Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » NISAR ഇന്ത്യയിലേക്ക്
Editor's Pick

NISAR ഇന്ത്യയിലേക്ക്

News DeskBy News Desk6 February 2023Updated:7 February 20233 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തേങ്ങയുടച്ചു നിസാറിന് യാത്രയയപ്പ് , ഇന്ത്യയിൽ നിന്ന് ഭ്രമണപഥത്തിലേക്ക് ഇനി മഞ്ഞും മലയും ഭൂമിയുമൊക്കെ നിസാറിന്റെ റഡാറിൻകീഴിൽ

NASA-ISRO Synthetic Aperture Radar mission – NISAR

നിസാർ (NISAR) ഇന്ത്യയിലേക്ക് തിരിച്ചു. കാലിഫോർണിയയിൽ വച്ച് തേങ്ങയുടച്ചായിരുന്നു ഇന്ത്യൻ ആചാരപ്രകാരം നിസാറിനെ യാത്രയാക്കിയത്.

നിസാർ ആരാണെന്നറിയണ്ടേ? നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പേർച്ചർ റഡാർ (NASA-ISRO Synthetic Aperture Radar mission)നാസയും ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനും (ISRO) ചേർന്ന് നിർമ്മിച്ച സംയുക്ത ഭൗമ നിരീക്ഷണ ഉപഗ്രഹം (NISAR).

ശുഭകരമായ യാത്രയയപ്പ്

ഇന്ത്യയിൽ നിന്നും വിക്ഷേപണത്തിനൊരുങ്ങുന്ന, നാസയുടെ സാങ്കേതികത്വത്തിൽ തയാറായ നിസാർ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് നാസ അധികൃതർ കാലിഫോർണിയയിൽ ഒരു യാത്രയയപ്പ് ചടങ്ങ് നടത്തി. ശുഭലക്ഷണമായ ഒരു യാത്രയുടെ തുടക്കമെന്ന നിലയിൽ നിസാർ ഉപഗ്രഹത്തിന്റെ സ്കെയിൽ മോഡലിന് മുന്നിൽ, നാസയുടെ നിസാർ പ്രോജക്ട് മാനേജർ ഫിൽ ബറേലയും (Phil Barela) ഐഎസ്ആർഒയുടെ നിസാർ പ്രോജക്ട് ഡയറക്ടർ സി വി ശ്രീകാന്തും (C V Shrikant) ആചാരപരമായി തേങ്ങ ഉടച്ചായിരുന്നു ഇന്ത്യൻ പാരമ്പര്യം ആചരിച്ചത്.

ഭൗമശാസ്ത്ര ഡാറ്റ കൈമാറും

2024-ൽ വിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുന്ന നിസാർ ദൗത്യം ഭൂമിയെ മാപ്പ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ജലം, വനം, കൃഷി തുടങ്ങിയ വിഭവങ്ങൾ നിരീക്ഷിക്കാൻ നിസാർ തന്റെ രണ്ട് വ്യത്യസ്ത റഡാർ ആവൃത്തികൾ ഉപയോഗിക്കുന്നു. ആവാസവ്യവസ്ഥ, ഭൂമിയുടെ ഉപരിതലം, പ്രകൃതിദത്ത അപകടങ്ങൾ, സമുദ്രനിരപ്പ് വർധന, ക്രയോസ്ഫിയർ എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ഭൗമശാസ്ത്ര ഡാറ്റ ഈ ദൗത്യം നൽകും.

ഭൂമിയുടെ പുറംതോട്, മഞ്ഞുപാളികൾ, പരിസ്ഥിതി വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ NISAR നൽകും. അഭൂതപൂർവമായ കൃത്യതയോടെ അളവുകൾ നൽകുന്നതിലൂടെ, ശാസ്ത്ര കമ്മ്യൂണിറ്റികളിൽ പുതിയ വിവരശേഖരണവും പങ്കാളിത്തവുമാണ് നിസാറിന്റെ വാഗ്ദാനം. ഏകദേശം 40 അടി (12 മീറ്റർ) വ്യാസമുള്ള ഡ്രം ആകൃതിയിലുള്ള റിഫ്ലക്ടർ ആന്റിന ഉപയോഗിച്ച് NISAR റഡാർ ഡാറ്റ ശേഖരിക്കും. ഭൂമിയുടെ ഭൂമിയിലെ മാറ്റങ്ങൾ നിരീക്ഷിക്കാൻ ഇന്റർഫെറോമെട്രിക് സിന്തറ്റിക് അപ്പേർച്ചർ റഡാർ എന്ന സിഗ്നൽ-പ്രോസസിംഗ് ടെക്നിക് ഇത് ഉപയോഗിക്കും

ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ (Jet Propulsion Laboratory) ഹൈ ബേ 2 ക്ലീൻ റൂമിൽ നിസാറിന്റെ സയൻസ് പേലോഡിന് യുഎസ്, ഇന്ത്യൻ ബഹിരാകാശ ഏജൻസികളിൽ നിന്നുള്ള പ്രമുഖർ സാക്ഷ്യം വഹിച്ചു. ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് (S Somanath), JPL ഡയറക്ടർ ലോറി ലെഷിൻ (Laurie Leshin), ഇന്ത്യൻ അംബാസഡറും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ശ്രീപ്രിയ രംഗനാഥൻ, നാസയിലെയും ഇന്ത്യയിലെയും പ്രമുഖർ, മിഷൻ ടീം അംഗങ്ങൾ എന്നിവർ ചടങ്ങിനുണ്ടായിരുന്നു. 2021-ന്റെ തുടക്കം മുതൽ, ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി (JPL)-ലെ എഞ്ചിനീയർമാരും സാങ്കേതിക വിദഗ്ധരും NISAR-ന്റെ രണ്ട് റഡാർ സംവിധാനങ്ങൾ സംയോജിപ്പിച്ച് പരീക്ഷിച്ചുവരുന്നുണ്ട് .

ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞതിങ്ങനെ..

“എട്ട് വർഷങ്ങൾക്ക് മുമ്പ് ഈ ദൗത്യത്തിനായി ഒത്തു ചേർന്നപ്പോൾ നാസയും ഐഎസ്ആർഒയും നിസാറിനായി വിഭാവനം ചെയ്ത അപാരമായ ശാസ്ത്ര സാധ്യതകൾ നിറവേറ്റുന്നതിലേക്ക് ഇന്ന് ഞങ്ങൾ ഒരു പടി കൂടി അടുത്തിരിക്കുന്നു. ഈ ദൗത്യം ഒരു ശാസ്ത്ര ഉപകരണമെന്ന നിലയിൽ നിസാറിലെ റഡാറിന്റെ കഴിവിന്റെ ശക്തമായ പ്രകടനമായിരിക്കും, കൂടാതെ ചലനാത്മക ഭൂമിയെയും ഹിമ പ്രതലങ്ങളെയും മുമ്പെന്നത്തേക്കാളും വിശദമായി പഠിക്കാൻ ഞങ്ങളെ സഹായിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. “

“ഭൂമിയെയും നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെയും നന്നായി മനസ്സിലാക്കാനുള്ള ഞങ്ങളുടെ പങ്കിട്ട യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇത്” JPL ഡയറക്ടർ ലോറി ലേഷിൻ പറഞ്ഞു.

സോമനാഥ്, നാസ ഉദ്യോഗസ്ഥരും സന്ദർശിച്ചു, അവിടെ എഞ്ചിനീയർമാരും സാങ്കേതിക വിദഗ്ധരും അന്തിമ വൈദ്യുത പരിശോധനയിലൂടെ സയൻസ് ഇൻസ്ട്രുമെന്റ് പേലോഡ് പ്രവർത്തനം നോക്കി കണ്ടു.

സാങ്കേതികം, നയം, തന്ത്രം എന്നിവയുടെ നാസയുടെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ഭവ്യ ലാലും സന്നിഹിതരായിരുന്നു; , നാസയുടെ എർത്ത് സയൻസ് ഡിവിഷൻ ഡയറക്ടർ കാരെൻ സെന്റ് ജെർമെയ്ൻ; നിസാർ പ്രോഗ്രാം ശാസ്ത്രജ്ഞൻ ജെറാൾഡ് ബൗഡൻ തുടങ്ങിയവർ ചടങ്ങിനെത്തി.

ISRO and NASA jointly developed an earth-observation satellite to study Earth’s land and ice surfaces in greater detail. NASA-ISRO Synthetic Aperture Radar (NISAR) satellite is all set to be shipped to India later this month for a possible launch in September.

banner business channeliam earth-observation satellite India ISRO Nasa NISAR S Somanath technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും

18 June 2026

ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും

18 June 2026

ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും

18 June 2026

1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio

18 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ജിയോടെക്നിക്കൽ വിദഗ്ധരെ നിയമിക്കും
  • ഉരുക്ക് വ്യാപാരം സംരക്ഷിക്കാൻ ഇന്ത്യയും യുകെയും
  • ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കും
  • 1650 ഉപഗ്രഹങ്ങളുടെ നെറ്റ്‌വർക്ക് ലക്ഷ്യമിട്ട് Jio
  • ബയോഗ്യാസ് വിമാന ഇന്ധനമാക്കി കാലിഫോർണിയൻ സ്റ്റാർട്ടപ്പ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil