Author: News Desk
ആരാധകവൃന്ദങ്ങളെ ആവേശത്തിലാറാടിക്കാൻ പൊങ്കലിന് ഇത്തവണ ഇളയദളപതിയും തലയും നേർക്കുനേർ എത്തുകയാണ്. തമിഴ്സിനിമാ ലോകത്തെ മാത്രമല്ല ലോകമെങ്ങുമുളള വിജയ്-അജിത്ത് ആരാധകർ ചിത്രം റിലീസ് ദിവസം തന്നെ കാണുന്നതിനുളള ആവേശത്തിലാണ്. കോളിവുഡിൽ ഏറ്റവുമധികം ആരാധകരുളള രണ്ടു സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ ഏറ്റുമുട്ടുമ്പോൾ ബോക്സ്ഓഫീസിൽ തീ പാറുമെന്നുറപ്പാണ്.ജനുവരി 11 ന് റിലീസാകുന്ന രണ്ട് ചിത്രങ്ങളുടെയും അഡ്വാന്‍സ്ഡ് ബുക്കിംഗ് കേരളത്തിലും ഇതിനകം ആരംഭിച്ചിട്ടുണ്ട്. മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ വംശി പൈഡിപ്പള്ളിയാണ് വാരിസിന്‍റെ സംവിധായകന്‍. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ അജിത്ത് ചിത്രങ്ങളുടെ സംവിധായകന്‍ എച്ച് വിനോദ് ആണ് തുനിവ് സംവിധാനം ചെയ്തിരിക്കുന്നത്. മഞ്ജു വാര്യര്‍ ആണ് അജിത്തിന്റെ നായിക. ധനുഷിന്റെ അസുരന് ശേഷമുളള മഞ്ജുവിന്റെ തമിഴ് ചിത്രമാണ് തുനിവ്. പ്രീ-റിലീസ് ബിസിനസിലേക്ക് വരുമ്പോൾ, തുനിവിനു മുന്നിൽ എത്തിയിരിക്കുകയാണ് ദളപതി വിജയുടെ വാരിസു. റിലീസിന് മുമ്പ് വാരിസു 142 കോടി നേടിയപ്പോൾ അജിത്തിന്റെ തുനിവ് 86 കോടിയാണ് നേടിയത്. വാരിസുവിന്റെ തമിഴ്‌നാട്ടിലെ…
ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡുമായി പ്രാദേശിക പങ്കാളിത്തം പ്രഖ്യാപിച്ച് ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി. ക്ലബിന്റെ ഇന്ത്യയിലെ ഔദ്യോഗിക മൊബൈൽ കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് പങ്കാളിയായി ജിയോ മാറും. മാഞ്ചസ്റ്റർ സിറ്റിയുടെ കളത്തിൽ JIO ഇന്ത്യയിലെ ഏറ്റവും വലിയ കായിക വിനോദ കമ്പനിയായ റിലയൻസ് സംരംഭം RISE Worldwide ആണ് ഈ പങ്കാളിത്തത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഇതോടെ JioTV, MyJio, Jio STB, JioEngage തുടങ്ങിയവയടക്കമുളള ആപ്ലിക്കേഷനുകളും പ്ലാറ്റ്ഫോമുകളും ഉൾപ്പെടുന്ന ജിയോ ഡിജിറ്റൽ ഇക്കോസിസ്റ്റം പങ്കാളിത്തത്തിന്റെ ഭാഗമായി. ഇന്ത്യൻ ആരാധകർക്ക് കൂടുതൽ ആവേശം പകരാൻ ജിയോടിവി പ്ലാറ്റ്‌ഫോമിലേക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ OTT പ്ലാറ്റ്‌ഫോം CITY+ സംയോജിപ്പിക്കും. പുതിയ കരാറിന്റെ ഭാഗമായി ക്ലബ്ബിന്റെ ഇൻ-സ്‌റ്റേഡിയയിലും ഡിജിറ്റൽ അസറ്റുകളിലും ബ്രാൻഡ് ഫീച്ചർ ചെയ്യും. ജിയോയുടെ അസോസിയേറ്റ് ബ്രാൻഡുകളായ RISE, Viacom18 എന്നിവയിലും അവരുടെ ഫുട്‌ബോൾ, സ്‌പോർട്‌സ് ഓഫറുകളിലുടനീളവും പങ്കാളിത്തം പ്രയോജനപ്പെടുത്തും . രാജ്യത്തെ മുൻനിര ഡിജിറ്റൽ വീഡിയോ പ്ലാറ്റ്‌ഫോമായ ജിയോ ടിവി, 12 വിഭാഗങ്ങളിലായി 16…
ഇന്ത്യയിൽ വിദേശ സർവകലാശാലകൾക്ക് ക്യാമ്പസുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള വഴി തുറന്ന് കരട് ചട്ടങ്ങൾ UGC പുറത്തിറക്കി. ആദ്യമായാണ് വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കാൻ അനുവാദം നൽകുന്നത്. ലോകത്തെ മികച്ച 500 സർവകലാശാലകളിൽ നിന്നുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ ഇവിടെ കാമ്പസുകൾ തുറക്കാൻ അനുമതിയുള്ളൂവെന്ന് UGC chairperson M. Jagadesh Kumar പറഞ്ഞു. “അവർ റെഗുലർ കോഴ്സുകൾ നടത്തുന്നതിനാൽ, അവരുടെ ഫാക്കൽറ്റിയും റെഗുലർ ആയിരിക്കും. ഒരു സെമസ്റ്ററിന്റെ മധ്യത്തിൽ അധ്യാപകർക്ക് പോകാൻ കഴിയില്ല. ഇത് കൂടാതെ കാമ്പസിലെ സ്ത്രീ സുരക്ഷയും റാഗിംഗും സംബന്ധിച്ച് സംസ്ഥാന, യുജിസി മാർഗനിർദേശങ്ങൾ പാലിക്കേണ്ടിവരും. അവർ ഇന്ത്യൻ നിയമങ്ങൾ മാത്രമേ നടപ്പിലാക്കേണ്ടതുള്ളൂ, ”അദ്ദേഹം പറഞ്ഞു. മുൻനിര വിദേശ സർവ്വകലാശാലകൾ ഇന്ത്യയിൽ നൽകുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അവരുടെ പ്രധാന കാമ്പസിലേതിന് സമാനമാണെന്ന് ഉറപ്പാക്കുമെന്ന് യുജിസി മേധാവി വ്യക്തമാക്കി. യുജിസി അംഗീകാരത്തോടെ വിദേശവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് സ്വന്തമായോ രാജ്യത്തെ നിലവിലുളള സ്ഥാപനങ്ങളുമായി ചേർന്നോ ക്യാംപസ് ആരംഭിക്കാം. ആദ്യഘട്ടത്തിൽ പത്ത് വർഷത്തേക്കാണ് പ്രവർത്തനാനുമതി. 9-ാം വർഷം…
സുഡാൻ അതിർത്തിയിൽ ഒരു കൂട്ടം ഇന്ത്യൻ വനിതാ സേനാംഗങ്ങളെ കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല. ഐക്യരാഷ്ട്ര സഭയുടെ ഇടക്കാല സമാധാന സേനയുടെ ഭാഗമാവാന്‍ സുഡാനിലെ അബെ മേഖലയില്‍ വിന്യസിക്കപ്പെട്ട വനിതാ സമാധാന സേനാംഗങ്ങളായിരിക്കും ഇവർ. സമാധാന ദൗത്യവും, ഇന്ത്യൻ വനിതകളും യുഎന്‍ സമാധാന ദൗത്യങ്ങളില്‍ മുൻപേ തന്നെ രാജ്യത്തെ സ്ത്രീകളുടെ പങ്കാളിത്തമുണ്ടായിരുന്നു. യുണൈറ്റഡ് നാഷൻസിന്റെ ആദ്യ പൊലീസ് ഉപദേഷ്ടാവായ ഡോ. കിരണ്‍ ബേദി, മേജര്‍ സുമന്‍ ഗവാനി, ശക്തി ദേവി എന്നിവര്‍ യുഎന്‍ സമാധാന പരിപാലനത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. 1948 ലാണ് യുഎന്‍ സമാധാന സേന സ്ഥാപിതമായത്. അതിനുശേഷം 2 ലക്ഷം ഇന്ത്യക്കാര്‍ സേനയിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022 ഒക്ടോബര്‍ 31ലെ കണക്കനുസരിച്ച്, ബംഗ്ലാദേശിന് ശേഷം യുഎന്‍ സമാധാന ദൗത്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.12 യുഎൻ ദൗത്യങ്ങളിലായി, 5,887 സൈനികരെയും ഉദ്യോഗസ്ഥരെയുമാണ് രാജ്യം ഇതുവരെയായും വിന്യസിച്ചതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. As part of the United…
നീണ്ട കോവിഡ് കാലത്തെ തരണം ചെയ്ത് ലോകത്തെ സഞ്ചാര മേഖല വീണ്ടും ഉണർന്നു തുടങ്ങിയതേയുള്ളൂ. ഫ്ലൈറ്റുകളിലടക്കം യാത്രക്കാരുടെ തിരക്ക് ക്രമേണ വർധിച്ചുകൊണ്ടിരിക്കുന്നു. മഹാമാരിയുടെ ഇടവേളയ്ക്കു ശേഷം വിമാനം കയറാൻ സുരക്ഷയോർത്ത് ആശങ്കപ്പെടുന്നവരുണ്ടെങ്കിൽ അവർക്ക് ധൈര്യമായി ഈ എയർലൈനുകളിലൊന്നിൽ ബുക്ക് ചെയ്യാമെന്ന് ഉറപ്പു നൽകുകയാണ് വ്യോമയാന സുരക്ഷാ വെബ്‌സൈറ്റായ AirlineRatings.com. ലോകത്തിലെ ഏറ്റവും സുരക്ഷിതവും, ചെലവു കുറഞ്ഞതുമായ എയർലൈനുകളുടെ പട്ടിക AirlineRatings.com പുറത്തുവിട്ടു. സുരക്ഷിതമാണ് ഇവ പട്ടികയിലെ ആദ്യ ഇരുപതിൽ യുഎഇ വിമാനക്കമ്പനികളായ എയർ അറേബ്യ, ഫ്ലൈ ദുബായ് എന്നിവയുമുൾപ്പെടുന്നു. വ്യോമയാന സുരക്ഷാ വെബ്‌സൈറ്റായ AirlineRatings.com ആണ് 2023ലെ പട്ടിക പുറത്തുവിട്ടത്. പൈലറ്റ് പരിശീലനത്തിലെ മികവ്, കോവിഡ് പ്രോട്ടോക്കോളുകളുടെ പാലനം തുടങ്ങിയവയായിരുന്നു റേറ്റിംഗിനുള്ള പ്രധാന മാനദണ്ഡങ്ങൾ. ഖത്തർ എയർവേയ്‌സ്, എത്തിഹാദ്, എമിറേറ്റ്‌സ് എന്നിവയ്‌ക്കൊപ്പം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനായി യുഎഇ എയർലൈൻസും പട്ടികയിലുണ്ട്. 2013 ജൂണിലാണ് AirlineRatings.com വെബ്സൈറ്റ് വഴിയുള്ള എയർലൈൻ റേറ്റിംഗ് സംവിധാനത്തിന് തുടക്കമിട്ടത്. 385ഓളം എയർലൈനുക ളുടെ സുരക്ഷ, കോവിഡ് പ്രോട്ടോക്കോൾ പാലനം എന്നിവയെല്ലാം സെവൻ-സ്റ്റാർ റേറ്റിംഗ് ഉപയോഗിച്ച് നിർണ്ണയിക്കും. 195 രാജ്യങ്ങളിൽ നിന്നുള്ള…
ഒരു കാർ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ പുതിയൊരു കാർ വാങ്ങുകയെന്നത് പലപ്പോഴും പലർക്കും സാധിക്കാറില്ല. ഒരു സെക്കന്റ്ഹാൻഡ് കാർ സ്വന്തമാക്കുകയെന്നത് എന്നത് ഇന്നത്തെ കാലത്ത് വളരെ ഈസിയാണ്. Cars24 ഉൾപ്പെടെയുളള നിരവധി പ്ലാറ്റ്ഫോമുകൾ ഇതിനായി നിങ്ങളെ സഹായിക്കും. യൂസ്ഡ് കാർ വാങ്ങുന്നതിന് ഭീമമായ ചിലവ് വേണ്ടെന്നതും കാത്തിരിപ്പ് കാലയളവ് കുറവാണെന്നതും ഉൾപ്പെടെ നിരവധി ഗുണങ്ങളുണ്ട്. എന്നാൽ സെക്കന്റ്ഹാൻഡ് കാർ വാങ്ങുമ്പോൾ കുറെധികം നടപടിക്രമങ്ങളുണ്ട്. കാറിന്റെ ഉടമസ്ഥാവകാശം പൂർണ്ണമായും നിങ്ങളുടെ പേരിലേക്ക് മാറ്റുന്നതിനും പ്രശ്‌നങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോകുന്നതിനും ചില നിയമപരമായ ചില നടപടിക്രമങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഉപയോഗിച്ച കാർ വാങ്ങുന്നതിന് മുമ്പ് നിങ്ങൾ പരിശോധിക്കേണ്ട രേഖകൾ എന്തൊക്കെയാണ്? അറിയേണ്ടതെന്തൊക്കെയാണെന്ന് നോക്കാം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്: കാർ വാങ്ങുമ്പോൾ അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC). ഇതിൽ ഉടമയുടെ പേര്, കാറിന്റെ മോഡൽ, ഷാസി നമ്പർ, എഞ്ചിൻ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകിയിരിക്കും. ഇവ ഓരോന്നും വാഹനത്തിന്റെ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ പ്ലേറ്റിലെ…
ആസാദിസാറ്റ് പറക്കും ബഹിരാകാശത്തേയ്ക്ക് 750 സ്‌കൂൾ കുട്ടികൾ ചേർന്ന് നിർമ്മിച്ച ഉപഗ്രഹം ആസാദിസാറ്റ് വിക്ഷേപിക്കാൻ ഐഎസ്ആർഒ പദ്ധതിയിടുന്നു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌പേസ് ടെക് സ്റ്റാർട്ടപ്പായ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. രാജ്യത്തെ 75 സർക്കാർ സ്‌കൂളുകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ഉപഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ലുമിന ഡാറ്റാമാറ്റിക്‌സ്, നീതി ആയോഗ് എന്നിവയുടെ സംയുക്ത പിന്തുണയോടെയായിരുന്നു നിർമ്മാണം. പിന്നിൽ പത്ത് പെൺകുട്ടികൾ ! ഐഎസ്ആർഒ 2023 ജനുവരി 16ന് ഉപഗ്രഹം വിക്ഷേപിക്കുമെന്നാണ് സൂചന. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 10 വിദ്യാർത്ഥിനികളടങ്ങുന്ന സംഘമാണ് ഇതിനായി തെരഞ്ഞെടുക്കപ്പെട്ടത്. 2022ൽ സ്‌പേസ് കിഡ്‌സ് ഇന്ത്യ വികസിപ്പിച്ച പേലോഡുകൾ, സ്‌കൈറൂട്ട് എയ്‌റോസ്‌പേസിന്റെ വിക്രം-എസ് വിക്ഷേപണ വാഹനത്തിലുൾപ്പെടുത്തിയി രുന്നു. ബഹിരാകാശത്തേക്ക് വിക്ഷേപിച്ച രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായിരുന്നു അത്. ഇന്ത്യ, യുഎസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 160 വിദ്യാർത്ഥികളായിരുന്നു ഈ പേലോഡുകൾ വികസിപ്പിച്ചത്. വിദ്യാർത്ഥികളുടെ 80 പരീക്ഷണങ്ങൾ അടങ്ങുന്നതായിരുന്നു ഫൺസാറ്റ് എന്ന പേരിലുള്ള പേലോഡ്. Chennai-based startup…
പ്രമുഖ റിയാലിറ്റി ഷോ ആയ ഷാർക്ക് ടാങ്കിൽ നിന്നും 10 മില്യൺ ഡോളർ സമാഹരിച്ച് ഫ്ലവർ ഡെലിവറി സ്റ്റാർട്ടപ്പായ Hoovu Fresh. റിയാലിറ്റി ഷോയുടെ രണ്ടാം സീസണിൽ BoAt Lifestyle സഹസ്ഥാപകനായ അമൻ ഗുപ്തയിൽ നിന്നും Lenskart.com സ്ഥാപകൻ Peyush Bansal ൽ നിന്നുമാണ് Hoovu Fresh ഫണ്ട് നേടിയത്. 2022 ഡിസംബറിൽ Sauce.VC-യുടെ പ്രീ-സീരീസ് എ റൗണ്ടിൽ ഹൂവു 790 കോടി ഡോളർ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി സമാഹരിച്ചിരുന്നു. അമേരിക്കയിലെ പഠനം കഴിഞ്ഞ് തിരിച്ചെത്തിയ സഹോദരിമാരായ യെശോദ കരുതൂരി, റിയ കരുതൂരി എന്നിവർ ചേർന്ന് 2019ലാണ് ഹൂവുവിന് ആരംഭിച്ചത്. 3 ദിവസം മുതൽ 15 ദിവസം വരെ കേടാകാതിരിക്കുന്ന പൂക്കളാണ് Hoovu വിപണനം നടത്തുന്നത്. കർഷകരിൽ നിന്നും നേരിട്ടു ശേഖരിക്കുന്ന പൂവുകൾ ഇതിനായി 12 മണിക്കൂർ പ്രോസസിംഗിന് വിധേയമാക്കും. പൂജകൾക്കായി പൂവുകൾ ഉപയോഗിക്കുന്നവരാണ് ഹൂവു സർവ്വീസുകളുടെ പ്രധാന ഗുണഭോക്താക്കൾ. ബെംഗളൂരു കൂടാതെ ഹൈദരാബാദിലും, മുംബൈയിലും സ്റ്റാർട്ടപ്പിന് സാന്നിധ്യമുണ്ട്. പല ക്ഷേത്രങ്ങളിലും…
ലോകത്തിലെ ഒരു ഐക്കണിക് ലാൻഡ്‌മാർക്കായി മാറിയ ദുബായിലെ ബുർജ് ഖലീഫ ഉദ്ഘാടനം ചെയ്തിട്ട് 13 വർഷം പിന്നിടുന്നു. മരുഭൂമിയിലെ പുഷ്പമായ ഹൈമെനോകലിസ് സ്പൈഡർ ലില്ലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്മിത്തിന്റെ ടവർ രൂപകൽപ്പന. ഇസ്‌ലാമിക വാസ്തുവിദ്യയുടെ സങ്കീർണ്ണമായ പാറ്റേണിംഗ് സംവിധാനങ്ങളുടെ സംയോജനം കൂടിയാണ് ഈ ഡിസൈൻ. 24,350 ക്ലാഡിംഗ് പാനലുകളും 103,000 ചതുരശ്ര മീറ്റർ ഗ്ലാസും ഉപയോഗിച്ച് ബുർജ് ഖലീഫയുടെ പുറംഭാഗം അലുമിനിയവും ഗ്ലാസും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ടവറിന്റെ ആകെ നിലകളുടെ എണ്ണം 163 ആണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ കേന്ദ്രവും ഈ ഗോപുരത്തിലാണ്. Latest News Updates in Middle East ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന വാസ്തുവിദ്യാ വിസ്മയം കൂടിയാണ് ബുർജ് ഖലീഫ. ലേസർ ഷോകൾ, ഡാൻസിംഗ് ഫൗണ്ടൻ, ഫയർ വർക്ക്സ് എന്നിവയിലൂടെ ശ്രദ്ധേയമായ ബുർജ് ഖലീഫയിൽ 15 മിനിറ്റ് ലേസർ പരസ്യത്തിന് 1 മില്യൺ ദിർഹം ചിലവാകും. ബുർജ് ഖലീഫയുടെ…
2022ലെ ലോകകപ്പ് ആതിഥേയ രാജ്യമായ ഖത്തറിന്റെ സമ്പദ് വ്യവസ്ഥയ്ക്കൊന്നാകെ ഉത്തേജനം നൽകുന്നതായിരുന്നു. പ്രത്യേകിച്ചും, ഖത്തറിലെ ബിസിനസുകൾക്ക് റെക്കോർഡ് വളർച്ചയാണ് ലോകകപ്പ് സമ്മാനിച്ചത്. ലോക കപ്പുകൊണ്ട് വളർന്ന ഖത്തർ ഖത്തർ ഫിനാൻഷ്യൽ സെന്ററിന്റെ (QFC) ഏറ്റവും പുതിയ പർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്‌സ് (PMI) സർവേ പ്രകാരം, മൊത്തവ്യാപാരം, ചില്ലറ വിൽപ്പന തുടങ്ങിയ മേഖലകളിലെല്ലാം വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി. ചരക്കുകൾക്കും സേവനങ്ങൾക്കുമായി ഈടാക്കുന്ന വിലകളിൽ റെക്കോർഡ് വർദ്ധനയുണ്ടായി. സൂചികകൾ വിരൽചൂണ്ടുന്നത്… 450 ഓളം സ്വകാര്യമേഖലാ കമ്പനികളുടെ പാനലിൽ നിന്നുള്ള സർവേ പ്രതികരണങ്ങളിൽ നിന്നാണ് ഖത്തർ പർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്‌സ് (PMI) സൂചികയ്ക്കായുള്ള വിവരശേഖരണം നടത്തിയത്. നിർമ്മാണമേഖല, മൊത്തവ്യാപാരം, റീട്ടെയിൽ, സേവന മേഖലകൾ എന്നിവ ഇത് ഉൾക്കൊള്ളുന്നുണ്ട്. പ്രധാനമായും ഊർജ്ജ ഇതര മേഖലകളിലെ വരുമാനമാണ് സർവേ ലക്ഷ്യംവെയ്ക്കുന്നത്. ഡിസംബറിൽ തുടർച്ചയായ മുപ്പതാം മാസവും എണ്ണ ഇതര സ്വകാര്യ മേഖലയുടെ ഉൽപ്പാദനം ഉയർന്നു. Latest Middle East Updates 2022ൽ ഔട്ട്‌പുട്ട് സൂചിക 69.0ൽ എത്തി, സർവേ…