Author: News Desk

ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പുതിയ സ്വിഫ്റ്റിന്‍റെ പരീക്ഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. 2023 പകുതിയോടെ അരങ്ങേറ്റം കുറിക്കുന്ന പുതിയ തലമുറ സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പരീക്ഷണമാണ് കമ്പനി ആരംഭിച്ചത്. പുത്തൻ സ്വിഫ്റ്റുമായി മാരുതി പുതിയ മോഡൽ 2023 അവസാനമോ, 2024 ആദ്യമോ വിൽപ്പനയ്‌ക്ക് എത്തിച്ചേക്കുമെന്നാണ് സൂചന. പുതിയ മാരുതി സ്വിഫ്റ്റിന്റെ വില നിലവിലെ മോഡലിനേക്കാൾ കൂടുതലായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വാഹനത്തിന്റെ ഹൈബ്രിഡ് പതിപ്പിന് ഏകദേശം 1 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. YED എന്ന കോഡ് നെയിമോടെ, പുതിയ 1.2 ലിറ്റർ എഞ്ചിൻ, 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ എന്നിവയുടെ കരുത്തിലാണ് വാഹനമെത്തുന്നത്. ഹാച്ച്ബാക്കിന്റെ പുതിയ മോഡലിന് ഏകദേശം 35 മുതൽ 40 kmpl വരെ ഇന്ധനക്ഷമതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ, രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറായി പുതിയ സ്വിഫ്റ്റ് മാറും.  Also Read Other Maruti Suzuki Related News വരുന്നത് മികച്ച സ്പോർട്ടി കാർ !…

Read More

ജെയിംസ് കാമറൂണിന്റെ സയൻസ് ഫിക്ഷൻ ത്രില്ലറായ അവതാർ ദി വേ ഓഫ് വാട്ടർ, ബോക്സ് ഓഫീസ് കളക്ഷനിൽ നാലാം ദിവസം ഇടിവെന്ന് റിപ്പോർട്ട്. ഡിസംബർ 16ന് റിലീസ് ചെയ്ത ചിത്രം നാലാംദിവസം ബോക്സ് ഓഫീസ് കളക്ഷനിൽ 60 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി എന്റർടെയ്ൻമെന്റ് പോർട്ടലായ കോയ്‌മോയ് റിപ്പോർട്ട് ചെയ്തു. Also Read: Other Movie Related News ലോകത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്ന നിലയിൽ, അവതാർ: ദി വേ ഓഫ് വാട്ടറിന്റെ വിജയത്തിന്റെ ഒരു കാരണം ജെയിംസ് കാമറൂൺ ഒരുക്കിയ അതിശയകരമായ ദൃശ്യങ്ങളും മികച്ച ആവിഷ്കാരവുമാണ്. പണ്ടോറ എന്ന അന്യഗ്രഹത്തെ ജീവസുറ്റതാക്കാൻ അത്യാധുനിക സാങ്കേതിക വിദ്യയാണ് സിനിമ ഉപയോഗിക്കുന്നത്. ചെറിയ വിശദാംശങ്ങളിലേക്കുള്ള ഈ ശ്രദ്ധയും പൂർണ്ണമായും  ഒരു വ്യത്യസ്ത ലോകം സൃഷ്ടിക്കുന്നതിലെ കലാപൂർണതയും സിനിമയെ  വേറിട്ടുനിൽക്കാനും യഥാർത്ഥ ലോകത്തിൽ നിന്ന് മറ്റൊരു ലോകത്തേക്ക് പ്രേക്ഷകരെ ആകർഷിക്കാനും സഹായിച്ചു. ചിത്രത്തിന്റെ സാങ്കേതിക വശങ്ങൾ കൂടാതെ, അഭിനേതാക്കളുടെ പ്രകടനവും ചിത്രത്തിന്റെ വിജയത്തിൽ ഒരു…

Read More

ലോകകപ്പ് നേടിയത് അർജന്റീന ആയിരിക്കും. പക്ഷേ ലോകം മുഴുവൻ ശ്രദ്ധിച്ചത് അവനെയായിരുന്നു, തോൽവിയിലും പൊരുതിയ ഫ്രഞ്ച് ടീമിന്റെ പോരാളി Kylian Mbappe. ‘ ഇനി ഒരു പത്ത് വർഷത്തേക്ക് ലോകഫുട്ബോളിൽ നിറഞ്ഞു നിൽക്കുക ഈ ഫ്രഞ്ച് താരമായിരിക്കുമെന്ന് ആരാധകരും വിമർശകരും ഒരു പോലെ പറയുന്നു. മൊണാക്കോയിൽ കളിച്ച് തെളിഞ്ഞ് 2017 മുതൽ ഫ്രഞ്ച് ക്ലബായ PSGയിൽ പന്തുതട്ടിയ Mbappe ഫ്രഞ്ച് ദേശീയടീമിലെയും കളിമികവിലൂടെ ഇതിനോടകം ലോകത്തിന്റെ മനം കവർന്നവനാണ്. ആറാമത്തെ വയസ്സിൽ എംബാപ്പെ തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചു. എ എസ് ബോണ്ടി എന്ന ക്ലബ്ബിൽ പിതാവായിരുന്നു എംബാപ്പെയെ പരിശീലിപ്പിച്ചത്. 2011-ൽ അദ്ദേഹം പ്രശസ്തമായ ക്ലെയർഫോണ്ടെയ്‌നിലേക്ക് (ഫ്രഞ്ച് ഫുട്ബോൾ അക്കാദമി) മാറി. ഒടുവിൽ, 2013-ൽ ലിഗ് 1 ക്ലബ് AS മൊണാക്കോയ്ക്കായി കളിക്കാൻ കരാറൊപ്പിട്ടു. 2015 ഡിസംബർ 2-ന് മൊണാക്കോയ്ക്ക് വേണ്ടി സീനിയർ ക്ലബ് അരങ്ങേറ്റം കുറിച്ചപ്പോൾ എംബാപ്പെ തന്റെ 17-ാം ജന്മദിനത്തിന് തൊട്ടടുത്തായിരുന്നു. കെയ്നിനെതിരായ ഒരു മത്സരത്തിൽ വെറും രണ്ട്…

Read More

ഇന്ത്യ ഒരു വലിയ എക്സ്പോർട്ട് ഇക്കോണമിയായി മാറുമെന്ന് ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ സിഇഒ സുന്ദർ പിച്ചൈ. ഗൂഗിൾ ഫോർ ഇന്ത്യ ഇവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കമ്പനി ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഈ സ്റ്റാർട്ടപ്പുകളിൽ വൻതോതിൽ നിക്ഷേപം നടത്തുമെന്നും പിച്ചൈ പ്രഖ്യാപിച്ചു. സ്റ്റാർട്ടപ്പുകൾക്കുള്ള ഗൂഗിളിന്രെ നിക്ഷേപമായ 300 മില്യൺ ഡോളറിൽ നാലിലൊന്ന് സ്ത്രീകൾ നേതൃത്വം നൽകുന്ന സ്ഥാപനങ്ങളിൽ നിക്ഷേപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.   ഡിജിറ്റൽ പരിവർത്തനത്തിനിടയിൽ രാജ്യം ഒരു സുപ്രധാന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഊന്നിപ്പറഞ്ഞ പിച്ചൈ, ഓപ്പണും കണക്ടഡുമായ ഇന്റർനെറ്റ് ഇക്കോസിസ്റ്റം ഇന്ത്യയ്ക്ക് പ്രധാനമാണെന്ന് പറഞ്ഞു. ഉപയോക്താക്കളുടെ ഡാറ്റ സംരക്ഷിക്കുകയും പുതിയ ഇന്റർനെറ്റ് സമ്പദ്‌വ്യവസ്ഥയ്ക്ക് ചുറ്റും ശക്തമായ നിയമ നിയന്ത്രണ ചട്ടക്കൂട് സൃഷ്ടിക്കുകയും ചെയ്യുന്ന ബില്ലുകൾ അവതരിപ്പിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെന്ന് പരിപാടിയിൽ പങ്കെടുത്ത കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സാങ്കേതികവിദ്യ വലിയ തോതിൽ ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തെ സ്പർശിക്കുന്നുണ്ടെന്നും അതിനാൽ ഉത്തരവാദിത്തമുളളതും സന്തുലിതവുമായ നിയന്ത്രണം രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത്…

Read More

1.36 മില്യൺ ഡോളർ വില വരുന്ന ലിമിറ്റഡ് എഡിഷൻ  ആഡംബര ഹൈപ്പർകാർ  Praga Bohema യുടെ ആഗോളതലത്തിലെ ആദ്യ പൊതു അവതരണം ദുബായിയിൽ നടന്നു. ചെക്കോസ്ലോവാക്യൻ കമ്പനിയായ Praga ആണ് ഈ ലിമിറ്റഡ് എ‍ഡിഷൻ കാറിന്റെ നിർമാതാക്കൾ. ഇത് Praga Bohema ഇത്തിരി ഹൈപ്പർ ആഡംബരം McLaren Senna പോലെ തോന്നിപ്പിക്കുന്ന പവർ-ടു-വെയ്റ്റ് അനുപാതമുള്ള ഒരു ഗംഭീര ഹൈപ്പർകാറാണ് Praga Bohema. ഇത് ഒരു റേസ് കാർ പോലെയാണ് കാണപ്പെടുന്നത്.  നിസ്സാൻ GT-R-ൽ നിന്ന് ഉൾച്ചേർത്ത കാർബൺ ഫൈബർ ഷാസിയും റേസ്-ഡിറൈവ്ഡ് സസ്‌പെൻഷനും ട്വിൻ-ടർബോ V6 എഞ്ചിനുമുള്ള റോഡ്-ലീഗൽ ട്രാക്ക് ഡേ കാറാണിത്.  കാർബൺ ഫൈബർ മോണോകോക്ക് ഷാസിയിലാണ് എല്ലാ ബൊഹേമകളും നിർമ്മിച്ചിരിക്കുന്നത്.  ഭാരം കുറയ്ക്കുന്നതിൽ ഇത് പരമപ്രധാനമാണ്, കാറിന്റെ നിർമ്മാണത്തിന്റെ എല്ലാ ഘടകങ്ങളും പരമാവധി ഭാരം കുറയ്ക്കാൻ അനുയോജ്യമായിട്ടുളളതാണ്. ഉദാഹരണത്തിന്, ക്യാബിൻ ഇതിന് മുമ്പുള്ള ഏതൊരു പ്രാഗയേക്കാളും കൂടുതൽ സുഖകരവും സൗകര്യപ്രദവുമായിരിക്കും.  ഇത് നിർമ്മിച്ചിരിക്കുന്നത് വെറും 56 കാർബൺ ഫൈബർ…

Read More

വിഷൻ EQXX കൺസെപ്റ്റ് EV രാജ്യത്ത് അവതരിപ്പിച്ച് മെഴ്‌സിഡസ് ബെൻസ്. EQXX-ലെ ഓൾ-ഇലക്‌ട്രിക് പവർട്രെയിൻ 95% കാര്യക്ഷമമാണെന്ന്  Mercedes Benz അവകാശപ്പെടുന്നു. ഒറ്റച്ചാർജ്ജിൽ 1,000 കിലോമീറ്ററിലധികം തികയ്ക്കുക എന്ന നേട്ടം കൈവരിച്ച  EV ആണിതെന്ന് കമ്പനി. ഈ വർഷമാദ്യം ലാസ് വെഗാസിൽ നടന്ന CES 2022 ൽ കൺസെപ്റ്റ് പ്രോട്ടോടൈപ്പ് ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു.  കാഴ്ചയിൽ മികച്ച പ്രകടനമുളള EV ആയി തോന്നുമെങ്കിലും 244hp (180kW) സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് പവർ നൽകുന്നത്. 900V വരെ ചാർജിംഗ് വേഗതയുളള 100kWh ബാറ്ററിയാണ് ഇതിലുള്ളത്. ഇതിന് 1,000 കിലോമീറ്ററിലധികം റേഞ്ച് നൽകാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. മെഴ്‌സിഡസ് ഈ നേട്ടം കൈവരിക്കുന്നത് ഒരു വലിയ കപ്പാസിറ്റിയുളള ബാറ്ററി ഉപയോഗിച്ചല്ല, മറിച്ച് എയറോഡൈനാമിക്‌സ് മെച്ചപ്പെടുത്തുന്നതിലൂടെയാണ്. മൊത്തത്തിലുള്ള പാക്കേജ് കോംപാക്റ്റ് ആയി നിലനിർത്തിക്കൊണ്ടാണ് വിഷൻ EQXX അവതരിപ്പിച്ചത്. എഫിഷ്യൻസിക്ക് കൂടുതൽ പ്രാധാന്യം നൽകി മെഴ്‌സിഡസ് കൺസെപ്റ്റ് കാറിന്റെ ഭാരം പരമാവധി കുറയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. EQXX-ന്റെ എഫിഷ്യൻസിയെ സഹായിക്കുന്നത് അതിന്റെ ഡ്രാഗ്…

Read More

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഫുട്ബോൾ ഒരു അഭിനിവേശമാണ്. എല്ലാ വർഷവും സൂപ്പർ താരങ്ങളെ സൃഷ്ടിക്കുന്ന ഒരു കായിക ഇനത്തിൽ, പിൻതലമുറ വാഴ്ത്തുന്ന മഹാന്മാരിൽ ഒരാളായി അനശ്വരനാകാൻ എന്താണ് വേണ്ടത്? ഉത്തരം വളരെ ലളിതവും എന്നാൽ വളരെ സങ്കീർണ്ണവുമാകാം. ഓരോ നീക്കങ്ങളും ഓരോ ടാക്കിളുകളും, ഓരോ പാസും പൂർത്തിയാക്കി, ഓരോ ഗോളും നിമിഷങ്ങൾക്കകം ദശലക്ഷക്കണക്കിന് ഫുട്‌ബോൾ ആരാധകരുടെ ഹാൻഡ്‌സെറ്റുകളിൽ എത്തുന്ന ഇന്നത്തെ കാലത്ത്, ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായികഇനത്തിലെ  ജനപ്രിയനാകുന്നത് എളുപ്പമായിരിക്കും. എന്നാൽ ആ ജനപ്രിയതയ്ക്കുമപ്പുറം  രാജ്യത്തെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുകയെന്നത് ഏതൊരു കളിക്കാരന്റെയും സ്വപ്നസാഫല്യനിമിഷമാണ്. 2022 ഡിസംബർ 18-ന്, രാത്രിയിൽ ഖത്തറിലെ ലൂസൈയ്ൽ സ്റ്റേഡിയത്തിൽ വികാരഭരിതരായി ആർത്തുവിളിച്ച കാണികൾക്ക് മുന്നിൽ ലയണൽ മെസി എന്ന ഫുട്ബോളിന്റെ മിശിഹ നേടിയതും ആ സ്വപ്നസാഫല്യമാണ്. പേരെടുത്ത ആ  ഡ്രിബ്ലിംഗ് കഴിവ്, ക്ലബ്ബിലും അന്താരാഷ്ട്ര തലത്തിലും നേടിയ എണ്ണിയാലൊടുങ്ങാത്ത ഗോളുകൾ, ഇതൊന്നും ഒരു ഇതിഹാസ പദവി നേടാൻ മെസിക്ക് പര്യാപ്തമായിരുന്നില്ല എന്നല്ല, പക്ഷേ ഒരു ലോകകപ്പ്…

Read More

ഡിസംബർ 18 ഞായറാഴ്ച ഒരു വെറും ദിവസമായിരുന്നില്ല, ലോകം ഒരു പൂരാഘോഷത്തിന്റെ തിമിർപ്പിലായിരുന്നു. രാവുറങ്ങാതെ  ഭൂഗോളം മുഴുവനും ഖത്തറിലേക്ക് മിഴി തുറന്നു.  ഫുട്ബോൾ മാമാങ്കത്തിന്റെ കലാശപ്പോരാട്ടം ലുസൈൽ സ്റ്റേഡിയത്തിൽ 1.5 ലക്ഷത്തിലധികം ആരാധകർ കണ്ടു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഈ സമയം അവരുടെ ടെലിവിഷനുകളിൽ കണ്ണും നട്ടിരുന്നു. ആവേശകരമായ കിരീടപ്പോരാട്ടത്തിൽ അർജന്റീന ഫ്രാൻസിനെ നേരിടുമ്പോൾ ഓൺലൈൻ ഇടവും തിരക്കിലായിരുന്നു. ട്രെൻഡിംഗ് ഹാഷ്‌ടാഗുകൾ ഓൺലൈനിൽ പറ പറന്നു. ലോകം മുഴുവനും തേടിയത് ആ ഒറ്റചോദ്യത്തിന്റെ ഉത്തരമായിരുന്നു. ഫലമോ, ഗൂഗിൾ സെർച്ച്  ഏറ്റവും ഉയർന്ന ട്രാഫിക് രേഖപ്പെടുത്തി. ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈയുടെ അഭിപ്രായത്തിൽ, ഗൂഗിൾ സെർച്ചിൽ 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ട്രാഫിക്  ആണ് രേഖപ്പെടുത്തിയത്. ലോകം മുഴുവൻ ഒരു കാര്യത്തെക്കുറിച്ച് അന്വേഷിക്കുന്നത് പോലെയായിരുന്നു ഇത്, പിച്ചൈ കൂട്ടിച്ചേർത്തു.  ഫ്രാൻസിന്റെ മൂന്നാം ഗോളിന് ട്വിറ്ററിൽ, ലഭിച്ചത് റെക്കോർഡ് ട്വീറ്റുകൾ ആയിരുന്നു. ഫ്രാൻസിന്റെ ഗോളിന് സെക്കൻഡിൽ 24,400 ട്വീറ്റുകൾ, ലോകകപ്പിലെ എക്കാലത്തെയും ഉയർന്നത്, ലൈവ്…

Read More

എലോൺ മസ്‌ക് താൻ നൽകിയ അതേ വിലയിൽ ട്വിറ്ററിനായി പുതിയ നിക്ഷേപകരെ തേടുന്നു. ഈ വർഷം ഒക്ടോബറിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വാങ്ങിയപ്പോൾ മസ്‌ക് ഒരു ഷെയറിന് 54.20 ഡോളറാണ് നൽകിയത്. ഏറ്റെടുക്കലിനായുള്ള ധനസഹായം നൽകാൻ അദ്ദേഹം ടെസ്‌ല ഓഹരികൾ വിറ്റിരുന്നു. മസ്‌കിന്റെ ഫാമിലി ഓഫീസ് മാനേജിംഗ് ഡയറക്ടർ ട്വിറ്ററിലേക്ക് പുതിയ ഇക്വിറ്റി നിക്ഷേപകരെ തേടുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. അതേസമയം, ട്വിറ്റർ പോലീസിംഗ്, ട്വിറ്റർ ഏറ്റെടുക്കലിനായി, മസ്‌ക് കടമെടുത്ത 13 ബില്യൺ ഡോളറിന്റെ പലിശ തുടങ്ങിയ കാര്യങ്ങളിൽ മസ്‌കിന്റെ സമീപനത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ പരസ്യദാതാക്കളും ട്വിറ്റർ വിട്ടു പോയിരുന്നു. Elon Musk is looking for new investors for Twitter at the same price he paid for it. Musk paid $54.20 per share when he bought the social media platform in October this year.

Read More

ഫിഫ ലോകകപ്പ് 2022 കലാശപ്പോര് അവസാനിച്ചിരിക്കുന്നു. 1986ന് ശേഷം കഴിഞ്ഞുപോയ ലോകകപ്പുകളിലൊന്നും കിരീടം തിരിച്ചുപിടിക്കാനാകാത്ത അർജന്റീന ഇത്തവണത്തെ ലോകകപ്പിൽ പൊരുതി ജയിച്ചിരിക്കുന്നു. ലോകകപ്പ് അവസാനിക്കുമ്പോൾ, വിജയികൾക്ക് ലഭിക്കുന്ന സമ്മാനത്തുക കോടികളാണ്. കളിച്ചു നേടുന്ന കാശ് ലോകകപ്പ് ഫൈനലിന്റെ ആകെ സമ്മാനത്തുക 72 മില്യൺ ഡോളർ ആണ്. വിജയിയ്ക്ക് മത്സരത്തിലെ ഏറ്റവും ഉയർന്ന തുകയായ 42 മില്യൺ ഡോളറും ( 347 കോടി), സെക്കൻഡ് റണ്ണറപ്പിന് 30 മില്യൺ ഡോളറും (248 കോടി) ലഭിക്കും. 2018 ഫിഫ ലോകകപ്പിൽ ചാമ്പ്യൻമാരായ ഫ്രാൻസിന്, അന്നത്തെ 400 മില്യൺ ഡോളർ സമ്മാനത്തുകയിൽ നിന്ന് ലഭിച്ചത് 38 മില്യൺ ഡോളറാണ്. 440 മില്യൺ ഡോളറാണ് ഇത്തവണത്തെ ലോകകപ്പിനായി ഫിഫ നീക്കിവെച്ച ആകെ സമ്മാനത്തുക. പ്രകടന പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ക്രൊയേഷ്യയ്ക്ക് 27 മില്യൺ ഡോളറും (223 കോടി), നാലാം സ്ഥാനത്തുള്ള മൊറോക്കോയ്ക്ക് 25 മില്യൺ ഡോളറും (206 കോടി) ലഭിക്കും. ക്വാർട്ടർ ഫൈനലിലെത്തിയ ബ്രസീലും ഇംഗ്ലണ്ടുമടക്കമുള്ള ടീമുകൾ…

Read More