Author: News Desk
യുഎസ്സും യുഎഇയും തമ്മിൽ 200 ബില്യൺ ഡോളർ മൂല്യമുള്ള കരാറുകൾ പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുഎഇ സന്ദർശന വേളയിലാണ് തീരുമാനം. ബോയിംഗ്, ജിഇ എയ്‌റോസ്‌പേസ്, ഇത്തിഹാദ് എയർവേയ്‌സ് എന്നിവയ്ക്കിടയിൽ 14.5 ബില്യൺ ഡോളറിന്റെ കരാർ ഉൾപ്പെടെയാണിത്. സന്ദർശന വേളയിൽ യുഎസ്സും യുഎഇയും തമ്മിലുള്ള തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ജിഇ എഞ്ചിനുകൾ ഘടിപ്പിച്ച 28 യുഎസ് നിർമ്മിത ബോയിംഗ് 787, 777എക്സ് വിമാനങ്ങൾ വാങ്ങുന്നതിനായാണ് ഇത്തിഹാദ് എയർവേസ്-ബോയിംഗ്-ജിഇ കരാർ. യുഎഇയും അമേരിക്കയും തമ്മിലുള്ള ദീർഘകാല വാണിജ്യ വ്യോമയാന പങ്കാളിത്തത്തെ നിക്ഷേപം കൂടുതൽ ആഴത്തിലാക്കുന്നതായും അമേരിക്കൻ ഉൽപ്പാദനത്തിന് കരുത്ത് പകരുന്നതായും വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു. 2030 ആകുമ്പോഴേക്കും 170ലധികം വിമാനങ്ങളായി വികസിപ്പിക്കുകയാണ് എയർലൈൻ ലക്ഷ്യമിടുന്നതെന്ന് ഇത്തിഹാദ് സിഇഒ അന്റോണോൾഡോ നെവസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഈ വർഷം പുതുതായി വാങ്ങുന്ന വിമാനങ്ങളിൽ 10 എണ്ണം എയർബസ് എ321എൽആർ വിമാനങ്ങളായിരിക്കും. ഇവ തിങ്കളാഴ്ച ലോഞ്ച് ചെയ്ത് ഓഗസ്റ്റിൽ…
പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ആദ്യമായി അസിസ്റ്റന്റ് കമ്മീഷണർ പദവിയിലെത്തി ചരിത്രം സൃഷ്ടിച്ച് ഹിന്ദു വനിത. ബലൂചിസ്ഥാനിലെ ചാഗെ ജില്ലയിൽ നിന്നുള്ള 25കാരിയായ കാശിഷ് ചൗധരിയാണ് ബലൂചിസ്ഥാൻ പബ്ലിക് സർവീസ് കമ്മിഷൻ (BPSC) പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അസിസ്റ്റന്റ് കമ്മീഷണറായിരിക്കുന്നത്. കഴിഞ്ഞ ദിവസം പിതാവ് ഗർധാരി ലാലിനൊപ്പം ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്തിയെ കാശിഷ് ചൗധരി സന്ദർശിച്ചു. ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങൾ അവരുടെ കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും പ്രധാന പദവികൾ വഹിക്കുന്നത് രാജ്യത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി ബുഗ്തി പറഞ്ഞു. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ശാക്തീകരണത്തിനും പ്രവിശ്യയുടെ മൊത്തത്തിലുള്ള വികസനത്തിനുംവേണ്ടി പ്രവർത്തിക്കുമെന്ന് കാശിഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. മകളുടെ കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും ഫലം ലഭിച്ചിച്ചുവെന്നും മകൾ അസിസ്റ്റന്റ് കമ്മീഷണറായി നിയമിതയായതിൽ അഭിമാനിക്കുന്നതായും കാശിഷ് ചൗധരിയുടെ പിതാവ് ഗർധാരി ലാൽ മാധ്യമങ്ങളോട് പറഞ്ഞു. സാംസ്‌കാരിക, മത, സാമൂഹിക തടസ്സങ്ങളെ മറികടന്നാണ് പാകിസ്ഥാനിലെ ഹിന്ദു സ്ത്രീകൾ സുപ്രധാന പദവികളിലെത്തുന്നത്.2022 ജൂലായിൽ കറാച്ചിയിൽ പോലീസ് സൂപ്രണ്ടാകുന്ന ആദ്യ ഹിന്ദു വനിതയായി മനേഷ്…
ചൈനീസ് ഡിജിറ്റൽ എയർപോർട്ട് പ്ലാറ്റ്‌ഫോമായ ഡ്രാഗൺ പാസ്സുമായുള്ള പങ്കാളിത്തം ഒഴിവാക്കി അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ്.എയർപോർട്ട് ലോഞ്ച് സേവനങ്ങൾ നൽകുന്ന ഡ്രാഗൺ പാസ്സുമായി അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് ഒരാഴ്ച മുൻപാണ് സഹകരിക്കാൻ ധാരണയായത്. ക്രെഡിറ്റ് കാർഡ് ഉടമകൾക്കും വരിക്കാർക്കും എയർപോർട്ട് ലോഞ്ചുകളിൽ പ്രവേശനവും പ്രിവിലേജ് സേവനങ്ങളും നൽകുന്ന ആഗോള പ്ലാറ്റ്ഫോമാണ് ഡ്രാഗൺ പാസ്. വ്യത്യസ്ത ലോഞ്ച് നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവരോ ബാങ്കുകളിലൂടെയും ക്രെഡിറ്റ് കാർഡുകളിലൂടെയും നൽകുന്ന സേവനങ്ങളോ ഉൾപ്പെടെയുള്ള മറ്റ് ഉപഭോക്താക്കളുടെ ലോഞ്ച് ആക്‌സസിനെയോ യാത്രാനുഭവത്തെയോ ഈ മാറ്റം ബാധിക്കില്ലെന്ന് അദാനി എയർപോർട്ട്സ് വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന്റേയും ഓപ്പറേഷൻ സിന്ദൂറിന്റേയും പശ്ചാത്തലത്തിൽ ചൈനീസ് കമ്പനിയുമായുള്ള അദാനി ഗ്രൂപ്പിന്റെ സഹകരണത്തെച്ചൊല്ലി വിമർശനം ഉയർന്നതിനെ തുടർന്നാണ് തീരുമാനം. നിലവിൽ മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു, ജയ്‌പൂർ, ഗുവാഹത്തി, തിരുവനന്തപുരം എന്നിങ്ങനെ ഏഴ് വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പ് നടത്തുന്നത്. Adani Airport Holdings terminates its partnership with Chinese airport platform DragonPass at major airports…
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലെ നിരവധി തന്ത്രപ്രധാന സ്ഥലങ്ങൾ ലക്ഷ്യമിടാൻ ഇന്ത്യയെ സഹായിച്ചത് സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് ആണ്. ഇന്ത്യാ ഗവൺമെന്റിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും പാക് വ്യോമതാവളങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ സൂപ്പർസോണിക് മിസൈൽ വിക്ഷേപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. തദ്ദേശീയമായ ഇന്ത്യൻ ആയുധങ്ങളുടെ ശക്തി ഓപ്പറേഷൻ സിന്ദൂറിലൂടെ വെളിവായപ്പോൾ ബ്രഹ്മോസിനായി കൂടുതൽ രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിക്കുകയാണ്. നൂതന സംവിധാനം സ്വന്തമാക്കുന്നതിൽ നിരവധി രാജ്യങ്ങളാണ് താൽപ്പര്യം പ്രകടിപ്പിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ഏപ്രിലിൽ ആഗോള പ്രതിരോധ സഹകരണത്തിലെ നാഴികക്കല്ല് അടയാളപ്പെടുത്തി ഇന്ത്യ ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകളുടെ രണ്ടാം ബാച്ച് ഫിലിപ്പീൻസിലേക്ക് അയച്ചിരുന്നു. 2022ൽ ഒപ്പുവെച്ച 375 മില്യൺ ഡോളറിന്റെ കരാറിനെ തുടർന്നാണിത്. കരയിൽ നിന്നും കടലിൽ നിന്നും വായുവിൽ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന ദീർഘദൂര സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സംവിധാനമാണ് ബ്രഹ്മോസ്. ഫയർ ആൻഡ് ഫൊർഗെറ്റ് എന്നാണ് ഇന്ത്യയുടെ വജ്രായുധമായ ബ്രഹ്മോസ് വിശേഷിപ്പിക്കപ്പെടുന്നത്. വിക്ഷേപിച്ചുകഴിഞ്ഞാൽ മറ്റ് മാർഗനിർദേശങ്ങളൊന്നും…
മിക്ക ആളുകൾക്കും സ്വപ്നം കാണാൻ മാത്രം കഴിയുന്ന തരത്തിലുള്ള അത്രയും പണം സിദ്ധാർത്ഥ് ശങ്കറിന്റെ കൈവശമുണ്ട്. പക്ഷേ ജീവിതത്തിന്റെ ശൂന്യതയിൽ അതൊന്നും തന്നെ രക്ഷിക്കുന്നില്ല എന്ന് തുറന്നുപറിച്ചിലുമായി എത്തിയിരിക്കുകയാണ് ലണ്ടൻ ആസ്ഥാനമായുള്ള ഇന്ത്യൻ വംശജനായ ഈ സംരംഭകൻ. ടെയിൽസ് ട്രേഡിംഗ് എന്ന തന്റെ കമ്പനിയെ ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡ് പോർട്ട്‌ഫോളിയോ കമ്പനികളിലൊന്നായി വളർത്തിയെടുത്ത സിദ്ധാർത്ഥ് കഴിഞ്ഞ വർഷം അതിന്റെ ഉപഭോക്തൃ ബ്രാൻഡ് വിഭാഗം 500 മില്യൺ ഡോളർ വരുമാനത്തോടെ വിൽപന നടത്തിയിരുന്നു. അടുത്തിടെ ട്രെൻഡിംഗ് ഡയറി എന്ന പോഡ്‌കാസ്റ്റിൽ നടത്തിയ സംഭാഷണത്തിലാണ് ബിസിനസ്സ് വിറ്റതിനുശേഷം താൻ അനുഭവിച്ച ശൂന്യതയെക്കുറിച്ച് സിദ്ധാർത്ഥ് ശങ്കർ മനസ്സു തുറന്നത്. കമ്പനി വിൽപന നടത്തിയതോടെ നേരിട്ട വൈകാരിക ബുദ്ധിമുട്ടികളെക്കുറിച്ച് സംസാരിച്ച അദ്ദേഹം ഇനി എന്തുചെയ്യണം എന്ന ചിന്ത വല്ലാതെ അലട്ടുന്നതായി വ്യക്തമാക്കി. പ്ലേസ്റ്റേഷനും ഗോൾഫും മാത്രം കളിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് മടുത്തതായും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ ഉന്നത ബാങ്കിംഗ് ജീവിതം വിട്ടാണ് സിദ്ധാർത്ഥ് സംരംഭകത്വത്തിലേക്ക്…
2024 ഏപ്രിൽ 01നും 2025 മാർച്ച് 31 നും ഇടയിൽ 4890452 യാത്രക്കാർക്ക് സേവനമൊരുക്കി തിരുവനന്തപുരം വിമാനത്താവളം. എയർപോർട്ടിന്റെ ചരിത്രത്തിൽ ഒരു സാമ്പത്തികവർഷത്തിലെ ഏറ്റവും ഉയർന്ന കണക്കാണിതെന്ന് അധികൃതർ അവകാശപ്പെടുന്നു. 2023-24 സാമ്പത്തിക വർഷത്തിലെ 4411235 യാത്രക്കാരെ അപേക്ഷിച്ച് 10 ശതമാനമാണ് വർദ്ധന. ആകെ യാത്രക്കാരിൽ 25.9 ലക്ഷം ആഭ്യന്തര യാത്രക്കാരും 22.9 ലക്ഷം രാജ്യാന്തര യാത്രക്കാരുമാണ്. 2024 ഡിസംബർ 22 നാണ് ഏറ്റവും കൂടുതൽ യാത്രക്കാർ തിരുവനന്തപുരം വഴി യാത്ര ചെയ്തത്- 16578 പേർ. 101 സർവീസുകളാണ് അതേ ദിവസം കൈകാര്യം ചെയ്തത്. നിലവിൽ പ്രതിദിനം ശരാശരി 14614 യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ വിമാനത്താവളം ആകെ 33316 സർവീസുകൾ കൈകാര്യം ചെയ്തു, 23-24 സാമ്പത്തിക വർഷത്തിലെ 31342 സർവീസുകളിൽ നിന്ന് ഗണ്യമായ വർധനയാണിത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും സാങ്കേതികവിദ്യയുടെ ഉപയോഗവും വഴി യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനും, പ്രവർത്തന മികവ് ഉറപ്പാക്കുന്നതിനുമുള്ള…
‘ഞങ്ങൾ പാകിസ്ഥാനികളല്ല’, ഇന്ത്യയിൽ എംബസി വേണമെന്ന് അഭ്യർത്ഥിച്ച് ബലൂച് നേതാക്കൾ
പാകിസ്ഥാനിൽ നിന്നും ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ.’ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു പിന്നാലെ ‘പാകിസ്ഥാനല്ല ബലൂചിസ്ഥാൻ’ എന്ന ബലൂച് നേതാവ് മിർ യാർ ബലൂചിന്റെ പ്രസ്താവനയും ലോകശ്രദ്ധ ആകർഷിക്കുകയാണ്. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിന് ഇന്ത്യയുടെയും യുഎൻ അടക്കമുള്ള ആഗോള സമൂഹത്തിന്റെയും അംഗീകാരവും പിന്തുണയും ബലൂച് നേതാക്കൾ അഭ്യർത്ഥിച്ചു. പാക് അധിനിവേശ കശ്മീർ സംബന്ധിച്ച ഇന്ത്യയുടെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ബലൂച് നേതാക്കൾ ഡൽഹിയിൽ ബലൂച് എംബസി അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം അംഗീകരിക്കാനും അതിനായി എല്ലാ യുഎൻ അംഗങ്ങളുടെയും യോഗം വിളിക്കാനും ഐക്യരാഷ്ട്രസഭയോടും നേതാക്കൾ അഭ്യർത്ഥിച്ചു. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മിർ യാറിന്റെയും ബലൂച് നേതാക്കളുടെയും പ്രസ്താവന. പാകിസ്ഥാൻ അധിനിവേശ ബലൂചിസ്ഥാനിലെ ജനത തെരുവിലിറങ്ങിയിരിക്കുന്നു. ബലൂചിസ്ഥാൻ പാകിസ്ഥാനല്ലെന്നും ലോകത്തിന് ഇനി നിശബ്ദ കാഴ്ചക്കാരാകാൻ കഴിയില്ലെന്നുമുള്ള അവരുടെ വിധി പ്രസ്താവമാണിത്. ബലൂച് ജനതയെ പാകിസ്ഥാന്റെ സ്വന്തം…
ഡിജിറ്റൽ പരിവർത്തനത്തിനായുള്ള സുപ്രധാന ചുവടുവയ്പ്പിന് തയ്യാറെടുത്ത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL). വിമാനത്താവള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായുള്ള സിയാൽ 2.0 എന്ന സമഗ്ര പദ്ധതിക്കാണ് കൊച്ചി വിമാനത്താവളം ഒരുങ്ങുന്നത്. വിമാനത്താവളത്തിന്റെ ഡിജിറ്റൽ രംഗം ആധുനികവൽക്കരിക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് മാറ്റമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. സൈബർ സുരക്ഷ, പ്രവർത്തന കാര്യക്ഷമത, യാത്രകൾ സുഗമവും സുരക്ഷിതവുമാക്കുന്നതിനായി എഐ അധിഷ്ഠിത സംവിധാനങ്ങളുടെ ഉപയോഗം എന്നിവയിലാണ് നവീകരണം. സൈബർ ഡിഫൻസ് ഓപ്പറേഷൻസ് സെന്റർ (CDOC) ആണ് നവീകരണത്തിന്റെ ഏറ്റവും ശ്രദ്ധേയ സവിശേഷത. ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇത്തരത്തിലുള്ള ആദ്യ പൂർണ്ണ തോതിലുള്ള, ഓൺ-പ്രിമൈസ് സെർവർ സൗകര്യമാണിത്. തത്സമയ ഇന്റലിജൻസ്, 24/7 നിരീക്ഷണം, ഡിജിറ്റൽ അപകടസാധ്യതകളോടുള്ള പ്രതികരണം എന്നിവയ്ക്കായാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെയും ഡയറക്ടർ ബോർഡിന്റെയും നിർദേശാനുസരണം നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കൊച്ചി വിമാനത്താവളത്തിന്റെ വളർച്ചയുടെ പുതിയ ഘട്ടത്തിന് തുടക്കം കുറിക്കുകയാണെന്ന് സുഹാസ് കൂട്ടിച്ചേർത്തു. 200 കോടി രൂപ…
പാകിസ്ഥാൻ പതാകയും അനുബന്ധ ഉൽപന്നങ്ങളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസ് അയച്ച് കേന്ദ്രം. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതിയാണ് (CCPA) ഇത്തരം ഉത്പന്നങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട് ആമസോൺ, ഫ്ലിപ്കാർട്ട്, യുബയ് ഇന്ത്യ, എറ്റ്സി തുടങ്ങിയ കമ്പനികൾക്ക് നോട്ടീസ് അയച്ചത്. ഇന്ത്യയിലെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഇത്തരം ഉൽപന്നങ്ങൾ അനുവദിക്കാനാകില്ലെന്ന് ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇന്ത്യയുമായി മോശം ബന്ധത്തിലുള്ള രാജ്യത്തിൻറെ പതാക അടക്കമുള്ള ഉത്പന്നങ്ങൾ വിൽക്കുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം എല്ലാ ഉത്പന്നങ്ങളും ഉടനടി നീക്കം ചെയ്യാനും ദേശീയ നിയമങ്ങൾ പാലിക്കാനും സർക്കാർ ഈ പ്ലാറ്റ്ഫോമുകളോട് നിർദേശിച്ചതായി മന്ത്രി അറിയിച്ചു. നേരത്തെ പാകിസ്ഥാൻ ദേശീയ ചിഹ്നങ്ങൾ പതിച്ച വസ്തുക്കളുടെ ഓൺലൈൻ വില്പന ഇന്ത്യയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ്, വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനും ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്കും കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസിപിഎ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസ് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.…
അമേരിക്കൻ വിമാനക്കമ്പനിയായ ബോയിംഗിൽ നിന്ന് 160 വിമാനങ്ങൾ വാങ്ങാൻ ഖത്തർ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഖത്തർ സന്ദർശന വേളയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഖത്തർ എയർവേയ്‌സും യുഎസ് എയ്‌റോസ്‌പേസ് ഭീമനായ ബോയിംഗും തമ്മിൽ 200 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചു. ബോയിംഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിൽപനക്കരാർ ആണ് ഇതെന്ന് ട്രംപ് പറഞ്ഞു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി ദോഹയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും സുപ്രധാന കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. അതേസമയം ട്രംപിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന് ഖത്തർ 400 മില്യൺ ഡോളറിന്റെ ആഢംബര വിമാനം സമ്മാനമായി നൽകുമെന്ന് ഖത്തർ പ്രഖ്യാപിച്ചു. എയർഫോഴ്‌സ് വൺ എന്ന നിലയിൽ സ്വകാര്യ ഉപയോഗത്തിനായുള്ള വിമാനമാണ് ഖത്തർ ട്രംപിന് നൽകുക. നാല് ദിവസത്തെ മിഡിൽ ഈസ്റ്റ് പര്യടനത്തിന്റെ രണ്ടാം ഘട്ടമായാണ് ട്രംപ് ഖത്തർ സന്ദർശിച്ചത്. കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് സൗദി അറേബ്യ സന്ദർശിച്ചിരുന്നു. During President Trump’s visit…