Author: News Desk

ഇതാദ്യമായി കേരളം കയറ്റുമതി നയം പ്രഖ്യാപിക്കാനൊരുങ്ങുന്നു. രണ്ടു മാസത്തിനുള്ളിൽ നയം പ്രഖ്യാപിക്കുവാനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം. നയത്തിന് കരുത്തേകുന്നതിനായി എക്സ്പോർട്ട്  പ്രൊമോഷൻ കൗൺസിലും ഉടൻ കേരളത്തിൽ യാഥാർഥ്യമാകും. കേരളത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുന്നു എന്നത് സംസ്ഥാനം കൈവരിക്കുന്ന കുതിപ്പിന്റെ സൂചകമാണ്. ഇത് തുടരുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ സംസ്ഥാന തലത്തിൽ രൂപീകരിക്കും. കയറ്റുമതി  വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുകളിലും കയറ്റുമതി പ്രോത്സാഹന കാര്യങ്ങൾക്ക് മാത്രമായി നോഡൽ ഓഫീസർമാരെ നിയമിക്കും. ഒപ്പം സംസ്ഥാനത്തിന്റെ ആദ്യ കയറ്റുമതി നയവും രണ്ട് മാസത്തിനുള്ളിൽ പ്രഖ്യാപിക്കും. ലക്‌ഷ്യം കേരളത്തെ ആധുനിക വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുക തന്ന

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ കൊച്ചി വാട്ടർ മെട്രോയിൽ ആദ്യദിനം 6,559 യാത്രക്കാർ എത്തി. രാജ്യത്തെ ആദ്യത്തെ ജലാധിഷ്ഠിത മെട്രോ സർവീസ് രാവിലെ 7 മണി മുതൽ പ്രവർത്തനം ആരംഭിച്ച് രാത്രി 8 മണിക്കാണ് അടച്ചത്. ഹൈക്കോടതി-വൈപ്പിൻ റൂട്ടിൽ ഒറ്റത്തവണ നിരക്ക് 20 രൂപയും വൈറ്റില-കാക്കനാട് റൂട്ടിൽ 30 രൂപയുമാണ്. വാട്ടർ മെട്രോ യാത്രക്കാർക്ക് പ്രതിവാര, പ്രതിമാസ, ത്രൈമാസ പാസുകൾ വാങ്ങാനുള്ള ഓപ്ഷനുമുണ്ട്. 12 തവണ വരെ യാത്ര ചെയ്യാൻ അനുവദിക്കുന്ന പ്രതിവാര പാസിന് 180 രൂപയും 50 ട്രിപ്പുകൾ വരെയുള്ള പ്രതിമാസ പാസിന് 600 രൂപയും 150 ട്രിപ്പുകളുള്ള ത്രൈമാസ പാസിന് 1500 രൂപയുമാണ് നിരക്ക്.  കൊച്ചിൻ ഷിപ്പ്‌യാർഡ് രൂപകൽപ്പന ചെയ്ത എട്ട് ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ ഹൈക്കോടതി- വൈപ്പിൻ റൂട്ടിലും, വൈറ്റില- കാക്കനാട് റൂട്ടിലുമാണ് സർവീസ് നടത്തുന്നത്. ഹൈക്കോടതി- വൈപ്പിൻ റൂട്ടിൽ  സർവീസ് ആരംഭിച്ചെങ്കിലും വൈറ്റില- കാക്കനാട് റൂട്ടിൽ വ്യാഴാഴ്ച മുതലാണ് സർവീസ്…

Read More

മൊബൈൽ ഫോണുകളെയും ഭയക്കണം. അവ നന്നായി പരിപാലിച്ചില്ലെങ്കിൽ, ബാറ്ററി ശാസ്ത്രീയമായി ചാർജ് ചെയ്തില്ലെങ്കിൽ അത്  ജീവന് വരെ ആപത്താകും. സെക്കന്റ് കൊണ്ട് വാതകം വെടിയുണ്ട കണക്കേ ഫോണിൽ നിന്ന് പുറത്തേക്ക് ചിതറും. തിരുവില്വാമലയിൽ മൊബൈൽ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ച സംഭവത്തിന് പിന്നിൽ ‘thermal runaway’ എന്ന കെമിക്കൽ എക്‌സ്‌പ്ലോഷൻ പ്രതിഭാസമാണ് ഫോണിൽ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്തായാലും പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന്  മൊബൈൽ കമ്പനി ഷവോമി ഇന്ത്യ അറിയിച്ചിട്ടുണ്ട്. മൊബൈൽ ബാറ്ററി സ്വയമേവ പൊട്ടിത്തെറിക്കുന്ന ഈ പ്രതിഭാസത്തെ തെർമൽ റൺഅവേ എന്ന് വിളിക്കുന്നു, ലിഥിയം അയൺ ബാറ്ററികൾ ഉള്ളിടത്തോളം കാലം ഈ അപകടത്തെയും ഭയക്കണം. തെർമൽ റൺവേയ്ക്ക് ചില കാരണങ്ങളുണ്ട്:മൊബൈലിന്റെ  അമിത ചാർജ്ജിംഗ്, അമിത ചൂടാക്കൽ,  ക്ഷതം,  തെറ്റായ നിർമ്മാണം എന്നിവ അപകടം വിളിച്ചു വരുത്തും.   തുടർച്ചയായ ഉപയോഗം കൊണ്ടോ ബാറ്ററിയുടെ തകരാറ് കൊണ്ടോ ഫോൺ ചൂടാകുന്നതാണ് thermal runaway  പ്രതിഭാസത്തിലേക്ക് നയിക്കുന്നത്. ബാറ്ററിയിലെ ലിഥിയം അയണിന് സംഭവിക്കുന്ന രാസമാറ്റമാണ്…

Read More

സൗദി അറേബ്യയിലെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിലെയും പവർ ഗ്രിഡ് കടലിനടിയിലൂടെയുള്ള കേബിളുകൾ വഴി ബന്ധിപ്പിക്കുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നു. കടലിനടിയിലെ കേബിൾ വഴി ഗ്രിഡുകളെ ബന്ധിപ്പിക്കുന്നതിന് സിംഗപ്പൂരുമായും ചർച്ചകൾ നടക്കുന്നുണ്ട്.   ഇത് സാധ്യമായിക്കഴിഞ്ഞാൽ, ഇത് ചെലവേറിയ ശുദ്ധമായ ഊർജ്ജ സംഭരണത്തിന്റെ ആവശ്യകത കുറയ്ക്കും. ഗ്രിഡ് ഇന്റർകണക്റ്റിവിറ്റി പിന്തുടരുന്നത് ഇന്ത്യയുടെ ദീർഘകാല സാമ്പത്തിക, ഊർജ സുരക്ഷാ ലക്ഷ്യങ്ങളിൽ നിർണായകമാണ്. വിശ്വസനീയമായ വൈദ്യുതി ലഭ്യത വിപുലീകരിക്കുന്നതിനും രാജ്യത്തിന്റെ വികസനം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികൾ ആരംഭിക്കുന്നതിനായി  ഊർജ മന്ത്രാലയം അന്തർ മന്ത്രാലയ കൺസൾട്ടേഷൻ നടത്തുകയാണ്.  പവർ ഗ്രിഡ് കടലിനടിയിലെ കേബിൾ ലിങ്ക് വഴി ബന്ധിപ്പിക്കുന്നതിന് സിംഗപ്പൂരുമായി ഇന്ത്യ ചർച്ചകൾ നടത്തുന്നുണ്ടെന്ന് കേന്ദ്ര ഊർജ മന്ത്രി രാജ് കുമാർ സിംഗ് ഒരു അഭിമുഖത്തിൽ പറഞ്ഞു. കേന്ദ്ര കാബിനറ്റ് അംഗീകരിച്ചുകഴിഞ്ഞാൽ, മെഗാ പദ്ധതികൾക്കായി സൗദി അറേബ്യയുമായും യുഎഇയുമായും ഉഭയകക്ഷി കരാറുകൾ ഒപ്പുവെക്കും, വിശദമായ പ്രോജക്റ്റ് റിപ്പോർട്ടുകൾ സൃഷ്ടിച്ചതിന് ശേഷം ഇത് ബിഡ് ഔട്ട് ചെയ്യപ്പെടും, ഓരോ പദ്ധതിയുടെയും സാധ്യതകൾ…

Read More

ഇഷ്ടമുള്ള വ്യക്തികളെ ആരും അറിയാതെ ഇനി നിങ്ങൾക്ക്‌ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് വഴി ഫോളോ ചെയ്യാം. ” WhatsApp will soon let you create Channels. The feature is still under development for both iOS and Android versions. Channels feature would be a good opportunity for content creators to reach a bigger audience. The channels feature will also accept handles, allowing users to find a certain WhatsApp channel by just typing their username into WhatsApp. This feature is intended to increase channel accessibility, making it easier for users to receive updates that they like.” ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുന്നതിന് പുതിയ പരിഷ്കാരങ്ങള്‍ അവതരിപ്പിക്കുന്നത്തിന്റെ ഭാഗമായി ചാനൽ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്‌ആപ്പ്. സന്ദേശം ഒന്നിലധികം ആളുകളിലേക്ക്…

Read More

ജപ്പാനിലുമുണ്ടൊരു കൊച്ചി സിറ്റി. അവിടെയുമുണ്ട് തമിഴ് കർഷകർ. വെറും കർഷകരല്ല അവർ കേട്ടോ. ഐ ടി, മെക്കാനിക്കൽ. എലെക്ട്രിക്കൽ എഞ്ചിനീയർമാരായി ടെക്കി ലോകത്തു ഭാഗ്യം പരീക്ഷിച്ചു മടുത്തു കൃഷിയിലേക്കു ഇറങ്ങിത്തിരിച്ച ഇന്ത്യക്കാർ. വെങ്കിടസാമിയുടെ കഥ കേട്ടോളു തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കോവിൽപട്ടി സ്വദേശിയായ വെങ്കിടസാമി വിഘ്നേഷ് ഇൻഫോസിസിലെ എൻജിനീയറായിരുന്നു. ശമ്പളം തീരെ കുറവാണെന്നു തിരിച്ചറിഞ്ഞ സമയം തന്നെ കുടുംബത്തിന്റെ കാർഷിക രീതികൾ വെങ്കിടസാമിയുടെ മനസ്സിൽ ചേക്കേറി. പിന്നെ സമയം കളഞ്ഞില്ല. ഇൻഫോസിസിലെ ജോലി വലിച്ചെറിഞ്ഞു ജപ്പാനിലേക്ക് വിമാനം കയറി. ഇപ്പോൾ വെങ്കടസാമി വിഘ്‌നേഷ് ജപ്പാനിലെ കൊച്ചി പ്രിഫെക്‌ചറിലെ വഴുതന ഫാമിൽ ജോലി ചെയ്യുന്നു. കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബത്തിൽ നിന്നുള്ള വെങ്കിടസാമിക്ക് ഒരു പ്രശസ്ത സോഫ്‌റ്റ്‌വെയർ കമ്പനിയിലെ ജോലി സ്ഥിരവരുമാനമായിരുന്നു, ഇപ്പോൾ, രണ്ട് വർഷത്തിന് ശേഷം, ഈ 27 കാരൻ ജപ്പാനിലെ ഒരു വഴുതന ഫാമിൽ ജോലി ചെയ്യുമ്പോൾ ഇരട്ടി ശമ്പളം നേടുന്നു. “രാജ്യത്ത് ജോലി കണ്ടെത്താൻ സഹായിക്കുന്നതിന് മുമ്പ് ജാപ്പനീസ് ഭാഷയിലും സംസ്കാരത്തിലും ആളുകളെ…

Read More

വന്ദേഭാരത് ഫ്ളാഗ്ഓഫിനു മുന്നേ ആദ്യ സർവീസിലെ കന്നി യാത്രക്കാരായ കുട്ടികളുമായി സംവദിക്കാൻ സമയം കണ്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനൊക്കെ സാക്ഷിയായി കേരളാ മുഖ്യമന്ത്രി പിണറായി വിജയനും, ശശി തരൂർ എം പി യും. രാവിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രധാനമന്ത്രി ഫ്ലാഗ് ഓഫിന് മുമ്പ് വന്ദേഭാരതിലെ സി-വൺ കമ്പാർട്ട്‌മെന്റിൽ ഉണ്ടായിരുന്ന 43 വിദ്യാർഥികളുമായി സംവദിച്ചു. വന്ദേഭാരതിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒൻപത് സ്‌കൂളുകളിലെ 600 ഓളം വിദ്യാർഥികൾക്കിടയിൽ ചിത്രരചന, കവിതാരചന ഉപന്യാസരചന മത്സരങ്ങൾ നടത്തിയിരുന്നു.  മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ വിദ്യാർഥികളുമായാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്തിയത്. തങ്ങൾ വരച്ച വന്ദേഭാരതിന്റെ ചിത്രവും മറ്റും കുട്ടികൾ പ്രധാനമന്ത്രിയെ കാണിച്ചു. വിദ്യാർഥികൾ പ്രധാനമന്ത്രിക്ക്  ഹിന്ദിയിലും മലയാളത്തിലും കവിതകളും, ചെറു ലേഖനങ്ങളും ചൊല്ലി കേൾപ്പിച്ചു. കുട്ടികളെ കെട്ടിപിടിച്ചു ഓമനിച്ച പ്രധാനമന്ത്രി അവരോടു കുശലാന്വേഷണവും നടത്തി തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോം എങ്ങനെ എന്ന് ചോദിച്ച പ്രധാനമന്ത്രിയോട് വിമാനത്താവളം പോലെ എന്നായിരുന്നു വിദ്യാർത്ഥികളുടെ മറുപടി.   രണ്ടും മൂന്നും സ്ഥാനത്തെത്തിയ മറ്റ്…

Read More

നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന കരിയർ ഫെയർ II ലൂടെ ഡോക്ടർമാർക്കും നഴ്‌സ്‌മാർക്കും Uk യിൽ ലഭിക്കുക അനവധി തൊഴിലവസരങ്ങൾ. യു.കെ യിൽ എൻ എച്ച് എസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷയർ ഹെൽത്ത്ആൻഡ് കെയർ പാർട്ടണർഷിപ്പും, മാനസിക ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും, വെയിൽസ് സർക്കാരിന്റെ പ്രതിനിധികളും പങ്കെടുക്കുന്ന കരിയർ ഫെയറിന്റെ രണ്ടാമത്തെ എഡിഷൻ മെയ് 4, 5, 6 തീയതികളിൽ കൊച്ചിയിലെ താജ് ഗേറ്റ് വേ ഹോട്ടലിൽ നടക്കും. യു. കെ. യിലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ എൻ എച്ച് എസ് ട്രസ്റ്റു ആശുപത്രികളിലേക്ക് ഡോക്ടർ, നഴ്സ് വിഭാഗങ്ങളിലേക്കാണ് അഭിമുഖം നടത്തുന്നത്. ഡോക്ടർമാരിൽ ജനറൽ മെഡിസിൻ, അനസ്തെറ്റിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നീ വിഭാഗങ്ങളിലേക്കാണ് ഒഴിവുകൾ ഉള്ളത്. ബന്ധപ്പെട്ട വിഭാഗങ്ങളിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം 4 വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. പ്ലാബ് നിർബന്ധമില്ല OET/ IELTS ഭാഷാ യോഗ്യതയും ( OETപരീക്ഷയിൽ reading, speaking, listening എന്നിവയിൽ ബി ഗ്രേഡും Writing…

Read More

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേരളത്തിനായി കേന്ദ്രം വളരെയേറെ പദ്ധതികൾ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത നാല് വർഷം കേന്ദ്രം കേരളത്തിലെ റെയിൽവേ വികസനത്തിനായി 1000 കോടി മാറ്റി വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 24  മാസങ്ങൾക്കകം കേരളത്തിലെ റെയിൽവേ ട്രാക്കിലെ പ്രശ്നങ്ങൾ പരിഹരിച്ചു വന്ദേ ഭാരതിന്റെ വേഗത പരമാവധി നിലയിലേക്കെത്തിക്കുമെന്നും കേന്ദ്ര മന്ത്രി ഉറപ്പു നൽകി. അങ്ങനെ വരുമ്പോൾ അഞ്ചര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്നും കാസർഗോട്ടേക്കെത്താനാകും. സംസ്ഥാനത്തെ തിരുവനന്തപുരം, വർക്കല, എറണാകുളം, ചെങ്ങന്നൂർ, തൃശൂർ , കോഴിക്കോട്  റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സൗകര്യത്തിലേക്കു വികസിപ്പിക്കും. തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ മനോഹാരിതക്കു കോട്ടം തട്ടാതെ തന്നെ വികസനം നടപ്പാക്കും. ഒരു കാലത്തു രാജ്യത്തു 400  സ്റ്റാർട്ടപ്പുകൾ ആണുണ്ടായിരുന്നെങ്കിൽ ഇന്നത് 90000 എന്ന എണ്ണത്തിലേക്കു മാറിയിട്ടുണ്ട്. കേരളത്തിൽ വികസനം കൊണ്ടുവരുന്നതിന് സംസ്ഥാന  സർക്കാരിന്റെ പൂർണ സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു. 

Read More

ഇന്ത്യൻ ആപ്പ് സ്റ്റോറുമായി ഗൂഗിളിന്റെ ആധിപത്യത്തെ വെല്ലുവിളിക്കാൻ വാൾമാർട്ട് പിന്തുണയുള്ള ഫോൺപേ ഒരുങ്ങുന്നു. ഉപഭോക്തൃ സന്ദർഭത്തെ അടിസ്ഥാനമാക്കി ഹൈപ്പർ-ലോക്കലൈസ്ഡ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ആപ്പ് സ്റ്റോർ. 12 ഭാഷകൾക്കുള്ള പിന്തുണയും 24×7 തത്സമയ ചാറ്റുമായി ഉപയോക്താക്കൾക്ക് പ്രീമിയർ അനുഭവം ആപ്പ് സ്റ്റോർ വാഗ്ദാനം ചെയ്യും. ബഹുഭാഷാ സൊല്യൂഷനുകളിലൂടെ ഡെവലപ്പർമാരെ സഹായിക്കാൻ ആപ്പ് സ്റ്റോർ ലക്ഷ്യമിടുന്നുവെന്ന് ഫോൺപെ. ഇതിനായി ആപ്പ് സ്റ്റോർ നിർമ്മാതാക്കളായ IndusOS-നെ ഫോൺപെ ഏറ്റെടുക്കുകയാണ്. സ്‌മാർട്ട്‌ഫോൺ വെണ്ടർമാരുമായുള്ള പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന ആപ്പ് സ്റ്റോർ നിർമ്മാതാക്കളാണ് IndusOS. ഇന്ത്യൻ ആപ്പ് സ്റ്റോർ വിപണിയുടെ 97 ശതമാനവും ഗൂഗിൾ നിയന്ത്രിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്ത് 450 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളാണ് ഫോൺപേയ്ക്കുളളത്. ഒരു ആപ്പ് സ്റ്റോർ നിർമ്മിക്കുന്നത് PhonePe-യുടെ ദീർഘകാല പ്രവർത്തനങ്ങളുടെ ഭാഗമാണ്. വർഷങ്ങളായി തങ്ങളുടെ മാർക്യൂ ആപ്പിനുള്ളിൽ ഒരു മിനി ആപ്പ് സ്റ്റോർ വാഗ്ദാനം ചെയ്യുന്ന PhonePe, ഉപഭോക്താക്കൾ തങ്ങളുടെ ഫോണുകളിൽ ഒന്നിലധികം ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ വിമുഖത…

Read More