Author: News Desk

സംസ്ഥാനത്തു ഇനിയെങ്കിലും കുതിച്ചുയരുന്ന കെട്ടിട നിർമാണ വസ്തുക്കളുടെ വില പിടിച്ചു നിർത്താൻ സർക്കാറിനെ ക്കൊണ്ട് സാധിക്കുമോ? സാധിക്കും എന്നാണ് വ്യവസായ വകുപ്പ് നൽകുന്ന മറുപടി. തോന്നിയ വിലക്കാണിപ്പോൾ സംസ്ഥാനത്തു കെട്ടിട നിർമാണ സാമഗ്രികൾ വിറ്റഴിക്കുന്നത്. ആരും ചോദിക്കാനില്ലാത്ത അവസ്ഥയിലാണ് നിർമാണ വ്യവസായ മേഖല. സംസ്ഥാനത്ത് കെട്ടിട നിർമാണ വസ്തുക്കളുടെ വിലക്കയറ്റം തടയിടാൻ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉള്ളതുപോലെ റെഗുലേറ്ററി സംവിധാനം കൊണ്ടുവരാൻ കഴിയുമോ എന്ന് പരിശോധിക്കും. വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കിയതാണിക്കാര്യം. “സംസ്ഥാനത്തെ ക്വാറി ഉടമകൾ പ്രഖ്യാപിച്ച ക്വാറി അടച്ചിടൽ സമരം ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. സമരം പിൻവലിച്ചെങ്കിലും അതൊരു വെല്ലുവിളി തന്നെയാണ് അടിസ്ഥാനരഹിതമായ കാരണങ്ങളാണ് സമരത്തിനായി ഉന്നയിച്ചിട്ടുള്ളത്. 2015 ലെ കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങൾ 2023 ൽ കാലാനുസൃതമായി ഭേദഗതി ചെയ്തിരുന്നു. ഇതനുസരിച്ച് റോയൽറ്റി നിരക്കുകളിൽ ചെറിയ വർധന മാത്രമാണ് സർക്കാർ നടപ്പാക്കിയത്. മെട്രിക് ടണ്ണിന് 24 രൂപയുള്ളത് 48 രൂപയാക്കിയാണ് കൂട്ടിയത്. കേന്ദ്ര നിയമമനുസരിച്ച്…

Read More

ചന്ദ്രനിൽ റോവർ ഇറക്കാനുള്ള രണ്ടാമത്തെ ശ്രമത്തിന് യുഎഇ ഉടൻ തുടക്കമിടുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്. റാഷിദ് 2 വികസിപ്പിച്ച് ബഹിരാകാശത്തേക്ക് അയക്കുമെന്ന് വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്  പറഞ്ഞു. റാഷിദ് റോവറും വഹിച്ചുകൊണ്ട് ജപ്പാന്റെ ഹകുട്ടോ-ആർ മിഷൻ 1 പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തകർന്നുവീണതിന് പിന്നാലെയാണ് പ്രഖ്യാപനം. റാഷിദ് റോവറിനെ വഹിച്ചുകൊണ്ടുള്ള പേടകത്തിന്റെ ദൗത്യം ചന്ദ്രനിൽ ഇറങ്ങുന്നതിൽ വിജയിച്ചില്ല. എന്നിരുന്നാലും, ചന്ദ്രനിലെത്താനുള്ള ഞങ്ങളുടെ അഭിലാഷങ്ങളുടെ പരിധി ഉയർത്തുന്നതിൽ ഞങ്ങൾ വിജയിച്ചു,” ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.  ആധുനിക ദുബായിയുടെ നിർമ്മാതാവായ പരേതനായ ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ പേരാണ് രണ്ട് റോവറുകൾക്കും നൽകിയിരിക്കുന്നത്. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിലെ 11 എഞ്ചിനീയർമാരുടെ സംഘം ആറ് വർഷമെടുത്താണ്  ആദ്യ ദൗത്യം റാഷിദ് 1 പൂർത്തിയാക്കിയത്. ശൈഖ് മുഹമ്മദ് ഒരിക്കൽ പറഞ്ഞതുപോലെ, ‘ഏറ്റവും വലിയ അപകടസാധ്യത ഒരു റിസ്ക് എടുക്കാതിരിക്കുക എന്നതാണ്’,” ഷെയ്ഖ്…

Read More

ചൊവ്വയുടെ ചന്ദ്രനായ ഡീമോസിന്റെ (Deimos) ഇതുവരെ കണ്ടിട്ടില്ലാത്ത വിശദാംശങ്ങൾ പകർത്തി യുഎഇ ബഹിരാകാശ ഏജൻസി. എമിറേറ്റ്‌സ് മാർസ് മിഷന്റെ (Emirates Mars Mission) ഭാഗമായി വിക്ഷേപിച്ച യുഎഇയുടെ ഹോപ്പ് പ്രോബാണ് (Hope probe) ചൊവ്വയുടെ ഉപഗ്രഹമായ ഡീമോസിന്റെ എക്കാലത്തെയും വ്യക്തമായ ചിത്രം പകർത്തിയത്. യുഎഇ ബഹിരാകാശ ഏജൻസി എടുത്ത  ഫോട്ടോകൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കിട്ടു. ചൊവ്വയുടെ ഭ്രമണപഥത്തിലെ ഒരു ബാഹ്യ ഛിന്നഗ്രഹമാണ് ഡീമോസ്  എന്ന സിദ്ധാന്തം ഹോപ്പ് പ്രോബ് തള്ളിക്കളഞ്ഞതായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു. “ഹോപ്പ് പ്രോബ്” 100 കിലോമീറ്റർ അകലെയുള്ള ചൊവ്വയുടെ ഉപഗ്രഹമായ ഡീമോസിന്റെ ഏറ്റവും വ്യക്തമായ ചിത്രം പകർത്തി, ഇത് ആഗോളതലത്തിൽ ആദ്യത്തേതാണെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ചന്ദ്രന്റെ ഏറ്റവും അടുത്ത് ആവർത്തിച്ചുള്ള ഫ്ലൈബൈസിനിടെ എടുത്ത ഉയർന്ന റെസല്യൂഷൻ ചിത്രങ്ങളും, അങ്ങേയറ്റം, ദൂരെയുള്ള അൾട്രാവയലറ്റിൽ നടത്തിയ ആദ്യത്തെ…

Read More

ബിസിനസ് നെറ്റ് വർക്കിംഗ് ഓർഗനൈസേഷനായ BNIയും കേരള സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി സംരംഭകർക്കായി ബിസിനസ് കൂട്ടായ്മ സംഘടിപ്പിച്ചു.   കോഴിക്കോട്ട് അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്ന പരിപാടിയിൽ കേരളത്തിലെമ്പാടുമുള്ള നൂറിലധികം സംരംഭകരും സ്റ്റാർട്ടപ്പ് പ്രതിനിധികളും പങ്കെടുത്തു. KSUM പ്രോജക്ട് അസിസ്റ്റന്റ്  വിഘ്നേഷ് രാധാകൃഷ്ണൻ സംരംഭകർക്കായി നടത്തിയ സെഷന് നേതൃത്വം നൽകി. ഒരു സ്റ്റാർട്ടപ്പ് ആകാനുള്ള മാനദണ്ഡങ്ങളും സ്‌കീമുകൾ, ഗ്രാന്റുകൾ, ഫണ്ടുകൾ, നിക്ഷേപം, മെന്റർ, സ്റ്റാർട്ടപ്പുകൾക്കുള്ള അവസരങ്ങൾ എന്നിവ വിഘ്നേഷ് രാധാകൃഷ്ണൻ വിശദീകരിച്ചു. അനീസ് കിഴിശ്ശേരി, പ്രദീപ് ചന്ദ്രൻ, പ്രജീഷ്, അയിഷ സമീഹ, ആസിഫ് എന്നിവരായിരുന്നു സംഘാടകർ. ബിഎൻഐ കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നിവിടങ്ങളിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ഡോ. AM ഷെരീഫും ഷിജു ചെമ്പ്രയും നേതൃത്വം നൽകി.

Read More

IT-MSME കൾക്കായി ബിസിനസ് അവസരങ്ങൾ തേടി GTECH യു എസിലേക്ക് In a bid to overcome the COVID induced setback for the IT business of Kerala based medium, small and micro enterprises, GTECH, the industrial body of IT and software companies of the state, has organized business meets in four cities of USA. കേരളത്തിലെ ഐടി- എംഎസ്എംഇ കൾക്കായി ജിടെക്-GTECH – യുഎസ്എയിൽബിസിനസ് അവസരങ്ങൾ തേടുന്നു. കേരളം ആസ്ഥാനമായുള്ള ഐടി മേഖലയിലെ ഇടത്തരം, ചെറുകിട, സൂക്ഷ്മ സംരംഭങ്ങളുടെ ബിസിനസിന് കോവിഡ് കാരണമുണ്ടായ മാന്ദ്യം മറികടക്കാനായി യുഎസ്എയിലെ നാല് നഗരങ്ങളിൽ സംസ്ഥാനത്തെ ഐടി, സോഫ്റ്റ് വെയർ കമ്പനികളുടെ വ്യാവസായിക സംഘടനയായ ജിടെക് ബിസിനസ് കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുന്നു. ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക്, കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവിടങ്ങളിലെ 16 ഐടി കമ്പനികളുടെ പ്രതിനിധികളാണ് ഏപ്രിൽ 29 മുതൽ…

Read More

ലാസ്റ്റ് മൈൽ ഡെലിവറിക്കായി ഇ-സ്കൂട്ടറുകൾ വിന്യസിക്കുന്നതിന് ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പ് Zypp ഇലക്ട്രിക്കുമായി പങ്കാളിത്തത്തിലേർപ്പെട്ട് Zomato. 2024-ഓടെ ലാസ്റ്റ് മൈൽ ഡെലിവറിക്കായി 1-ലക്ഷം ഇ-സ്കൂട്ടറുകൾ വിന്യസിക്കാൻ പദ്ധതിയിടുന്നതായി Zypp ഇലക്ട്രിക് അറിയിച്ചു. കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ സുസ്ഥിരമായ ലാസ്റ്റ് മൈൽ ഡെലിവറി ഓപ്ഷനുകൾ നൽകാനും ഈ അസോസിയേഷൻ സഹായിക്കുമെന്ന് സൊമാറ്റോ. 2030-ഓടെ പൂർണ്ണമായും ഇലക്ട്രിക്കാകാനുളള സൊമാറ്റോയുടെ വലിയ പദ്ധതിയുടെ ഭാഗമാണ് ഈ അസോസിയേഷൻ. അഗ്രഗേറ്ററുകളും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടെ 50 ഓളം ക്ലയന്റുകളാണ് ഇപ്പോൾ Zypp ഇലക്ട്രിക്കിനുളളത്. നിലവിൽ 13,000-ലധികം ഇലക്ട്രിക് വാഹനങ്ങൾ ലാസ്റ്റ് മൈൽ ഡെലിവറിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. 2024-ഓടെ EV-കൾ വഴി ഒരു കോടിയിലധികം ഗ്രീൻ ഡെലിവറികൾ നേടുകയാണ് ലക്ഷ്യം. “ഫുഡ് ഡെലിവറി എല്ലാം 2-വീലറുകളിൽ ആണ്, കൂടുതലും പെട്രോളിലാണ് പ്രവർത്തിക്കുന്നത്, അതേ സമയം ചിലവ് ലാഭിക്കാൻ EV-കളിലേക്ക് മാറാൻ ആഗ്രഹിക്കുന്നു.” ഞങ്ങളുടെ EV ഫ്ലീറ്റ് മാനേജ്‌മെന്റ് സാങ്കേതികവിദ്യയും നൂതന പരിഹാരങ്ങളും പ്രയോജനപ്പെടുത്തുന്നതിലൂടെ, കൂടുതൽ കാര്യക്ഷമമായത് സൃഷ്ടിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു,” Zypp Electric സഹസ്ഥാപകനും COO യുമായ തുഷാർ…

Read More

കേരളത്തിൽ ലാഭം കൊയ്ത് വന്ദേഭാരത്, വരുന്നു ട്രെയിൻ ഹോസ്റ്റസ്സ് വന്ദേഭാരത് എക്സ്പ്രസിന്റെ സംസ്ഥാനത്തെ ആദ്യയാത്രയ്ക്ക് മികച്ച പ്രതികരണം. ആദ്യയാത്രയില്‍ 20 ലക്ഷത്തോളം രൂപയാണ് വന്ദേഭാരതിന് വരുമാനമായി കിട്ടിയത്. റെയിൽവേക്ക്  മികച്ച വരുമാനം നേടി നൽകുന്ന കേരളത്തിലെ വന്ദേഭാരതിന്   വരുന്നുണ്ട് ട്രെയിൻ ഹോസ്റ്റസ്സ്മാരും. , ഇതിനുള്ള അപേക്ഷ ഭക്ഷണ കരാർ ഏറ്റെടുത്ത കേറ്ററിംഗ് കമ്പനി ക്ഷണിച്ചുകഴിഞ്ഞു. പശ്ചിമ ബംഗാളിലും ഉടൻ തന്നെ വന്ദേഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനില്‍ വൈകാതെ ട്രെയിന്‍ ഹോസ്റ്റസ് നിയമനവും നടക്കും. വിമാനത്തിലെ മാതൃകയിലാവും ട്രെയിന്‍ ഹോസ്റ്റസിനെ നിയമിക്കുക. എക്‌സിക്യൂട്ടീവ് ക്ലാസില്‍ യാത്രക്കാരെ സ്വീകരിക്കുന്നതിനും ഭക്ഷണം നല്‍കുന്നതിനുമാണ് ഇവരെ നിയോഗിക്കുക. ചെയര്‍ കാര്‍ കോച്ചുകളിലേക്കും കേറ്ററിംഗ് കമ്പനി  നിയോഗിക്കുന്നുണ്ട്. ഡല്‍ഹി-ഝാന്‍സി റൂട്ടിലോടുന്ന ഗതിമാന്‍ എക്‌സ്പ്രസില്‍ ട്രെയിന്‍ ഹോസ്റ്റസുണ്ട്.ട്രെയിന്‍ ഹോസ്റ്റസുമാരുടെ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പരസ്യം നല്‍കിയിരുന്നു. ഒട്ടേറെ അപേക്ഷകളാണ് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കാനറിയുന്ന പത്ത് പേരെയാകും തിരഞ്ഞെടുക്കുക.…

Read More

ഭാവിയിൽ ഇന്ത്യയിൽ നടക്കുന്ന 80% ചരക്കു നീക്കത്തിനും വേദിയാകാൻ ഒരുങ്ങുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. നിർമാണം പൂർത്തിയാകുന്ന തുറമുഖം കേവലം ചരക്കിറക്കു കേന്ദ്രം മാത്രമാകില്ലെന്നും പദ്ധതി യാഥാർഥ്യമാകുന്നതോടെ വിഴിഞ്ഞം ഉൾപ്പെടുന്ന പ്രദേശം വൻ വാണിജ്യ, വ്യവസായ മേഖലയായി മാറുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി. വിഴിഞ്ഞത്തുനിന്നുള്ള റിങ് റോഡ് പദ്ധതി ഈ ഉദ്ദേശ്യത്തോടെയാണു സർക്കാർ വിഭാവനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ ഗേറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തെ സെക്യൂരിറ്റി കോംപ്ലസും മന്ത്രി ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള 80 % ചരക്കു കപ്പലുകളും ഇവിടെനിന്നാകും പോകുക. ഇന്ത്യയുടെ 80 ശതമാനം ആഭ്യന്തര ചരക്കുഗതാഗതത്തിന് വിഴിഞ്ഞം തുറമുഖം ഉപയോഗിക്കപ്പെടുന്നത് കേരളത്തിനു മുന്നിൽ എത്ര അനന്ത സാധ്യത തുറക്കുന്നതാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ശ്രീലങ്ക, സിംഗപ്പുർ, ദുബായ് പോർട്ട് എന്നിവിടങ്ങളിലുള്ളതിനേക്കാൾ കൂടുതൽ ബിസിനസ് വിഴിഞ്ഞത്തേക്കു വരും. 1000 കോടി രൂപയുടെ…

Read More

മണ്ണണ്ണക്കു രാജ്യത്തു നിയന്ത്രണം വന്നതോടെ പെട്ട് പോയത് പാചകത്തിനായി  മണ്ണെണ്ണ സ്ററൗവിനെ ആശ്രയിച്ചിരുന്ന നിരവധി കുടുംബങ്ങളാണ്. ഇവർക്കാശ്വാസിക്കാം, നിങ്ങൾ ഇനിയും വിറകടുപ്പുകളിലേക്കു മാറി ബുദ്ധിമുട്ടേണ്ടി വരില്ല. വരുന്നൂ ഇന്ത്യയിലെ അടുക്കളകളിലേക്ക് ഇതാ ബയോ-എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പാചക അടുപ്പ്.   ഇന്ത്യ ഉടൻ ഈ അടുപ്പ് പുറത്തിറക്കിയേക്കാം പാചകത്തിനായി ദ്രവീകൃത പെട്രോളിയം വാതകത്തെ (എൽപിജി) ആശ്രയിക്കുന്നത് പരിഹരിക്കുന്നതിനും അതിന്റെ ബിൽ വർദ്ധിച്ചുവരുന്നത് ഒഴിവാക്കാനും ഇതിനേക്കാൾ നല്ലൊരു മാർഗം വേറെ ഇല്ല എന്ന് തന്നെ പറയാം.   ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഗുവാഹത്തിയുമായി സഹകരിച്ച് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്‌പിസിഎൽ) എഥനോൾ-ഇന്ധന പാചക സ്റ്റൗ വികസിപ്പിച്ചെടുത്തിട്ടുണ്ട്, അത് ഉടൻ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ വിപണിയിലെത്തിക്കും. പഞ്ചസാര അല്ലെങ്കിൽ ഭക്ഷ്യധാന്യങ്ങൾ പുളിപ്പിച്ച് ഉൽപ്പാദിപ്പിക്കുന്ന ഒരു ഹരിത ഇന്ധനമാണ് എഥനോൾ. നിലവിൽ 10 ബില്യൺ ലിറ്ററിലധികം എഥനോൾ ശേഷിയാണ് ഇന്ത്യക്കുള്ളത്. 2023 അവസാനത്തോടെ രാജ്യത്ത് 12.5 ബില്യൺ ലിറ്റർ ആകും എഥനോൾ ഉത്പാദനം. കഴിഞ്ഞ…

Read More

അഞ്ച് ദിനങ്ങളിലായി അരങ്ങേറുന്ന ഫാഷൻ്റെ ആഘോഷത്തിന് കൊച്ചി ലുലു മാളിൽ തുടക്കമായി. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫാഷന്‍ ഇവന്‍റായ ലുലു ഫാഷന്‍ വീക്ക് മിസിസ് വേൾഡ് സർഗം കൗശൽ റാമ്പ് വാക്ക് നടത്തിയാണ് തുടക്കം കുറിച്ചത്. തുടർന്ന് ലിവൈസ്, സ്പൈക്കർ, ഐഡന്റിറ്റി, വി ഐ പി, ജോക്കി , അമേരിക്കൻ ടൂറിസ്റ്റർ എന്നീ ബ്രാൻഡുകൾക്കു വേണ്ടി പ്രമുഖ മോഡലുകൾ അഞ്ച് ഷോകളിലായി റാമ്പിൽ ചുവടുവച്ചു. ഫ്ലയിങ് മെഷീനുമായി സഹകരിച്ച് ലിവൈസ് അവതരിപ്പിക്കുന്ന ഫാഷന്‍ വീക്കിൽ 58 പ്രമുഖ ബ്രാന്‍ഡുകളുടെ ഏറ്റവും ആകര്‍ഷകമായ സ്പ്രിംഗ്/സമ്മര്‍ കളക്ഷനുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് നൂറിലധികം ഫാഷന്‍ ഷോകളാണ് അരങ്ങേറുക. രണ്ട് പതിറ്റാണ്ടിലധികമായി ഫാഷന്‍ രംഗത്തുള്ള മുംബൈയിലെ പ്രമുഖ കൊറിയോഗ്രാഫര്‍ ഷാക്കിര്‍ ഷെയ്ഖാണ് ഷോകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഫാഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയ്ല്‍ വ്യവസായം അടക്കമുള്ള മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. ഇതേ മേഖലകളിലെ അസാധാരണമായ സംഭാവനകള്‍ മുന്‍നിര്‍ത്തി ഫാഷന്‍ ടൈറ്റിലുകളും, ഈ വര്‍ഷത്തെ മികച്ച വസ്ത്രബ്രാന്‍ഡുകള്‍ക്ക് എക്‌സ്‌ക്ലൂസീവ് ഫാഷന്‍ അവാര്‍ഡുകളും…

Read More