Author: News Desk
FUSELAGE INNOVATIONS ചെലവു കുറഞ്ഞ, മെയ്ക്ക് ഇൻ ഇന്ത്യ ഡ്രോണുകൾ നിർമ്മിക്കുന്ന Fuselage Innovations കാർഷിക മേഖലയിൽ വലിയ വിപ്ലവത്തിനാണ് ശ്രമിക്കുന്നത്. കൃഷിയെ ഡ്രോൺ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ആണ് ഫ്യൂസ് ലേജ് ഇനൊവേഷൻസ്(Fuselage Innovations). ഓരോ കാർഷിക വിളയുടേയും ഇലയുടെ പ്രത്യേകതകൾ പരിശോധിച്ച്, ഡ്രോണുകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് അതിന് അനുയോജ്യമായ കൃഷിരീതി വികസിപ്പിക്കുകയാണ് ഫ്യൂസ് ലേജ് ചെയ്യുന്നത്. ദേവൻ ചന്ദ്രശേഖരൻ, സഹോദരി ദേവിക എന്നിവർ ചേർന്നാണ് സ്റ്റാർട്ടപ്പിന് തുടക്കമിടുന്നത്. കേരള അഗ്രിക്കൾച്ചറൾ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ഒരു പ്രോജക്ടായിട്ടായിരുന്നു തുടക്കം. പിന്നീട് 2020ൽ കമ്പനി ഇൻകോർപ്പറേറ്റ് ചെയ്തു. സാങ്കേതികവിദ്യ സർവെയ്ലൻസ് ഡ്രോൺ, പ്രിസ്ക്രിപ്ഷനുവേണ്ടിയുള്ള ഏരിയൽ സ്പ്രേയിംഗ് ഡ്രോൺ എന്നിങ്ങനെ രണ്ട് ഡ്രോണുകൾ സംയോജിച്ചുപ്രവർത്തിക്കുന്ന സാങ്കേതികവിദ്യയാണ് ഫ്യൂസ്ലേജ് മുന്നോട്ടുവെയ്ക്കുന്നത്. സർവെയ്ലൻസ് ഡ്രോൺ വഴി ശേഖരിക്കുന്ന ഡാറ്റയ്ക്കനുസരിച്ചുള്ള പ്രിസ്ക്രിപ്ഷൻ (പരിഹാരമാർഗം) ആണ് നൽകുന്നത്. നിലവിൽ സൗത്ത് ഇന്ത്യയിലെ 35,000ത്തോളം ഹെക്ടർ ഭൂമിയിൽ സ്റ്റാർട്ടപ്പ് വിജയകരമായി ഈ സാങ്കേതികവിദ്യ നടപ്പിലാക്കിയിട്ടുണ്ട്. 3500ഓളം കർഷകർക്ക് സേവനം ലഭ്യമാക്കി. ഓരോ ചെടിയുടേയും…
അബുദാബിയിൽ 70,000 ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുമായി ADNOC. E2GO എന്നാണ് പദ്ധതിയ്ക്ക് നൽകിയിരിക്കുന്ന പേര് യുഎഇയിലെ ഏറ്റവും വലിയ ഇന്ധന വിതരണക്കാരും, കൺവീനിയൻസ് സ്റ്റോർ റീട്ടെയിലറുമാണ് ADNOC ഡിസ്ട്രിബ്യൂഷൻ. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നീ മേഖലകളിലെ ഏറ്റവും വലിയ ലിസ്റ്റഡ് ഇന്റഗ്രേറ്റഡ് യൂട്ടിലിറ്റി കമ്പനികളിലൊന്നായ അബുദാബി നാഷണൽ എനർജി കമ്പനിയുമായി (TAQA) സഹകരിച്ചാണ് പദ്ധതി. ഈയടുത്ത വർഷങ്ങളിലെല്ലാം യുഎഇ വാഹന വിപണിയിൽ ഇവികളുടെ ഡിമാൻഡിൽ ക്രമാനുഗതമായ വർധന രേഖപ്പെടുത്തിയിരുന്നു. 2022ലെ ആഗോള ഇലക്ട്രിക് മൊബിലിറ്റി റെഡിനസ് സൂചിക പ്രകാരം, 2022-നും 2028-നും ഇടയിൽ 30% സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) ആണ് ഇലക്ട്രിക്ക് വാഹന ഡിമാൻഡിൽ പ്രതീക്ഷിക്കുന്നത്. ഇവി സ്വപ്നങ്ങൾക്ക് മാറ്റ് കൂട്ടും E2GO യുഎഇ ഇലക്ട്രിക്ക് വാഹന വിപണിയുടെ വികസനത്തിന് അനുയോജ്യമായ സമയത്താണ് E2GO വരുന്നത്. അബുദാബി എമിറേറ്റിലുടനീളം ഇവി ചാർജിംഗ് പോയിന്റുകളുടെയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെയും പ്രധാന കേന്ദ്രമാകാൻ E2GO ലക്ഷ്യമിടുന്നു.…
ലോജിസ്റ്റിക് വ്യവസായത്തിൽ മികച്ച കരിയർ കെട്ടിപ്പടുക്കുന്നതിന് യുവ തൊഴിലന്വേഷകരെ പ്രാപ്തരാക്കുന്നതിനായി ലോജിസ്റ്റിക് സ്റ്റാർട്ടപ്പ് ഡെൽഹിവെരി ( Delhivery) ഡെൽഹിവെരി ട്രെയിനിംഗ് ആൻഡ് റിക്രൂട്ട്‌മെന്റ് പ്രോഗ്രാം ആരംഭിക്കുന്നു. എൻട്രി, മിഡ്-ലെവൽ ഓപ്പറേഷൻ റോളുകളിൽ റിക്രൂട്ട് ചെയ്യുന്നവർക്ക് ഗ്യാരണ്ടീഡ് ജോലികൾ പ്രോഗ്രാം ഉറപ്പാക്കുന്നു. പദ്ധതിയുടെ ഭാഗമായി, കമ്പനി 2023 ഫെബ്രുവരി 19-ന് ഒരു ദേശീയ പ്രവേശന പരീക്ഷ സംഘടിപ്പിക്കും. 22നും 32നും ഇടയിൽ പ്രായമുള്ള,10 അല്ലെങ്കിൽ 12ാം ക്ലാസ് പൂർത്തിയാക്കിയവർ, ഡിപ്ലോമ ഹോൾഡർമാർ, അടിസ്ഥാന ഇംഗ്ലീഷ് വായന, എഴുത്ത് എന്നിവ അറിയുന്നവരുമായ ഉദ്യോഗാർത്ഥികൾക്ക് ഇതിനായി അപേക്ഷിക്കാം. ലോജിസ്റ്റിക്സിൽ മികച്ച കരിയർ സോഫ്‌റ്റ്‌വെയർ ടൂളുകൾ, സോഫ്റ്റ് സ്‌കിൽസ്, പീപ്പിൾ മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പരിശീലനം തിയറി, പ്രാക്ടിക്കൽ സെഷനുകൾ അടങ്ങിയതാണ്. പരിശീലനം പൂർത്തിയാക്കിയ ശേഷം, രാജ്യത്തുടനീളമുള്ള ഡൽഹിവേരി കേന്ദ്രങ്ങളിലേയ്ക്ക് ഓപ്പൺ മാനേജർ റോളുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ഓൺബോർഡ് ചെയ്യും. ഗംഗാനഗർ, ഉജ്ജയിൻ, കുറൂർ, പുരുലിയ, ശ്രീനഗർ എന്നിവയുൾപ്പെടെ 25 ത്രീ, ടൂ ടയർ നഗരങ്ങൾ കേന്ദ്രീകരിച്ചായിരിക്കും…
കേരളം വ്യവസായ സൗഹൃദമല്ലെന്ന് സ്ഥാപിക്കാൻ കരുതിക്കൂട്ടിയുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വ്യവസായ സൗഹൃദമല്ലെന്ന് സ്ഥാപിക്കാൻ കരുതിക്കൂട്ടിയുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംരംഭക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംരംഭക സംഗമത്തിൽ ആരേയും സർക്കാർ മാറ്റി നിർത്തിയിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നാടിൻ്റെ വികസനത്തിൽ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഓർമിപ്പിച്ചു. നാടിന്റെ വികസനത്തിന്റെ പ്രശ്നം വരുമ്പോൾ മറ്റ് അഭിപ്രായം മാറ്റി വച്ച് ഒന്നിച്ചു നിൽക്കണം. അതിന് നാടിനോട് പ്രതിബദ്ധതയുണ്ടാകണം. അതിനുള്ള ഹൃദയവിശാലതയുണ്ടാകണം. ഈ മനോഭാവം മാറ്റണം, മുഖ്യമന്ത്രി പറഞ്ഞു. കേരളം കടത്തിൽ മുങ്ങി നിൽക്കുന്നു എന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. 2020-ൽ കേരളത്തിൻ്റെ പൊതുകടം 29 ശതമാനമാണ്. 2021ൽ ഇത് 37 ശതമാനമായി. കേന്ദ്രത്തിൻ്റെ പൊതുകടം ഇക്കാലയളവിൽ 12 ശതമാനം കൂടി. ഇതു മറച്ചുവച്ചാണ് കേരളത്തിനെതിരായ പ്രചാരണം നടക്കുന്നത്. കേരളത്തിൻ്റെ വരുമാനത്തിൽ 64 ശതമാനം തനത് വരുമാനമാണ്. എന്നിട്ടും…
യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുകെ, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ ഡിജിറ്റൽ പേയ്‌മെന്റുകളെ അപേക്ഷിച്ച് കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ കൂടുതലാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അടുത്ത കാലത്തായി, രാജ്യത്ത് ഡിജിറ്റൽ രൂപത്തിലുള്ള പേയ്‌മെന്റുകൾ വർദ്ധിച്ചു വരികയാണ്. ഭാരത് ഇന്റർഫേസ് ഫോർ മണി-യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (BHIM-UPI), ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ് (IMPC) എന്നിവയാണ് ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഏറ്റവും ജനപ്രിയമായ രൂപങ്ങൾ. ഉപയോക്താക്കൾക്കു പ്രിയപ്പെട്ട പേയ്‌മെന്റ് രീതിയായി UPI ഉയർന്നുവന്നിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുകെ, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ ഡിജിറ്റൽ പേയ്‌മെന്റുകളെ അപേക്ഷിച്ച് കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ കൂടുതലാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. “2022 ഡിസംബറിൽ, ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ വാർഷികാടിസ്ഥാനത്തിൽ 1.5 ട്രില്യൺ ഡോളറായിരുന്നു. യുഎസ്, യുകെ, ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിലെ മൊത്തം ഡിജിറ്റൽ ഇടപാടുകൾ താരതമ്യം ചെയ്‌ത് അവ സംയോജിപ്പിച്ചാൽ, ഇന്ത്യയുടെ കണക്കുകൾ അതിലും കൂടുതലാണ്”, ദാവോസിൽ നടക്കുന്ന ലോക…
ക്രൂഡ് ഓയിൽ റിഫൈനിംഗ്, ടെലികോം, റീട്ടെയിൽ മേഖലകളിലെല്ലാം മുകേഷ് അംബാനിയ്ക്ക് അപ്രമാദിത്വമുണ്ട്. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതിക്കാരിലൊരാളാണ് മുകേഷ് അംബാനിയെന്ന് അറിയുന്നവർ ചുരുക്കമാണ് ഗുജറാത്തിലെ ജാംനഗറിൽ 600 ഏക്കർ വിസ്തൃതിയുള്ള മാമ്പഴത്തോട്ടമാണ് അംബാനിയ്ക്ക് സ്വന്തമായുള്ളത്. ജാംനഗറിൽ റിലയൻസ് സ്ഥാപിച്ച റിഫൈനറിയിലെ മലിനീകരണ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് റിഫൈനറിയോട് ചേർന്നുള്ള തരിശുഭൂമിയിൽ ഫാം തുടങ്ങിയത്. സ്വദേശിയും, വിദേശിയുമായ 200ലധികം മാമ്പഴങ്ങളടക്കം ഒന്നരലക്ഷത്തിലധികം മാമ്പഴങ്ങൾ ഈ ഫാമിലുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ഫൗണ്ടർ ധീരുഭായ് അംബാനിയുടെ സ്മരണാർത്ഥം തോട്ടത്തിന് ധീരുഭായ് അംബാനി ലക്കിബാക്ക് അമ്റായി എന്നാണ് പേര് നൽകിയിരിക്കുന്നത്. ഫാമിൽ നിന്ന് ഓരോ വർഷവും 127 ഇനം മാമ്പഴങ്ങൾ ഉത്പാദിപ്പിക്കുകയും ഇന്ത്യയ്ക്കകത്തും, പുറത്തും വിൽക്കുകയും ചെയ്യുന്നുണ്ട്. 7,500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന റിലയൻസിന്റെ ജാംനഗർ റിഫൈനറിയിൽ 34-ലധികം ഇനം മരങ്ങളുണ്ട്, അതിൽ 10 ശതമാനവും മാവുകളാണ്. മാമ്പഴം കൂടാതെ പേരയ്ക്ക, കശുവണ്ടി, ബ്രസീലിയൻ ചെറി, വിവിധ ഔഷധ സസ്യങ്ങൾ എന്നിവയും അടങ്ങുന്നതാണ് റിഫൈനറിയോട് ചേർന്നുള്ള മാംഗോ…
Malaika Arora, ഹെൽത്തി ഡെസേർട്ട് സ്റ്റാർട്ടപ്പായ ഗെറ്റ്-എ-വേയിൽ (Get-A-Whey) വെളിപ്പെടുത്താത്ത തുക നിക്ഷേപിച്ചു ബോളിവുഡ് നടി Malaika Arora, ഹെൽത്തി ഡെസേർട്ട് സ്റ്റാർട്ടപ്പായ ഗെറ്റ്-എ-വേയിൽ (Get-A-Whey) വെളിപ്പെടുത്താത്ത തുക നിക്ഷേപിച്ചു. കരാറിന്റെ ഭാഗമായി മലൈക്ക അറോറ സ്റ്റാർട്ടപ്പിന്റെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കും. ഇന്ത്യയിൽ ഉടനീളം ഓഫ്‌ലൈൻ, ഓൺലൈൻ സാന്നിധ്യം വിപുലീകരിക്കാൻ ഈ ഫണ്ട് ഉപയോഗിക്കാനാണ് സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നത്. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ കീറ്റോ ചീസ് കേക്കുകൾ, വീഗൻ ജെലാറ്റോസ്, മറ്റ് ഹെൽത്തി ഡെസേർട്ട്സ് എന്നിവ പുറത്തിറക്കാൻ Get-A-Wheyപദ്ധതിയിടുന്നു. ഒരു മാസം മുമ്പ് ഗെറ്റ്-എ-വേയിൽ ഭൂരിഭാഗം ഓഹരികൾ സ്വന്തമാക്കാൻ ബിരിയാണി ബൈ കിലോ (Biryani By Kilo), 2 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. ജഷ് ഷാ, പഷ്മി ഷാ, ജിമ്മി ഷാ (Jash Shah, Pashmi Shah, Jimmy Shah) എന്നിവർ ചേർന്ന് 2019-ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് Get-A-Whey. ഐസ്ക്രീം സാൻഡ്‌വിച്ചുകൾ, പോപ്‌സിക്കിൾസ്, കുൽഫികൾ, ഐസ്‌ക്രീമുകൾ തുടങ്ങിയ കുറഞ്ഞ കലോറിയും ഉയർന്ന പ്രോട്ടീനും ഉള്ള…
Abu Dhabi Golden Visaയുടെ കാലാവധി 10 വർഷമാക്കി, വിസ ലഭിക്കുന്നവർക്ക് കുടുംബത്തെ സ്പോൺസർ ചെയ്യാനാകുമോ? ലോകത്തെ മികച്ച ടാലന്റുള്ളവരെ കാത്തിരിക്കുന്ന ഗോൾഡൻ വിസയ്ക്ക് 10 വർഷത്തെ കാലാവധി നിശ്ചയിച്ച് അബുദാബി. അബുദാബിയിൽ 10 വർഷം വരെ താമസിക്കാനും, ജോലി ചെയ്യാനും വിസ അനുവദിക്കും. നേരത്തെ 5 വർഷമായിരുന്ന ഗോൾഡൻ വിസയുടെ കാലാവധിയാണ് 10 വർഷമായി നീട്ടിയത്. ഡോക്ടർമാർ, സ്പെഷ്യലിസ്റ്റുകൾ, സയന്റിസ്റ്റുകൾ, ഇന്നവേറ്റേഴ്സ് തുടങ്ങി പ്രൊഫഷണലുകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് Abu Dhabi Residents Office ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് Mark Dorzi വ്യക്തമാക്കി. ഗോൾഡൺ വിസ ഹോൾഡർക്ക് ഭാര്യയേയും കുട്ടികളേയും മാതാപിതാക്കളേയും സ്പോൺസർ ചെയ്യാനുമാകും. ദുബായ് ഈ വർഷം കുതിക്കും, റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്ന വനിതകളുടെ എണ്ണം ഗണ്യമായി കൂടുന്നു ഈ വർഷം ലോകത്ത് പ്രോപ്പർട്ടി വില ഏറ്റവും കൂടുന്ന നഗരമായി ദുബായ് മാറും. കൊമേഴ്സ്യൽ, റസിഡൻസ് പ്രോപ്പർട്ടികൾക്ക് വില പതിമൂന്നര ശതമാനം വർദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. ലോകത്തെ ഹൈനെറ്റ് വർത്ത്…
2023 ഓട്ടോ എക്സ്പോയിൽ 200 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് ബൈക്ക് പ്രദർശിപ്പിച്ച് ഇവി സ്റ്റാർട്ടപ്പ് DEVOT മോട്ടോഴ്‌സ്. 9.5 കിലോവാട്ട് ശേഷിയുള്ള മോട്ടോറിൽ പ്രവർത്തിക്കുന്ന, ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഇലക്ട്രിക് ബൈക്കാണ് സ്റ്റാർട്ടപ്പ് പ്രദർശിപ്പിച്ചത് ഒറ്റച്ചാർജ്ജിൽ 200 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന ബൈക്ക്, മൂന്നു മണിക്കൂർ സമയം കൊണ്ട് പൂർണ്ണമായും ചാർജ്ജ് ചെയ്യാൻ സാധിക്കും. ദൈനംദിന യാത്രകൾക്കും, ദീർഘദൂര യാത്രകൾക്കും ഒരുപോലെ അനുയോജ്യമായ വാഹനത്തിന്റെ പരമാവധി വേഗത 120 കിലോമീറ്ററാണ്. റൈഡറുടെ സൗകര്യാർത്ഥം, ടിഎഫ്‌ടി സ്‌ക്രീൻ, ആന്റി തെഫ്റ്റ് സൗകര്യത്തോടു കൂടിയ കീലെസ് സിസ്റ്റം, ടൈപ്പ് 2 ചാർജിംഗ് പോയിന്റ് തുടങ്ങി നൂതന സവിശേഷതകളോടെയാണ് ബൈക്ക് വരുന്നത്. 2023 പകുതിയോടെ ബൈക്ക് ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2019ൽ സ്ഥാപിതമായ DEVOT Motors, രാജസ്ഥാനിലെ ജോധ്പൂർ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഡിവോട്ടിന്റെ പരിസ്ഥിതി സുസ്ഥിര ലക്ഷ്യങ്ങൾ പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗം തേടുന്നവർക്ക് കാര്യക്ഷമവും, പ്രായോഗികവുമായ ഓപ്ഷനായിരിക്കും DEVOT ഇലക്ട്രിക് ബൈക്ക്. സ്റ്റാർട്ടപ്പിന്റെ റിസർച്ച്…
2023ലെ ആദ്യ ഉൽപ്പന്നങ്ങൾ പുറത്തിറക്കി പ്രീമിയം ബ്രാന്റ് ആപ്പിൾ. രണ്ട് മാക്ക്ബുക്കുകളും, മാക് മിനിയുമാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 24 മുതൽ മാക് മിനി വിപണിയിൽ എത്തുമെന്നാണ് പുറത്തു വരുന്ന വിവരം ആപ്പിളിന്റെ ഏറ്റവും പുതിയ ചിപ്സെറ്റുകളായ എം2 പ്രോ, എം2 മാക്സ് എന്നിവയുടെ കരുത്തുമായാണ് ഇവ വിപണിയിലെത്തുന്നത്. 2023 മാക്ബുക്ക് പ്രോ മോഡലുകളിൽ ആപ്പിൾ നൽകുന്ന പുതിയ എം2 ചിപ്പാണ് പഴയ മോഡലുകളിൽ നിന്നുള്ള ഏറ്റവും വലിയ വ്യത്യാസം. എം2 പ്രോ ചിപ്പോടു കൂടിയ പുതിയ 14 ഇഞ്ച് മാക്ബുക്ക് പ്രോയുടെ പ്രാരംഭ വില 1,99,900 രൂപയാണെന്നാണ് സൂചന. അതേസമയം, ഇതേ ചിപ്പ് ഉള്ള 16 ഇഞ്ച് മാക്ബുക്ക് പ്രോയുടെ പ്രാരംഭ വില 2,49,900 ആണ്. എം2 ചിപ്പ്സെറ്റുള്ള മാക് മിനി, എം2 പ്രോ ഉള്ള മാക് മിനി എന്നിവയ്ക്ക് യഥാക്രമം 59,900, 129,900 എന്നിങ്ങനെയാണ് പ്രാരംഭവില. ജനുവരി 24 മുതൽ വിപണിയിൽ 2021 മുതൽ M1 Pro, M1…