Author: News Desk

സ്റ്റാർട്ടപ്പ് സംരംഭമായ ഓർബിസ് ഓട്ടോമോട്ടീവ്‌സിനു തുണയായി ഒടുവിൽ കേരള ഹൈക്കോടതി. അതീവ സുരക്ഷാ നമ്പർപ്ലേറ്റുകൾ നിർമിക്കാൻ ഓർബിസിനു കേരള സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും അവർക്കു നിലവിൽ കേന്ദ്ര സർക്കാരിന്റെ  അംഗീകാരമുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി. സംസ്ഥാന സർക്കാരിന്റെ അംഗീകാരമില്ലെന്നു പറഞ്ഞു ഓർബിസിന്റെ നമ്പർപ്ലേറ്റുകൾക്കു സംസ്ഥാന സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. അതിസുരക്ഷാനമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിക്കാന്‍ അംഗീകാരമുള്ള കേരളത്തിലെ ഏക സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ഓര്‍ബിസ് ഓട്ടോമോട്ടീവ്സ്.സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നടപ്പാക്കാത്ത നടപടി നീതീകരിക്കാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനാനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്ന മലപ്പുറത്തെ ഓര്‍ബിസ് ഓട്ടോമോട്ടീവ്സിന്‍റെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് രാജാ വിജയരാഘവന്‍ വിയുടെ സിംഗിള്‍ ബഞ്ച് ഈ ഉത്തരവിട്ടത്. 2001 ലെ മോട്ടോര്‍വാഹന ഭേദഗതി നിയമപ്രകാരമാണ് രാജ്യത്ത് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയത്. തുടര്‍ന്ന് രാജ്യത്തെ എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍…

Read More

ജർമ്മൻ റീട്ടെയിലർ മെട്രോ എജി -METRO AG  റിലയൻസിന് തങ്ങളുടെ ഇന്ത്യയിലെ റീട്ടെയ്ൽ  ബിസിനസ് ശൃംഖല കൈമാറുന്ന നടപടികൾ പൂർത്തിയാക്കി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ റീട്ടെയിൽ വിഭാഗമായ  റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന് (RRVL) നു തങ്ങളുടെ  ഇന്ത്യൻ ക്യാഷ് ആൻഡ് ക്യാരി ബിസിനസ്സ് വിറ്റഴിച്ചതായി  മെട്രോ എജി വ്യാഴാഴ്ച പ്രഖ്യാപിച്ചു.  2,850 കോടി രൂപക്കാണീ കൈമാറ്റം. ക്യാഷ് & ക്യാരി -METRO Cash & Carry India നടത്തുന്ന 31 മൊത്തവ്യാപാര സ്റ്റോറുകളും, ഇന്ത്യയിലെ മുഴുവൻ റിയൽ എസ്റ്റേറ്റ് വകകളും  ഈ വിറ്റഴിക്കൽ ഇടപാടിൽ ഉൾപ്പെടുന്നു.   RRVLമായുണ്ടാക്കിയ കരാർ പ്രകാരം എല്ലാ മെട്രോ ഇന്ത്യ സ്റ്റോറുകളും ഒരു അംഗീകൃത കാലയളവ് വരെ മെട്രോ ബ്രാൻഡിന് കീഴിൽ പ്രവർത്തിക്കുന്നത് തുടരും. നിലവിലെ മെട്രോ ജീവനക്കാർക്ക് തൽക്കാലം മാറ്റങ്ങളൊന്നും ഉണ്ടാകില്ല. 2022 ഡിസംബറിൽ ജർമ്മൻ കമ്പനിയുടെ ഇന്ത്യയിലെ മൊത്തവ്യാപാര പ്രവർത്തനങ്ങൾ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള RRVL 2,850 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിനുള്ള കരാർ പ്രഖ്യാപിച്ചിരുന്നു.  “ഈ വില്പനയോടെ…

Read More

മുൻനിര ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ജീവനക്കാരെ കൈവിടുന്നുവോ? എന്നാലത് നല്ലൊരു പ്രവണതയല്ല എന്ന് തന്നെ കരുതണം. കേന്ദ്ര സർക്കാർ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ കൈപിടിച്ചുയർത്താൻ കോടികളുടെ ആനുകൂല്യവും അളവില്ലാത്ത കൈത്താങ്ങും നൽകുമ്പോളാണ് സ്റ്റാർട്ടപ്പുകളുടെ ഈ ജീവനക്കാർക്കെതിരായ നിലപാട്. ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ ആഗോള ടെക്ക് കമ്പനികളോട് വിപണയിൽ മത്സരിക്കാൻ വേണ്ട പിന്തുണ നൽകി വരുന്ന കേന്ദ്ര സർക്കാരാകട്ടെ ഈ വിരുദ്ധ നിലപാടിനെ ഗൗരവമായാണ് കാണുന്നത്. ജീവനക്കാരുടെ ചെലവ് കുറയ്ക്കാൻ ഹാക്കത്തോൺ മത്സരം 2023 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യൻ  സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാര്‍ക്കായുള്ള ചെലവ് 700 മില്യണ്‍ ഡോളര്‍ കുറച്ചു എന്നാണ് ഏറ്റവും പുതിയ കണക്കുകൾ.  വേതനബില്ലുകളും ബോണസുകളും വെട്ടിച്ചുരുക്കിയും പിരിച്ചുവിടല്‍ നടത്തിയുമാണിത്. മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ അണ്‍എര്‍ത്ത്ഇന്‍സൈറ്റ് 2,000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകളില്‍ സര്‍വേ നടത്തി പുറത്തുവിട്ട കണക്ക് പ്രകാരം വേരിയബിള്‍ പേ, സെയില്‍സ് ബോണസ് / കമ്മീഷന്‍, ജോയിനിംഗ് ബോണസ്, ഗിഫ്റ്റുകള്‍ നിയമിക്കല്‍ തുടങ്ങിയ റിക്രൂട്ട്‌മെന്റ് ചെലവുകള്‍ കുറയ്ക്കുന്നതിലൂടെ സ്റ്റാർട്ടപ്പുകൾ 200 മില്യണ്‍ ഡോളര്‍ സംരക്ഷിച്ചപ്പോള്‍ 32300 ജീവനക്കാരെ…

Read More

വിക്ഷേപണ വാഹനങ്ങൾക്കായുള്ള പുതിയ 2000 kN സെമി-ക്രയോജനിക് എഞ്ചിന്റെ – 2000 kN Semi-Cryogenic engine – ഇന്റർമീഡിയറ്റ് കോൺഫിഗറേഷനിലെ  ആദ്യ സംയോജിത പരീക്ഷണം വിജയകരമായി നടത്തി ISRO.  മെയ് 10-ന് തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ISRO പ്രൊപ്പൽഷൻ കോംപ്ലക്‌സിൽ (IPRC)പുതുതായി കമ്മീഷൻ ചെയ്ത സെമി-ക്രയോജനിക് ഇന്റഗ്രേറ്റഡ് എഞ്ചിൻ & സ്റ്റേജ് ടെസ്റ്റ് സൗകര്യത്തിൽ -Semi-Cryogenic. Integrated Engine & Stage Test facility at the ISRO Propulsion Complex(IPRC) -വച്ചായിരുന്നു പരീക്ഷണം.  ഈ സെമിക്രയോജനിക്  എൻജിൻ ഭാവി വിക്ഷേപണ വാഹനങ്ങളുടെ ബൂസ്റ്റർ ഘട്ടങ്ങൾ ശക്തിപ്പെടുത്തുകയും ലിക്വിഡ് ഓക്സിജൻ (LOX) കെറോസിൻ പ്രൊപ്പല്ലന്റിൽ പ്രവർത്തിക്കുകയും ചെയ്യും. പവർ ഹെഡ് ടെസ്റ്റ് ആർട്ടിക്കിൾ (PHTA) എന്ന് വിളിക്കുന്ന ഇന്റർമീഡിയറ്റ് കോൺഫിഗറേഷൻ, ത്രസ്റ്റ് ചേമ്പർ ഒഴികെയുള്ള എല്ലാ എഞ്ചിൻ സംവിധാനങ്ങളും ഉൾക്കൊള്ളുന്നു. താഴ്ന്ന മർദ്ദവും ഉയർന്ന മർദ്ദവുമുള്ള ടർബോ പമ്പുകൾ, ഗ്യാസ് ജനറേറ്റർ, നിയന്ത്രണ ഘടകങ്ങൾ എന്നിവയുൾപ്പെടെ പ്രൊപ്പല്ലന്റ് ഫീഡ് സിസ്റ്റത്തിന്റെ രൂപകൽപ്പന സാധൂകരിക്കാൻ ആസൂത്രണം ചെയ്തിട്ടുള്ള ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യത്തേതാണ് ഈ…

Read More

MG Motor India, കമ്പനിയെ ഇന്ത്യാവത്കരിക്കാനും ഭൂരിഭാഗം ഓഹരികൾ ഇന്ത്യൻ പങ്കാളികൾക്ക് വിട്ടുനൽകാനും 5,000 കോടി രൂപ സമാഹരിക്കാനും പദ്ധതിയിടുന്നു. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെ തുടർന്ന് FDI നിർദ്ദേശം കേന്ദ്രഗവൺമെന്റിന് തീരുമാനത്തിനായി വർഷങ്ങളായി കുടുങ്ങിക്കിടക്കുന്നതിനാൽ, ചൈനയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ SAIC മോട്ടോർ കോർപ്പറേഷന്റെ ബ്രിട്ടീഷ് ഉപസ്ഥാപനമായ MG മോട്ടോർ ഇന്ത്യ, കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ഇന്ത്യൻ നിക്ഷേപകർക്ക് വിട്ടുനൽകാൻ തീരുമാനിച്ചു. ഉയർന്ന ആസ്തിയുള്ള വ്യക്തികൾ, കോർപ്പറേറ്റുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ഒന്നിലധികം തന്ത്രപ്രധാന നിക്ഷേപകരുമായി കമ്പനി ചർച്ചകൾ നടത്തിവരികയാണ്. 2023 ഏപ്രിൽ 24-ന് ഓഹരികൾ വിറ്റഴിക്കുന്നതിനായി JSW ഗ്രൂപ്പുമായി കമ്പനി ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഓട്ടോകാർ പ്രൊഫഷണൽ റിപ്പോർട്ട് ചെയ്തിരുന്നു.  ഓഹരി വിറ്റഴിക്കൽ എങ്ങനെയായിരിക്കുമെന്ന അന്തിമ പ്രഖ്യാപനം ഈ വർഷമുണ്ടാകും. ഇത് കൂടാതെ എംജി മോട്ടോർ ഇന്ത്യ, ഇന്ത്യൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ തങ്ങളുടെ ബിസിനസ് ലിസ്റ്റ് ചെയ്യുന്നതും പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. 2025-നും 2028-നും ഇടയിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന എംജിയുടെ ഇന്ത്യ 3.0 പദ്ധതിയ്ക്കായുളള…

Read More

ലോകത്തിലാദ്യമായി ഒരു Drone Flying Camera അവതരിപ്പിക്കാനൊരുങ്ങുകയാണ് VIVO.  200 മെഗാപിക്സൽ ഡ്രോൺ ക്യാമറയിൽ ദൃശ്യങ്ങൾ മിഴിവോടെ പകർത്താം. 50 മെഗാപിക്സലിന്റെ പ്രധാന ക്യാമറയും13 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. 16 മെഗാപിക്സലിന്റെ സെൽഫി ലെൻസാണ് ഫോണിൽ നൽകിയിരിക്കുന്നത്. വിവോ ഡ്രോൺ ഫ്ലൈയിംഗ് ക്യാമറ ഫോണിന്റെ സവിശേഷതകളെക്കുറിച്ച് പറയുമ്പോൾ മൊബൈലിൽ 144 ഹെർട്‌സ് റിഫ്രഷ് റേറ്റുളള 7.1 Inche Super AMOLED ഡിസ്‌പ്ലേ കാണാൻ കഴിയുമെന്ന് കമ്പനി പറയുന്നു. Qualcomm Snapdragon 8 Gen 2 പ്രോസസർ ആണ് ഫോണിലെന്നാണ് റിപ്പോർട്ട്. 16 GB റാം 128 GB ഇന്റേണൽ സ്റ്റോറേജുമായാണ് ഫോൺ വരുന്നതെന്ന് കമ്പനി പറയുന്നു. 6900mAh ബാറ്ററി ആണ് ശക്തമായ ബാറ്ററി ബാക്കപ്പിന് നൽകിയിരിക്കുന്നതെന്ന് പറയപ്പെടുന്നു. 55W ഫാസ്റ്റ് ബാറ്ററി ചാർജിംഗും വയർലെസ് ചാർജ്ജിംഗ് സപ്പോർട്ടും ഫോണിനുണ്ടെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യൻ വിപണിയിൽ മൊബൈലിന്റെ ഏകദേശ വില ഏകദേശം 85,500 രൂപ ആയിരിക്കുമെന്നാണ് റിപ്പോർട്ട്,…

Read More

ഒപെക്കിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇടിവ്. എന്നാൽ അതിൽ അസ്വാഭാവികമായി ഒന്നുമില്ല.കാരണം ഇപ്പോൾ ഇന്ത്യ ചെയ്യുന്നത് റഷ്യ നൽകുന്ന വിലകുറഞ്ഞ എണ്ണ പരമാവധി ഇന്ത്യയിലെത്തിച്ചു സംഭരിക്കുകയാണ്. ആ സംഭരണം ഇൻഡ്യക്കു നേട്ടം തന്നെയാണ്. എന്നാൽ അതിനൊരു മറുപുറമുണ്ട്. റഷ്യയുമായി കൂടുതൽ അടുക്കുംതോറും ഇന്ത്യ ഒപെക്കിന്റെ സൗഹൃദ വ്യാപാര ലിസ്റ്റിൽ നിന്നും അകന്നുകൊണ്ടേയിരിക്കും. അത് സംഭവിക്കാതിരിക്കാൻ ഇന്ത്യ മറ്റൊരു ഡിപ്ലോമാറ്റിക് നീക്കം നടത്തേണ്ടിയിരിക്കുന്നു. ഒരുഘട്ടത്തിൽ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയുടെ 90 ശതമാനവും ഒപെക്കിൽ നിന്നായിരുന്നു. എന്നാലിന്ന് പ്രമുഖ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എണ്ണ ഇറക്കുമതിയിൽ 46 ശതമാനം ഇടിവാണ് ഈ വർഷം ഏപ്രിലിൽ രേഖപ്പെടുത്തിയത്. റഷ്യയിൽനിന്നു വില കുറച്ചു ലഭിക്കുന്ന എണ്ണ ഇന്ത്യ വൻതോതിൽ വാങ്ങിക്കൂട്ടുന്നതാണ് ഒപെക്കിൽ നിന്നുള്ള ഇറക്കുമതിയിൽ ഇടിവുണ്ടാകാൻ കാരണം. കഴിഞ്ഞ ഏഴു മാസമായി ഇന്ത്യക്കു ലഭിക്കുന്ന…

Read More

മണ്ണ്-ജല, ജൈവ വള പരിശോധനക്കും, തേനിന്റെ ഗുണനിലവാര പരിശോധനക്കും കർഷകർക്കിനി പരിശോധനാ കേന്ദ്രങ്ങൾ തേടി അലയേണ്ടി വരില്ല. ദക്ഷിണ കേരളത്തിലെ കർഷകർക്കായി തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ ജൈവവള- തേൻ പരിശോധനയ്ക്കായി പുതിയ റഫറൽ ലബോറട്ടറിയും പരിശോധനാ കേന്ദ്രങ്ങളും പ്രവർത്തനമാരംഭിച്ചു. ജൈവ വളത്തിൽ മായം കലർന്നാൽ പിടി വീഴും ജൈവവളങ്ങൾ പരിശോധിച്ച് അവയുടെ ഗുണനിലവാരം, മായം കലർത്തൽ എന്നിവ കണ്ടെത്തുന്നതിനും മണ്ണ്, ജലസേചനത്തിനുള്ള വെള്ളം ഇവ പരിശോധിച്ച് പോഷകമൂലകങ്ങൾ, മലിനീകരണ തോത് എന്നിവ നിർണയിക്കുന്നതിനുള്ള സംവിധാനങ്ങളും ലബോറട്ടറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. കർഷകർക്കും ഉത്പാദകർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ലബോറട്ടറിയുടെ പ്രവർത്തനം പ്രയോജനകരമാകും. 2.79 കോടി രൂപ ചെലവഴിച്ചാണ് ലബോറട്ടറി സജ്ജീകരിച്ചത്. ഗവേഷണ വികസനത്തിനും ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുമായി ആരംഭിച്ച സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ ലബോറട്ടറിയ്ക്കായി, ദക്ഷിണമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ സ്റ്റേഷൻ വൈസ് ഫണ്ടിംഗ്-സ്‌ട്രെങ്തനിംഗ് ഓഫ് റിസർച്ച് ഫണ്ടിൽ നിന്നും 85 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മണ്ണ്, ജലം, സസ്യകലകൾ, കോശങ്ങൾ, സൂക്ഷ്മജീവികൾ എന്നിവ പരിശോധിച്ച് അപഗ്രഥനം…

Read More

ഇന്ത്യയിലെ ഇന്റർനെറ്റ് സേവന രംഗത്ത് കൂടുതൽ കരുത്തോടെ  കടന്നു വരുകയാണ് BSNL 4G. രാജ്യത്തെ ഒരു ലക്ഷം സൈറ്റുകളിൽ 4ജി സംവിധാനങ്ങൾ ലഭ്യമാക്കാൻ കേന്ദ്രം അനുമതി നൽകിക്കഴിഞ്ഞു . ഇനി സർക്കാർ പൊതുമേഖലാ സ്ഥാപനമായ  BSNL  നടത്തുക പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള വഴികളാകും. Tata Consultancy Services -ന്റെ (TCS) നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണ് ഒരു ലക്ഷം സൈറ്റുകളിൽ 4ജി ഉപകരണങ്ങൾ വിന്യസിക്കുന്നതിനുള്ള അനുമതി നൽകിയിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ 5ജി നൽകാൻ പ്രാപ്തമാണ് ടിസിഎസ് കൺസോർഷ്യം ലഭ്യമാക്കുന്ന ഉൽപ്പന്നങ്ങൾ എന്നതും ശ്രദ്ധേയമാണ്.പൂർണമായും തദ്ദേശിയമായി വികസിപ്പിച്ച ഉൽപ്പന്നങ്ങളാണ് ബിഎസ്എൻഎൽ 4ജിക്കായി ഉപയോഗിക്കുക. ഈ വർഷം ഫെബ്രുവരിയിൽ, BSNL 1 ലക്ഷം സൈറ്റുകളിൽ 4ജി ഉപകരണങ്ങൾ വിന്യസിക്കുന്നതിനുള്ള ശുപാർശ സർക്കാരിനു സമർപ്പിച്ചിരുന്നു. സർക്കാർ അനുമതി ലഭിച്ച സാഹചര്യത്തിൽ കൂടുതൽ സൈറ്റുകളിൽ വരും മാസങ്ങളിൽ 4ജി ലഭിച്ചു തുടങ്ങുമെന്നാണു സൂചന. അടുത്ത വർഷം മാർച്ചോടെ 4ജി സേവനം രാജ്യമൊട്ടാകെ ലഭ്യമാക്കാനാണു ശ്രമം. ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ മുംബൈ ആസ്ഥാനമായുള്ള TCS BSNL സൈറ്റുകൾക്കായി 13,000 കോടി…

Read More

ഇന്ത്യ കണ്ട ഏറ്റവും മികച്ച യാത്രാ സുഖവും വേഗതയും ഉള്ള ട്രെയിൻ എന്തായാലും ഇത് വരെ വന്ദേ ഭാരതാണ്.  വന്ദേ ഭാരതിനെ രണ്ടാം ട്രാക്കിലേക്ക്  നീക്കി കടന്നു വരാൻ ഒരുങ്ങുകയാണ് ഇതാ ഇന്ത്യ അവതരിപ്പിക്കുന്ന ആദ്യ ഹൈഡ്രജൻ എക്സ്‌പ്രസ് ട്രെയിൻ. അതും മെയ്ക് ഇൻ ഇന്ത്യ യുടെ മറ്റൊരു രൂപം. മുംബൈ-പുണെ റൂട്ടിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാനാണിപ്പോൾ പദ്ധതി. ഇതിനുള്ള സാധ്യതാപഠനം നടത്താൻ റെയിൽവേ ബോർഡ് മധ്യറെയിൽവേക്ക്‌ നിർദേശം നൽകിക്കഴിഞ്ഞു. മെയ്ക് ഇൻ ഇന്ത്യ ഹൈഡ്രജൻ ട്രെയിൻ. മെയ്ക് ഇൻ ഇന്ത്യ ഹൈഡ്രജൻ ട്രെയിനുകൾ ആകും സർവീസിനായി ഒരുങ്ങിയെത്തുക. ഡീസലുപയോഗിച്ച് ഓടുന്ന ഡെമു (ഡീസൽ ഇലക്‌ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനാണ് രൂപമാറ്റം വരുത്തി ഹൈഡ്രജൻ ഇന്ധനമാക്കി ഓടിക്കാനൊരുങ്ങുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേധാ സെർവോ ഡ്രൈവ്‌സ് എന്ന കമ്പനിയാണ് റെയിൽവേക്കുവേണ്ടി ഹൈഡ്രജൻ ട്രെയിൻ എൻജിൻ നിർമിക്കുന്നത്. ജർമനിയിൽ വികസിപ്പിച്ച സാങ്കേതികവിദ്യയാണ് സ്വയം വികസിപ്പിച്ച് പരീക്ഷിക്കുന്നത്. എന്നാൽ വേഗതയിൽ വന്ദേ ഭാരത് തന്നെയാകും മുന്നിൽ .ഡെമു ട്രെയിനുകളുടെ പരമാവധിവേഗം…

Read More