Author: News Desk
അതിവേഗ 5G സേവനങ്ങൾ 20 നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിച്ച് റിലയൻസ് ജിയോ. ബോംഗൈഗാവ്, നോർത്ത് ലഖിംപൂർ, ശിവസാഗർ, ടിൻസുകിയ (അസം), ഭഗൽപൂർ, കതിഹാർ (ബീഹാർ), മോർമുഗാവോ (ഗോവ), ദിയു (ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ദിയു), ഗാന്ധിധാം (ഗുജറാത്ത്), ബൊക്കാറോ സ്റ്റീൽ സിറ്റി, ദിയോഘർ, ഹസാരിബാഗ് (ജാർഖണ്ഡ്), റായ്ച്ചൂർ (കർണാടക) തുടങ്ങിയവ ഈ നഗരങ്ങളിലുൾപ്പെടുന്നു. ഇതോടെ, രാജ്യത്ത് ജിയോ 5ജി സേവനങ്ങൾ ലഭ്യമാകുന്ന നഗരങ്ങളുടെ എണ്ണം 277 ആയി ഉയർന്നു. പുതുതായി ചേർക്കപ്പെട്ട നഗരങ്ങൾ രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസം, വാണിജ്യ, വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്. ജിയോയുടെ ട്രൂ 5G സേവനങ്ങൾ ആരംഭിക്കുന്നതോടെ ഈ മേഖലയിലെ ഉപഭോക്താക്കൾക്ക് മികച്ച ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് ഉപയോഗപ്പെടുത്താനാകുമെന്ന് ജിയോ അറിയിച്ചു. കൂടാതെ, ഇ-ഗവേണൻസ്, വിദ്യാഭ്യാസം, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗെയിമിംഗ്, ഹെൽത്ത് കെയർ, കൃഷി, ഐടി, എസ്എംഇ തുടങ്ങിയ മേഖലകളിലെ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താൻ ജനങ്ങൾക്ക് അവസരമൊരുക്കും. ഇന്ത്യയിലെ ജിയോ 5G വ്യാപനം 2022 ഒക്ടോബർ മുതലാണ്…
ഓൺലൈൻ ഉപഭോക്തൃ ബ്രാൻഡായ FreshToHome, സീരീസ് D ഫണ്ടിംഗിൽ $104 ദശലക്ഷം (ഏകദേശം 861 കോടി രൂപ) സമാഹരിച്ചു. Amazon Smbhav Venture Fund റൗണ്ടിന് നേതൃത്വം നൽകി. അയൺ പില്ലർ (Iron Pillar), ഇൻവെസ്റ്റ്‌കോർപ്പ് (Investcorp), Investment Corporation of Dubai (ദുബായ് ഗവൺമെന്റിന്റെ പ്രധാന നിക്ഷേപ വിഭാഗം), അസെന്റ് ക്യാപിറ്റൽ (Ascent Capital) തുടങ്ങിയ നിലവിലുള്ള നിക്ഷേപകരും ഈ റൗണ്ടിൽ പങ്കെടുത്തു. FreshToHome-ന്റെ ധനസമാഹരണത്തിനുള്ള പ്ലെയ്‌സ്‌മെന്റ് ഏജന്റായിരുന്നു ജെപി മോർഗൻ. ഈ റൗണ്ടിൽ ചേരുന്ന പുതിയ നിക്ഷേപകരിൽ E20 ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് (E20 Investment Ltd), മൗണ്ട് ജൂഡി വെഞ്ചേഴ്‌സ് (Mount Judi Ventures), ദല്ലാ അൽബാറക (Dallah Albaraka) എന്നിവ ഉൾപ്പെടുന്നു. 2015-ൽ ആരംഭിച്ച FreshToHome, ഇന്ത്യയിലെയും യുഎഇയിലെയും 160-ലധികം നഗരങ്ങളിൽ പ്രവർത്തിക്കുന്നു. കൂടാതെ 2,000-ത്തിലധികം സർട്ടിഫൈഡ് ഫ്രഷ്, കെമിക്കൽ-ഫ്രീ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആമസോണിൽ ഉൾപ്പെടെ, ഇന്ന് അതിന്റെ ഭൂരിഭാഗം ഉൽപ്പന്നങ്ങളും ഓൺലൈനിൽ വിൽക്കുന്ന FreshToHome,…
രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ നിന്ന് 150 കിലോമീറ്റർ വടക്കുള്ള ഹരിയാനയിലെ ഗൊരഖ്പൂരിൽ ഒരു ആണവനിലയം സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നിർമ്മാണം പൂർത്തിയാകുന്നതോടെ, ഉത്തരേന്ത്യയിലെ ആദ്യത്തെ ആണവ നിലയമായി ഇത് മാറും. രാജ്യത്തിന്റെ ഭാവിയിലെ ഊർജ്ജ ആവശ്യങ്ങൾ കൂടി പരിഗണിച്ച് കൂടുതൽ ആണവോർജ്ജ നിലയങ്ങൾ തുറക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേർന്ന് സംയുക്ത സംരംഭങ്ങൾ രൂപീകരിക്കുന്നതിനുള്ള അനുമതിയും കേന്ദ്ര ആണവോർജ്ജ വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, 2022 നവംബറിൽ ഇന്ത്യയിൽ ചെറിയ മോഡുലാർ റിയാക്ടറുകൾ (SMR) സാങ്കേതികവിദ്യ നിർമ്മിക്കുന്നതിനായി സ്വകാര്യ മേഖലയുടെയും, സ്റ്റാർട്ടപ്പുകളുടെയും പങ്കാളിത്തം ക്ഷണിച്ചിരുന്നു. 300 മെഗാവാട്ട് വരെ ശേഷിയുള്ള മോഡുലാർ റിയാക്ടറുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. നിർമ്മാണത്തിലിരിക്കുന്ന പദ്ധതികൾ ഗൊരഖ്പൂർ ഹരിയാന അനു വിദ്യുത് പരിയോജനയുടെ (GHAVP) കീഴിൽ 700 മെഗാവാട്ട് ശേഷിയുള്ള പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറിന്റെ (PHWR) തദ്ദേശീയ രൂപകൽപ്പന ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ ഗോരഖ്പൂരിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. പദ്ധതിയ്ക്കായി അനുവദിച്ച 20,594 കോടി രൂപയിൽ 4,906 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്.…
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-മദ്രാസ് (IIT-M)-ൽ നിന്ന് ഇൻകുബേറ്റ് ചെയ്‌ത സ്റ്റാർട്ടപ്പായ ഇപ്ലെയിൻ കമ്പനി, ബംഗളൂരുവിലെ എയ്‌റോ ഇന്ത്യ ഷോയിൽ തങ്ങളുടെ ഇലക്ട്രിക് ഫ്ലയിംഗ് ടാക്‌സി പ്രോട്ടോടൈപ്പ് പ്രദർശിപ്പിച്ചു. e200 എന്ന് പേരിട്ടിരിക്കുന്ന പറക്കും ടാക്‌സി, ട്രാഫിക്ക് ബ്ലോക്ക് മറികടന്ന് 10 മടങ്ങ് വേഗത്തിൽ യാത്ര ചെയ്യാൻ യാത്രക്കാരെ പ്രാപ്തരാക്കും. ഒറ്റ ചാർജിൽ 200 കിലോമീറ്റർ യാത്രാ പരിധിയിൽ ഒരു യാത്രയ്ക്ക് 50 കിലോഗ്രാം വരെ പേലോഡ് കൊണ്ടുപോകാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. രണ്ട് സീറ്റുള്ള വാഹനം അഫോഡബിൾ യാത്ര വാഗ്ദാനം ചെയ്യുന്നതുമാണ്. എയ്‌റോ ഇന്ത്യയിൽ അവതരിപ്പിച്ച ഈ പ്രോട്ടോടൈപ്പ് ഒരു ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്ഓഫും ലാൻഡിംഗും (eVTOL) ആണ്. തങ്ങളുടെ പറക്കും ടാക്‌സിക്ക് ഒരു എസ്‌യുവിയോളം വലിപ്പമുണ്ടെന്നും ലാൻഡ് ചെയ്യാൻ അധികം സ്ഥലം ആവശ്യമില്ലെന്നും ഇപ്ലെയിൻ വെബ്‌സൈറ്റിൽ അറിയിച്ചു. ഇതിന് 200 കിലോഗ്രാം ഭാരമുണ്ട്, പ്രൊപ്പല്ലറുകളായി പ്രവർത്തിക്കുന്നതിന് നാല് ഡക്‌ടഡ് ഫാനുകൾ സജ്ജീകരിച്ചിരിക്കുന്നു. 2017-ൽ സത്യ ചക്രവർത്തിയും പ്രഞ്ജൽ മേത്തയും…
വനിതാദിനം ആഘോഷിക്കുന്നതിന് വനിതകൾക്ക് മാത്രമായി വിനോദസഞ്ചാരയാത്രാ പദ്ധതിയുമായി KSRTC മാര്‍ച്ച് 6 മുതല്‍ 12 വരെയാണ് വനിതായാത്രാവാരമായി ആചരിച്ച് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേക യാത്രകള്‍ നടത്തുന്നത്. എല്ലാ ജില്ലകളിലുമായി 100 ട്രിപ്പുകള്‍ ആണ് പദ്ധതിയിട്ടിരിക്കുന്നത്, ഒരുദിവസത്തെ യാത്രയും താമസമടക്കമുള്ള യാത്രയുമെല്ലാം പദ്ധതിയിലുണ്ട്. ഒറ്റയ്ക്കും കൂട്ടമായും ചുരുങ്ങിയ ചെലവില്‍ സ്ത്രീകള്‍ക്ക് യാത്രകള്‍ ചെയ്യാം. നിശ്ചിത എണ്ണം യാത്രക്കാരുണ്ടെങ്കില്‍ ബസ് പൂര്‍ണമായും ബുക്ക് ചെയ്യാനാകും. ഒരാള്‍ക്ക് ഭക്ഷണമടക്കം ഒരുദിവസത്തെ യാത്രയ്ക്ക് 600 മുതല്‍ 700 രൂപവരെയാണ് ഈടാക്കുന്നത്. വയനാട്, തിരുവനന്തപുരം, ഗവി, മൂന്നാര്‍, വാഗമണ്‍, വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്ക്, റാണിപുരം, നെല്ലിയാമ്പതി, കുമരകം എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലേക്കുള്ളതാണ് യാത്രകൾ. വയനാട്ടിലേക്ക് മാത്രമായി വനയാത്രയടക്കമുള്ള വിവിധ പാക്കേജുകളുമുണ്ട്. കോഴിക്കോട് ഡിപ്പോ ‘പെണ്‍കൂട്ട്’ എന്നപേരിലാണ് യാത്ര സംഘടിപ്പിക്കുന്നത്. യാത്രകള്‍ക്കായി ഓരോ ഡിപ്പോയ്ക്കും ഇഷ്ടമുള്ള പേര് തിരഞ്ഞെടുക്കാവുന്നതാണ്.എല്ലാ ജില്ലകളിലും ബജറ്റ് ടൂറിസം പദ്ധതിയില്‍ നടപ്പാക്കുന്ന യാത്രകള്‍ ഈ ദിവസങ്ങളില്‍ വനിതകള്‍ക്ക് മാത്രമായി നടത്താനാണ് തീരുമാനിച്ചിട്ടുളളത്. നിലവില്‍ വിവിധ ഡിപ്പോകളില്‍…
സ്റ്റാർട്ടപ്പുകളും തുറമുഖ അധിഷ്ഠിത സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകുന്ന പുതിയ വ്യവസായ നയം ആന്ധ്രാപ്രദേശ് ഉടൻ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി സ്റ്റാർട്ടപ്പുകളും തുറമുഖ അധിഷ്ഠിത സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകുന്ന പുതിയ വ്യവസായ നയം ആന്ധ്രാപ്രദേശ് ഉടൻ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു. മാർച്ച് 3, 4 തീയതികളിൽ വിശാഖപട്ടണത്ത് നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിക്ക് (GIS) മുന്നോടിയായി പുതിയ വ്യവസായ നയം രൂപീകരിക്കുന്നത് സംബന്ധിച്ച് വ്യവസായ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പ്രാഥമിക അവലോകന യോഗം നടത്തിയിരുന്നു. വ്യാവസായിക മേഖലയിൽ ശ്രദ്ധേയമായ വളർച്ച കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദ്വിദിന ആഗോള നിക്ഷേപക ഉച്ചകോടി സംഘടിപ്പിക്കുന്നത്. “Advantage Andhra Pradesh – Where Abundance Meets Prosperity”. എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. ഉച്ചകോടിയിൽ ആന്ധ്രാപ്രദേശ് എംഎസ്എംഇകളുടെയും സ്റ്റാർട്ടപ്പുകളുടെയും ശക്തമായ സാന്നിധ്യം, നല്ല അടിസ്ഥാന സൗകര്യങ്ങൾ, ബിസിനസ് സൗഹൃദ അന്തരീക്ഷം…
‘ടീച്ചറേ ഈ റോക്കറ്റ് കണ്ടാൽ എങ്ങനെയിരിക്കും..?’ നാല് മാസം മുമ്പ് വഴുതയ്ക്കാട് ഗവൺമെന്റ് അന്ധ വിദ്യാലയത്തിലെ കുട്ടികൾ ആകാംക്ഷയോടെ ചോദിക്കുമായിരുന്നു. അകക്കണ്ണ് കൊണ്ട് ആകാശം സ്വപ്നം കണ്ട അവർ ഇന്ന് തങ്ങൾ സ്വന്തമായി നിർമ്മിച്ച റോക്കറ്റ് വിക്ഷേപിച്ച് ചരിത്രം കുറിച്ചിരിക്കുന്നു. തൈക്കാട് പൊലീസ് ട്രെയിനിംഗ് ഗ്രൗണ്ട് ചരിത്രനിമിഷത്തിന് വേദിയായി. എക്സോജിയോ എന്ന കനേഡിയൻ സ്പെയ്സ് കമ്പനിയുടെ പരിശീലനത്തിൽ അന്ധ വിദ്യാലയത്തിലെ 15 കുട്ടികൾ നിർമ്മിച്ച അഞ്ച് മോഡൽ റോക്കറ്റുകളാണ് ചൊവാഴ്ച വിക്ഷേപിച്ച് ചരിത്രമായത്. സ്വപ്നം കണ്ടതെല്ലാം അകക്കണ്ണിലൂടെ യാഥാർത്ഥ്യമായതിന്റെ സാക്ഷാത്കാരത്തിലാണീ വിദ്യാർത്ഥികൾ. നാല് മാസം മുൻപാണ് കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്താൻ എക്സോജിയോ കമ്പനിയുടെ സിഇഒ ആയ ആതിര പ്രീതാറാണി തിരുവനന്തപുരത്തെത്തിയത്. വഴുതയ്ക്കാട് ഗവൺമെന്റ് അന്ധവിദ്യാലയത്തിലെ കുട്ടികൾക്ക് ആതിര പ്രീതാറാണി ക്ലാസെടുത്തു. ബഹിരാകാശത്തെക്കുറിച്ചും, റോക്കറ്റുകളെക്കുറിച്ചും അന്ന് കുട്ടികൾ ആവേശത്തോടെ ചോദിച്ചറിഞ്ഞു. ക്ലാസ് തീർന്നപ്പോൾ നിങ്ങളെയും റോക്കറ്റ് നിർമ്മിക്കാൻ പഠിപ്പിക്കാമെന്നൊരു ഉറപ്പ് നൽകി. ആതിര പ്രീതാറാണിയുടെ പരിശീലനം ചെലവിനുള്ള പണവും റോക്കറ്റിന്റെ സാമഗ്രികളും ഒരുങ്ങിയപ്പോൾ…
ജ്വല്ലറി റീട്ടെയിലറായ ജോയ്ആലുക്കാസ് 2,300 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗ് റദ്ദാക്കി കേരളം ആസ്ഥാനമായുള്ള ജ്വല്ലറി റീട്ടെയിൽ ശൃംഖലയായ ജോയ് ആലുക്കാസ് ഇന്ത്യ 2,300 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപന (IPO) പിൻവലിച്ചതായി മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) അറിയിച്ചു. ഫെബ്രുവരി 17-ന് ഇഷ്യു പിൻവലിച്ചതായി റെഗുലേറ്റർ അറിയിച്ചിരിക്കുന്നത്. 2022 മാർച്ചിൽ ജ്വല്ലറി അതിന്റെ ഡ്രാഫ്റ്റ് റെഡ്-ഹെറിംഗ് പ്രോസ്‌പെക്ടസ് (DRHP) സെബിക്ക് സമർപ്പിച്ചു. ഈ വർഷം ആദ്യം അതിന്റെ IPO തീയതി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പുതിയ ഓഹരി ഇഷ്യൂവിലൂടെ ഏകദേശം 2,300 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിച്ചിരുന്നത്. IPO വരുമാനത്തിന്റെ 60% കടം വീട്ടാൻ ഉപയോഗിക്കേണ്ടതായിരുന്നു. ചിലത് പുതിയ സ്റ്റോറുകൾ തുറക്കുന്നതിനായി നീക്കിവച്ചിരുന്നു. 2022 ഫെബ്രുവരി 28- അടിസ്ഥാനമാക്കി ജോയ്ആലുക്കാസിന് മൊത്തം 1,524 കോടി രൂപ കടമുണ്ട്. ആലുക്കാസ് വർഗീസ് ജോയ് പ്രമോട്ട് ചെയ്യുന്ന ജോയ്‌ആലുക്കാസ് ഏറ്റവും വലിയ ജ്വല്ലറി…
ടാറ്റ മോട്ടോഴ്സിന്റെ വാഹനങ്ങൾ ഊബറോടിക്കാൻ പോകുന്നു. ഗ്രീൻ മൊബിലിറ്റി സ്‌പെയ്‌സിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്ന് പൂർത്തിയായിക്കഴിഞ്ഞു. റൈഡ്‌ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഊബറിന് 25,000 XPRES-T ഇലക്ട്രിക് വാഹനങ്ങൾ നൽകാനുള്ള കരാറിൽ ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞദിവസം ഒപ്പുവച്ചു. ഡൽഹി എൻസിആർ, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലെ പ്രീമിയം വിഭാഗത്തിലുള്ള സേവനങ്ങൾക്കായി ഊബർ ഈ വാഹനങ്ങൾ ഉപയോഗിക്കും. ഊബർ ഫ്ലീറ്റ് പങ്കാളികൾക്കായി ഈ മാസം മുതൽ ഘട്ടം ഘട്ടമായി കാറുകളുടെ വിതരണം ആരംഭിക്കും. ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. 13.04 ലക്ഷം രൂപ മുതലാണ് XPRES-Tയുടെ ഒരു യൂണിറ്റിന്റെ വില ആരംഭിക്കുന്നത്. 315 കിലോമീറ്റർ പരിധിയുള്ള XPRES-Tയുടെ ഒരൊറ്റ യൂണിറ്റിന് 14.98 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരുന്നത്. ഇതിനു പുറമേ, കേന്ദ്രസർക്കാരിന്റെ FAME പദ്ധതി പ്രകാരമുള്ള 2.6 ലക്ഷം രൂപ സബ്‌സിഡിയും ലഭിക്കും. ടാറ്റയുടെ XPRES-T പേഴ്‌സണൽ, ഫ്ലീറ്റ് സെഗ്‌മെന്റുകളിലായി ടാറ്റ മോട്ടോഴ്‌സിന് ഇതുവരെ 50,000…
ആരാണ് പുതിയ നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യം? ബിവിആർ സുബ്രഹ്മണ്യത്തെ നിതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) സർക്കാർ നിയമിച്ചിരുന്നു. ലോകബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട പരമേശ്വരൻ അയ്യർക്ക് പകരമാണ് അദ്ദേഹം ചുമതലയേറ്റത്. ഛത്തീസ്ഗഡ് കേഡറിലെ 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സുബ്രഹ്മണ്യം ആന്ധ്രാപ്രദേശിൽ നിന്നുള്ളയാളാണ്. എഞ്ചിനീയറിംഗ് ബിരുദവും ഉണ്ട്. ലണ്ടൻ ബിസിനസ് സ്‌കൂളിൽ നിന്ന് മാനേജ്‌മെന്റ് ബിരുദവും നേടിയിട്ടുണ്ട്. 2004-നും 2008-നും ഇടയിൽ, 56-കാരനായ ഉദ്യോഗസ്ഥൻ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം വഹിച്ചു. ലോകബാങ്കിലെ സേവനത്തിനുശേഷം, 2012-ൽ അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിൽ (പിഎംഒ) തിരിച്ചെത്തി. 2015 വരെ പിഎംഒയിൽ ജോലി തുടർന്നു. അതിനുശേഷം അദ്ദേഹം ഛത്തീസ്ഗഡിലേക്ക് മടങ്ങി, അവിടെ അദ്ദേഹം ആദ്യം പ്രിൻസിപ്പൽ സെക്രട്ടറിയും തുടർന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം) ആയി. 2018ൽ ജമ്മു കശ്മീരിന്റെ ചീഫ് സെക്രട്ടറിയായി നിയമിതനായി. അദ്ദേഹത്തിന്റെ ഭരണകാലത്താണ് സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും രണ്ട് കേന്ദ്രഭരണ…