Author: News Desk
ഗൾഫിലേയും, മറ്റ് രാജ്യങ്ങളിലേയും എൻആർഐകൾക്ക് (നോൺ റസിഡന്റ് ഇന്ത്യക്കാർ) യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് ഉപയോഗപ്പെടുത്താനുള്ള തീരുമാനം അടുത്തിടെയാണ് പുറത്തുവന്നത്. സിംഗപ്പൂർ, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, യുഎസ്എ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുകെ എന്നിങ്ങനെ 10 രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തിൽ സേവനം ലഭ്യമാകുക. യുഎഇയിലെ ഫിൻടെക് സംരംഭങ്ങളിൽ തീരുമാനം വലിയ ചലനമാണ് സൃഷ്ടിച്ചത്. മിക്ക സ്ഥാപനങ്ങളും സൗകര്യം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലുമാണ്. യുഎഇ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജനറേറ്റഡ് ഫിനാൻസ് പ്ലാറ്റ്‌ഫോമായ Xare ആണ് ഇക്കാര്യത്തിൽ ആദ്യ ചുവട് മുന്നോട്ടുവെച്ചിരിക്കുന്നത്. അന്താരാഷ്ട്ര കാർഡ് ഉടമകൾ ഉൾപ്പെടെയുള്ള ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് രാജ്യത്തുടനീളമുള്ള 63 ദശലക്ഷം ക്യുആർ കോഡുകൾ സ്കാൻ ചെയ്യാനും, പൂജ്യം നിരക്കിൽ തൽക്ഷണം പണമടയ്ക്കാനും സൗകര്യമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ പ്ലാറ്റ്‌ഫോമായ റൈവുമായി ഏറ്റെടുക്കൽ കരാറിൽ ഒപ്പുവച്ചിരിക്കുക യാണിപ്പോൾ Xare. Latest Updated ON UPI ഏറ്റെടുക്കലിന്റെ ഗുണങ്ങൾ ബെംഗളൂരു ആസ്ഥാനമായാണ് റൈവ് പ്രവർത്തിക്കുന്നത്. ഇന്ത്യ സന്ദർശിക്കുന്ന ദശലക്ഷക്കണക്കിന് എൻആർഐകൾക്കും,…
ജനപ്രിയ വാഹനനിർമാതാക്കളായ Maruti Suzuki രാജ്യത്ത് 17,362 വാഹനങ്ങൾ തിരിച്ചുവിളിച്ചു. ജനപ്രിയ വാഹനനിർമാതാക്കളായ Maruti Suzuki രാജ്യത്ത് 17,362 വാഹനങ്ങൾ തിരിച്ചുവിളിച്ചു. എയർബാഗ് കൺട്രോളറുകൾ തകരാറിലായതിനെ തുടർന്നാണ് Maruti Suzuki17,362 വാഹനങ്ങൾ തിരിച്ചുവിളിച്ചത്. Alto K10, S-Presso, Eeco,Brezza, Baleno എന്നീ കാർ മോഡലുകളാണ് തിരിച്ചുവിളിച്ചിട്ടുളളത്. 2022 ഡിസംബർ 8 മുതൽ 2023 ജനുവരി 12 വരെ നിർമ്മിച്ച മോഡലുകളാണ് റീകോൾ ചെയ്തിരിക്കുന്നത്. മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ എക്‌സ്‌ചേഞ്ച് ഫയലിംഗ് പറയുന്നതനുസരിച്ച് “ബാധിക്കപ്പെട്ട ഭാഗത്ത് ഒരു തകരാറുണ്ടെന്ന് സംശയിക്കുന്നു, ഇത് അപൂർവ സന്ദർഭങ്ങളിൽ വാഹനാപകടമുണ്ടായാൽ എയർബാഗുകളും സീറ്റ് ബെൽറ്റ് പ്രെറ്റെൻഷനറുകളും വിന്യസിക്കാതിരിക്കാൻ ഇടയാക്കും.” കേടായ ഭാഗം മാറ്റിയില്ലെങ്കിൽ വാഹനങ്ങൾ ഓടിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് കമ്പനി ഉപഭോക്താക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്. മാരുതി സുസുക്കിയുടെ അംഗീകൃത വർക്ക്ഷോപ്പുകൾ ബാധിത വാഹന ഉടമകളുമായി ബന്ധപ്പെടുമെന്നാണ് കമ്പനി അറിയിച്ചിട്ടുളളത്. Read More: Maruti Suzuki Related News അതേസമയം, ജനുവരി 16 മുതൽ മാരുതി സുസുക്കി മോഡലുകളിലുടനീളം…
MG റോഡില്‍ ശീമാട്ടിക്ക് സമീപമാണ് ആഡംബര സലൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ ചാനലായ ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടിവി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു. MG റോഡില്‍ ശീമാട്ടിക്ക് സമീപമാണ് ആഡംബര സലൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. Fashion ടിവി മാനേജിംഗ് ഡയറക്ടര്‍ കാഷിഫ് ഖാന്‍, Seematti Silks CEO, ബീന കണ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് സലൂൺ ഉദ്ഘാടനം ചെയ്തത്. അനിത നവീൻ ആണ് എഫ്ടിവി സലൂണിന്റെ കൊച്ചി ഫ്രാഞ്ചൈസി എടുത്തിരിക്കുന്നത്. മികച്ച ബ്യൂട്ടി പ്രൊഫഷണലുകളും അത്യാധുനിക ആഡംബര സൗകര്യങ്ങളുമുള്ള സലൂണില്‍ സെലിബ്രിറ്റികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ള മികച്ച ബ്യൂട്ടി ട്രീറ്റ്‌മെന്റുകളാണ് ലഭ്യമാക്കുന്നത്. ഉദ്ഘാടന പ്രത്യേക ഓഫറായി എല്ലാ സേവനങ്ങള്‍ക്കും 25% കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ജനുവരി 31 വരെയാണ് ലഭ്യമാകുക. 1997-ല്‍ ഫാഷന്‍ രംഗത്തെ പ്രമുഖനായ Michel Adam ഫ്രാന്‍സില്‍ തുടക്കം കുറിച്ച ഫാഷന്‍ ടിവി സലൂണ്‍, സ്പാ ബിസിനസിന് പുറമേ ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, വസ്ത്രങ്ങള്‍, വിദ്യാഭ്യാസം, ഇവന്റ് തുടങ്ങി വിവിധ…
2027-ഓടെ ചൈനയ്‌ക്ക് തുല്യമായി ഇന്ത്യയിലെ ഐഫോൺ നിർമ്മാണം 50 ശതമാനത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ സ്മാർട്ട്ഫോൺ നിർമാണത്തിൽ സ്വന്തമായൊരിടം കണ്ടെത്തുന്നതിനാണ് MAKE IN INDIA ഉൾപ്പെടെയുളള പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പാക്കിയത്. ചൈനീസ് ആധിപത്യത്തിന് വലിയ വെല്ലുവിളിയായി ഇന്ത്യ മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒടുവിൽ iPHONE നിർമാണത്തിലും ഇന്ത്യ ചൈനയെ മുട്ടുകുത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2027-ഓടെ ചൈനയ്‌ക്ക് തുല്യമായി ഇന്ത്യയിലെ ഐഫോൺ നിർമ്മാണം 50 ശതമാനത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. 2022-ൽ 80-85 ശതമാനം ഐഫോണുകൾ നിർമ്മിച്ച ചൈനയ്ക്ക് തുല്യമായി 2027 ഓടെ ആപ്പിളിന്റെ 45-50 ശതമാനം ഐഫോണുകളും ഇന്ത്യ നിർമ്മിക്കുമെന്ന് പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നു. DigiTimes റിസർച്ച് അനലിസ്റ്റായ ലൂക്ക് ലിന്നിന്റെ കണക്കുകൾ പ്രകാരം, ചൈനയിൽ നിന്നുള്ള സ്മാർട്ട്ഫോൺ വിതരണ ശൃംഖല തകരുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി ഇന്ത്യയും വിയറ്റ്നാമും മാറും. 2022 അവസാനത്തോടെ ഐഫോണുകളുടെ മൊത്തത്തിലുള്ള ഉൽപ്പാദന ശേഷിയുടെ 10-15 ശതമാനം ഇന്ത്യയിലാണെന്നും എന്നാൽ ഇതുവരെയുള്ള യഥാർത്ഥ ഉൽപ്പാദനം 5 ശതമാനത്തിൽ താഴെ…
ഗൂഗിൾ മാപ്പിൽ നോക്കിയാൽ ഇനി കെഎസ്ആർടിസി ബസ്സുകളുടേയും സമയം അറിയാം. കെഎസ്ആർടിസിയുടെ റൂട്ടുകളും, സമയവുമാണ് മാപ്പിൽ രേഖപ്പെടുത്തുന്നത്. തിരുവനന്തപുരത്തെ സിറ്റി ബസ് സർവ്വീസുകളുടെ വിവരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ മാപ്പിൽ ഉൾപ്പെടുത്തി. ഗൂഗിൾ മാപ്പിലെ പബ്ലിക്ക് ട്രാൻസ്പോർട്ട് സെഗ്മെന്റിലാണ് സൗകര്യം ലഭ്യമാകുക. മറ്റ് സിറ്റി സർക്കുലർ സർവ്വീസുകളുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയ ശേഷം ദീർഘദൂര സ്വിഫ്റ്റ് സർവ്വീസുകളുടെ വിവരങ്ങളും മാപ്പിൽ ഉൾപ്പെടുത്താനാണ് പദ്ധതിയിടുന്നത്. ശേഷം മുഴുവൻ കെഎസ്ആർടിസി ബസ്സുകളുടേയും റൂട്ട് ഗൂഗിൾ മാപ്പിൽ ചേർക്കാനാണ് തീരുമാനം. ജിപിഎസ് ഓണാക്കി നോക്ക്, റൂട്ടറിയാം ! തിരുവനന്തപുരം സിറ്റി സർവ്വീസുകളെക്കുറിച്ചുള്ള വിവരങ്ങൾ മജന്ത, യെല്ലോ, ഗ്രീൻ, ഓറഞ്ച്, റെഡ് തുടങ്ങിയ നിറങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബസ്സുകളിലെ ജിപിഎസ് പ്രവർത്തന സജ്ജമാകുമ്പോൾ, ബസ് എവിടെയെത്തിയെന്ന് മനസിലാക്കാനാകും. പ്രവർത്തനക്ഷമാകുന്നതോടെ, ബസ് എവിടെയെത്തിയെന്ന് ട്രാക്ക് ചെയ്യാനും, കൃത്യസമയത്ത് സ്റ്റോപ്പുകളിൽ എത്തിച്ചേരാനും സാധിക്കും. The KSRTC bus schedule can be found by looking at Google Maps. The map shows…
സങ്കീർണ്ണമായ പാറ്റേണുകൾ, രൂപകല്പനകൾ ഇവയിലൂടെ ഇസ്ലാമിക് ഇല്യൂമിനേഷൻ ആർട്ടിൽ മായാജാലം തീർത്ത ഷാദിയ മുഹമ്മദ് ഇസ്ലാമിക മതഗ്രന്ഥമായ ഖുർആന്റെ മുഖചിത്രം അലങ്കരിക്കുന്ന വിവിധ പാറ്റേണുകളിലും അലങ്കാരങ്ങളിലും സമ്പന്നമായ സൗന്ദര്യാത്മക സവിശേഷതകൾ കാണാം. ഈ സങ്കീർണ്ണമായ പാറ്റേണുകൾ, രൂപകല്പനകൾ എന്നിവയാണ് ഇസ്ലാമിക് ഇല്യൂമിനേഷന്റെ പ്രത്യേകത. ഇവിടെയാണ് 24 കാരിയായ ഷാദിയ മുഹമ്മദ് തന്റെ മായാജാലം കാണിക്കുന്നത്. ഷാദിയയുടെ ജീവിതം കലയുമായി ഉൾച്ചേർന്ന് കിടക്കുന്നതാണ്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ ശേഷം പരമ്പരാഗത കലകൾ, പ്രത്യേകിച്ച് ഇസ്ലാമിക് ഇല്യൂമിനേഷൻ ആർട്ടിൽ പുതുവഴികൾ തേടാൻ ഷാദിയ തീരുമാനിച്ചു. ലണ്ടനിൽ നിന്ന് ട്രഡീഷണൽ ആർട്ട്സിൽ ബിരുദാനന്തര ബിരുദം നേടിയ ഷാദിയ അവിടെ വച്ചാണ് ഇല്യൂമിനേഷൻ ആർട്ടാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞത്. ഇസ്‌ലാമിക് ഇല്യൂമിനേഷൻ ആർട്ടിന്റെ മഹത്വവും സമ്പത്തും നിരവധി കലാകാരന്മാരെ ആകർഷിച്ചിട്ടുണ്ട്, ഈ ശൈലി അടുത്തിടെയാണ് നമ്മുടെ നാട്ടിൽ ജനപ്രിയമായത്. ഖുർആനിന്റെയും മറ്റ് കൈയെഴുത്തുപ്രതികളുടെയും പേജുകൾ അലങ്കരിക്കാൻ ചരിത്രപരമായി ഉപയോഗിച്ചിട്ടുള്ള രൂപങ്ങളും പാറ്റേണുകളും കലാസൃഷ്‌ടികളും ഇസ്‌ലാമിക് ഇല്യൂമിനേഷൻ…
ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ റിവോൾട്ട് മോട്ടോഴ്‌സിനെ രത്തൻ ഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡ് ഏറ്റെടുത്തു. ഏറ്റെടുക്കലിനുശേഷം, രത്തൻ ഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡിന്റെ 100 ശതമാനം സബ്സിഡിയറിയായി റിവോൾട്ട് മോട്ടോഴ്സ് മാറിയെന്ന് കമ്പനി അറിയിച്ചു. ഏറ്റെടുക്കൽ പൂർണ്ണം 2022 ഒക്ടോബറിൽ രത്തൻ ഇന്ത്യ റിവോൾട്ട് മോട്ടോഴ്‌സിനെ ഏറ്റെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. കമ്പനിയിലെ ഓഹരി പങ്കാളിത്തം വർധിപ്പിക്കുക ലക്ഷ്യമിട്ട് റിവോൾട്ട് മോട്ടോഴ്സിന്റെ 33.84% ഓഹരികൾ ഏറ്റെടുത്തിരുന്നു. 30 ഡീലർഷിപ്പുകളുമായി രാജ്യത്തുടനീളം സാന്നിധ്യമുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളാണ് റിവോൾട്ട് മോട്ടോഴ്സ്. റിവോൾട്ടിന്റെ മുൻനിര മോഡൽ RV400 ബൈക്കിന് വിപണിയിൽ മികച്ച ഡിമാൻഡാണുള്ളത്. ഇടപാട് സംബന്ധിച്ച കൂടുതൽ സാമ്പത്തിക വിശദാംശങ്ങളൊന്നും രത്തൻ ഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡ് വെളിപ്പെടുത്തിയിട്ടില്ല. ശുഭപ്രതീക്ഷയിൽ റിവോൾട്ട് റിവോൾട്ട് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഇവി ബൈക്കുകളിൽ ഒന്നാണ്. അതിന്റെ സാങ്കേതികത, ചെലവ്, ബിൽഡ് ക്വാളിറ്റി, പെർഫോമൻസ് തുടങ്ങിയ കാര്യങ്ങളിലെല്ലാം വാഹനം ലോകോത്തര നിലവാരം പുലർത്തുന്നുവെന്ന് ഓഹരി മുഴുവനും സ്വന്തമാക്കിയതിനു ശേഷം ഔദ്യോഗികമായി…
കാർഷിക ഭക്ഷ്യ ആവാസവ്യവസ്ഥയിലേക്ക് മികച്ച സംഭാവനകൾ നൽകാൻ അഗ്രി സ്റ്റാർട്ടപ്പുകൾക്ക് ധാരാളം അവസരങ്ങളുണ്ടെന്ന് കൃഷി സെക്രട്ടറി ഡോ ബി അശോക് ഐഎഎസ്. കാർഷിക ഭക്ഷ്യ ആവാസവ്യവസ്ഥയിലേക്ക് മികച്ച സംഭാവനകൾ നൽകാൻ അഗ്രി സ്റ്റാർട്ടപ്പുകൾക്ക് ധാരാളം അവസരങ്ങളുണ്ടെന്ന് കൃഷി സെക്രട്ടറി ഡോ ബി അശോക് ഐഎഎസ്. വിതരണ ശൃംഖലയിലെ ഇൻപുട്ട് വിതരണത്തിൽ തുടങ്ങി fertiliser, hydroponics, റീട്ടെയിൽ ശൃംഖലകൾ തുടങ്ങി അഗ്രി സ്റ്റാർട്ടപ്പുകൾക്ക് (Agri Startups) മികച്ച അവസരമാണ് നിലവിലുളളത്. രണ്ടാമതായി, ഫെർട്ടിഗേഷൻ (fertigation) സാങ്കേതികവിദ്യകൾക്കും ഓൺസൈറ്റ് സാങ്കേതികവിദ്യകൾക്കും ധാരാളം അവസരങ്ങൾ വാഗ്ദാനം ചെയ്യാനാകും. റീട്ടെയിൽ മേഖലയിലേക്ക് ഉൽപന്നങ്ങളെ എത്തിക്കുന്ന റെഡി ടു കൺസ്യൂമർ പ്ലാറ്റ്‌ഫോം (R2C) സൃഷ്ടിക്കുന്ന പ്രോസസ്സിംഗ് മേഖലയ്ക്ക് ഡാറ്റയിലും ഹാർഡ്‌വെയറിലും ധാരാളം അവസരങ്ങൾ ലഭിക്കും. നടീൽ വസ്തുക്കളുടെ ജീനോമിക് അധിഷ്‌ഠിത തിരഞ്ഞെടുപ്പിലും കാർഷിക മേഖലയിലെ സാമ്പത്തിക ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ച് വിള നഷ്‌ടം പരിഹരിക്കാനുളള ഇൻഷുറൻസ് പോലുള്ള ഫിൻടെക് ഉൽപ്പന്നങ്ങൾ, എന്നിവയിലും സ്റ്റാർട്ടപ്പുകൾക്ക് അവസരങ്ങളുണ്ട്. എന്നാൽ IT, Fintech എന്നിവയെ…
മുൻനിര ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ രാജ്യത്തെ ആഭ്യന്തര സ്മാർട്ട്ഫോൺ നിർമ്മാതാക്കളുമായി ചർച്ച നടത്തിയതായി റിപ്പോർട്ട് മുൻനിര ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ കേന്ദ്രത്തിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പ്ലാനിനായി രാജ്യത്തെ ആഭ്യന്തര സ്മാർട്ട്ഫോൺ നിർമ്മാതാക്കളുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്. Xiaomi, Oppo, Vivo, Transsion എന്നിവയുൾപ്പെടെയുളള മുൻനിര ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ Xiaomi, Oppo, Vivo, Transsion എന്നിവയുൾപ്പെടെയുളള മുൻനിര ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ Bhagwati (Micromax), Lava International, UTL Neolync, Optimus Electronics, Dixon Technologies തുടങ്ങിയ PLI-അംഗീകൃത കമ്പനികളുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. ഇന്ത്യയുടെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) സ്‌കീം അംഗീകൃത പദവി പ്രയോജനപ്പെടുത്തുന്നതിനായിട്ടാണ് ചൈനീസ് നിർമ്മാതാക്കളുടെ ചർച്ചയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനീസ് ഹാൻഡ്‌സെറ്റ് നിർമ്മാതാക്കളും ഇന്ത്യൻ പ്രാദേശിക ബ്രാൻഡുകളും തമ്മിലുള്ള ചർച്ചകൾ സംയുക്ത സംരംഭങ്ങൾ രൂപീകരിക്കുന്നതിനെ ചുറ്റിപ്പറ്റിയാണെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് പറയുന്നു. മൈക്രോമാക്‌സിന്റെ ഒരു…
സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകൾ ലോകമെമ്പാടും ഉയർന്നുവരുന്നു. വികസ്വര രാജ്യങ്ങളിൽപ്പോലും ഗവൺമെന്റുകളിൽ നിന്നും നിക്ഷേപകരിൽ നിന്നുമായി കൂടുതൽ സാമ്പത്തിക പിന്തുണയും സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്നുണ്ട്. 2021-22ലെ സാമ്പത്തിക സർവേ പ്രകാരം, യുഎസിനും ചൈനയ്ക്കും ശേഷം ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമുള്ളത് ഇന്ത്യയ്ക്കാണ്. സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കായി കേന്ദ്രസർക്കാർ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് 2020 മുതൽ കേന്ദ്രസർക്കാർ സ്റ്റാർട്ടപ്പ് അവാർഡുകളും ഏർപ്പെടുത്തുന്നുണ്ട്. 2020ലേയും, 2021ലേയും 367 സ്റ്റാർട്ടപ്പുകളെ മികച്ചവയായി തെരഞ്ഞെടുത്തിരുന്നു. ദേശീയ സ്റ്റാർട്ടപ്പ് അവാർഡുകളുടെ മൂന്നാം പതിപ്പിൽ സ്റ്റാർട്ടപ്പിന്റെ സാമൂഹിക പ്രാധാന്യവും കൂടി കണക്കിലെടുത്തു. രാജ്യത്തുടനീളമുള്ള 31 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി സ്റ്റാർട്ടപ്പുകൾ, ഇൻകുബേറ്ററുകൾ, ആക്സിലറേറ്ററുകൾ എന്നിവയിൽ നിന്ന് 2,667 അപേക്ഷകൾ ലഭിച്ചു. ഈ ആപ്ലിക്കേഷനുകൾ 50-ലധികം ജൂറി അംഗങ്ങൾ പരിശോധിച്ച് വിലയിരുത്തി. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ (വിസികൾ), സ്റ്റാർട്ടപ്പ് സിഇഒമാർ, വ്യവസായ പ്രമുഖർ,…