Author: News Desk

2026 നും 2028 നും ഇടയിൽ കുറഞ്ഞത് അഞ്ച് കമ്പനികളുടെ ഓഹരികൾ പൊതുജനങ്ങൾക്ക് വിൽക്കാനാണ് അദാനിയുടെ പദ്ധതി കണ്ണടച്ച് തുറക്കുന്ന നിമിഷത്തിൽ അസാധാരണമായ വളർച്ചയാണ് അദാനി ​ഗ്രൂപ്പ് നേടിയത്. നിലവിൽ ​ഗൗതം അദാനി (Gautam Adani) ഇന്ത്യയിലെ ഏറ്റവും ധനികനും ഏറ്റവും വലിയ വ്യവസായ സാമ്രാജ്യങ്ങളിലൊന്നിന്റെ അധിപനുമാണ്. ഗൗതം അദാനി 2028 ഓടെ 5 ഐപിഒകൾ പ്ലാൻ ചെയ്യുന്നുവെന്നതാണ് ഇപ്പോൾ ബിസിനസ് ലോകത്തെ ചർച്ചാവിഷയം. അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ അഞ്ച് ഗ്രൂപ്പ് കമ്പനികളുടെ പൊതു ലിസ്റ്റിംഗാണ് അദാനി ഗ്രൂപ്പ് (Adani Group) ആസൂത്രണം ചെയ്യുന്നത്. ഇത് പോർട്ട്-ടു-പവർ സാമ്രാജ്യത്തെ വായ്പാ അനുപാതം മെച്ചപ്പെടുത്താനും നിക്ഷേപക അടിത്തറ വിശാലമാക്കാനും സഹായിക്കുമെന്ന് കരുതുന്നു. 2026 നും 2028 നും ഇടയിൽ കുറഞ്ഞത് അഞ്ച് കമ്പനികളുടെ ഓഹരികൾ പൊതുജനങ്ങൾക്ക് വിൽക്കാനാണ് അദാനിയുടെ പദ്ധതി.“അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ കുറഞ്ഞത് അഞ്ച് യൂണിറ്റുകളെങ്കിലും വിപണിയിലെത്താൻ തയ്യാറാകും,” അദാനി ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ Jugeshinder Singh…

Read More

പുതിയ ഫീച്ചറുകളിലൂടെയും കൂടുതൽ സുരക്ഷാ നിയന്ത്രണങ്ങളിലൂടെയും കൂടുതൽ ജനകീയ മാധ്യമം ആകാനുളള ശ്രമത്തിലാണ് വാട്സ്ആപ്പ്. വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് വൈകാതെ അവരുടെ ഒറിജിനൽ ക്വാളിറ്റി ഫോട്ടോഗ്രാഫുകൾ മറ്റ് കോൺടാക്‌റ്റുകളിലേക്ക് ഷെയർ ചെയ്യാൻ കഴിഞ്ഞേക്കും. നിലവിൽ, വാട്ട്‌സ്ആപ്പിലൂടെ പങ്കിടുന്ന ഫോട്ടോഗ്രാഫുകൾ കംപ്രസ്സുചെയ്‌ത് കുറഞ്ഞ ക്വാളിറ്റിയിലാണ് അയക്കുന്നത്. ചിത്രങ്ങൾ അവയുടെ യഥാർത്ഥ നിലവാരത്തിൽ അയക്കുന്നത് സാധ്യമാക്കാൻ വാട്സ്ആപ്പ് ശ്രമിക്കുന്നതായി WaBetaInfo പറയുന്നു. ഡ്രോയിംഗ് ടൂൾ ഹെഡറിനുള്ളിൽ ഒരു പുതിയ ക്രമീകരണ ഐക്കൺ ഉൾപ്പെടുത്താൻ മെസേജിംഗ് ആപ്പ് ഉദ്ദേശിക്കുന്നതായും റിപ്പോർട്ടുണ്ട്. പുതിയ ഐക്കൺ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് യഥാർത്ഥ ക്വാളിറ്റിയിൽ ഇമേജ് നിലവാരം കസ്റ്റമൈസ് ചെയ്യാൻ കഴിയും. ഇത് ഉപയോക്താക്കൾക്ക് ഫോട്ടോ ക്വാളിറ്റിയിൽ കൂടുതൽ നിയന്ത്രണം നൽകും. അതേസമയം, ചാറ്റ് ലിസ്റ്റിൽ നിന്നും നോട്ടിഫിക്കേഷനുകളിൽ നിന്നും ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചർ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നതായി അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യുന്നതിനായി ആപ്പ് രണ്ട് പുതിയ എൻട്രി പോയിന്റുകൾ ചേർക്കുന്നതായി റിപ്പോർട്ട്. ചാറ്റ് ലിസ്റ്റിലെ ചാറ്റ് ഓപ്‌ഷൻ…

Read More

Naturals ഏർപ്പെടുത്തിയ Young Achievers Awardന് കേരളത്തിലെ 5 സ്റ്റാർട്ടപ്പുകൾ അർഹമായി Naturals ഏർപ്പെടുത്തിയ Young Achievers Awardന് കേരളത്തിലെ 5 സ്റ്റാർട്ടപ്പുകൾ അർഹമായി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള അംഗീകാരമായി Naturals Salon ചെയിൻ ഏർപ്പെടുത്തിയ യങ് അച്ചീവേഴ്സ് അവാർഡിന് 9 പേരാണ് അർഹരായത്. ഇതിൽ 5 പേർ സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സ് ആണ്. കൊച്ചി ലേ-മെറീഡിയനിൽ നടന്ന ചടങ്ങിൽ Naturals CEO, CK Kumaravel അവാർഡുകൾ വിതരണം ചെയ്തു. നിഷകൃഷ്ണൻ, ഫൗണ്ടർ Channeliam.com, സെനു സാം, ഫൗണ്ടർ Mykare Health, ഹർഷ പുതുശ്ശേരി, ഫൗണ്ടർ Iraaloom.com, വിമൽ ഗോവിന്ദ്, ഫൗണ്ടർ, Genrobotics, സഞ്ജയ് നെടിയറ, ഫൗണ്ടർ, StartGlobal എന്നിവരാണ് അവാർഡിനർഹരായ സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സ്. 5 startups in Kerala have won the Young Achievers Award introduced by Naturals. 9 people have been eligible for the Young Achievers Award introduced by the…

Read More

ഭാവിയിലെ ഇലക്ട്രിക് സ്പോർട്സ് കാറുകളേയും ഇരുചക്രവാഹനങ്ങളെയും പരിചയപ്പെടുത്തുന്ന മോട്ടോർ വകുപ്പിന്റെ ഇവോൾവ് 2023 തിരുവനന്തപുരത്ത് 56 ലക്ഷത്തിന്റെ മിനികൂപ്പറും 1.32 കോടിയുടെ ഇലക്ട്രിക് ബി.എം.ഡബ്ല്യൂവും ഒറ്റച്ചാർജിൽ 500 കിലോമീറ്റർ ദൂരം ഓടാൻ കഴിയുന്ന കാറുകളും അഞ്ചുലക്ഷം കിലോമീറ്റർവരെ ബാറ്ററി വാറണ്ടി ലഭിക്കുന്നകാറുകളും മേളയിലുണ്ട്. ടാറ്റായുടെ ഇലക്ട്രിക് വാഹനങ്ങളുണ്ട്, കിയ മുതൽ BYD വരെയുള്ള ഇ-വാഹനമേഖലയിലെ വമ്പൻമാരെല്ലാം പുത്തൻ മോഡലുകൾ പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്. ഭാവിയിലെ ഇലക്ട്രിക് സ്പോർട്സ് കാറുകളേയും ഇരുചക്രവാഹനങ്ങളെയും പരിചയപ്പെടുത്തുന്ന മോട്ടോർ വകുപ്പിന്റെ തൈക്കാട് പൊലീസ് മൈതാനത്തെ ഇവോൾവ് 2023 ഇ-വാഹന പ്രദർശനത്തിലാണ് ന്യൂജനറേഷൻ ഹരിത ഇന്ധന വാഹനങ്ങൾ എത്തിയത്. ഇ-വാഹനങ്ങളുടെ സാദ്ധ്യതകളെക്കുറിച്ച് ഉപഭോക്താക്കളെ ബോദ്ധ്യപ്പെടുത്തുന്നതിനാണ് മോട്ടോർ വാഹന വകുപ്പ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. 20 ൽ അധികം ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും മേളയിലുണ്ട് പൃഥ്വിരാജും കുഞ്ചാക്കോ ബോബനും മഞ്ജുവാര്യരുമൊക്കെ സ്വന്തമാക്കിയ മിനി കൂപ്പർ ഇലക്ട്രിക് കാറിനെ ഒന്നടുത്തു കാണാൻ ആയിരുന്നു മേളയിലെ ജനത്തിരക്ക്. കേട്ടറിഞ്ഞവർ ഈ വാഹനങ്ങൾ കാണുവാൻ എത്തുകയായിരുന്നു. 1.60 കോടി…

Read More

15,000 രൂപ വിലയുളള ലാപ്‌ടോപ്പ് സൃഷ്ടിച്ച ഐഐടിക്കാർക്ക് ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ2-ൽ 75 ലക്ഷം രൂപ ഫണ്ടിം​ഗ് ഐഐടി ഡൽഹി പൂർവ വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത പ്രൈംബുക്കിന്റെ വില വെറും 15,000 രൂപയാണ്. ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ2-ൽ പിയൂഷ് ബൻസാൽ, അമൻ ഗുപ്ത എന്നിവരിൽ നിന്ന് 3% ഇക്വിറ്റിക്ക് 75 ലക്ഷം രൂപയുടെ നിക്ഷേപം ബ്രാൻഡ് സ്വീകരിക്കുകയും ചെയ്തു. ആൻഡ്രോയിഡ് ലാപ്‌ടോപ്പ് ബ്രാൻഡായ പ്രൈംബുക്ക് (Primebook), ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 2-ൽ (Shark Tank India season 2) വിദ്യാർത്ഥികൾക്കായി ഇന്ത്യയിൽ നിർമ്മിച്ച അതിന്റെ ആദ്യത്തെ ലാപ്‌ടോപ്പ് പ്രൈംബുക്ക് 4G അവതരിപ്പിച്ചു. കുറഞ്ഞ തീവ്രതയുള്ള ടാസ്‌ക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന Google-ന്റെ അഫോഡബിൾ Chromebook ലാപ്‌ടോപ്പുകളിൽ നിന്നാണ് ഈ ആശയം പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. ഗെയിമിംഗിനോ ഡിസൈനിംഗിനോ വീഡിയോ എഡിറ്റിംഗിനോ ആവശ്യമില്ലാത്ത പഠിതാക്കളെയും വിദ്യാർത്ഥികളെയും പ്രൈംബുക്ക് 4G ലക്ഷ്യമിടുന്നു. വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് ഉപയോഗിച്ച് അവരുടെ വിദ്യാഭ്യാസ ചെലവ് 85% കുറയ്ക്കാൻ കഴിയുമെന്ന്…

Read More

ഹിന്ദുസ്ഥാൻ ഇവി മോട്ടോഴ്‌സ് നൂതന സാങ്കേതിക വിദ്യകളോടെ പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വിപണിയിൽ അവതരിപ്പിച്ചു കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഭാ​ഗമായ സ്റ്റാർട്ടപ്പ് ഹിന്ദുസ്ഥാൻ ഇവി മോട്ടോഴ്‌സ് (Hindustan EV Motors) നൂതന സാങ്കേതിക വിദ്യകളോടെ തങ്ങളുടെ പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ (EV) വിപണിയിൽ അവതരിപ്പിച്ചു. അമേരിക്കൻ കമ്പനിയായ ലാൻഡി ലാൻസോയുമായി (Landi Lanso) സഹകരിച്ചാണ് ഹിന്ദുസ്ഥാൻ ഇവി മോട്ടോഴ്‌സ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ നിർമിക്കുന്നത്. ഫ്ളാഷും ഫാസ്റ്റ് ചാർജിംഗ് സംവിധാനവും ഉള്ള ഫാസ്റ്റ് ചാർജിംഗ് ബാറ്ററികളോടെയാണ് പുതിയ വാഹനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ലാൻഡി ലാൻസോ ഇ-ബൈക്ക് (Landi Lanzo e-bike), ലാൻഡി ഇ-ഹോഴ്സ് (Landi E-Horse), ലാൻഡി ലാൻസോ ഇ-സ്കൂട്ടർ (Landi Lanzo e-scooter), ലാൻഡി ഈഗിൾ ജെറ്റ് (Landi Eagle Jet) എന്നിവ വാഹനങ്ങളിൽ ഉൾപ്പെടുന്നു. നാല് മാസത്തിനകം രണ്ട് മോഡലുകളും വിപണിയിലെത്തുമെന്ന് ഹിന്ദുസ്ഥാൻ ഇവി മോട്ടോഴ്‌സ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ബിജു വർഗീസ് പറഞ്ഞു. നിലവിലുള്ള എല്ലാ ഇലക്ട്രിക്…

Read More

കേരളാ ബ്രാന്‍ഡ് ഉല്പന്നങ്ങൾ ആഗോള വിപണിയിലേക്ക് കേരളത്തിൽ നിർമിക്കുന്ന ഉല്പന്നങ്ങൾക്ക് ഗുണമേന്മ സാക്ഷ്യപ്പെടുത്തി കേരള ബ്രാൻഡ് നൽകി ദേശീയ രാജ്യാന്തര വിപണികളിൽ എത്തിക്കാനുളള പദ്ധതികളിലാണ് സർക്കാർ. ഉല്പന്ന വില്പനയ്ക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോം അടുത്ത സാമ്പത്തിക വർഷം സജ്ജമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരളത്തിന്റെ സംരംഭകവർഷം പദ്ധതി ദേശീയ അംഗീകാരം നേടിയിരുന്നു. ഈ പശ്ചാത്തലത്തിൽ വികസന സാധ്യതയുള്ള ആയിരം സംരംഭങ്ങളെയെങ്കിലും നൂറു കോടി വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളാക്കാനാണ് അടുത്ത ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. നടപ്പു സാമ്പത്തിക വർഷം ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ട സ്ഥാനത്ത് ഒന്നര ലക്ഷം യൂണിറ്റുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. 2022 – 23 ൽ ഇതുവരെ 1,22,560 സംരംഭക യൂണിറ്റുകളാണ് റജിസ്റ്റർ ചെയ്തിട്ടുളളത്. സംരംഭകവർഷം ആരംഭിച്ച് 245 ദിവസം കൊണ്ടാണ് ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങിയത്. കണക്കുപ്രകാരം ഇതിലൂടെ 7495.52 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. 2,64, 319 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. നാല്പതിനായിരത്തോളം…

Read More

Google, Microsoft സിഇഒമാരെ പിന്തളളി RIL ചെയർമാൻ Mukesh Ambani ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാരുടെ പട്ടികയിൽ രണ്ടാമത്. Google, Microsoft സിഇഒമാരെ പിന്തളളി RIL ചെയർമാൻ Mukesh Ambani ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാരുടെ പട്ടികയിൽ രണ്ടാമത്. ബ്രാൻഡ് ഫിനാൻസ് ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്‌സ് 2023-ൽ (Brand Finance’s Brand Guardianship Index) മുകേഷ് അംബാനി രണ്ടാം സ്ഥാനം നേടി. എൻ‌വിഡിയയുടെ (Nvidia) ജെൻസൻ ഹുവാങ് (Jensen Huang) പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യൻ വംശജരായ സിഇഒമാർ ആദ്യ 10-ൽ ആധിപത്യം പുലർത്തി. ഇപ്പോൾ മൂന്നാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ലയെ (Satya Nadella) പിന്തള്ളിയാണ് അംബാനി രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത്. അഡോബിന്റെ (Adobe) ശന്തനു നാരായൺ (Shantanu Narayen) നാലാമതും, ഗൂഗിളിന്റെ (Google) സുന്ദർ പിച്ചൈ (Sundar Pichai) അഞ്ചാം സ്ഥാനത്തും, ഡെലോയിറ്റിന്റെ (Deloitte) പുനിത് റെൻജെൻ (Punit Renjen) 6-ാം സ്ഥാനത്തുമാണുളളത്. 8-ാം സ്ഥാനത്ത് നടരാജൻ ചന്ദ്രശേഖരൻ…

Read More

രാജ്യത്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. നിയമം ലംഘിക്കുന്നവർക്ക് 6 മാസത്തെ വിലക്കും, 50 ലക്ഷം രൂപ വരെ പിഴയും ഏർപ്പെടുത്തും. ആദ്യ തവണ ചെയ്യുന്ന കുറ്റങ്ങൾക്ക് 10 ലക്ഷം വരെയും, ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് 50 ലക്ഷം വരെയും പിഴ ഈടാക്കും. ഉപഭോക്തൃ താൽപര്യങ്ങൾ സംരക്ഷിക്കുക, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ നിന്ന് ഉപഭോക്താവിനെ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നിയമനിർമ്മാണം. ആനുകൂല്യങ്ങൾ, പ്രോത്സാഹനങ്ങൾ, പണം, മറ്റ് നഷ്ടപരിഹാരങ്ങൾ, യാത്രകൾ, ഹോട്ടൽ താമസം തുടങ്ങിയ വിവരങ്ങളെല്ലാം ഇൻഫ്ലുവൻസർമാർ വ്യക്തമായി പരാമർശിക്കണം. അവാർഡുകൾ, കവറേജ്, നിബന്ധനകളോടെയോ അല്ലാതെയോ വാങ്ങുന്ന സൗജന്യങ്ങൾ തുടങ്ങിയവയിലെല്ലാം വ്യക്തത ആവശ്യമാണ്. സ്പോൺസർ ചെയ്‌ത ഉള്ളടക്കം ഏതെന്ന് വ്യക്തമായി ലേബൽ ചെയ്യണമെന്നും നിർദ്ദേശമുണ്ട്. പ്രോഡക്ട്, സർവ്വീസ്, ബ്രാൻഡ് തുടങ്ങിയ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്ന, ഇൻഫ്ലുവൻസർമാരായ വ്യക്തികൾക്കും, ഗ്രൂപ്പുകൾക്കും നിയമം ബാധകമായിരിക്കും. ഡിമാൻഡ് കൂടും, നിയമം ശ്രദ്ധിക്കണം ! 2025 ഓടെ ഏകദേശം 2,800 കോടി രൂപയുടെ മൂല്യം പ്രതീക്ഷിക്കുന്ന…

Read More

പുതിയ ശ്രേണിയിലുള്ള ഏറ്റവും ചെലവേറിയ, രണ്ട് ഇ-ബൈക്കുകൾ പുറത്തിറക്കി ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇമോട്ടോറാഡ്. അൾട്രാ പ്രീമിയം ഡെസേർട്ട് ഈഗിൾ, നൈറ്റ്‌ഹോക്ക് എന്നിവയാണ് പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് അവതരിപ്പിച്ച ഇ-ബൈക്കുകൾ. രാജ്യത്തിനകത്ത് നിർമ്മിച്ചവയാണെന്ന് കമ്പനി അവകാശപ്പെടുന്നു. അടുത്തിടെ പുറത്തിറക്കിയ റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 ക്രൂയിസറിനേക്കാൾ വില കൂടുതലാണ് ഇരുവാഹനങ്ങൾക്കും. ഡെസേർട്ട് ഈഗിളിന് 4,75,000 രൂപയും നൈറ്റ്‌ഹോക്കിന് 5 ലക്ഷം രൂപയുമാണ് വില വരുന്നത്. EMotorad-ന്റെ ഓൺലൈൻ മാർക്കറ്റ്പ്ലെയ്സിൽ നിന്ന് ഉപയോക്താക്കൾക്ക് വാഹനങ്ങൾ വാങ്ങാം. ഈ ഇ-ബൈക്കുകളിൽ മികച്ച മൗണ്ടൻ ബൈക്കിംഗ് ആപ്ലിക്കേഷനുകളും ഉൾപ്പെടുത്തിയിരിക്കുന്നു. 120nm പീക്ക് ടോർക്ക് ഉൽപ്പാദിപ്പിക്കുന്ന, ബഫാങ് 250 വാട്ട് മിഡ് ഡ്രൈവ് മോട്ടോർ ആണ് ഡെസേർട്ട് ഈഗിളിലുള്ളത്. മോഷൻ കൺട്രോൾ ഡാംപർ, ഫ്രണ്ട് ആൻഡ് റിയർ ഡിസ്ക് ബ്രേക്കുകൾ എന്നിവ പ്രധാന സവിശേഷതകളാണ്. 17.5 Ah ബാറ്ററിയുള്ള അലുമിനിയം ഫ്രെയിമിലാണ് നൈറ്റ്‌ഹോക്ക് എത്തുന്നത്. 150mm ട്രാവൽ ഫോർക്ക്, 120nm പീക്ക് ടോർക്ക് നൽകുന്ന 250W ബഫാംഗ് മിഡ് ഡ്രൈവ് മോട്ടോർ എന്നിവ വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. ഇലക്ട്രിക് പവറിൽ മാത്രം 105 കിലോമീറ്റർ…

Read More