Author: News Desk
വാട്സാപ്പിൽ (WhatsApp) ഡീപ്ഫെയ്ക്ക് ഹെൽപ്ലൈൻ സൗകര്യം കൊണ്ടുവരാൻ മെറ്റ (Meta). മറ്റൊരു കമ്പനിയുമായി പങ്കാളിത്തതോടെയാണ് മെറ്റ വാട്സാപ്പിൽ പുതിയ ഫീച്ചർ വികസിപ്പിക്കുന്നത്. നിർമിത ബുദ്ധി സാങ്കേതി വിദ്യ (എഐ) സംവിധാനം ഉപയോഗിച്ച് നിർമിക്കുന്ന ഡീപ്ഫെയ്ക്ക് വീഡിയോകൾ തിരിച്ചറിയാൻ സഹായിക്കുന്ന ഹെൽപ്ലൈൻ സംവിധാനമാണ് മെറ്റ വികസിപ്പിക്കാൻ പോകുന്നത്. അടുത്തമാസം ഉപഭോക്താക്കൾക്ക് സംവിധാനം ഉപയോഗപ്പെടുത്തി തുടങ്ങാൻ സാധിക്കും. വാട്സാപ്പ് ചാറ്റ്ബോട്ടിന്റെ സഹായത്തോടെയായിരിക്കും ഇത് സാധ്യമാക്കുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിൽ (മൾട്ടി ലിംഗ്വൽ) ചാറ്റ്ബോട്ട് ഉപയോഗിക്കാൻ സാധിക്കും. ഡീപ്ഫെയ്ക്ക് വീഡിയോകൾ തിരിച്ചറിയുന്നതിൽ സഹായിക്കാനായി മിസ്ഇൻഫോർമേഷൻ കോംബാറ്റ് അലൈൻസുമായി പങ്കാളിത്തതോടെയായിരിക്കും മെറ്റ പ്രവർത്തിക്കുക. തിരിച്ചറിയുക, തടയുക, റിപ്പോർട്ട് ചെയ്യുക, ബോധവത്കരണം നടത്തുക എന്നീ തത്ത്വങ്ങൾ അടിസ്ഥാനമാക്കിയാണ് പദ്ധതി ആവിഷ്കരിച്ചത്. ഈ മാസം ആദ്യം എഐ ലേബലിംഗ് പോളിസി നടപ്പാക്കുമെന്നും മെറ്റ പ്രഖ്യാപിച്ചിരുന്നു.വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പായി എഐ സഹായത്തോടെ നിർമിക്കുന്ന തെറ്റായ വിവരങ്ങൾ പിടിച്ചു കെട്ടാൻ നടപടിയെടുക്കാൻ മൈക്രോസോഫ്റ്റ്, മെറ്റ, ഗൂഗിൾ, ആമസോൺ,…
മലയാളികൾക്ക് യാത്രകളോടുള്ള പ്രിയം കൂടിയതോടെ നേട്ടമുണ്ടാക്കി കേരളത്തിലെ വിമാനത്താവളങ്ങൾ. മികച്ച ജോലി അവസരങ്ങൾ, വിദ്യാഭ്യാസം, വിനോദയാത്രകൾ എന്നിവയ്ക്ക് മലയാളികൾ തിരഞ്ഞെടുക്കുന്നത് വിദേശ രാജ്യങ്ങളെയാണ്. വിദേശത്തേക്ക് പോകാനുള്ള മലയാളികളുടെ വർധിച്ചു വരുന്ന പ്രവണത ഏറ്റവും കൂടുതൽ നേട്ടമായത് കേരളത്തിലെ നാല് വിമാനത്താവളങ്ങൾക്കാണ്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് മലയാളികൾ വിദേശ യാത്രകൾക്ക് തിരഞ്ഞെടുക്കുന്നത്. ദക്ഷിണേന്ത്യയിലെ മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കൈകാര്യം ചെയ്യുന്നതിനേക്കാൾ രാജ്യാന്തര യാത്രക്കാരെയാണ് കേരളത്തിലെ ഈ നാല് വിമാനത്താവളങ്ങൾ കൈകാര്യം ചെയ്യുന്നത്.ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുമായാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങൾ മത്സരിക്കുന്നത്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം വഴി കഴിഞ്ഞ വർഷം ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ 1.40 കോടി യാത്രക്കാരും മുംബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി 1.04 കോടി യാത്രക്കാരും യാത്ര ചെയ്തു. ഇന്ത്യയിലേക്കും വിദേശത്തേക്കുമായി നടത്തിയ ബൈലാറ്ററൽ എയർ സർവീസ് കൂടി ഉൾപ്പെടുത്തിയാണ് ഇത്. അതേസമയം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി 36.95 ലക്ഷം രാജ്യാന്തര യാത്രക്കാരാണ്…
കോയമ്പത്തൂരും മധുരയിലും തന്റെ സാന്നിധ്യമറിയിക്കാനൊരുങ്ങുകയാണ് ചെന്നൈയിൽ സൂപ്പർ ഹിറ്റായി മാറിയ മെട്രോ റെയിൽ സർവീസ്. റെയിൽ മെട്രോക്ക് അനുമതി തേടി തമിഴ്നാട് സർക്കാർ ഡി പി ആർ സമർപ്പിച്ചു കാത്തിരിക്കുകയാണ് . ധനമന്ത്രി തങ്കം തെന്നരസുവിൻെറ ഇത്തവണത്തെ ബജറ്റിൽ കോയമ്പത്തൂരിലെയും മധുരയിലെയും പുതിയ മെട്രോ പദ്ധതികൾക്ക് സംസ്ഥാനം അനുമതി തേടുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ പുതിയ മെട്രോ പദ്ധതികളുമായി മുന്നോട്ട് പോകും. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിനായി വകയിരുത്തിയിരിക്കുന്നത് 12,000 കോടി രൂപയാണ്. ചെന്നൈ മെട്രോ സെൻട്രൽ സ്ക്വയറിൽ 27 നിലകളുള്ള പുതിയ കൊമേഴ്സ്യൽ ഓഫീസ് പാർക്ക് നിർമിക്കും. 600 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ റോഡ് വികസനത്തിനായും ബജറ്റിൽ വമ്പൻ തുക വകയിരുത്തിയിട്ടുണ്ട് . അടിസ്ഥാന സൗകര്യ വികസന രംഗത്ത് വൻ തുക ചെലവഴിക്കുകയാണ് തമിഴ്നാട്. നഗരപ്രദേശങ്ങളിലെ 4,457 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിന് 2,500 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ റോഡ് വികസനത്തിനായി…
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL-ബിപിസിഎൽ) കൊച്ചി റിഫൈനറിയുടെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചേക്കും. കംപ്രസ്ഡ് ബയോഗ്യാസ് നിർമാണത്തിൽ മുൻപരിചയമുള്ള 3 കമ്പനികളെ ഇതിനായി BPCL ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. പ്രോജക്ടിന്റെ സാങ്കേതിക കൺസൾട്ടന്റുമാരായി ഫാക്ട് എൻജിനിയറിംഗ് ആൻഡ് ഡിസൈൻ ഓർഗനൈസേഷനെ (FEDO) ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. കമ്പനികളെ തിരഞ്ഞെടുക്കുന്നതിൽ FEDO പങ്കാളിത്തം വഹിക്കും. തിരഞ്ഞെടുക്കപ്പെടുന്ന കമ്പനി കുറച്ച് കാലത്തേക്ക് പ്ലാന്റ് നടത്തികൊണ്ട് പോകുകയും പരിപാലിക്കുകയും ചെയ്യണം.പദ്ധതി യാഥാർഥ്യമായാൽ 150 ടൺ മുൻസിപ്പൽ ഖരമാലിന്യം സംസ്കരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഖരമാലിന്യം സംസ്കരിച്ച് ഉണ്ടാക്കുന്ന ബയോഗ്യാസ് വിതരണം ചെയ്യാനുള്ള സംവിധാനവും നിർമിക്കേണ്ടതുണ്ട്. കൊച്ചി കോർപ്പറേഷന്റെ ബ്രഹ്മപുരം ക്യാംപസിലാണ് ബയോഗ്യാസ് പ്ലാന്റ് നിർമിക്കുക. കൊച്ചി കോർപ്പറേഷൻ മുമ്പ് മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്തായിരിക്കും ബയോഗ്യാസ് പ്ലാന്റ് നിർമിക്കുക. കോർപ്പറേഷൻ സ്ഥാപിച്ച വെയ്സ്റ്റ് മാനേജ്മെന്റ് പ്ലാന്റ് സാങ്കേതിക തകരാർ നേരിട്ടതോടെ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇതേ സ്ഥലത്തായിരിക്കും BPCL ബയോഗ്യാസ്…
ചൂടു കനത്തതോടെ കേരളത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി. ആറ് ജില്ലകൾക്കാണ് ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപാർട്മെന്റ് യെല്ലോ അലേർട്ട് പുറപ്പിടുവിച്ചത്. താപനില കൂടിയതിനാൽ എറണാകുളം, തൃശ്ശൂർ, കണ്ണൂർ, ആലപ്പുഴ, കോട്ടയം, കോഴിക്കോട് തുടങ്ങിയ ജില്ലകൾക്കാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ താപനില 37 °C എത്തും. കോഴിക്കോട്, കോട്ടയം, കോഴിക്കോട് ജില്ലകളിൽ താപനില സാധാരണയുള്ളതിനേക്കാൾ 2-4°C വരെ കൂടും. സാധാരണ മാർച്ച്-ജൂൺ മാസങ്ങളിൽ കേരളത്തിൽ ചൂട് കൂടാറുണ്ടെങ്കിലും ഫെബ്രുവരിയിൽ ഇത്രയും ഉയർന്ന താപനില പതിവില്ല. കഴിഞ്ഞ 30 വർഷത്തെ താപനില പരിശോധിച്ചാൽ ഇത്രയും ചൂടു കൂടിയ ഫെബ്രുവരി അധികമുണ്ടായിട്ടില്ല.ഫെബ്രുവരിയിൽ തന്നെ കേരളം ചുട്ടുപൊള്ളാൻ തുടങ്ങിയതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് പുറത്ത് ജോലി ചെയ്യുന്നവർ. നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ, വഴിയോര കച്ചവടക്കാർ, കൃഷിക്കാർ എന്നിവരും പുറത്ത് പോകുന്നവരും സൂര്യാഘാതത്തിനെതിരേ ജാഗ്രത പാലിക്കണം.…
ധരിക്കുന്നവർക്ക് മുന്നിൽ സമാന്തര ലോകം സൃഷ്ടിക്കുന്ന ആപ്പിളിന്റെ ഓഗ്മെന്റ് റിയാലിറ്റി ഉപകരണമായ ആപ്പിൾ വിഷൻ പ്രോയ്ക്ക് തിരിച്ചടി. മാർക്കറ്റിലെത്തി രണ്ടാഴ്ച തികയുമ്പോൾ വാങ്ങിയവർ ഭൂരിപക്ഷവും ആപ്പിൾ വിഷൻ പ്രോ തിരിച്ചേൽപ്പിക്കുകയാണ്. ആപ്പിളിന്റെ കടുത്ത ആരാധകർ പോലും ആപ്പിൾ വിഷൻ പ്രോയുടെ നേർക്ക് കണ്ണടയ്ക്കുകയാണ്. എല്ലായിടത്ത് നിന്നും അനുകൂല പ്രതികരണം ലഭിച്ചിട്ടും വാങ്ങിയവർ ഭൂരിപക്ഷവും തിരിച്ച് ഏൽപ്പിക്കുകയാണ്. 3,500 ഡോളറാണ് ഈ ഫസ്റ്റ് ജനറേഷൻ ഹെഡ്സെറ്റിന്റെ വില. ആപ്പിൾ വിഷൻ പ്രോ തിരിച്ചേൽപ്പിക്കാൻ പല കാരണങ്ങളാണ് ഉപഭോക്താക്കൾ പറയുന്നത്. തുടക്കത്തിൽ മികച്ച സ്വീകാര്യത ലഭിച്ചെങ്കിലും ദിവസേനയുള്ള ഉപയോഗത്തിന് ഹെഡ്സെറ്റ് സൗകര്യപ്രദമല്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഉപകരണത്തിന്റെ വിലയാണ് മറ്റു ചിലർക്ക് പ്രശ്നമായി പറഞ്ഞത്. എന്നാൽ ആപ്പിൾ വിഷൻ പ്രോയിൽ നിന്ന് ആളുകളെ അകറ്റിയ പ്രധാന പ്രശ്നം അതിന്റെ ഭാരമാണ്. ഭാരം മൂലം ദീർഘനേരം ആപ്പിൾ വിഷൻ പ്രോ ഉപയോഗിക്കാൻ സാധിക്കുന്നില്ല എന്ന് പലരും പരാതി പറഞ്ഞു. ഭാരം കൂടിയതും മറ്റും കാരണം അസ്വസ്ഥതയും തലവേദനയുമുണ്ടാകുന്നതായി…
കൊക്കോയുടെ ലഭ്യത കുറഞ്ഞതോടെ വാലന്റൈൻസ് വാരം കഴിഞ്ഞ് ചോക്ലോറ്റ് വാങ്ങുന്നവർക്ക് കൈ പൊള്ളും. കൊക്കോയുടെ പ്രധാന ഉത്പാദകരായ ഘാന, ഐവറി കോസ്റ്റ് എന്നിവിടങ്ങളിൽ കാലാവസ്ഥ പ്രതികൂലമായതും കൊക്കോ കൃഷിയെ രോഗങ്ങൾ വന്നതും വിളവിനെ ബാധിച്ചിരുന്നു. ആഗോള വിപണിയിലെത്തുന്ന കൊക്കോയുടെ 60% ഇവിടങ്ങളിൽ നിന്നാണ്.ആഗോള വിപണിയിൽ കൊക്കോ ക്ഷാമം നേരിട്ടതോടെ ചോക്ലേറ്റിന് വില ഉയർത്താനുള്ള തീരുമാനത്തിലാണ് കമ്പനികൾ. 1 വർഷം കൊണ്ട് കൊക്കോയുടെ വില ഇരട്ടിയോളമാണ് കൂടിയത്. ജനുവരി മുതൽ ഇതുവരെ കൊക്കോയുടെ വിലയിൽ 40% വർധനവുണ്ടായി. 5,874 ഡോളറാണ് 1 മെട്രിക് ടണ്ണിന്റെ വില. നിലവിലെ സ്ഥിതി തുടർന്നാൽ വില ഇനിയും കൂടാനാണ് സാധ്യത. കേരളത്തിന് ലാഭമുണ്ടാകുമോ? പശ്ചിമാഫ്രിക്കയിലെ മോശം കാലാവസ്ഥയിൽ കൊക്കോ ക്ഷാമം നേരിട്ടതോടെ ഇന്ത്യൻ വിപണിയെ തേടിയെത്തിയിരിക്കുകയാണ് കമ്പനികൾ. പല വൻകിട കമ്പനികളും സംഭരണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ പ്രതിസന്ധിയിലായത് ചെറുകിട ചോക്ലേറ്റ് നിർമാതാക്കളാണ്. അതേസമയം ഇന്ത്യയിലെ കൊക്കോ ഉത്പാദനത്തിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്നത് കേരളമാണ്. എന്നാൽ ആദായം കുറവായതിനാൽ പലരും…
തദ്ദേശ-ആഗോള വിപണിയിൽ കേരള ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്യുന്നതിന് തയ്യാറാക്കിയ ഓൺലൈൻ പോർട്ടലും ലോഗോയും പ്രകാശനം ചെയ്തു. ഉത്പാദകർക്കും ഉപഭോക്താക്കൾക്കും ഗുണകരമാകുന്ന വിധത്തിൽ ഉത്പന്നങ്ങളുടെ നിലവാരവും വിപണിയും ഉറപ്പു വരുത്തി കേരള ബ്രാൻഡ് സൃഷ്ടിക്കുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിന്റെ ഉത്പന്നങ്ങളെ സമർത്ഥമായി ബ്രാൻഡ് ചെയ്യും. കേരള ബ്രാൻഡിന് കീഴിൽ ഗുണനിലവാരം ഉറപ്പു വരുത്തി സർട്ടിഫിക്കേഷൻ നൽകും. നന്മ എന്ന പ്രമേയത്തിലാണ് കേരള ബ്രാൻഡ് ലോഗോ രൂപകല്പന ചെയ്തിരിക്കുന്നത്. മെയ്ഡ് ഇൻ കേരള അടയാളത്തോടെയാണ് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. ഉത്പന്നത്തിന്റെ ഗുണനിലവാരം, നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ ആധികാരികത, നിർമാണ രീതി എന്നിവയെല്ലാം ഫീച്ചർ ചെയ്യും. കേരള ബ്രാൻഡിന് കീഴിൽ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന വ്യവസായികൾക്ക് www.keralabrand.industry.kerala.gov.in എന്ന സർക്കാർ വെബ്സൈറ്റ് വഴി അപേക്ഷിക്കാം.വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ സംസ്ഥാനം നേരത്തെ തന്നെ ആഗോള തലത്തിൽ ബ്രാൻഡായി മാറിയെന്നും ഇനി കേരള ഉത്പന്നങ്ങളും ആ തലത്തിലേക്ക് വളരുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ…
കേരളത്തിലെ ആദ്യത്തെ കാംപസ് ഇൻഡസ്ട്രിയൽ പാർക്കും സോഹോ ആർ ആൻഡ് ഡി സെന്ററും ഐഎച്ച്ആർഡിയുടെ കൊട്ടാരക്കര എൻജിനിയറിംഗ് കോളജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വീടിനടുത്ത് തന്നെ ജോലി ചെയ്യാൻ അവസരമൊരുക്കുന്ന വർക്ക് നിയർ ഹോം സംസ്കാരം പ്രോത്സാഹിപ്പിക്കുക, ഗ്രാമീണ മേഖലയിലും ടയർ2 സിറ്റികളിലും ഹൈ എൻഡ് ടെക്നിക്കൽ തൊഴിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്രം ആരംഭിച്ചത്. എഐ, റോബോട്ടിക്സ് പോലുള്ള ആധുനിക സാങ്കേതിക വിദ്യകളിൽ സോഹോ കോർപറേഷൻ പരിശീലനം നൽകും. തൊഴിലിടം, ഇൻക്യുബേഷൻ, ഗവേഷണ വികസന കേന്ദ്രങ്ങൾ എന്നിവ പാർക്കിൽ ഉണ്ടാകും. വ്യവസായ സംരംഭങ്ങളുമായി നവീന സാങ്കേതിക വിദ്യ സംയോജിപ്പിക്കാൻ ക്യാംപസുകളെ സജ്ജമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.വിദ്യാർഥികൾക്ക് തൊഴിൽനൈപുണ്യം ഉറപ്പാക്കുകയും തൊഴിൽദാതാക്കളായി മാറ്റുകയും ചെയ്യും. കോളജിലെ ലോഞ്ച് എംപവർ ആക്സിലറേറ്റ് പ്രോസ്പർ (LEAP) സെന്ററുകൾ കോ വർക്കിംഗ് സ്പേസാക്കി മാറ്റും. പഠിപ്പിക്കുക സോഹോ ഐടി കമ്പനിയായ…
വിഴിഞ്ഞം തുറമുഖത്ത് അടുത്ത ആറുവർഷത്തിനിടെ എത്തുന്നത് 23,000 കോടി രൂപയുടെ നിക്ഷേപം. ഇതിൽ പകുതി തുറമുഖത്തിന്റെ രണ്ടുംമൂന്നും ഘട്ട വികസനത്തിനാണ്. പാരിസ്ഥിതികാനുമതി ലഭിക്കുന്ന മുറക്ക് ആരംഭിക്കുന്ന നിർമാണം 2028ൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. കരാര് പ്രകാരം പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടം 2045-ലാണ് പൂര്ത്തിയാക്കേണ്ടത്. കരാർ പ്രകാരം തുറമുഖത്തിന്റെ ഒന്നാംഘട്ടം അദാനി പോർട്ട് കമ്പനി 2019 ഡിസംബറിൽ പൂർത്തീകരിക്കണമായിരുന്നു. ഓഖി കടൽ ക്ഷോഭം, കോവിഡ്, കരിങ്കൽ ലഭ്യതയിലെ പ്രതിസന്ധി എന്നിവ കാരണം അതിന് കഴിഞ്ഞില്ല. ഒന്നാം ഘട്ടത്തിന്റെ നിർമാണ കാലാവധി നീട്ടി നൽകണമെന്ന് AVPPL ആവശ്യപ്പെട്ടെങ്കിലും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി (വിസിൽ) തയ്യാറായില്ല. തുടർന്നാണ് ആർബിട്രേഷൻ നടപടികളിലേക്ക് പോയത്. പുതിയ കരാർ പ്രകാരം നിർമാണം പൂർത്തീകരിക്കാൻ ഡിസംബർ മൂന്നുവരെ സമയം അനുവദിച്ചു. വിഴിഞ്ഞം തുറമുഖത്തിന് പിന്തുണയുമായി മന്ത്രിസഭ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിന് കേന്ദ്ര സര്ക്കാര് അനുവദിച്ച 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാകുന്നതിനുള്ള ത്രികക്ഷി കരാര്…