Author: News Desk

ഇന്ധനനിക്ഷേപത്തിലൂടെ ധനികരായ ഗൾഫ് നാടുകളെ പോലെയാകാൻ ഇന്ത്യക്കു കശ്മീരിലെ ലിഥിയംലിഥിയം നിക്ഷേപവും അതിന്റെ പ്രായോഗികമായ വിനിയോഗവും വിപണനവും ഇന്ത്യക്കു സ്വർണം പോലെ ഭൂമിക്കടിയിൽ ഒരുകാലത്തു കണ്ടെത്തിയ ഇന്ധനത്തിന്റെ ഇന്നും നിലയ്ക്കാത്ത നിക്ഷേപമാണ് ഗൾഫ് രാജ്യങ്ങളെ സമ്പന്നതയുടെ മുകൾത്തട്ടിലേക്കെത്തിച്ചത്. ആ സമ്പത്തിന്റെ കൈതാങ്ങു ഇന്ത്യയും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. അതേ സൗഭാഗ്യം വികസ്വര രാഷ്ട്രമായ ഇന്ത്യക്കും ലിഥിയം നിക്ഷേപത്തിലൂടെ അധികം താമസിയാതെ കൈവരുമെന്നാണ് സാമ്പത്തിക രംഗത്തിന്റെ കണക്കുകൂട്ടൽ. തക്ക സമയത്തു തന്നെയാണ് ഇന്ത്യയുടെ തങ്ങളുടെ ലിഥിയം നിക്ഷേപത്തെ പറ്റിയുള്ള വെളിപ്പെടുത്തൽ. ലോക ശ്രദ്ധ ഇന്ത്യയിലേക്ക് എന്ന ദൗത്യം നടപ്പാക്കിയെടുത്തു ഇവിടെ ഇന്ത്യ. ഇനി ഉല്പാദനവും വിപണിയുമാണ്. പക്ഷെ ആ നിക്ഷേപത്തെ ഇന്ത്യ വേണ്ട വിധം വിനിയോഗിക്കണം, വിപണിയിലെത്തിക്കണം. ഇന്ത്യ അത് വേണ്ട വിധം വിനിയോഗിച്ചാൽ ജമ്മു കാശ്മീരിൽ കണ്ടെത്തിയ ലിഥിയത്തിന്റെ 59 ലക്ഷം ടൺ നിക്ഷേപം ഇന്ത്യക്കു സ്വയം പര്യാപ്തതയിൽ നിന്നുള്ള സുവർണ സമ്മാനമായിത്തന്നെ മാറും. പെട്രോളും ഡീസലും ഇന്ധനമായി വാഹനങ്ങൾക്കും മറ്റും എത്രത്തോളം ആവശ്യമായിരുന്നുവോ വരും…

Read More

കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററിൽ ട്രെന്റിംഗായത് പഴങ്കഞ്ഞിയായിരുന്നു. ആ ടെന്റിംഗിന് കാരണക്കാരനോ ആഗോള ടെക് കമ്പനിയായ സോഹോയുടെ സിഇഒയും ശതകോടീശ്വരനുമായ ശ്രീധര്‍ വെമ്പു ഒരു വർഷമായി പഴങ്കഞ്ഞിയാണ് തന്റെ പ്രഭാത ഭക്ഷണമെന്നും ഇതോടെ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്ന തന്റെ രോഗം പൂർണമായും ഭേദപ്പെട്ടുവെന്നും ശ്രീധർ വെമ്പു ട്വീറ്റ് ചെയ്തതോടെയാണ് പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് സോഷ്യൽ മീഡിയ വീണ്ടും ചർച്ച ചെയ്ത് തുടങ്ങിയത്. പൊതുവെ ആറിയ കഞ്ഞി പഴങ്കഞ്ഞി എന്ന ലെവലിൽ പുച്ഛത്തോടെ കാണുന്ന മലയാളികൾ പോലും ശ്രീധർ വെമ്പുവിന്റെ ലാളിത്യത്തെ കുറിച്ച് വാചാലരായി. വെമ്പുവിനെ പോലൊരു ശതകോടീശ്വരൻ പഴങ്കഞ്ഞി കുടിക്കുകയോ എന്ന് നെറ്റി ചുളിച്ചവർക്ക് പോലും സാക്ഷാൽ പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങൾ അറിയില്ലെന്നതാണ് വസ്തുത. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്ന രോഗം പഴങ്കഞ്ഞി കുടിക്കാന്‍ തുടങ്ങിയതോടെ പൂര്‍ണമായും ഭേദപ്പെട്ടു. അലർജി പ്രശ്നങ്ങളും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി പഴങ്കഞ്ഞിയാണ് പ്രഭാതഭക്ഷണം. രോഗം ഇപ്പോള്‍ പൂര്‍ണമായും സുഖപ്പെട്ടു. എന്റെ അനുഭവം ചില രോഗികളെ സഹായിക്കുമെന്നു…

Read More

അമേരിക്കയിലെ 10 ലക്ഷം കുടുംബങ്ങളുടെ ജീവിതവും അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെയും ഇനി താങ്ങി നിർത്തുന്നത് ഇന്ത്യയായിരിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ, ബോയിങ്ങിന് (Boeing) ഉൾപ്പെടെ യാത്രാ വിമാനങ്ങൾക്കുള്ള 34 ബില്യൺ ഡോളറിന്റെ ഓർഡർ അമേരിക്കയ്ക്ക് ഇപ്പോൾ സാമ്പത്തികമായി ഒരു കൈത്താങ്ങാണ്. യുഎസിലുടനീളം മൊത്തം 70 ബില്യൺ ഡോളർ സാമ്പത്തിക സ്വാധീനം ഈ ഓർഡർ ഉണ്ടാക്കുമെന്ന് വൈറ്റ് ഹൗസ് തന്നെ വിലയിരുത്തുന്നു. കനത്ത നഷ്ടത്തിൽ തുടരുന്ന അമേരിക്കൻ കമ്പനി ബോയിങ്ങിനു രത്തൻ ടാറ്റയുടെ എയർഇന്ത്യ നൽകിയിരിക്കുന്നത് തിരിച്ചു വരവിലേക്കുള്ള ഒരു തുറുപ്പു ചീട്ടും! രക്ഷപ്പെടുന്നത് ബോയിംഗിന് പുറമെ എയർബസ്സും! ചെറുതല്ല ഈ വിമാന ഓർഡർ ! ഇന്ത്യൻ വിമാന ഗതാഗത കമ്പനിയായ ടാറ്റയുടെ എയർ ഇന്ത്യ (Airindia), ബോയിംഗ്- എയർബസ് വിമാന കമ്പനികൾക്ക് നൽകിയിരിക്കുന്നത് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡറുകളിലൊന്നാണ്. 34 ബില്യൺ ഡോളറിന്റെ ലിസ്റ്റ് വിലയാണ് ബോയിങ്ങിന്റെ എയർ ഇന്ത്യ ഓർഡറിന്റെ മൂല്യം. എയർബസിന്റെ എയർ ഇന്ത്യ ഓർഡറിന് ഏകദേശം…

Read More

തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭകരാകാം നോർക്കയുടെ സംരംഭക ലോൺമേള കണ്ണൂരിൽ 18നു നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾ കേരളത്തിന് അന്യരല്ല. അവർക്കും സംരംഭങ്ങൾ തുടങ്ങാൻ സാധ്യതകളുണ്ട്, അവസരങ്ങളുണ്ട് ഇവിടെയും. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി  നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജക്ട് ഫോർ റീട്ടെൻഡ് എമിഗ്രൻറ് (NDPREM) പദ്ധതി പ്രകാരമാണ് പ്രവാസികൾക്കായുളള സംരംഭക സഹായം. രണ്ട് വര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലിചെയ്ത ശേഷം സ്ഥിരമായി നാട്ടിൽ മടങ്ങിയെത്തിയവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക തിരിച്ചെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനായി നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ ഫെബ്രുവരി 18 ശനിയാഴ്ച പ്രവാസി ലോൺ മേള സംഘടിപ്പിക്കുന്നു.   NDPREM പദ്ധതിയുടെ ഭാഗമായ 16 ബാങ്കിങ്ങ് ധനകാര്യസ്ഥാപനങ്ങൾ വഴി സംരംഭക ലോൺ ലഭിക്കാൻ മേളയിൽ അവസരമുണ്ടാകും. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന…

Read More

എയ്‌റോ ഇന്ത്യ 2023ൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഡ്രോണുമായി ഡ്രോൺ ടെക് സ്റ്റാർട്ടപ്പ് ​ഗരുഡ എയ്റോസ്പേസ്. സൂരജ് എന്ന് പേരിട്ടിരിക്കുന്ന ഡ്രോൺ, ബെംഗളൂരുവിൽ നടന്ന എയ്‌റോ ഇന്ത്യ ഷോയിൽ മുൻ ഡിആർഡിഒ ചെയർമാനും, നിലവിൽ പ്രതിരോധ മന്ത്രിയുടെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവുമായ സതീഷ് റെഡ്ഡി അനാച്ഛാദനം ചെയ്തു. നിരീക്ഷണ പ്രവർത്തനങ്ങൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത ഐഎസ്ആർ ഹൈ-ആൾട്ടിറ്റ്യൂഡ് ഡ്രോൺ ആണ് സൂരജ് (SURAJ). 2023 ആ​ഗസ്റ്റോടെ പരീക്ഷണ പറക്കലിന് തയ്യാറെടുക്കുന്ന ഡ്രോണിന് 3,000 അടി ഉയരത്തിൽ പറക്കാനുള്ള കഴിവുണ്ട്. തെർമൽ ഇമേജറിയോടുകൂടിയ ഉയർന്ന റെസല്യൂഷൻ സൂം ക്യാമറ, ലിഡാർ സെൻസറുകൾ എന്നിവയടങ്ങിയ 10 കിലോ​ഗ്രാം വരെ ശേഷിയുള്ള പേലോഡുകൾ ഡ്രോൺ വഹിക്കും. ചിത്രങ്ങളും, വീഡിയോകളും തത്സമയം പകർത്താനും പ്രോസസ്സ് ചെയ്യാനും കൈമാറാനും ഡ്രോണിന്റെ സാങ്കേതികവിദ്യ സഹായിക്കും. ഡ്രോണിന്റെ ജെ-ആകൃതിയിലുള്ള ചിറകുകളിൽ സൗരോർജ്ജ സെല്ലുകൾ സജ്ജീകരിച്ചിരിക്കുന്നു, ഇവ പ്രാഥമിക ഇന്ധനസ്രോതസ്സായി പ്രവർത്തിക്കുന്നു. അധിക പ്രൊപ്പൽഷൻ, വേ​ഗത നിലനിർത്തൽ എന്നിവയ്ക്കായി ഒരു ഓക്സിലിയറി ബാറ്ററിയുടെ പിന്തുണയും…

Read More

Aero India 2023-ൽ ശ്രദ്ധ നേടി ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് നിർമ്മിച്ച ജെറ്റ്‌പാക്ക് സ്യൂട്ട്. സവിശേഷതകളുളള ഈ ജെറ്റ്പാക്ക് സ്യൂട്ട് പരീക്ഷിക്കാൻ ഇന്ത്യൻ ആർമി തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. പരീക്ഷണാടിസ്ഥാനത്തിൽ 48 ജെറ്റ് സ്യൂട്ടുകൾ വാങ്ങുന്നതിന് ഇന്ത്യൻ ആർമി കരാറിലേർപ്പെട്ടു. ഇത് സൈനികരെ പക്ഷികളെപ്പോലെ പറക്കാനും ദൗത്യങ്ങൾ നിർവഹിക്കാനും പ്രാപ്തരാക്കും. ടെസ്റ്റ് വിജയിച്ചാൽ, സൈന്യം വലിയ തോതിലുള്ള സംഭരണം ആരംഭിക്കുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. അബ്‌സലൂട്ട് കോമ്പോസിറ്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച ജെറ്റ്‌പാക്ക് സ്യൂട്ടിൽ പിന്നിലെ ടർബോ എഞ്ചിൻ ഉൾപ്പെടെ അഞ്ച് എഞ്ചിനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് കിലോഗ്രാം ഭാരമുള്ള സ്യൂട്ടിന് 80 കിലോഗ്രാം ഭാരം വഹിച്ച് പറക്കാൻ കഴിയും. 10 മിനിറ്റ് കൊണ്ട് 10 കിലോമീറ്റർ പറക്കാൻ കഴിവുളള ജെറ്റ് പാക്ക് സ്യൂട്ടിൽ മൈലേജിന്റെ കാര്യത്തിൽ കൂടുതൽ ഇന്ധനക്ഷമത നേടുന്നതിനുള്ള ഗവേഷണം തുടരുകയാണ്. ധരിക്കാവുന്ന ജെറ്റ്പാക്കിൽ ഡീസൽ ടാങ്ക്, ഇലക്ട്രോണിക്സ് എന്നിവയുള്ള ഒരു ബാക്ക്പാക്ക് അടങ്ങിയിരിക്കുന്നു. ടാങ്ക് കപ്പാസിറ്റി 30 ലിറ്ററാണ്, അത്…

Read More

ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയുമെന്ന് ഇലോൺ മസ്ക് പ്രഖ്യാപിച്ച് കുറച്ച് നാളുകളായി. 2024 ന് മുൻപ് പുതിയ സിഇഒയെ കണ്ടെത്തുമെന്നാണ് മസ്ക് പറഞ്ഞിരുന്നു. ഇപ്പോഴിതാ ട്വിറ്ററിന് പുതിയ സിഇഒയെ നിയമിച്ച് എന്ന മസ്കിന്റെ ട്വീറ്റാണ് വൈറൽ ആകുന്നത്. പക്ഷേ പുതിയ സിഇഒ മനുഷ്യനല്ല ഒരു നായ ആണെന്നതാണ് കൗതുകകരം. സിഇഒയുടെ കസേരയിൽ ഇരിക്കുന്ന തന്റെ വളർത്തുനായ “ഫ്ലോക്കി”യുടെ ഫോട്ടോ ഉൾപ്പെടെ, “ട്വിറ്ററിന്റെ പുതിയ സിഇഒ മികച്ചതാണ്” എന്ന് മസ്‌ക് ഒരു ട്വീറ്റിൽ കുറിച്ചു. മസ്‌കിന്റെ അഭിപ്രായത്തിൽ നായയ്ക്ക് “സ്‌റ്റൈൽ ഉണ്ട്”. ഒരു മനുഷ്യനെക്കാൾ വളരെ നല്ലതെന്നാണ് മസ്ക് കൂട്ടിച്ചേർത്തത്. ഫ്ലോക്കിയുടെ നിരവധി ചിത്രങ്ങളും മസ്ക് പുറത്തുവിട്ടു. മസ്‌കിന്റെ ട്വീറ്റിനെക്കുറിച്ച്, നിരവധി ഉപയോക്താക്കൾ അഭിപ്രായമിട്ടു. ഒരാൾ അഭിപ്രായപ്പെട്ടത് “ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്ഢി അവനാണെന്ന് ഞാൻ ഊഹിക്കുന്നു,” എന്നാണ്. ഇതിന് മറുപടിയായി “അവൻ ജോലിക്ക് അനുയോജ്യനാണ്,” എന്ന് മസ്‌ക് തിരിച്ചടിച്ചു. പുതിയ ഭരണത്തിന് കീഴിൽ മൃഗങ്ങളെ ഉപദ്രവിക്കുന്നതിനെ കുറിച്ച് റിപ്പോർട്ട് ചെയ്യാനുള്ള അവസരം…

Read More

4ജി സാച്ചുറേഷൻ പദ്ധതിക്കായി ബിഎസ്എൻഎല്ലിന് ഭൂമി പാട്ടത്തിന് നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. യൂണിവേഴ്സൽ സർവ്വീസ് ഒബ്ലിഗേഷൻ ഫണ്ട് (USOF)പ്രയോജനപ്പെടുത്തി 4ജി സാച്ചുറേഷൻ പദ്ധതി നടപ്പിലാക്കുന്നതിന് ബിഎസ്എൻഎല്ലിന് ഭൂമി പാട്ടത്തിന് നൽകാനാണ് തീരുമാനം. വ്യവസ്ഥകൾ പ്രകാരമാണ് ഭൂമി അനുവദിക്കുക. ടെലികോം ഡിപ്പാർട്ട്മെന്റ് നിലവിൽ കണ്ടെത്തിയതും ഇനി തെരഞ്ഞെടുക്കുന്നതുമായ പ്രദേശങ്ങളിലുള്ള സർക്കാർ വകുപ്പ്/തദ്ദേശ സ്വയംഭരണ സ്ഥാപനം/സർക്കാർ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് നൽകുക. The state cabinet meeting decided to lease land to BSNL for 4G saturation project. Allotment of land is subject to conditions. The land owned by the Government Department/Local Self-Government/Government Institutions in the areas currently identified by the Telecom Department and yet to be selected will be provided.

Read More

ക്ഷീരകർഷകർക്ക് ഫാം ലൈസൻസിന് ഏകജാലക സംവിധാനം ഏർപ്പെടുത്തുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചു റാണി. സംസ്ഥാന ക്ഷീരസംഗമം പടവ് 2023 ന്റെ ഭാഗമായി മണ്ണുത്തി വെറ്ററിനറി കോളേജിൽ സംഘടിപ്പിച്ച ജനകീയ ക്ഷീര കർഷക അദാലത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ലൈസൻസിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പുകളുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അംഗീകാരം ആവശ്യമാണ്. മൃഗങ്ങളുടെ രോഗങ്ങൾ കൃത്യമായി കണ്ടുപിടിക്കാൻ താലൂക്ക് തലത്തിൽ ലാബുകൾ ശക്തിപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. ചർമമുഴ രോഗം ബാധിച്ച് മരിച്ച പശുക്കളുടെ ഉടമകൾക്ക് കറവ പശു, കിടാരി, ആറുമാസത്തിൽ താഴെ പ്രായമുള്ള കിടാവ് എന്നിവയ്ക്ക് 30,000, 16,000, 5000 എന്നിങ്ങനെ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.14 ജില്ലകളിൽ നിന്നായി 281 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. ഇതിൽ 165 എണ്ണം പരിഹരിച്ചു, ബാക്കിയുള്ളവ ഡയറക്‌ടറേറ്റിലും സർക്കാർ തലത്തിലും തീർപ്പാക്കും. Animal Husbandry and Dairy Development Minister J Chinchu Rani said that…

Read More

ക്ലൗഡ് അധിഷ്‌ഠിത കമ്മ്യൂണിക്കേഷൻ കമ്പനിയായ മൈ ഓപ്പറേറ്റർ, ചെറുകിട, ഇടത്തരം ബിസിനസുകൾക്കായുള്ള രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ഫോൺ ലൈൻ ‘ഹേയോ’ (Heyo) ലോഞ്ച് ചെയ്തു. കോൾ, വാട്ട്‌സ്ആപ്പ് ചാറ്റ് എന്നിവ വഴി ഉപഭോക്താക്കളുമായുള്ള ഇടപെടലുകൾ മെച്ചപ്പെടുത്താൻ ഡിജിറ്റൽ ഫോൺ ലൈൻ എംഎസ്എംഇകളെ സഹായിക്കും ഒരു മിനിട്ടിനുള്ളിൽ ഹേയോ ഫോൺ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും, ഇതിനായി ഡിജിറ്റൽ ആധാർ വേരിഫിക്കേഷൻ മാത്രം പൂർത്തിയാക്കിയാൽ മതിയാകും. ഇതു വഴി ഒരൊറ്റ നമ്പറിലൂടെയും, ഡാഷ്‌ബോർഡിലൂടെയും 65 ദശലക്ഷത്തിലധികം ഉപഭോക്താക്കളിലെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹേയോ ഉപയോഗപ്പെടുത്തി ബിസിനസ് പ്രവർത്തനങ്ങളും, ഉപഭോക്തൃ ഇടപെടലുകളും ലളിതവൽക്കരിക്കുകയാണ് ലക്ഷ്യം. ലെൻസ്‌കാർട്ട്, അപ്പോളോ, പിഡബ്ല്യുസി തുടങ്ങി ഉപഭോക്തൃ അനുഭവം പ്രൊഫഷണലൈസ് ചെയ്യാനും, ചെറുകിട, ഇടത്തരം മാർക്കറ്റ് റീട്ടെയിലർമാർ, വ്യാപാരികൾ, ഫ്രീലാൻസർമാർ എന്നിവരെ ശാക്തീകരിക്കാനും ‘ഹേയോ’യിലൂടെ ലക്ഷ്യമിടുന്നു. എളുപ്പമാണ് ആക്സസിംഗ് ഇന്ത്യയിലെ 65 ദശലക്ഷത്തിലധികം ചെറുകിട, ഇടത്തരം ബിസിനസുകൾക്കായി ഉപഭോക്തൃ ഇടപഴകലും, വാണിജ്യവും ഡിജിൽവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹേയോ ആരംഭിച്ചിരിക്കുന്നത്. എല്ലാ ഉപഭോക്തൃ കോളുകളും, ചാറ്റുകളും…

Read More