Author: News Desk
റൂഫ്ടോപ്പ് സോളാർ പവർ പദ്ധതിയിലൂടെ, രണ്ട് വർഷത്തിനുള്ളിൽ കൊങ്കൺ റെയിൽവേ ലാഭിച്ചത് 31 ലക്ഷത്തിലധികം രൂപ. 2021 ജനുവരിയിലാണ് ഗോവയിലെ മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ റൂഫ്ടോപ്പ് സൗരോർജ്ജ സംവിധാനം സ്ഥാപിച്ചത്. സോളാറിലൂടെ ലാഭം 31 ലക്ഷം മഡ്ഗാവ് റെയിൽവേ സ്റ്റേഷൻ മേൽക്കൂരയിൽ 1,235 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. 1.32 കോടി രൂപ ചെലവിൽ നിർമ്മിച്ച സംവിധാനത്തിന് 180 കിലോവാട്ട് കപ്പാസിറ്റിയുണ്ട്. 2019ൽ അന്നത്തെ എംപി നരേന്ദ്ര സവെയ്ക്കർ അനുവദിച്ചതാണ് റൂഫ്ടോപ്പ് സോളാർ സിസ്റ്റം. ഈ റൂഫ്ടോപ്പ് സൗരോർജ്ജ സംവിധാനത്തിന്റെ സഹായത്തോടെയാണ് മഡ്ഗാവ് റെയിൽവേ സ്റ്റേഷന്റെ 30% ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നത്. നാല് യൂണിറ്റ് വൈദ്യുതിയാണ് ഇതുവരെയായും സംവിധാനം വഴി ഉൽപ്പാദിപ്പിച്ചത്. കൊങ്കൺ റെയിൽവേ ഇന്ത്യയിൽ, നിലവിലുള്ള 19 റെയിൽവേ സോണുകളിൽ ഒന്നാണ് കൊങ്കൺ റെയിൽവേ (KR). മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ബേലാപൂരിലാണ് ഇതിന്റെ ആസ്ഥാനം. 1993 മാർച്ച് 20 ന്, ഉഡുപ്പിയ്ക്കും മംഗലാപുരത്തിനും ഇടയിലാണ് കൊങ്കൺ റെയിൽവേ ട്രാക്കിൽ ആദ്യത്തെ…
രാജ്യത്തെ കാർ വിപണി കൊവിഡ് മഹാമാരിയിൽ നിന്ന് കരകയറാനുള്ള പാതയിലാണ്. ഇന്ത്യൻ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള പുതിയതും മികച്ചതുമായ കാർ മോഡലുകൾ ഇന്ത്യയിലെ ഈ വളർച്ചയെ മുന്നോട്ട് നയിക്കുന്നു. 2022 നവംബറിൽ രാജ്യത്തെ കാർ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 10 കാർ മോഡലുകൾ ഇവയാണ്. മാരുതി സുസുക്കി ബലേനോയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. പ്രീമിയം ഹാച്ച്ബാക്കായ മാരുതിയുടെ 20,945 യൂണിറ്റുകളാണ് 2022 നവംബറിൽ രാജ്യത്ത് വിറ്റുപോയത്. ടാറ്റ നെക്‌സോൺ എസ്‌യുവി 15,871 യൂണിറ്റുകളുമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറായി. ഹാച്ച്ബാക്കുകൾ ബെസ്റ്റ് സെല്ലറാകുന്ന പതിവ് തെറ്റിച്ചാണ് ടാറ്റ നെക്‌സോൺ വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നത്. 15,663 യൂണിറ്റുകൾ വിറ്റ് മാരുതി സുസുക്കി ആൾട്ടോയാണ് നെക്‌സോണിന് പിന്നാലെയുള്ളത്. 15,153 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി മാരുതി സുസുക്കി സ്വിഫ്റ്റ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ നാലാമതെത്തി. സ്വിഫ്റ്റിന് തൊട്ടുപിന്നാലെ, മാരുതി…
റൂഫ്‌ടോപ്പ് സോളാർ പ്രോഗ്രാം 2026 മാർച്ച് 31 വരെ നീട്ടിയതായി കേന്ദ്രസർക്കാർ. പദ്ധതിയുടെ ലക്ഷ്യം കൈവരിക്കുന്നത് വരെ പ്രോഗ്രാമിന് കീഴിലുള്ള സബ്‌സിഡി ലഭ്യമാകുമെന്ന് ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയം അറിയിച്ചു. സോളാർ ഇൻസ്റ്റാളേഷനുകൾക്ക് അധിക ചാർജൊന്നും നൽകരുതെന്ന് സർക്കാർ നിർദ്ദേശിച്ചു. ദേശീയ പോർട്ടലിൽ, രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും റൂഫ്‌ടോപ്പ് സോളാർ സ്ഥാപിക്കാൻ തയ്യാറുള്ള ഏതൊരു ഉപഭോക്താവിനും അപേക്ഷിക്കാനും രജിസ്‌ട്രേഷൻ മുതൽ സബ്‌സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് റിലീസ് ചെയ്യുന്നതുവരെയുള്ള പൂർണ്ണമായ പ്രക്രിയ ട്രാക്കുചെയ്യാനും കഴിയും, മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ദേശീയ പോർട്ടലിനു കീഴിലുള്ള സബ്‌സിഡി രാജ്യത്തുടനീളം ഒരു കിലോവാട്ടിന് (3 കിലോവാട്ട് വരെ ശേഷിക്ക്) 14,588 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ റെസിഡൻഷ്യൽ ഉപഭോക്താക്കൾ അവരുടെ പ്രദേശത്തെ ബന്ധപ്പെട്ട വിതരണ കമ്പനിയിൽ രജിസ്റ്റർ ചെയ്ത ഏതെങ്കിലും വെണ്ടർമാരിലൂടെ മേൽക്കൂര സോളാർ പ്ലാന്റ് സ്ഥാപിക്കണം, മന്ത്രാലയം അറിയിച്ചു. ഫീസില്ല,സബ്സിഡിയുണ്ട് ദേശീയ പോർട്ടലിലെ അപേക്ഷയ്ക്കുള്ള ഫീസ് എന്ന നിലയിലോ നെറ്റ് മീറ്ററിംഗിനോ ടെസ്റ്റിംഗിനോ ഉള്ള…
ഡ്രോണുകൾ ഉപയോഗിച്ച് മരുന്നുകളെത്തിക്കുന്നത് വ്യാപകമായത് കോവിഡ് കാലത്താണ്. അതിന് ശേഷം ഫുഡ് ഡെലിവറിയിൽ വരെ ഡ്രോണുകൾ ഉപയോഗിച്ചു. ഇപ്പോഴിതാ ഡ്രോണുകള് ഉപയോഗിച്ച് ആപ്പിളും എത്തിക്കാനൊരുങ്ങുകയാണ് ഹിമാചൽ പ്രദേശിലെ ഒരു കൂട്ടം കർഷകർ. ഹിമാചലിലെ കിന്നൗറിൽ (Kinnaur) ഡ്രോണുകൾ വഴി ആപ്പിൾ എത്തിക്കുന്നത് ഉടൻ യാഥാർത്ഥ്യമാകും. കിന്നൗർ ജില്ലയിലെ വിദൂര പ്രദേശങ്ങളിലെയും ഗതാഗതസംവിധാനങ്ങൾ അധികം കടന്നു ചെല്ലാത്ത ഇടങ്ങളിലെയും ആപ്പിൾ കർഷകർക്കാണ് ഡ്രോൺ ടെക്നോളജി സഹായമാകുന്നത്. കിന്നൗറിലെ രോഹൻ കാണ്ഡ ഗ്രാമത്തിൽ 20 കിലോ ആപ്പിൾ പെട്ടികൾ കയറ്റി അയക്കാനുള്ള പരീക്ഷണം വിജയകരമായിരുന്നു. ആറ് മിനിറ്റുകൊണ്ട് പെട്ടികൾ തോട്ടത്തിൽ നിന്ന് മെയിൻ റോഡിലേക്ക് എത്തിച്ചു. 12 കിലോമീറ്റർ ദൂരമാണ് പിന്നിട്ടത്.ആപ്പിൾ ബോക്സുകൾ ഉയർത്തുന്നതിനുള്ള ട്രയലിൽ ബാറ്ററി, റൊട്ടേഷൻ സമയം എന്നിവ പരിശോധിക്കുകയും ഒരു റൊട്ടേഷനിൽ ഉയർത്തിയ ലോഡ് വിലയിരുത്തുകയും ചെയ്തു. ആപ്പിൾ കർഷകർക്ക് ട്രാൻസ്പോർട്ടേഷൻ ചാർജ്ജ് ലാഭകരമാക്കാൻ ഒറ്റയടിക്ക് 200 കിലോഗ്രാം ഉയർത്തുക എന്നതാണ് അടുത്ത ലക്ഷ്യം. അടുത്ത സീസണിൽ ഈ മോഡൽ നടപ്പിലാക്കാൻ കഴിയുമെന്നാണ്…
BIS സർട്ടിഫിക്കേഷനുളളവയ്ക്കാണ് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റിവ് സ്കീമിന് കീഴിലെ ആനുകൂല്യങ്ങൾ ലഭിക്കുക. ആഭ്യന്തര നിർമാണം ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കാനുള്ള ശ്രമത്തിലാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (ബിഐഎസ്) മാനദണ്ഡങ്ങൾ പാലിക്കുന്ന കളിപ്പാട്ടങ്ങൾക്ക് 3,500 കോടി രൂപയുടെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (PLI) ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ നൽകുന്നത്. കളിപ്പാട്ടങ്ങൾക്ക് ഇപ്പോൾ നൽകിയിട്ടുള്ള പിഎൽഐ ആനുകൂല്യം നിക്ഷേപം ആകർഷിക്കുന്നതിനും കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് കരുതപ്പെടുന്നു. ക്വാളിറ്റി കൺട്രോൾ കർശനമാക്കിയും കസ്റ്റംസ് തീരുവ 20 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്തുന്നതും മുതൽ തുടങ്ങിയ നടപടികൾ നിലവാരമില്ലാത്ത ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നതിനും രാജ്യത്ത് ആഭ്യന്തര നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിച്ചതായിട്ടാണ് സർക്കാർ വിലയിരുത്തുന്നത്. PLI എന്താണ്? പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് അല്ലെങ്കിൽ പിഎൽഐ സ്കീം പ്രാദേശിക യൂണിറ്റുകളിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിൽപ്പന ഉയർത്താൻ കമ്പനികൾക്ക് പ്രോത്സാഹനം നൽകാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ്. ഈ സ്കീമിന് കീഴിൽ, വിദേശ കമ്പനികൾക്കും ഇന്ത്യയിൽ യൂണിറ്റുകൾ സ്ഥാപിക്കാൻ അനുവാദമുണ്ട്. നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാനും വികസിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ…
പ്രമുഖ ആപ്പിൾ iPhone വിതരണക്കാരായ ഫോക്സ്കോൺ, രാജ്യത്ത് 500 മില്യൺ ഡോളർ നിക്ഷേപിക്കുന്നു. ചൈനയിലെ നിർമ്മാണ പ്ലാന്റുകളിൽ നിന്ന് ആപ്പിൾ പിന്മാറുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നിക്ഷേപം. ഐഫോൺ, ഐപാഡ് തുടങ്ങിയവയുടെ നിർമ്മാണം ഇന്ത്യയും, വിയറ്റ്‌നാമും അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലേയ്ക്ക് കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നീക്കത്തെ വിലയിരുത്തുന്നു.ഭാവിയിൽ ആപ്പിൾ ഐ ഫോണിന്റെ നിർമ്മാണ ഹബ്ബായി ഇന്ത്യ മാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 40 മുതൽ 45 ശതമാനം വരെ ഐ ഫോണുകൾ രാജ്യത്ത് നിന്ന് കയറ്റി അയയ്ക്കുകയെന്നതാണ് ആപ്പിളിന്റെ ദീർഘദൂര ലക്ഷ്യമെന്നാണ് സൂചന. 2025-ഓടെ ഐഫോൺ ഉൽപ്പാദനത്തിന്റെ നാലിലൊന്ന് ആപ്പിൾ, ഇന്ത്യയിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതോടെ, മാക്, ഐപാഡ്, ആപ്പിൾ വാച്ച്, എയർപോഡുകൾ അടക്കമുള്ള ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന്റെ ഏകദേശം 25% ചൈനയിൽ നിന്ന് മാറും. ഐ ഫോൺ ‘മേക്ക് ഇൻ ഇന്ത്യ’ ! ആപ്പിൾ ഐ ഫോൺ നിർമ്മാണ പങ്കാളിയായ ഫോക്സ്കോൺ ഇതിനോടകം തന്നെ ചെന്നൈ കേന്ദ്രീകരിച്ച് ആപ്പിൾ ഉൽപ്പന്നങ്ങൾ…
കന്നഡ ആക്ഷൻ ത്രില്ലറായ കാന്താരയുടെ അഭൂതപൂർവമായ വിജയം ഈ വർഷം സൗത്ത് ഇന്ത്യൻ സിനിമകൾ നേടിയ അപാരമായ വിജയത്തിന്റെ തെളിവാണ്. ബോക്‌സ് ഓഫീസിൽ അതിജീവിക്കാൻ കഴിയുന്ന സിനിമകൾ നൽകാൻ ബോളിവുഡ് പാടുപെടുമ്പോൾ, സൗത്ത് ഇൻഡസ്ട്രി വലിയ തിളക്കത്തോടെ തലയുയർത്തി നിൽക്കുകയാണ്. ബോക്‌സ് ഓഫീസിൽ 200 കോടിയിലധികം കളക്ഷൻ നേടിയ 2022-ലെ 5 തെന്നിന്ത്യൻ ചിത്രങ്ങൾ ഒന്നു നോക്കാം. 1. വിക്രം(Vikram) ഏകദേശം 120–150 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം, പ്രേക്ഷകരെ ത്രില്ലടിപ്പിച്ച കമൽഹാസന്റെ ആക്ഷൻഹീറോ മാസ്സ് മൂവി ആയിരുന്നു. ചിത്രം 410 കോടി രൂപയുടെ മികച്ച കളക്ഷൻ കുറിച്ചപ്പോൾ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം, തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായി ഇത് മാറി. 2. ബീസ്റ്റ്(Beast) ഹൈപ്പിനൊത്ത പ്രകടനം കാഴ്ച വച്ചില്ലെങ്കിൽ പോലും കണക്കനുസരിച്ച്, ഇളയദളപതി വിജയ് നായകനായ സ്‌പൈ ത്രില്ലർ ബീസ്റ്റും ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ മൊത്തം 236…
ഇന്ത്യയിലെ പ്രമുഖ ബിസിനസുകൾക്കായുള്ള ബാങ്കിംഗ് പ്ലാറ്റ്‌ഫോമുമായ Razorpay, UPI-യിൽ ക്രെഡിറ്റ് കാർഡുകൾ പിന്തുണയ്ക്കുന്ന രാജ്യത്തെ ആദ്യത്തെ പേയ്‌മെന്റ് ഗേറ്റ്‌വേയായി. ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ക്രെഡിറ്റ് വ്യാപനം വർധിപ്പിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെയാണ് നീക്കം. എച്ച്‌ഡിഎഫ്‌സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയുടെ ഉപഭോക്താക്കൾക്ക് ഈ നേട്ടം ആദ്യം ലഭിക്കും. (NPCI), റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ഡിജിറ്റൽ സ്‌പെയ്‌സിലെ ഏറ്റവും പുതിയ കണ്ടുപിടുത്തത്തിനും അനുസൃതമാണ്. ഇപ്പോൾ, UPI-യിൽ RuPay ക്രെഡിറ്റ് കാർഡുകൾ പ്രവർത്തനക്ഷമമാക്കുന്നതോടെ, Razorpay പ്ലാറ്റ്ഫോമിലെ വ്യാപാരികൾക്ക് ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ സ്വീകരിച്ച് തുടങ്ങാം. ആക്‌സിസ് ബാങ്കിന്റെ പങ്കാളിത്തത്തോടെനാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ), ആർബിഐ എന്നിവയുമായി യോജിച്ചാണ് ഫീച്ചർ സാധ്യമാക്കിയത്. സുരക്ഷ കൂടി ഒരിക്കൽ യുപിഐയുമായി ലിങ്ക് ചെയ്‌താൽ, ഉപയോക്താക്കൾ അവരുടെ ക്രെഡിറ്റ് കാർഡുകൾ കൈവശം വയ്ക്കേണ്ടതില്ല.ഇത് ഇടപാടുകൾ നടത്തുമ്പോൾ സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ക്രെഡിറ്റ് കാർഡ് മോഷണം അല്ലെങ്കിൽ നഷ്‌ടപ്പെടാനുള്ള…
ഹൈഡ്രജൻ എഞ്ചിനുകൾ വികസിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഊർജ്ജിതമാക്കി റിലയൻസ് ഇൻഡസ്ട്രീസും, അശോക് ലെയ്‌ലാൻഡും. ആദ്യ ഘട്ടമെന്ന നിലയിൽ, 45,000 ട്രക്കുകളിൽ അശോക് ലെയ്‌ലാൻഡ് ഫ്യുവൽ-സെൽ എഞ്ചിനുകൾ സ്ഥാപിക്കും. റിഫൈൻഡ് ഉൽപ്പന്നങ്ങളും, മറ്റ് വിപണന വസ്തുക്കളും കൊണ്ടുപോകുന്നതിന് RIL വാടകയ്‌ക്കെടുത്തവയാണ് ഈ ട്രക്കുകൾ. വാഹനങ്ങൾക്കിനി ഹൈഡ്രജൻ എഞ്ചിനുകൾ ഡീസലിനു പകരം ഗ്രീൻ ഹൈഡ്രജനിൽ ട്രക്കുകൾ ഓടിക്കുന്ന സംവിധാനം കൊണ്ടുവരുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 2025 മുതൽ, ഗുജറാത്ത് ജാംനഗറിലെ റിഫൈനറി പ്ലാന്റിൽ ഗ്രീൻ ഹൈഡ്രജൻ നിർമ്മിക്കാൻ റിലയൻസ് പദ്ധതിയിടുന്നു. ബസുകളും, ടാക്‌സികളുമടങ്ങുന്ന വിപുലമായ ഓട്ടോമൊബൈൽ വിപണിയിലെ ഹൈഡ്രജൻ ഇന്ധന ഉപഭോഗം ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി, ഒലയോ, ഊബറോ പോലുള്ള ക്യാബ് അഗ്രഗേറ്ററുകളുമായി റിലയൻസ് പങ്കാളിത്തം പ്രഖ്യാപിക്കുമോയെന്ന് വ്യക്തമല്ല. പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിലൂടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഇന്ധനത്തിന്റെ ഏറ്റവും ശുദ്ധമായ രൂപമാണ് ഗ്രീൻ ഹൈഡ്രജൻ. അംബാനിയുടെ ഹൈഡ്രജൻ സ്വപ്നങ്ങൾ 2025ഓടെ ഗ്രേ ഹൈഡ്രജൻ ഉൽപാദനത്തിൽ നിന്ന് ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദനത്തിലേക്ക് മാറുന്നതിനുള്ള പരിശ്രമങ്ങൾ മുൻപേ തന്നെ…
2040 ഓടെ കേരളം 100% പുനരുപയോഗ ഊർജ അധിഷ്ഠിത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2040-ഓടെ 100% പുനരുപയോഗ ഊർജ അധിഷ്‌ഠിത സംസ്ഥാനമായും 2050-ഓടെ നെറ്റ് കാർബൺ ന്യൂട്രൽ സംസ്ഥാനമായും മാറാനാണ് കേരളം ലക്ഷ്യമിടുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പുതുക്കിയ കർമ പദ്ധതി കേരളം പ്രഖ്യാപിച്ചു. കൃഷി, കന്നുകാലികൾ, മത്സ്യബന്ധനം, ജലവിഭവം, ആരോഗ്യം, വനം, ജൈവവൈവിധ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ കാലാവസ്ഥാ മാറ്റത്തിന്റെ പരിണിതഫലങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഇടപെടലുകളാണ് ആക്ഷൻ പ്ലാനിലുള്ളത്. കേരളം അതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾക്ക് വളരെ സാധ്യതയുള്ള പ്രദേശമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് സർക്കാർ ഒരു പുതിയ കർമ്മ പദ്ധതി തയ്യാറാക്കിയതായി വ്യക്തമാക്കി. ഉത്തരവാദിത്തമുള്ള വ്യാവസായിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ഇൻസെന്റിവുകൾ നൽകുന്ന പുതിയ ESG കേന്ദ്രീകൃത വ്യാവസായിക നയം സംസ്ഥാനം ഉടൻ പുറത്തിറക്കും. പുതിയ കർമപദ്ധതി മാനവികതയ്ക്കും പരിസ്ഥിതിക്കും നേരെ ഉയരുന്ന ഏറ്റവും വലിയ അപകടങ്ങളിലൊന്നായി…