Author: News Desk

1.36 മില്യൺ ഡോളർ വില വരുന്ന ലിമിറ്റഡ് എഡിഷൻ  ആഡംബര ഹൈപ്പർകാർ  Praga Bohema യുടെ ആഗോളതലത്തിലെ ആദ്യ പൊതു അവതരണം ദുബായിയിൽ നടന്നു. ചെക്കോസ്ലോവാക്യൻ കമ്പനിയായ Praga ആണ് ഈ ലിമിറ്റഡ് എ‍ഡിഷൻ കാറിന്റെ നിർമാതാക്കൾ. ഇത് Praga Bohema ഇത്തിരി ഹൈപ്പർ ആഡംബരം McLaren Senna പോലെ തോന്നിപ്പിക്കുന്ന പവർ-ടു-വെയ്റ്റ് അനുപാതമുള്ള ഒരു ഗംഭീര ഹൈപ്പർകാറാണ് Praga Bohema. ഇത് ഒരു റേസ് കാർ പോലെയാണ് കാണപ്പെടുന്നത്.  നിസ്സാൻ GT-R-ൽ നിന്ന് ഉൾച്ചേർത്ത കാർബൺ ഫൈബർ ഷാസിയും റേസ്-ഡിറൈവ്ഡ് സസ്‌പെൻഷനും ട്വിൻ-ടർബോ V6 എഞ്ചിനുമുള്ള റോഡ്-ലീഗൽ ട്രാക്ക് ഡേ കാറാണിത്.  കാർബൺ ഫൈബർ മോണോകോക്ക് ഷാസിയിലാണ് എല്ലാ ബൊഹേമകളും നിർമ്മിച്ചിരിക്കുന്നത്.  ഭാരം കുറയ്ക്കുന്നതിൽ ഇത് പരമപ്രധാനമാണ്, കാറിന്റെ നിർമ്മാണത്തിന്റെ എല്ലാ ഘടകങ്ങളും പരമാവധി ഭാരം കുറയ്ക്കാൻ അനുയോജ്യമായിട്ടുളളതാണ്. ഉദാഹരണത്തിന്, ക്യാബിൻ ഇതിന് മുമ്പുള്ള ഏതൊരു പ്രാഗയേക്കാളും കൂടുതൽ സുഖകരവും സൗകര്യപ്രദവുമായിരിക്കും.  ഇത് നിർമ്മിച്ചിരിക്കുന്നത് വെറും 56 കാർബൺ ഫൈബർ…

Read More

വിഷൻ EQXX കൺസെപ്റ്റ് EV രാജ്യത്ത് അവതരിപ്പിച്ച് മെഴ്‌സിഡസ് ബെൻസ്. EQXX-ലെ ഓൾ-ഇലക്‌ട്രിക് പവർട്രെയിൻ 95% കാര്യക്ഷമമാണെന്ന്  Mercedes Benz അവകാശപ്പെടുന്നു. ഒറ്റച്ചാർജ്ജിൽ 1,000 കിലോമീറ്ററിലധികം തികയ്ക്കുക എന്ന നേട്ടം കൈവരിച്ച  EV ആണിതെന്ന് കമ്പനി. ഈ വർഷമാദ്യം ലാസ് വെഗാസിൽ നടന്ന CES 2022 ൽ കൺസെപ്റ്റ് പ്രോട്ടോടൈപ്പ് ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു.  കാഴ്ചയിൽ മികച്ച പ്രകടനമുളള EV ആയി തോന്നുമെങ്കിലും 244hp (180kW) സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് പവർ നൽകുന്നത്. 900V വരെ ചാർജിംഗ് വേഗതയുളള 100kWh ബാറ്ററിയാണ് ഇതിലുള്ളത്. ഇതിന് 1,000 കിലോമീറ്ററിലധികം റേഞ്ച് നൽകാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. മെഴ്‌സിഡസ് ഈ നേട്ടം കൈവരിക്കുന്നത് ഒരു വലിയ കപ്പാസിറ്റിയുളള ബാറ്ററി ഉപയോഗിച്ചല്ല, മറിച്ച് എയറോഡൈനാമിക്‌സ് മെച്ചപ്പെടുത്തുന്നതിലൂടെയാണ്. മൊത്തത്തിലുള്ള പാക്കേജ് കോംപാക്റ്റ് ആയി നിലനിർത്തിക്കൊണ്ടാണ് വിഷൻ EQXX അവതരിപ്പിച്ചത്. എഫിഷ്യൻസിക്ക് കൂടുതൽ പ്രാധാന്യം നൽകി മെഴ്‌സിഡസ് കൺസെപ്റ്റ് കാറിന്റെ ഭാരം പരമാവധി കുറയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. EQXX-ന്റെ എഫിഷ്യൻസിയെ സഹായിക്കുന്നത് അതിന്റെ ഡ്രാഗ്…

Read More

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഫുട്ബോൾ ഒരു അഭിനിവേശമാണ്. എല്ലാ വർഷവും സൂപ്പർ താരങ്ങളെ സൃഷ്ടിക്കുന്ന ഒരു കായിക ഇനത്തിൽ, പിൻതലമുറ വാഴ്ത്തുന്ന മഹാന്മാരിൽ ഒരാളായി അനശ്വരനാകാൻ എന്താണ് വേണ്ടത്? ഉത്തരം വളരെ ലളിതവും എന്നാൽ വളരെ സങ്കീർണ്ണവുമാകാം. ഓരോ നീക്കങ്ങളും ഓരോ ടാക്കിളുകളും, ഓരോ പാസും പൂർത്തിയാക്കി, ഓരോ ഗോളും നിമിഷങ്ങൾക്കകം ദശലക്ഷക്കണക്കിന് ഫുട്‌ബോൾ ആരാധകരുടെ ഹാൻഡ്‌സെറ്റുകളിൽ എത്തുന്ന ഇന്നത്തെ കാലത്ത്, ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായികഇനത്തിലെ  ജനപ്രിയനാകുന്നത് എളുപ്പമായിരിക്കും. എന്നാൽ ആ ജനപ്രിയതയ്ക്കുമപ്പുറം  രാജ്യത്തെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുകയെന്നത് ഏതൊരു കളിക്കാരന്റെയും സ്വപ്നസാഫല്യനിമിഷമാണ്. 2022 ഡിസംബർ 18-ന്, രാത്രിയിൽ ഖത്തറിലെ ലൂസൈയ്ൽ സ്റ്റേഡിയത്തിൽ വികാരഭരിതരായി ആർത്തുവിളിച്ച കാണികൾക്ക് മുന്നിൽ ലയണൽ മെസി എന്ന ഫുട്ബോളിന്റെ മിശിഹ നേടിയതും ആ സ്വപ്നസാഫല്യമാണ്. പേരെടുത്ത ആ  ഡ്രിബ്ലിംഗ് കഴിവ്, ക്ലബ്ബിലും അന്താരാഷ്ട്ര തലത്തിലും നേടിയ എണ്ണിയാലൊടുങ്ങാത്ത ഗോളുകൾ, ഇതൊന്നും ഒരു ഇതിഹാസ പദവി നേടാൻ മെസിക്ക് പര്യാപ്തമായിരുന്നില്ല എന്നല്ല, പക്ഷേ ഒരു ലോകകപ്പ്…

Read More

ഡിസംബർ 18 ഞായറാഴ്ച ഒരു വെറും ദിവസമായിരുന്നില്ല, ലോകം ഒരു പൂരാഘോഷത്തിന്റെ തിമിർപ്പിലായിരുന്നു. രാവുറങ്ങാതെ  ഭൂഗോളം മുഴുവനും ഖത്തറിലേക്ക് മിഴി തുറന്നു.  ഫുട്ബോൾ മാമാങ്കത്തിന്റെ കലാശപ്പോരാട്ടം ലുസൈൽ സ്റ്റേഡിയത്തിൽ 1.5 ലക്ഷത്തിലധികം ആരാധകർ കണ്ടു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഈ സമയം അവരുടെ ടെലിവിഷനുകളിൽ കണ്ണും നട്ടിരുന്നു. ആവേശകരമായ കിരീടപ്പോരാട്ടത്തിൽ അർജന്റീന ഫ്രാൻസിനെ നേരിടുമ്പോൾ ഓൺലൈൻ ഇടവും തിരക്കിലായിരുന്നു. ട്രെൻഡിംഗ് ഹാഷ്‌ടാഗുകൾ ഓൺലൈനിൽ പറ പറന്നു. ലോകം മുഴുവനും തേടിയത് ആ ഒറ്റചോദ്യത്തിന്റെ ഉത്തരമായിരുന്നു. ഫലമോ, ഗൂഗിൾ സെർച്ച്  ഏറ്റവും ഉയർന്ന ട്രാഫിക് രേഖപ്പെടുത്തി. ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈയുടെ അഭിപ്രായത്തിൽ, ഗൂഗിൾ സെർച്ചിൽ 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ട്രാഫിക്  ആണ് രേഖപ്പെടുത്തിയത്. ലോകം മുഴുവൻ ഒരു കാര്യത്തെക്കുറിച്ച് അന്വേഷിക്കുന്നത് പോലെയായിരുന്നു ഇത്, പിച്ചൈ കൂട്ടിച്ചേർത്തു.  ഫ്രാൻസിന്റെ മൂന്നാം ഗോളിന് ട്വിറ്ററിൽ, ലഭിച്ചത് റെക്കോർഡ് ട്വീറ്റുകൾ ആയിരുന്നു. ഫ്രാൻസിന്റെ ഗോളിന് സെക്കൻഡിൽ 24,400 ട്വീറ്റുകൾ, ലോകകപ്പിലെ എക്കാലത്തെയും ഉയർന്നത്, ലൈവ്…

Read More

എലോൺ മസ്‌ക് താൻ നൽകിയ അതേ വിലയിൽ ട്വിറ്ററിനായി പുതിയ നിക്ഷേപകരെ തേടുന്നു. ഈ വർഷം ഒക്ടോബറിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വാങ്ങിയപ്പോൾ മസ്‌ക് ഒരു ഷെയറിന് 54.20 ഡോളറാണ് നൽകിയത്. ഏറ്റെടുക്കലിനായുള്ള ധനസഹായം നൽകാൻ അദ്ദേഹം ടെസ്‌ല ഓഹരികൾ വിറ്റിരുന്നു. മസ്‌കിന്റെ ഫാമിലി ഓഫീസ് മാനേജിംഗ് ഡയറക്ടർ ട്വിറ്ററിലേക്ക് പുതിയ ഇക്വിറ്റി നിക്ഷേപകരെ തേടുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. അതേസമയം, ട്വിറ്റർ പോലീസിംഗ്, ട്വിറ്റർ ഏറ്റെടുക്കലിനായി, മസ്‌ക് കടമെടുത്ത 13 ബില്യൺ ഡോളറിന്റെ പലിശ തുടങ്ങിയ കാര്യങ്ങളിൽ മസ്‌കിന്റെ സമീപനത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ പരസ്യദാതാക്കളും ട്വിറ്റർ വിട്ടു പോയിരുന്നു. Elon Musk is looking for new investors for Twitter at the same price he paid for it. Musk paid $54.20 per share when he bought the social media platform in October this year.

Read More

ഫിഫ ലോകകപ്പ് 2022 കലാശപ്പോര് അവസാനിച്ചിരിക്കുന്നു. 1986ന് ശേഷം കഴിഞ്ഞുപോയ ലോകകപ്പുകളിലൊന്നും കിരീടം തിരിച്ചുപിടിക്കാനാകാത്ത അർജന്റീന ഇത്തവണത്തെ ലോകകപ്പിൽ പൊരുതി ജയിച്ചിരിക്കുന്നു. ലോകകപ്പ് അവസാനിക്കുമ്പോൾ, വിജയികൾക്ക് ലഭിക്കുന്ന സമ്മാനത്തുക കോടികളാണ്. കളിച്ചു നേടുന്ന കാശ് ലോകകപ്പ് ഫൈനലിന്റെ ആകെ സമ്മാനത്തുക 72 മില്യൺ ഡോളർ ആണ്. വിജയിയ്ക്ക് മത്സരത്തിലെ ഏറ്റവും ഉയർന്ന തുകയായ 42 മില്യൺ ഡോളറും ( 347 കോടി), സെക്കൻഡ് റണ്ണറപ്പിന് 30 മില്യൺ ഡോളറും (248 കോടി) ലഭിക്കും. 2018 ഫിഫ ലോകകപ്പിൽ ചാമ്പ്യൻമാരായ ഫ്രാൻസിന്, അന്നത്തെ 400 മില്യൺ ഡോളർ സമ്മാനത്തുകയിൽ നിന്ന് ലഭിച്ചത് 38 മില്യൺ ഡോളറാണ്. 440 മില്യൺ ഡോളറാണ് ഇത്തവണത്തെ ലോകകപ്പിനായി ഫിഫ നീക്കിവെച്ച ആകെ സമ്മാനത്തുക. പ്രകടന പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ക്രൊയേഷ്യയ്ക്ക് 27 മില്യൺ ഡോളറും (223 കോടി), നാലാം സ്ഥാനത്തുള്ള മൊറോക്കോയ്ക്ക് 25 മില്യൺ ഡോളറും (206 കോടി) ലഭിക്കും. ക്വാർട്ടർ ഫൈനലിലെത്തിയ ബ്രസീലും ഇംഗ്ലണ്ടുമടക്കമുള്ള ടീമുകൾ…

Read More

ഒടുവിൽ, ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പ് 2022 പര്യവസാനിച്ചു. ഫ്രാൻസുമായുള്ള ഐതിഹാസിക പോരാട്ടത്തിൽ അർജന്റീന ജയിച്ചുകയറി. അർജന്റീനയുടെ ലയണൽ മെസ്സിയുടെയും ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെയുടെയും ഐതിഹാസിക പ്രകടനമാണ് ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. കാശുവാരി ഫിഫ വർഷങ്ങളുടെ തയ്യാറെടുപ്പുകളും, നിക്ഷേപങ്ങളും ആവശ്യമായ ടൂർണമെന്റിലൂടെ ഫിഫ സമാഹരിച്ചത് റെക്കോർഡ് വരുമാനമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകകപ്പുമായി ബന്ധപ്പെട്ട വാണിജ്യ ഇടപാടുകളിലൂടെ മാത്രം ഫിഫ നേടിയ വരുമാനം ഏകദേശം 7.5 ബില്യൺ ഡോളറാണ്. ഇത് 2018 ലെ ലോകകപ്പിൽ റഷ്യ നേടിയതിനേക്കാൾ 1 ബില്യൺ ഡോളർ കൂടുതലാണ്. 2022ലെ ലോകകപ്പ് വരെയുള്ള നാല് വർഷ കാലയളവിൽ വേൾഡ് കപ്പിനായി ഫിഫ പ്രതീക്ഷിച്ച വരുമാന ബഡ്ജറ്റ് ഏകദേശം 4.7 ബില്യൺ ഡോളറായിരുന്നുവെന്നാണ് കണക്ക്.   വരുമാനം എവിടെനിന്നൊക്കെ?    ടെലിവിഷൻ സംപ്രേഷണാവകാശം, മാർക്കറ്റിംഗ് റൈറ്റ്സ്, ടിക്കറ്റ് വിൽപ്പന എന്നിവയായിരുന്നു പ്രധാന വരുമാന സ്രോതസ്സുകൾ. ലൈസൻസിംഗ് റൈറ്റ്സ്, ഹോസ്പിറ്റാലിറ്റി റൈറ്റ്സ് എന്നിവയിലൂടെയും മികച്ച വരുമാനം സമാഹരിക്കാൻ സാധിച്ചു.…

Read More

ഖത്തറിലെ ഫിഫ ലോകകപ്പ് ഫൈനലിൽ ലുസൈൽ സ്റ്റേഡിയത്തിൽ ലോകകപ്പ് ട്രോഫി അനാച്ഛാദനം ചെയ്യപ്പെട്ടപ്പോൾ ഇന്ത്യയ്ക്കും അത് ചരിത്രമുഹൂർത്തമായിരുന്നു. രാജ്യത്തിന് അഭിമാനമായി ഫിഫ ട്രോഫി അനാവരണം ചെയ്യുന്ന ആദ്യ ഇന്ത്യക്കാരിയായി ബോളിവുഡ് താരം ദീപിക പദുക്കോൺ മാറി. മുൻ സ്പാനിഷ് ഫുട്‌ബോളർ, ഐക്കർ കാസില്ലാസ് ഫെർണാണ്ടസിനൊപ്പമാണ് ദീപിക ലോകകപ്പ് ട്രോഫി അനാവരണം ചെയ്തത്. 6.175 കിലോഗ്രാം ഭാരമുളള 18 കാരറ്റ് സ്വർണ്ണവും മാലക്കൈറ്റും ചേർത്ത് നിർമ്മിച്ച ട്രോഫി അനാച്ഛാദനം ചെയ്യുന്നത് മത്സരത്തിന് മുമ്പുള്ള ചടങ്ങുകളുടെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. വെള്ള ഷർട്ടും ബ്രൗൺ ഓവർ‌കോട്ടും കറുത്ത ബെൽറ്റും നൂറ് വാട്ട് പുഞ്ചിരിയുമായി സ്റ്റേഡിയത്തിൽ മിന്നി മറഞ്ഞ ദശലക്ഷക്കണക്കിന് ക്യാമറകളിൽ ദീപിക തിളങ്ങി നിന്നപ്പോൾ ഇന്ത്യയ്ക്കും അത് അഭിമാനമായി.ബോളിവുഡ് താരമെന്നതിലുപരിയായി ദീപിക പദുക്കോണിന് ആഗോള തലത്തിൽ സമാനതകളില്ലാത്ത വ്യക്തിപ്രഭാവമാണുളളത്. ലോകപ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജൂറി അംഗമായിരുന്നു ദീപിക. ‘Golden Ratio of Beauty’ യുടെ വിലയിരുത്തലിൽ ലോകത്തിലെ ഏറ്റവും സുന്ദരികളായ…

Read More

TCS നാഷണൽ ക്വാളിഫയർ ടെസ്റ്റ് (TCS NQT) ഒരു ഉദ്യോഗാർത്ഥിയുടെ കഴിവുകളും പ്രാപ്തിയും വിലയിരുത്തുന്ന ഒരു അഭിരുചി പരീക്ഷയാണ്. ഓരോ അപേക്ഷകനും TCS ദേശീയ യോഗ്യതാ പരീക്ഷ (TCS NQT) വിജയിച്ചതിന് ശേഷം NQT സ്കോർ ലഭിക്കും. NQT (കോഗ്നിറ്റീവ് സ്‌കിൽസ്) സ്‌കോർ എല്ലാ പ്രൊഫഷനുകളിലും വ്യവസായങ്ങളിലും സാധുതയുള്ളതാണ്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ വീണ്ടും ഉയർത്താൻ താൽപ്പര്യമുണ്ടെങ്കിൽ പരീക്ഷകൾ വീണ്ടും എഴുതാം. NQT (കോഗ്നിറ്റീവ് സ്കിൽസ്), ആറ്റിറ്റ്യൂഡിനൽ അലൈൻമെന്റ് NQT (സൈക്കോമെട്രിക് ടെസ്റ്റ്), ഇൻഡസ്ട്രി NQT, സബ്ജക്റ്റ് NQT എന്നിവയാണ് നാല് തലങ്ങൾ. TCS NQT പ്രശസ്തമായ കോർപ്പറേറ്റ് കമ്പനികളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. Aptitude, Industry knowledge, Domain-specific skills എന്നിവയിൽ ഒരാളെ വിലയിരുത്തുന്നതിനുളള അവസരമാണിത്. പരീക്ഷകൾ വീട്ടിലോ ടിസിഎസ് ടെസ്റ്റിംഗ് ലൊക്കേഷനുകളിലൊന്നിലോ നടത്തുന്നതാണ്. മൂന്ന് മാസത്തിലൊരിക്കലാണ് ഇവ ഷെഡ്യൂൾ ചെയ്യപ്പെടുന്നത്. ടെസ്റ്റിലെ പ്രകടനം NQT സ്‌കോർകാർഡിൽ കാണിക്കും. TCS വെബ്‌സൈറ്റിലും NQT സ്‌കോർ അംഗീകരിക്കുന്ന…

Read More

അരൂരിൽ നിന്ന് തുറവൂരിലേക്ക് മേൽപ്പാലം നിർമ്മിക്കാൻ അശോക് ബിൽഡ്കോണിനെ തിരഞ്ഞെടുത്ത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. 13 കിലോമീറ്റർ നീളമുള്ള ഈ മേൽപ്പാലം രാജ്യത്തെ ഏറ്റവും നീളമേറിയ 6 വരി മേൽപ്പാലമാണ്. നാസിക് ആസ്ഥാനമായുള്ള അശോക് ബിൽഡ്‌കോൺ 1,668.50 കോടി രൂപയ്ക്കാണ് കരാർ നേടിയത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 ഡിസംബർ 15 ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി 13 ദേശീയ പാതാ പദ്ധതികൾ അനാച്ഛാദനം ചെയ്തിരുന്നു. 2025 അവസാനത്തോടെ സംസ്ഥാനത്ത് മൂന്ന് ലക്ഷം കോടി രൂപയുടെ ഗതാഗത പദ്ധതികൾ നടപ്പാക്കുമെന്ന് ചടങ്ങിൽ നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. 11.6 കിലോമീറ്ററുള്ള ഹൈദരാബാദിലെ പി.വി.എൻ.ആർ എക്പ്രസ് വേയാണ് നിലവിൽ രാജ്യത്തെ ദൈർഘ്യമേറിയ മേൽപ്പാലം. ഭോപാലിലെ ഹൈവേ എൻജിനീയറിങ് കമ്പനിക്കാണ് കൺസൽട്ടൻസി ചുമതല. രണ്ടര വർഷംകൊണ്ട് പൂർത്തിയാക്കാനാണ് കരാർ അരൂർ ജങ്ഷന് സമീപം തുടങ്ങുന്ന പാത തുറവൂർ മഹാക്ഷേത്രത്തിനടുത്താണ് തീരുക. നിലവിലെ നാലുവരിപ്പാതക്ക്…

Read More