Author: News Desk
ഒരൊറ്റ യൂണിഫോമിട്ട് വീടുകളിലെത്താൻ ഒരുങ്ങുകയാണ് മിൽമ. കേരളമൊട്ടാകെ ഇനി ഏകീകൃത പാക്കിംഗ് ഡിസൈനില്‍ മില്‍മ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. മില്‍മ ഉല്‍പ്പന്നങ്ങളുടെ ഡിസൈനും അളവും വിലയും ഏകീകരിക്കുന്ന ‘റീപൊസിഷനിംഗ് മില്‍മ 2023’ പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ 18 നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. മില്‍മ ഉല്‍പ്പന്നങ്ങളെ ബഹുരാഷ്ട്ര ബ്രാന്‍ഡുകളോട് കിടപിടിക്കത്തക്ക രീതിയില്‍ പാക്കിംഗ്, ഡിസൈന്‍, ഗുണനിലവാരം, വിപണനം എന്നിവയില്‍ സമഗ്രമായ മാറ്റം വരുത്തി സംസ്ഥാനമൊട്ടാകെ ഏകീകരിച്ച് വിപണിയില്‍ അവതരിപ്പിക്കുന്ന പദ്ധതിയാണിത്. ഏകീകൃത പാക്കിംഗ് ഡിസൈനിലുള്ള പാല്‍, തൈര്, നെയ്യ്, ഫ്ളവേഡ് മില്‍ക്ക് തുടങ്ങിയവ ഇങ്ങനെ വിപണിയിലെത്തും. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി “മില്‍മയും മേഖല യൂണിയനുകളും വിപണിയിലെത്തിക്കുന്ന വിവിധ ഇനം പാല്‍, തൈര്, സെറ്റ് കര്‍ഡ്, ഫ്ളേവേര്‍ഡ് മില്‍ക്ക്, നെയ്യ് എന്നീ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിലും ഉല്‍പ്പാദന പ്രക്രിയയിലും ഏകീകരണം വരുത്തുകയും സംസ്ഥാനമൊട്ടാകെ ഏകീകൃത ഡിസൈനിലുള്ള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവില്‍ മലബാര്‍, എറണാകുളം, തിരുവനന്തപുരം മേഖല യൂണിയനുകള്‍…
വന്ദേ ഭാരത് ആണെല്ലോ ഇപ്പോഴത്തെ ചൂട് ചർച്ച. ചിലർക്ക് വേഗത പോരാ, ചിലർക്ക് ഇത് വെറും തട്ടിപ്പാണ് എന്ന അഭിപ്രായം. മറ്റു ചിലർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ. എന്തിനും ഏതിനും വിവാദങ്ങൾക്ക് പഞ്ഞമില്ലാത്ത കേരളത്തിൽ വന്ദേ ഭാരതും വിവാദമായി. കേരളം വന്ദേ ഭാരതിന് പറ്റിയ ഇടമല്ല എന്ന് പ്രചരിപ്പിക്കരുത്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലും വന്ദേഭാരത് പറക്കണ്ട, എങ്കിലും ഒരുക്കട്ടെ യാത്രക്കാർക്കൊരു സുരക്ഷിത യാത്ര. ഇൻഡ്യൻ റെയിൽവേ എഞ്ചിനീയർ സുധാംശു മണിയും സംഘവും വേഗത മാത്രം മുന്നിൽ കണ്ട് അല്ല വന്ദേഭാരത് നിർമ്മിച്ചത്. വേഗതക്ക് ഒപ്പും സുരക്ഷയും, യാത്ര സുഖവും അവരുടെ മുന്തിയ പരിഗണന ആയിരുന്നു. അതിലുപരി ഈ ട്രെയിൻ മെയ്ക് ഇൻ ഇന്ത്യയാണ്. മുഴുവനായി ഇൻഡ്യയിൽ രൂപകൽപ്പന ചെയ്യ്തു ഇൻഡ്യയിൽ നിർമ്മിക്കുക വഴി ഇൻഡ്യൻ എൻജിനീയറിങ്ങിനും വ്യവസായത്തിനും പുതിയ ഒരു ദിശാബോധവും ആത്മവിശ്വാസവും നൽകുക എന്ന ലക്ഷവും ഉണ്ടായിരുന്നു. അത് യാഥാർഥ്യമായതിന്റെ അഭിമാനം വേഗതാ അനുമാനങ്ങളിൽ തട്ടി വഴിമാറരുത്. വേഗത അല്ലാതെ വന്ദേഭാരതിന്…
മെറിഡിയൻ എസ്‌യുവിയുടെ രണ്ട് സ്‌പെഷ്യൽ എഡിഷൻ മോഡലുകൾ പുറത്തിറക്കി ജീപ്പ് ഇന്ത്യ. Meridian X and Meridian Upland എന്നീ മോഡലുകൾക്ക് വില ആരംഭിക്കുന്നത് 32.95 ലക്ഷം രൂപ മുതലാണ്. SUV, ലിമിറ്റഡ് (ഒ) വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ബുക്കിംഗുകൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ജീപ്പ് മെറിഡിയന്റെ ഈ പ്രത്യേക എഡിഷനുകൾക്ക് സിൽവറി മൂൺ, ഗാലക്‌സി ബ്ലൂ എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളും ലഭിക്കുന്നു. മെറിഡിയൻ എക്‌സ് അർബൻ ലൈഫ് സ്റ്റൈലിന് വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. കൂടാതെ ചാരനിറത്തിലുള്ള റൂഫ്, ഗ്രേ കളർ പോക്കറ്റുകളുള്ള അലോയ് വീലുകൾ, ഒരു puddle ലാമ്പ്, സൈഡ് മോൾഡിംഗുകൾ എന്നിവയുണ്ട്. മറുവശത്ത്, മെറിഡിയൻ അപ്‌ലാൻഡ് കൂടുതൽ സാഹസികത ഇഷ്ടപ്പെടുന്നവരെ അടിസ്ഥാനമാക്കിയുള്ളതാണ്. റൂഫ് കാരിയർ, സ്പ്ലാഷ് ഗാർഡ്, ബൂട്ട് ഓർഗനൈസർ, സൺഷേഡുകൾ, കാർഗോ മാറ്റ്, ബോണറ്റിൽ ഒരു unique decal എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ, സൈഡ്‌സ്റ്റെപ്പുകൾ, ആംബിയന്റ് ലൈറ്റിംഗ്, അതുല്യമായ ഫ്ലോർ മാറ്റുകൾ, Uconnect ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, വിൽപ്പന വിലയിൽ 50 ശതമാനം ഡിസ്കൗണ്ടോടെ…
വിഴിഞ്ഞം തുറമുഖത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് തിരുവനന്തപുരത്തെ ഒരു നിയോജക മണ്ഡലം. കാത്തിരിക്കുക മാത്രമല്ല ആ നിയോജക മണ്ഡലത്തിനായി വിഴിഞ്ഞം വികസനം മുൻനിർത്തി ഒരു മാർഗ്ഗരേഖയും ഇതിനോടകം തയാറാക്കി കഴിഞ്ഞു. കാട്ടാക്കടയാണ് ആ വികസന സ്വപ്‌നങ്ങൾ ചിറകേറ്റിനിൽക്കുന്ന മണ്ഡലം. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായാൽ ആദ്യം വികസിക്കുക തൊട്ടടുത്ത കാട്ടാക്കട മണ്ഡലമാണെന്നത് കണക്കിലെടുത്താണ് ഈ മാർഗരേഖ. കാട്ടാക്കട എം എൽ എ ഐ ബി സതീഷിന്റെ നേതൃത്വത്തിലാണ് വിഷൻ കാട്ടാക്കട രൂപമെടുത്തത്. വിഴിഞ്ഞത്തു നിന്നുള്ള ചരക്ക് ഗതാഗതം കടന്നു പോകുന്ന കാട്ടാക്കട മണ്ഡലത്തിൽ സമാന വികസന പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം. വിഴിഞ്ഞത്തു നിന്നും തലസ്ഥാനത്തിനു പുറത്തേക്കുള്ള റിങ് റോഡ് കടന്നു പോകുക കാട്ടാക്കട മണ്ഡലത്തിലൂടെയാണ്. കാട്ടാക്കട നിയോജകമണ്ഡലത്തിൽ അടിസ്ഥാനസൗകര്യവികസനങ്ങളുടെ ഭാഗമായി നിലവിലും ഭാവിയിലുമുളള നിക്ഷേപ സൗഹൃദ അന്തരീക്ഷവും, സാധ്യതകളും പരിചയപ്പെടുത്തുക എന്നതാണ് വിഷൻ കാട്ടാക്കടയുടെ ലക്ഷ്യം. കാർഷികം, അനുബന്ധ മേഖലകൾ, വിവരസാങ്കേതികവിദ്യ ടൂറിസം, ലോജിസ്റ്റിക്സ് മേഖലയിലും വിഴിഞ്ഞംരാജ്യന്തര തുറമുഖം വഴിയും കാട്ടാക്കടയ്ക്കുളള സാധ്യതകൾ വിഷൻ കാട്ടാക്കട ഊന്നൽ നൽകുന്നു. സംസ്ഥാന…
കഴിഞ്ഞ 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി 14% ഉയർന്ന് റെക്കോർഡ് 770 ബില്യൺ ഡോളറിലെത്തി. സർവീസ് സെക്ടറിന്റെ മികച്ച പ്രകടനമാണീ റെക്കോർഡിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചത്. അതേസമയം ആഗോള പ്രതിസന്ധി മൂലം ചരക്ക് ഡിമാൻഡ് മന്ദഗതിയിലായപ്പോൾ ഇറക്കുമതി 892 ബില്യൺ ഡോളറായി ഉയർന്നു. അതുകൊണ്ടു തന്നെ 2021-22 സാമ്പത്തിക വർഷം ഇന്ത്യ 676 .5 ബില്യൺ ഡോളറിനു കയറ്റുമതി ചെയ്തപ്പോൾ ഇറക്കുമതി 760 ബില്യൺ ഡോളറായിരുന്നു. 2023 ൽ 770 ബില്യൺ ഡോളറിന്റെ കയറ്റുമതി രേഖപെടുത്തിയപ്പോൾ ഇറക്കുമതി 892 ബില്യൺ ഡോളറായി ഉയർന്നു. ഇതാണ് വ്യാപാര കമ്മി 19.7 ബില്യൺ ഡോളറിന്റെ വ്യാപാര കമ്മി ഇത്തവണ സംഭവിക്കാൻ കാരണം. ജനുവരിയിലാകട്ടെ ചരക്ക് ഇറക്കുമതി 16.5% ഉയർന്നിരുന്നു. എന്നിരുന്നാലും, മാർച്ചിൽ, കയറ്റുമതി 6% ഇടിഞ്ഞ് 38.4 ബില്യൺ ഡോളറിലെത്തി, തുടർച്ചയായ രണ്ടാം മാസവും ഇടിവുണ്ടായി, അതേസമയം ഇറക്കുമതി ഏകദേശം 8% കുറഞ്ഞ് 58.1 ബില്യൺ ഡോളറിലെത്തി, ഇത് തുടർച്ചയായ നാലാം മാസത്തെ തകർച്ചയെ അടയാളപ്പെടുത്തുന്നു. വ്യാപാര കമ്മി 19.7…
ലഹരി വിമുക്തപ്രവര്‍ത്തനങ്ങളിലെ രഹസ്യാത്മകതയടക്കം വിവിധ സംവിധാനങ്ങൾ ഫലപ്രദമായി മുന്നോട്ടു കൊണ്ട് പോകാൻ തക്ക സാങ്കേതികവിദ്യ തേടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. ഹാക്കത്തോണിലൂടെ ലഹരി വിരുദ്ധ പ്രചാരണങ്ങൾ, രഹസ്യമായ അറിയിപ്പ് നൽകൽ തുടങ്ങിയ നിലവിലെ വെല്ലുവിളികൾക്കു സാങ്കേതികമായി പരിഹാരം കാണുകയാണ് ലക്‌ഷ്യം. 30 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ദേശീയ ഹാക്കത്തോണ്‍ കാസർഗോഡാണ് സംഘടിപ്പിക്കുക. കാസര്‍കോഡ് കേന്ദ്രസര്‍വകലാശാല, ജില്ലാപഞ്ചായത്ത്, എക്സൈസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍, നൂതന കണ്ടുപിടുത്തക്കാര്‍, വിദ്യാര്‍ത്ഥികള്‍, സാങ്കേതികവിദ്യാ അഭിരുചിയുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഇതില്‍ പങ്കെടുക്കാം. ഇവരുടെ ആശയങ്ങളിൽ മികച്ചത് കണ്ടെത്തി സംസ്ഥാനത്തെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സാങ്കേതിക മികവ് കൊണ്ട് വരുകയാണ് കേരള സ്റ്റാർട്ടപ് മിഷന്റെ ലക്ഷ്യം. വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം തടയുന്നതിനും കണ്ടെത്തുന്നതിനുമുള്ള സാങ്കേതികവിദ്യാ പരിഹാരങ്ങള്‍ എന്നതാണ് ഹാക്കത്തോണിന്‍റെ പ്രമേയം. ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളിലെ വെല്ലുവിളികളാണ് ഹാക്കത്തോണിനായി മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. അത്തരം വെല്ലുവിളികൾക്ക് ഏറ്റവും മികച്ച പരിഹാരം കണ്ടെത്തുന്ന വ്യക്തിക്ക് 50,000 രൂപ സമ്മാനവും…
ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റ് നവ സാങ്കേതികവിദ്യകളും ന്യൂസ് റൂമുകളെ നമ്മുടെ ധാരണകൾക്ക് അപ്പുറത്തേക്ക് മാറ്റുന്നതിന്റെ വാർത്തകളാണ് ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നിറയെ. ഇന്ത്യയിലാദ്യമായി വാർത്ത അവതരിപ്പിക്കാൻ AI അവതാറിനെ അവതരിപ്പിച്ച ചാനൽ അയാം ഡോട്ട് കോം, അതിന്റെ ഫൗണ്ടറുടെ തന്നെ അവതാറുമായി എത്തിയിരിക്കുകയാണ്. ഒരു മീഡിയ ഫൗണ്ടർ അവരുടെ അവതാറിനെ ന്യൂസ് റൂമിൽ അവതരിപ്പിക്കുന്നതും ഇതാദ്യമാണ്. ഡിജിറ്റൽ മീഡിയ ചാനലായ CHANNEL IAM.COM ഫൗണ്ടറായ നിഷ കൃഷ്ണന്റെ തന്നെ അവതാറാണിത് (വീഡിയോ കാണുക) ഇംഗ്ലീഷും മലയാളവും ഉൾപ്പെടെ അവതരിപ്പിക്കാവുന്ന അവതാറിന് ഇനി വിഡിയോ പ്രൊഡ്യൂസ് ചെയ്യാൻ കണ്ടന്റ് ടെക്സ്റ്റ് മാത്രം മതിയാകും.മനുഷ്യന്റെ സഹജമായ മുഖഭാവങ്ങളും, സൂക്ഷ്മമായ ചലനങ്ങളും നിഷയുടെ അവതാറിന് അവതരിപ്പിക്കാനാകുന്നുണ്ട്. വാക്കുകളുടെ ഉച്ചാരണത്തിന് അനുസരിച്ചുള്ള ഫേഷ്യൽ എക്സ്പ്രഷനുകൾ കൂടുതൽ കൃത്യതയോടെ പ്രകടിപ്പിക്കാനാകുന്നു എന്നതാണ് ഈ അവതാറുകളുടെ പ്രത്യേകത. അവതാറുകളെ ഉപയോഗിച്ചുള്ള ലിംഗ്വിസ്റ്റ്ക് പ്രോഗ്രമുകൾ വാസ്തവത്തിൽ അതിന്റെ പ്രാരംഭ ദിശയിലാണ്. ഈ മേഖലയിൽ കൂടുതൽ ഇന്നവേഷന് ഒരുങ്ങുകയാണ് മീഡിയ സ്റ്റാർട്ടപ്പായ ചാനൽ അയാം ഡോട്ട്…
ജീവിതത്തിൽ ഒരിക്കലെങ്കിലും അത് പഠനകാലത്തായാലും ജോലിയിലായാലും ഒരു പേയിംഗ് ഗസ്റ്റ് ഫെസിലിറ്റിയോ ഹോസ്റ്റലോ കണ്ടെത്താൻ ബുദ്ധിമുട്ട് അനുഭവിച്ചിട്ടില്ലാത്തവർ ഉണ്ടാകില്ല. അത്തരം അന്വേഷണങ്ങൾക്ക് ഒരു പ്രതിവിധിയാണ് findmyhostel.in നൽകുന്നത്. ടെക്നോളജി/പ്ലാറ്റ്ഫോം findmyhostel.in ഒരു ലിസ്റ്റിംഗ് ആപ്ലിക്കേഷനായാണ് തുടക്കം കുറിച്ചത്. വെബ്, മൊബൈൽ ആപ്ലിക്കേഷനുകളും ഹോസ്റ്റൽ/PG ലിസ്റ്റിംഗും അവയുടെ പ്രോപ്പർട്ടി മാനേജ്‌മെന്റ് ആപ്ലിക്കേഷനുകളുമാണ് സ്റ്റാർട്ടപ്പ് നൽകുന്നത്. സ്റ്റാഫ് തന്നെ നേരിട്ട് ഓരോ പ്രോപ്പർട്ടികളിലും പോയി അതിന്റെ ഡീറ്റയ്ൽസ് ശേഖരിച്ച് കൃത്യമായ എല്ലാ വിവരങ്ങളും പ്ലാറ്റ്ഫോമിൽ നൽകുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരു ഹോസ്റ്റലോ പേയിംഗ് ഗസ്റ്റ് ഫെസിലിറ്റിയോ അന്വേഷിക്കുന്നവർക്ക് കൃത്യമായി ഏത് തിരഞ്ഞെടുക്കണം എന്ന് വളരെ വേഗം തീരുമാനിക്കാൻ പറ്റും. അതുപോലെ താമസസൗകര്യങ്ങളുടെ ഉടമകൾക്കും വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുളള കാലതാമസവും പ്രോസസും വേഗത്തിലാക്കാനും findmyhostel പ്ലാറ്റ്ഫോം സഹായിക്കുന്നു. ഉടമകൾക്കും താമസസ്ഥലം അന്വേഷിക്കുന്നവർക്കും വേണ്ടിയുളള പ്രോപ്പർട്ടി മാനേജ്മെന്റ് സൊല്യൂഷൻസ് ആപ്ലിക്കേഷനുകളും സ്റ്റാർട്ടപ്പ് ഡവലപ് ചെയ്തിട്ടുണ്ട്. findmyhostel എന്ന ലിസ്റ്റിംഗ് ആപ്ലിക്കേഷനും owners ആപ്ലിക്കേഷനും tenants ആപ്ലിക്കേഷനും വെബ്ബിലൂടെയും മൊബൈലിലൂടെയും ആക്സസ് ചെയ്യാവുന്നതാണ്. …
2021-22ൽ ഏറ്റവും കൂടുതൽ നേരിട്ടുള്ള നികുതി പിരിച്ചെടുത്ത സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി മഹാരാഷ്ട്ര. ഡൽഹി, കർണാടക, തമിഴ്‌നാട്, ഗുജറാത്ത് എന്നിവ ഏറ്റവും കൂടുതൽ നേരിട്ടുള്ള നികുതി പിരിച്ചെടുത്ത സംസ്ഥാനങ്ങളായി തൊട്ടുപിന്നാലെയുണ്ട്. നികുതി വകുപ്പ് വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത്.ഈ സംസ്ഥാനങ്ങളിലെ സാമ്പത്തിക പ്രവർത്തനങ്ങളുടെയും നിക്ഷേപത്തിന്റെയും തോത് കണക്കിലെടുക്കുമ്പോൾ, ഈ പ്രവണത വർഷങ്ങളായി ഏറെക്കുറെ സമാനമാണ് എന്നാണ് വിലയിരുത്തൽ. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) പുറത്തുവിട്ട ഡാറ്റ പ്രകാരം ഇന്ത്യയുടെ മൊത്ത പ്രത്യക്ഷ നികുതി പിരിവ് 2013-14 ലെ 7.2 ലക്ഷം കോടിയിൽ നിന്ന് 2022-23 ൽ 173% ഉയർന്ന് 19.7 ലക്ഷം കോടി രൂപയായി. അറ്റ പ്രത്യക്ഷ നികുതി വരുമാനം 2013-14 ലെ 6.4 ലക്ഷം കോടിയിൽ നിന്ന് 2022-23 ൽ 160% ഉയർന്ന് 16.6 ലക്ഷം കോടി രൂപയായി. 2022-23 ലെ ദേശീയ കണക്കിന്റെ ഏകദേശം 15% വരുന്ന മഹാരാഷ്ട്ര രാജ്യത്തെ ഏറ്റവും…
പ്രമുഖ നിർമാണ കമ്പനിയായ Larsen & Toubro ഇന്ത്യയിലെ ആദ്യത്തെ 3D-printed പോസ്റ്റ് ഓഫീസ് നിർമ്മിക്കുന്നു. ബംഗളുരുവിൽ 1,100 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന തപാൽ ഓഫീസ് കെട്ടിടം 45 ദിവസം കൊണ്ട് 23 ലക്ഷം രൂപ ചെലവിലാണ് നിർമിക്കുന്നത്. സാങ്കേതികവിദ്യയ്ക്ക് ബിൽഡിംഗ് മെറ്റീരിയൽസ് ആൻഡ് ടെക്നോളജി പ്രൊമോഷൻ കൗൺസിൽ അംഗീകാരം നൽകി, സ്ട്രക്ചറൽ ഡിസൈൻ IIT മദ്രാസ് അംഗീകരിച്ചതായും കമ്പനി അറിയിച്ചു. പരമ്പരാഗത നിർമ്മാണ രീതികൾക്ക് വിരുദ്ധമായി പ്രത്യേക കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് പാളികൾ സൃഷ്ടിക്കാൻ 3D- പ്രിന്റിംഗിൽ ഒരു robotic arm ഉപയോഗിക്കുന്നു. ഒരു ഓപ്പറേറ്ററാണ് സിസ്റ്റത്തെ നിയന്ത്രിക്കുന്നത്, അവർ ഡിസൈനിലേക്ക് ഫീഡ് ചെയ്യുകയും ഡിസൈൻ പ്ലാനുകൾക്കനുസരിച്ച് മിശ്രിതം റോബോട്ടിക് കൈയിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നതിന്റെ വേഗത നിയന്ത്രിക്കുകയും ചെയ്യുന്നു. മിശ്രിതം വേഗത്തിൽ ഉണക്കുന്നതിനും മറ്റ് പ്രവർത്തനങ്ങൾക്കുമായി പ്രത്യേക പശകൾ ഉണ്ട്. ഇഷ്ടികകൊണ്ട് നിർമ്മിച്ച ഭിത്തികളേക്കാൾ ആറിരട്ടി ശക്തിയാണ് ഭിത്തികൾക്കെന്ന് L&Tയിലെ സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എം വി സതീഷ് പറഞ്ഞു. വാതിലുകളോ ജനലുകളോ ഇലക്ട്രിക്കൽ ഔട്ട്‌ലെറ്റുകളോ സ്ഥാപിക്കുന്നത് മനസ്സിലാക്കാനും അതിനനുസരിച്ച് മതിലുകൾ…