Author: News Desk

ഊർജ്ജ സംരക്ഷണ ദിനമായ ഡിസംബർ 14ന് ഇവി യാത്രാ പോർട്ടൽ, മൊബൈൽ ആപ്പ് എന്നിവ പുറത്തിറക്കി രാഷ്ട്രപതി ദ്രൗപതി മുർമു. വാഹനങ്ങൾക്ക് അടുത്തുള്ള ഇവി ചാർജ്ജിംഗ് പോയിന്റിലേയ്ക്ക് എളുപ്പത്തിൽ നാവിഗേഷൻ സാധ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് പ്രദർശിപ്പിച്ചത്. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ആണ് രണ്ടു സംവിധാനങ്ങളും വികസിപ്പിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പിൾ സ്റ്റോറിലും ആപ്പ് ഡൗൺലോഡ് ചെയ്യാം. രാജ്യത്ത് ഇ-മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ കേന്ദ്ര, സംസ്ഥാന തലത്തിലുള്ള സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായാണ് ഇവി യാത്രാ പോർട്ടൽ എന്ന പേരിൽ വെബ്‌സൈറ്റ് വികസിപ്പിച്ചെടുത്തത്. ചാർജിംഗ് പോയിന്റ് ഓപ്പറേറ്റർമാർക്ക് (CPO) അവരുടെ ചാർജിംഗ് വിശദാംശങ്ങൾ ദേശീയ ഓൺലൈൻ ഡാറ്റാബേസിൽ സുരക്ഷിതമായി രജിസ്റ്റർ ചെയ്യുന്നതിന് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) ഒരു വെബ് പോർട്ടലും വികസിപ്പിച്ചെടുത്തിട്ടുണ്ട്. കേന്ദ്ര ഊർജ മന്ത്രി ആർ.കെ. സിംഗ് അടക്കമുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാജ്യത്ത് നിലവിൽ 5,151 പൊതു ഇവി ചാർജിംഗ് സ്റ്റേഷനുകളാണ് പ്രവർത്തിക്കുന്നത്. ചടങ്ങിൽ ദേശീയ ഊർജ…

Read More

2023ലെ സ്പേസ് എക്സിന്റെ ചാന്ദ്രദൗത്യം ‍ഡിയർമൂണിന്റെ ഭാഗമാകാൻ പ്രമുഖ ടെലിവിഷൻ താരം ദേവ് ജോഷി. ചന്ദ്രനിലേക്കുള്ള ആദ്യത്തെ സിവിലിയൻ ദൗത്യമാണിത്. 249 രാജ്യങ്ങളിൽ നിന്നുള്ള പത്തുലക്ഷം അപേക്ഷകരിൽ നിന്നാണ് താരം തെരഞ്ഞെടുക്കപ്പെട്ടത്. എട്ട് പേരടങ്ങുന്ന സംഘത്തിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 22 വയസ്സുകാരനായ ദേവ് ജോഷി. ജാപ്പനീസ് ശതകോടീശ്വരൻ യുസാകു മെയ്‌സവയാണ് മിഷനുവേണ്ടി തെരഞ്ഞെടുക്കപ്പട്ടവരുടെ പട്ടിക പ്രഖ്യാപിച്ചത്. 2017ലാണ് ഡിയർമൂൺ പദ്ധതിയുടെ പ്രോജക്ട് പ്രഖ്യാപനം വന്നത്. 2018ൽ  ജാപ്പനീസ് ശതകോടീശ്വരൻ യുസാകു മെയ്‌സവ റോക്കറ്റിലെ എല്ലാ സീറ്റുകളും ബുക്ക് ചെയ്തിരുന്നു. 2021 മുതലാണ് പദ്ധതിയ്ക്കായുള്ള സംഘത്തിലേയ്ക്ക് വ്യക്തികളഉടെ തെരഞ്ഞെടുപ്പ് ആരംഭിച്ചത്. മിഷനിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യക്കാരനാണ് ദേവ് ജോഷി. സൗത്ത് കൊറിയൻ പോപ്പ് സിംഗർ ടിഒപി (T.O.P), അമേരിക്കൻ ഡിജെ സ്റ്റീവ് ഓക്കി( Steve Aoki), അമേരിക്കൻ യൂട്യൂബർ ടിം ഡോഡ് (Tim Dodd), ചെക്ക് കൊറിയോഗ്രാഫർ യെമി എഡി(Yemi A.D), ഐറിഷ് ഫോട്ടോഗ്രാഫർ റിയാനൻ ആദം(Rhiannon Adam), ബ്രിട്ടീഷ്…

Read More

ഇലക്ട്രിക് വാഹനങ്ങൾ രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇന്റേണൽ കമ്പസ്റ്റ്യൻ എഞ്ചിൻ വാഹനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ റേഞ്ചാണ് പലപ്പോഴും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിൽ മാനദണ്ഡമാകുന്നത്. ഇലക്ട്രിക് വാഹനങ്ങളെ കൂടുതൽ റേഞ്ച് നേടാൻ സഹായിക്കുന്ന 5.2 Ah ലിഥിയം-അയൺ സെല്ലുകൾ നിർമിക്കുകയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയായ Godi India. ലിഥിയം-അയൺ സെല്ലുകൾ തദ്ദേശീയമായി വികസിപ്പിച്ച് വിൽക്കാൻ BIS സർട്ടിഫിക്കേഷൻ നേടിയ ആദ്യ ഇന്ത്യൻ കമ്പനിയെന്നാണ് ഗോഡി ഇന്ത്യ അവകാശപ്പെടുന്നത്. സിലിക്കൺ ആനോഡ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി 275 Wh/kg ഊർജ്ജ സാന്ദ്രതയുള്ള രാജ്യത്തെ ആദ്യത്തെ 5.2 Ah 21700 സിലിണ്ടർ ലിഥിയം-അയൺ സെല്ലുകൾ നിർമ്മിച്ചതായി ഗോഡി ഇന്ത്യ അറിയിച്ചു. വിപണി ആവശ്യകത അനുസരിച്ച് ഇലക്ട്രോഡ് ഘടന തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ഗ്രാഫൈറ്റിനെ അപേക്ഷിച്ച് ആനോഡിലെ സിലിക്കൺ ഉപയോഗിച്ച് ഒരു ഇലക്ട്രിക് വാഹനത്തിന് 15-20 ശതമാനം വരെ ഉയർന്ന റേഞ്ച് കൈവരിക്കാൻ കഴിയും. ഇന്ത്യയിലെ മികച്ച ആറ് ഇവി നിർമാണ കമ്പനികൾക്ക് കമ്പനി ഉതിനകം 5.0Ah സെല്ലുകൾ…

Read More

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ്, ബംബിൾ ബീ ഫ്‌ളൈറ്റ്‌സ്, ഓട്ടോണമസ് എയർ ടാക്‌സി നിർമ്മാണത്തി ലേയ്ക്ക് കടക്കുന്നു. യുകെ ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനിയായ SRAM & MRAM ടെക്‌നോളജീസ് ആൻഡ് റിസോഴ്‌സ് ലിമിറ്റഡിൽ നിന്ന് സ്റ്റാർട്ടപ്പ് അടുത്തിടെ സമാഹരിച്ച 300 കോടി രൂപ ഇതിനായി ഉപയോഗിക്കും. ‘ബീ ഫ്ലൈറ്റ്സ്’ എന്ന ബ്രാൻഡിന് കീഴിൽ എയർ ടാക്സികൾ നിർമ്മിക്കുന്നതിനായി ഒഡീഷയിൽ ഒരു അസംബ്ലി പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. ഓട്ടോണമസ് എയർ ടാക്‌സിയുടെ ആദ്യ പ്രോട്ടോടൈപ്പ്, 2023 ഏപ്രിലിൽ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. 2022ലാണ് സംരംഭകനായ അർജുൻ ദാസ് ബംബിൾ ബീ ഫ്ലൈറ്റ് സ്ഥാപിച്ചത്. എയർ ടാക്സികൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും, ബംബിൾ ബീ ഫ്ലൈറ്റുകൾ ലോകമെമ്പാടുമുള്ള ഓപ്പറേറ്റർമാരുമായി സഹകരിക്കും. യുഎസ്, യുകെ, യുഎഇ, ഇന്ത്യ, സിംഗപ്പൂർ എന്നീ വിപണികളാണ് പ്രാഥമികമായി ബംബിൾ ബീ ലക്ഷ്യമിടുന്നത്. പ്രവർത്തനമിങ്ങനെ റൂഫ്‌ടോപ്പ് അപ്പാർട്ട്‌മെന്റുകളിൽ ഇറങ്ങാൻ കഴിയുന്ന ബീ ഫ്ലൈറ്റ്സ് എയർ ടാക്‌സികൾ സോളാർ വഴി ചാർജ്ജ് ചെയ്‌ത സ്വാപ്പബിൾ…

Read More

എച്ച്‌ഡിഎഫ്‌സി ബാങ്കിനും, കാനറ ബാങ്കിനും റഷ്യയുമായുള്ള രൂപ വ്യാപാരത്തിന് അനുമതി ലഭിച്ചതായി റിപ്പോർട്ട്. കയറ്റുമതി പ്രോത്സാഹിപ്പിക്കാനും, ഇറക്കുമതി സുഗമമാക്കാനും ലക്ഷ്യമിട്ട് ജൂലൈയിൽ ആർബിഐ അന്താരാഷ്ട്ര വ്യാപാര സെറ്റിൽമെന്റുകൾക്കായി രൂപയുടെ പുതിയ സംവിധാനം അവതരിപ്പിച്ചിരുന്നു. ഇതിനായി പ്രത്യേക “വോസ്ട്രോ അക്കൗണ്ട്” തുറക്കാൻ ആണ് അനുമതി ലഭിച്ചത്. ഒൻപത് ബാങ്കുകൾക്കാണ് വോസ്ട്രോ അക്കൗണ്ടുകൾക്കായുള്ള അനുമതി നൽകിയിരുന്നത്. റഷ്യൻ ഊർജ കമ്പനിയായ ഗാസ്‌പ്രോം UCO ബാങ്കിൽ ഇത്തരത്തിൽ അക്കൗണ്ട് തുറന്നിരുന്നു. VTB ബാങ്കും SberBank എന്നിവ ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ബ്രാഞ്ച് ഓഫീസുകളിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഡീലിന് പിന്നിലെ നയതന്ത്രം റഷ്യയുടെ ഉറച്ച സഖ്യകക്ഷിയായ ബെലാറസുമായി രൂപ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര വ്യാപാര ഒത്തുതീർപ്പിനായി മോസ്‌കോയുമായി ഉണ്ടാക്കിയ കരാർ വീണ്ടും നടപ്പാക്കാനുള്ള സാധ്യത ഇന്ത്യ ചർച്ച ചെയ്യും. ഈ മാസം, ബെലാറഷ്യൻ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ ഒരു സംഘം ഇന്ത്യൻ ബാങ്കർമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ കയറ്റുമതിക്കാർ റഷ്യയിലേക്കുള്ള കയറ്റുമതിക്കായി രൂപ…

Read More

കൊച്ചി നഗരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മാൾ എന്ന വിശേഷണവുമായി Forum Mall വരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഭീമനായ പ്രസ്റ്റീജ് ഗ്രൂപ്പാണ് മാളിന്റെ നിർമാതാക്കൾ. കുണ്ടന്നൂർ ജംഗ്‌ഷനു സമീപം, വൈറ്റില – അരൂർ ബൈപാസിലാണ് പുതിയ മാൾ വരുന്നത്. ഡിസംബർ 21 ന് മാൾ പ്രവർത്തനമാരംഭിക്കും. ഷോപ്പിംഗ്, ഭക്ഷണം,  വിനോദം എന്നിങ്ങനെ ഉപഭോക്താക്കളെ ആകർഷിക്കാനുളള എല്ലാവിധ സജ്ജീകരണങ്ങളും മാളിലുണ്ടാകും. Lulu Hypermarket, PVR, H&M, Lifestyle, Shoppers Stop, Marks & Spencer എന്നിവയുൾപ്പെടെ 200-ലധികം ബ്രാൻഡുകളുടെ സാന്നിധ്യം മാളിൽ ഉണ്ടായിരിക്കും.   5 ലക്ഷം ചതുരശ്ര അടിയിൽ കൂടുതൽ ലീസിനെടുക്കാവുന്ന സ്പേസുളള നഗരത്തിലെ നാലാമത്തെ മാളാണിത്. ലുലു മാളിന് ശേഷം നഗരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മാൾ ആയിരിക്കും ഇത്. കാക്കനാട് ഇൻഫോപാർക്ക് റോഡിൽ മറ്റൊരു ഫോറം മാൾ നിർമ്മിക്കാാനും പ്രെസ്റ്റീജ് ഗ്രൂപ്പ് ഉദ്ദേശിക്കുന്നു. ഇതിന്റെ നിർമ്മാണം വൈകാതെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ റിയൽ…

Read More

മക്കൾക്ക് വേണ്ടി കളിപ്പാട്ടങ്ങൾ വാങ്ങുന്ന അച്ഛൻമാരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മകന് ഇഷ്ടമായതിനാൽ ലോകത്തിലെ ഒരു പ്രമുഖ ഫുട്ബോൾ ക്ലബ് തന്നെ വാങ്ങിയാലോ എന്ന ആലോചനയിലാണ് ശതകോടീശ്വരനായ മുകേഷ് അംബാനി. പ്രമുഖ ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ്ബായ Arsenal വാങ്ങാൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. നേരത്തെ പ്രശസ്ത ഇംഗ്ലീഷ് ഫുട്ബോൾ ക്ലബുകളായ ലിവർപൂളോ മാഞ്ചസ്റ്റർ യുണൈറ്റഡോ അംബാനി കുടുംബം വാങ്ങാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അത്‌ലറ്റിക് പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ട് പ്രകാരം മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനി ആഴ്സനലിന്റെ വലിയ ആരാധകനാണ്. അതിനാൽ ലിവർപൂളോ മാഞ്ചസ്റ്റർ യുണൈറ്റഡോ ആയിരിക്കില്ല, Arsenal ആയിരിക്കും മുകേഷ് അംബാനിയുടെ ലക്ഷ്യമെന്ന് റിപ്പോർട്ട് പറയുന്നു ആഴ്സനൽ ക്രോയെങ്കെ ഫാമിലിയുടെ കയ്യിൽ ആഴ്സനൽ ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ 100% ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ആഴ്സനൽ ഫുട്ബോൾ ക്ലബ്. ആഴ്സണൽ ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ 100% കയ്യാളുന്നത് KSE UK INC ആണ്. അമേരിക്ക ആസ്ഥാനമായുള്ള…

Read More

WagonR ഫ്ലെക്സ് ഫ്യുവൽ പ്രോട്ടോടൈപ്പ് വാഹനം പുറത്തിറക്കി മാരുതി സുസുക്കി. രാജ്യത്തെ ആദ്യത്തെ മാസ് സെഗ്‌മെന്റ് ഫ്ലെക്‌സ് ഫ്യുവൽ പ്രോട്ടോടൈപ്പ് കാർ ആണ് ഇത്. കേന്ദ്രസർക്കാരിന്റെ ക്ലീൻ ആൻഡ് ഗ്രീൻ സംരംഭങ്ങളുമായി സംയോജിച്ചാണ് വാഹനം പുറത്തിറക്കിയത്. എഥനോൾ കലർന്ന പെട്രോളിനായി രൂപകൽപ്പന ചെയ്ത നവീകരിച്ച എഞ്ചിനാണ് വാഹനത്തിനുള്ളത്. 20 ശതമാനത്തിനും (E20) , 85 ശതമാനത്തിനുമിടയിലുള്ള (E85) ഏത് എത്തനോൾ-പെട്രോൾ മിശ്രിതത്തിലും ഇതിന് പ്രവർത്തിക്കാനാകും. ജപ്പാനിലെ സുസുക്കി മോട്ടോർ കോർപ്പറേഷന്റെ പിന്തുണയോടെ മാരുതി സുസുക്കി എൻജിനീയർമാരാണ് വാഹനം തദ്ദേശീയമായി രൂപകൽപ്പന ചെയ്തത്. എഞ്ചിൻ മാനേജ്മെന്റ് സിസ്റ്റം, ഫ്യുവൽ പമ്പ്, ഫ്യൂവൽ ഇൻജക്ടർ തുടങ്ങിയ ഘടകങ്ങൾ, വാഹനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കാൻ സഹായിക്കുന്നു. 2023 മാർച്ചോടെ, മുഴുവൻ ഉൽപ്പന്നശ്രേണിയും E20 ഇന്ധനവിഭാഗത്തിലേയ്ക്ക് മാറ്റാനാണ് കമ്പനി പദ്ധതിയിടുന്നത്. ഫ്ലെക്സ്-ഇന്ധനത്തിന് പുറമെ, സിഎൻജി, ബയോ-സിഎൻജി തുടങ്ങിയ മറ്റ് ഇതര ഇന്ധനങ്ങളിലും മാരുതി പരീക്ഷണം നടത്തുന്നുണ്ട്. 2025 ഓടെ ആദ്യത്തെ ഫുൾ-ഇലക്‌ട്രിക് വാഹനം രാജ്യത്ത് അവതരിപ്പിക്കാനാകുമെന്നാണ് മാരുതി കണക്കു കൂട്ടുന്നത്. എന്താണ് ഫ്ലെക്സ് എഞ്ചിനുകൾ ?     ഒന്നിൽ കൂടുതൽ ഇന്ധനത്തിലോ, മിശ്രിത ഇന്ധനത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ് ഫ്ലക്സ് എഞ്ചിനുകൾ.  പെട്രോളും എഥനോളും വിവിധ അനുപാതത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫ്ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകളില്‍ ഉള്ളത്.…

Read More

2017 മുതൽ 2022 വരെയുള്ള കാലയളവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഏറ്റവും കൂടുതൽ സാമ്പത്തിക സ്ഥിരതയുള്ള 10 കമ്പനികൾ ഇവയാണ്. രാജ്യത്തെ പ്രമുഖ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ തയ്യാറാക്കിയ റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത്. റിപ്പോർട്ട് പ്രകാരം, 97 ശതമാനം സംയോജിത വാർഷിക വളർച്ചാനിരക്കുമായി അദാനി എന്റർപ്രൈസസ് ആണ് മുന്നിൽ. കെമിക്കൽ വിതരണ കമ്പനിയായ ആൽക്കൈൽ അമൈൻസിന്റെ (Alkyl Amines) ഇക്വിറ്റി വരുമാനം 20 ശതമാനത്തിൽ നിന്ന് 23 ശതമാനമായി ഉയർന്നിട്ടുണ്ട്. നോയിഡ ആസ്ഥാനമായുള്ള ഐടി സ്ഥാപനം കോഫോർജിന്റെ (Coforge) ഇക്വിറ്റി വരുമാനം 16 ശതമാനത്തിൽ നിന്ന് 24 ശതമാനമായും വർധിച്ചു. യഥാക്രമം 74%, 59% എന്നിങ്ങനെയാണ് ഇരുകമ്പനികളുടേയും സംയോജിത വാർഷിക വളർച്ചാനിരക്ക്. പ്രമുഖ ഐടി സ്ഥാപനങ്ങളായ മൈൻഡ്‌ട്രീ, എൽ ആന്റ് ടി ഇൻഫോടെക് (Mindtree, L&T Infotech) എന്നിവയുടെ സംയോജിത വാർഷിക വളർച്ചാനിരക്ക് യഥാക്രമം 57ഉം 54ഉം ശതമാനമാണ്. എസ്ആർഎഫ്, ഡിവിസ് ലാബ്സ്, ആസ്ട്രൽ പൈപ്പ്സ്, ആർതി ഇൻഡസ്ട്രീസ് (SRF,…

Read More

ആദ്യ ചാന്ദ്രദൗത്യമായ റാഷിദ് റോവർ വിജയകരമായി വിക്ഷേപിച്ച് ചരിത്രമെഴുതി യുഎഇ. ദൗത്യം വിജയകരം യുഎഇയിലെ മുഹമ്മദ് ബിന്‍ റാഷിദ്‌ സ്പേയ്സ് സെന്ററിലെ ശാസ്ത്രജ്ഞരാണ് റോവര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. വിക്ഷേപണത്തോടെ, ചാന്ദ്രദൗത്യത്തിന് ശ്രമിക്കുന്ന നാലാമത്തെയും, അറബ് ലോകത്ത് നിന്നുള്ള ആദ്യത്തെയും രാജ്യമായി യുഎഇ മാറി. സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റാണ് റാഷിദ് റോവറിനെ വഹിച്ചത്. ഫ്ലോറിഡയിലെ കേപ് കനേവാൾ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ചന്ദ്രന്റെ ഉപരിതല പ്ലാസ്മ, സൗരയൂഥത്തിന്റെയും ഭൂമിയുടെയും ഉത്ഭവത്തെക്കുറിച്ചുള്ള വിവരശേഖരണം തുടങ്ങിയവയാണ് വിക്ഷേപണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.  Read More: Middle East Related News റാഷിദ് റോവർ ജാപ്പനീസ് കമ്പനിയായ ഐസ്‌പേസ് (i space) നിർമ്മിച്ച ഹകുട്ടോ-ആർ ലാൻഡറിലാണ് (Hakuto-R lander) റോവർ ചന്ദ്രനിലേക്ക് അയച്ചത്. 10 കിലോ ഭാരമുള്ള ഈ റോവർ ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിലെ എമിറാത്തികളുടെ ഒരു ചെറുസംഘമാണ് നിർമ്മിച്ചത്. നാലു ചക്രങ്ങളുള്ള വാഹനം ചന്ദ്രോപരിതലത്തിലെ ഭൂമിശാസ്ത്രത്തെക്കുറിച്ച്…

Read More