Author: News Desk
തിരക്ക് പിടിച്ച് ഓടുന്ന അമ്മമാർക്ക് വേണ്ടിയുള്ള ആപ്പ്, ഒറ്റവാക്കിൽ മമ്മ മിയയെ(Mamma-Miya) കുറിച്ച് ആരെങ്കിലും ചോദിച്ചാൽ അങ്ങനെ പറയാം. കുടുംബവും കരിയറും ഒരുമിച്ച് കൊണ്ടുപോകാൻ പാടുപെടുന്ന അമ്മമാർക്ക് വേണ്ടിയുള്ളതാണ് മമ്മ മിയ. നമ്രത മയനിൽ ആണ് മമ്മ മിയയുടെ കോഫൗണ്ടർ. അമ്മമാരുടെ ദിനചര്യകൾ എളുപ്പമാക്കുന്ന പ്ലാനർ ആപ്പാണ് മമ്മ മിയ, അമ്മമാർക്ക് വേണ്ടി അമ്മമാർ തന്നെ വികസിപ്പിച്ച ആപ്പ്. നമ്രതയെ കണ്ടുമുട്ടുന്നു ദിനചര്യ ഷെഡ്യൂൾ ചെയ്യാനും മാനേജ് ചെയ്യാനും സെൽഫ് കെയറിനും മമ്മ മിയ സഹായിക്കും, ഒരു കൂട്ടുകാരിയെ പോലെ.എന്റർപ്രണറും അമ്മയുമായ നമ്രത സ്വന്തം അനുഭവത്തിൽ നിന്ന് കൂടിയാണ് ഇങ്ങനെ ഒരു ആപ്പിലേക്ക് എത്തിച്ചേരുന്നത്. ആഷിക അബ്രഹാം ചിട്ടിയപ്പയാണ് 2016ൽ മമ്മ മിയ ആരംഭിക്കുന്നത്. ഒരേ പോലെ ചിന്തിക്കുന്ന അമ്മമാരുടെ വാട്സാപ്പ് ഗ്രൂപ്പായിരുന്നു തുടക്കത്തിൽ മമ്മ മിയ. അമ്മമാർക്ക് വേണ്ടി ഡിജിറ്റൽ പ്ലാനുകൾ പങ്കുവെക്കുന്ന ഇടം. 2019ൽ ആഷിക കണ്ടുമുട്ടുമ്പോൾ രണ്ട് സ്റ്റാർട്ടപ്പുകളുടെ മേധാവിയും രണ്ട് കുട്ടികളുടെ അമ്മയുമായിരുന്നു നമ്രത. സ്വകാര്യ…
മെയ്ക് ഇൻ ഇന്ത്യ എഐ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്ത് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് പ്രോത്സാഹിപ്പിക്കുന്നതിനും സാധ്യതകളെ വിനിയോഗിക്കാനും ലക്ഷ്യമിടുന്ന ഇന്ത്യ എഐ മിഷന് India AI mission കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നിർമിതബുദ്ധിയില്‍ അധിഷ്ഠിതമായ സ്റ്റാർട്ടപ്പുകളെ കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി പ്രോത്സാഹിപ്പിക്കും. ഇതിനായി നിർമിതബുദ്ധി മാർക്കറ്റ് പ്ലേസ് രൂപകല്‍പന ചെയ്യും. ഇന്ത്യ AI ഇന്നൊവേഷൻ സെന്റർ സ്ഥാപിക്കും. ഇന്ത്യ AI മിഷന് അംഗീകാരം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം പദ്ധതിക്കായി അഞ്ച് വർഷത്തേക്ക് 10,371.92 കോടി രൂപ അനുവദിച്ചു. നിർമിത ബുദ്ധി മേഖലയില്‍ നൂതനമായ മുന്നേറ്റമാണ് ഇതുവഴി ലക്ഷ്യമിടുക. ഡിജിറ്റല്‍ ഇന്ത്യ കോർപ്പറേഷന്റെ (DIC) ഇന്ത്യഎഐ ഇൻഡിപെൻഡൻ്റ് ബിസിനസ് ഡിവിഷൻ ആണ് ദൗത്യം നടപ്പാക്കുന്നത്. നിർമിതബുദ്ധി നിർമ്മാണ പ്രവർത്തനങ്ങള്‍ വിപുലീകരിക്കുക, ഇന്ത്യക്കായി നിർമിത ബുദ്ധി പ്രവർത്തിപ്പിക്കുക, ഡാറ്റയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തദ്ദേശീയ എഐ സംവിധാനം വികസിപ്പിക്കുക, സ്റ്റാർട്ടപ്പുകള്‍ക്ക് ധനസഹായം തുടങ്ങിയവയാണ് ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കംപ്യൂട്ടിംഗ്…
കോസ്മെറ്റിക് ഉത്പന്ന വിപണിയിൽ ഇന്ന് അറിയപ്പെടുന്ന പേരാണ് ജ്യൂസി കെമിസ്ട്രി. ഉപയോഗിക്കുന്ന സൗന്ദര്യ വർധക ഉത്പന്നങ്ങൾ പ്രകൃതിദത്തമായിരിക്കണം എന്ന് നിർബന്ധമുള്ളവരാണ് മിക്കയാളുകളും. മുഖത്തും ശരീരത്തും സൗന്ദര്യ വർധനവിന് രാസവസ്തുക്കൾ ഉപയോഗിക്കാൻ ആരും പൊതുവേ താത്പര്യപ്പെടാറില്ല. ഇത് തിരിച്ചറിഞ്ഞാണ് ജ്യൂസി കെമിസ്ട്രിയുടെ പ്രവർത്തനം. സുസ്ഥിരതയും ഇന്നൊവേഷനും സംയോജിക്കുന്നതാണ് ജ്യൂസി കെമിസ്ട്രി.മേഘാ ദേശായി ആഷറും പ്രിതേഷ് ആഷറും കൂടി 2014ലാണ് ജ്യൂസി കെമിസ്ട്രിക്ക് തുടക്കമിടുന്നത്. പ്രകൃതിദത്തവും ഓർഗാനിക്കുമായ സ്കിൻ കെയർ, ഹെയർ കെയർ ഉത്പന്നങ്ങളാണ് ജ്യൂസി കെമിസ്ട്രി ഉത്പാദിപ്പിക്കുന്നത്. മുഖക്കുരുവിൽ നിന്ന് ജ്യൂസി കെമിസ്ട്രിക്ക് പിന്നിൽ മേഘയുടെ മുഖക്കുരുക്കളാണെന്ന് പറയുന്നതാവും ശരി. സെൻസിറ്റീവ് സ്കിനും പിസിഒഡിയും മേഘയുടെ ചർമത്തിന് ഉണ്ടാക്കിയ പ്രശ്നങ്ങൾ ചില്ലറയല്ല. വർഷങ്ങളോളമാണ് മുഖക്കുരു കൊണ്ട് മേഘ ബുദ്ധിമുട്ടിയിരുന്നത്. ഒരിക്കൽ കടയിൽ നിന്ന് ഏത് സൗന്ദര്യ സംരക്ഷണ ഉത്പന്നം വാങ്ങുമ്പോൾ വെറുതേ ഉപയോഗിച്ചിരിക്കുന്ന അസംസ്കൃത വസ്തുക്കൾ വായിച്ചതായിരുന്നു പ്രിതേഷ്. എല്ലാം തന്നെ പെട്രോളിയത്തിൽ നിന്നുള്ള രാസവസ്തുകൾ ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ. ഓർഗാനിക് എന്ന്…
രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ ആനന്ദ് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും പ്രീവെഡ്ഡിംഗ് ആഘോഷത്തിൻെറ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ മുഴുവൻ. കോടികൾ ചെലവഴിച്ച പ്രീവെഡ്ഡിംഗിലെ ഓരോ വിശേഷങ്ങൾ ഓരോ ദിവസങ്ങളിലായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ബോളിവുഡ്, ഹോളിവുഡ് താരങ്ങളും ലോക കോടീശ്വരന്മാരും വന്ന ആഘോഷ പരിപാടിയിൽ തിളങ്ങിയത് ആനന്ദിന്റെ വധു രാധികാ മെർച്ചൻ ആണ്.രാജ്യത്തെ ശതകോടീശ്വരന്മാരിൽ ഒരാളായ എൻകോർ ഹെൽത്ത് കെയർ സിഇഒ വീരേൻ മർച്ചന്റിന്റെയും ഷൈല മർച്ചന്റിയും മകളായ രാധിക ഒരു ബിസിനസുകാരി കൂടിയാണ്.ചെറുപ്പം മുതലേ ആനന്ദും രാധികയും സുഹൃത്തുകളായിരുന്നു. ബന്ധം വളർന്ന് പ്രണയമാകുകയായിരുന്നു. അംബാനി കുടുംബത്തിൽ എന്ത് ചടങ്ങുകൾ നടന്നാലും സജീവ സാന്നിധ്യമാണ് രാധിക. ഗുജറാത്തിലെ കച്ചിൽ ജനിച്ച രാധികയുടെ വിദ്യാഭ്യാസം മുംബൈയിലായിരുന്നു. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നാണ് പൊളിറ്റിക്കൽ സയൻസിൽ ബിരുദമെടുക്കുന്നത്. എൻകോർ ഹെൽത്തിൻെറ ഡയറക്ടർ ബോർഡിൽ അംഗമാകുന്നതിന് മുമ്പ് ആഡംബര റിയൽ എസ്റ്റേറ്റ് കമ്പനിയായ ഇസ്പ്രാവ പോലുള്ള കമ്പനികളിൽ ഇന്റേൺഷിപ്പ് ചെയ്തിട്ടുണ്ട്…
ജോലിയ്ക്കും വിനോദത്തിനും ഒരേ സ്ഥലം ലഭ്യമാക്കുന്ന വര്‍ക്കേഷന്‍ പദ്ധതിയുമായി കൊല്ലത്തെ ടെക്നോപാര്‍ക്ക് ഫെയ്സ് 5. വര്‍ക്കേഷന്‍ പദ്ധതിയിലൂടെ ടെക്കികള്‍ക്ക് ജോലി ചെയ്യുന്നതിനൊപ്പം വിനോദത്തിനുള്ള സാധ്യതകളും തുറന്നു കിട്ടും. ടെക്നോപാര്‍ക്ക് കൊല്ലത്തിലെ മനോഹരവും അത്യാധുനിക സൗകര്യങ്ങളോടു കൂടിയതുമായ കാമ്പസിലാണ് വര്‍ക്കേഷന്‍ പദ്ധതി നടപ്പിലാക്കുക. ഇന്ത്യയിലെ തന്നെ ആദ്യത്തെ കായല്‍തീര ഐടി പാര്‍ക്കാണ് കുണ്ടറയില്‍ അഷ്ടമുടി കായലിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന ടെക്നോപാര്‍ക്ക് ഫെയ്സ് 5 . കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ടചര്‍ ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സാമ്പത്തിക മേഖലകളുടെ (സെസ്) അനുമതി ലഭിക്കുന്നതോടെ വര്‍ക്കേഷന്‍ പ്രവര്‍ത്തനമാരംഭിക്കും. പ്രകൃതി മനോഹാരിതയ്ക്ക് പുറമെ ആരോഗ്യകരമായ ചുറ്റുപാടും ഇവിടേക്ക് എത്തിച്ചേരാനുള്ള മികച്ച ഗതാഗത സൗകര്യവും ടെക്നോപാര്‍ക്ക് കൊല്ലത്തിന്‍റെ പ്രത്യേകതയാണ്.ഒരു വര്‍ക്കേഷന്‍ ഐടി ഡെസ്റ്റിനേഷനായി ടെക്നോപാര്‍ക്ക് കൊല്ലത്തിനെ മാറ്റുന്നതിന് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. വര്‍ക്കേഷന്‍ ആശയം പ്രാവര്‍ത്തികമാകുന്നതോടെ ടെക്നോപാര്‍ക്ക് കൊല്ലം കാമ്പസിന് പുറത്തുള്ള ഐടി, ഐടി ഇതര കമ്പനികള്‍ക്കും കാമ്പസിലെ…
ലോകത്തിലെ ഏറ്റവും മികച്ച 38 കോഫികളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യയുടെ സ്വന്തം ഫിൽട്ടർ കോഫി. പ്രശസ്ത ഫുഡ് ആൻഡ് ട്രാവൽ ഗൈഡ് പ്ലാറ്റ്ഫോം ആയ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച 38 കാപ്പിക്കളുടെ പുതിയ റേറ്റിംഗ് പട്ടികയിലാണ് ഇന്ത്യൻ ഫിൽട്ടർ കോഫി രണ്ടാം സ്ഥാനത്തെത്തിയത്. ക്യൂബൻ എസ്പ്രസ്സോ (Cuban Espresso) ആണ് പട്ടികയിൽ ഒന്നാമത്. കഫേ ക്യൂബനോ, കഫേസിറ്റോ, കൊളാഡ, ക്യൂബൻ പൂൾ, ക്യൂബൻ ഷോട്ട് എന്ന പേരുകളിൽ അറിയപ്പെടുന്ന ക്യൂബൻ എസ്പ്രസ്സോ ക്യൂബയിൽ ഉത്ഭവിച്ച മധുരമുള്ള എസ്പ്രസ്സോ ഷോട്ടാണ്. ഡാർക്ക് റോസ്റ്റ് കോഫിയും പഞ്ചസാരയുമാണ് ഇതിലെ പ്രധാന ചേരുവകൾ. നാച്ചുറൽ ബ്രൗൺ ഷുഗറാണ് കോഫിയുണ്ടാക്കാനായി ഉപയോഗിക്കുന്നത്. കോഫീ ബ്രൂ ചെയ്യുമ്പോൾ പഞ്ചസാര ചേർത്ത് സ്പൂൺ ഉപയോഗിച്ച് കോഫീ ക്രീമിയാകുന്നത് വരെ ശക്തമായി ഇളക്കും.ഡാർക്ക് റോസ്റ്റ് ചെയ്ത കോഫി ബീൻസും ചിക്കറിയുമാണ് ഇന്ത്യൻ ഫിൽട്ടർ കോഫിയുടെ അടിസ്ഥാനം. ചിക്കറിയുടെ കയ്പ്പ് ഫിൽട്ടർ കാപ്പിക്ക് മറ്റൊരു രുചി നൽകും.…
വ്യവസായ വകുപ്പ് നടപ്പാക്കുന്ന മിഷന്‍ 1000 പദ്ധതിയിലേയ്ക്ക് ഇതുവരെ തെരഞ്ഞെടുക്കപ്പെട്ട സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണം 149 ആയി. നാല് വര്‍ഷത്തിനകം 1000 MSMEകളുടെ ആകെ വിറ്റുവരവ് ഒരു ലക്ഷം കോടിയായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. കഴിഞ്ഞ ഡിസംബറില്‍ നടന്ന സംസ്ഥാനതല അംഗീകാര സമിതിയുടെ പ്രഥമ യോഗത്തില്‍ 88 എംഎസ്എംഇകള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു. ഫെബ്രുവരിയില്‍ നടന്ന രണ്ടാമത്തെ യോഗത്തില്‍ 61 എംഎസ്എംഇകളെ കൂടി ഈ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തു. 103 അപേക്ഷകളാണ് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്. അതില്‍ 60 മാര്‍ക്കിന് മുകളില്‍ ലഭിച്ച 61 അപേക്ഷകള്‍ മിഷന്‍ 1000 പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ 20 സംരംഭങ്ങള്‍ സൂക്ഷ്മ വിഭാഗത്തില്‍ നിന്നും, 30 എണ്ണം ചെറുകിട വിഭാഗത്തിലും,11 എണ്ണം ഇടത്തരം വിഭാഗത്തില്‍ നിന്നുമാണ്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ലയുടെ അദ്ധ്യക്ഷനായ സമിതിയിൽ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്.…
കൊച്ചിയിലെ പോർട്ട് കണക്ടിവിറ്റി എൻഎച്ച് ഇടനാഴിക്ക് (എൻഎച്ച് 966-ബി) വേണ്ടിയുള്ള ഭൂമിയേറ്റെടുപ്പ് തടസ്സപ്പെട്ടു. എൻഎച്ച് ബൈപ്പാസ് നെട്ടൂരിൽ നിന്ന് തുടങ്ങി 6 കിലോമീറ്റർ ഭൂമിയേറ്റെടുക്കാനുള്ള നടപടിയാണ് നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും (NHAI) കൊച്ചിൻ പോർട്ട് അതോറിറ്റിയുടെയും അഭിപ്രായ ഭിന്നതയെ തുടർന്ന് തടസ്സപ്പെട്ടത്. നെട്ടൂരിൽ നിന്ന് തുടങ്ങുന്ന നാലുവരി ഇടനാഴി അരൂർ-ഇടപ്പള്ളി ബൈപ്പാസിനെയും വില്ലിംഗ്ടൺ ഐലന്റിന്റെയും തമ്മിലാണ് ബന്ധിപ്പിക്കുന്നത്. നെട്ടൂരിൽ നിന്ന് ഫ്ലൈ ഓവർ പണിതായിരിക്കും വില്ലിംഗ്ടണിലേക്ക് ബന്ധിപ്പിക്കുക. ഇതുവഴി കുണ്ടന്നൂർ ജംഗ്ഷനും 2 കിലോമീറ്റർ കുണ്ടന്നൂർ പാലവും തൊടാതെ ആളുകൾക്ക് അരൂർ-ഇടപ്പള്ളി ബൈപ്പാസിൽ നിന്ന് വില്ലിംഗ്ടണ്ണിലെത്താം. രണ്ടുവരി മാത്രമുള്ള കുണ്ടന്നൂർ പാലത്തിൽ കൂടിയാണ് നിലവിൽ കണ്ടെയ്നർ ലോറികളും മറ്റ് വാഹനങ്ങളും കടന്നു പോകുന്നത്.പോർട്ട് കണക്ടിവിറ്റി എൻഎച്ച് കോറിഡോറിന് വേണ്ടിയുള്ള അലൈൻമെറ്റ് കഴിഞ്ഞ വർഷം നവംബറിലാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അംഗീകരിച്ചത്. കോറിഡോറിന് വേണ്ടിയുള്ള ഭൂമിയേറ്റെടുപ്പ് നടപടികൾ ഡിസംബറോടെ തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. ഹോസ്പിറ്റാലിറ്റി പ്രൊജക്ട് നടപ്പാക്കാൻ പോകുന്ന…
സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാ പോസ്റ്റുകളും വീഡിയോകളും നിങ്ങൾ ഷെയർ ചെയ്യാറുണ്ടോ? സോഷ്യൽ മീഡിയയിൽ വാർത്ത എന്ന രീതിയിൽ വരുന്ന കാര്യങ്ങൾ സുഹൃത്തുക്കളുടെയും മറ്റും ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നവരാണോ? എങ്കിൽ ശ്രദ്ധിക്കുക, സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാം സത്യമായിക്കൊള്ളണമെന്നില്ല. നിങ്ങൾ ഷെയർ ചെയ്യുന്നതിന് മുമ്പ് അതിന്റെ നിജസ്ഥിതി ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് വ്യാജവാർത്തകൾ സംഘർഷങ്ങൾക്ക് വഴിയൊരുക്കിയിട്ടുള്ള പശ്ചാത്തലത്തിൽ. ഒരു വാർത്ത സത്യമാണോ അല്ലയോ എന്നറിയാൻ ഒരല്പം സമയം ചെലവഴിച്ചാൽ മതിയാകും. വ്യാജവാർത്തകൾക്കെതിരെയുള്ള അന്വേഷണം ആദ്യം എത്തുക നിജസ്ഥിതി എവിടെ അറിയാം എന്നതിലാണ്. അതായത് എന്താണ് ഫാക്റ്റ്? ശരി എന്താണ്? നമ്മുടെ രാജ്യം വൻ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ പ്രചരിക്കുന്ന സമയം കൂടിയാണ് ഇത്. വ്യാജ വാർത്തകളും പ്രൊപ്പഗാന്റാ വാർത്തകളും സോഷ്യൽ മീഡിയയിൽ വന്നു വീഴുമ്പോൾ ഏതാണ് ശരി എന്ന് എങ്ങനെ അറിയാനാകും? തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗികം എന്ന തരത്തിൽ വാർത്ത പ്രചരിക്കുന്നുണ്ടെങ്കിൽ അതിന്റെ…
ചർമ സംരക്ഷണ മേഖലയിലെ സ്റ്റാർട്ടപ്പുകളിൽ കേരളത്തിന്റെ മുഖമാണ് സ്കിൻ ഹെൽത്ത് (Skinn Health). എയ്സ്തെറ്റിക് സ്കിൻ കെയർ, കോസ്മറ്റോളജിയിൽ ഓരോ ഉപഭോക്താവിന്റെയും ആവശ്യങ്ങൾ മനസിലാക്കിയുള്ള പേഴ്സണലൈസ്ഡ് സേവനമാണ് സ്കിൻ ഹെൽത്ത് നൽകുന്നത്. തിരുവനന്തപുരം കവഡിയർ ജവഹർ നഗറിൽ സ്ഥിതി ചെയ്യുന്ന സ്കിൻ ഹെൽത്ത് ഡോ. ശ്രുതി വിജയന്റെ ബ്രെയ്ൻ ചൈൽഡാണ്. എയ്സ്തെറ്റിക് ഫിസിഷ്യനും സെലിബ്രറ്റി മേക്കപ്പ് ആർട്ടിസ്റ്റും കൂടിയാണ് ഡോ. ശ്രുതി. ഒരേ സമയം സൗന്ദര്യ സംരക്ഷണത്തിലും ആരോഗ്യ സംരക്ഷണത്തിലും ഊന്നിയുള്ള പ്രവർത്തനമാണ് സ്കിൻ ഹെൽത്തിന്റേത്. കോസ്മെറ്റിക്, മെഡിക്കൽ സ്കിൻ കെയർ, ഹെയർ കെയർ എന്നിവയിൽ മികച്ച നിലവാരമുള്ള സേവനം ആഗ്രഹിക്കുന്നവർക്ക് സ്കിൻ ഹെൽത്തിൽ എത്തിയാൽ നിരാശരാകേണ്ടി വരില്ല. കവഡിയറിൽ സ്കിൻ ഹെൽത്ത് ക്ലിനിക്കിന്റെ ഭാഗമായി സലൂണും മറ്റും പ്രവർത്തിക്കുന്നുണ്ട്.സ്കിൻ ഹെൽത്തിൽ എത്തുന്ന ക്ലൈന്റുകളുടെ ചർമ സംരക്ഷണവും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുന്ന സേവനങ്ങളാണ് ഡോ. ശ്രുതിയും ടീമും ഒരുക്കിയിട്ടുള്ളത്. ഓരോരുത്തരുടെയും ശരീര പ്രകൃതവും മറ്റും തിരിച്ചറിഞ്ഞു കൊണ്ടുള്ള ട്രീറ്റ്മെന്റാണ് സ്കിൻ ഹെൽത്തിൽ…