Author: News Desk

തിരഞ്ഞെടുക്കുന്ന ആയിരം സംരംഭങ്ങളെ വളർച്ചയുടെ അടുത്തഘട്ടത്തിലേക്ക് കേരള സർക്കാർ  കൈപിടിച്ചുയർത്താൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് ‘മിഷൻ 1000’. കേരളത്തിൽ പുതിയ സംരംഭക സംസ്കാരത്തിന് വഴിയൊരുക്കിയ സംരംഭക വർഷം പദ്ധതിയുടെ തുടർച്ചയായിട്ടാണ് ഈ ശ്രമങ്ങൾ. തിരഞ്ഞെടുക്കുന്ന എലൈറ്റ്  സംരംഭങ്ങൾക്ക് വായ്പകൾക്ക് പലിശയിളവും, സംരംഭ വിപുലീകരണ പദ്ധതികൾക്ക് സബ്സിഡിയും, ഡി പി ആർ തയ്യാറാക്കാൻ ധനസഹായവും ഉൾപ്പെടെയുള്ള പിന്തുണ നൽകാനാണ് മിഷൻ 1000 ലൂടെ ലക്ഷ്യമിടുന്നത്. നിങ്ങളുടെ സംരംഭത്തെ മിഷൻ 1000 ൽ എത്തിക്കാൻ അപേക്ഷിക്കേണ്ട അവസാന തീയതി 2023 മെയ് 30 ആണ്. എങ്ങനെ മിഷൻ 1000 ൽ പങ്കുചേരാം? തിരഞ്ഞെടുത്ത 1000 എംഎസ്എംഇകളുടെ വിറ്റുവരവ് മെച്ചപ്പെടുത്താനുള്ള ഒരു ദൗത്യമാണ് മിഷൻ 1000. തിരഞ്ഞെടുത്ത സംരംഭങ്ങൾക്ക് ആനുകൂല്യങ്ങൾ അപേക്ഷിക്കാനുള്ള അടിസ്ഥാന വ്യവസ്ഥകൾ: – സാധുവായ UDYAM രജിസ്ട്രേഷനോടെ കേരളത്തിൽ രജിസ്റ്റർ ചെയ്ത ഒരു MSME ആയിരിക്കണം – 2023 മാർച്ച് 315 വരെ കുറഞ്ഞത് 3 വർഷമെങ്കിലും പ്രവർത്തനക്ഷമമായിരിക്കണം – നിർമ്മാണ/സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കണം ട്രേഡ് കമ്പനികൾ പദ്ധതി ആനുകൂല്യങ്ങൾക്കുയോഗ്യരല്ല. അപേക്ഷയുടെ ഭാഗമായി സമർപ്പിക്കേണ്ട രേഖകൾ – 2020-21,…

Read More

PM Gati Shakti ദേശീയ മാസ്റ്റർ പ്ലാൻ സംരംഭത്തിന് പുരസ്കാരം പിഎം ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാൻ സംരംഭത്തിന് പൊതുഭരണത്തിലെ മികവിനുള്ള അവാർഡ്. കേന്ദ്ര-സംസ്ഥാന ഓർഗനൈസേഷനുകൾക്കും കേന്ദ്ര-സംസ്ഥാന സംഘടനകൾക്കും കേന്ദ്രത്തിന്റെ മുൻഗണനാ പരിപാടികളും നവീകരണവും ഫലപ്രദമായി നടപ്പിലാക്കിയതിനാണ് പൊതുഭരണ മികവിന് അവാർഡുകൾ നൽകുന്നത്. നിർണായകമായ അടിസ്ഥാന സൗകര്യ പദ്ധതികളുടെ സംയോജിതവും ആസൂത്രിതവുമായ വികസനത്തിനായി 2021 ഒക്ടോബറിൽ ആരംഭിച്ചതാണ് പിഎം ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാൻ സംരംഭം. ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കുന്നതിന്, പൊതുഭരണത്തിലെ മികവിനുള്ള 2022-ലെ അവാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമ്മാനിച്ചത്.വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിലെ സെക്രട്ടറി (ഡിപിഐഐടി) അനുരാഗ് ജെയിൻ അവാർഡ് ഏറ്റുവാങ്ങി. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ സംരംഭത്തിന് ഇന്നവേഷൻ (സെന്റർ) വിഭാഗത്തിന് കീഴിലാണ് അവാർഡ് ലഭിച്ചത്. 2021 ഒക്ടോബറിൽ അവതരിപ്പിച്ച മൾട്ടി-മോഡൽ കണക്റ്റിവിറ്റിക്കായുള്ള ഒരു ദേശീയ മാസ്റ്റർ പ്ലാനാണ് പിഎം ഗതിശക്തി. ലോജിസ്റ്റിക് ചെലവ് കുറയ്ക്കാൻ ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യ പദ്ധതികളുടെ ആസൂത്രണവും നടപ്പാക്കലും ഏകോപിപ്പിക്കാൻ ലക്ഷ്യമിടുന്ന…

Read More

Make in India അദ്ഭുതം തീർത്ത് വന്ദേഭാരത് |Vande Bharat Express | വന്ദേ ഭാരത് ആണെല്ലോ ഇപ്പോഴത്തെ ചൂട് ചർച്ച. ചിലർക്ക് വേഗത പോരാ, ചിലർക്ക് ഇത് വെറും തട്ടിപ്പാണ് എന്ന അഭിപ്രായം. മറ്റു ചിലർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ. എന്തിനും ഏതിനും വിവാദങ്ങൾക്ക് പഞ്ഞമില്ലാത്ത കേരളത്തിൽ വന്ദേ ഭാരതും വിവാദമായി. കേരളം വന്ദേ ഭാരതിന് പറ്റിയ ഇടമല്ല എന്ന് പ്രചരിപ്പിക്കരുത്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലും വന്ദേഭാരത് പറക്കണം. ഒരുക്കട്ടെ യാത്രക്കാർക്കൊരു സുരക്ഷിത യാത്ര. ഇൻഡ്യൻ റെയിൽവേ എഞ്ചിനീയർ സുധാൻശു മണിയും സംഘവും വേഗത മാത്രം മുന്നിൽ കണ്ട് അല്ല വന്ദേഭാരത് നിർമ്മിച്ചത്. വേഗതക്ക് ഒപ്പും സുരക്ഷയും, യാത്ര സുഖവും അവരുടെ മുന്തിയ പരിഗണന ആയിരുന്നു. അതിലുപരി ഈ ട്രെയിൻ മെയ്ക് ഇൻ ഇന്ത്യയാണ്. മുഴുവനായി ഇൻഡ്യയിൽ രൂപകൽപ്പന ചെയ്യ്തു ഇൻഡ്യയിൽ നിർമ്മിക്കുക വഴി ഇൻഡ്യൻ എൻജിനീയറിങ്ങിനും വ്യവസായത്തിനും പുതിയ ഒരു ദിശാബോധവും ആത്മവിശ്വാസവും നൽകുക എന്ന ലക്ഷവും ഉണ്ടായിരുന്നു. അത്…

Read More

ഗവേഷണ സാധ്യതകളുമായി തോന്നയ്ക്കൽ വൈറോളജി പാർക്ക് അതിമാരക വൈറസുകൾക്കിനി കേരളത്തിൽ അഭയമുണ്ടാകില്ല. കേരളത്തിന്റെ ലൈഫ് സയൻസ് പാർക്ക് വൈറസുകൾക്കെതിരെ പ്രതിരോധ സജ്ജമായിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്ക് കൈമാറിയതിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സസ് പാര്‍ക്കിലെ അഡ്മിന്‍ ആന്‍ഡ് ബയോടെക് ലാബ് കേരളത്തിന് മുന്നിൽ തുറന്നു കാട്ടുന്നത് അന്താരാഷ്ട്ര ഗവേഷണ, രോഗ നിർണയ സാധ്യതകളാണ്. സംസ്ഥാനത്തെ വൈറോളജി പരിശോധനകളും ഗവേഷണങ്ങളും ഇതോടെ കൂടുതല്‍ ഏളുപ്പമാകും. രോഗനിര്‍ണയത്തിനൊപ്പം, ദേശീയ – അന്തര്‍ദേശീയ പ്രാധാന്യമുള്ള അതിനൂതന ഗവേഷണങ്ങളും പ്രവര്‍ത്തനങ്ങളും ലാബില്‍ നടക്കും. ഭാവിയില്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള വൈറസുകളെപ്പറ്റി പഠിക്കാനും ഗവേഷണം നടത്താനും ലാബിലൂടെ കഴിയും. 80,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് അഡ്മിന്‍ ആന്‍ഡ് ബയോടെക് ലാബ് കെട്ടിടത്തിന്റെ നിര്‍മാണം കെഎസ്‌ഐഡിസി പൂര്‍ത്തിയാക്കിയിട്ടുള്ളത്. ആകെ 22 ലാബുകളാണ് കെട്ടിടത്തില്‍ സജ്ജീകരിക്കുന്നത്. നിലവില്‍ ബയോ സേഫ്റ്റി-2 കാറ്റഗറിയിലുള്ള 16 ലാബുകള്‍ സജ്ജീകരിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് നടത്തി വരുന്നത്. 16 ലാബുകളില്‍ എട്ട് ലാബുകള്‍ പൂര്‍ത്തിയായി. ബാക്കി എട്ടെണ്ണം ഈ സാമ്പത്തിക…

Read More

കേരളത്തിന് വീണ്ടുമൊരു ആഡംബര കപ്പൽ |Classic Imperial| കൊച്ചി കായലിലെ രാമൻതുരുത്ത് വീണ്ടുമൊരു ചരിത്ര മുഹൂർത്തത്തിനാണ് സാക്ഷിയായത്. നെഫർടിറ്റിയെ വെല്ലുന്ന തലയെടുപ്പോടെ കേരളത്തിലെ ഏറ്റവും വലിയ ഉല്ലാസകപ്പൽ ക്ളാസിക് ഇംപീരിയൽ (Classic Imperial) ഇവിടെ നീറ്റിലിറങ്ങിയതോടെ കേരളത്തിന്റെ ടൂറിസംവികസനത്തിനു മറ്റൊരു നാഴികക്കല്ല് കൂടിയായി. ഇനി കേരളത്തിലെ ഏറ്റവും വലിയ ഉല്ലാസക്കപ്പലിൽ ഡി ജെ, മ്യൂസിക് ബാൻഡ്, ഡാൻസ്, കലാരൂപങ്ങൾ, ഭക്ഷണം എന്നിവ ആസ്വദിച്ച് കൊച്ചി കായലിൽ അഞ്ചര മണിക്കൂ‌ർ വെറും മൂവായിരം രൂപയ്ക്ക് യാത്ര ചെയ്യാം. 12 മീറ്റർ നീളവും ഒന്നര മീറ്റർ ഉയരവുമുള്ള ഉരുളൻ എയർബാഗുകൾക്ക് മുകളിലൂടെയാണ് കപ്പൽ നീറ്റിലിറക്കിയത്. രണ്ടാഴ്ചയ്ക്കുശേഷം നടക്കുന്ന ഇംപീരിയൽ ക്ളാസിക്കിന്റെ (Classic Imperial) ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സൊനോവാൾ, കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ എന്നിവർ പങ്കെടുക്കും. കായൽ ടൂറിസം മേഖലയിലെ മലയാളി സംരംഭകൻ കൊച്ചിക്കാരൻ നിഷ്‌ജിത്ത് കെ ജോൺ രണ്ടു വർഷംകൊണ്ട് നിർമ്മിച്ച ഉല്ലാസക്കപ്പലാണ് ക്ലാസിക് ഇംപീരിയൽ. കോടികൾ മുടക്കിയാണ് നിഷ്‌ജിത്ത് കപ്പൽ…

Read More

MG Motor India ഏപ്രിൽ 26-ന് പുതിയ Comet EV അവതരിപ്പിക്കും. എം‌ജി മോട്ടോർ ഇന്ത്യ ഏപ്രിൽ 26-ന് പുതിയ Comet EV അവതരിപ്പിക്കും. രണ്ട് ഡോറുകളുള്ള, കോം‌പാക്റ്റ് Comet EV, ടാറ്റ ടിയാഗോ EV, സിട്രോൺ eC3 എന്നിവയ്‌ക്ക് ഒരു എതിരാളിയാകും. ഇൻഡോനേഷ്യയിൽ വിൽക്കുന്നതും മാതൃ കമ്പനിയായ SAIC- യുടെ GSEV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള Wuling Air EV റീബാഡ്ജ് ചെയ്‌താണ് Comet EV. കോമറ്റ് ഇവിക്ക് 2,974 എംഎം നീളവും 1,505 എംഎം വീതിയും 1,631 എംഎം ഉയരവും 2010 എംഎം വീൽബേസും ഉണ്ടാകും. അതായത് അതിന്റെ തൊട്ടടുത്ത എതിരാളിയായ ടിയാഗോ ഇവിയേക്കാൾ ചെറുതും ഇടുങ്ങിയതുമാണ്. കോമറ്റ് ഇവിയുടെ ബാറ്ററി പാക്കിന്റെ വിശദാംശങ്ങൾ MG ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഒറ്റ ചാർജിൽ 200 കിലോമീറ്ററിലധികം ക്ലെയിം ചെയ്യുന്ന ശ്രേണിയിൽ ഏകദേശം 20kWh ബാറ്ററി ശേഷിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്യുവൽ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ലേഔട്ട് ലഭിക്കുന്ന ആദ്യത്തെ…

Read More

ട്വിറ്റർ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടവരിൽ രത്തൻ ടാറ്റയും അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും വിരാട് കോലിയും മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റർ  എല്ലാ അക്കൗണ്ടുകളിൽ നിന്നും ലെഗസി വെരിഫൈഡ് ബ്ലൂ ടിക്കുകൾ നീക്കം ചെയ്തു. പ്രതിമാസ ഫീസ് നൽകാത്ത അക്കൗണ്ടുകളിൽ നിന്ന് ബ്ലൂ ചെക്കുകൾ നീക്കം ചെയ്യുമെന്ന മുന്നറിയിപ്പ് ഇലോൺ-മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ട്വിറ്റർ  നടപ്പാക്കാൻ തുടങ്ങി. ഇന്ത്യയിലെ പല പ്രമുഖർക്കും ഇതോടെ ബ്ലൂ ടിക്ക് നഷ്ടമായി.   ബോളിവുഡിലെ പ്രമുഖരായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ,  ക്രിക്കറ്റ്താരം വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാഹുൽ ഗാന്ധി,പ്രിയങ്ക ഗാന്ധി, എന്നിവരാണ് വെരിഫൈഡ് ബ്ലൂ ടിക്ക് നഷ്ടപ്പെട്ട ചില പ്രമുഖർ. ബിൽ ഗേറ്റ്‌സ്, രത്തൻ ടാറ്റ, നാരായണ മൂർത്തി തുടങ്ങിയവർക്കും ബ്ലൂ ടിക്ക് മാർക്ക് നഷ്ടപ്പെട്ടു. ബിയോൺസ്, പോപ്പ് ഫ്രാൻസിസ്, ഓപ്ര വിൻഫ്രി, മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്…

Read More

അമേരിക്കയിലെ ഫേസ്ബുക്ക് യൂസർമാർക്ക് കോളടിച്ചു. 2007 മെയ് 24 മുതൽ Facebook അക്കൗണ്ട് ഉള്ള യുഎസിലെ ആർക്കും, മാതൃ കമ്പനിയായ Meta നൽകാമെന്ന് സമ്മതിച്ചിട്ടുള്ള 725 ദശലക്ഷം ഡോളർ പ്രൈവസി സെറ്റിൽമെന്റിന്റെ ഓഹരിക്കായി ഇപ്പോൾ അപേക്ഷിക്കാം. വ്യക്തിഗത ഉപയോക്താക്കൾക്ക് എത്ര പണം ലഭിക്കുമെന്ന് വ്യക്തമല്ല. സാധുവായ ക്ലെയിമുകൾ സമർപ്പിക്കുന്ന ആളുകളുടെ എണ്ണം കൂടുന്തോറും പണം വിഭജിക്കേണ്ടതിനാൽ ഓരോ പേയ്‌മെന്റും ചെറുതായിരിക്കും. സെറ്റിൽമെന്റിനായി അപേക്ഷിക്കുന്നതിന്, ഉപയോക്താക്കൾക്ക് ഒരു ഫോം പൂരിപ്പിച്ച് ഓൺലൈനായി സമർപ്പിക്കാം അല്ലെങ്കിൽ അത് പ്രിന്റ് ചെയ്ത് മെയിൽ ചെയ്യാം. ഒത്തുതീർപ്പിനെത്തുടർന്ന്, 2007 മെയ് 24 നും 2022 ഡിസംബർ 22 നും ഇടയിൽ എപ്പോൾ വേണമെങ്കിലും ആക്ടീവ് അക്കൗണ്ട് ഉള്ള യുഎസിലെ Facebook ഉപയോക്താക്കൾക്ക് ഒരു ക്ലെയിം ഫോം ആക്‌സസ് ചെയ്യാവുന്നതാണ്. സെറ്റിൽമെന്റിന് അർഹരാകാൻ, ഉപയോക്താക്കൾ 2023 ഓഗസ്റ്റ് 25-ന് രാത്രി 11.59 -ന് മുമ്പ് ക്ലെയിം ഫോം പൂരിപ്പിച്ച് നൽകണം. Facebook അക്കൗണ്ടുകൾ ഇല്ലാതാക്കിയവർ ഉൾപ്പെടെയുള്ള ഉപയോക്താക്കൾ അവരുടെ…

Read More

AI അവതാറുകൾ മനുഷ്യനെ കീഴടക്കുമോ? ഈ വീഡിയോ കണ്ടിട്ട് പറയൂ….. ചാനൽ അയാം ഫൗണ്ടറും സിഇഒയുമായ നിഷ കൃഷ്ണൻ (Founder & CEO, channeliam.com) അവരുടെ തന്നെ അവതാറിനോട് സംവദിക്കുകയാണ്. ഇന്ത്യൻ മീഡിയ ചരിത്രത്തിൽ ആദ്യമാകാം ഇത്തരമൊരു സംവാദം. വാസ്തവത്തിൽ AI ആപ്ലിക്കേഷൻ എല്ലാ മേഖലയിലും സാധാരണമാകുകയാണ്. ലോകത്ത് വളരെ വേഗം പല സെക്ടറുകളും AI അവതാറിൽ കമ്മ്യൂണിക്കേഷൻ എക്സ്പേർട്ടുകളെ അവതരിപ്പിക്കുകയാണ്. നാച്വറൽ ലാംഗ്വേജ് പ്രൊസസിംഗ് എന്ന അടിസ്ഥാന കോൺസെപ്റ്റിലാണ് അവതാറുകൾ ക്രിയേറ്റ് ചെയ്യപ്പെടുന്നത്. ചാനൽ അയാം അവതരിപ്പിച്ച അവതാറിന്റെ പ്രത്യേകത, AI കസ്റ്റമൈസ് ചെയ്തു എന്നതാണ്. ഒരു ജേർണലിസ്റ്റിനെ അതായത് നിഷാകൃഷ്ണനെ തന്നെ അതേ രൂപത്തിലും ഭാവത്തിലും നിർമ്മിച്ചെടുത്തു എന്നതാണ് ഈ അവതാറിന്റെ പ്രത്യേകത. വരാൻപോകുന്ന മാറ്റത്തിന്റെ സൂചന ലോകമാകെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial intelligence) അഥവാ AI ഉൾപ്പെടെ ന്യൂ ടെക്നോളജി വരുത്തുന്ന മാറ്റം അനുഭവപ്പെടുകയാണ്. അത് റീട്ടെയിൽ, എഡ്യൂക്കേഷൻ, മാർക്കറ്റിംഗ്, സെയിൽസ്, ഡിഫൻസ്, എന്റർടെയ്ൻമെന്റ്, മീഡിയ തുടങ്ങി എല്ലാ…

Read More

ഇന്ത്യാ സന്ദർശനത്തിൽ മനം നിറഞ്ഞ് ആപ്പിൾ സിഇഒ; ഞെട്ടിച്ച് കുട്ടി കോഡർ ആപ്പിൾ സിഇഒ ടിം കുക്കിന്റെ ഇന്ത്യാ സന്ദർശനത്തിൽ സെലിബ്രിറ്റി സ്വീകരണമാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. ആപ്പിൾ സിഇഒയെ കാണാൻ നൂറുകണക്കിന് ആപ്പിൾ ആരാധകർ മുംബൈ, ഡൽഹി സ്റ്റോർ‌ ഉദ്ഘാടനങ്ങളിൽ എത്തിയിരുന്നു. തങ്ങളുടെ ആപ്പിൾ ഉപകരണങ്ങളിൽ സിഇഒയുടെ കയ്യൊപ്പ് പതിപ്പിക്കാൻ ആരാധകരുടെ മത്സരമായിരുന്നു. ടിംകുക്ക് അവരെ ഒരു നമസ്‌തേയോടെ സ്വാഗതം ചെയ്തു, ഷേക്ക് ഹാൻഡ് ചെയ്ത് അവരോടൊപ്പം ചിത്രങ്ങൾ എടുക്കുകയും ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു. ചിലർ ആരാധന അതിരുകടന്നതോടെ ടിംകുക്കിന്റെ കാൽ തൊട്ടു വന്ദിക്കുകയും ചെയ്തു. മുംബൈയിൽ ഒരാൾ തന്റെ 10 വർഷം പഴക്കമുളള ഐപോഡ് ആണ് ടിം കുക്കിന്റെ ഒപ്പിനായി കൊണ്ടുവന്നത്. മറ്റൊരാൾ 1984 ലെ Macintosh SE കൊണ്ടുവന്നു, ഇത് ആപ്പിൾ മേധാവിയെ അത്ഭുതപ്പെടുത്തിയിരുന്നു. അതേസമയം ഡൽഹിയിൽ ടിംകുക്കിനെ അത്ഭുതപ്പെടുത്തിയത് അഞ്ച് വയസ്സുള്ള ഒരു കോഡർ ആയിരുന്നു. ഒരുപക്ഷേ ആഗോളതലത്തിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കോഡർമാരിൽ…

Read More