Author: News Desk
ടെലികോം ഓപ്പറേറ്റർമാർക്ക് 5G കോർ നെറ്റ്‌വർക്ക് നവീകരണം നൽകുന്നതിനായി കൈകോർക്കാൻ മൈക്രോസോഫ്റ്റും, ടെക് മഹീന്ദ്രയും. പങ്കാളിത്തത്തിലൂടെ, ടെലികോം ഓപ്പറേറ്റർമാർക്ക് 5G കോർ ഉപയോഗങ്ങൾ നൽകാനും ഓഗ്മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എഡ്ജ് കമ്പ്യൂട്ടിംഗ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IOT) എന്നിവയിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനും കഴിയും. സംയുക്തപ്രവർത്തനം ടെലികോം ഓപ്പറേറ്റർമാരെ അവരുടെ നെറ്റ്‌വർക്കുകളുടെ മുഴുവൻ സാധ്യതകളും തിരിച്ചറിയാനും, ഉപഭോക്താക്കൾക്ക് നൂതനവും വേഗത്തിലുള്ളതുമായ സേവനങ്ങൾ നൽകാനും അവരുടെ ESG പ്രതിബദ്ധതകൾ നിറവേറ്റാനും സഹായിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മഹീന്ദ്ര മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സി പി ഗുർനാനി വ്യക്തമാക്കി. ഇതു കൂടാതെ, ക്ലൗഡ് സാങ്കേതികവിദ്യകളുടെ ശക്തി പ്രയോജനപ്പെടുത്തി ഹരിതവും സുരക്ഷിതവുമായ നെറ്റ്‌വർക്കുകൾ നിർമ്മിക്കുന്നതിന് ടെലികോം ഓപ്പറേറ്റർമാർക്ക് അവരുടെ പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിന് തുടങ്ങിയവയ്ക്കെല്ലാം ടെക് മഹീന്ദ്രയുടേയും, മൈക്രോസോഫ്റ്റിന്റേയും സംയുക്തപ്രവർത്തനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പങ്കാളിത്തം ഗുണകരമാകുന്നതെങ്ങനെ? ടെലികോം വ്യവസായത്തിലെ ടെക് മഹീന്ദ്രയുടെ വൈദഗ്ധ്യവും മൈക്രോസോഫ്റ്റ് ക്ലൗഡിന്റെ സാധ്യതകളും സമന്വയിപ്പിക്കുന്നതാണ് ഈ പങ്കാളിത്തം. ടെലികോം…
എയർ ബ്രഷും ഓട്ടോമോട്ടീവ് പെയിന്റും ഉപയോഗിച്ച് ചിത്രങ്ങളിലൂടെ ഹെൽമറ്റിനെ ഒരു കലാരൂപമായി മാറ്റുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി നിഹാസ് സലാഹുദീൻ. ജീവിതത്തിൽ നിങ്ങൾ നിങ്ങളുടെ ആഗ്രഹങ്ങൾ പിന്തുടരേണ്ടത് പ്രധാനമാണ്. നിങ്ങളുടെ അഭിലാഷങ്ങൾ പിന്തുടരുന്നതിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന സംതൃപ്തിയുമായി മൾട്ടിനാഷണൽ ജോലിയോ ശമ്പളത്തിന്റെ വലുപ്പമോ താരതമ്യം ചെയ്യാൻ കഴിയില്ല. അങ്ങനെ ഇച്ഛാശക്തിയും അർപ്പണബോധവും കൊണ്ട് തന്റെ ഹോബിയെ ലാഭകരമായ ജോലിയാക്കി മാറ്റിയ നിഹാസ് സലാഹുദീനെ പരിചയപ്പെടാം. അർത്ഥമുളള വരകൾ ഹെൽമെറ്റിൽ പടം വരയ്ക്കുക, കേൾക്കുന്നവർ നെറ്റി ചുളിക്കും. പക്ഷേ നിഹാസിന്റെ വഴിയും വരയും അതാണ്. എയർ ബ്രഷും ഓട്ടോമോട്ടീവ് പെയിന്റും ഉപയോഗിച്ച് ചിത്രങ്ങളിലൂടെ ഹെൽമറ്റിനെ ഒരു കലാരൂപമായി മാറ്റുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി നിഹാസ് സലാഹുദീൻ. തിളങ്ങുന്ന നക്ഷത്രങ്ങളും രാത്രിയിലെ ആകാശവുമെല്ലാം പരസ്പരബന്ധമില്ലാത്ത ദൃശ്യങ്ങൾക്കൊപ്പം ഹെൽമറ്റിൽ വരച്ചാൽ എങ്ങനെയിരിക്കും? എന്നാൽ ഈ വരകൾക്കോരോന്നിനും ഓരോ അർത്ഥമുണ്ടെന്നാണ് നിഹാസിന്റ പക്ഷേ കസ്റ്റമൈസ്ഡ് മോട്ടോർ സൈക്കിളുകൾ, സൂപ്പർബൈക്കുകൾ, ഹെൽമെറ്റുകൾ, പ്രത്യേകിച്ച് റേസ് കാർ ഡ്രൈവർമാരും…
DIPP യുണീക്ക് ID കിട്ടിയ സ്റ്റാർട്ടപ്പുകൾക്ക് ഇൻകംടാക്സ് ഇളവിന് അപേക്ഷിക്കാമെന്ന് സ്റ്റാർട്ടപ്പ് ഇന്ത്യ പ്രതിനിധി ഖുഷ്ബു വർമ്മ. DIPP യുണീക്ക് ID കിട്ടിയ സ്റ്റാർട്ടപ്പുകൾക്ക് ഇൻകംടാക്സ് ഇളവിന് അപേക്ഷിക്കാമെന്ന് സ്റ്റാർട്ടപ്പ് ഇന്ത്യ പ്രതിനിധി ഖുഷ്ബു വർമ്മ. കമ്പനി തുടങ്ങി 10 വർഷത്തിനകം സ്റ്റാർട്ടപ്പുകൾ ഈ ഇളവിന് അർഹരാണ്. തുടർച്ചയായി മൂന്ന് വർഷം വരെ സ്റ്റാർട്ടപ്പുകൾക്ക് ഇൻകംടാക്സ് ഒഴിവായി കിട്ടുമെന്നും ഖുഷ്ബു വർമ ചാനൽ ഐആം ഡോട്ട്കോമിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു. സ്റ്റാർട്ടപ്പ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുളള യുണീക്ക് ഐഡിയുളള സ്റ്റാർട്ടപ്പുകൾ സെക്ഷൻ 56 പ്രകാരമുളള ഏയ്ഞ്ചൽ ടാക്സും നൽകേണ്ടതില്ല. ഐഡിയേഷൻ സ്റ്റേജിലുളള സ്റ്റാർട്ടപ്പിന് ഇൻകംടാക്സ് ആനുകൂല്യത്തിന് അപേക്ഷിക്കാനാവില്ല. ഇൻകോർപറേറ്റ് ചെയ്ത് രണ്ട് വർഷത്തിന് ശേഷം മാത്രമാണ് സ്റ്റാർട്ടപ്പുകൾക്ക് ആനുകൂല്യത്തിന് അപേക്ഷിക്കാനാവുന്നത്. കുറഞ്ഞത് മൂന്ന് വർഷത്തെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുണ്ടെങ്കിൽ മാത്രമേ നികുതി ഇളവിന് അപേക്ഷിക്കാനാകുയെന്നും ഖുഷ്ബു വർമ പറഞ്ഞു. Startups with a DIPP Unique ID can petition for income…
യുഎഇയിൽ ബിസിനസ് തുടങ്ങുന്നതിനുള്ള പ്രായപരിധി പരിഷ്ക്കരിച്ച് സാമ്പത്തിക മന്ത്രാലയം. പുതിയ നിയമ പരിഷ്കാരം അനുസരിച്ച്, 18 വയസ്സാണ് യുഎഇയിൽ സംരംഭം തുടങ്ങാനുള്ള കുറഞ്ഞ പ്രായപരിധി. നേരത്തേ യുഎഇയിൽ ബിസിനസ്സ് തുടങ്ങുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 21 വയസ്സായിരുന്നു. രാജ്യത്തിന്റെ ബിസിനസ് വളർച്ച മുന്നിൽക്കണ്ടാണ് പുതിയ നടപടിയെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സലാഹ് പറഞ്ഞു. പ്രായപരിധി കുറയ്ക്കുന്നതോടെ, കമ്പനികളുടെ ഡയറക്ടർ ബോർഡിലും മാനേജ്‌മെന്റ് രംഗത്തും മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യുഎഇയിൽ ഇസ്ലാമിക് ബാങ്കിങ്ങിന് ഊന്നൽ നൽകുമെന്നും പരിഷ്ക്കരിച്ച വാണിജ്യ നിയമത്തിൽ പറയുന്നു. ടെക്‌നോളജി രംഗത്തും ഡിജിറ്റൽ രംഗത്തും ബിസിനസ് മുന്നേറ്റങ്ങൾ നടത്താനുള്ള നീക്കങ്ങളും പുതിയ പദ്ധതിയിലുണ്ട്. ബാങ്കിംഗിനും പിന്തുണ നിക്ഷേപം ഉത്തേജിപ്പിക്കുന്നതിനും ബിസിനസുകളുടെ വളർച്ചയ്ക്കും, മത്സരത്തിനും വിശാലമായ സാധ്യത നൽകുന്നതിനുമായി ബാങ്കിംഗ് സ്ഥാപനങ്ങൾക്ക് വാണിജ്യ ഇടപാടുകൾക്കായി നിയമപരമായ പിന്തുണ നിയമം നൽകുന്നു. യുഎഇയിലെ ഇസ്ലാമിക് ബാങ്കിംഗിന് പിന്തുണ നൽകുന്നതോടൊപ്പം വളർച്ചയുടെ പ്രധാന ചാലകങ്ങളിലൊന്നായി ഇതിനെ കണക്കാക്കുകയും ചെയ്യുന്നു. സാമ്പത്തിക…
സ്റ്റാർട്ടപ്പുകളെ ‘നവ ഇന്ത്യയുടെ’ നട്ടെല്ല് എന്ന് വിളിച്ച് 2022-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജനുവരി 16 നാഷണൽ സ്റ്റാർട്ടപ്പ് ഡേ ആയി പ്രഖ്യാപിച്ചത്. സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിന്റെ സ്ഥാപക ദിനമാണ് ജനുവരി 16. സ്റ്റാർട്ടപ്പുകളെ ‘നവ ഇന്ത്യയുടെ’ നട്ടെല്ല് എന്ന് വിളിച്ച് 2022-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജനുവരി 16 നാഷണൽ സ്റ്റാർട്ടപ്പ് ഡേ ആയി പ്രഖ്യാപിച്ചത്. രാജ്യത്ത് സ്റ്റാർട്ടപ്പ് സംസ്‌കാരത്തെ ഉത്തേജിപ്പിക്കാനും നവീകരണത്തിനും ശക്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ ഉദ്ദേശിച്ചുള്ള സ്റ്റാർട്ടപ്പ് ഇന്ത്യ ഗവൺമെന്റിന്റെ ഒരു പ്രധാന സംരംഭമാണ്. ഈ വർഷം സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിന്റെ ഏഴാം വാർഷികം ആഘോഷിക്കുന്നു. ജനുവരി 10 മുതൽ 16 വരെ സ്റ്റാർട്ടപ്പ് ഇന്ത്യ ഇന്നൊവേഷൻ വീക്ക് സംഘടിപ്പിച്ചിരുന്നു. ഡിപ്പാർട്ട്‌മെന്റിന്റെ നിരവധി ഓൺ-ഗ്രൗണ്ട് ഇവന്റുകൾക്കൊപ്പം, വെബിനാറുകളും ഹോസ്റ്റുചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റാർട്ടപ്പുകളുമായി സംവദിക്കുകയും 2021 ജനുവരി 16 ന് വൈകുന്നേരം 5 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ ‘Prarambh: Startup India International Summit’ അഭിസംബോധന ചെയ്യുകയും…
പുനെ സ്റ്റാർട്ടപ്പ് വേവ് മൊബിലിറ്റി ഇന്ത്യയിലെ ആദ്യ സോളാർ കാർ അവതരിപ്പിച്ചു പുണെ ആസ്ഥാനമായുള്ള വാഹന നിർമ്മാതാക്കളായ സ്റ്റാർട്ടപ്പായ വേവ് മൊബിലിറ്റി (Vayve Mobility),ഓട്ടോ എക്‌സ്‌പോ 2023-ൽ രാജ്യത്തെ ആദ്യത്തെ സൗരോർജ്ജ വൈദ്യുത വാഹനത്തിന്റെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചു. EVA എന്ന് വിളിക്കുന്ന സോളാർ കാറിൽ ഒരു കുട്ടിയടക്കം മൂന്ന് പേർക്ക് യാത്ര ചെയ്യാം. ക്ലൈമറ്റ് കൺട്രോൾ ഉളള കാർ കൈകാര്യം ചെയ്യാനും പാർക്ക് ചെയ്യാനും എളുപ്പമാണ്, ചാർജ് ചെയ്യാൻ സൗകര്യപ്രദമാണ്. ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർ പ്ലേ, ഇവ കൂടാതെ വിശാലമായ ഡ്രൈവർ വിസിബിലിറ്റി, 6-വേ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, പനോരമിക് സൺറൂഫ് എന്നിവയുണ്ട്. രണ്ട് സീറ്റുകളുള്ള സ്മാർട്ട് കാറിന്റെ ബാറ്ററി പാക്കിന് മുകളിൽ അധിക ചാർജിംഗിനായി റൂഫിൽ സോളാർ പാനലുകൾ സജ്ജീകരിച്ചിരിക്കുന്നു. ഇവാ സോളാർ കാർ ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 2024ൽ വാഹനം വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 6kW ലിക്വിഡ്-കൂൾഡ് PMSM ഇലക്ട്രിക് മോട്ടോറാണ് സോളാർ…
ഫണ്ടിംഗ് വിന്റർ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ എന്ത് തരത്തിലുള്ള സ്വാധീനം ചെലുത്തും? ധനസഹായം തേടുന്ന സംരംഭകർക്ക് നിങ്ങൾ എന്ത് ഉപദേശമാണ് നൽകുന്നത്? ഒരു ബിസിനസ്സിൽ നിക്ഷേപിക്കുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്? നിക്ഷേപ സ്ഥാപനമായ Speciale Invest മാനേജിംഗ് പാർട്ണർ വിശേഷ് രാജാറാം, Channeliam.com-മായി സംസാരിക്കുന്നു. ഫണ്ടിംഗിന് ഒരു സ്ഥാപനം തിരഞ്ഞെടുക്കുമ്പോൾ ഫൗണ്ടർമാരിൽ നിന്ന് നമ്മൾ തേടുന്ന ഏറ്റവും വലിയ കാര്യം, മറ്റുളളവർക്ക് അറിയാത്തത് അല്ലെങ്കിൽ മറ്റുളളവരിൽ നിന്ന് ഭിന്നമായി എന്ത് കാര്യം അവർക്കറിയാം എന്നതാണ്. അതായത് മറ്റ് ആളുകൾക്ക് ഇല്ലാത്ത ആഴത്തിലുള്ള ഡൊമെയ്ൻ വൈദഗ്ധ്യമോ അറിവോ സാങ്കേതിക വൈദഗ്ധ്യമോ അവർക്ക് ഉണ്ടായിരിക്കണം എന്നാണ്. ഞങ്ങൾ പ്രധാനമായും ഫൗണ്ടർമാരെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപമാണ് നടത്തുന്നത്. സ്പെഷ്യാൽ ഇൻവെസ്റ്റിന്റെ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും ബഹിരാകാശം, റോബോട്ടിക്സ്, ഏവിയേഷൻ എന്നിവയിലെ ഒരു പ്രത്യേക മേഖലയെക്കുറിച്ചോ സാങ്കേതികവിദ്യയെക്കുറിച്ചോ ആഴത്തിലുള്ള അറിവുള്ള സ്ഥാപകരുടെ സ്റ്റാർട്ടപ്പുകളിലാണ്. നിർഭാഗ്യവശാൽ ഫണ്ടിംഗ് എപ്പോഴും വിജയവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾ ഫണ്ട് സ്വരൂപിക്കുമ്പോൾ നിങ്ങൾ വിജയിക്കുമെന്ന് ആളുകൾ കരുതുന്നു. എന്നാൽ മൂലധനം സ്വരൂപിക്കാതെ തന്നെ നിങ്ങൾക്ക് വിജയിക്കാനാകും എന്നതാണ് സത്യം.…
ബോക്‌സ് ഓഫീസിൽ കളക്ഷൻ റിക്കോർഡുകൾ തീർക്കുകയാണ് നന്ദമുരി ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡി ബോക്‌സ് ഓഫീസിൽ കളക്ഷൻ റിക്കോർഡുകൾ തീർക്കുകയാണ് നന്ദമുരി ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡി. അജിത്തിന്റെ തുനിവിനെയും വിജയിയുടെ വാരിസുവിനെയും പിന്നിലാക്കുന്ന പ്രകടനമാണ് ബോക്സ് ഓഫീസിൽ ബാലയ്യ നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ജനുവരി 12 ന് തീയറ്ററുകളിലെത്തിയ വീരസിംഹ റെഡ്ഡി ആദ്യദിനം തിയറ്ററുകളിൽ നിന്ന് വാരിയത് 54 കോടി രൂപയാണ്. ഈവർഷം ഏറ്റവും കൂടുതൽ ഓപ്പണിംഗ് കളക്ഷൻ നേടിയതും വീരസിംഹറെഡ്ഡിയാണ്. ഓൾ ഇന്ത്യ കളക്ഷൻ 42 കോടിയാണ്. ഓവർസീസ് കളക്ഷൻ 8 കോടിയായിരുന്നു. ജനുവരി 11-ന് തീയറ്ററുകൾ കണ്ടത് കോളിവുഡ് ചിത്രങ്ങളായ അജിത് കുമാറിന്റെ തുനിവ്, ദളപതി വിജയുടെ വാരിസു എന്നീ ചിത്രങ്ങളുടെ ഒരു ഹൈ-വോൾട്ടേജ് ക്ലാഷ് ആയിരുന്നു. രണ്ട് ദിവസത്തിന് ശേഷം, ടോളിവുഡ് ചിത്രങ്ങളായ ചിരഞ്ജീവിയുടെ വാൾട്ടയർ വീരയ്യയും നന്ദമുരി ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡിയും ബോക്‌സ് ഓഫീസിൽ കൊമ്പുകോർത്തു. അജിത്ത്, വിജയ് ചിത്രങ്ങളെക്കാൾ മികച്ച ഓപ്പണിംഗ് കളക്ഷൻ നന്ദമൂരിയുടെ ചിത്രം നേടി.…
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്ക് പ്രകാരം ഏകദേശം 85 ദശലക്ഷം ജോലികൾ കാലഹരണപ്പെട്ടു കഴിഞ്ഞു. എന്നാൽ മറ്റൊരു വിധത്തിൽ 97 ദശലക്ഷം ജോലികൾ വിവിധ മേഖലകളിലായി പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഗിഗ് ഇക്കോണമി ഇന്ത്യയിൽ 46% വളർച്ച നേടി. വിദ്യാസമ്പന്നരായ പ്രതിഭകളെ കൊണ്ട് സമ്പുഷ്ടമായ കേരളത്തിൽ ഡിജിറ്റൽവത്കരണവും ഗിഗ് ജോലികളും വലിയൊരു സാമ്പത്തിക വിപ്ലവത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. എന്താണ് ഗിഗ് ജോലികൾ കൃത്യമായ സമയ പരിധി വെച്ച് കരാറെഴുതി എടുത്ത് ചെയ്യുന്ന ജോലികളാണ് ഗിഗ് ജോലികൾ. ലോകമാകെ ഗിഗ് ജോലി സംസ്ക്കാരവും അത് വഴി സൃഷ്ടിക്കപ്പെടുന്ന സമ്പത്തും ഇന്ന് സവിശേഷമായ ശ്രദ്ധ നേടുന്നുണ്ട്. കേരളവും അതിന്റെ സാധ്യതകൾ ആരായുകയാണ്. ഓൺലൈൻ സാധ്യതകൾ ഉപയോഗിച്ച് സ്വതന്ത്രമായി ചെയ്യുന്ന കോൺട്രാക്റ്റ് ജോലികൾ, ഫ്രീലാൻസിംഗ്, വ്യക്തിഗതമായി ചെയ്യുന്ന ഡിസൈനിംഗ്, കണ്ടന്റ് ക്രിയേഷൻ, റൈഡ് ഷെയറിംഗ് സർവ്വീസ്, വീട് പെയിന്റ് ചെയ്യുന്ന കോൺട്രാക്റ്റ്, ഓൺലൈനിൽ വർക്ക് ഉറപ്പിച്ച് ചെയ്യുന്ന ഇല്ക്രിക്കൽ- പ്ലംബിംഗ് ജോലികൾ, കോച്ചിംഗ്, ഫിറ്റ്നെസ് ട്രെയിനിംഗ്, ഓൺലൈൻ ട്യൂഷൻ…
തുടരെ തുടരെയുള്ള പിരിച്ചുവിടലുകളും, പുതിയ ഫീച്ചറുകളുടെ കൂട്ടിച്ചേർക്കലുകളുമെല്ലാം ഇലോൺ മസ്ക്കിന്റെ ഏറ്റെടുക്കലിന് ശേഷം ട്വിറ്ററിലുണ്ടായ മാറ്റങ്ങളാണ്. ട്വിറ്ററിലെ ബുക്ക്മാർക്ക് ബട്ടൺ, ഇമേജ് ലെൻഗ്ത് ക്രോപ്പ് എന്നീ ഫീച്ചറുകൾക്കെല്ലാം മാറ്റമുണ്ടാകുമെന്ന് ഏറ്റവും ഒടുവിൽ മസ്ക്ക് പ്രസ്താവിച്ചു. ബുക്ക് മാർക്ക് ഫീച്ചർ സെർച്ച് ഏബിൾ ആയി മാറും. പ്ലാറ്റ്ഫോമിൽ ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോൾ വരുന്ന ക്രോപ്പിംഗ് ഫീച്ചർ ഒഴിവാക്കുമോയെന്ന ഉപയോക്താവിന്റെ ചോദ്യത്തിന് അനുകൂല മറുപടിയാണ് ഇലോൺ മസ്ക്ക് നൽകിയത്. ട്വിറ്ററിലെ‘റെക്കമെൻഡഡ്’ എന്ന സെക്ഷൻ 2023 അവസാനത്തോടെ “much better” എന്നായി മാറുമെന്നും മസ്ക്ക് വ്യക്തമാക്കി. മാറ്റത്തോട് മാറ്റം ! ആസൂത്രിതമായ അപ്‌ഡേറ്റുകൾ ട്വീറ്റുകളെ വിവിധ വിഭാഗങ്ങളായി തരംതിരിക്കുന്നതിന് ഫോൾഡറുകൾ നിർമ്മിക്കുന്നത് ലളിതമാക്കുമെന്ന് കഴിഞ്ഞ ആഴ്ച ഇലോൺ മസ്ക്ക് സൂചന നൽകിയിരുന്നു. പ്ലാറ്റ്‌ഫോമിനായി വിശാലമായ യുഐ മേക്ക് ഓവർ കൊണ്ടുവരാനും ഇലോൺ മസ്ക്ക് പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ട്. വരാനിരിക്കുന്ന ബുക്ക്‌മാർക്കിംഗിനും ഇമേജ് ക്രോപ്പ് അപ്‌ഡേറ്റുകൾക്കും പുറമേ മറ്റ് കൂടുതൽ മാറ്റങ്ങളും ട്വിറ്ററിൽ വരുമെന്നാണ് സൂചന. ട്വിറ്റർ സെർച്ചുകളിലെ…