Author: News Desk

Tripadvisor ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഡെസ്റ്റിനേഷനായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടു. ദുബായിയാണ് 2023-ൽ ലോകത്തിലെ നമ്പർ വൺ ഡെസ്റ്റിനേഷനെന്ന് അമേരിക്കൻ ഓൺലൈൻ ട്രാവൽ കമ്പനിയായ Tripadvisor. Tripadvisor ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഡെസ്റ്റിനേഷനായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടാം വർഷവും ലോകത്തിലെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനമായി ദുബായ്. സെലിബ്രിറ്റികൾക്കും സാധാരണക്കാർക്കും ഒരുപോലെ ഇഷ്ടമുളള ഡെസ്റ്റിനേഷനായി ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നത് ദുബായ് തുടരുകയാണ്. കോവിഡ് -19 പാൻഡെമിക്കിൽ നിന്ന് കരകയറുന്നത് തുടരുന്നതിനാൽ ദുബായ് കഴിഞ്ഞ വർഷം കണ്ടത് 15 വർഷത്തെ ഏറ്റവും ഉയർന്ന ഹോട്ടൽ താമസ നിരക്കാണെന്ന് കെപിഎംജിയിൽ നിന്നുള്ള വിശകലന വിദഗ്ധർ പറയുന്നു. എക്‌സ്‌പോയുടെ അവസാനത്തോടെ ഹോട്ടൽ താമസക്കാരുടെ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക് എമിറേറ്റ് രേഖപ്പെടുത്തിയതായി ദുബായ് ഹോസ്പിറ്റാലിറ്റി റിപ്പോർട്ടിൽ KPMG വെളിപ്പെടുത്തി. ദുബായുടെ ടൂറിസം മേഖല 2022 ൽ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന നൽകിയത് 29.4 ബില്യൺ ഡോളർ ആയിരുന്നു. ഇന്തോനേഷ്യയിലെ…

Read More

ദൈനംദിന ജീവിത പ്രശ്നങ്ങളെ ശാസ്ത്രീയമായി പരിഹരിച്ചുകൊണ്ട് എങ്ങനെ ഒരു സംരംഭമാക്കി വളർത്താമെന്ന് കാണിച്ച് തരികയാണ് കെ-ഡിസ്ക് ആവിഷ്കരിച്ച YIP. നാടിന്റെ വികസനത്തിൽ വിദ്യാർത്ഥികളെയും പങ്കാളികളാക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം. കേരള ഡെവലപ്‌മെന്റ്‌ ആൻഡ്‌ ഇന്നൊവേഷൻ സ്‌ട്രാറ്റജിക്‌ കൗൺസിൽ (K-DISC) രൂപം നൽകിയ സംരംഭമാണ് YIP എന്ന Young Innovators Programme. ലോകം അതിവേഗം പുരോഗമിക്കുമ്പോൾ നമ്മുടെ നാടിന്റെ സുസ്ഥിരവികസനം ഉറപ്പാക്കുകയാണ് YIP ലക്ഷ്യമിടുന്നത്. ആശയങ്ങളിൽ നിന്നും അവസരങ്ങളിലേക്ക് എന്ന മുദ്രവാക്യത്തിലൂടെ വിദ്യാർത്ഥികളിൽ നിന്ന് നൂതന ആശയങ്ങൾ കണ്ടെത്തിനാടിന്റെ സർവ്വ മേഖലയിലും വികസനം ഉറപ്പാക്കുന്ന ഈ പദ്ധതിയിൽ ഇതിനോടകം ഒട്ടനവധി വിദ്യാർത്ഥികൾ ‌ ആശയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കൃഷി, ഊർജ സംരക്ഷണം, കുടിവെള്ളം, വൈദ്യശാസ്ത്രം, കുട്ടികളുടെ പ്രശ്‌നങ്ങൾ തുടങ്ങി നിത്യജീവിതത്തിലെ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരമേകുന്ന നിരവധി കണ്ടുപിടിത്തങ്ങളാണ് യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിലൂടെ വിദ്യാർത്ഥികൾ നടത്തിയത്. കേരളത്തിലെ കർഷകരുടെ ഒരു വലിയ തലവേദനയായ കുളവാഴ പ്രശ്നത്തെ വൈ ഐ പി യിൽ പങ്കെടുത്ത്…

Read More

IIT പാലക്കാട് Samarth Maha Utsav എന്ന ദേശീയ മത്സരം സംഘടിപ്പിക്കുന്നു റിന്യുവബിൾ എനർജി, സേഫ്റ്റി എന്നിവയിൽ ഇന്നവേഷൻ പ്രോത്സാഹിപ്പിക്കുന്നതിന് IIT പാലക്കാട് Samarth Maha Utsav എന്ന ദേശീയ മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ Technology IHub Foundation സംഘടിപ്പിക്കുന്ന മത്സരത്തിൽ പുനരുപയോഗ ഊർജ, സുരക്ഷാ മേഖലയിലെ ഇന്നവേറ്റേഴ്സ്, സംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിവരെ പ്രോത്സാഹിപ്പിക്കുന്നതിന് 2 കോടി രൂപ വാഗ്ദാനം ചെയ്യുന്നു. ഈ പ്രോഗ്രാമിലൂടെ, IPTIF, വൻതോതിലുള്ള വാണിജ്യവൽക്കരണത്തിനുള്ള പ്രോട്ടോടൈപ്പും ബിസിനസ് പ്ലാനും ഉള്ള മത്സരാർത്ഥികൾക്ക് ഫണ്ടിംഗ് നൽകും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എല്ലാ വിശദാംശങ്ങളും പരിശോധിച്ച് ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷിക്കാം – tinyurl.com/Samarth-Maha-Utsav. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജനുവരി 31 ആണ്. Related Tags: Innovation | Automobile Innovation | Student Innovation To encourage start ups and Innovators IIT Palakkad Technology Hub ​​is offering Rs 2 cr…

Read More

ഗ്രാമീണ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട്, പ്രജ്ജ്വല ചലഞ്ച് എന്ന പേരിൽ കേന്ദ്രസർക്കാർ അഖിലേന്ത്യാ മത്സരം സംഘടിപ്പിക്കുന്നു. 2023 ജനുവരി 31 ആണ് ഗ്രാമവികസന മന്ത്രാലയം നേതൃത്വം നൽകുന്ന പ്രജ്ജ്വല ചലഞ്ചിന് അപേക്ഷിക്കാനുള്ള അവസാന തീയതി. രാജ്യത്തിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനും പ്രജ്ജ്വല ലക്ഷ്യമിടുന്നുണ്ട്. വ്യക്തികൾ, വിദ്യാർത്ഥികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, കമ്പനികൾ, സർക്കാരിതര സ്ഥാപനങ്ങൾ, സ്വാശ്രയ സ്ഥാപനങ്ങൾ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ, കർഷക ഉൽപാദക സംഘടനകൾ എന്നിവർക്ക് https://www.prajjwalachallenge.com/apply എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാം. വിജയികളെ 2023 മാർച്ച് 8ന് പ്രഖ്യാപിക്കും.  2 ലക്ഷം ഗ്രാന്റ്, മെന്ററിം​ഗ് പിന്തുണ അപേക്ഷകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന പത്ത് ആശയങ്ങൾ ആദ്യം ജൂറിക്ക് മുന്നിൽ അവതരിപ്പിക്കും. ഇവരിൽ ഏറ്റവും മികച്ച അഞ്ച് പേർക്ക് 2 ലക്ഷം രൂപ വീതം ഗ്രാന്റ് ലഭിക്കും. ആശയങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിന്, ദാരിദ്ര്യ നിർമ്മാർജ്ജന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന മിഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് വിജയികൾക്ക് വിദഗ്ധോപദേശവും…

Read More

ഇന്ധനവില ഉയർന്നതും ഇവികൾക്കുളള സബ്‌സിഡികളും ഇലക്ട്രിക് വാഹന വിൽപന കുതിച്ചുയരാൻ ഇടയാക്കിയിട്ടുണ്ട് കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ (EV) വിൽപ്പന കുതിച്ചുയരുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ധനവില ഉയർന്നതും ഇവികൾക്കുളള സബ്‌സിഡികളും സംസ്ഥാനത്ത് ഇലക്ട്രിക് വാഹന വിൽപന കുതിച്ചുയരാൻ ഇടയാക്കിയിട്ടുണ്ട്. 2022ൽ സംസ്ഥാനത്തുടനീളം 39,540 ഇവികൾ രജിസ്‌റ്റർ ചെയ്‌തപ്പോൾ 2021ൽ രജിസ്ട്രേഷൻ 8,701 മാത്രമായിരുന്നു. എന്നാൽ മതിയായ പൊതു ചാർജിംഗ് പോയിന്റുകൾ ഇല്ലാത്തത് ഇവി ഉടമകൾക്ക് വെല്ലുവിളി ആകുന്നുണ്ട്. സിഎൻജി വാഹനങ്ങളുടെ വിൽപ്പനയും മികച്ച രീതിയിൽ വർധിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പുതിയ മലിനീകരണ മാനദണ്ഡങ്ങളിൽ വരും വർഷങ്ങളിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാരേറുമെന്നാണ് പൊതുവെയുളള വിലയിരുത്തൽ. നിലവിലെ ഇന്ധനവിലയിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നത് കൂടുതൽ ലാഭകരമാണെന്ന് ഉപയോക്താക്കൾ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. കൂടാതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന സബ്‌സിഡികളും ഉപയോക്താക്കൾക്കിടയിൽ ഇവികളുടെ സ്വീകാര്യത ഉയർത്തിയിട്ടുണ്ട്. According to statistics, Kerala is seeing an increase in EV sales. Sales of electric vehicles…

Read More

ആക്ടിവ സ്‌കൂട്ടർ ശ്രേണിയുടെ ഏറ്റവും ഉയർന്ന വേരിയന്റ് അവതരിപ്പിക്കാൻ പ്രമുഖ വാഹനനിർമ്മാതാക്കളായ ഹോണ്ട. ജനുവരി 23ന് വാഹനം വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോണ്ട ആക്ടീവ സ്മാർട്ട് (Honda activa smart) എന്നായിരിക്കും പുതിയ വാ​ഹനത്തിന്റെ പേര്. സ്റ്റാൻഡേർഡ് മോഡലിന് സമാനമായ109.51 സിസി എഞ്ചിൻ, 7.84 ബിഎച്ച്പി മോട്ടോർ പവർ ഔട്ട്പുട്ട് എന്നിവ വാഹനത്തിന്റെ പ്രധാന സവിശേഷതകളാണ്. സ്റ്റാന്‍ഡേര്‍ഡ്, DLX എന്നീ ആക്ടീവയുടെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഹോണ്ട ആക്ടിവ സ്മാര്‍ട്ടിന്റെ ഭാരം 1 കിലോ​ഗ്രാം കുറവാണ്. 73,359 മുതൽ എക്‌സ്‌ഷോറൂം വിലയുള്ള ഹോണ്ടയുടെ നിലവിലുള്ള എല്ലാ പതിപ്പുകളേക്കാളും വില കൂടുതലായിരിക്കും സ്മാർട്ട് വേരിയന്റിന് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2001ലാണ് ഹോണ്ട ആദ്യമായി ആക്ടീവ അവതരിപ്പിച്ചത്, ഈ ശ്രേണിയിലെ ആറാമത്തെ വാഹനമാണ് വരാനിരിക്കുന്ന ആക്ടീവ സ്മാർട്ട്. സാങ്കേതികവിദ്യയിൽ നൂതനത്വം പുതിയ ആന്റി-തെഫ്റ്റ് സിസ്റ്റമാണ് ഹോണ്ട ആക്ടീവ സ്മാർട്ട് വേരിയന്റിൽ പ്രതീക്ഷിക്കുന്ന മറ്റൊരു വലിയ മാറ്റം. നിലവിലുള്ള ഹോണ്ട ഇഗ്‌നിഷന്‍ സെക്യൂരിറ്റി സിസ്റ്റത്തിന്റെ…

Read More

2024 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ നിരോധിക്കാൻ യുഎഇ തീരുമാനം. 2024 ജനുവരി 1 മുതൽ ഇത്തരം ബാഗുകളുടെ ഇറക്കുമതി, ഉൽപ്പാദനം, വിതരണം എന്നിവ പൂർണ്ണമായും നിരോധിക്കും Related Tags: Plastic Waste | Waste Management പ്ലാസ്റ്റിക്കിനോട് ബിഗ് നോ നാല് എമിറേറ്റുകളിൽ ഇതിനോടകം തന്നെ പ്ലാസ്റ്റിക് ബാഗുകൾക്കുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 2022 മുതൽ തന്നെ ഷാർജയിലും, ദുബായിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ബാഗുകൾക്ക് 25 ഫിൽ താരിഫ് ഏർപ്പെടുത്തിയിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് യുഎഇയുടെ തലസ്ഥാനമായ അബുദാബി 2022 ജൂണിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. 2020 മുതലാണ് സിംഗിൾ യൂസ് പ്ലാസ്റ്റിക് പോളിസി അബുദാബിയിൽ നടപ്പിലാക്കി തുടങ്ങിയത്. ആരോഗ്യകരമായ പരിസ്ഥിതി നിലനിർത്തുക, സുസ്ഥിര ജീവിതരീതി പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനം ചെറുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി. 90 ലേറെ രാജ്യങ്ങളിലാണ് നിലവിൽ ഒറ്റത്തവണ ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾക്ക് വിലക്കുള്ളത്. To protect the environment, the UAE…

Read More

ഗൾഫിലേയും, മറ്റ് രാജ്യങ്ങളിലേയും എൻആർഐകൾക്ക് (നോൺ റസിഡന്റ് ഇന്ത്യക്കാർ) യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് ഉപയോഗപ്പെടുത്താനുള്ള തീരുമാനം അടുത്തിടെയാണ് പുറത്തുവന്നത്. സിംഗപ്പൂർ, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, യുഎസ്എ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുകെ എന്നിങ്ങനെ 10 രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തിൽ സേവനം ലഭ്യമാകുക. യുഎഇയിലെ ഫിൻടെക് സംരംഭങ്ങളിൽ തീരുമാനം വലിയ ചലനമാണ് സൃഷ്ടിച്ചത്. മിക്ക സ്ഥാപനങ്ങളും സൗകര്യം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലുമാണ്. യുഎഇ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജനറേറ്റഡ് ഫിനാൻസ് പ്ലാറ്റ്‌ഫോമായ Xare ആണ് ഇക്കാര്യത്തിൽ ആദ്യ ചുവട് മുന്നോട്ടുവെച്ചിരിക്കുന്നത്. അന്താരാഷ്ട്ര കാർഡ് ഉടമകൾ ഉൾപ്പെടെയുള്ള ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് രാജ്യത്തുടനീളമുള്ള 63 ദശലക്ഷം ക്യുആർ കോഡുകൾ സ്കാൻ ചെയ്യാനും, പൂജ്യം നിരക്കിൽ തൽക്ഷണം പണമടയ്ക്കാനും സൗകര്യമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ പ്ലാറ്റ്‌ഫോമായ റൈവുമായി ഏറ്റെടുക്കൽ കരാറിൽ ഒപ്പുവച്ചിരിക്കുക യാണിപ്പോൾ Xare. Latest Updated ON UPI ഏറ്റെടുക്കലിന്റെ ഗുണങ്ങൾ ബെംഗളൂരു ആസ്ഥാനമായാണ് റൈവ് പ്രവർത്തിക്കുന്നത്. ഇന്ത്യ സന്ദർശിക്കുന്ന ദശലക്ഷക്കണക്കിന് എൻആർഐകൾക്കും,…

Read More

ജനപ്രിയ വാഹനനിർമാതാക്കളായ Maruti Suzuki രാജ്യത്ത് 17,362 വാഹനങ്ങൾ തിരിച്ചുവിളിച്ചു. ജനപ്രിയ വാഹനനിർമാതാക്കളായ Maruti Suzuki രാജ്യത്ത് 17,362 വാഹനങ്ങൾ തിരിച്ചുവിളിച്ചു. എയർബാഗ് കൺട്രോളറുകൾ തകരാറിലായതിനെ തുടർന്നാണ് Maruti Suzuki17,362 വാഹനങ്ങൾ തിരിച്ചുവിളിച്ചത്. Alto K10, S-Presso, Eeco,Brezza, Baleno എന്നീ കാർ മോഡലുകളാണ് തിരിച്ചുവിളിച്ചിട്ടുളളത്. 2022 ഡിസംബർ 8 മുതൽ 2023 ജനുവരി 12 വരെ നിർമ്മിച്ച മോഡലുകളാണ് റീകോൾ ചെയ്തിരിക്കുന്നത്. മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ എക്‌സ്‌ചേഞ്ച് ഫയലിംഗ് പറയുന്നതനുസരിച്ച് “ബാധിക്കപ്പെട്ട ഭാഗത്ത് ഒരു തകരാറുണ്ടെന്ന് സംശയിക്കുന്നു, ഇത് അപൂർവ സന്ദർഭങ്ങളിൽ വാഹനാപകടമുണ്ടായാൽ എയർബാഗുകളും സീറ്റ് ബെൽറ്റ് പ്രെറ്റെൻഷനറുകളും വിന്യസിക്കാതിരിക്കാൻ ഇടയാക്കും.” കേടായ ഭാഗം മാറ്റിയില്ലെങ്കിൽ വാഹനങ്ങൾ ഓടിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് കമ്പനി ഉപഭോക്താക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്. മാരുതി സുസുക്കിയുടെ അംഗീകൃത വർക്ക്ഷോപ്പുകൾ ബാധിത വാഹന ഉടമകളുമായി ബന്ധപ്പെടുമെന്നാണ് കമ്പനി അറിയിച്ചിട്ടുളളത്. Read More: Maruti Suzuki Related News അതേസമയം, ജനുവരി 16 മുതൽ മാരുതി സുസുക്കി മോഡലുകളിലുടനീളം…

Read More

MG റോഡില്‍ ശീമാട്ടിക്ക് സമീപമാണ് ആഡംബര സലൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ ചാനലായ ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടിവി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു. MG റോഡില്‍ ശീമാട്ടിക്ക് സമീപമാണ് ആഡംബര സലൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. Fashion ടിവി മാനേജിംഗ് ഡയറക്ടര്‍ കാഷിഫ് ഖാന്‍, Seematti Silks CEO, ബീന കണ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് സലൂൺ ഉദ്ഘാടനം ചെയ്തത്. അനിത നവീൻ ആണ് എഫ്ടിവി സലൂണിന്റെ കൊച്ചി ഫ്രാഞ്ചൈസി എടുത്തിരിക്കുന്നത്. മികച്ച ബ്യൂട്ടി പ്രൊഫഷണലുകളും അത്യാധുനിക ആഡംബര സൗകര്യങ്ങളുമുള്ള സലൂണില്‍ സെലിബ്രിറ്റികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ള മികച്ച ബ്യൂട്ടി ട്രീറ്റ്‌മെന്റുകളാണ് ലഭ്യമാക്കുന്നത്. ഉദ്ഘാടന പ്രത്യേക ഓഫറായി എല്ലാ സേവനങ്ങള്‍ക്കും 25% കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ജനുവരി 31 വരെയാണ് ലഭ്യമാകുക. 1997-ല്‍ ഫാഷന്‍ രംഗത്തെ പ്രമുഖനായ Michel Adam ഫ്രാന്‍സില്‍ തുടക്കം കുറിച്ച ഫാഷന്‍ ടിവി സലൂണ്‍, സ്പാ ബിസിനസിന് പുറമേ ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, വസ്ത്രങ്ങള്‍, വിദ്യാഭ്യാസം, ഇവന്റ് തുടങ്ങി വിവിധ…

Read More