Author: News Desk

EmaraTax-നെ കുറിച്ച് ബിസിനസുകളും വ്യക്തികളും അറിഞ്ഞിരിക്കേണ്ടവ യുഎഇയിൽ 2023 ജൂൺ മുതൽ കോർപ്പറേറ്റ് നികുതി നടപ്പാക്കി തുടങ്ങും. ബിസിനസ് സ്ഥാപനങ്ങളുടെ ലാഭത്തിൽ നിന്ന് നേരിട്ട് ഈടാക്കുന്ന നികുതിയാണ് കോർപ്പറേറ്റ് നികുതി. നികുതിക്ക് വിധേയരായ വ്യക്തികളും ബിസിനസുകളും അവരുടെ ആദ്യ സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ 9 ശതമാനം കോർപ്പറേറ്റ് നികുതിക്ക് വിധേയമാകുമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. യുഎഇയുടെ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) ഡിജിറ്റൽ നികുതി സേവനങ്ങൾക്കായുള്ള EmaraTax പ്ലാറ്റ്ഫോം വഴി കോർപ്പറേറ്റ് നികുതിയുടെ പ്രാരംഭ രജിസ്ട്രേഷൻ ആരംഭിച്ചു. കോർപ്പറേഷനുകളുടെയും ബിസിനസുകളുടെയും നികുതി സംബന്ധിച്ച 2022-ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 47, 2023 ജൂൺ 1-നോ അതിനു ശേഷമോ ആരംഭിക്കുന്ന അവരുടെ ആദ്യ സാമ്പത്തിക വർഷത്തിന്റെ ആരംഭം മുതൽ നികുതി വിധേയരായ വ്യക്തികളും ബിസിനസുകളും ഒമ്പത് ശതമാനം കോർപ്പറേറ്റ് നികുതി നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നു. എന്താണ് EmaraTax ഡിജിറ്റൽ പ്ലാറ്റ്ഫോം? FTA- ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ EmaraTax യുഎഇ നികുതിദായകർക്ക് FTA-യുടെ…

Read More

ഇന്ത്യയുടെ കൽവാരി ക്ലാസ് അന്തർവാഹിനികളിൽ അഞ്ചാമത്തേതായ ഐഎൻഎസ് വാഗിർ മുംബൈയിൽ കമ്മീഷൻ ചെയ്തു. നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ആത്മനിർഭർ ഭാരത് ദൗത്യത്തിന്റെ ഭാഗമായി മുംബൈ മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ആണ് കൽവാരി ക്ലാസ് അന്തർവാഹിനികൾ ഇന്ത്യയിൽ നിർമ്മിക്കുന്നത്. ശത്രുക്കളുടെ റഡാറിന് കീഴിൽ വരില്ല എന്നതാണ് ഐഎൻഎസ് വാഗിറിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്വയം ഓക്സിജൻ ഉണ്ടാക്കാനുള്ള കഴിവ് ഉള്ളതുകൊണ്ടു തന്നെ അന്തർവാഹിനിയ്ക്ക് 50 ദിവസത്തോളം വെള്ളത്തിൽ നിലനിൽക്കാനാകും. 2022 ഫെബ്രുവരിയിൽ തന്നെ വാഗിർ, ആദ്യ കടൽ യാത്ര പൂർത്തിയാക്കിയിരുന്നു. കടലിനുള്ളിൽ 350 മീറ്റർ വരെ താഴ്ചയിൽ കുഴിബോംബുകൾ സ്ഥാപിക്കാൻ കഴിവുള്ളവയാണ് ഈ മുങ്ങിക്കപ്പലുകൾ. 1973ലാണ് വാ​ഗിർ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ ഭാ​ഗമായത്, ഇത് 2001ൽ ഡീ കമ്മീഷൻ ചെയ്തിരുന്നു. 24 മാസത്തിനുള്ളിൽ ഇന്ത്യൻ നാവികസേനയിൽ ചേരുന്ന മൂന്നാമത്തെ അന്തർവാഹിനിയാണിത്. വാ​ഗിറിലുണ്ട് ടോപ്പ് സെൻസറുകൾ ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന ആക്രമണകാരിയായ വാഗിർ എന്ന മത്സ്യത്തിന്റെ പേരാണ് അന്തർവാഹിനികൾക്ക്…

Read More

 2023 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച പുതിയ മാരുതി സുസുക്കി ജിംനി എസ്യുവിയ്ക്ക് രണ്ട് ആഴ്ചയ്ക്കുള്ളിൽ ലഭിച്ചത് 3,000 ബുക്കിംഗുകൾ. ആദ്യം 11,000 രൂപയുണ്ടായിരുന്ന മാരുതിയുടെ ബുക്കിംഗ് ചെലവ് ഇതോടെ 25,000 രൂപയായി വർധിച്ചു. ഓൺലൈൻ വഴിയോ കമ്പനി വെബ്സൈറ്റ് വഴിയോ ഉപയോക്താവിന് വാഹനം ബുക്ക് ചെയ്യാം. ഒരു മാസത്തിനുള്ളിൽ 1,000 യൂണിറ്റ് ജിംനി എസ്‌യുവി നിർമ്മിക്കാൻ മാരുതി പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 134 Nm ടോർക്ക് ഉൽപ്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ജിംനിക്ക് കരുത്തേകുന്നു. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ, 4-സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ എന്നീ ഫീച്ചറുകളും ജിംനിയ്ക്കുണ്ട്. മാരുതി സുസുക്കിയുടെ ഈ 5-ഡോർ പതിപ്പിന്റെ വില 2023 ഏപ്രിൽ മാസം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർഖ എന്നിവയാണ് വിപണിയി‌ൽ മാരുതി സുസുക്കി ജിംനിയുടെ പ്രധാന എതിരാളികൾ. ജിംനി വന്ന വഴി മാരുതി സുസുക്കിയുടെ എക്കാലത്തെയും മികച്ച കാറുകളിലൊന്നായി അറിയപ്പെടുന്ന ജിംനി, 1970കൾ മുതൽ തന്നെ വിൽപ്പന നടത്തുന്നുണ്ട്. ഇപ്പോൾ അതിന്റെ നാലാം തലമുറ മോഡലാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. രണ്ടാം തലമുറ മോഡലായ…

Read More

റിലയൻസ് ജിയോ 50 നഗരങ്ങളിലായി ട്രൂ 5G സേവനങ്ങളുടെ എക്കാലത്തെയും വലിയ ലോഞ്ച് പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യയിലെ 184 നഗരങ്ങളിലെ ജിയോ ഉപയോക്താക്കൾ ഇപ്പോൾ ജിയോ ട്രൂ 5ജി സേവനങ്ങൾ ആസ്വദിക്കുന്നു. ഈ നഗരങ്ങളിൽ മിക്കയിടത്തും 5G സേവനങ്ങൾ ആരംഭിക്കുന്ന ആദ്യത്തെയും ഏക ഓപ്പറേറ്ററുമായി റിലയൻസ് ജിയോ മാറി. കേരളത്തിൽ ആലപ്പുഴ ടൗണിലും ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ എത്തി. ഇതോടെ ജിയോയുടെ 5ജി സേവനങ്ങൾ കേരളത്തിൽ 12 പ്രധാന നഗരങ്ങളിൽ എത്തിക്കഴിഞ്ഞു – കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ഗുരുവായൂർ, കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിലായി Jio’s True 5G services have reached Alappuzha town in Kerala. Now, 12 major towns in Kerala, including Kochi, Thiruvananthapuram, Thrissur, Kozhikode, Cherthala, Guruvayur, Kannur, Kollam, Kottayam, Malappuram, Palakkad, and Alappuzha districts, have access…

Read More

ഇന്ത്യയിൽ ഇപ്പോൾ ഉയർന്നു കേൾക്കുന്നത് EV വിപ്ലവമാണ്. ആഡംബര മികവിലും ഊർജ ലാഭത്തിലും മുന്നിൽ തന്നെ നിൽക്കുന്നു മുൻനിര വാഹന നിർമാതാക്കളായ ടൊയോട്ട, ലെക്സസ്, ബി എം ഡബ്ള്യു ബ്രാൻഡുകളുടെ എംപിവി അടക്കം ഇലക്ട്രിക് കാറുകൾ, ഇലക്ട്രിക് സ്കൂട്ടറുകൾ, ഇലക്ട്രിക് ബസ്സുകൾ തുടങ്ങിയവ. എന്നാൽ കേട്ടോളൂ, മണിക്കൂറുകൾ സമയമെടുത്ത് ഇവി വാഹനങ്ങളുടെ ബാറ്ററി ചാർജ് ചെയ്തു യാത്ര തുടരേണ്ട ആ അവസ്ഥകൂടി ഇതാ മാറാൻ പോകുന്നു. അതെ. ഇനി വരുന്നത് അലുമിനിയം ഊർജ വിപ്ലവം ആണ്. സാക്ഷാൽ അലൂമിനിയം എയർ ടെക്‌നോളജി.. ഇന്ത്യയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ഈ ഗവേഷണം പൂർത്തിയാകുന്നതോടെ ഇവി വാഹനങ്ങളിലെ ഇലക്ട്രിക് ബാറ്ററികൾക്കു ഇനി ഊർജം നൽകുക അലൂമിനിയം എയർ ടെക്‌നോളജിയാകും. ചെയ്യേണ്ടത് ഇത്രമാത്രം. പെട്രോൾ പമ്പിൽ ചെന്ന് തങ്ങളുടെ ഇലക്ട്രിക്ക് കാറിലെ അലൂമിനിയം ബോക്സ് മാറ്റി വയ്ക്കുക. എന്നിട്ടു യാത്ര തുടരുക. Latest EV News Articles വരുന്നു അലൂമിനിയം വിപ്ലവം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ…

Read More

ഐടി പാർക്കുകളിലെ നിക്ഷേപ വർധന ലക്ഷ്യമിട്ട് സ്വകാര്യ ഡെവലപ്പർമാരുമായി സഹകരിച്ചു പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ. തിരുവനന്തപുരം ടെക്‌നോപാർക്കിൽ 1,600 കോടി രൂപയുടെ സംയോജിത ടൗൺഷിപ്പ് പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ തത്ത്വത്തിൽ അംഗീകാരം നൽകി. സംസ്ഥാനത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതൽ ഐടി പാർക്കുകൾ വികസിപ്പിക്കാനാണ് തീരുമാനം. ആഗോള ഐടി കമ്പനികളിൽ നിന്നുള്ള നിക്ഷേപം ഉറപ്പാക്കാൻ സ്വകാര്യ ഡെവലപ്പർമാർക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എംബസി ടോറസ് ടെക് സോൺ, ടെക്നോപാർക്കിലെ ബ്രിഗേഡ്, കാർണിവൽ ഐടി കെട്ടിടങ്ങൾ എന്നിവ നിലവിൽ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പ്രവർത്തിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2026 ഓടെ ഐടി ആവശ്യങ്ങൾ ക്കായി കുറഞ്ഞത് 10 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള സൗകര്യങ്ങൾ നിർമ്മിക്കും. നിലവിൽ, സംസ്ഥാനത്തെ ഐടി പാർക്കുകൾക്ക് 20 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. 4.5 ഏക്കർ സ്ഥലത്ത് ഐടി, ഐടി അനുബന്ധ സേവനങ്ങൾക്കായി ഓഫീസ് സ്‌പേസ് നിർമ്മിക്കാൻ നിലവിൽ ഡെവലപ്പറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 400 കോടി ചെലവിൽ 8 ലക്ഷം ചതുരശ്രയടി…

Read More

ബജറ്റ് 2023 പരി​ഗണിക്കേണ്ട സാങ്കേതിക മേഖലയിലെ ചില പ്രധാന വെല്ലുവിളികൾ കേന്ദ്ര ബജറ്റ് 2023 ഫെബ്രുവരി ഒന്നിന് ലോക്‌സഭയിൽ അവതരിപ്പിക്കും. ബജറ്റ് പരിഗണിക്കേണ്ട ടെക് മേഖലയിലെ പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ്? ഒന്നു നോക്കാം. ബ്യൂറോക്രസിയും നിയന്ത്രണങ്ങളും ഇന്ത്യ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച വിപണിയാണെങ്കിലും, അതിന്റെ അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്തുടനീളം പൂർണ്ണമായും വികസിച്ചിട്ടില്ല. ഇത് സ്ഥാപനങ്ങൾക്ക് വലിയ തടസ്സമാണ്. ഇന്ത്യയിൽ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനും നടത്തുന്നതിനുമുള്ള മറ്റൊരു വെല്ലുവിളി ബ്യൂറോക്രസിയും നിയന്ത്രണങ്ങളുമാണ്. ഒട്ടനവധി ബിസിനസ്സുകൾ ബ്യൂറോക്രസിയുടെ വലയിൽ കുടുങ്ങുകയും മുന്നോട്ട് നീങ്ങാൻ പ്രയാസപ്പെടുകയും ചെയ്യുന്നു. ഡിജിറ്റൽ വിഭജനം ഡിജിറ്റൽ, ഭാവിയാണ് എന്നതിൽ സംശയമില്ല. ഡിജിറ്റൽ അഡോപ്ഷന് ഇന്ത്യ ഇനിയും സജ്ജമാകേണ്ടതുണ്ട്. അത് നേടുന്നതിന്, രാജ്യത്ത് നിലനിൽക്കുന്ന ഡിജിറ്റൽ വിഭജനം ഇന്ത്യ പരിഹരിക്കണം. സാങ്കേതികവിദ്യയുടെയും അവബോധത്തിന്റെയും കാര്യത്തിൽ, രാജ്യത്തെ ഗ്രാമീണവും വിദൂരവുമായ പ്രദേശങ്ങൾ ഏറെ പിന്നിലാണ്. ESG-യിൽ നിക്ഷേപിക്കുന്ന സ്ഥാപനങ്ങൾക്ക് മൂലധന സബ്‌സിഡികൾ, ഗ്രാന്റുകൾ അല്ലെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ അനുവദിക്കുന്നതും…

Read More

ഡോക്ക് ലാമിനടുത്തു ചൈനയുമായുള്ള അതിർത്തിയിൽ ഇന്ത്യ S- 400 വ്യോമപ്രതിരോധ സ്ക്വാഡ്രൺ വിന്യസിച്ചു കഴിഞ്ഞു. അതിർത്തിയിൽ പഴുതടച്ച സൈനിക വ്യോമ നിരീക്ഷണത്തിൽ ഇന്ത്യ വിട്ടുവീഴ്ചയ്ക്കുമില്ല. കാരണം ചൈനീസ് വിമാനങ്ങളും, ഡ്രോണുകളും അതിർത്തിക്കപ്പുറത്തു നിന്ന് ഇന്ത്യയിലേക്ക് ഇടയ്ക്കിടയ്ക്ക് എത്തിനോക്കുന്നുണ്ട് എസ് 400 നിരീക്ഷണം പ്രവർത്തനക്ഷമമായതിനാൽ ഇനി ചൈനീസ് വിമാനങ്ങൾ അതിർത്തി കടന്നാൽ മറുപടി ഉടൻ തന്നെ നൽകും. അതിനു ഇടവരുത്താതെ തന്നെ അതിർത്തിയിൽ വ്യോമസുരക്ഷ ശക്തമാക്കുകയാണ് ഇന്ത്യ. അതിനായി ഇന്ത്യൻ വ്യോമസേന വീണ്ടും തയാറെടുക്കുകയാണ്, പ്രളയ് (Pralay) ആകാശ അഭ്യാസവുമായി. അഭ്യാസം തുടങ്ങാൻ പ്രളയ് വടക്കുകിഴക്കൻ മേഖലയിലെ എല്ലാ പ്രധാന വ്യോമതാവളങ്ങളും ഉൾപ്പെടുത്തി പ്രളയ്അഭ്യാസം നടത്തുവാൻ ഒരുങ്ങുകയാണ് ഇന്ത്യൻ വ്യോമസേന. അടുത്ത ദിവസങ്ങളിൽ ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം അഭ്യാസം നടത്താനാണ് ഉദ്ദേശിക്കുന്നത്. റഫാൽ, SU -30 ജെറ്റുകൾ, ട്രാൻസ്‌പോർട്ട് വിമാനങ്ങൾ, മറ്റ് പ്രധാന യുദ്ധവിമാനങ്ങൾ എന്നിവ വ്യോമ അഭ്യാസത്തിൽ പങ്കെടുക്കും. റാഫേൽ, സുഖോയ് വിമാനങ്ങളുടെ വിവിധ തരം വ്യോമ അഭ്യാസങ്ങൾക്കാകും…

Read More

ChatGPT ഈയിടെയായി ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നത് Google-നെ സമ്മർദ്ദത്തിലാക്കുന്നതായി റിപ്പോർട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ട്, ChatGPT കഴിഞ്ഞ കുറച്ച് മാസങ്ങളായി സാങ്കേതിക ലോകത്തെ ചർച്ചാവിഷയമാണ്. കാരണം ആളുകൾക്ക് അവർക്കാവശ്യമായ വിവരങ്ങൾ മനസ്സിലാക്കാവുന്ന രീതിയിൽ നൽകാൻ ഇതിന് കഴിയുമെന്ന് Engadget റിപ്പോർട്ട് ചെയ്യുന്നു. ChatGPT ഈയിടെയായി ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നത് Google-നെ സമ്മർദ്ദത്തിലാക്കുന്നതായി റിപ്പോർട്ടുണ്ട്. ഗൂഗിളിൽ നിന്ന് ചാറ്റ്ബോട്ട് വിപണി ഏറ്റെടുത്തുകൊണ്ട്, ഓപ്പൺ AIയുടെ ചാറ്റ്ജിപിടി മുന്നേറുന്നതായി റിപ്പോർട്ടുകൾ പറയുന്നു. പ്രതിരോധമെന്നോണം 20-ലധികം പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും അതിന്റെ സെർച്ച് എഞ്ചിന്റെ ചാറ്റ്ബോട്ട്-മെച്ചപ്പെടുത്തിയ പതിപ്പ് അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. നൂതന സാങ്കേതികവിദ്യയും ലളിതമായ രൂപകൽപ്പനയും ഉപയോഗിച്ച്, ChatGPT അതിവേഗം ഇടം നേടുന്നു. ഇതിന് മറുപടിയായി, ഗൂഗിൾ AI സെർച്ച് എഞ്ചിന്റെ പതിപ്പ് വികസിപ്പിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഈ വർഷം മേയിൽ നടക്കുന്ന Google I/O 2023 ഇവന്റിൽ ഏകദേശം 21 പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടെക് ഭീമൻ. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്,…

Read More

രാജ്യത്തെ ഏറ്റവും വലിയ വാഹന പ്രദർശന മേളയായ 2023 ഓട്ടോ എക്സ്പോയിലെത്തിയത് റെക്കോർഡ് സന്ദർശകർ. റിപ്പോർട്ടുകൾ പ്രകാരം, 6.36 ലക്ഷം സന്ദർശകർ അഞ്ചു ദിവസത്തിനുള്ളിൽ എക്സ്പോയിലെത്തി 2023 ജനുവരി 11നാണ് ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാർട്ടിൽ പ്രദർശനം ആരംഭിച്ചത്. ജനുവരി 13 മുതൽ പൊതുജനങ്ങൾക്കായി എക്സ്പോ തുറന്നു നൽകി. 2020ൽ നടന്ന മുൻ ഓട്ടോ എക്‌സ്‌പോയിൽ 6.08 ലക്ഷം സന്ദർശകരാണ് പങ്കെടുത്തത്. മാരുതി സുസുക്കി ജിംനി, ടാറ്റ സിയേറ, സഫാരി ഇവി തുടങ്ങിയവയാണ് എക്സ്പോയിലെ ജനപ്രിയ ലോഞ്ചുകൾ. ആകെ 82 ലധികം വാഹനങ്ങൾ എക്സ്പോയിൽ പ്രദർശിപ്പിച്ചതായാണ് കണക്ക്. ടാറ്റ കൺസെപ്റ്റ് ഇവി, ഹ്യുണ്ടായ് ഐക്കണിക്ക് 5 ഇവി, കിയ EV 9 എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹൈലൈറ്റുകൾ എന്നിരുന്നാലും, അടുത്ത ദിവസം, മാരുതി സുസുക്കി ഏറെക്കാലമായി കാത്തിരുന്ന ജിംനി എസ്‌യുവിയും, ബലേനോ അധിഷ്‌ഠിത ഫ്രോങ്‌സ് എസ്‌യുവിയും അനാവരണം ചെയ്തുകൊണ്ട് ശ്രദ്ധ പിടിച്ചു പറ്റി. ഇതുകൂടാതെ, പാസഞ്ചർ, വാണിജ്യ വാഹനങ്ങൾ ഉൾപ്പെടെ…

Read More