Author: News Desk

ചെന്നൈ സ്റ്റാർട്ടപ്പ് ഫാബ്‌ഹെഡ്‌സ് ഓട്ടോമേഷന് ഒരു സ്വപ്നമുണ്ട്, വന്ദേ ഭാരത് 3D പ്രിന്റ് ചെയ്യുക എന്നതാണ് ഈ സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നത്.  3D പ്രിന്റ് ചെയ്‌ത ഭാരം കുറഞ്ഞ കാർബൺ ഫൈബർ ഭാഗങ്ങളുടെ നിർമാണമാണ് ഫാബ്‌ഹെഡ്‌സ് ഓട്ടോമേഷനെ വ്യത്യസ്തമാക്കുന്നത്. റോക്കറ്റ് നിർമ്മാതാക്കളായ അഗ്നികുൾ, ഇ-ടാക്‌സി കമ്പനിയായ ഇപ്ലെയ്ൻ എന്നിവയെല്ലാം ഫാബ്‌ഹെഡ്‌സ് ഓട്ടോമേഷന്റെ ക്ലയന്റ്സാണ്. ഡ്രോണുകൾ, ഷിപ്പിംഗ്, റേസിംഗ്, ബയോമെഡിക്കൽ, എയ്‌റോസ്‌പേസ്, പ്രതിരോധം തുടങ്ങിയ ഉയർന്ന പ്രകടനമുള്ള വ്യവസായങ്ങളിൽ കാർബൺ ഫൈബർ മെറ്റീരിയലുകൾ കൂടുതലായി ഉപയോഗിക്കുന്നു. ഐഐടിക്കാരായ ദിനേശ് കനകരാജും അഭിജിത് റാത്തോഡും  ഇസ്രോയിലെ ജോലി ഉപേക്ഷിച്ചാണ് 2015-ൽ ഈ സ്റ്റാർട്ടപ്പിന് തുടക്കമിടുന്നത്. 2021 മുതലാണ് സ്റ്റാർട്ടപ്പ് അതിന്റെ ഉൽപ്പന്നങ്ങൾ വാണിജ്യവത്കരിക്കാൻ തുടങ്ങിയത്. ഉപഗ്രഹങ്ങൾ, റോക്കറ്റുകൾ, സൈക്കിളുകൾ, സർഫിംഗ് ബോർഡുകൾ തുടങ്ങി ഇന്ന് കാർബൺ ഫൈബർ ഉപയോഗിക്കുന്ന നിരവധി മേഖലകളുണ്ട്. എയ്‌റോസ്‌പേസ്, ഓട്ടോമോട്ടീവ് തുടങ്ങി ഭാരം കുറഞ്ഞ കാർബൺ ഫൈബർ ഘടകങ്ങൾ ആവശ്യമുള്ള ഏത് മേഖലയ്ക്കും 3D- പ്രിന്റഡ് ഭാഗങ്ങൾ സ്റ്റാർട്ടപ്പ് വിതരണം ചെയ്യുന്നു. iDEX പ്രോഗ്രാം വഴി ഇന്ത്യൻ വ്യോമസേനയുടെ ഡിഫൻസ് ഡവലപ്മെന്റ് പദ്ധതിയും സ്റ്റാർട്ടപ്പ്…

Read More

ലഹരി വിമുക്തപ്രവര്‍ത്തനങ്ങളില്‍ സാങ്കേതികവിദ്യ പരിഹാരം തേടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഹാക്കത്തോൺ വൻ വിജയമായി. 30 മണിക്കൂര്‍ നീണ്ടു നിന്ന ദേശീയ ഹാക്കത്തോണ്‍ കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാല, KSUM, ജില്ലാപഞ്ചായത്ത്, എക്സൈസ് വകുപ്പ് എന്നിവ സംയുക്തമായാണ് സംഘടിപ്പിച്ചത്. ഹാക്കത്തണില്‍ ഒന്നാം സ്ഥാനം ലഭിച്ച അമല്‍ജ്യോതി കോളേജിലെ അണ്‍സെര്‍ട്ടണിറ്റി ടീമിന്‍റെ പരിഹാര നിര്‍ദ്ദേശങ്ങൾക്കാണ്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇരയുടെ സ്വകാര്യതയും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടുന്നവരുടെ വിവരം ചോരുന്നതും. ഈ വെല്ലുവിളികള്‍ ഫലപ്രദമായി നേരിടുന്നതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങളാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീന്‍ ലേണിംഗ്, ബ്ലോക്ക് ചെയിന്‍ തുടങ്ങിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍വാണ എന്ന പേരിലുള്ള സോഫ്റ്റ്വെയറിലൂടെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയത്. അമല്‍ജ്യോതി കോളേജിലെ നെബിന്‍ മാത്യു ജോണ്‍, സാം സ്റ്റീഫന്‍ തോമസ്, വിവേക് മനോജ് കുമാര്‍, സമീല്‍ ഹസന്‍ എന്നിവരാണ് പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ച സംഘത്തിലുള്ളത്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെയും ലഹരിവിമുക്ത ചികിത്സയിലുള്ളവരുടെയും വിവരങ്ങള്‍ എന്‍ക്രിപ്റ്റഡ് രീതിയിലാണ് സോഫ്റ്റ് വെയറില്‍ ശേഖരിക്കുക.…

Read More

ടാറ്റ എലക്സി-Tata Elxsi Integrating Design & Digital കേരളത്തിൽ വീണ്ടും വ്യവസായ വിപുലീകരണത്തിന് തയ്യാറെടുക്കുന്നു. തങ്ങളുടെ മൂന്നാമത്തെ വ്യവസായ യൂണിറ്റും തിരുവനന്തപുരം കിൻഫ്ര പാർക്കിൽ തന്നെയാകും ആരംഭിക്കുക എന്ന് അധികൃതർ വ്യക്തമാക്കി. ഏകദേശം 3500 ജീവനക്കാരുള്ള ടാറ്റ എലക്സിയുടെ തിരുവനന്തപുരം യൂണിറ്റാണ് കോടികളുടെ നിക്ഷേപവുമായി വിപുലീകരണത്തിന് തയ്യാറാകുന്നത്. ശാസ്ത്ര സാങ്കേതിക സ്ഥാപനമായ ടാറ്റ എലക്സി കേരളത്തിൽ ഓട്ടോമോട്ടീവ്, ബ്രോഡ്കാസ്റ്റിംഗ് മേഖലയിലാണ് തങ്ങളുടെ റിസേർച് ആൻഡ് ഡവലപ്മെന്റ് പ്രവർത്തനങ്ങൾ നടത്തുന്നത്. 60 കോടി മുതൽമുടക്കിൽ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ Kinfra Film and Video Park & IT & ITES park (SEZ) ആരംഭിച്ച രണ്ടാമത്തെ യൂണിറ്റ് 2.1 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ വെറും 10 മാസം കൊണ്ടാണ് കിൻഫ്ര പൂർത്തീകരിച്ചു സജ്ജമാക്കി ടാറ്റ എലക്സിക്ക് കൈമാറിയത്. Tata Elxsi സെന്റർ ഹെഡ് ശ്രീകുമാർ വി ഇങ്ങനെ പറയുന്നു: ” ഇന്ന് 2000  എഞ്ചിനീയർമാർക്ക് ഇവിടെ പണിയെടുക്കാനുള്ള സംവിധാനമുണ്ട്. ലീഡ് സെർറ്റിഫിക്കേഷനുള്ള…

Read More

കൊച്ചി റെയില്‍ മെട്രോയ്ക്കു ശേഷം കേരളത്തിന്‍റെ പൊതുഗതാഗത രംഗത്ത് പുതിയൊരു വികസന ചരിത്രമെഴുതുന്ന കൊച്ചി വാട്ടര്‍ മെട്രോയിലും കുടുംബശ്രീയുടെ പെണ്‍കരുത്ത്. ഇതില്‍ ഹൗസ് കീപ്പിങ്ങ്, ടിക്കറ്റിങ്ങ് എന്നീ ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള മുപ്പത് പേര്‍ കുടുംബശ്രീ വനിതകള്‍. കൊച്ചിയിലെ പത്തു ദ്വീപുകളെ ബന്ധിപ്പിക്കുന്ന വാട്ടര്‍ മെട്രോ പ്രധാനമന്ത്രി  നാടിനു സമര്‍പ്പിച്ചപ്പോള്‍ കുടുംബശ്രീ കൈവരിച്ചത് അഭിമാനകരമായ മറ്റൊരു നേട്ടം.  ഇതിന് മുമ്പ് കൊച്ചി റെയില്‍ മെട്രോയുടെ വിവിധ വിഭാഗങ്ങളിലെ പൂര്‍ണ നടത്തിപ്പു ചുമതലയും കുടുംബശ്രീ വനിതകള്‍ക്ക് ലഭിച്ചിരുന്നു.   കുടുംബശ്രീ ഇനിഷ്യേറ്റീവ് ഫോര്‍ ബിസിനസ് സൊല്യൂഷന്‍സ് (കിബ്സ്) സൊസൈറ്റി മുഖേനയാണ് ഇവര്‍ക്ക് അവസരമൊരുങ്ങിയത്. വാട്ടര്‍ മെട്രോയിലെത്തുന്ന യാത്രക്കാര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കുന്നതിനായി തിരഞ്ഞെടുത്ത കുടുംബശ്രീ വനിതകളില്‍ 18 പേര്‍ ടിക്കറ്റിങ്ങ് വിഭാഗത്തിലും 12 പേര്‍ ഹൗസ് കീപ്പിങ്ങിലുമാണ്. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് വൈപ്പിനിലേക്കും തിരിച്ചുമാണ് ഒരു സര്‍വീസ്. വൈറ്റില-കാക്കനാട് റൂട്ടിലാണ് നിലവിലെ അടുത്ത സര്‍വീസ്. തിരക്കനുസരിച്ച് സര്‍വീസുകള്‍ വിപുലീകരിക്കുന്ന മുറയ്ക്ക് കൂടുതല്‍ വനിതകള്‍ക്ക് വാട്ടര്‍ മെട്രോയില്‍ അവസരം…

Read More

“മറ്റേതൊരു സ്റ്റാർട്ടപ്പുകളേക്കാളും ബൈജൂസ്‌ എഡ് ടെക്ക്   ഇന്ത്യയിലേക്ക് കൂടുതൽ എഫ്ഡിഐ കൊണ്ടുവന്നു. ബാധകമായ എല്ലാ വിദേശനാണ്യ നിയമങ്ങളും സ്ഥാപനം പൂർണ്ണമായും പാലിക്കുന്നുണ്ട്. എല്ലാ ഫെമ പ്രവർത്തനങ്ങളിലും ബൈജൂസ് തൃപ്തികരമായി ജാഗ്രത പുലർത്തിയിട്ടുണ്ട്. ഫെമ (ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട്) പാലിക്കുന്നതുൾപ്പെടെ ഞങ്ങളുടെ പ്രവർത്തനങ്ങളിൽ തൃപ്തികരമായി ശ്രദ്ധ ചെലുത്തിയ 70-ലധികം ഇംപാക്റ്റ് നിക്ഷേപകരാണ് ഞങ്ങൾക്ക് ധനസഹായം നൽകുന്നത്. അധികാരികളും ഇതേ നിഗമനത്തിലെത്തുമെന്ന് ആത്മവിശ്വാസമുണ്ട്.” ഇതായിരുന്നു  സാമ്പത്തിക കുറ്റകൃത്യ നിവാരണ ഏജൻസിയായ ED നടത്തിയ പരിശോധനകൾക്കു ശേഷം വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം സിഇഒ രവീന്ദ്രൻ ബൈജു ജീവനക്കാരെ  ഇന്റേണൽ മെമ്മോയിലൂടെ അഭിസംബോധന ചെയ്തത്. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പായ ബൈജൂസിന്റെ മൂല്യം 22 ബില്യൺ ഡോളറായിരുന്നു, ജനറൽ അറ്റ്ലാന്റിക്, ബ്ലാക്ക് റോക്ക്, സെക്വോയ ക്യാപിറ്റൽ തുടങ്ങിയ ആഗോള നിക്ഷേപകരെ ആകർഷിച്ച സ്ഥാപനമെന്ന പേരും ബൈജൂസ്‌ നേടിയെടുത്തു. വിദേശനാണ്യ വിനിമയ നിയമലംഘനം ആരോപിച്ച് കമ്പനിയുമായി ബന്ധപ്പെട്ട ബെംഗളൂരുവിലെ മൂന്ന് സ്ഥാപനങ്ങളിൽ ഇഡി ശനിയാഴ്ച പരിശോധന നടത്തിയിരുന്നു.…

Read More

ഡൊമിനോസ് പിസ്സ – Domino’s Pizza Inc (DPZ.N) മുന്നറിയിപ്പ് നൽകിയിരിക്കുന്നു യു എസ്സിലെ തങ്ങളുടെ ഡെലിവറി ബിസിനസ്സിലെ മാന്ദ്യത്തെക്കുറിച്ച്. ഇതോടെ  കമ്പനിയുടെ ഓഹരികൾ 6% ഇടിഞ്ഞു.   കാരണം ഭൂരിഭാഗം ഉപഭോക്താക്കൾ ഓർഡർ ചെയ്യുന്നതിനുപകരം വീട്ടിലിരുന്ന് പാചകം ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുന്നത്രെ. പണപ്പെരുപ്പത്തിന്റെ ഉയർന്ന പ്രഹരത്തിൽ സാമ്പത്തികമായി പ്രതിസന്ധിയിലായ US ലെ ഉപഭോക്താക്കൾ തങ്ങളുടെ പണം വിലയേറിയ ഭക്ഷ്യവസ്തുക്കൾക്കും ഉയർന്ന ഡെലിവറി ഫീസിനും വേണ്ടി ചെലവഴിക്കുന്നതിൽ  ഇപ്പോൾ കൂടുതൽ ജാഗ്രത പുലർത്തുന്നു. അത് ബാധിച്ചത് ഡൊമിനോസ് നെ ഇങ്ങനെ. ലോകത്തിലെ ഏറ്റവും വലിയ പിസ്സ ശൃംഖലയായ ഡൊമിനോസിന്റെ യുഎസിലെ സ്റ്റോർ വിൽപ്പന ആദ്യ പാദത്തിൽ 3.6% വർദ്ധിച്ചു. കമ്പനി ഒരു ഷെയറിന് $2.93 നേടി, $2.73 എന്ന എസ്റ്റിമേറ്റ് മറികടന്നു. മൊത്തം വരുമാനം 1.3% വർധിച്ച് 1.02 ബില്യൺ ഡോളറിലെത്തി, എന്നാൽ ശക്തമായ ഡോളറിന് 1.04 ബില്യൺ ഡോളറിന്റെ കണക്ക് നഷ്ടമായി. നാണയപ്പെരുപ്പം മൂലം ഓർഡർ നൽകാതെ നിരാശരായ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി, പിസ്സ…

Read More

ഐടി ജോലി ഉപേക്ഷിച്ച് സംരംഭകരായ നിരവധി പേരുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. വയനാടൻസ് ഓർഗാനിക് റിസർച്ച് പ്രൈവറ്റ് ലിമിറ്റഡും അത്തരമൊരു സംരംഭമാണ്.   ജിതിൻകാന്ത്-നിതിൻകാന്ത് എന്നീ സഹോദരന്മാരുടെയും അവരുടെ സുഹൃത്തായ അരുൺ ചന്ദ്രന്റെയും ആശയമാണ് വയനാടൻസിന് രൂപം നൽകിയത്. നല്ല ആരോഗ്യം നല്ല ഭക്ഷണത്തിലൂടെ എന്ന ആശയവുമായി ഒരുകൂട്ടം ചെറുപ്പക്കാർ മുന്നിട്ടിറങ്ങിയപ്പോൾ അത് വയനാടൻസ് ആയി മാറി. ITയിൽ നിന്ന് ചക്കയിലേലേക്കുളള ദൂരം വലുതാണെങ്കിലും വയനാടൻസ് ഹിറ്റായി. ഐടി അധിഷ്ഠിത മാർക്കറ്റ് റിസർച്ച് ഭക്ഷ്യ വ്യവസായത്തെ ശക്തിപ്പെടുത്തുമെന്ന് ജിതിൻ പറയുന്നു. ഫാസ്റ്റ് ഫുഡിന്റെയും ബേക്കറിയുടെയും പിന്നാലെ പായുന്ന പുതു തലമുറയെ നല്ല ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുക എന്ന വലിയ ദൗത്യമാണ് വയനാടൻസ് ഏറ്റെടുത്തിരിക്കുന്നത്. പഴുത്ത ചക്കയുടെയും മാങ്ങയുടെയും നേന്ത്രപ്പഴത്തിന്റെയും മധുരവും ഗുണങ്ങളും ഒട്ടും തന്നെ നഷ്ടപ്പെടുത്താതെ ചിപ്സ് ആക്കി മാറ്റുകയാണ് ഇവിടെ. വെണ്ട, ബീറ്റ്റൂട്ട്, കാരറ്റ് തുടങ്ങിയ പച്ചക്കറികളും ഇവിടെ ചിപ്സ് ആയി മാറുന്നു. കർഷകരിൽ നിന്നും നേരിട്ട് പഴ വർഗങ്ങളും…

Read More

ജാപ്പനീസ് ലക്ഷ്വറി കാർ നിർമാതാക്കളായ ലെക്സസ് പുതിയ Lexus RX ഹൈബ്രിഡ് SUV ഇന്ത്യയിൽ അവതരിപ്പിച്ചു. RX 350h ലക്ഷ്വറി, RX 500h F-Sport+ എന്നീ രണ്ട് പതിപ്പുകളിൽ Lexus RX ഹൈബ്രിഡ് SUV ലഭ്യമാണ്. RX 350h ലക്ഷ്വറി 95.80 ലക്ഷം രൂപയ്ക്കും RX 500h F-Sport+ 1.18 കോടി രൂപയ്ക്കും ലഭ്യമാകും.  കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് (CBU) ആയാണ്  പുതിയ ലെക്സസ് RX ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നത്. എൻട്രി ലെവൽ, RX 350h ന് 2.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പവർട്രെയിൻ ആണ് കരുത്ത് പകരുന്നത്. ഒരു ഇലക്ട്രിക് മോട്ടോറിനൊപ്പം RX 350h ന് 248bhp-യും 242Nm ടോർക്കും ‌ഔട്ട്പുട്ടും ഉണ്ട്. ഇതിന് 7.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന്100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും, കൂടാതെ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുമുണ്ട്. RX 350h ഒരു CVT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ 259.2V ബാറ്ററി വോൾട്ടേജുമുണ്ട്. RX 500h F-Sport+ ന്, 366bhp…

Read More

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രാജ്യത്തെ സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് ടെക്നോളജി ലൈസന്‍സ് വാങ്ങാന്‍ ചെലവായ തുക സംസ്ഥാന സര്‍ക്കാര്‍ തിരികെ നല്കും.  ഇന്ത്യയിലെ ഏതെങ്കിലും ഗവൺമെന്റ് ഗവേഷണ സ്ഥാപനത്തിൽ നിന്ന് ടെക്നോളജി ലൈസൻസ് വാങ്ങിയിട്ടുള്ളതും, അതുപയോഗിച്ചു ഗവേഷണം നടത്തി ആ ടെക്നോളജി പ്രകാരം വാണിജ്യവൽക്കരിക്കാവുന്ന ഉൽപ്പന്നമായി വികസിപ്പിക്കാൻ ശ്രമിക്കുന്ന സ്റ്റാർട്ടപ്പുകൾക്കാണ് ഈ സ്കീം സഹായകമാകുക.   ഗവേഷണ സ്ഥാപനത്തിൽ പണമടച്ച സ്റ്റാർട്ടപ്പുകൾക്ക് റീഇംബേഴ്‌സ്‌മെന്റ് രൂപത്തിൽ പരമാവധി 10 ലക്ഷം രൂപ ധനസഹായം നൽകിക്കൊണ്ട് ടെക്‌നോളജി ലൈസൻസ്/ട്രാൻസ്ഫർ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ ഈ സ്കീം ഉദ്ദേശിക്കുന്നു.   ഗവേഷണ സ്ഥാപനത്തിന് നൽകേണ്ട സാങ്കേതിക ഫീസിന്റെ 90% വരെ  ഈ സ്കീം പിന്തുണ പരിമിതപ്പെടുത്തിയിരിക്കുന്നു. സ്കീമിന് കീഴിലുള്ള ആനുകൂല്യങ്ങൾക്കുള്ള നിബന്ധനകളും വ്യവസ്ഥകളും ഇനിപ്പറയുന്നതായിരിക്കും: ഈ സ്കീമിലൂടെ വാങ്ങുന്ന ലൈസൻസ്/സാങ്കേതികവിദ്യ സ്റ്റാർട്ടപ്പിന്റെ ഉടമസ്ഥതയിലായിരിക്കും അല്ലെങ്കിൽ ഗവേഷണ ഏജൻസി വ്യക്തമാക്കിയ നിബന്ധനകൾ അനുസരിച്ചായിരിക്കും. വാണിജ്യവൽക്കരിക്കപ്പെട്ട ഉൽപ്പന്നത്തിന് കേരള സ്റ്റാർട്ടപ്പ് മിഷന് 2% റോയൽറ്റി നൽകണം. ഇത് പദ്ധതി പ്രകാരം കേരള…

Read More

ഇന്ത്യൻ വാണിജ്യ ബാങ്കുകൾ സെപ്തംബർ പാദത്തിൽ ഏകദേശം 60,000 കോടി രൂപയുടെ സംയോജിത ലാഭമുണ്ടാക്കി ചരിത്രം കുറിച്ചിരിക്കുന്നു. ഇന്ത്യൻ സാമ്പത്തിക വളർച്ച മുന്നോട്ടെക്കെന്നതിന്റെ ഏറ്റവും പുതിയ സൂചനകളിലേക്കാണീ കണക്കുകൾ വിരൽ ചൂണ്ടുന്നത് . ഏറെ കാലത്തിനിടെ ഇന്ത്യൻ ബാങ്കുകൾ ഒരു പാദത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ലാഭമാണിത്. റിലയൻസ് ഇൻഡസ്ട്രീസ് ഉണ്ടാക്കിയ അറ്റാദായത്തെക്കാൾകൂടുതൽ രാജ്യത്തെ മുൻനിര വാണിജ്യ ബാങ്കായ എസ് ബി ഐ വരുമാനമുണ്ടാക്കിയെന്നതും ശ്രദ്ധേയമാണ്. നാണയപ്പെരുപ്പം നേരിടാന്‍ റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി പലിശ നിരക്ക് ഉയര്‍ത്തിയതോടെ രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ ലാഭത്തില്‍ വന്‍ കുതിപ്പ് ദൃശ്യമാകുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ ഇന്ത്യയിലെ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളെല്ലാം ചരിത്രത്തിലേക്കും ഏറ്റവും മികച്ച പ്രവര്‍ത്തന ഫലമാണ് പുറത്തുവിടുന്നത്. സ്വകാര്യ ബാങ്കുകൾ മൊത്തത്തിൽ 33,165 കോടി രൂപ ലാഭം റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇത് മുൻ വർഷത്തെ 19,868 കോടി രൂപയേക്കാൾ 67% കൂടുതലാണ്. പൊതുമേഖലാ ബാങ്കുകൾ രണ്ടാം പാദത്തിൽ മൊത്തം 25,685 കോടി രൂപ റിപ്പോർട്ട്…

Read More