Author: News Desk
പ്രിയപ്പെട്ടവരുടെ വിയോഗം ഒരു വ്യക്തിയെ രണ്ടു തരത്തിൽ സ്വാധീനിക്കാം. ഒന്നുകിൽ അത് നമ്മളെ കനത്ത ദുഖത്തിലേയ്ക്ക് നയിക്കാം, അല്ലെങ്കിൽ അതു വരെയുമില്ലാത്ത പുതിയ തിരിച്ചറിവുകൾ ഉണ്ടാക്കിയേക്കാം. ക്യാൻസർ ബാധിച്ച് മുത്തശ്ശിയെയും, തുടർന്ന് സ്വന്തം അച്ഛനേയും നഷ്ടപ്പെട്ട പത്മ ശങ്കറിനുണ്ടായ അനുഭവം ഇവയിൽ രണ്ടാമത്തേതാണ്. എന്തുകൊണ്ടാണ് ക്യാൻസർ ഇത്രമാത്രം കൂടുന്നതെന്നും, ആധുനിക കാലത്തെ ജീവിതശൈലികൾ എങ്ങനെ കാൻസർ ബാധയ്ക്ക് കാരണമാകുന്നുവെന്നും പത്മ അന്വേഷിക്കാൻ തുടങ്ങി. പരിസ്ഥിതി മലിനീകരണവും, ദിവസവും ഉപയോഗിക്കുന്ന പല ഉൽപന്നങ്ങളിലെയും രാസവസ്തുക്കളും കാൻസറിന് കാരണമാകുന്നുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു. അങ്ങനെയാണ് സ്ഥിരമായി ഉപയോഗിക്കുന്ന പല ഉൽപ്പന്നങ്ങൾക്കും പ്രകൃതി ദത്തമായ ബദൽ കണ്ടെത്താൻ പത്മയെ പ്രേരിപ്പിച്ചത്. മാറ്റത്തിന് ആദ്യം തുടക്കമിടേണ്ടത് അവനവനിൽ നിന്ന് തന്നെയാണെന്ന് പത്മ ഉറപ്പിച്ചു. ടോയ്‌ലറ്റ് ക്ലീനറുകൾ, ഡിറ്റർജന്റുകൾ, പാത്രം കഴുകുന്ന ദ്രാവകങ്ങൾ എന്നിവയുടെ പ്രകൃതിദത്തമായ ബദലുകളിലേക്ക് മാറാൻ അവർ തീരുമാനിച്ചു. സോപ്പ്കായ വെച്ച് ഓർഗാമിക്ക് ലോഷനുകൾ ഉണ്ടാക്കി പത്മ ഇതിന് ജൈവമാർഗം കണ്ടെത്തി. പാഴായിപ്പോകുന്ന പേപ്പറുകൾ പുനരുപയോഗിച്ചം പൊടി…
2022-ൽ രാജ്യം റെക്കോർഡ് തലത്തിലുള്ള ലയനങ്ങളും ഏറ്റെടുക്കലുകളും കണ്ടു. കമ്പനികൾ ഏകീകരിക്കാനും പുതിയ സെഗ്‌മെന്റുകളിൽ പ്രവേശിക്കാനും ശ്രമിച്ചു. ഇത് ബാങ്കിംഗ്, സിമന്റ്, വ്യോമയാനം തുടങ്ങിയ മേഖലകളിലെ എക്കാലത്തെയും വലിയ ഇടപാടുകളിലേക്ക് നയിച്ചു. 2021ലെ മെർജിംഗ് ആൻഡ് അക്വിസിഷൻ ഡീലുകളുടെ ആകെ മൂല്യം 107 ബില്യൺ ഡോളറായിരുന്നു. എന്നാൽ 2022-ൽ അത് 152 ബില്യൺ ഡോളറായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2018 ന് ശേഷമുളള റെക്കോർഡ് ഡീലുകളാണ് 2022-ൽ നടന്നത്. 2022-ൽ, നിരവധി ഹൈ പ്രൊഫൈൽ ലയനങ്ങളും ഏറ്റെടുക്കലുകളും ആഗോളതലത്തിലും നടന്നു. അതിലൊന്ന് ട്വിറ്ററിന്റെ ഏറ്റെടുക്കലാണ്. 2022 കണ്ട ചില പ്രമുഖമായ ലയനങ്ങളും ഏറ്റെടുക്കലുകളും പരിശോധിക്കാം. ട്വിറ്റർ വാങ്ങിയ ഇലോൺ മസ്ക് (Musk) ലോകത്തിലെ ഏറ്റവും വലിയ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ (Twitter) ഇലോൺ മസ്‌കിന്റെ കൈകളിലെത്തിയത് ഒരു സ്റ്റാൻഡേർഡ് കോർപ്പറേറ്റ് ഏറ്റെടുക്കൽ ആയിരുന്നില്ല. കോടതിയിലും പുറത്തുമായി നടന്ന വാക്പോരാട്ടങ്ങൾക്കൊടുവിൽ മസ്ക് ട്വിറ്റർ ഏറ്റെടുത്തുവെങ്കിലും ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ഈ കഥ വർഷത്തിൽ ഭൂരിഭാഗവും തലക്കെട്ടുകളിൽ ഇടംപിടിച്ചിരുന്നു.…
2023 ഇതാ എത്തിക്കഴിഞ്ഞു. ടെക്നോളജി, മൊബൈൽ മാനുഫാക്ചറിംഗ് മേഖലകളിൽ പുതു വർഷം ഇനി എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കണ്ടറിയണം. എന്നാൽ പുതുവർഷം പിറക്കും മുൻപേ തന്നെ ഒരു കൂട്ടം പുതിയ 5G ഫോണുകളുടെ ലോഞ്ച് പ്രമുഖ മൊബൈൽ കമ്പനികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. 2023 ജനുവരിയിലും, ഫെബ്രുവരിയിലുമായി ഇന്ത്യൻ വിപണിയിലെത്തുന്ന പുതിയ 5G സ്മാർട്ട്ഫോണുകൾ ഇവയാണ്. റെഡ്മി നോട്ട് 12 സീരീസ് റെഡ്മി നോട്ട് 12 സീരീസിലെ മൂന്ന് ഫോണുകൾ ചൈനയിലേത് പോലെ ജനുവരി 5 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നോട്ട് 12 പ്രോ, നോട്ട് 12 പ്രോ പ്ലസ് എന്നിവ വിപണിയിലെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. Pro+, പേര് സൂചിപ്പിക്കുന്നത് പോലെ, പരമ്പരയിലെ ഏറ്റവും ഉയർന്ന മോഡലായിരിക്കും ഇത്. ഡോൾബി വിഷൻ, HDR10+, 900nits വരെ തെളിച്ചം എന്നിവയുള്ള 6.67-ഇഞ്ച് FHD + OLED 120Hz ഡിസ്‌പ്ലേ റെഡ്മി നോട്ട് 12 സീരീസ് വാഗ്ദാനം ചെയ്യുന്നു. 200W ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്. Redmi Note 11S ഫെബ്രുവരി 9-ന്…
ലോകമാകെ കോർപ്പറേറ്റ് കമ്പനികളിലെ ഉൾപ്പെടെയുള്ള ജീവനക്കാരെ ശല്യപ്പെടുത്തിയ വർഷമായിരുന്നു 2022. കോവിഡാനന്തരം വർക്ക് ഫ്രം ഹോമിൽ നിന്ന് ഓഫീസുകളിലേക്ക് മടങ്ങിയെത്തിയ ജീവനക്കാരെ കാത്തിരുന്നത് ലേ-ഓഫൂം സാലറി കട്ടുമായിരുന്നു. ദുർബലമായ വിപണികൾ, ആഗോള അനിശ്ചിതത്വങ്ങൾ, ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്ക എന്നിവ 2022-ൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള സ്റ്റാർട്ടപ്പുകളുടെയും കമ്പനികളുടെയും പ്രവർത്തനങ്ങളെ ബാധിച്ചു. 2021-ലെ കുതിച്ചുചാട്ടത്തിന് ശേഷം, 2022 ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ കണക്കെടുപ്പിന്റെ വർഷമായിരുന്നു. ഫണ്ടിംഗ് പ്രതിസന്ധി, വൻ നഷ്ടം, പുനർനിർമ്മാണം എന്നിവയാൽ അടിവരയിടുന്ന പരിതസ്ഥികൾ സ്റ്റാർട്ടപ്പുകളെ നയിച്ചത് പിരിച്ചുവിടലുകളിലേക്കാണ്. മികച്ച ഫണ്ടിംഗ് നേടി എന്ന് കരുതപ്പെട്ടിരുന്ന സ്റ്റാർട്ടപ്പുകൾ പോലും പിരിച്ചുവിടലിൽ പിന്നോട്ടായിരുന്നില്ല. 2022-ൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ പിരിച്ചുവിട്ടത് 20,000-ത്തോളം ജീവനക്കാരെയാണ്. ജോലി നഷ്ടപ്പെട്ടവരിൽ 15,424 പേർ എഡ്‌ടെക്, ഇ-കൊമേഴ്‌സ് അല്ലെങ്കിൽ ഉപഭോക്തൃ സേവന മേഖലകളിൽ പ്രവർത്തിച്ചവരാണ്. വർഷത്തിന്റെ ആരംഭം മുതൽ തന്നെ ഫണ്ടിംഗ് പരിമിതിയും പുനരേകീകരണവും ചൂണ്ടിക്കാട്ടി 50 ഓളം കമ്പനികൾ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു വിഭാഗം കമ്പനികൾ ജീവനക്കാരുടെ…
രാജ്യത്തെ സൈനികർക്ക് താമസിക്കാൻ 3 നിലകളുള്ള ത്രീ ഡി പ്രിന്റഡ് വീടുകളുമായി ഇന്ത്യൻ ആർമി. അഹമ്മദാബാദ് കന്റോൺമെന്റ് കേന്ദ്രീകരിച്ചാണ് രാജ്യത്തെ ആദ്യ ത്രീ ഡി പ്രിന്റഡ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. MiCoB-യുമായി സഹകരിച്ച് മിലിട്ടറി എഞ്ചിനീയറിംഗ് സർവീസസ് (MES) ആണ് ഇവ നിർമ്മിച്ചത്. ഏറ്റവും പുതിയ 3D റാപ്പിഡ് കൺസ്ട്രക്ഷൻ ടെക്‌നോളജി സംയോജിപ്പിച്ചായിരുന്നു നിർമ്മാണം. ഗ്രീൻ ബിൽഡിംഗ് മാനദണ്ഡങ്ങൾ പാലിച്ച്, ഭൂകമ്പസാധ്യതയെ ചെറുത്തു നിർത്താൻ ശേഷിയുള്ള തരത്തിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. നൂതനമായ സോഫ്റ്റ്‌വെയർ സംവിധാനവും, റോബോട്ടിക് യൂണിറ്റും അടങ്ങുന്നതാണ് 3D പ്രിന്റിംഗ് ഘടന. ഗാരേജ് സ്ഥലത്തോടു കൂടിയ 71 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ളതാണ് പാർപ്പിട യൂണിറ്റ്. 3ഡി പ്രിന്റഡ് ഫൗണ്ടേഷനും, ഭിത്തികളും സ്ലാബുകളും ഉപയോഗിച്ച് വെറും 12 ആഴ്ചകൾ കൊണ്ടാണ് ഇത് പൂർത്തിയാക്കിയത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള കരസേനയുടെ ഗോൾഡൻ കതാർ ഡിവിഷൻ പദ്ധതി നടപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. Also Read More Articles related to Indian Army ബങ്കറുകളും 3D…
യുഎഇയിലേക്കുള്ള ഇന്ത്യ യാത്രയ്ക്കുള്ള പുതിയ കോവിഡ് നിയമങ്ങളുടെ ഭാഗമായി എയർ ഇന്ത്യ പരിഷ്‌കരിച്ച ടെസ്റ്റിംഗ് നടപടിക്രമങ്ങളും മാസ്‌ക് ഉപയോഗ മാനദണ്ഡങ്ങളും കൊണ്ടുവരുന്നു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളിലെ യാത്രക്കാരെ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ എയർ ഇന്ത്യ എക്‌സ്പ്രസ് പുറത്തിറക്കി. പ്രതിരോധ കുത്തിവയ്പ്പുകളും മാസ്‌ക് ഉപയോഗവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ശുപാർശകളിൽ ഉൾപ്പെടുന്നു. എയർ ഇന്ത്യ പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശങ്ങൾ ഇവയാണ്. ഇന്ത്യയിലെ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം (MoCA) ഒരു നിയന്ത്രണം പ്രഖ്യാപിച്ചു, പ്രവേശിക്കുന്ന എല്ലാ വിദേശ യാത്രക്കാരിൽ 2% റാൻഡം കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. സർക്കാർ മാർഗനിർദ്ദേശങ്ങളനുസരിച്ച്, വിമാനക്കമ്പനികൾ അംഗീകരിച്ചതും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുമായ യാത്രക്കാരിൽ റാൻഡം ടെസ്റ്റിംഗ് നടത്തും. സാമ്പിളുകൾ ഹാജരാക്കിയ ശേഷം മാത്രമേ യാത്രക്കാർക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങാൻ കഴിയൂവെന്നും മാർഗനിർദ്ദേശത്തിലുണ്ട്. As Covid-19 regulations are once again being tightened, UAE citizens travelling to India have been issued fresh instructions.New rules controlling…
ഒരു ഫാബ്രിക്കേഷൻ ലബോറട്ടറി (FabLab) ആളുകൾക്ക് അവരുടെ സ്വന്തം സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും കഴിയുന്ന ഒരു സാങ്കേതിക പ്രോട്ടോടൈപ്പിംഗ് പ്ലാറ്റ്‌ഫോമാണ്. ഫാബ് ലാബുകൾ പ്രാദേശിക സംരംഭകത്വത്തിന് ഉത്തേജനം നൽകുന്നതിന് ലക്ഷ്യമിടുന്നു. കൂടാതെ പഠനത്തിനും നവീകരണത്തിനുമുള്ള ഒരു വേദിയായി പ്രവർത്തിക്കുന്നു. എംഐടിയുടെ സെന്റർ ഫോർ ബിറ്റ്‌സ് ആന്റ് ആറ്റംസിൽ നിന്നുള്ള ഒരു ഔട്ട്‌റീച്ച് പ്രോജക്റ്റായി ആരംഭിച്ചതാണ് ഫാബ് ലാബ്. ഡിജിറ്റൽ ഫാബ്രിക്കേഷന്റെ തത്വങ്ങളും പ്രയോഗങ്ങളും ഫാബ് അക്കാദമി പഠിപ്പിക്കുന്നു. ജോജിൻ ഫ്രാൻസിസ്, ടെക്നിക്കൽ ഓഫീസർ KSUM, ഫാബ് അക്കാദമിയെ കുറിച്ച് സംസാരിക്കുന്നു. ഒരു പ്രോട്ടോടൈപ്പ് നിർമിക്കാൻ ടൂൾസ് ഉണ്ടെങ്കിലും അതിനെ എങ്ങനെയാണ് ശരിയായ രീതിയിൽ ഒരു പ്രോഡക്ടാക്കി മാറ്റേണ്ടത് എന്നതിനെപ്പറ്റി അവയർനെസ് ഉണ്ടാകാറില്ല. ഫാബ് ലാബ് എന്നത് പ്രോട്ടോടൈപ്പ് ഫെസിലിറ്റി എന്നതിലുപരി അതൊരു എജ്യുക്കേഷണൽ ഫെസിലിറ്റി കൂടെയാണ്. ഫാബ് അക്കാദമി എന്നൊരു Globally collaborative കോഴ്സ് നടത്തുന്നുണ്ട്. ഇതിന്റെയൊരു Procedure എന്നത് ഗ്ലോബലി കളക്ടീവായിട്ടുളള ഒരു കോഴ്സ് ഉണ്ടായിരിക്കും. അതിനു ശേഷം…
1. CRED ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഫിൻടെക് കമ്പനിയാണ് CRED. 2018-ൽ കുനാൽ ഷാ സ്ഥാപിച്ച ഈ സംരംഭം, റിവാർഡ് അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് ആപ്പാണ്. രാജ്യത്ത് ഏറ്റവും വേഗതയിൽ വളരുന്ന രണ്ടാമത്തെ യൂണികോൺ സ്റ്റാർട്ടപ്പാണ് CRED. ജീവനക്കാരുടെ ക്ഷേമത്തിനായി എൽഡർ കെയർ, എഗ്ഗ് ഫ്രീസിങ്, മെന്റൽ വെൽനെസ്സ് തുടങ്ങിയ പദ്ധതികളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 2. UpGrad ഉന്നത വിദ്യാഭ്യാസത്തിനായുള്ള രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ പോർട്ടലുകളിൽ ഒന്നാണ് 2015-ൽ ആരംഭിച്ച UpGrad. മുംബൈ ആസ്ഥാനമാക്കിയുള്ള എഡ്-ടെക് സ്റ്റാർട്ടപ്, ലോകോത്തര സ്ഥാപനങ്ങളുമായി ചേർന്ന്, വിദ്യാർത്ഥികൾക്ക് കരിയർ അധിഷ്‌ഠിത കോഴ്‌സുകളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നു. ഒപ്പം, കരിയർ അപ്ഗ്രേഡ് ചെയ്യാനാഗ്രഹിക്കുന്ന പ്രൊഫഷണലുകളെയും പിന്തുണയ്ക്കുന്നു. 3. Groww ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന Groww, രാജ്യത്തെ അതിവേഗം വളരുന്ന ഓൺലൈൻ നിക്ഷേപ പ്ലാറ്റ്‌ഫോമാണ്. ഫ്ലിപ്കാർട്ട് ജീവനക്കാരായിരുന്ന Lalit keshre, Harsh Jain, Ishan Bansal, Neeraj Singh എന്നിവർ 2016 ൽ ആരംഭിച്ച പ്രസ്ഥാനം,…
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. തദ്ദേശസ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ കെ-സ്മാർട്ട് (കേരള സൊലൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റിഫർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ) എന്ന ആപ്പ് വരുന്നു. സേവനങ്ങൾക്ക് ഇനി K-SMART പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത നഗരസഭകളിലും കോർപറേഷനുകളിലും ജനുവരി 26 മുതൽ പ്രവർത്തനക്ഷമമാകും. കൊച്ചി, കണ്ണൂർ കോർപറേഷനുകളിലും ആറ്റിങ്ങൽ, ചിറ്റൂർ, തത്തമംഗലം, ആന്തൂർ, തൊടുപുഴ, ചേർത്തല, കൊടുങ്ങല്ലൂർ എന്നീ നഗരസഭകളിലുമാണ് കെ-സ്മാർട്ട് ആപ്പ് ആദ്യം അവതരിപ്പിക്കുന്നത്. കൊച്ചി കോർപറേഷനിൽ ഫെബ്രുവരി 21-ന് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കാനാണ് സാധ്യത. എല്ലാ സേവനങ്ങൾക്കും ഒറ്റ ആപ്പ് ഇൻഫർമേഷൻ കേരള മിഷനാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. നിലവിൽ പത്തിലേറെ ആപ്പുകളാണ് വിവിധ സേവനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നത്. നിലവിൽ മുപ്പതോളം ആപ്ലിക്കേഷനുകൾ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചിട്ടുണ്ട്. പല സേവനങ്ങൾക്ക് പല ആപ്പ് ഉപയോഗിക്കാതെ എല്ലാ സേവനങ്ങൾക്കുമായി ഒരൊറ്റ ആപ്പ് എന്നതാണ് കെ-സ്മാർട്ടിലൂടെ ലക്ഷ്യമിടുന്നത്. ജനന –…
റിലയൻസ് ഇൻഡസ്ട്രീസിന്റെ തലപ്പത്ത് 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് മുകേഷ് അംബാനി. ഈ 20 വർഷങ്ങളിൽ, വരുമാനം, ലാഭം, അറ്റമൂല്യം, ആസ്തികൾ, വിപണി മൂലധനം എന്നിവയിലുടനീളം കമ്പനി സുസ്ഥിരമായ ഇരട്ട അക്ക വളർച്ചയാണ് കൈവരിച്ചത്. രണ്ടു പതിറ്റാണ്ട് റിലയൻസിനെ നയിച്ച അംബാനി പിതാവും റിലയൻസ് സ്ഥാപകനുമായ ധീരുഭായ് അംബാനിയുടെ നിര്യാണത്തെത്തുടർന്ന് 2002 ജൂലൈ 6-നാണ് മുകേഷ് അംബാനി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റത്. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി-ഡ്രോപ്പ് ഔട്ട് ആയ 65 കാരനായ മുകേഷ് RIL-ന്റെ തലപ്പത്തിരിക്കുമ്പോൾ, കമ്പനി ടെലികോം ബിസിനസിലേക്ക് പ്രവേശിക്കുകയും റീട്ടെയിൽ, ന്യൂ എനർജി എന്നിവയിൽ വൈവിധ്യവത്കരിക്കുകയും ചെയ്തു. പിതാവ് ഗ്യാസ് സ്റ്റേഷൻ അറ്റൻഡന്റായി ജോലി ചെയ്തിരുന്ന യെമനിലെ ഏഡനിൽ ജനിച്ച മുകേഷ് അംബാനി ബോംബെ സർവകലാശാലയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. തുടർന്ന് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നുവെങ്കിലും 1981-ൽ കുടുംബ ബിസിനസിൽ ചേരുന്നതിനായി അദ്ദേഹം പ്രോഗ്രാം ഉപേക്ഷിച്ചു. 2007-ൽ അദ്ദേഹം ഇന്ത്യയിലെ…