Author: News Desk
ജൂലൈയിൽ ടിഡിഎസ് നിയമങ്ങൾ നടപ്പിലാക്കിയതു മുതൽ, ക്രിപ്‌റ്റോകറൻസികൾ ഉൾപ്പെടെയുള്ള വെർച്വൽ ഡിജിറ്റൽ അസറ്റുകളിലെ (VDA) ഇടപാടുകളിൽ നിന്ന് സർക്കാർ സമാഹരിച്ച നികുതി വരുമാനം 60.46 കോടി രൂപ. 2022 ജൂലൈയിലാണ് പുതിയ ടിഡിഎസ് വ്യവസ്ഥകൾ സർക്കാർ അവതരിപ്പിച്ചത്. ബിറ്റ്‌കോയിൻ, എതെറിയം, ടെതർ, ഡോഗ്‌കോയിൻ എന്നിവയുൾപ്പെടെയുള്ള ക്രിപ്‌റ്റോകറൻസികളുടെ കൈമാറ്റത്തിന് ഫീസും, സെസും സഹിതം ഏപ്രിൽ 1 മുതൽ സർക്കാർ 30% ആദായനികുതി നടപ്പാക്കി. മണി ട്രയൽ ട്രാക്ക് ചെയ്യുന്നതിനായി വെർച്വൽ ഡിജിറ്റൽ കറൻസികൾക്കായി നടത്തുന്ന 10,000 രൂപയിൽ കൂടുതലുള്ള പേയ്‌മെന്റുകൾക്ക് ഐ-ടി നിയമത്തിലെ സെക്ഷൻ 194 എസ് പ്രകാരം 1% നികുതി ഡിഡക്റ്റ് അറ്റ് സോഴ്‌സ് (TDS) ഈടാക്കി തുടങ്ങിയിരുന്നു. നികുതിദായകർക്ക് വേണ്ടിയുള്ള ബോധവൽക്കരണ പരിപാടികൾ സിബിഡിടി (Central Board of Direct Taxes) ഏറ്റെടുക്കുന്നുണ്ടെന്നും ആവശ്യാനുസരണം സർവേകൾ, അന്വേഷണങ്ങൾ എന്നിവയുൾപ്പെടെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. നികുതി റിട്ടേൺ ചെയ്തില്ലെങ്കിൽ പിഴയുണ്ടേ ആദായനികുതി നിയമം…
ഗുജറാത്ത് ആസ്ഥാനമായി പുതിയ എഫ്എംസിജി ബ്രാൻഡായ ഇൻഡിപെൻഡൻസ് (Independence) പ്രഖ്യാപിച്ച് ഇഷ അംബാനി.സ്റ്റേപ്പിൾസ്, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, ദൈനംദിന അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള ഫുഡ് പ്രോഡക്ടുകളാണ് ഇൻഡിപെൻഡൻസ് വാഗ്ദാനം ചെയ്യുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിൽ ആദ്യഘട്ടം ആരംഭിച്ച ബ്രാൻഡ് പിന്നീട് ദേശീയ തലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കും. റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡ് അനുബന്ധ സ്ഥാപനമായ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സാണ് ബ്രാൻഡ് ലോഞ്ച് ചെയ്തത്. ഭക്ഷ്യ എണ്ണകൾ, പയറുവർഗ്ഗങ്ങൾ, ധാന്യങ്ങൾ, പാക്കേജുചെയ്ത ഭക്ഷണങ്ങൾ എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് റിലയൻസ് റീട്ടെയിൽ ഡയറക്ടർ ഇഷ അംബാനി പറഞ്ഞു. 2022 ഓഗസ്റ്റിലാണ്, കമ്പനി എഫ്എംസിജി ബിസിനസിലേക്ക് പ്രവേശിക്കുമെന്ന് റിലയൻസ് റീട്ടെയിൽ പ്രഖ്യാപിച്ചത്. റിലയൻസിന്റെ എഫ്എംസിജി ബിസിനസ്സ് ഏറ്റവും വലിയ റീട്ടെയിലർമാരിൽ ഒന്നായ റിലയൻസ് റീട്ടെയിലിന് രാജ്യത്തുടനീളം 12,000 സ്റ്റോറുകളുണ്ട്. നിർമ്മാതാക്കൾ, കിരാന എന്നിവയുൾപ്പെടെയുള്ള വ്യാപാര പങ്കാളികളുമായി സഹകരിച്ചാണ് കമ്പനി പ്രവർത്തിക്കുന്നത്. ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ…
5,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള അഗ്നി-V ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. ആണവായുധം വഹിക്കാൻ കഴിയുന്ന ബാലിസ്റ്റിക് മിസൈലാണ് അഗ്നി-V. ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരം വരെ 5500 കിലോമീറ്റർ ദൂരം സഞ്ചരിച്ച മിസൈലിന് ബെയ്ജിങ്ങ് ഉൾപ്പെടെ ചൈന മുഴുവൻ ലക്ഷ്യമിടാനാകും. റഷ്യയിൽ മോസ്കോയും കെനിയയിൽ നെയ്റോബിയും മിസൈലിന്റെ പരിധിയിൽ വരും. ആവശ്യമെങ്കിൽ അഗ്നി-5 മിസൈലിന്റെ ദൂരപരിധി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരീക്ഷണം. ചൈനയുമായുള്ള നീണ്ടുനിൽക്കുന്ന അതിർത്തി തർക്കത്തിനിടയിലാണ് ഒഡീഷ തീരത്തെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് മിസൈൽ പരീക്ഷണം നടത്തിയത്. അരുണാചൽ പ്രദേശിലെ നിയന്ത്രണ രേഖയിൽ ചൈനീസ് സൈനികർ ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പരീക്ഷണമെന്നതാണ് ശ്രദ്ധേയം. ഇത് രാജ്യത്തിന്റെ തന്ത്രപരമായ പ്രതിരോധത്തിന് ഗണ്യമായ ഉത്തേജനം നൽകുന്നതായാണ് പ്രതിരോധവിദഗ്ധർ വിലയിരുത്തുന്നത്. ഇന്ത്യ അഗ്നി-5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ വർഷം ചൈന ആശങ്ക ഉന്നയിച്ചിരുന്നു. കലാമിന്റെ ആശയം ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്…
മുറ്റത്ത് കുറച്ച് കാറ്റുണ്ടെങ്കിൽ കറണ്ട് തരാം എന്നാണ് തൃശൂര്കാരനായ ഐപി പോൾ പറയുന്നത്. പന്ത്രണ്ട് വർഷത്തെ കഠിന പരിശ്രമത്തിൽ നിന്നും ഒരു സാധാരണക്കാരൻ നേടിയ വലിയ വിജയമാണ് പോളിന്റെ വീടിന് മുന്നിൽ നിന്ന് കറങ്ങുന്ന ഈ കാറ്റാടിക്ക് പറയാനുള്ളത്.15 വർഷത്തോളം ഗൾഫിൽ ഇലക്ട്രിക്കൽ മേഖലയിൽ ജോലി നോക്കിയിരുന്ന പോൾ 2008ലാണ് നാട്ടിൽ തിരിച്ചെത്തിയത്. പകൽ മാത്രം വൈദ്യുതി ഉൽപാദിപ്പിക്കുന്ന സൗരോർജ്ജത്തേക്കാൾ നമ്മുടെ നാടിന് ഇണങ്ങുന്നത് രാവും പകലും വൈദ്യുതി ഉൽപാദിപ്പിക്കുന്ന കാറ്റാടി യന്ത്രമാണെന്ന തിരിച്ചറിവിൽ നിന്നാണ് ആക്സിൽ ഫ്ളക്സ് ടർബൈൻ കാറ്റാടി യന്ത്രത്തിൻറെ നിർമ്മാണത്തിലേക്ക് പോൾ എത്തുന്നത്.എന്നാൽ നമുക്ക് പരിചയമുള്ള കാറ്റാടിപാടങ്ങളിലെ വലിയ കാറ്റാടി യന്ത്രങ്ങൾക്കും, പോളിന്റെ കാറ്റാടി യന്ത്രത്തിനും ചിലവിലും ടെക്നോളജിയിലും വലിയ വ്യത്യാസങ്ങളുണ്ട്. റേഡിയൽ ഫ്ളക്സ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന വലിയ കാറ്റാടി യന്ത്രങ്ങളുടെ കൂടിയ നിർമ്മാണ ചിലവും, ശക്തമായ കാറ്റുണ്ടെങ്കിലെ ടർബൈൻ കറങ്ങൂ എന്ന വെല്ലുവിളിയുമെല്ലാം മറികടന്നാണ് ഓരോ വീടിന്റെയും മുന്നിൽ വെയ്ക്കാവുന്ന നൂതന കാറ്റാടിയന്ത്രം പോൾ…
സാങ്കേതികവിദ്യ അഭൂതപൂർവ്വമായ രീതിയിൽ വളർന്നു കഴിഞ്ഞു. ആഗോളതലത്തിൽ അതിന് കൈവന്ന പ്രാധാന്യവും അതുകൊണ്ടുതന്നെ വളരെ വലുതാണ്. എന്നാൽ രാജ്യത്ത് എത്ര ശതമാനം പേർ ഇപ്പോഴും സാങ്കേതിക വിദ്യാഭ്യാസത്തിൽ അവബോധമുള്ളവരാണ് എന്ന് ചേദ്യം പ്രസക്തമാണ്. പ്രത്യേകിച്ചും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾ. ഇത്തരത്തിൽ സാങ്കേതിക വിദ്യാഭ്യാസം നേടുന്ന നിലവിലുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചാൽ മാത്രമേ കൂടുതൽ പേർ ഈ മേഖലയിലേയ്ക്ക് കടന്നുവരാൻ താൽപര്യപ്പെടുകയുള്ളൂ. കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ സമാനമായ മേഖലകളിൽ നിലവിൽ എൻജിനീയറിങ് ബിരുദമോ സാങ്കേതിക ബിരുദമോ പഠിക്കുന്ന പെൺകുട്ടികൾക്ക് ആമസോൺ ഒരു സ്കോളർഷിപ്പ് ഏർപ്പെടുത്തുന്നുണ്ട്. പ്രതിവർഷം 40,000 രൂപയാണ് സ്കോളർഷിപ്പ് തുക. സ്കോളർഷിപ്പ് പ്രോഗ്രാമിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2022 ഡിസംബർ 31-ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിദ്യാഭ്യാസത്തിന് ധനസഹായം നൽകുക മാത്രമല്ല, ആമസോണിലെ ജീവനക്കാരുടെ പേഴ്സണൽ മെന്ററിംഗും ഇവർക്ക് ലഭിക്കും. അപേക്ഷ നൽകേണ്ട വൈബ്സൈറ്റ് : https://ffe.org/amazon-future-engineer . Technical education is very important, and Amazon gives the…
2023ൽ കൂടുതൽ എസ്‌യുവികൾ പുറത്തിറക്കാൻ രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കൾ. ഹോണ്ട, ടൊയോട്ട, മാരുതി, ഹ്യുണ്ടായ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സെഡാനുകളും, ഹാച്ച്ബാക്കുകളും, എസ്‌യുവികളും ലിസ്റ്റിൽ ഉൾപ്പെടുന്നു. 2023ലും തിളങ്ങും കാർ വിപണി എസ് യുവികൾക്ക് പ്രിയമേറുമ്പോൾ… ആഡംബര വാഹനങ്ങളോട് പ്രിയമേറുന്നതുപോലെ തന്നെ എസ് യുവി വാഹനങ്ങൾക്കും ഇപ്പോൾ ഡിമാൻഡ് വർധിക്കുകയാണ്. യുഎസ്, കാനഡ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ എസ് യുവി വിപണി കണക്കിലെടുത്താൽ ഏകദേശം 90 ശതമാനത്തിലധികം എസ് യുവികൾ ഇവിടങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട് എന്ന് കാണാനാകും. ആഗോള തലത്തിൽ ഫുൾ സൈസ് എസ് യുവികളേക്കാൾ മിഡ് സൈസ് എസ് യുവികൾക്കാണ് വില കുറവുള്ളത്. അതേസമയം, ഇൻഫോടെയ്ൻമെന്റ് ടച്ച് സ്ക്രീൻ സിസ്റ്റം, പാർക്കിംഗ് അസിസ്റ്റന്റ്സ്, ഡ്രൈവർ അസിസ്റ്റന്റ്സ് ഫീച്ചറുകൾ തുടങ്ങിയ സവിശേഷതകൾ ഫുൾ സൈസ് എസ് യുവികൾക്കുണ്ട്. India is likely to witness the launch of more SUVs in 2023. Jeep may launch the Avenger SUV in March 2023. Maruti is working on a 5-door Jimny which would be unveiled at the…
രേഖകളും സർട്ടിഫിക്കറ്റുകളും സംഭരിക്കാനും, പങ്കിടാനും, പരിശോധിക്കാനുമുള്ള സുരക്ഷിതമായ ക്ലൗഡ് അധിഷ്‌ഠിത പ്ലാറ്റ്‌ഫോമാണ് ഡിജിലോക്കർ. വ്യക്തികൾക്ക് അവരുടെ ഡിജിലോക്കർ അക്കൗണ്ട് സജ്ജീകരിക്കാനും, അവരുടെ തിരിച്ചറിയൽ രേഖകൾ കൈയിൽ സൂക്ഷിക്കാനും കഴിയും. ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടിലേക്ക് ഒരു നോമിനിയെ ചേർക്കാനും ആപ്ലിക്കേഷൻ അനുവദിക്കുന്നു. ഡിജിലോക്കർ അക്കൗണ്ടിലേയ്ക്ക് നോമിനിയെ ചേർക്കുന്നതെങ്ങനെ ? DigiLocker is a safe platform for storing, sharing, and authenticating documents and certificates in the cloud.People can create a DigiLocker account and save their identification documents there. Users of the application can add a nominee to their account.
ദേശീയ ഏകജാലക സംവിധാനം (NSWS) ബിസിനസ്സ് ആവശ്യകതകൾക്കനുസരിച്ച് അംഗീകാരങ്ങൾ തിരിച്ചറിയുന്നതിനും അപേക്ഷിക്കുന്നതിനും സംരംഭകരേയും, ബിസിനസ്സ് താൽപര്യമുള്ളവരേയും നയിക്കുന്നതിനുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. ബിസിനസുകൾക്കുള്ള അംഗീകാരങ്ങൾ, പിന്തുണ നൽകുന്ന പദ്ധതികൾ എന്നിവയെല്ലാം പോർട്ടലിൽ തിരഞ്ഞാൽ കണ്ടെത്താനാകും. 32 കേന്ദ്ര വകുപ്പുകൾക്കും 31 സംസ്ഥാനങ്ങൾക്കുമുള്ള മാർഗ്ഗനിർദ്ദേശം ഉൾപ്പെടുന്നു. ആവശ്യമായ മറ്റേതെങ്കിലും അനുമതികൾക്കായി ബന്ധപ്പെട്ട സർക്കാർ പോർട്ടലുകൾ പരിശോധിക്കാൻ പോർട്ടൽ നിർദ്ദേശിക്കുന്നു. NSWS വഴി ഇവയ്ക്കായി അപേക്ഷിക്കാ വുന്നതാണ്. www.nsws.gov.in വഴി ദേശീയ ഏകജാലക സംവിധാനത്തിൽ (NSWS) രജിസ്റ്റർ ചെയ്യാം. NSWS പോർട്ടൽ ആരംഭിച്ചതിന് ശേഷം 44,000 ബിസിനസ് അനുമതികളാണ് പോർട്ടൽ വഴി ലഭ്യമാക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പുകൾക്ക് കീഴിലുള്ള അനുമതികൾക്കായും പോർട്ടലിലൂടെ അപേക്ഷ നൽകാം. The National Single Window System (NSWS) is a digital platform to guide you in identifying and applying for approvals according to your business requirements. The…
രാജ്യത്തെ ഇലക്ട്രിക് വാഹനവിപണി കൂടുതൽ മത്സരാധിഷ്ഠിതമായിക്കൊണ്ടിരിക്കുകയാണ്. EV നിർമാണത്തിന്ന് പ്രമുഖ കമ്പനികൾ സ്വന്തമായ നിർമാണ പ്ലാന്റുകളും പങ്കാളിത്തങ്ങളും പ്രഖ്യാപിക്കുന്നുണ്ട്. 10,000 കോടിയുമായി EV വിപണി പിടിക്കാൻ മഹീന്ദ്ര ആ നിരയിലേക്കെത്തുകയാണ് വാഹനനിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനായി 10,000 കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുകയാണ് M&M. പൂനെയിൽ ഇലക്ട്രിക് വാഹന നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നതിന് വേണ്ടിയാണ് 10,000 കോടി രൂപ നിക്ഷേപിക്കുന്നത്. മഹാരാഷ്ട്ര സർക്കാരിന്റെ വ്യാവസായിക പ്രോത്സാഹന പദ്ധതി പ്രകാരമാണ് പൂനെയിലെ മഹീന്ദ്രയുടെ നിക്ഷേപം. മഹീന്ദ്രയുടെ അനുബന്ധ സ്ഥാപനം വഴി 7-8 വർഷത്തിനുള്ളിലാണ് 10,000 കോടി രൂപ നിക്ഷേപം പൂർത്തിയാകുന്നത്. ടാറ്റയെ നേരിടാൻ അത്യാധുനിക INGLO EV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ബ്രാൻഡിന് കീഴിലുള്ള ഇലക്ട്രിക് എസ്‌യുവികൾ ഉൾപ്പെടെ ഇവിടെ നിർമിക്കും. ‘BE’ എന്ന് വിളിക്കുന്ന പുതിയ ഇലക്ട്രിക്-ഒൺലി ബ്രാൻഡ്രാണ് മഹീന്ദ്ര അവതരിപ്പിക്കുന്നത്. നെക്‌സോൺ എസ്‌യുവിയുടെയും ടിഗോർ ഹാച്ച്‌ബാക്കിന്റെയും ഇലക്ട്രിക് മോഡലുകളുമായി രാജ്യത്തെ ഇവി വിപണിയിൽ ആധിപത്യം പുലർത്തുന്ന…
5,000 യൂണിറ്റ് XPRES-T EV-കളുടെ വിതരണത്തിനായി എവറസ്റ്റ് ഫ്ലീറ്റ് പ്രൈവറ്റ് ലിമിറ്റഡുമായി കരാർ ഒപ്പിട്ട് ടാറ്റ മോട്ടോഴ്‌സ്. കരാറിന്റെ ഭാഗമായി, 100 XPRES-T EV യൂണിറ്റുകൾ മുംബൈ ആസ്ഥാനമായുള്ള എവറസ്റ്റ് ഫ്ലീറ്റിന് ടാറ്റ മോട്ടോഴ്‌സ് കൈമാറി. 2021 ജൂലൈയിലാണ്, ടാറ്റ മോട്ടോഴ്‌സ് ഫ്ലീറ്റ് ഉപഭോക്താക്കൾക്ക് മാത്രമായി ‘XPRES’ ബ്രാൻഡ് പുറത്തിറക്കിയത്. ടാറ്റ മോട്ടോഴ്‌സ് ‘XPRES’ ബ്രാൻഡിന് കീഴിലുള്ള ആദ്യത്തെ വാഹനമാണ് XPRES-T EV. 213 കിലോമീറ്റർ, 165 കിലോമീറ്റർ എന്നിങ്ങനെ രണ്ട് റേഞ്ച് ഓപ്ഷനുകളിലായാണ് പുതിയ Xpres-T ഇലക്ട്രിക് സെഡാൻ എത്തുന്നത്. ഫാസ്റ്റ് ചാർജ്ജിംഗ് സംവിധാനം ഉപയോഗിച്ച് 90 മുതൽ 110 മിനിട്ട് വരെ 80 ശതമാനത്തോളം ചാർജ്ജിംഗ് സാധ്യമാണ്. സീറോ ടെയിൽ-പൈപ്പ് എമിഷൻ, സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഡ്യുവൽ എയർബാഗുകൾ തുടങ്ങി വ്യത്യസ്തമായ ഫീച്ചറുകളാണ് XPRES-T EVകൾക്കുള്ളത്. ബ്ലൂ സ്മാർട്ട് മൊബിലിറ്റി, അർബൻ ലിഥിയം തുടങ്ങിയ കമ്പനികൾക്ക് ഇതിനോടകം തന്നെ XPRES-T EV ടാറ്റ കൈമാറിയിരുന്നു. XPRES-T EV…