Author: News Desk
ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് സൗജന്യമായി പഠിക്കാൻ അവസരമൊരുക്കി ഒലീവിയ ഫൗണ്ടേഷന്‍ കരിയര്‍ കൗണ്‍സിലര്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് തൃശൂര്‍ ആസ്ഥാനമായ ഒലീവിയ ഫൗണ്ടേഷന്‍ സൗജന്യ പരിശീലനം നല്‍കുന്നത്. രണ്ട് ലെവലുകളിലായി ഒരു ലക്ഷം രൂപയിലധികം മൂല്യമുള്ള ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ (ICC) കോഴ്സാണ് തികച്ചും സൗജന്യമായി പഠിക്കാനാകുന്നത്. കരിയര്‍ കൗണ്‍സിലിങ്ങില്‍ താല്‍പര്യവും അഭിരുചിയുമുള്ള ബിരുദധാരികള്‍ക്ക് കോഴ്സിന് അപേക്ഷിക്കാം. അദ്ധ്യാപന പശ്ചാത്തലമോ സൈക്കോളജി ബിരുദമോ ഉള്ളവര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമില്‍ മുന്‍ഗണന ലഭിക്കും. 14 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എക്സ്‌ക്ലൂസീവ് ട്രെയിനിംഗ് ഉള്‍പ്പെടെ ഒരു മാസത്തെ ഫൗണ്ടേഷന്‍ ലെവലും, 20 മണിക്കൂര്‍ ട്രെയിനിംഗ് ഉള്‍പ്പെടെ ഇന്ററാക്ടിവ് വീഡിയോ പഠനവും ഓണ്‍ലൈന്‍ എക്സാമും ഉള്ള രണ്ട് മാസത്തെ അഡ്വാന്‍സ്ഡ് മാസ്റ്റര്‍ ലെവലും ആണ് ഒലീവിയ ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലുള്ളത്. എഡ് ഗ്ലോബ് പാത്ത്ഫൈന്‍ഡറുമായി സഹകരിച്ചാണ് ഒലീവിയ, ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം നല്‍കുന്നത്. കരിയര്‍ കോച്ചിംഗ്, കരിയര്‍ കൗണ്‍സിംലിംഗ് സ്‌കില്‍സ്, കരിയര്‍…
ആദിത്യ എൽ 1…സൂര്യനെയും ബാഹ്യ വലയങ്ങളെയും കുറിച്ചുള്ള പഠനത്തിനായി ഇന്ത്യ തയാറെടുക്കുന്ന സുപ്രധാന തന്ത്രപ്രധാന സൗര ദൗത്യം. ആദിത്യയുടെ നിർണായകമായ പേ ലോഡുകൾ അന്തിമ പരീക്ഷണ ഘട്ടത്തിലാണ്. ആദിത്യ എൽ1 സയൻസ് വർക്കിങ് ഗ്രൂപ്പിന്റെ മേധാവി ഡോ.ശങ്കരസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ കുതിച്ചു പായുകയാണ് സൗര ദൗത്യം. പതിനഞ്ച് വർഷത്തെ പരിശ്രമം നീണ്ട 15 വർഷത്തെ പരീക്ഷണ നിരീക്ഷണത്തിന് ശേഷമാണ് സൗരദൗത്യം പൂർണ്ണതയിലേക്ക് എത്തുന്നത്. സൂര്യനെക്കുറിച്ചുള്ള ഗവേഷണത്തിനായി ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ 1 പോയന്റിലേക്കാണ് ഇന്ത്യ തങ്ങളുടെ ഉപഗ്രഹം ആദിത്യ എൽ 1 അയയ്ക്കുന്നത്. സൂര്യന്റെ ബാഹ്യവലയങ്ങളെ ക്കുറിച്ചുള്ള പഠനമാണ് ആദിത്യ എൽ 1ന്റെ ലക്ഷ്യം. 2020ൽ തീരുമാനിച്ചിരുന്ന സൗരദൗത്യം കോവിഡ് കാരണം മാറ്റി വെക്കുകയായിരുന്നു. ഈവർഷം ജൂലൈയോടെ പിഎസ്എൽവി മുഖേന വിക്ഷേപിക്കാനാണ് ഐഎസ്ആർഒയുടെ ലക്ഷ്യം. സൂര്യന്റെ അന്തരീക്ഷമായ കൊറോണയെ ക്കുറിച്ചുള്ള പഠനത്തിന് പുറമെ സൗരവാതങ്ങൾ, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്ഷൻ, സൂര്യന്റെ കാന്തികക്ഷേത്രം, സൗര പ്രതിഭാസങ്ങൾ…
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി വെർട്ടിക്കൽ സിറ്റി പദ്ധതിയുമായി ദുബായ്. ഇറ്റാലിയൻ വാസ്തുവിദ്യാ സ്ഥാപനമായ ലൂക്കാ കുർസി ആർക്കിടെക്‌ട്‌സ് ആണ് വേർട്ടിക്കൽ സിറ്റി രൂപ കൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ആകെ ചെലവ് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 2019ൽ ദുബായിൽ നടന്ന നോളജ് ഉച്ചകോടിയിൽ പദ്ധതിയുടെ മാതൃക അവതരിപ്പിച്ചിരുന്നു. 25,000 ആളുകൾക്ക് താമസിക്കാനാകുന്ന, വെള്ളത്തിൽ സ്ഥാപിച്ചിരിക്കുന്ന ടവറിന് ഒന്നിലധികം അണ്ടർവാട്ടർ ഫ്ലോറുകളുമുണ്ട്. സോളാർ പാനലുകൾ, വിന്റ് ടർബൈനുകൾ, കാറ്റാടികൾ തുടങ്ങി പുനരുപയോഗ സാധ്യതയുള്ള ഊർജ്ജ സ്രോതസ്സുകൾ പദ്ധതിയ്ക്കായി വിനിയോഗിച്ചു. ടവറുകളിലുടനീളം ഗ്രീൻ സോണുകളും, മികച്ച വെന്റിലേഷൻ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 180 നിലകളുൾപ്പെടുന്നതാണ് 200,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലുള്ള വെർട്ടിക്കൽ സിറ്റി. അപ്പാർട്ടുമെന്റുകൾ, ഡ്യൂപ്ലക്സുകൾ, വില്ലകൾ, ഓഫീസുകൾ, സ്റ്റോറുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയും ഉൾപ്പെടുന്നു. വെർട്ടിക്കൽ സിറ്റി അഥവാ നിയോം കര, ആകാശം, കടൽ എന്നിങ്ങനെ മൂന്നു ഗതാഗത മാർഗങ്ങളിലൂടെ വെർട്ടിക്കൽ സിറ്റിയിലേയ്ക്കുള്ള പ്രവേശനം സാധ്യമാകും. NEOM എന്നാണ് പുതിയ നഗരമാതൃകയ്ക്ക് നൽകിയിരിക്കുന്ന പേര്.…
കാർബൺ ഫുട്പ്രിന്റ് കുറയ്ക്കാൻ ചാണകത്തിൽ നിന്ന് നിർമിച്ച ബയോഗ്യാസ് വാഹനങ്ങളിൽ ഇന്ധനമാക്കാൻ മാരുതി സുസുക്കി കാർബൺ ഫുട്പ്രിന്റ് കുറയ്ക്കാൻ ജനപ്രിയവാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ പുതിയ സൊല്യൂഷൻ. ചാണകത്തിൽ നിന്ന് നിർമിച്ച ബയോഗ്യാസ് വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കാനാണ് മാരുതി സുസുക്കിയുടെ പദ്ധതി. CNG വാഹന വിപണിയിൽ 70 ശതമാനം വാഹനങ്ങളിലും ചാണകത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ബയോഗ്യാസ് ഉപയോഗിക്കാനാണ് നീക്കം. 2024 പകുതിയോടെ ചാണക ബയോഗ്യാസ് ഉൽപ്പാദനം ആരംഭിക്കാൻ സുസുക്കി പദ്ധതിയിട്ടിട്ടുണ്ട്. കാറുകൾക്ക് ഇന്ധനമാകാൻ ചാണകത്തിൽ നിന്നുളള ബയോഗ്യാസ് ഉപയോഗിക്കുന്നതുൾപ്പെടെയുള്ള ബഹുമുഖ സമീപനത്തിലൂടെ കാർബൺ ഫുട്പ്രിന്റ് കുറയ്ക്കാൻ മാരുതി സുസുക്കി പ്രവർത്തിക്കുന്നു. മൊത്തത്തിലുള്ള നിർമാണത്തിൽ ബിഇവികളുടെയും എച്ച്ഇവികളുടെയും വിഹിതം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആഗോള റോഡ്മാപ്പ് സുസുക്കി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വലിയതോതിൽ ഇന്റേണൽ കമ്പസ്റ്റ്യൻ എഞ്ചിനെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ വിപണിയിൽ, ശുദ്ധമായ ഇന്ധന ഓപ്ഷനുകൾ ഉപയോഗിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. സിഎൻജിയും എത്തനോളും ഇതിനകം ഉപയോഗത്തിലുണ്ടെങ്കിലും, കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിൽ അടുത്ത പ്രധാന പങ്ക് ചാണകത്തിൽ…
ഗോതമ്പ് മാവിന് 3000 രൂപ..സവാളയ്ക്ക് 500 % വിലവർദ്ധിച്ചു, വൈദ്യുതി ഇല്ല ഭീകരപ്രവർത്തനം തകൃതി. തകർന്നടിഞ്ഞു പാകിസ്ഥാൻ, എന്നിട്ടും ഇറക്കുമതി ചെയ്യുന്നത് ആഢംബരകാറുകൾ ! ഇസ്ലാമാബാദ്: ഒരു ഡോളറിന് 250, ബ്രിട്ടീഷ് പൗണ്ടിനു 310 എന്ന കുത്തനെ ഇടിഞ്ഞ മൂല്യവുമായി പാകിസ്ഥാനീ രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ പാകിസ്താനി സമ്പദ്‌വ്യവസ്ഥക്കേറ്റ മറ്റൊരു കനത്ത തിരിച്ചടി. ഭക്ഷണത്തിന് നാട്ടിലിപ്പോൾ എങ്ങും തമ്മിൽ തല്ലും പിടിച്ചുപറിയും സാധാരണമായി. ഗോതമ്പ് പൊന്നുപോലെ വിളഞ്ഞിരുന്ന നാട്ടിലിപ്പോൾ ധാന്യം കണി കാണാനില്ല. വില കൂടിയത് കാരണം പണ്ടേ ജനത്തിന് തേയില നിഷേധിച്ച രാജ്യമാണിത്. ഒരു കിലോ ഗോതമ്പ് മാവിന് 3000 രൂപ..സവാളയ്ക്ക് 500 ശതമാനം വിലവർദ്ധിച്ചു. വൈദ്യുതി കണി കാണാൻ പോലുമില്ല. വാങ്ങാൻ പണമില്ല. 21 കോടി ജനതയാണ് കടുത്ത ദുരിതത്തിൽ ആയിരിക്കുന്നത്. പാക്കിസ്ഥാൻ സാമ്പത്തിക പ്രതിസന്ധിയുടെ കാണാക്കയത്തിൽ ആണ്. തടഞ്ഞു വച്ചിരിക്കുന്ന 6.5 ബില്യൺ ഡോളർ ഐഎം എഫ് സഹായം നേടി എടുക്കാനുള്ള പാക്കിസ്ഥാൻ ഭരണകൂടം കൊണ്ടുവന്ന സാമ്പത്തിക…
മാനുവൽ സ്‌കാവെഞ്ചിംഗ് (Manual scavenging) നിയമവിരുദ്ധമാണെങ്കിലും ഇന്ത്യയിൽ അത് നിർബാധം തുടരുന്ന ഗുരുതരമായ ഒരു പ്രശ്നമാണ്. സർക്കാർ രേഖകൾ പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 330 പേരാണ് തോട്ടിപ്പണി മൂലം മരിച്ചത്. തോട്ടിപ്പണിക്കാരുടെ പുനരധിവാസ പദ്ധതി ഒഴികെ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളുടെ ക്ഷേമം കണക്കിലെടുത്തുള്ള സർക്കാർ പദ്ധതികളോ നയങ്ങളോ ഇല്ല. ഇതിന് കാരണം Prohibition of Employment as Manual Scavengers and their Rehabilitation Act, 2013 മാനുവൽ സ്കാവഞ്ചിംഗ് നിയമവിരുദ്ധമായി കണക്കാക്കുന്നതിനാലാണ്. ഭാവേഷ് നാരായണി (Bhavesh Narayani), ദിവാൻഷു കുമാർ (Divanshu Kumar), മൊയ്‌നക് ബാനർജി (Moinak Banerjee), ലിൻഡ ജാസ്‌ലിൻ (Linda Jasline) എന്നിവർ ചേർന്ന് 2020-ൽ ആരംഭിച്ച ചെന്നൈ ആസ്ഥാനമായുള്ള റോബോട്ടിക്‌സ് സ്റ്റാർട്ടപ്പ് Solinas മാനുവൽ സ്‌കാവെഞ്ചിംഗ് ഒഴിവാക്കി സിറ്റികൾ സ്മാർട്ട് ആക്കുന്ന റോബോട്ടുകളെ സൃഷ്ടിക്കുന്നു. സംരംഭകർക്കായുള്ള റിയാലിറ്റി ഷോയായ ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 2 ന്റെ (Shark Tank India Season…
പൂർണ്ണമായും പ്രവർത്തനക്ഷമമായ 4G നെറ്റ്‌വർക്ക് ഇല്ലാത്ത ഇന്ത്യയിലെ ഏക ടെലികോം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ആണ്. പൂർണ്ണമായും പ്രവർത്തനക്ഷമമായ 4G നെറ്റ്‌വർക്ക് ഇല്ലാത്ത ഇന്ത്യയിലെ ഏക ടെലികോം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ആണ്. പ്രാദേശികമായി സൃഷ്ടിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് 4G, 5G സേവനങ്ങൾ അവതരിപ്പിക്കാനാണ് പൊതുമേഖലാ ടെലികോം ശ്രമിക്കുന്നത്. 50 റേഡിയോ യൂണിറ്റുകളുമായി അടുത്ത മാസം മുതൽ, പ്രാദേശികമായി രൂപകൽപ്പന ചെയ്‌ത 4G ലൈവ് നെറ്റ്‌വർക്കിൽ പരീക്ഷിക്കാൻ ബിഎസ്എൻഎൽ തയ്യാറെടുക്കുകയാണ്. 15,000–16,000 കോടി രൂപ ചെലവിൽ 100,000 4G സൈറ്റുകൾ ലോഞ്ച് ചെയ്യാനാണ് ബിഎസ്എൻഎൽ ഉദ്ദേശിക്കുന്നത്. സ്റ്റാറ്റിക് നെറ്റ്‌വർക്കിലൂടെ ഉപകരണങ്ങളുടെ പരിശോധന ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS), സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (C-DOT) എന്നിവയുമായി സഹകരിച്ച് സൃഷ്ടിച്ച ഈ ഉപകരണങ്ങൾ ഒരു സ്റ്റാറ്റിക് നെറ്റ്‌വർക്കിലൂടെ ഒരേസമയം 10 ദശലക്ഷം കോളുകൾ കൈകാര്യം ചെയ്യാൻ പ്രാപ്‌തമാണെന്ന് മുമ്പ് തെളിയിക്കപ്പെട്ടിട്ടുണ്ട്. ലൈവ് നെറ്റ്‌വർക്കിൽ ടെക്നോളജി തൃപ്തികരമായ…
ടൂറിസവും ബിസിനസ്സും ലക്ഷ്യമിട്ട് ഗൾഫ് കൂടുതൽ മുന്നൊരുക്കത്തിൽ ടൂറിസം ലക്ഷ്യമിട്ട് മിഡിൽ ഈസ്റ്റ് ഹോട്ടലുകൾ ടൂറിസവും ബിസിനസ് കണക്റ്റിവിറ്റിയും ലക്ഷ്യമിട്ട് 1,23,000 ഹോട്ടൽ മുറികളുമായി മിഡിൽ ഈസ്റ്റ് മുന്നിൽ. ടൂറിസം നിക്ഷേപം ഏറ്റവും കൂടുതൽ സൗദിയിലും യുഎഇയിലും. ലോകത്ത് ടൂറിസത്തിന് ഇപ്പോൾ ഏറ്റവും കൂടുതൽ നിക്ഷേപം നടക്കുന്ന സൗദിയിലും UAEയിലുമാണ് ഹോട്ടൽ ശൃഖലകൾ അധികവും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗൾഫ് ഉൾപ്പെടുന്ന മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ 2,38,635 ഹോട്ടൽ മുറികളാണ് 2022 ഡിസംബർ വരെ മാത്രം നിർമ്മാണത്തിലിരിക്കുന്നത്. ടൂറിസം ലക്ഷ്യമിട്ട് വൻതോതിൽ ഹോട്ടൽ മുറികളൊരുക്കുന്നത് സൗദി അറേബ്യയാണ്. നാൽപതിനായിരത്തോളം ലക്ഷ്വറി റൂമുകളുമായി സൗദി അറേബ്യ മുന്നിൽ, ഇരുപത്തി ഏഴായിരത്തോളം ഹോട്ടൽ റൂമുകളുടെ പണി നടക്കുന്ന യുഎഇ തൊട്ട് പിന്നിലുണ്ട്. ടൂറിസവും ബിസിനസ്സും ലക്ഷ്യമിട്ട് ഹോട്ടൽ സമുച്ചയങ്ങൾ ഒരുക്കുന്ന നിർമ്മാണ തോതിൽ അമേരിക്കയും യൂറോപ്പും ഇടിവ് കാണിക്കുമ്പോഴാണ് സൗദിയും യുഎഇയും മുന്നേറുന്നത് ദുബായിലെ ഹോട്ടലുകളിൽ ഇനി മദ്യമൊഴുകും മദ്യ നികുതി 30% കുറച്ചു, ദുബായിലെ ഹോട്ടലുകളിൽ…
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾക്ക് സാക്ഷ്യം വഹിച്ച ക്യാപ്റ്റൻ, ബിസിനസ്സിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാൾ, കായികരംഗം കണ്ട മികച്ച ഫിനിഷർ എന്നിങ്ങനെ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് നൽകാനുള്ള വിശേഷണങ്ങൾ ഏറെയാണ്. എന്നാൽ ഇപ്പോഴിതാ, സിനിമാ നിർമ്മാണ രംഗത്തേക്ക് കൂടി കടന്നിരിക്കുകയാണ് താരം. ധോണിയുടെ സിനിമാ നിർമ്മാണക്കമ്പനിയായ ധോണി എന്റർടെയ്മെന്റ്സ് നിർമ്മിക്കുന്ന ആദ്യ സിനിമ പ്രഖ്യാപിച്ചു. ലെറ്റ്സ് ഗെറ്റ് മാരീഡ് എന്നാണ് തമിഴ് ഭാഷയിൽ ഒരുക്കുന്ന ചിത്രത്തിന്റെ പേര്. നവാഗത സംവിധായകൻ രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന ലെറ്റ്സ് ഗെറ്റ് മാരീഡിന്റെ കഥ ഒരുക്കിയത് ധോണിയുടെ ഭാര്യ കൂടിയായ സാക്ഷിയാണ്. ഹരീഷ് കല്യാൺ, നദിയ, ഇവാന, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിശ്വജിത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് സംവിധായകൻ രമേഷ് തമിഴ്മണി തന്നെയാണ് സംഗീതം ഒരുക്കുന്നത്. മുഖ്യധാരാ ചലച്ചിത്രനിർമ്മാണത്തിലേക്കുള്ള ധോണി എന്റർടെയ്ൻമെന്റിന്റെ ചുവടുവെപ്പിനെ അടയാളപ്പെടുത്തുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്‌നർ ആയിരിക്കും. ചെന്നൈയിൽ…
യുഎസ് ആസ്ഥാനമായുള്ള Hindenburg റിസർച്ചിന്റെ വാദങ്ങൾ തളളി അദാനി ഗ്രൂപ്പ് യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ചിന്റെ (Hindenburg Research) അക്കൗണ്ടിംഗ് അന്വേഷണത്തെ നിരാകരിച്ച് അദാനി എന്റർപ്രൈസസ് (Adani Enterprises). Hindenburg റിസർച്ചിന്റെ അന്വേഷണവും അവകാശവാദങ്ങളും വസ്തുതാവിരുദ്ധമെന്ന് അദാനി ഗ്രൂപ്പ് അവകാശപ്പെട്ടു. ഗ്രൂപ്പിലെ ഒമ്പത് ലിസ്റ്റഡ് കമ്പനികളിൽ എട്ടെണ്ണം പ്രമുഖമായ ആറ് ഓഡിറ്റിംഗ് സ്ഥാപനങ്ങളിലൊന്നാണ് ഓഡിറ്റ് ചെയ്യുന്നതെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് 4 ട്രില്യൺ രൂപ നഷ്ടമായ സാഹചര്യത്തിലാണ് വിശദമായ പ്രസ്താവന ഇറക്കിയത്. ഗ്രൂപ്പിന്റെ പ്രസ്താവന പ്രകാരം, Adani Ports & SEZ, Adani Transmission എന്നിവ ഡിലോയിറ്റ് ഹാസ്കിൻസ് & സെൽസ് (Deloitte Haskins & Sells) ഓഡിറ്റ് ചെയ്യുന്നു. SRBC & C. (EY) ആണ് അദാനി പവറും അദാനി ഗ്രീൻ എനർജിയും ഓഡിറ്റ് ചെയ്യുന്നത്. ഇത് ഒരു ഇൻകുബേറ്ററാണെന്നും വിവിധ മേഖലകളിൽ ബിസിനസുകളുണ്ടെന്നും എട്ട് ജൂറിസ്ഡിക്ഷനിൽ അനുബന്ധ സ്ഥാപനങ്ങളും അസോസിയേറ്റുകളും…