Author: News Desk
ബൈജൂസിൽ വായ്‌പക്കാർക്ക് വിശ്വാസ്യത നഷ്ടപ്പെട്ടോ? വായ്‌പാ തിരിച്ചടവ് പ്രതിസന്ധിയിൽ ബൈജൂസ്.. 9,600 കോടി രൂപയുടെ വായ്‌പ പുനഃക്രമീകരിക്കാൻ കൂടുതൽ നിബന്ധനകളുമായി വായ്‌പാ സ്ഥാപനങ്ങൾ എന്തായാലും വായ്‌പ പുനഃക്രമീകരണത്തിനായുള്ള കടുത്ത നിബന്ധനകളിൽ പെട്ട് കുഴങ്ങുകയാണ് ബൈജൂസ്. 1.2 ബില്യൺ ഡോളർ (9,600 കോടി രൂപ) ടേം ലോൺ ബി (TLB) പുനഃക്രമീകരിക്കുന്നതിനുള്ള മുൻകൂർ വ്യവസ്ഥയായി ബൈജൂസ് ആപ്പിനോട് നിലവിലെ ധനകാര്യ ഇടപാടുകാർ 200 മില്യൺ ഡോളർ (ഏകദേശം 1,600 കോടി രൂപ) മുൻകൂർ പേയ്‌മെന്റായി ആവശ്യപ്പെട്ടിട്ടുണ്ട്. ബൈജൂസ് പലിശ നിരക്ക് ഏകദേശം 200 ബേസിസ് പോയിന്റുകൾ (ബിപിഎസ്) ഉയർത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും, യുഎസ് ആസ്ഥാനമായുള്ള നിരവധി ഹെഡ്ജ് ഫണ്ടുകൾ ഉൾപ്പെടുന്ന കടം കൊടുക്കുന്നവർ പ്രീപേയ്‌മെന്റ് ക്ലോസ് ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ സ്ഥാപകനായ ബൈജു രവീന്ദ്രൻ വായ്പാ പലിശ നിരക്ക് 200-300 ബിപിഎസ് വർദ്ധിപ്പിക്കാൻ വാഗ്ദാനം ചെയ്തതായി വാർത്തകൾ വന്നിരുന്നു . കമ്പനിയുടെ ഓഡിറ്റ് ചെയ്ത സാമ്പത്തിക വിവരങ്ങൾ പോസ്റ്റ്…
‘സൂര്യാംശു’ ഒരുങ്ങിക്കഴിഞ്ഞു നിങ്ങളെ കൊച്ചിയിലെ കായലോരങ്ങളും, കടലും കാണിക്കാൻ. ഹൈക്കോടതി ജങ്ഷനിലെ KSINC ക്രൂസ് ടെര്‍മിനലില്‍നിന്ന് കടമക്കുടി, ഞാറക്കൽ, തിരിച്ച് മറൈന്‍ ഡ്രൈവിലേക്ക് നിങ്ങളെ കൊണ്ട് പോകും ഈ ഡബിൾ ഡെക്കർ സൗരോർജ യാനം. കേരളത്തിലെ ആദ്യ സൗരോർജ ടൂറിസ്റ്റ് വെസൽ “സൂര്യാംശു’ ഓളപ്പരപ്പിലിറങ്ങിയിരിക്കുകയാണ് 3.95 കോടി രൂപ ചിലവ് വരുന്ന വെസലിൽ ഒരേസമയം 100 യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും. ശീതീകരിച്ച കോൺഫറൻസ് ഹാളും ഡിജെ പാർട്ടി ഫ്ലോറും കഫെറ്റീരിയയുമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഈ ഡബിൾ ഡക്കർ യാനത്തിൽ ഒരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് കുതിപ്പ് നൽകുന്ന പദ്ധതിയായിരിക്കും ‘സൂര്യാംശു’. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ് പുറത്തിറക്കിയിരിക്കുന്ന യാനത്തിന് ജലത്തിലൂടെ വേഗത്തിലുള്ള ചലനം സാധ്യമാക്കാന്‍ ഇരട്ട ‘ഹള്‍’ ഉള്ള ആധുനിക കറ്റമരന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ക്രൂയിസ് പാക്കേജുകൾ മറൈൻ ഡ്രൈവ്-കടമക്കുടി ഇടനാഴിയിലും പിന്നീട് 10 കിലോമീറ്റർ കടലിലുമായി സർവീസ് നടത്തുന്ന കപ്പലിന് ഒരാൾക്ക്…
“നിങ്ങളുടെ മാറ്റം നാട് കാണുന്നുണ്ട്. ഈ സംരംഭക വർഷത്തിലൂടെ നിങ്ങളുടെ അയൽക്കാരിയോ,അയൽക്കാരനോ, കൂട്ടുകാരിയോ,കൂട്ടുകാരനോ സംരംഭകനായിട്ടുണ്ട്. തീർച്ച”. സംസ്ഥാന വ്യവസായ മന്ത്രി പി രാജീവിന്റെ വാക്കുകളാണിത്. അതെ. യാഥാർഥ്യത്തിലേക്കെത്തിച്ച ഒരു സംരംഭക വർഷം ഫലപ്രാപ്തിയിലേക്കെത്തിയിരിക്കുന്നു. കേരള ചരിത്രത്തിൽ തന്നെ ഒരു സാമ്പത്തികവർഷം ഏറ്റവുമധികം സംരംഭങ്ങളാരംഭിച്ചുകൊണ്ട്, ഏറ്റവുമധികം തൊഴിലുകൾ സൃഷ്ടിച്ചുകൊണ്ട് സംരംഭക വർഷം പദ്ധതിയുടെ സുപ്രധാനഘട്ടം അവസാനിച്ചിരിക്കുകയാണ്.ഇപ്പോളിതാ ആരംഭിച്ച സംരംഭങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് പിന്തുണയും കരുത്തും നൽകുകയാണ് സർക്കാർ. ഇനി കഴിഞ്ഞ സംരംഭക വർഷം തുടങ്ങി വച്ചതും ഇനി തുടങ്ങാൻ പോകുന്നതുമായ നിങ്ങളുടെ സംരംഭം ചുവപ്പു നാടയിൽ കുരുങ്ങി പോയോ? നിങ്ങള്ക്ക് ബന്ധപ്പെട്ട അധികാര കേന്ദ്രത്തിൽ നിന്നും തക്ക സമയത്തു നീതി ലഭിക്കുന്നില്ല എന്ന് തോന്നുന്നുണ്ടോ? അത് കാരണം നിങ്ങളുടെ സംരംഭം വൈകികൂടാ എന്ന ഉറച്ച തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ പുതിയൊരു നിയമം പാസാക്കി, ചട്ടങ്ങൾ രൂപീകരിച്ചു സംരംഭകർക്ക് സുരക്ഷയൊരുക്കുന്നത്. ആരംഭിച്ചിട്ടുണ്ട് സിവിൽ കോടതി അധികാരത്തിൽ പുതിയ പരാതി പരിഹാര കമ്മിറ്റികൾ grivanceredressal.industry.kerala.gov.in സംരംഭങ്ങൾ…
ഇന്ത്യയിൽ 50,00,000-ത്തിലധികം ആളുകൾക്ക് നിലവിൽ തൊഴിൽ നൽകുന്ന ഇന്ത്യൻ ഐടി, ഐടിഇഎസ്, ബിപിഒ, ബിപിഎം എന്നീ വ്യവസായങ്ങളിലേക്ക് കടന്നു കയറുകയാണ് AI. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ് എന്നിവയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ വിവിധ തൊഴിലുകളിലും വ്യവസായങ്ങളിലും, പ്രത്യേകിച്ച് ഇന്ത്യൻ IT, ITeS, BPO, BPM വ്യവസായങ്ങളിലെ ജോലികളിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്ന IT മേഖല ഒരു അണ്വായുധ പരീക്ഷണ ഭീഷണിക്കു സമാനമായ ഭീതിയിലാണ്. മേല്പറഞ്ഞ 50,00,000-ത്തിലധികം ജീവനക്കാരുടെ വൈറ്റ് കോളർ ജോലിക്കു മേൽ ഒരു വൈറസ് പോലെ പടരും AI എന്ന ഭീതി. ആണവായുധങ്ങളുടെ വ്യാപനം തടയുന്നതിൽ ലോകത്തിനു ഒരു സാർവത്രിക കരാർ ഉണ്ടായിരുന്നു. അതുപോലെ, ഡോളി എന്ന ആടിനെ ക്ലോൺ ചെയ്തതിന് ശേഷം ശാസ്ത്രലോകം ക്ലോണിംഗ് സാങ്കേതികവിദ്യയും നിയന്ത്രിച്ചു. കാരണം ഇവ ആത്യന്തികമായി വിളിച്ചു വരുത്തുക വിനാശകരമായ ദൂരവ്യാപക പ്രത്യാഘാതങ്ങൾ തന്നെ. സമാനമായൊരവസ്ഥ ലോകത്തെ ഇന്ന് സംജാതമായിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. നിങ്ങൾ നോക്കിക്കോളൂ ഒരു ആണവായുധ പരീക്ഷണം പോലെയോ ക്ലോണിങ്ങിന്റെ അപകടാവസ്ഥ പോലെയോ ഗൗരവമേറിയ…
വാതുവയ്പ്പിലും പന്തയത്തിലും ഏർപ്പെട്ടിരിക്കുന്ന ഓൺലൈൻ ഗെയിമുകളെ നിരോധിക്കാൻ കേന്ദ്രം. ഇത്തരം ഗെയിമുകൾ കണ്ടെത്തി നിരോധിക്കാനും, അതിനായി ഒന്നിലധികം സ്വയം-നിയന്ത്രണ സംഘടനകളുടെ ചട്ടക്കൂട് രൂപീകരിച്ചും ഓൺലൈൻ ഗെയിമിംഗിനായുള്ള പുതിയ നിയമങ്ങൾ കേന്ദ്ര സർക്കാർ വ്യാഴാഴ്ച പുറത്തിറക്കി. വാതുവെപ്പിൽ ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകളെ പുതിയ ഓൺലൈൻ ഗെയിമിംഗ് നിയമങ്ങൾ കർശനമായി നേരിടുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എല്ലാ ഓൺലൈൻ ഗെയിമുകളും അനുവദനീയമാണോ അല്ലയോ എന്ന് നിർണ്ണയിക്കാൻ എല്ലാ മേഖലകളിൽ നിന്നും പങ്കാളിത്തമുള്ള ഒന്നിലധികം സ്വയം-നിയന്ത്രണ ഓർഗനൈസേഷനുകൾ (എസ്ആർഒ) ഉണ്ടാകും. സർക്കാരുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതിന് തടയിടുവാനായി ഫാക്ട് ചെക്കർ ആയി ഒരു സ്ഥാപനത്തെ ഐടി മന്ത്രാലയം നിയോഗിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. “MeitY മുഖേന ഒരു സ്ഥാപനത്തെ നിശ്ചയിക്കാൻ സർക്കാർ തീരുമാനിച്ചു, ആ ഓർഗനൈസേഷൻ ഓൺലൈനിലെ സർക്കാരുമായി ബന്ധപ്പെട്ടവ ഉള്ളടക്കത്തിന്റെ എല്ലാ വശങ്ങളുടെയും വസ്തുത പരിശോധിക്കും” ചന്ദ്രശേഖർ പറഞ്ഞു. ഓൺലൈൻ ഗെയിമിംങ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട്, ഇൻഫർമേഷൻ ടെക്നോളജി…
യുപിഐ വഴി ഉപയോക്താക്കൾക്ക് മുൻകൂട്ടി അനുവദിച്ച ക്രെഡിറ്റ് തുക കൈമാറാൻ ബാങ്കുകളെ അനുവദിക്കാൻ ആർബിഐ നിർദേശം. ബാങ്കിംഗ് ഇതര സ്ഥാപനങ്ങൾ ക്രെഡിറ്റ് ലൈനുകൾ ഉപയോഗിച്ച് പിപിഐകൾ ലോഡുചെയ്യുന്നത് നിരോധിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ആർബിഐയുടെ ഈ തീരുമാനം. ഈ നീക്കം രാജ്യത്തു ഇന്നൊവേഷനെ പ്രോത്സാഹിപ്പിക്കുമെന്നും ഫിൻടെക് സ്റ്റാർട്ടപ്പുകളെ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈ നീക്കം ഉപയോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുകളിലുള്ള ക്രെഡിറ്റ് തുക UPI വഴി നേടാൻ സഹായിക്കും. ഒരു ഉപഭോക്താവിന് നിലവിൽ 50,000 രൂപ അക്കൗണ്ട് ബാലൻസ് ഉണ്ടെങ്കിൽ, UPI വഴി മറ്റ് ബാങ്കുകളിലേക്കോ വാലറ്റുകളിലേക്കോ മാത്രമേ ഈ തുക ട്രാൻസ്ഫർ ചെയ്യാൻ കഴിയൂ. എന്നാൽ, പുതിയ തീരുമാനത്തോടെ ഒരു ബാങ്ക് ഒരു ഉപഭോക്താവിന് ഒരു ലക്ഷം രൂപ മുൻകൂറായി അനുവദിച്ച ക്രെഡിറ്റ് ലൈൻ നൽകിയിട്ടുണ്ടെങ്കിൽ, അക്കൗണ്ട് ബാലൻസ് കുറവാണെങ്കിലും ഉപഭോക്താവിന് UPI വഴി ഈ മാർഗം ഉപയോഗിക്കാനാകും. ഔപചാരികമായ വായ്പാ സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതൽ ആളുകളെ കൊണ്ടുവരാനുള്ള റിസർവ് ബാങ്കിന്റെ മറ്റൊരു ചുവടുവയ്പ്പാണിത്. ഈ നീക്കം ക്രെഡിറ്റ് ലൈനുകളുടെ…
ആലപ്പുഴയുടെ കടൽ വിഭവങ്ങൾ ലോകം കടക്കട്ടെ. കേരളത്തിന്റെ കടൽ ഭക്ഷ്യ സംസ്കരണ പെരുമ ഇനി ലോകമറിയട്ടെ. ഫുഡ് പ്രൊസസിങ്ങ് മേഖലയിൽ വലിയൊരു വലിയ കുതിച്ചുചാട്ടത്തിന് കളമൊരുക്കുകയാണ് കിഴക്കിന്റെ വെനീസ്. അത്യാധുനിക രീതിയിൽ സജ്ജീകരിച്ച ചേർത്തല മെഗാ സീ ഫുഡ് പാർക്ക് – Cherthala Mega Sea Food Park – ഏപ്രിൽ 11ന് നാടിന് സമർപ്പിക്കും. പാർക്ക് പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ 1000 കോടിയുടെ നിക്ഷേപവും 3000 തൊഴിലുമാണ് കേരളം പ്രതീക്ഷിക്കുന്നത്. രണ്ടാം പിണറായി സർക്കാരിൻ്റെ മൂന്നാം 100 ദിന കർമ്മപരിപാടിയിലുൾപ്പെടുത്തി നടക്കുന്ന മെഗാഫുഡ് പാർക്കിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യമന്ത്രി പശുപതി കുമാർ പരശും സംയുക്തമായി നിർവ്വഹിക്കും. 84 ഏക്കറിൽ 128.5 കോടി രൂപ ചിലവിൽ KSIDC നിർമ്മിക്കുന്ന ചേർത്തല മെഗാഫുഡ് പാർക്കിൽ ഇതിനോടകം നിരവധി കമ്പനികളുടെ യൂണിറ്റുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ആരംഭിക്കുന്ന പാർക്കിൻ്റെ ആദ്യഘട്ടത്തിൽ 68 ഏക്കർ ഭൂമിയിലാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി. ഗോഡൗൺ, കോൾഡ് സ്‌റ്റോറേജ്,…
പ്രമുഖ ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ ക്വാണ്ടം എനർജി, വാണിജ്യ ഡെലിവറികൾക്ക് അനുയോജ്യമായ ഇ-സ്‌കൂട്ടറായ ക്വാണ്ടം ബിസിനസിന്റെ പുതിയ വേരിയന്റ് പുറത്തിറക്കി. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ രൂപകൽപ്പന, വികസനം, നിർമ്മാണം, വിൽപ്പന എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ സ്റ്റാർട്ടപ്പാണ് Quantum Energy. Quantum Bziness ശ്രേണിയുടെ വില ആരംഭിക്കുന്നത് 99,000 രൂപയിലാണ്. Quantum നിർമിച്ച വാണിജ്യ ഇലക്ട്രിക് സ്‌കൂട്ടറിന് 1200W ഹൈ-പെർഫോമൻസ് മോട്ടോറാണ് കരുത്ത് പകരുന്നത്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത കൈവരിക്കാനും വെറും 8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വരെ വേഗത്തിലാക്കാനും കഴിയും. Quantum Bziness ഇലക്ട്രിക് സ്‌കൂട്ടറിന് പൂർണ്ണ ബാറ്ററി ചാർജിൽ 130 കിലോമീറ്റർ വരെ വാഗ്ദാനം ചെയ്യുന്നു. റിമോട്ട് ലോക്ക്-അൺലോക്ക്, ആന്റി തെഫ്റ്റ് അലാറം, യുഎസ്ബി ചാർജർ, ഡിസ്ക് ബ്രേക്കുകൾ, LCD ഡിസ്പ്ലേ എന്നിവയും സ്കൂട്ടറിൽ നൽകിയിരിക്കുന്നു. പരിഷ്കരിച്ച LFP ബാറ്ററി, ശക്തമായ ഹെഡ്‌ലാമ്പ്, വിശാലമായ സീറ്റ്, വിവിധോദ്ദേശ്യ ഉപയോഗത്തിന് ശക്തമായ കാർഗോ റാക്ക്, കൂടുതൽ ലോഡുകൾ വഹിക്കാൻ വലിയ ഫ്ലാറ്റ് ഫുട്‌ബോർഡ് എന്നിവയുമുണ്ട്. കൂടാതെ,സ്കൂട്ടറിന് 3…
2022 ഓഗസ്റ്റ് മുതൽ പല ഘട്ടങ്ങളിലായി ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എൽഎൻജി വില 80% കുറഞ്ഞു. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രകൃതി വാതക വില 400% വർധിപ്പിച്ച സർക്കാർ ഗാർഹിക ഉപഭോക്താക്കൾക്ക് ഇതുവരെ ഒരു ആശ്വാസവും നൽകിയിട്ടില്ല, എന്നാൽ കൈയിൽ വന്നു കിട്ടിയ ഈ വിലകുറവിനെ കേന്ദ്രം എങ്ങിനെ കൈകാര്യം ചെയ്യുമെന്നതിലാണ് വിഷയം. എൽഎൻജിയുടെ ആഗോള വിലയിലെ ഇടിവ്, വാതക അധിഷ്ഠിത വൈദ്യുത നിലയങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരവും ഇന്ത്യയ്ക്ക് വച്ച് നീട്ടുന്നു. ഇറക്കുമതി ചെയ്ത എൽഎൻജി വില 2022-ന്റെ രണ്ടാം പകുതി മുതൽ 80% കുറഞ്ഞു, കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഒരു mmBtu എൽഎൻജി വില ഏകദേശം USD55 ആയിരുന്നത് ഇപ്പോൾ ഏകദേശം USD12 ആയി. ചോദ്യം ഇതാണ്: അമിതമായ ഇന്ധന വിലയിൽ നിന്ന് വലയുന്ന ഉപഭോക്താക്കൾക്ക് സർക്കാർ ആനുകൂല്യങ്ങൾ കൈമാറുമോ? കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ CNG, പൈപ്പ് ഗ്യാസ് എന്നിവയുടെ വിലകൾ 70%-ത്തിലധികം ഉയർന്നു, ഈ…
ഇന്ത്യയിൽ വനിതാ സംരംഭകർക്കായി 12,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, 18 മാസത്തിനുള്ളിൽ 28 ബില്യൺ രൂപയുടെ വരുമാനമുണ്ടാക്കി, അങ്ങനെയവർ ഡിജിറ്റലായി, സംരംഭങ്ങളിൽ ഓട്ടോമേഷനായി, മെയ്ക് ഇൻ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇന്ത്യക്കൊപ്പം നിൽക്കുന്നു ഇപ്പോൾ. ഈ പ്രചോദനത്തിനു പിന്നിൽ മറ്റാരുമല്ല ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് കമ്പനിയായ ഗോൾഡ്‌മാൻ സാക്‌സ്- Goldman Sachs. 10,000 സ്ത്രീകളുടെ പഠനം -10,000 Women study – എന്ന പേരിൽ തങ്ങളുടെ പഠനത്തിന്റെ കണ്ടെത്തലുകൾ ഗോൾഡ്‌മാൻ സാക്‌സ് പ്രഖ്യാപിച്ചു. ആഗോള ധനകാര്യ സ്ഥാപനം 2008 മുതൽ നടപ്പാക്കി വരുന്നതും ധനസഹായം നൽകുന്നതുമായ വനിതാ സംരംഭകർക്കായുള്ള ബിസിനസ്, മാനേജ്‌മെന്റ് വിദ്യാഭ്യാസ സംരംഭം “10,000 വനിതാ സംരംഭം-10,000 Women initiative “- 18 മാസത്തിനുള്ളിൽ ഉണ്ടാക്കിയെടുത്ത നേട്ടമാണ് ഗോൾഡ്മാൻ സാക്‌സ് പുറത്തുവിട്ടത്. ഗോൾഡ്‌മാൻ സാക്‌സ് ഇന്ത്യയിൽ , 10,000 വനിതാ സംരംഭം-10,000 Women initiative – ആദ്യമായി ആരംഭിച്ചത് 2008-ലാണ്, ഇത് വനിതാ സംരംഭകർക്ക് ബിസിനസ്, മാനേജ്‌മെന്റ് വിദ്യാഭ്യാസം, മെന്ററിംഗും നെറ്റ്‌വർക്കിംഗും, മൂലധനത്തിനുള്ള സഹായം എന്നിവ ഉറപ്പു നൽകുന്നു. ഇന്ത്യയിലുടനീളമുള്ള…