Author: News Desk

മാരക ബ്രഹ്മോസ് നിർമിക്കാൻ ഇന്ത്യ, റഷ്യൻ സിർക്കോൺ മിസൈൽ പോലെയോ ബ്രഹ്മോസ് ? 2022ൽ ബ്രഹ്മോസ് എയ്‌റോസ്‌പേസ് ചെയർമാൻ അതുൽ റാണെ, ബ്രഹ്മോസ്-2 മിസൈൽ റഷ്യൻ സിർക്കോൺ മിസൈലിന് സമാനമാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. അത് യാഥാർഥ്യമാകുകയാണ്. മെയ്ക് ഇൻ ഇന്ത്യക്കു കൂടുതൽ കരുത്തേറുകയാണ്‌. ഇന്ത്യയും റഷ്യയും ചേർന്ന് പുറത്തിറക്കിയ ലോകത്തിന്റെ പേടി സ്വപ്നമായ ബ്രഹ്മോസിന്റെ ആധുനിക പതിപ്പ് ബ്രഹ്മോസ് II ഹൈപ്പർസോണിക് മിസൈൽ ഉടൻ യാഥാർഥ്യമാകും. 2023 മാർച്ച് ൽ, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും റഷ്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നിക്കോളായ് പത്രുഷേവും പ്രധാനമായും ചർച്ച ചെയ്തത് ബ്രഹ്മോസ് മിസൈലിന്റെ ഹൈപ്പർസോണിക് പതിപ്പിന്റെ സംയുക്ത വികസനത്തിന്റെ സാധ്യതകളെക്കുറിച്ച് തന്നെയാണ്. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സി‌ഒ) ഭാഗമായി നടന്ന യോഗത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ പ്രതിരോധ മേഖലയിലെ സഹകരണവും റഷ്യയിൽ നിന്ന് പ്രതിരോധ സാമഗ്രികൾ ഏറ്റെടുക്കുന്നതുമായിരുന്നു. റഷ്യ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയെയും വെസ്റ്റേൺ ബ്ലോക്കിലെ മറ്റ് ശക്തികളെയും അപേക്ഷിച്ച്…

Read More

ഉപഭോക്തൃ പരാതികൾ കൈകാര്യം ചെയ്യാൻ ChatGPT പോലെയുള്ള ഉപഭോക്തൃ ചാറ്റ്ബോട്ട് ഹെൽപ് ലൈൻ ആവിഷ്കരിക്കുന്നതിന് കേന്ദ്രം ശ്രമം തുടങ്ങി. ഒന്നിലധികം ഇന്ത്യൻ ഭാഷകളിലുള്ള ഓഡിയോ സന്ദേശങ്ങളിൽ ഉപഭോക്താക്കൾക്ക് ആശയവിനിമയം നടത്താൻ കഴിയുന്ന തരത്തിൽ ഹെൽപ് ലൈൻ നിർമ്മിക്കുകയാണ് ലക്ഷ്യം. ഉപഭോക്തൃ പരാതികൾക്കായി കഴിഞ്ഞ മാസം ആരംഭിച്ച ഹെൽപ് ലൈനിൽ നിന്ന് വ്യത്യസ്തമായിട്ടായിരിക്കും ഈ ചാറ്റ്ബോട്ട് നിർമ്മിക്കുന്നതെന്നാാണ് റിപ്പോർട്ട്. ആദ്യ ഹെൽപ് ലൈൻ ഉപയോക്താവിനെ  വിശദാംശങ്ങൾ നൽകാൻ അനുവദിക്കുന്നില്ല, പകരം, സംസ്ഥാനം, നഗരം, വ്യവസായം, ബ്രാൻഡ്, തുടങ്ങി ഘട്ടം ഘട്ടമായുള്ള ഓപ്ഷനുകളുടെ പട്ടികയിൽ നിന്ന്  തിരഞ്ഞെടുക്കാനാണ് ആവശ്യപ്പെടുന്നത്. നിർമ്മിക്കുന്ന പുതിയ ഉപകരണത്തിന്റെ ഭാഷാ വിവർത്തന ഭാഗം ഗവൺമെന്റിന്റെ ഭാഷിണി പ്ലാറ്റ്‌ഫോം ഏറ്റെടുക്കും. എന്നാൽ ഉപഭോക്തൃ പരാതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാര്യക്ഷമമായി മനസ്സിലാക്കാൻ കഴിയുന്ന ഒരു വലിയ ഭാഷാ മോഡൽ (LLM) കണ്ടെത്തുക എന്നതാണ് വെല്ലുവിളി. വ്യത്യസ്‌ത കമ്പനികൾ സൃഷ്‌ടിച്ച നിലവിലുള്ള ഭാഷാ മോഡലുകളല്ല, ഉപഭോക്തൃ പ്രശ്‌നങ്ങളുടെയും നിയമങ്ങളുടെയും സൂക്ഷ്മതകൾ മനസ്സിലാക്കുന്ന ഒരു LLM ആണ് ആവശ്യം. ഗവൺമെന്റിന് സ്വന്തമായി…

Read More

സംരംഭകർക്ക്‌ തുണയായി കെ സ്വിഫ്റ്റ്. സംരംഭം തുടങ്ങുന്നതിന് ഓഫീസുകൾ കയറിയിറങ്ങണമെന്ന് പറഞ്ഞ് നിങ്ങളെ ആരെങ്കിലും പറ്റിക്കുന്നുണ്ടോ? എങ്കിൽ വഞ്ചിതനാകാതിരിക്കൂ. കെ സ്വിഫ്റ്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്യൂ.  50 കോടിയിൽ താഴെ മുതൽ മുടക്കു വരുന്നതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുവപ്പു വിഭാഗത്തിൽ പെടാത്തതുമായ സംരംഭങ്ങൾക്കെല്ലാം കെ-സ്വിഫ്റ്റ് വഴി അംഗീകാര പത്രം ലഭിക്കും. കെ സ്വിഫ്റ്റ് വഴി അപേക്ഷിച്ചാൽ ലഭിക്കുന്ന അക്നോളേജ്മെൻ്റ് കിട്ടിയാൽ പിന്നെ ഒരു ഓഫീസിലും ലൈസൻസിനായി കയറിയിറങ്ങേണ്ട. മൂന്നു വർഷം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ ബന്ധപ്പെട്ട അനുമതികൾ നേടിയാൽ മതിയാകും. ഇതിനും കെ സ്വിഫ്റ്റ് പോർട്ടൽ തന്നെ നിങ്ങളെ സഹായിക്കും. ഓഫീസുകൾ കയറിയിറങ്ങാതെ കെ സ്വിഫ്റ്റ് പോർട്ടലിൽ 280 രൂപ അപേക്ഷ ഫീസ് നൽകി ഓരോ വകുപ്പിലേക്കും പ്രത്യേകം അപേക്ഷ നൽകാം. ഇനി നിങ്ങൾക്ക് സംരംഭക വിഷയത്തിൽ എന്തെങ്കിലും പരാതിയുണ്ടോ?  അതിനും പരിഹാരമുണ്ടാക്കിയിട്ടുണ്ട്. പുതിയ ജില്ലാ, സംസ്ഥാന പരാതി  പരിഹാര കമ്മിറ്റികൾ നിലവിൽ വന്നു കഴിഞ്ഞു. സിവിൽ കോടതി അധികാരത്തിലാണ് പുതിയ പരാതി…

Read More

കോർ ടെക് സിസ്റ്റത്തിലെ തകരാറുകൾ പരിഹരിക്കുന്നതിനായി ആപ്പിൾ പഴയ iPhone, iPad മോഡലുകൾക്കായി iOS 15.7.5 എന്ന സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് പുറത്തിറക്കുന്നു. പഴയ ഐഫോൺ, ഐപാഡ് മോഡലുകളുടെ സുരക്ഷ വർധിപ്പിക്കാനും മെച്ചപ്പെട്ട പ്രകടനത്തിനും  ലക്ഷ്യമിട്ടുള്ളതാണ് അപ്ഗ്രേഡ്.  iOS  15.7.4, iOS   15.7.5 എന്നീ തുടർച്ചയായ രണ്ട് സുരക്ഷാ അപ്‌ഡേറ്റുകൾ  കമ്പനി അടുത്തിടെ പുറത്തിറക്കി. ഏറ്റവും പുതിയ സുരക്ഷാ അപ്ഗ്രേഡ് പഴയ ആപ്പിൾ ഉപകരണങ്ങൾക്ക് സുരക്ഷാ ഭീഷണികൾക്കെതിരെ അധിക പരിരക്ഷ നൽകും. iPhone 6s, 7 എന്നിവയുടെ എല്ലാ മോഡലുകൾക്കും iPhone SE, iPad Air 2, iPad mini (4-ആം തലമുറ), iPod touch (7-ആം തലമുറ) എന്നിവയുൾപ്പെടെ വിവിധ Apple ഉപകരണങ്ങൾക്കായി അപ്‌ഡേറ്റ് ലഭ്യമാണ്. മെച്ചപ്പെട്ട പ്രകടനത്തിനും സുരക്ഷയ്ക്കുമുള്ള ഏറ്റവും പുതിയ സുരക്ഷാ പാച്ചുകളും അപ്‌ഡേറ്റുകളും ഈ ഉപകരണങ്ങൾക്ക് ഇപ്പോൾ ലഭിക്കും. iOS 15.7.5 അപ്‌ഡേറ്റ് എത്രയും വേഗം ഡൗൺലോഡ് ചെയ്‌ത് ഇൻസ്റ്റാൾ ചെയ്യാൻ ആപ്പിൾ, ഉപയോക്താക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്. ‌വിൽപ്പന…

Read More

ആപ്പിൾ CEO ടിം കുക്ക് എല്ലാ ദിവസവും രാവിലെ 5 മണിക്ക്  ഉണരും. വ്യായാമത്തിനാണെന്നു കരുതിയാൽ തെറ്റി. അതിരാവിലെ എണീറ്റാലുടൻ ടിം ചെയ്യുക  ആപ്പിൾ ഉൽപ്പന്നങ്ങളുടെ ഉപഭോക്താക്കളിൽ നിന്നുള്ള കുറിപ്പുകളും ഇമെയിലുകളും വായിക്കുകയാണ്. അങ്ങനെയാണ്  തന്റെ ദിവസം ആരംഭിക്കുന്നതെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് ഒരു അഭിമുഖത്തിൽ പറഞ്ഞു. ഉപഭോക്തൃ അവലോകനങ്ങൾ വായിക്കുന്നത് താൻ ആസ്വദിച്ചും  അവരുടെ കാഴ്ചപ്പാടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുമാണ് തന്റെ പ്രവർത്തനമെന്ന് ടിം കുക്ക് പറയുന്നു. “എനിക്കും ചില പരാതികൾ ലഭിക്കുന്നു. അവ ഏറെയും രസകരമാണ്. ഞങ്ങളുടെ ഉപയോക്താക്കൾ എന്താണ് ചിന്തിക്കുന്നത്, അവർക്ക് എന്ത് തോന്നുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ നിലകൊള്ളാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു ദിവസം ആരംഭിക്കാനുള്ള മികച്ച മാർഗമാണിത്,” അദ്ദേഹം പറഞ്ഞു. ” ആളുകളുടെ ജീവിതത്തെ സമ്പന്നമാക്കുന്ന സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന ബിസിനസ്സിലാണ് നിങ്ങൾ എങ്കിൽ, നിങ്ങളുടെ സ്ഥാപനം എന്താണ് ചെയ്യുന്നതെന്ന് അറിയണം, ആളുകൾ  അതിനെക്കുറിച്ച് എങ്ങനെ ചിന്തിക്കുന്നുവെന്ന് മനസിലാക്കിയിരിക്കണം. തനിക്ക് ഉപഭോക്താക്കളിൽ നിന്ന് വിമർശനങ്ങൾ  ലഭിക്കുന്നുണ്ടെന്നും എന്നാൽ…

Read More

കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കിയ സ്ഥാപനങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് യുഎഇ. 2023 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന കോർപ്പറേറ്റ് നികുതിയുടെ രജിസ്ട്രേഷനിൽ നിന്ന് സ്ഥാപനങ്ങൾക്കും പ്രവാസികൾക്കുമുളള ഇളവുകൾ യുഎഇ ധനമന്ത്രാലയം പ്രഖ്യാപിച്ചു. 30 ലക്ഷം ദിർഹം വരെ വിറ്റുവരവുള്ള ചെറുകിട സംരംഭകരെയാണ് കോർപറേറ്റ് നികുതിയിൽ നിന്ന് ആദ്യ മൂന്നര വർഷത്തേക്ക് ഒഴിവാക്കിയത്. കമ്പനിയുടെ വിറ്റുവരവ് 30 ലക്ഷം ദിർഹത്തിൽ താഴെയും ലാഭം 3.75 ലക്ഷം ദിർഹത്തിനു മുകളിലുമാണെങ്കിലും നികുതി നൽകേണ്ടതില്ല. എന്നാൽ, എല്ലാ കമ്പനികളും കോർപറേറ്റ് ടാക്സിൽ റജിസ്റ്റർ ചെയ്യുകയും റിട്ടേൺ സമർപ്പിക്കുകയും കമ്പനിയുടെ വിറ്റുവരവും ലാഭവും തെളിയിക്കുകയും വേണം. നോൺ റസിഡന്റ് ആയതും യു എ ഇയിൽ സ്ഥിരം സ്ഥാപനം ഇല്ലാത്തതുമായ ഒരു കമ്പനിക്കും യു എ ഇ കോർപ്പറേറ്റ് ടാക്‌സ് രജിസ്റ്റർ ചെയ്യുകയോ അടക്കുകയോ ചെയ്യേണ്ടതില്ല. സ്ഥാപനം യുഎഇക്കു പുറത്തും സേവനം യുഎഇക്ക് അകത്തുമാണെങ്കിൽ കോർപറേറ്റ് നികുതിയുടെ പരിധിയിൽ വരില്ല. വാറ്റ്, ഇറക്കുമതി നികുതി എന്നിവ മാത്രമായിരിക്കും…

Read More

ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ 128.5 കോടി രൂപ ചിലവിൽ നിർമ്മിച്ചിരിക്കുന്ന മെഗാ ഫുഡ് പാർക്ക് ബഹു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായവകുപ്പ് മന്ത്രി പശുപതി കുമാർ പരസും സംയുക്തമായി നാടിന് സമർപ്പിച്ചു. ഫുഡ് പ്രൊസസിങ്ങ് മേഖലയിൽ പുതിയൊരു കുതിപ്പിന് തുടക്കമിടുമെന്ന് പ്രതീക്ഷിക്കുന്ന പാർക്കിൽ 1000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 3000 പേർക്കെങ്കിലും തൊഴിൽ നൽകാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതിനോടകം തന്നെ നിരവധി കമ്പനികൾ പാർക്കിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഗോഡൗൺ, കോൾഡ് സ്‌റ്റോറേജ്, ഡീപ് ഫ്രീസ്, ഡിബോണിങ് സെന്റർ, പാർക്കിങ് സൗകര്യം, ശുദ്ധജലം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, റോഡ് സൗകര്യങ്ങളെല്ലാം പൂർത്തിയാക്കിയാണ് പാർക്ക് നാടിന് സമർപ്പിക്കുന്നത്. കടൽ ഭക്ഷ്യ സംസ്കരണ മേഖലയുടെ വികസനം ലക്ഷ്യമിട്ട്, ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ (എം.ഒ.എഫ്.പി.ഐ.) ധന സഹായത്തോടെ, സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ നിർമിച്ച മെഗാ ഫുഡ് പാർക്കിന്റെ 1-ാം ഘട്ടം ചേർത്തല പള്ളിപ്പുറത്താണ് പ്രവർത്തന സജ്ജമായത് . 84.05 ഏക്കറിൽ ₹…

Read More

കോർ ഇൻവെസ്റ്റ്‌മെന്റ് കമ്പനി’കളുടെ രജിസ്‌ട്രേഷൻ പ്രക്രിയകൾ ലഘൂകരിച്ചതായി റിസർവ് ബാങ്ക് അറിയിച്ചു. കമ്പനികളിലെ ഓഹരികളിലും കടപത്രങ്ങളിലും നിക്ഷേപിക്കാനായി രൂപവത്കരിക്കുന്ന ബാങ്കിതര ധനകാര്യ കമ്പനികളാണ് (എൻ.ബി.എഫ്.സി.) കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി. കോർ ഇൻവെസ്റ്റ്‌മെന്റ് കമ്പനികളുടെ രജിസ്‌ട്രേഷനു വേണ്ടിയുള്ള ഫോമുകൾ ലളിതമാക്കിയിട്ടുണ്ടെന്ന് ആർ.ബി.ഐ. വ്യക്തമാക്കി. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ എണ്ണം 52 എണ്ണത്തിൽനിന്ന് 18 ആയി കുറയ്ക്കുകയും ചെയ്തു. പുതിയ അപേക്ഷാ ഫോറവും അതോടൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ പട്ടികയും ആർ.ബി.ഐ.യുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ രേഖകൾ ആവശ്യപ്പെട്ടാൽ അപേക്ഷകർ ഒരു മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നും ആർ.ബി.ഐ. വ്യക്തമാക്കുന്നു. “രജിസ്ട്രേഷൻ പ്രക്രിയ ഉപയോക്തൃ സൗഹൃദമാക്കുന്നതിന് വേണ്ടിയാണ് അപേക്ഷാ ഫോമിനൊപ്പം നൽകേണ്ട രേഖകളുടെ എണ്ണം നിലവിലുള്ള 52 രേഖകളിൽ നിന്ന് 18 ആയി കുറച്ചത് ” ആർബിഐ പ്രസ്താവനയിൽ പറഞ്ഞു. “സിഐസിയായി രജിസ്ട്രേഷൻ തേടുന്ന കമ്പനിയുടെ യോഗ്യതയെ തൃപ്തിപ്പെടുത്താൻ റിസർവ് ബാങ്കിന് ആവശ്യമെങ്കിൽ കൂടുതൽ രേഖകൾ ആവശ്യപ്പെടാം. പട്ടികയിൽ പറഞ്ഞിരിക്കുന്നവയ്ക്ക് പുറമേ കൂടുതൽ രേഖകൾക്കായി റിസർവ് ബാങ്ക് ആവശ്യപ്പെടുന്ന…

Read More

കേരളത്തിൽ  സുസ്ഥിര വ്യവസായ സൗഹൃദാന്തരീക്ഷം ലക്ഷ്യമിട്ട്‌ ‘സംരംഭകവർഷം 2.0’-സംരംഭകവർഷം പദ്ധതി രണ്ടാംഘട്ടത്തിന്‌ തുടക്കമായി. ഒപ്പം  സംരംഭങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്ന മിഷൻ 1000 പദ്ധതിക്കും തുടക്കമിട്ടു.  കൊച്ചിയിൽ 500 പുതിയ സംരംഭകരെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ സംരംഭക പദ്ധതികൾ  ഉദ്‌ഘാടനം ചെയ്‌തു. കേരളം നടപ്പാക്കി തുടങ്ങിയ പുതിയ വ്യവസായ നയത്തിൽ അത്യാധുനിക സാങ്കേതികവിദ്യയിൽ ഊന്നിയുള്ള വ്യവസായങ്ങൾക്ക് മുൻഗണന നൽകുന്നതോടൊപ്പം ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത്‌ ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രി പി രാജീവ് അധ്യക്ഷനായി. മിഷൻ 1000 പോർട്ടലിന്റെ ഉദ്‌ഘാടനം മന്ത്രി കെ എൻ ബാലഗോപാലും സെൽഫി പോയിന്റ് യുട്യൂബ് ചാനലിന്റെ ഉദ്ഘാടനം മന്ത്രി എം ബി രാജേഷും നിർവഹിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ല, എ പി എം മുഹമ്മദ്‌ ഹനീഷ്‌, വ്യവസായ–-വാണിജ്യ വകുപ്പ്‌ ഡയറക്ടർ എസ്‌ ഹരികിഷോർ, ജില്ലാ കലക്ടർ എൻ എസ്‌ കെ ഉമേഷ് എന്നിവർ…

Read More

എപ്പോൾ വേണമെങ്കിലും എവിടെയും ഉപയോഗിക്കാൻ കഴിയുന്ന ടച്ച്‌ലെസ് ബയോമെട്രിക് സംവിധാനം വികസിപ്പിക്കാൻ ഐഐടി-ബോംബെയും യുഐഡിഎഐയും കൈകോർക്കുന്നു. കരാർ പ്രകാരം, ലൈവ്നെസ് മോഡൽ ഉൾപ്പെടുന്ന മൊബൈൽ ഫിംഗർപ്രിന്റ് ക്യാപ്‌ചർ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിൽ യുഐഡിഎഐയും ഐഐടി ബോംബെയും സഹകരിക്കും. ടച്ച്‌ലെസ് ബയോമെട്രിക് ക്യാപ്‌ചർ ടെക്‌നോളജി, പ്രവർത്തനക്ഷമമായാൽ ഫേസ് ഓതന്റിക്കേഷന് സമാനമായി വീട്ടിൽ നിന്ന് fingerprint authentication ചെയ്യാനാകും. അത്തരം ഒരു സിസ്റ്റം സിഗ്നൽ/ഇമേജ് പ്രോസസ്സിംഗ്, മെഷീൻ ലേണിംഗ്/ഡീപ് ലേണിംഗ് എന്നിവയുടെ ഒരു ഇന്റലിജന്റ് കോമ്പിനേഷൻ ഉപയോഗിക്കും. യൂണിവേഴ്സൽ ഓതന്റിക്കേറ്റർ യാഥാർത്ഥ്യമാക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായിരിക്കും ഇത്. ഒറ്റയടിക്ക് ഒന്നിലധികം വിരലടയാളങ്ങൾ ഇതിലൂടെ ശേഖരിക്കാനാകും. ഔദ്യോഗിക ഡാറ്റ അനുസരിച്ച്, UIDAI നിലവിൽ പ്രതിദിനം 70-80 ദശലക്ഷം ആധാർ ഓതന്റിക്കേഷനാണ് രേഖപ്പെടുത്തുന്നത്. പുതിടെ ടെക്നോളജി നിലവിൽ വന്നാൽ, ആധാർ ഇക്കോസിസ്റ്റത്തിൽ നിലവിലുള്ള സൗകര്യങ്ങളുടെ ഒരു കൂട്ടിച്ചേർക്കലായിരിക്കും ഇത്. ആധാർ നമ്പർ, ബയോമെട്രിക് അല്ലെങ്കിൽ ഡെമോഗ്രാഫിക് വിവരങ്ങൾ പോലുള്ള ആധാർ ഉടമയുടെ ഐഡന്റിറ്റി ഡാറ്റയ്‌ക്കൊപ്പം യുഐഡിഎഐക്ക് പൊരുത്തപ്പെടുത്തുന്നതിന് സമർപ്പിക്കുന്ന ഒരു പ്രക്രിയയാണ് പ്രാമാണീകരണം…

Read More