Author: News Desk
“വിദേശത്തെ ജോലി മതിയാക്കി നാട്ടിലേക്കു മടങ്ങിയവരാണോ നിങ്ങൾ. നാട്ടിൽ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണോ? പരിഹാരമുണ്ട്. കേരളത്തിലിതാ 2023 സംരംഭം 2.0 വർഷമാണ്. നിങ്ങളിലെ സംരംഭകനെ ഉണർത്തുവാനും കൈപിടിച്ചുയർത്തുവാനും സംസ്ഥാന സർക്കാരിന്റെ വിവിധ വായ്‌പാ പദ്ധതികളുണ്ട്. അതിലൊന്നാണ് പ്രവാസികൾക്കും സംരംഭങ്ങൾ തുടങ്ങാൻ കൈത്താങ്ങാകുന്ന പുനരധിവാസ വായ്പാപദ്ധതി”. കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്ന് നടപ്പിലാക്കുന്ന, പ്രവാസികളായിരുന്ന സംരംഭകർക്കുള്ള, സ്വയം തൊഴിൽ വായ്പാ പദ്ധതിയാണ് “പ്രവാസി പുനരധിവാസ വായ്പാ പദ്ധതി”, ഇത്തവണ വായ്പ അനുവദിയ്ക്കുന്നതിനായി കേരളത്തിലെ വിവിധ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതീ യുവാക്കളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആർക്കാണ് വായ്‌പക്ക് അർഹത ? വായ്‌പാ പരിധി 20 ലക്ഷം വരെ അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനമനുസരിച്ചാണ് വായ്പകൾ നൽകുക. എന്നിങ്ങനെയാണ് പരമാവധി വായ്പ നൽകുക. കൃത്യമായി തവണ സംഖ്യകൾ തിരിച്ചടക്കുന്നവർക്ക്, നോർക്ക സബ്‌സിഡി പരിഗണിക്കുമ്പോൾ വായ്പയുടെ പലിശ നിരക്ക് നാല് ശതമാനം മുതൽ ആറ് ശതമാനം…
“വസ്തുത ഇതാണെന്നിരിക്കെ ‘KSEB അന്യായമായി തുക ഈടാക്കുന്നു’ എന്നവിധത്തില്‍ തെറ്റിദ്ധാരണ പടർത്തുന്ന വ്യാജപ്രചാരണങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണ്” ഈ വാക്കുകൾ നാം സ്ഥിരമായി KSEB യിൽ നിന്നും കേൾക്കുന്നതാണ്. എന്താണ് ഇങ്ങനെ ആവർത്തിച്ചു വിശദീകരണം നടത്താൻ കാരണം? ഇതാണ് കാരണം എന്താണ് ഫ്യുവൽ സർചാർജ്? എന്തുകൊണ്ട് താരിഫിന് പുറമേ ഫ്യുവൽ സർചാർജ് വരുന്നു? എന്നൊക്കെ കേരളത്തിലെ ഗാർഹിക, വ്യാവസായിക ഉപഭോക്താക്കൾ നിരന്തരം ചോദിക്കുന്ന ചോദ്യങ്ങളാണ്. ഈ ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം ലഭിച്ചില്ലെങ്കിലും പ്രതിമാസ വൈദ്യുതി ബിൽ അടച്ചേ മതിയാകൂ. അല്ലെങ്കിൽ ഡിസ്കണക്ഷൻ ഡേറ്റിൽ ലൈൻമാൻ വീട്ടിലോ സ്ഥാപനത്തിന്റെ വന്നു ഫ്യുസ്സ് ഊരുമെന്നതിൽ സംശയം വേണ്ട. ഇപ്പോൾ പരമാവധി ഉപഭോക്താക്കളും ഓൺലൈനിലൂടെയാണ് വൈദ്യുതിബില്ലടക്കുന്നതു. അതുകൊണ്ടു തന്നെ ചോദ്യങ്ങൾ അങ്ങനെ തന്നെ അവശേഷിക്കും. നമുക്ക് നോക്കാം എന്താണ് ഈ ഫ്യുവൽ സർചാർജ് എന്ന് പറഞ്ഞു നമ്മിൽ നിന്നും KSEB ഈടാക്കുന്നതെന്ന്. എന്താണ് ഫ്യുവൽ സർചാർജ് ? കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ 25.01.2023 ൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 2023…
ബാങ്ക് ഗ്യാരണ്ടി ഇനി ഡിജിറ്റലാകുന്നു. ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടി (Electronic Bank Guarantee) സൗകര്യം അവതരിപ്പിച്ച് ഫെഡറൽ ബാങ്ക് -Federal Bank. പൂർണമായും ഡിജിറ്റലായി ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്ന ഈ പേപ്പര്‍ രഹിത സംവിധാനം നാഷണല്‍ ഇ-ഗവേര്‍ണന്‍സ് സര്‍വീസസ് ലിമിറ്റഡുമായി ( NeSL) ചേര്‍ന്നാണ് ലഭ്യമാക്കുന്നത്. NeSLന്റെ ഇ-ബിജി പ്ലാറ്റ്ഫോമിലൂടെ ഇ-ബാങ്ക് ഗ്യാരണ്ടി ഇപ്പോൾ ഉടനടി ലഭിക്കും. ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ ഗുണഭോക്താക്കൾക്ക് ഇത് വേഗത്തിൽ ലഭിക്കുന്നതാണ്. ഇതോടെ പരമ്പരാഗത ബാങ്ക് ഗ്യാരണ്ടി പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. ബാങ്ക് ഗ്യാരണ്ടി ഇഷ്യൂ ചെയ്യുന്നതും തിരുത്തുന്നതും റദ്ദാക്കുന്നതുമടക്കമുള്ള എല്ലാ ജോലികളും പുതിയ സംവിധാനത്തിൽ ഡിജിറ്റലായി നടക്കും. നിലവിൽ പിന്തുടരുന്ന ഡോക്യുമെന്റേഷനും ബന്ധപ്പെട്ട പേപ്പർ ജോലികളും പുതിയ സൗകര്യത്തിൽ ആവശ്യമില്ല. വ്യാപാര, ബിസിനസ് ഇടപാടുകൾ സുരക്ഷിതവും വേഗത്തിലുമാക്കാൻ ഇ-ബാങ്ക് ഗ്യാരണ്ടി ഇടപാടുകാരെ സഹായിക്കുമെന്ന് ഫെഡറൽ ബാങ്ക് വ്യക്തമാക്കുന്നു. ഈ സൗകര്യം വ്യക്തികൾക്കും കമ്പനികൾക്കും ഏകാംഗ സംരംഭങ്ങൾക്കും പങ്കാളിത്ത സ്ഥാപനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും സംഘങ്ങൾക്കുമെല്ലാം ലഭ്യമാണ്. ഇ-സ്റ്റാമ്പിങ് സൗകര്യം ലഭ്യമായ…
watsonx എന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് IBM. AI മോഡലുകൾ പരിശീലിപ്പിക്കാനും വിന്യസിക്കാനും കമ്പനികൾക്ക് watsonx പ്ലാറ്റ്‌ഫോം ഉപയോഗിക്കാമെന്നു IBM അറിയിച്ചു. നാച്വറൽ ലാംഗ്വേജ് ഉപയോഗിച്ച് സ്വയമേവ കോഡ് സൃഷ്‌ടിക്കാനും വ്യത്യസ്ത ആവശ്യങ്ങൾക്കായി നിർമ്മിച്ച വിവിധ ലാർജ് ലാംഗ്വേജ് മോഡലുകൾ ഉപയോഗിക്കാനാകുമെന്നും IBM പറഞ്ഞു. ചാറ്റ്ബോട്ട് ChatGPT യുടെ ഒറ്റരാത്രികൊണ്ട് നേടിയ വിജയം കമ്പനികളെ AI അഡോപ്ഷനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പ്രേരിപ്പിക്കുകയാണ്. ഐബിഎം കൂടുതൽ ഓപ്പൺ ഇക്കോസിസ്റ്റം സ്വീകരിച്ചതായും ഓപ്പൺ സോഴ്‌സ് എഐ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ഹബ്ബായ ഹഗ്ഗിംഗ് ഫെയ്‌സ് അടക്കമുളളവയുമായി പങ്കാളിത്തത്തിലാണെന്നും സിഇഒ അരവിന്ദ് കൃഷ്ണ വ്യക്തമാക്കി. വരും വർഷങ്ങളിൽ ഐബിഎമ്മിലെ ചില ബാക്ക് ഓഫീസ് ജോലികൾ എഐയ്ക്ക് പരിഹരിക്കാൻ കഴിയുമെന്നും അരവിന്ദ് കൃഷ്ണ പറഞ്ഞു. ജിയോപാർഡി എന്ന ഗെയിം ഷോ വിജയിച്ച ഐബിഎമ്മിന്റെ വാട്‌സൺ എന്ന സോഫ്റ്റ്‌വെയർ ശ്രദ്ധ നേടി ഒരു ദശാബ്ദത്തിന് ശേഷമാണ് പുതിയ AI പ്ലാറ്റ്‌ഫോം ലോഞ്ച് വരുന്നത്. വാട്‌സന് മനുഷ്യ ഭാഷ പഠിക്കാനും പ്രോസസ്സ് ചെയ്യാനും…
ഇന്ത്യൻ EV നിർമ്മാതാക്കൾക്ക് 500 കോടി രൂപ സബ്‌സിഡി അനുവദിക്കാൻ കേന്ദ്രസർക്കാർ. ഇന്ത്യൻ ഇവി നിർമ്മാതാക്കളായ ഒല ഇലക്ട്രിക്, ആതർ, ടിവിഎസ് മോട്ടോഴ്‌സ്, ഹീറോ ഇലക്ട്രിക് എന്നിവ ഉപഭോക്താക്കൾക്ക് പ്രത്യേകമായി പണം ഈടാക്കി നൽകിയ EV ചാർജറുകൾ റീഫണ്ട് ചെയ്യാൻ സമ്മതിച്ചതിനാൽ, ഫെയിം II സ്കീമിന് കീഴിൽ 500 കോടി രൂപ സബ്‌സിഡി നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. ഇലക്ട്രിക് വാഹനങ്ങൾ, പ്രത്യേകിച്ച് പൊതുഗതാഗതത്തിനായി ഉപയോഗിക്കുന്നവയെ പ്രോത്സാഹിപ്പിക്കുന്നതിനായി 10,000 കോടി രൂപയുടെ FAME II പദ്ധതി മുമ്പ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. കമ്പനികൾക്കെതിരായ പരാതികളുടെ പശ്ചാത്തലത്തിൽ കമ്പനികൾക്കുള്ള പണം നൽകുന്നതിൽ കാലതാമസം നേരിട്ടതോടെ പദ്ധതി പ്രശ്‌നത്തിലായി. ഈ സാമ്പത്തിക വർഷം 5000 കോടി രൂപയുടെ ബില്ലുകൾ തീർക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഏറ്റവും ഉയർന്ന തുകയായ 370 കോടി രൂപ ഭവിഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഒല ഇലക്ട്രിക്കിന് ഘനവ്യവസായ മന്ത്രാലയത്തിൽ നിന്ന് ലഭിക്കും. ആതറിന് ഏകദേശം 275 കോടി രൂപയും ടിവിഎസിന് ഏകദേശം 150 കോടി രൂപയും, 28-30 കോടി…
ദുബൈയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന P7 എന്ന രജിസ്‌ട്രേഷനുള്ള ടെസ്‌ല വാഹനത്തിന്റെ വിലയെത്രയെന്നറിയാമോ? 2 കോടി രൂപ. ആ നമ്പർ ടെസ്‌ല കാറിനു കിട്ടാൻ അതിന്റെ ഫ്രഞ്ച്കാരൻ ഉടമ എത്ര മുടക്കിയെന്നറിയാമോ? ആ തുക കേട്ടാൽ കണ്ണ് തള്ളിപ്പോകും. ഒന്നും രണ്ടുമല്ല 122.6 കോടി രൂപ. അതെ. രണ്ടുകോടി വിലയുള്ള കാറിൽ ഉള്ളത് 122 കോടി വിലയുള്ള നമ്പർ. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് സ്വന്തമാക്കിയ വാഹന രജിസ്ട്രേഷൻ നമ്പർ ദുബായിൽ ഉപയോഗിക്കുന്ന ടെസ്‌ലയുടെ മോഡല്‍ എക്സ് കാറിന്റെയാണ്. ഈ ടെസ്‌ല കാറില്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും വിലയുള്ള നമ്പർ സ്ഥാനം പിടിച്ചിരിക്കുന്നതെന്ന് യു.എ.ഇ. മന്ത്രിയായ ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമയാണ് വാഹനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ട്വിറ്ററില്‍ വിവരങ്ങൾ കുറിച്ചത്. 16 വര്‍ഷത്തിനുശേഷമാണ് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ലോകത്തു തന്നെ ഒരു വാഹന നമ്പർ ലേലം ചെയ്യുന്നത്. UAE യിലെ കഴിഞ്ഞ വര്‍ഷത്തെ നമ്പർ പ്ലേറ്റിന്റെ ഏറ്റവും ഉയര്‍ന്ന ലേലത്തുക 5.2…
വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്, അന്താരാഷ്ട്ര നമ്പറുകളിൽ നിന്നുള്ള വ്യാജ കോളുകൾ വർധിക്കുന്നുവെന്ന് റിപ്പോർട്ട്. ഈ കോളുകൾ എത്യോപ്യ (+251), മലേഷ്യ (+60), ഇന്തോനേഷ്യ (+62), കെനിയ (+254), വിയറ്റ്നാം (+84) തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ളതാണ്. ഈ കോളുകളുടെ അജണ്ട വ്യക്തമല്ല, എന്നാൽ മിക്ക കേസുകളിലും, സ്‌കാമർമാർ ഒരു ഉപയോക്താവിന്റെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിക്കാൻ ഉപയോഗിക്കാവുന്ന രഹസ്യ വിവരങ്ങൾ നേടാൻ ശ്രമിക്കുന്നു. അതിനാൽ, അത്തരം കോളുകളിൽ ഉപയോക്താക്കൾ ജാഗ്രത പാലിക്കുകയും വ്യക്തിഗത വിവരങ്ങളൊന്നും വെളിപ്പെടുത്താതിരിക്കുകയും വേണം. വാട്ട്‌സ്ആപ്പ് നമ്മിൽ പലർക്കും വേണ്ടിയുള്ള തൽക്ഷണ സന്ദേശമയയ്‌ക്കൽ അപ്ലിക്കേഷനാണ്, മാത്രമല്ല ലോകമെമ്പാടും കോടിക്കണക്കിന് ഉപയോക്താക്കളുമുണ്ട്. വാട്ട്‌സ്ആപ്പ് കോളുകൾ ഇന്റർനെറ്റ് വഴിയാണ് കൈമാറ്റം ചെയ്യപ്പെടുന്നത് എന്ന് നമുക്കെല്ലാവർക്കും അറിയാം. നിങ്ങൾക്ക് ഒരു അന്താരാഷ്‌ട്ര നമ്പറിൽ നിന്ന് ഒരു കോൾ ലഭിക്കുന്നതിനാൽ, കോളിന്റെ ഉത്ഭവം ആ രാജ്യത്തുനിന്നാണെന്ന് അർത്ഥമാക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇക്കാലത്ത്, നിങ്ങൾ താമസിക്കുന്ന അതേ നഗരത്തിൽ ആണെങ്കിലും വാട്ട്‌സ്ആപ്പ് കോളുകൾക്കായി അന്താരാഷ്ട്ര നമ്പറുകൾ…
“നമ്മൾ ഒരു കാര്യത്തിനിറങ്ങി തിരിച്ച് അതിൽ ആദ്യ തവണ പരാജയപ്പെട്ടാൽ പിന്നെ എത്ര തവണ അതിന്റെ പിന്നാലെ നടക്കും? കൂടിപ്പോയായാൽ രണ്ടോ മൂന്നോ അല്ലെങ്കിൽ നാലോ തവണ. അല്ലെ. എന്നിട്ടും ഉദ്യമം വിജയിച്ചില്ലെങ്കിൽ സ്വാഭാവികമായും നമ്മൾ അടുത്ത പദ്ധതി തേടിപോകും. 17 തവണയൊക്കെ ഇത്തരത്തിൽ ആർക്കാണ് ഒന്ന് ശ്രമിച്ചു നോക്കാൻ ക്ഷമയുണ്ടാകുക, 17 തവണയും ആ ഉദ്യമത്തിൽ പരാജയപെട്ടു എന്നറിയുമ്പോളോ? ആ വ്യക്തിയുടെ പതിനെട്ടാമത്തെ ഉദ്യമം ബോക്സ് ഓഫീസ് ഹിറ്റായി എന്ന് കൂടി അറിയുമ്പോഴോ. അപ്പോൾ അത് കേട്ടിട്ട് നമുക്ക് അത്ഭുതം മാത്രമാകില്ല തോന്നുക അല്ലെ” അതെ ഇത് അങ്കുഷ് സച്‌ദേവയുടെ ഏവരും അറിഞ്ഞിരിക്കേണ്ട, അനുഭവ കഥയാണ്. ബോക്സ് ഓഫീസ് തകർച്ചയുടെ 17 സീരീസുകളിൽ നിന്നും ഒരു സൂപ്പർ ഹിറ്റ് വിജയത്തിലേക്കുള്ള യാത്ര. ഇനി അങ്കുഷ് സച്‌ദേവ സൂപ്പർഹിറ്റാക്കിയ ആ സ്റ്റാർട്ടപ്പ് ഉദ്യമം ഏതെന്നറിയേണ്ടെ? മറ്റൊന്നുമല്ല. അതാണ് ഏവരുടെയും വിരൽതുമ്പിലുള്ള ഷെയർ ചാറ്റ് ആപ്പ് (ShareChat). ഇപ്പോൾ ഷെയർചാറ്റിന് ഏകദേശം 5…
Poco F5, Poco F5 Pro സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു. പുതിയ Poco F5 സീരീസ് കമ്പനിയുടെ ഒരു വലിയ ലോഞ്ചായി കണക്കാക്കപ്പെടുന്നു. Poco F5, F5 Pro എന്നിവയ്ക്ക് സമാനമായ രൂപകൽപ്പനയുണ്ട്. എന്നാൽ ഹാർഡ്‌വെയർ കോൺഫിഗറേഷനുകളിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. Poco F5 Pro യ്ക്ക് സ്‌നാപ്ഡ്രാഗൺ 8+ Gen 1 ചിപ്‌സെറ്റും 6.67-ഇഞ്ച് AMOLED- ഡിസ്പ്ലേയും 120Hz റിഫ്രഷ് റേറ്റും ഉണ്ട്. 64MP പ്രധാന ക്യാമറ, 8MP അൾട്രാവൈഡ് ആംഗിൾ ഷൂട്ടർ, 2MP മാക്രോ ക്യാമറ,16എംപി സെൻസർ സെൽഫി ക്യാമറ എന്നിവ ഫോണിലുണ്ട്. അതേസമയം ഫോണിന് 5,160mAhബാറ്ററി, 67W wired ചാർജിംഗ്, 30W wireless ചാർജിംഗ് എന്നിവയാണുളളത്. ഇതിന് ഫിംഗർപ്രിന്റ് സ്കാനറും ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഉണ്ട്. Poco F5 ഒരു സ്‌നാപ്ഡ്രാഗൺ 7+ Gen 2 ചിപ്‌സെറ്റും 6.67 ഇഞ്ച് AMOLED പാനലും 120Hz റിഫ്രഷ് റേറ്റും നൽകുന്നു. 64MP പ്രധാന ക്യാമറയും 8MP അൾട്രാവൈഡ് യൂണിറ്റും 2MP മാക്രോ ക്യാമറയും 16MP സെൽഫി ഷൂട്ടറും ഇതിലുണ്ട്. 67വാട്ട് ചാർജിംഗുള്ള 5,000mAh…
യുദ്ധഭൂമിയിൽ വേഗത്തിൽ കൃത്യമായ തീരുമാനങ്ങളെടുക്കാൻ കമാൻഡർമാരെ പ്രാപ്തരാക്കുകയും, sensor-to-shooter loop -ലക്ഷ്യങ്ങൾ നേടാനും ശത്രുവിനെ ആക്രമിക്കാനും ഏറ്റവും കുറഞ്ഞ സമയം ഉറപ്പാക്കുകയും ചെയ്യുന്ന പുതിയ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യകളുടെയും ഒരു ശൃംഖലയ്ക്ക് ഇന്ത്യൻ സൈന്യം അടിത്തറയിടുകയാണ്. ഗതി ശക്തി 2021-ൽ ആരംഭിച്ച ഗതി ശക്തി ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. അത് റെയിൽവേയും റോഡ്‌വേകളും ഉൾപ്പെടെ 16 മന്ത്രാലയങ്ങളെ സൈന്യത്തിനായി സംയോജിത ആസൂത്രണത്തിനും ഇൻഫ്രാസ്ട്രക്ചർ കണക്റ്റിവിറ്റി പ്രോജെക്റ്റുകളുടെ ഏകോപിത നടപ്പാക്കലിനും ഒരുമിച്ച് കൊണ്ടുവന്നു. ഓപ്പറേഷൻ ഡൊമെയ്ൻ, ലോജിസ്റ്റിക്സ് ഇൻപുട്ടുകൾ, സാറ്റലൈറ്റ് ഇമേജറി ഡാറ്റ, ടോപ്പോഗ്രാഫിക്, മെറ്റീരിയോളജിക്കൽ എന്നിവയിൽ നിന്നുള്ള ഇൻപുട്ടുകൾ ഒരു പൊതു പ്ലാറ്റ്‌ഫോമിൽ വീക്ഷിക്കാം, പിന്തുടരാം. ഈ വർഷം അവസാനത്തോടെ ഗതി ശക്തി സിസ്റ്റം പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രൊജക്റ്റ് അവഗത് കഴിവുകൾ വർധിപ്പിക്കുന്നതിനുള്ള സമഗ്രമായ പദ്ധതിയിൽ ഗതി ശക്തി മാതൃകയിൽ അധിഷ്‌ഠിതമായ സൈനിക പദ്ധതിയാണ് പ്രൊജക്റ്റ് അവഗത്. അത് ഒരൊറ്റ ജിഐഎസ് (ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം) പ്ലാറ്റ്‌ഫോമിൽ മൾട്ടി-ഡൊമെയ്‌ൻ അവബോധം സേനാ കമാൻഡർമാരിൽ…