Author: News Desk

സൈനിക നിലവാരത്തിലുള്ള രാജ്യത്തെ ആദ്യത്തെ സ്വകാര്യ സ്പൈ സാറ്റ്ലൈറ്റ് വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. സ്വകാര്യ മേഖലയിൽ വികസിപ്പിച്ച സ്പൈ സാറ്റ്ലൈറ്റ് സ്പെയ്സ് എക്സ് റോക്കറ്റിലായിരിക്കും വിക്ഷേപിക്കുക.ടാറ്റ അഡ്‌വാൻസ്ഡ് സിസ്റ്റം (ടിഎഎസ്എൽ- TASL) ആണ് സ്വകാര്യ ചാര ഉപഗ്രഹം നിർമിച്ചത്. ഒരാഴ്ച കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഉപഗ്രഹം വിക്ഷേപണത്തിനായി തയ്യാറാക്കാൻ ഫ്ലോറിഡയിലേക്ക് അയച്ചു. ഏപ്രിലിൽ വിക്ഷേപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. TASL പ്രോഗ്രാമിന്റെ ഏറ്റവും വലിയ പ്രത്യേകത ഉപഗ്രഹത്തിന്റെ ഗ്രൗണ്ട് കൺട്രോൾ ഇന്ത്യയിലായിരിക്കും എന്നതാണ്. അതിനാൽ തന്നെ ചാര ഉപഗ്രഹത്തിന്റെ പ്രവർത്തനങ്ങൾ സൈന്യത്തിന് രഹസ്യമായി നിയന്ത്രിക്കാൻ സാധിക്കും. നിലവിൽ നിരീക്ഷണത്തിനായുള്ള കൃത്യമായ കോർഡിനേറ്റും സമയവും വിദേശ രാജ്യങ്ങളുമായി സൈന്യത്തിന് പങ്കിടണമായിരുന്നു. പുതിയ സാറ്റ്ലൈറ്റ് ഉപയോഗിക്കുന്നതോടെ ഇത് ഒഴിവാക്കാൻ സാധിക്കും. ഓപ്പറേഷൻ മോഡിലുള്ള ഉപഗ്രഹത്തിന്റെ ഗ്രൗണ്ട് കൺട്രോൾ സെന്ററിലാണ് ബെംഗളൂരുവിലാണ്. കൺട്രോൾ സെന്ററിൽ നിന്ന് ഉപഗ്രഹത്തിന്റെ ദിശ നിയന്ത്രിക്കാൻ സാധിക്കും. ഇൻഫ്രാസ്ട്രക്ചർ നിരീക്ഷിക്കാനും മറ്റും സാധിക്കും. 0.5 മീറ്റർ സ്പെഷ്യൽ റെസല്യൂഷനിലുള്ള ഇമേജറി ശേഷിയുണ്ട് TASL…

Read More

കേരളത്തിന്റെ സാങ്കേതിക വിദ്യയിൽ ലക്‌നൗവിലെ ക്ലീൻ ടെക്ക് സ്റ്റാർട്ടപ്പ് ദ്രവിച്ചു പോകുന്ന ഭക്ഷണപാത്രങ്ങൾ നിർമിക്കും. അരി, ഗോതമ്പ് അവശിഷ്ടങ്ങളില്‍ നിന്ന് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്രകൃതിസൗഹൃദ ഭക്ഷണപാത്രങ്ങള്‍ (ബയോഡീഗ്രേഡബിള്‍ ടേബിള്‍വെയര്‍) നിര്‍മ്മിക്കുന്നതിനായി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയുടെ സാങ്കേതികവിദ്യ ലക്നൗവിലെ ക്ലീന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഈസ്റ്റ് കോറിഡോര്‍ കണ്‍സള്‍ട്ടന്‍റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി. ഇതുസംബന്ധിച്ച ധാരണാപത്രം ഇരു സ്ഥാപനങ്ങളും തമ്മില്‍ ഒപ്പുവച്ചു. മണ്ണില്‍ പൂര്‍ണമായും ദ്രവിച്ചുപോകുന്ന ഈ പ്ലേറ്റ് ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക്കിന് ബദല്‍ ആണ്. ചൂടുള്ളതോ തിളപ്പിച്ചതോ ആയ ഖര, ദ്രാവക ഭക്ഷണം ഇതില്‍ വിളമ്പാം. 3-10 പിഎച്ച് പരിധിയില്‍ ആസിഡുകളെയും ആല്‍ക്കലിയെയും ഉള്‍ക്കൊള്ളാനുള്ള ശേഷിയുമുണ്ട്. ആവശ്യത്തിന് ബലമുള്ള ഈ പ്ലേറ്റ് ഒരു വര്‍ഷം വരെ കേടാകാതെ സൂക്ഷിച്ചുവയ്ക്കാനുമാകും. 10 സെന്‍റീ മീറ്റര്‍ വ്യാസമുള്ള ഒരു പ്ലേറ്റിന്‍റെ നിര്‍മ്മാണച്ചെലവ് 1.5 മുതല്‍ 2 രൂപ വരെയാണ്. കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നതിലൂടെയുള്ള വായു മലിനീകരണം കുറയ്ക്കുന്നതിലും ഇത് ഗുണംചെയ്യും. കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍…

Read More

ആഗോള സമ്മേളനങ്ങൾ നടത്താൻ അനുയോജ്യമായ ഇടമായി കേരളത്തെ മാറ്റാനുളള പദ്ധതികൾ സർക്കാർ നടപ്പാക്കുമെന്ന് സംസ്ഥാനടൂറിസം-പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്‍. കേരളത്തെ സോഫ്റ്റ് പവർ ഹബ്ബാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുക.സോഫ്റ്റ് പവർ ക്ലബ് സംഘടിപ്പിച്ച രണ്ട് ദിവസത്തെ വാർഷിക കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം നടപ്പാക്കി വരുന്ന ഉത്തരവാദിത്ത ടൂറിസത്തിന് ആഗോളതലത്തിൽ നിരവധി അംഗീകാരങ്ങൾ നേടാനായെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ അന്തമായ ഭൂപ്രകൃതി കണക്കാക്കുമ്പോൾ ആഗോള പരിപാടികൾക്ക് കേരളത്തെ ആതിഥേയരാക്കാനുള്ള സാധ്യതകൾ അനന്തമാണ്. ഹിൽ സ്റ്റേഷനുകൾ, ബീച്ച്, കായലുകൾ തുടങ്ങിയവ അന്താരാഷ്ട്ര സമ്മേളനങ്ങൾക്ക് അനുയോജ്യമായി ഇടമായി കേരളത്തെ മാറ്റുന്നു. ടൂറിസമെന്ന ശക്തമായ സോഫ്റ്റ് പവർ ഘടകത്തെ സുസ്ഥിരമായ രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കണം. കേരളം സോഫ്റ്റ് പവർ സാധ്യതകൾ പരമാവധി നടപ്പാക്കിയിട്ടുണ്ട്.ഇറ്റലി മുൻ ഉപ പ്രധാനമന്ത്രി ഫ്രാൻസിസ്കോ റൂട്ടെല്ലി സമ്മേളനത്തിന് നേതൃത്വം നൽകി. ജി20 ഷെർപ്പ അമിതാഭ് കാന്ത് സമ്മേളനത്തിൽ പങ്കെടുത്തു. പ്രശസ്തി, മത്സരശേഷി, സാമ്പത്തിക വളർച്ചാ…

Read More

ഓരോ ദിവസവും കുറഞ്ഞത് 15,000 ഇന്ത്യക്കാരെങ്കിലും അറുപതാം പിറന്നാൾ ആഘോഷിക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഈ സംഖ്യ കൂടും. UNFPA ഇന്ത്യയുടെ ഒരു റിപ്പോർട്ട് അനുസരിച്ച് 2030ഓടെ ഇന്ത്യയിൽ പ്രായമാകുന്നവരുടെ എണ്ണം 34 കോടിയിലധികം വരുമെന്നാണ് കണക്ക്.. ഒരു തലമുറ പ്രായമാകുമ്പോൾ അവരെ പരിപാലിക്കാനും സംരക്ഷിക്കാനും പ്രാപ്തമാണോ നമ്മുടെ രാജ്യം? വാർധക്യത്തിലേക്ക് നീങ്ങുന്നവർക്ക് കൈത്താങ്ങാകാൻ പുതിയ തലമുറയ്ക്ക് പറ്റുമോ? പ്രായമാവർക്ക് വേണ്ടിയുള്ള സ്റ്റാർട്ടപ്പ്ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യ വികസനവും സാങ്കേതിക വിദ്യയെ മുൻനിർത്തിയുള്ള സേവനങ്ങളും വികസിപ്പിച്ചില്ലെങ്കിൽ വാർധക്യം ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രശ്‌നമായി മാറും. നമ്മുടെ നാട്ടിൽ നിലവിലുള്ള കുടുംബാന്തരീക്ഷം ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ മാനസികമായും സാമ്പത്തികമായും തയ്യാറായിട്ടില്ല. ഇവിടെയാണ് വയോജനങ്ങളെ പരിപാലിക്കുന്ന സ്റ്റാർട്ടപ്പുകൾ ആശയത്തിന്റെ പ്രസക്തി. ‌ വൃദ്ധസദനവും മറ്റും പോലെ പ്രായമവർക്ക് വേണ്ടിയുള്ള കേന്ദ്രങ്ങളല്ല ഇത്തരം സ്റ്റാർട്ടപ്പുകൾ കൊണ്ട് ലക്ഷ്യം വെക്കുന്നത്. മെച്ചപ്പെട്ട ജോലിയും മറ്റും അന്വേഷിച്ച് മക്കൾ ദൂരേക്ക് പോകുമ്പോൾ പ്രായമായ രക്ഷിതാക്കളെ ആരു സംരക്ഷിക്കുമെന്നത് ആകുലതയാണ്. മറ്റു…

Read More

തുറന്നു നൽകി ഒരുമാസം പിന്നിടുമ്പോള്‍ മുംബൈയുടെ മറ്റൊരഭിമാനമായ അടല്‍ സേതു വഴി കടന്നുപോയത് 8.13 ലക്ഷം വാഹനങ്ങള്‍.  അടൽ സേതു വഴി കടന്നുപോയ വാഹനങ്ങളില്‍ 7.97 ലക്ഷവും കാറുകളാണ്. ഒരുദിവസം ശരാശരി 27,100 വാഹനങ്ങള്‍ പാലം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ടോളിനത്തില്‍ ഈ കാലയളവില്‍ പിരിഞ്ഞുകിട്ടിയത് 13.95 കോടിരൂപ. അടല്‍സേതു കടല്‍പ്പാലത്തില്‍  നിന്നും വാഹനങ്ങൾക്കു സെൽഫി   പിഴയായി ആകെ 12.11 ലക്ഷം രൂപയാണ് ലഭിച്ചത്. പാലത്തിൽ  വാഹനങ്ങള്‍ നിര്‍ത്തുന്നത് നിരോധിച്ചിരിക്കെ പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തി സെല്‍ഫിയെടുത്ത 1612 പേര്‍ക്ക് മുംബൈ പോലീസും നവിമുംബൈ പോലീസും ചേര്‍ന്ന് ഇത് വരെ  പിഴ ചുമത്തി. വാഹനങ്ങള്‍ നിര്‍ത്തുന്നവര്‍ക്കെതിരേ പിഴചുമത്താന്‍ തുടങ്ങിയതോടെ പാലത്തില്‍ വണ്ടി നിര്‍ത്തുന്നവരുടെ എണ്ണം കുറഞ്ഞുവരുകയാണെന്ന് പോലീസധികൃതര്‍ പറഞ്ഞു. ദിവസം ശരാശരി 40,000 വാഹനങ്ങള്‍ പാലം ഉപയോഗിക്കുമെന്നാണ് കണക്കാക്കിയിരുന്നതെങ്കിലും വാണിജ്യ വാഹനങ്ങള്‍ അധികം പാലം ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. നിര്‍മാണത്തിലിരിക്കുന്ന സെവ്രി വര്‍ളി കണക്ടര്‍ ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ പാലത്തിലൂടെയുള്ള ഗതാഗതം കൂടും എന്നാണ് മുംബൈ…

Read More

രാജ്കോട്ടിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഇംഗ്ലണ്ടിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാൻ സാക് ക്രൗലി പുറത്താക്കിയാണ് അശ്വിൻ നേട്ടം കൈവരിച്ചത്. 14ാം ഓവറിലെ ആദ്യ പന്തിലായിരുന്നു ക്രൗലിയെ അശ്വിൻ പുറത്താക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ 500 വിക്കറ്റുകൾ നേടുന്ന ഒമ്പതാമത്തെ ബൗളർ കൂടിയാണ് അശ്വിൻ. 98ാമത്തെ ടെസ്റ്റിലാണ് 37ക്കാരനായ അശ്വിൻ ഈ നേട്ടം സ്വന്തമാക്കുന്നത്. കുറഞ്ഞ ടെസ്റ്റിൽ നിന്ന് 500 വിക്കറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ബൗളർ കൂടിയാണ് അശ്വിൻ. ശ്രീലങ്കൻ ഇതിഹാസ താരം മുത്തയ്യാ മുരളീധരനാണ് അശ്വിന് മുന്നിലുള്ളത്. 87 മത്സരങ്ങളിൽ നിന്നാണ് മുരളീധരൻ ഈ നേട്ടം സ്വന്തമാക്കുന്നത്. അനിൽ കുംബ്ലെയ്ക്ക് ശേഷം 500 വിക്കറ്റ് എന്ന നേട്ടം കൈവരിക്കുന്ന ഇന്ത്യക്കാരനാണ് അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 619 വിക്കറ്റ് വീഴ്ത്തിയ അനിൽ കുംബ്ലെയുടെ റെക്കോർഡ് ഇതുവരെ ആർക്കും തകർക്കാൻ പറ്റിയിട്ടില്ല. അതേസമയം കുടുംബ സംബന്ധമായ അത്യാവശ്യത്തെ തുടർന്ന് അശ്വിന്…

Read More

മുൻ ജീവനക്കാർക്ക് നൽകാൻ ബാക്കിയുള്ള ശമ്പളം മുഴുവൻ നൽകണമെന്ന് എഡ്ടെക്ക് ഭീമൻ ബൈജൂസിനോട് കർണാടക ലേബർ വകുപ്പ്. കിട്ടാനുള്ള കുടിശ്ശിക തുക ലഭിക്കാത്തതിനെ തുടർന്ന് ബൈജൂസിന്റെ മുൻജീവനക്കാർ വകുപ്പിനോട് നിരന്തരം പരാതി ഉന്നയിച്ചിരുന്നു. കമ്പനിയിൽ നിന്ന് പിരിഞ്ഞു പോകുന്നതിന് മുമ്പ് ലഭിക്കേണ്ട തുക ഇനിയും ലഭിച്ചിട്ടില്ല എന്നു കാട്ടിയാണ് ബൈജൂസിനെതിരേ മുൻജീവനക്കാർ നീങ്ങിയത്. ഇതേ തുടർന്ന് ബൈജൂസിനെയും മുൻ ജീവനക്കാരെയും കർണാടക സർക്കാർ അനുരഞ്ജന ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ജീവനക്കാർക്ക് കുടിശ്ശിക തുക നൽകുന്നത് വൈകിയാൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് വകുപ്പ് പറഞ്ഞു.ഏകദേശം 20-30 പരാതികളാണ് ലഭിച്ചതെന്ന് ലേബർ വകുപ്പ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബൈജൂസിൻെറ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന് നോട്ടീസ് അയച്ചിട്ടുണ്ട്. ബൈജൂസിൽ നിന്ന് ഇറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും മുഴുവൻ/അവസാന സെറ്റിൽമെന്റ് ലഭിച്ചിട്ടില്ലെന്ന് പലരും പരാതി പറഞ്ഞു.അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കൂടിയാണ് കമ്പനി കടന്നു പോകുന്നത്. 120 മില്യൺ ഡോളറിന്റെ കടബാധ്യതയാണ് കമ്പനിക്കുള്ളത്. The conciliation meeting…

Read More

നിർദേശങ്ങൾ എഴുതി നൽകിയാൽ മതി, അതിനനുസരിച്ച് ഷോർട്ട് വീഡിയോ സോറ നിർമിച്ച് നൽകും. നിർമിത ബുദ്ധിയിൽ (എഐ) ഓപ്പൺ എഐ അവതരിപ്പിക്കുന്ന മറ്റൊരു അത്ഭുതമാണ് സോറ എന്ന ടെക്സ്റ്റ് ടു വീഡിയോ എഐ മോഡൽ. നിർദേശങ്ങൾ എഴുതി നൽകിയാൽ 1 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഈ ടെക്സ്റ്റ് ടു വീഡിയോ ഡിഫ്യൂഷൻ മോഡൽ നിർമിക്കും.എഐ വിഭാഗത്തിൽ തങ്ങളുടെ എതിരാളികളെക്കാൾ ഒരുപടി മുന്നിൽ കുതിക്കുകയാണ് ഓപ്പൺ എഐ. ഗുണനിലവാരത്തിൽ ഗൂഗിളിനെയും മെറ്റയെയും കവച്ചുവെച്ചിരിക്കുകയാണ് ഓപ്പൺ എഐ. എക്സിലൂടെയാണ് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ ടൂൾ പങ്കുവെച്ചത്. എക്സിൽ യൂസർമാർ നൽകിയ നിർദേശം അനുസരിച്ച് സോറ ഷോർട്ട് വീഡിയോകൾ നിർമിക്കുകയും ചെയ്തു. കടലിൽ വിവിധ മൃഗങ്ങൾ സൈക്കിൾ റേസ് ചെയ്യുന്നതും ടസ്കൻ രീതിയിലുള്ള അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നതും സോറ ഷോർട്ട് വീഡിയോ ആയി ചെയ്തു. എന്താണ് സോറ ജപ്പാനിൽ ആകാശം എന്നാണ് സോറയുടെ അർഥം. സങ്കീർണമായ ക്യാമറ ചലനം, പലവിധ വികാരങ്ങൾ പ്രകടിപ്പിക്കാൻ…

Read More

തങ്ങളുടെ ഫ്ലാഗ് ഷിപ്പ് ബൈക്കായ മാവ്റിക്ക് 440 ലോഞ്ച് ചെയ്ത് ഹീറോ. ഹീറോയുടെ വെബ്സൈറ്റ് വഴിയും ഔട്ട് ലെറ്റുകളിലൂടെയും ബുക്കിംഗ് ആരംഭിച്ചു.സ്കൂട്ടർ, മോട്ടോർ സൈക്കിൾ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് മാവ്റിക്കിലൂടെ തങ്ങളുടെ പുതിയ ഇമേജ് ബിൽഡ് ചെയ്യാനുള്ള ശ്രമത്തിലാണ്. പ്രീമിയം ബൈക്ക് ബ്രാൻഡ് എന്ന ഹീറോയുടെ സ്വപ്നത്തിന് ഡബിൾ പവറായിരിക്കും മാവ്റിക്ക് നൽകുക എന്നാണ് പ്രതീക്ഷിക്കുന്നത്. മോട്ടോർസൈക്കിൾ ബെയ്സ്, മൈൽഡ്, ടോപ് എന്നിങ്ങനെ മൂന്ന് വെരിയന്റുകളിലാണ് മാവ്റിക്ക് 400 അവതരിപ്പിച്ചിരിക്കുന്നത്. എക്സ് ഷോറൂം ബുക്കിംഗ് ആരംഭിക്കുന്നത് 1.99 ലക്ഷം രൂപയിലാണ്. ടോപ് മോഡലിൻെറ വില തുടങ്ങുന്നത് 2.24 ലക്ഷം രൂപയും. ഉപഭോക്താക്കളെ ആകർഷിക്കാനായി കമ്പനി വെൽക്കം ടു മാവ്റിക്ക് എന്ന ഓഫർ അവതരിപ്പിച്ചിട്ടുണ്ട്. മാർച്ച് 15ന് മുമ്പായി ബുക്ക് ചെയ്യുന്നവർക്ക് 10,000 രൂപയുടെ കോംപ്ലിമെന്ററി ഗിഫ്റ്റ് ലഭിക്കുന്നതാണ് ഓഫർ. മിഡ് കപ്പാസിറ്റി മോട്ടോർസൈക്കിളിൽ റൈഡേഴ്സിന്റെ ഇഷ്ട ബ്രാൻഡായ റോയൽ എൻഫീൽഡിന് പകരക്കാരനാകാൻ ഹാർലിയും ഹീറോയും പങ്കാളിത്തമുണ്ടാക്കിയിരുന്നു.…

Read More

7 വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ആൽബവുമായി ആരാധകർക്ക് മുന്നിലേക്ക് പോപ് താരം ഷക്കീര. ലാസ് മുജേരസ് യാ നോ ലോറൻ (വുമൺ ഡോണ്ട് ക്രൈ എനിമോർ-Women Don’t Cry Anymore) എന്ന പേരിട്ടിരിക്കുന്ന ആൽബം മാർച്ച് 22ന് റിലീസ് ചെയ്യും. ഓരോ പാട്ടും എഴുതുമ്പോൾ താൻ പുനർനിർമിക്കപെടുകയായിരുന്നുവെന്നും പാട്ടു പാടിയപ്പോൾ തന്റെ കണ്ണീര് വജ്രവും ദുർബലതകൾ ശക്തിയായി മാറിയെന്നും ഷക്കീര പറഞ്ഞു. 2010ൽ ഫിഫ ഫുട്ബോൾ വേൾഡ് കപ്പിൽ പാടിയ സാമിനാമിന എന്ന ഒറ്റ പാട്ടിലൂടെ ലോകത്തെ മുഴുവൻ താളം ചവിട്ടിച്ചു ഷക്കീര. 2017ൽ എൽ ഡൊറാഡോ എന്ന ആൽബമാണ് ഷക്കീരയുടേതായി അവസാനം പുറത്ത് വന്നത്. 7 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഷക്കീരയുടെ ആൽബം പുറത്തിറങ്ങുന്നത്.16 ട്രാക്കുകളാണ് പുതിയ ആൽബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 8 പുതിയ പാട്ടുകളും 1 റീമിക്സും മുമ്പ് റീലിസ് ചെയ്ത 7 പാട്ടുകളുമാണ് ഉൾപ്പെടുത്തിയത്. കഴിഞ്ഞ വർഷം സോംഗ് ഓഫ് ദ ഇയർ, ബെസ്റ്റ് പോപ്…

Read More