Author: News Desk
പാഴ്‌സൽ വാനുകളുടെയും ചരക്ക് വാഗണുകളുടെയും സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഈസ്റ്റേൺ റെയിൽവേ GPS അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ലോക്ക് അവതരിപ്പിച്ചു. പരമ്പരാഗത പാഡ്‌ലോക്കുകൾക്കും വയറുകൾക്കും പകരമാണ് ചരക്കു വാഗണുകളിലും പാഴ്‌സൽ ട്രെയിനുകളിലും പൈലറ്റ് അടിസ്ഥാനത്തിൽ GPS അധിഷ്ഠിത ഇലക്ട്രോണിക് ലോക്ക് സംവിധാനം ഉപയോഗിക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചത്. സുരക്ഷയ്ക്കായി ഇലക്ട്രോണിക്ക് പൂട്ട് പാഴ്‌സൽ വാനുകളുടെയും ചരക്ക് വാഗണുകളുടെയും സുരക്ഷ ശക്തിപ്പെടുത്തുന്ന തിനാണ് ഈ നീക്കം. പൈലറ്റ് അടിസ്ഥാനത്തിൽ, ഈസ്റ്റേൺ റെയിൽവേയുടെ ഹൗറ ഡിവിഷനിലാണ് ഡിജിറ്റൽ ലോക്ക് സംവിധാനം അവതരിപ്പിച്ചത്. ഹൗറ-ഗുവാഹത്തി സരാഘട്ട് എക്‌സ്‌പ്രസിന്റെ പാഴ്‌സൽ വാനിലാണ് പുതിയ ലോക്ക് സംവിധാനം ഘടിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ, പുതിയ ലോക്ക് സിസ്റ്റം കൂടുതൽ മെച്ചപ്പെടുത്തും. ഡിവിഷണൽ റെയിൽവേ അതിന്റെ ലിലുവാ വർക്ക്‌ഷോപ്പിലെ BCN വാഗണുകളുടെ ഒരു ഫുൾ റേക്കിൽ ഡിജിറ്റൽ ലോക്ക് ഘടിപ്പിക്കാനുള്ള പ്രക്രിയയിലാണ്. എന്താണ് GPS അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ലോക്ക്? ലൊക്കേഷനും ഡോർ ലോക്കുകളുടെ ക്ലോസിങ്ങ് ഓപ്പണിംഗ് സ്റ്റാറ്റസും നിരീക്ഷിക്കാൻ ഈ ലോക്കുകളിൽ GPS…
മസ്ക്ക് സമ്പന്നപട്ടികയിൽ വീണ്ടും ഒന്നാമൻ ബെർണാഡ് അർനോൾട്ടിനെ പിന്തളളി ഇലോൺ മസ്‌ക് വീണ്ടും ലോകത്തിലെ ഏറ്റവും ധനികനായി. ടെസ്‌ല ഓഹരികൾ 100% കുതിച്ചുയർന്നതോടെയാണ് മസ്ക് വീണ്ടും ലോകശതകോടീശ്വരനായത്. ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി ഇലോൺ മസ്‌ക് തിരിച്ചുപിടിച്ചു. തിങ്കളാഴ്ച വിപണികൾ അവസാനിച്ചതിന് ശേഷമുളള കണക്കിൽ മസ്‌കിന്റെ ആസ്തി ഏകദേശം 187.1 ബില്യൺ ഡോളറായിരുന്നു. ബെർണാഡ് അർനോൾട്ടിന്റെ ആസ്തിയായ 185.3 ബില്യൺ ഡോളറിനെ അങ്ങനെ മസ്ക് മറികടന്നു. ഈ വർഷം ടെസ്‌ലയുടെ ഓഹരി വിലയിലുണ്ടായ 70 ശതമാനം വർദ്ധന കാരണം മസ്‌കിന്റെ സമ്പത്ത് വർദ്ധിച്ചിരുന്നു. ബ്ലൂംബെർഗ് പറയുന്നതനുസരിച്ച്, ടെസ്‌ല സ്റ്റോക്കിലെ കുതിച്ചുചാട്ടം മസ്‌കിനെ ശതകോടീശ്വരന്മാരുടെ സൂചികയുടെ മുകളിലേക്ക് തിരികെ എത്തിച്ചു. More Articles Related: Elon Musk | Bernard-Arnault തിരിച്ചടികളിൽ കാലിടറിയ കാലം കഴിഞ്ഞ വർഷം ഡിസംബറിലാണ് ഫ്രഞ്ച് ആഡംബര ബ്രാൻഡായ Louis Vuitton സിഇഒ ബെർണാഡ് അർനോൾട്ട് മസ്കിനെ പിന്തളളി ശതകോടീശ്വരപട്ടികയിൽ…
ബെംഗളൂരു-വിജയവാഡ സാമ്പത്തിക ഇടനാഴിയിലെ ഗ്രീൻഫീൽഡ് ഹൈവേയുടെ വികസനത്തിന് കേന്ദ്രഗതാഗതമന്ത്രാലയം അനുമതി നൽകി. മികച്ച കണക്റ്റിവിറ്റി ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഹൈവേ വികസനത്തിന് പച്ചക്കൊടി കാട്ടിയത്. ഭാരത്മാല പരിയോജന ഭാരത്മാല പരിയോജന (Bharatmala Pariyojana) പ്രകാരം 1292.65 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്കാണ് മന്ത്രി അനുമതി നൽകിയത്. ബെംഗളൂരു-വിജയവാഡ സാമ്പത്തിക ഇടനാഴിയിൽ ആന്ധ്രാപ്രദേശിൽ ചന്ദ്രശേഖരപുരം മുതൽ പോളവാരം വരെയുള്ളതാണ് നിർദ്ദിഷ്ട 6-വരി പ്രവേശന നിയന്ത്രിത ഗ്രീൻഫീൽഡ് ഹൈവേ. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ 14 പാക്കേജുകളിലായി ഹൈവേ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗഡ്കരി പറഞ്ഞു. മന്ത്രാലയം പറയുന്നതനുസരിച്ച്, കൊടികൊണ്ട ചെക്‌പോസ്റ്റ് മുതൽ മുപ്പാവരം വരെയുള്ള മുഴുവൻ ഇടനാഴിയും 342.5 കിലോമീറ്റർ നീളമുള്ള ഗ്രീൻഫീൽഡ് ഹൈവേയാണ്. മുപ്പവാരം മുതൽ വിജയവാഡ വരെയുള്ള നിലവിലെ എൻഎച്ച്-16 ആണ് അലൈൻമെന്റ് ഉപയോഗിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. More Related News: Highway Ministry | Highways മികച്ച കണക്റ്റിവിറ്റി ലക്ഷ്യം പശ്ചിമ ബംഗാളിനായി…
ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻസ് രംഗത്തെ പ്രമുഖനായ സുനിൽ മിത്തൽ എയർടെൽ ഫിനാൻഷ്യൽ സർവീസ് യൂണിറ്റിനെ ഫിൻടെക് വമ്പനായ Paytm മായി ലയിപ്പിക്കാൻ പദ്ധതിയിടുന്നു. പേടിഎമ്മിന്റെ പേയ്‌മെന്റ്സ് ബാങ്കുമായി ലയിപ്പിച്ച് പേടിഎമ്മിൽ ഒരു ഓഹരി സ്വന്തമാക്കാൻ സുനിൽ മിത്തൽ ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. മിത്തലിന്റെ ഉദ്ദേശം ലയനമോ? എയർടെൽ പേയ്‌മെന്റ്സ് ബാങ്കിനെ പേടിഎം പേയ്‌മെന്റ്സ് ബാങ്കിൽ ലയിപ്പിക്കാനാണ് മിത്തലിന്റെ ഉദ്ദേശ്യം. കൂടാതെ മറ്റ് ഓഹരി ഉടമകളിൽ നിന്ന് പേടിഎം ഓഹരികൾ വാങ്ങാനും സുനിൽ മിത്തൽ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ചർച്ചകൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ ഒരു കരാറിൽ എത്തിയിട്ടില്ല. എന്നാൽ കമ്പനി അതിന്റെ വളർച്ചാ യാത്രയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, അത്തരം ചർച്ചകളിൽ ഏർപ്പെട്ടിട്ടില്ലെന്നും Paytm-ന്റെ ഒരു പ്രതിനിധി പ്രസ്താവിച്ചു. അതേസമയം, മിത്തലിന്റെ നിയന്ത്രണത്തിലുള്ള ഭാരതി എന്റർപ്രൈസസ് ലിമിറ്റഡിന്റെ വക്താവ് വിപണിയിലെ ഊഹാപോഹങ്ങളെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു. Also Related Articles: Paytm | Airtel ലാഭവും, നഷ്ടവും മുമ്പ് വൺ…
മാലിന്യത്തിൽ നിന്ന് ഊർജ്ജം വേർതിരിച്ചെടുക്കാൻ കോഴിക്കോട് പുതുതായി സ്ഥാപിക്കാൻ പോകുന്ന വേയിസ്റ്റ് ടു എനർജി ട്രീറ്റ്മെൻറ് പ്ലാൻറിന് ജപ്പാൻ കമ്പനിയായ ജെഎഫ്ഇ എഞ്ചീനിയറിംഗ് ലിമിറ്റഡ് സാങ്കേതിക സഹായം നൽകും. കമ്പനിയുടെ ഓവർസീസ് ബിസിനസ് ഹെഡും എൻവയോൺമെൻ്റ് ഡയറക്ടറുമായ പിഇ കീച്ചി നഗാത്തയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സഹകരണം വാഗ്ദാനം ചെയ്തത്. വേയിസ്റ്റ് ടു എനർജി ലോകത്തിൻ്റെ വിവിധ സ്ഥലങ്ങളിലായി 350ൽ അധികം മാലിന്യ നിർമ്മാർജ്ജന പാൻ്റുകൾ സ്ഥാപിച്ച പരിചയം ഉള്ള ജെഎഫ്ഇ എഞ്ചീനിയറിംഗ് ലിമിറ്റഡ് സാങ്കേതികവിദ്യ, നിർമ്മാണം എന്നീ മേഖലയിലെ സഹകരണമാണ് പദ്ധതിക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. രണ്ട് വർഷത്തിനകം പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേരളത്തിലെ ആദ്യത്തെ വേയിസ്റ്റ് ടു എനർജി ട്രീറ്റ്മെൻറ് പ്ലാൻ്റ് ആണ് കോഴിക്കോട് സ്ഥാപിക്കപ്പെടാൻ പോകുന്നത്. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന കൂടികാഴ്ച്ചയിൽ ജെഎഫ്ഇ എഞ്ചീനിയറിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ബിജി കുൽക്കർണ്ണി…
ഇന്ത്യയിൽ ഇനിയില്ല സിലി ചൈനീസ് ടെക് ഭീമനായ ഷവോമിയുടെ ഉടമസ്ഥതയിലുള്ള ഷോർട്ട്-വീഡിയോ പ്ലാറ്റ്‌ഫോമായ സിലി അടുത്ത മാസം മുതൽ അതിന്റെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു. ഇതോടെ ഇന്ത്യയിൽ നിന്ന് പുറത്തുകടക്കുന്ന ഏറ്റവും പുതിയ ചൈനീസ് ആപ്പായി മാറുകയാണ് സിലി. ചൈനീസ് കമ്പനികളുടെ ഇന്ത്യയിലെ നികുതി വെട്ടിപ്പിന്റെ മറ്റൊരു ഇരയായി സിലി മാറിയിരിക്കുന്നു. മാർച്ച് 13-ന് 23:59 PM-ന് തങ്ങൾ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് സിലി ഉപയോക്താക്കളെ അറിയിച്ചു..”ഒരു പ്രവർത്തന ക്രമീകരണം ” കാരണം ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു എന്നാണ് ഷവോമിയുടെ ഔദ്യോഗിക വിശദീകരണം. സിലി ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇതിനകം നീക്കം ചെയ്തുകഴിഞ്ഞു. സിലി തരംഗത്തിന് അന്ത്യമാകുന്നു 2020-ൽ ഇന്ത്യൻ സർക്കാർ ടിക്‌ടോക്ക് നിരോധിച്ചതോടെ, രാജ്യത്ത് സിലിക്ക് വൻ പ്രചാരമാണുണ്ടായിരുന്നത്. 2018 നവംബറിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഷവോമി അവതരിപ്പിച്ചതായിരുന്നു സിലി ആപ്പിനെ. 10 കോടിയിലധികം ഡൗൺലോഡുകൾ ആയിരുന്നു ടിക്ക് ടോക്ക് റദ്ദായ സമയത്തു സിലിക്ക് ലഭിച്ചത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന…
കഴിഞ്ഞ ദിവസം, ദുബായിലെ ഐക്കണിക്ക് നിർമ്മിതിയായ ബുർജ് ഖലീഫ പ്രകാശപൂരിതമായി. ആസ്ട്ര ടെക്കിന്റെ (ആസ്ട്ര), BOTIM, മണിഗ്രാം എന്നിവയുടെ പുതുതായി പ്രഖ്യാപിച്ച സഹകരണം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ബുർജ് പ്രകാശത്തിൽ മുങ്ങിയത്. ഇതിനോടകം തന്നെ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ബോട്ടിം ചാറ്റിലൂടെ 155 രാജ്യങ്ങളിലേക്ക് തത്സമയം പണമയക്കാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. ലോഞ്ച് ചെയ്‌തതിന് ശേഷം ഇതിനകം തന്നെ ആയിരക്കണക്കിന് ഉപയോക്താക്കളുടെ ഇടയിൽ വൻ സ്വീകാര്യത സംവിധാനം നേടിക്കഴിഞ്ഞു. ഇന്ത്യ, പാകിസ്ഥാൻ, മൊറോക്കോ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുക ളിലേക്കും മൊബൈൽ വാലറ്റുകളിലേക്കും 4 ലക്ഷത്തിലധികം ക്യാഷ് പിക്കപ്പ് ലൊക്കേഷനു കളിലേക്കും തൽക്ഷണം പണം ട്രാൻസ്ഫർ ചെയ്യാൻ പുതിയ സേവനം ഉപയോക്താക്കളെ അനുവദിക്കുന്നു. സൗജന്യ ചാറ്റ്, വോയ്‌സ്, വീഡിയോ കോളുകൾ, ഫാർമസ്യൂട്ടിക്കൽസ്, റീചാർജുകൾ, ബിൽ പേയ്‌മെന്റുകൾ, ഗെയിമിംഗ് തുടങ്ങി നിരവധി സേവനങ്ങൾ BOTIM വാഗ്ദാനം ചെയ്യുന്നുണ്ട്. മണിഗ്രാം-ബോട്ടിം പങ്കാളിത്തം ആഗോള സാമ്പത്തിക, സാങ്കേതിക സ്ഥാപനമായ MoneyGram International, യുഎഇ ആസ്ഥാനമായുള്ള…
ലാഭത്തിലാക്കാൻ ബൈജൂസിനുമായില്ല | ചിലവുകൾ കുറച്ച് ഓർഗാനിക് വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിസിനസ്സ് തുടരുമെന്ന് ബൈജൂസ് കുട്ടികൾക്കായുള്ള ഇന്ത്യയിലെ മുൻനിര കോഡിങ് പ്ലാറ്റ്‌ഫോമായ WhiteHatJr, കൈവിടാനൊരുങ്ങി ബൈജൂസ്. അടുത്തിടെ നടന്ന ബൈജൂസിന്റെ ഏറ്റവും ഉയർന്ന ഏറ്റടുക്കലിന്റെ പരിസമാപ്തിയിൽ സംഭവിക്കുന്നത് എന്തെന്ന ചോദ്യമാണ് ഓഹരി, വിദ്യാഭ്യാസ വാണിജ്യ രംഗത്ത് നിന്നുമുയരുന്നത്. കൈയ്യൊഴിയുമോ ബൈജൂസ് ? സംഭവിക്കുന്നതിതാണ്. 300 മില്യൺ ഡോളറിന് ബൈജൂസ് സ്വന്തമാക്കിയ WhiteHatJr ബൈജൂസ് കൈയൊഴിയാൻ ശ്രമിക്കുന്നു, അല്ലെങ്കിൽ ഈ മുൻനിര കോഡിങ് പ്ലാറ്റ്‌ഫോം അടച്ചു പൂട്ടാൻ പോകുന്നു. 22 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പായ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം, അതിന്റെ ഏറ്റവും മികച്ച ഏറ്റെടുക്കലുകളിൽ ഒന്നായി പറഞ്ഞിരുന്നത് WhiteHatJr നെയായിരുന്നു. സ്ഥാപനം അടച്ചുപൂട്ടുന്നതിനെക്കുറിച്ച് കഴിഞ്ഞ ആഴ്ചകളിൽ ചർച്ചകൾ നടത്തിയിരുന്നു, . ഇത് ഇതുവരെ ഒരു തീരുമാനത്തിലെ ത്തിയിട്ടില്ല, എന്നാൽ സ്ഥാപനത്തിന്റെ ഓർഗാനിക് വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിസിനസ്സ് തുടരുന്നതിലേക്ക് നീങ്ങുകയാണെന്നാണ് ബൈജൂസ് വൃത്തങ്ങൾ നൽകുന്ന…
ലോകം സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ഇനിയും കരകയറിയിട്ടില്ല. അതിനുള്ള തീവ്രശ്രമങ്ങളിലാണ് എല്ലാവരും. ഇതാ ഇവിടെ ഇന്ത്യക്കാർ മറ്റു ലോക രാജ്യങ്ങളെ ഞെട്ടിച്ചിരിക്കുന്നു. ഈ സാമ്പത്തിക പരാധീനതകൾക്കിടയിലും വിദേശ യാത്രകൾക്ക് ഇന്ത്യക്കാർ പണം ചെലവഴിക്കുന്നതിൽ ഒരു പിശുക്കും കാട്ടാൻ ഒരുക്കമല്ല. മാത്രവുമല്ല വിദ്യാഭ്യാസവും നിക്ഷേപവുമടക്കം ഇന്ത്യക്കാർ വിദേശത്തേക്ക് ഫോറിൻ എക്സ്ചേഞ്ച് എന്ന പേരിൽ പണമൊഴുക്കുന്നത് ഈ സാമ്പത്തികവർഷം റെക്കോർഡിലേക്ക് കടക്കുകയാണ്. രാജ്യത്തെ പുതിയ നികുതി വ്യവസ്ഥയെ മറികടക്കാൻ ഇന്ത്യക്കാർ ശ്രമിക്കുമെന്നതിനാൽ നിലവിലെ പാദത്തിലും അടുത്ത പാദത്തിലും വിദേശത്തേക്കുള്ള പണമൊഴുക്കിൽ വീണ്ടും കുതിച്ചുചാട്ടമുണ്ടാകുമെന്ന് തന്നെ പ്രതീക്ഷയിലാണ് ഇന്ത്യൻ- വിദേശ ഫോറിൻ എക്‌സ്‌ചേഞ്ചുകൾ. വിദേശ യാത്രയ്ക്കായി വമ്പൻ തുക ലോകം സാമ്പത്തിക മാന്ദ്യത്തിൽ വലയുമ്പോഴും, ഇന്ത്യക്കാർ വിദേശയാത്രയ്ക്കായി ചെലവഴിക്കുന്നത് വൻ തുക; 9 മാസത്തിനിടെ ഇന്ത്യയിൽ നിന്നുള്ള വിദേശയാത്രയ്ക്കായി ചിലവഴിക്കപ്പെട്ടത് 82,200 കോടി രൂപ ( ഏകദേശം 10 ബില്യൺ ഡോളർ ). ഇന്ത്യക്കാർ ഈ നടപ്പു സാമ്പത്തികവർഷം ഇതുവരെ വിദേശങ്ങളിലേയ്ക്ക് അയച്ചുകൊടുത്തത് 19,354 മില്യൺ യുഎസ് ഡോളർ. റിസർവ് ബാങ്കിന്റെ കണക്കെടുപ്പ് ലോകമെമ്പാടും പണപ്പെരുപ്പവും, സാമ്പത്തിക അസ്ഥിരതയും…
കേരളത്തിന്റെ വികസനത്തിൽ ഏറെ പ്രധാനമാണ് വ്യവസായവത്ക്കരണവും നൂതന ആശയങ്ങളുടെ പ്രോത്സാഹനവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഭാവി കേരളത്തിന് എന്ന വിഷയത്തിൽ സർക്കാർ ജീവനക്കാർക്കുള്ള ബോധവൽക്കരണ പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അനുമതികൾ വൈകരുത് ഇപ്പോള്‍തന്നെ ഒരു വര്‍ഷംകൊണ്ട് ഒരുലക്ഷം സംരംഭങ്ങള്‍ തുടങ്ങാനാണ് നമ്മള്‍ ലക്ഷ്യംവച്ചിരുന്നതെങ്കില്‍ അത് ഒരുലക്ഷത്തി മുപ്പത്തി മൂവായിരത്തില്‍ എത്തിക്കാന്‍ നമുക്കായി. ഇത് പതിനൊന്ന് മാസത്തോളംകൊണ്ട് കൈവരിച്ച നേട്ടമാണ്. ഇനിയുള്ള ഒരു മാസത്തില്‍ക്കൂടി ഇതേ വേഗതയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയാല്‍ ലക്ഷ്യംവച്ചതിനേക്കാള്‍ ഒരുപാട് മുന്നിലെത്താന്‍ നമുക്കു കഴിയും. അതിനുതകുന്ന ഇടപെടലുകള്‍ ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാവണം. സംരംഭങ്ങള്‍ തുടങ്ങുന്നതിനെക്കുറിച്ചു ബോധവത്ക്കരണം നല്‍കുന്നതോടൊപ്പം സംരംഭങ്ങള്‍ ആരംഭിക്കാന്‍ വേണ്ട അനുമതികള്‍ താമസംകൂടാതെ തന്നെ ലഭ്യമാക്കുകയും വേണം. അതിനുതകുന്ന നിയമഭേദഗതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട് എന്നത് എല്ലാവര്‍ക്കും അറിവുള്ളതാണ്. സ്റ്റാർട്ടപ്പ് സൗഹൃദ സമീപനം അനിവാര്യം നൂതനാശയങ്ങളെയും ഉത്പന്നങ്ങളാക്കി മാറ്റാന്‍ നമുക്കു കഴിയണം. അത് ലക്ഷ്യംവച്ചാണ് ഒരു സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹന നയം തന്നെ…