെ ഏറ്റവും ശ്രദ്ധേയമായ ഫ്രീസോണുകളിൽ ഒന്നായ Umm Al Quwain സംരംഭകരെ സ്വാഗതം ചെയ്യുകയാണ്. ഏത് സംരംഭം ആയാലും പണം ഇൻവെസ്റ്റ് ചെയ്യും മുമ്പ് വ്യക്തമായ ധാരണ ലൈസൻസിംഗിനെക്കുറിച്ചും എവിടെ ആരംഭിക്കണമെന്നതിനെക്കുറിച്ചും ഉണ്ടാകണമെന്ന് വ്യക്തമാക്കുകയാണ് Umm Al Quwain ഫ്രീ ട്രേഡ്…
“കേരളത്തില്‍ ഏപ്രിൽ മാസം മൊത്തം റീറ്റെയ്ല്‍ വാഹന വില്‍പനയിൽ മുന്നിൽ നിൽക്കുന്നത് കാറും സ്കൂട്ടറുമൊന്നുമല്ല കേട്ടോ. പാവങ്ങളുടെ ലക്ഷ്വറി ആഡംബര യാത്രാ വാഹനമായ ഓട്ടോറിക്ഷയാണ്.” ഓട്ടോറിക്ഷ മാത്രമാണ് കഴിഞ്ഞമാസം സംസ്ഥാനത്ത് വില്‍പന വളര്‍ച്ച രേഖപ്പെടുത്തിയത്. 2022 ഏപ്രിലിലെ 1,237 എണ്ണത്തില്‍ നിന്ന് ഇവയുടെ വില്‍പന 69.04 ശതമാനം വര്‍ദ്ധിച്ച് 2,091 എണ്ണമായി. കാർ, സ്കൂട്ടർ വില്പനയൊക്കെ താഴേക്ക് പോയതായി കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തില്‍ ഏപ്രിൽ മാസം മൊത്തം റീറ്റെയ്ല്‍ വാഹന വില്‍പനയിൽ 26.03 ശതമാനം ഇടിവ് സംഭവിച്ചതായി ഡീലര്‍മാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് (FADA) വ്യക്തമാക്കി. എല്ലാ വിഭാഗം ശ്രേണികളിലുമായി ഏപ്രിലില്‍ ആകെ 45,926 വാഹനങ്ങളാണ് ഏപ്രിലിൽ പുതുതായി രജിസ്റ്റര്‍ ചെയ്ത് വിപണിയിലെത്തിയത്. 2022 ഏപ്രിലിലാകട്ടെ 62,091 വാഹനങ്ങൾ രജിസ്റ്റർ ചെയ്താ അവസ്ഥയിൽനിന്നുമാണ് ഈ ഇടിവെന്നു സംസ്ഥാനത്തെ ആര്‍.ടി ഓഫീസുകളില്‍ നിന്നുള്ള രജിസ്ട്രേഷന്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കി FADA തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കി. വാണിജ്യ വാഹനങ്ങള്‍ 3.87 ശതമാനവും…