Author: News Desk
ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്.07, സർവ്വകലാശാല വിദ്യാർത്ഥികളുടെ കമ്മ്യൂണിക്കേഷൻ നാനോ ഉപഗ്രഹം ആസാദി സാറ്റ് 2, അമേരിക്കയുടെ ആന്താരിസ് എന്ന സ്ഥാപനത്തിന്റെ ജാനസ് 01 എന്നിവ ഭ്രമണപഥത്തിലേക്ക്. രാജ്യത്തെ 75 വിദ്യാലയങ്ങളിലെ 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ച ആസാദി സാറ്റ് എന്ന കുഞ്ഞൻ ഉപഗ്രഹം തന്റെ രണ്ടാമത്തെ ഭാഗ്യം പരീക്ഷിക്കുകയാണ്. ഒപ്പം വാഹകനായ എസ്.എസ്.എൽ.വി ഡി – 2വും. വെള്ളിയാഴ്ച നടക്കുന്ന ചരിത്രപരമായ ദൗത്യത്തിൽ ആദ്യ പരീക്ഷണ ദൗത്യത്തിലെ പിഴവുകൾ തിരുത്തി ഐ.എസ്.ആർ.ഒ.യുടെ ചെറിയ ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് എസ്.എസ്.എൽ.വി ഡി – 2 രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയരും. കഴിഞ്ഞ വർഷം ആഗസ്റ്റ് 7നായിരുന്നു ആദ്യ വിക്ഷേപണം.137 കിലോഗ്രാമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ് 02, ‘സ്‌പേസ് കിഡ്സ് ഇന്ത്യ’ വിദ്യാർത്ഥികൾ നിർമ്മിച്ച ‘ആസാദി സാറ്റ്’ എന്നിവയാണ് അന്ന് ഇന്ത്യക്കു നഷ്ടമായത്. പൂർത്തിയാകാത്ത ആദ്യ ദൗത്യത്തിന്റെ പിഴവുകൾ ആറുമാസത്തിനകം തിരുത്തി വീണ്ടും വിക്ഷേപിക്കുന്നത് ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിൽ ആദ്യമാണ്. വെള്ളിയാഴ്ച്ച നടക്കുന്ന ,വിക്ഷേപണത്തിൽ ഇന്ത്യയുടെ ഭൗമ…
മൂന്ന് വർഷം മുമ്പ് വീട്ടിൽ വച്ച് അരിപൊടിക്കാൻ ഒരു മിക്സർ ഗ്രൈൻഡർ വാങ്ങിയതോടെയാണ് പാലക്കാട് കഞ്ചിക്കോട് മായപ്പള്ളം സ്വദേശിയും വീട്ടമ്മയുമായ അനിതയിലെ സംരഭകക്കു ജീവൻ വച്ചത് അഞ്ജന ഫുഡ് പ്രോഡക്ട്സുമായി അനിത ഇതറിഞ്ഞു അയൽകാരെത്തി തങ്ങൾക്കും അരിപൊടിച്ചു നല്കണ മെന്ന ആവശ്യവുമായി. മടിച്ചു നിൽക്കാതെ അനിത തന്റെ ലക്ഷ്യത്തിലേക്കു നീങ്ങി. അങ്ങനെ അയൽക്കാർക്ക് കൂടി വേണ്ടി അനിത അരി പൊടിക്കുന്ന വലിയ ഒരു മിഷ്യൻ വാങ്ങി. ചെറിയ രീതിയിൽ വരുമാന മാർഗവും ഇതിൽ നിന്ന് കിട്ടി. അഞ്ജന ഫുഡ് പ്രൊഡക്ടസ് എന്ന സ്ഥാപനം ഇതിനോടൊപ്പം ആരംഭിച്ചു. പാലക്കാടു ജില്ലാ വ്യവസായ ഓഫീസിൽ നിന്നും വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളും തേടി. ഇപ്പോൾ അനിതയുടെ യൂണിറ്റ് റാഗി പൊടി, അരി പൊടി, വറുത്ത പുട്ട് പൊടി, എന്നിവ പാക്കറ്റ് ആക്കി പാലക്കാട്ടെ വിവിധ സ്ഥാപനങ്ങളിലേക്കും കഞ്ചിക്കോട്. വാളയാർ എന്നി ഭാഗങ്ങളിലും വിപണിയിൽ എത്തിക്കുന്നു. പൂർണ്ണമായി തനി നാടൻ രുചിയോടെയാണ് ഇവയൊക്കെ ഉണ്ടാക്കുന്നത്. കൂടാതെ വെർജീൻ…
ഓഹരി ഇടപാടിലെ തട്ടിപ്പ് പുറത്തുവന്നതോടെ പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പിന്റെ കണക്കുകൾ പരിശോധിക്കാൻ കോർപറേറ്റുകാര്യ മന്ത്രാലയം നടപടി തുടങ്ങി സ്ഥിതി നിരീക്ഷിച്ച് മന്ത്രാലയം ഇന്ത്യൻ കമ്പനിനിയമത്തിലെ 206–-ാം വകുപ്പ് പ്രകാരം അദാനിഗ്രൂപ്പിന്റെ ധനരേഖകൾ പരിശോധിക്കുന്നത്തിനു കോർപറേറ്റുകാര്യ ഡയറക്ടർ ജനറൽ ഉത്തരവിട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഓഫ്‌ഷോർ ഫണ്ടുകളുടെയും വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെയും (എഫ്‌പിഐ) ഗുണഭോക്തൃ ഉടമകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ആവശ്യപ്പെട്ട് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) വിവിധ ബാങ്കുകൾക്ക് കത്തയച്ചു. കോർപറേറ്റുകാര്യ മന്ത്രാലയവും സ്ഥിതിഗതി സസൂക്ഷ്‌മം നിരീക്ഷിക്കുകയാണ്. വിദേശ നിക്ഷേപകർ ജനുവരിയിൽ 288.52 ബില്യൺ രൂപയുടെ (3.51 ബില്യൺ ഡോളർ) ഇന്ത്യൻ ഓഹരികൾ ഇറക്കി,എന്നാണ് സെബിയുടെ വിലയിരുത്തൽ. 11000 വിദേശ ഫണ്ടുകളാണ് ഇന്ത്യയിൽ സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ആഴ്ച എഫ്‌പിഐകളിൽ നിന്നുള്ള ഒഴുക്ക് നിയന്ത്രിക്കുന്ന 7 വിദേശ ബാങ്കുകളോട് സെബി, മാർച്ചോടെ ഈ നിക്ഷേപകരുമായി ബന്ധപ്പെടാനും സെപ്റ്റംബർ അവസാനത്തോടെ അവരുടെ കണ്ടെത്തലുകളുടെ വിശദാംശങ്ങൾ പങ്കിടാനും ആവശ്യപ്പെട്ടതായി വൃത്തങ്ങൾ…
മാലിന്യ മുക്ത കേരളം പടുത്തുയർത്തുക എന്ന ഉദ്ദേശത്തോടെ എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന ഗ്ലോബൽ എക്സ്പോ സമാപിച്ചപ്പോൾ അത് നിശ്ചയദാർഢ്യത്തിന്റെയും മാലിന്യമുക്ത സന്ദേശത്തിന്റെയും മറ്റൊരു തുടക്കമായി മാറുകയായിരുന്നു. എക്‌സ്‌പോ കഴിഞ്ഞപ്പോൾ കണ്ടത് 100% സീറോ വേസ്റ്റ്. ഗ്ലോബൽ എക്‌സ്‌പോയിൽ ഉപയോഗിച്ച പോളിഎത്തിലീൻ പ്രചാരണ പ്രിന്റിങ് ഷീറ്റുകൾ മുഴുവൻ എക്സ്പോയിൽ തന്നെയുള്ള റീസൈക്ലിങ് യൂണിറ്റിൽ വെച്ച് ലൈവായി റീസൈക്കിൾ ചെയ്ത് കൊണ്ടായിരുന്നു മാലിന്യ മുക്തം ഉറപ്പുവരുത്തിയത്. 100% ക്ലീനായി വേദിയും പരിസരവും എക്‌സ്‌പോ അവസാനിച്ച ദിവസം വൈകുന്നേരം, പ്രചാരണത്തിന് ഉപയോഗിച്ച പോളിഎത്തിലീൻ ഷീറ്റുകൾ മുഴുവൻ ഹരിത കർമ്മസേന വഴി തിരിച്ചെടുത്ത് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ക്ലീൻകേരള കമ്പനിയും കൊച്ചി മേയറും ചേർന്ന് കേരള പ്ലാസ്റ്റിക്ക് റീസൈക്ലിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റിന് അവ കൈമാറി. തുടർന്ന് അവ മേയർ തന്നെ റീസൈക്ലിങിന്റെ ആദ്യ പടിയായിട്ടുള്ള ഷെഡിങ് മെഷീനിലേക്ക് നിക്ഷേപിച്ച് കൊണ്ട് റീസൈക്ലിങിന് തുടക്കം കുറിക്കുകയും ചെയ്തു. സ്റ്റാൾ, കട്ടൗട്ട് എന്നിവയ്ക്ക് ഉപയോഗിച്ചവ അടുത്ത ദിവസം ഹരിത…
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലയണൽ മെസ്സിയുടെ പേരുള്ള ജേഴ്സി സമ്മാനിച്ചു ബെംഗളൂരുവിൽ നടന്ന ഇന്ത്യൻ എനർജി വീക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു പ്രത്യേക സമ്മാനം ലഭിച്ചു. അർജന്റീനിയൻ ഊർജ കമ്പനിയായ വൈപിഎഫിന്റെ പ്രസിഡന്റ് പാബ്ലോ ഗോൺസാലസ്, ലയണൽ മെസ്സിയുടെ പേരുള്ള അർജന്റീനിയൻ ഫുട്‌ബോൾ ടീമിന്റെ ജേഴ്‌സി പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു. കായിക താരങ്ങളുടെ നേട്ടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയയിൽ എപ്പോഴും അഭിനന്ദനങ്ങൾ അറിയിക്കാറുണ്ട്. ഒളിമ്പിക്‌സ് പോലുള്ള മെഗാ ഇവന്റുകളിൽ ഇന്ത്യക്കാർ മെഡൽ നേടുമ്പോഴോ ക്രിക്കറ്റ് ടീമുകൾ മികച്ച പ്രകടനം നടത്തുമ്പോഴോ അവരെ അഭിനന്ദിക്കുന്നതിൽ പ്രധാനമന്ത്രി എപ്പോഴും സജീവമാണ്. ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന 2022 ഫിഫ ലോകകപ്പ് നേടിയപ്പോൾ പോലും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. “ഏറ്റവും ആവേശകരമായ ഫുട്ബോൾ മത്സരങ്ങളിൽ ഒന്നായി ഇത് ഓർമ്മിക്കപ്പെടും! #FIFAWorldCup ചാമ്പ്യൻമാരായതിന് അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ! അവർ ടൂർണമെന്റിലൂടനീളം ഉജ്ജ്വലമായി കളിച്ചു. അർജന്റീനയുടെയും മെസ്സിയുടെയും ദശലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകർ ഗംഭീരമായ വിജയത്തിൽ ആഹ്ലാദിക്കുന്നു!…
തുടർച്ചയായ രണ്ട് സാമ്പത്തിക വർഷങ്ങളായി സാമ്പത്തിക സ്‌റ്റേറ്റ്‌മെന്റുകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിന് ഇന്ത്യയിലെ ഒരു ലക്ഷത്തിലധികം കമ്പനികൾ രേഖകളിൽ നിന്ന് പുറത്താക്കപ്പെട്ടതായി കേന്ദ്ര സർക്കാർ അറിയിച്ചു തുടർച്ചയായ രണ്ട് സാമ്പത്തിക വർഷങ്ങളായി സാമ്പത്തിക സ്‌റ്റേറ്റ്‌മെന്റുകൾ സമർപ്പിക്കാത്തതിന് 1,27,952 കമ്പനികളെയാണ് കേന്ദ്ര സർക്കാർ റെക്കോർഡുകളിൽ നിന്ന് ഒഴിവാക്കിയത്. കോർപ്പറേറ്റ് കാര്യ സഹമന്ത്രി റാവു ഇന്ദർജിത് സിംഗ് ലോക്‌സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2013ലെ കമ്പനീസ് ആക്‌ട് (Companies Act, 2013) പ്രകാരം ഷെൽ കമ്പനി എന്ന പദം നിർവചിച്ചിട്ടില്ലെന്നും ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അദ്ദേഹം പറഞ്ഞു. ഷെൽ കമ്പനികളുമായി അറിയാതെ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ എന്തെങ്കിലും സുരക്ഷാ നടപടികൾ നടപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഇത്തരം സ്‌ട്രക്ക് ഓഫ് കമ്പനികളുമായുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട് സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിന്, മന്ത്രാലയം 2021 മാർച്ചിൽ നിയമത്തിലെ ഒരു ഷെഡ്യൂൾ ഭേദഗതി ചെയ്തതായി സിംഗ് പറഞ്ഞു. ഭേദഗതിയോടെ, സ്‌ട്രക്ക് ഓഫ് കമ്പനികളുമായി ബന്ധമുള്ള കമ്പനികൾ…
ഗ്രാമീണ കുടുംബങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ രൂപം നൽകിയ പദ്ധതിയാണ് മുറ്റത്തെ മുല്ല. ഗ്രാമീണ മേഖലയിലെ സ്ത്രീകളെയാണ് പദ്ധതി പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. കുടുംബശ്രീയുടേയും, സഹകരണ വകുപ്പിന്റേയും സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വീടുകളിൽ തുടങ്ങാനാകുന്ന ലഘുസംരംഭങ്ങൾക്കെല്ലാം ഈ വായ്പാ പദ്ധതി പ്രയോജനപ്പെടുത്താനാകും. 2018ലാണ് സംസ്ഥാന സർക്കാർ പദ്ധതിയ്ക്ക് തുടക്കമിട്ടത്. മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കും, കുടുംബശ്രീയും സംയുക്തമായി തുടക്കമിട്ട മുറ്റത്തെ മുല്ല, വിജയം കണ്ടതോടെ മറ്റ് ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കുകയായിരുന്നു. പദ്ധതി പ്രകാരം, സ്ത്രീകൾക്ക് 12% പലിശനിരക്കിൽ 1,000 മുതൽ 25,000 രൂപ വരെ വായ്പയാണ് അനുവദിക്കുന്നത്. ഈടാക്കുന്ന 12 ശതമാനം പലിശയിൽ 9 ശതമാനം പ്രാഥമിക സഹകരണ സംഘങ്ങൾക്കും, 3 ശതമാനം കുടുംബശ്രീ വനിതകൾക്കും നൽകും. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകൾക്ക് കാർഷിക വായ്പാ സംഘങ്ങൾ 9% പലിശനിരക്കിൽ ക്യാഷ് ക്രെഡിറ്റ് വായ്പ അനുവദിക്കും. ഈ തുക 12%…
രാജ്യത്തെ 11 സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ ഇനി മുതൽ ലഭിക്കുക ജൈവ പെട്രോൾ. 20 ശതമാനം എഥനോൾ കലർന്ന പെട്രോളാണ് ഇവിടങ്ങളിൽ ആദ്യഘട്ടമായി ലഭിക്കുക. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും, വിദേശനാണ്യം ലഭിക്കുന്നതിനും, സ്വാശ്രയത്വം രാജ്യത്തു ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള ജൈവ ഇന്ധനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിനുള്ള പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബെംഗളുരുവിൽ നടന്ന ഇന്ത്യ എനർജി വീക്ക് 2023 ൽ വിപ്ലവകരമായ ഈ ജൈവ ഇന്ധനം പുറത്തിറക്കിയത്. E20 വന്നാൽ എന്താണ് മാറ്റം ? E20 ജൈവപെട്രോളിന്റെ നേട്ടങ്ങൾ നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം ഏപ്രിലിൽ പുറത്തിറക്കുന്നതിന് രണ്ട് മാസം മുമ്പ് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി 10% എഥനോൾ കലർന്ന പെട്രോൾ പുറത്തിറക്കി എന്നിടത്താണ് പദ്ധതിയുടെ ഒരു വിജയം. 20% എഥനോൾ കലർന്ന ജൈവ പെട്രോൾ 2023ൽ രാജ്യത്തു അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ അതിനും 5 വർഷം മുന്നേ തന്നെ 2025ൽ ഇ-20 (20 ശതമാനം എഥനോൾ ഉള്ള…
ഒക്കായയുടെ പുതിയ ഇലക്ട്രിക്ക് സ്കൂട്ടർ Faast F3 ഈ മാസം വിപണിയിലെത്തും. കമ്പനിയുടെ ഇലക്ട്രിക്ക് വാഹന പോർട്ട്ഫോളിയോയിലെ നാലാമത്തെ വാഹനമാണ് Faast F3 2500 വാട്ട് പീക്ക് പവർ ഉൽപ്പാദിപ്പിക്കുന്ന,1200 വാട്ട് മോട്ടോറോടുകൂടിയ Faast F3യ്ക്ക് 1,13,999 രൂപയാണ് പ്രാരംഭ വില വരുന്നത്. ഒറ്റച്ചാർജ്ജിൽ 120 മുതൽ 140 കിലോമീറ്റർ വരെ റേഞ്ചിൽ സഞ്ചരിക്കാൻ ഫാസ്റ്റ് എഫ് ത്രീയ്ക്ക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 3.5 kwh ലിഥിയം അയേൺ എൽഎഫ്പി യൂണിറ്റുകളുള്ള ഡ്യുവൽ ബാറ്ററി പായ്ക്കാണ് വാഹനത്തിനുള്ളത്. ബാറ്ററി ലൈഫ് നീട്ടാൻ പര്യാപ്തമായ സ്വിച്ചബിൾ ടെക്നോളജിയും വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. Faast F4, Freedum, ClassicIQ എന്നിവയാണ് ഒക്കായ പുറത്തിറക്കിയ മറ്റ് ഇലക്ട്രിക്ക് സ്ക്കൂട്ടറുകൾ. ഒക്കായയുടെ മറ്റ് ഇവികൾ നിലവിൽ, ഫാസ്റ്റ് സീരീസിൽ നിന്നുള്ള ഫാസ്റ്റ് എഫ്4 ഹൈ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറിന് രണ്ട് 72V 30Ah എൽഎഫ്പി ബാറ്ററികൾ ഉണ്ട്, ഇതിന് 4.4 kWh പീക്ക് എനർജി ഉൽപ്പാദിപ്പിക്കാൻ കഴിയും. ഒറ്റച്ചാർജ്ജിൽ 140…
തേങ്ങയുടച്ചു നിസാറിന് യാത്രയയപ്പ് , ഇന്ത്യയിൽ നിന്ന് ഭ്രമണപഥത്തിലേക്ക് ഇനി മഞ്ഞും മലയും ഭൂമിയുമൊക്കെ നിസാറിന്റെ റഡാറിൻകീഴിൽ NASA-ISRO Synthetic Aperture Radar mission – NISAR നിസാർ (NISAR) ഇന്ത്യയിലേക്ക് തിരിച്ചു. കാലിഫോർണിയയിൽ വച്ച് തേങ്ങയുടച്ചായിരുന്നു ഇന്ത്യൻ ആചാരപ്രകാരം നിസാറിനെ യാത്രയാക്കിയത്. നിസാർ ആരാണെന്നറിയണ്ടേ? നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പേർച്ചർ റഡാർ (NASA-ISRO Synthetic Aperture Radar mission)നാസയും ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനും (ISRO) ചേർന്ന് നിർമ്മിച്ച സംയുക്ത ഭൗമ നിരീക്ഷണ ഉപഗ്രഹം (NISAR). ശുഭകരമായ യാത്രയയപ്പ് ഇന്ത്യയിൽ നിന്നും വിക്ഷേപണത്തിനൊരുങ്ങുന്ന, നാസയുടെ സാങ്കേതികത്വത്തിൽ തയാറായ നിസാർ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് നാസ അധികൃതർ കാലിഫോർണിയയിൽ ഒരു യാത്രയയപ്പ് ചടങ്ങ് നടത്തി. ശുഭലക്ഷണമായ ഒരു യാത്രയുടെ തുടക്കമെന്ന നിലയിൽ നിസാർ ഉപഗ്രഹത്തിന്റെ സ്കെയിൽ മോഡലിന് മുന്നിൽ, നാസയുടെ നിസാർ പ്രോജക്ട് മാനേജർ ഫിൽ ബറേലയും (Phil Barela) ഐഎസ്ആർഒയുടെ നിസാർ പ്രോജക്ട് ഡയറക്ടർ സി വി ശ്രീകാന്തും (C V…