Author: News Desk

കത്തോലിക്കാ സഭാ ചരിത്രത്തിലെ ആദ്യത്തെ അമേരിക്കൻ പോപ്പായി കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ലിയോ പതിനാലാമൻ എന്ന പേരിലാണ് പുതിയ പോപ്പ് അറിയപ്പെടുക. ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി എത്തുന്ന പുതിയ പോപ്പ് ലളിതമായ ജീവിതശൈലി ഇഷ്ടപ്പെടുന്ന സഭാതലവനാണ്. പെറുവിൽ മിഷനറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം നിലവിൽ വത്തിക്കാന്റെ സ്വാധീനമുള്ള ബിഷപ്പുമാരുടെ ഓഫീസിന് നേതൃത്വം നൽകുന്നു. വത്തിക്കാൻ പോപ്പിന്റെ എല്ലാ ചിലവുകൾ വഹിക്കുകയും അദ്ദേഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. റോമൻ കത്തോലിക്കാ സഭാ തലവന് ശമ്പളം എന്ന ഇനത്തിലല്ല പണം ലഭിക്കുക. പകരം വത്തിക്കാൻ സ്റ്റൈപ്പൻഡുകളിലൂടെയും അലവൻസുകളിലൂടെയും പോപ്പിന്റെ ചിലവുകൾ വഹിക്കുന്നു. പാർപ്പിടം, ഭക്ഷണം, ഗതാഗതം എന്നിവ ഉൾപ്പെടെയുള്ള ചിലവാണിത്. ഇതിനുപുറമേ കാറുകളും സ്ഥാനവുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങളും പോപ്പിന് ലഭിക്കും. റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന്റെ നിലവിലെ സ്വത്ത് വിവരങ്ങൾ അജ്ഞാതമാണ്. എന്നാൽ മെർക്ക20 റിപ്പോർട്ട് അനുസരിച്ച് കർദ്ദിനാളായി സേവനമനുഷ്ഠിച്ച കാലത്ത് അദ്ദേഹത്തിന് 4000 മുതൽ 5000 യൂറോ വരെ പ്രതിമാസ അലവൻസ്…

Read More

ഹൈഡ്രജൻ പവറിൽ ഓടുന്ന ആദ്യ ചരക്ക് വാഹനം പുറത്തിറക്കി അദാനി. 40 ടൺ ഭാരവുമായി 200 കിലോമീറ്റർ ദൂരം ഓടാൻ ട്രക്കിനാവും. ഛത്തീസ്ഗഡിലെ മൈനിംഗ് മേഖലയിലാണ് ആദ്യം വാഹനം ഓടുക. സമീപഭാവിയിൽ ഡീസൽ വാഹനങ്ങളെ പൂർണ്ണമായും ഒഴിവാക്കി ഹൈഡ്രജൻ വാഹനങ്ങളിലേക്ക് മാറുന്നതിന്റെ തുടക്കമാണിതെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. അന്താരാഷ്ട്ര ഊർജ്ജ സങ്കേതികവിദ്യാ കമ്പനികളുമായി സഹകരിച്ചാണ് ഹൈഡ്രജൻ ഇന്ധനമായ ബാറ്ററി ഉപയോഗിച്ച് ഓടുന്ന ട്രക്ക് അദാനി നിർമ്മിക്കുന്നത്. കാർഗോ നീക്കത്തിനാണ് കൂടുതലായും ഇത്തരം ട്രക്കുകൾ ഉപയോഗിക്കുക. മൂന്ന് ഹൈഡ്രജൻ ടാങ്കുകളും ആധുനിക സാങ്കേതിക വിദ്യയും ഉപയോഗിക്കുന്ന ട്രക്കുകൾക്ക് 200 കിലോമീറ്ററാകും ഒരു ബാറ്ററി ചാർജ്ജിംഗിൽ ദൂരപരിധി കിട്ടുക. ഛത്തീസ്ഗഡിലെ റായ്പൂരിൽ മുഖ്യമന്ത്രി വിഷ്ണുദിയോ സായ് ആദ്യ ഹൈഡ്രജൻ ട്രക്ക് ഉദ്ഘാടനം ചെയ്തു. ഗരെ പൽമയിലെ ഖനികളിൽ നിന്ന് സംസ്ഥാനത്തെ വൈദ്യുതനിലയങ്ങളിലേക്ക് കൽക്കരി എത്തിക്കുന്നതിനാണ് ഇപ്പോൾ ഹൈഡ്രജൻ ട്രക്ക് ഉപയോഗിക്കുക. ലോജിസ്റ്റിക്സ് നീക്കത്തിന് ഹൈഡ്രജൻ ട്രക്കുകൾ ഉപയോഗിക്കുന്നതിലൂടെ കാർബൺ എമിഷൻ കുറയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ…

Read More

ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇസ്രോയുടെ 10 സാറ്റലൈറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കുകയാണെന്ന് ഐഎസ്ആർഒ അധ്യക്ഷൻ വി. നാരായണൻ. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കണമെങ്കിൽ, ഉപഗ്രഹങ്ങൾ വഴിയാണ് അതിന് സേവനം നൽകേണ്ടത്. 7,000 കിലോമീറ്റർ നീളമുള്ള കടൽത്തീരത്തെ നിരീക്ഷിക്കേണ്ടതുണ്ട്. ഉപഗ്രഹവും ഡ്രോൺ സാങ്കേതികവിദ്യയും ഇല്ലാതെ പല കാര്യങ്ങളും നമുക്ക് സാധിക്കില്ലെന്ന് ചെയർമാൻ വ്യക്തമാക്കി. ഇന്ത്യ-പാകിസ്ഥാൻ സ്ഥിതിഗതികളുടെ സാഹചര്യത്തിലാണ് നാരായണൻ ഈ പ്രസ്താവന നടത്തിയത്. അഗർത്തലയിലെ സെൻട്രൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയുടെ 5-ാം കോൺവൊക്കേഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎസ്ആർഒയുടെ ഉപഗ്രഹങ്ങൾ വിവിധ മേഖലകളിൽ പൊതുജനങ്ങൾക്കായി സേവനം നൽകുന്നുണ്ട്.കൃഷി, ടെലി എഡ്യൂക്കേഷൻ, ടെലിമെഡിസിൻ, ദൂരദർശൻ സംപ്രേക്ഷണം, കാലാവസ്ഥാ പ്രവചനങ്ങൾ, പരിസ്ഥിതി നിരീക്ഷണം, ഭക്ഷ്യ സുരക്ഷദേശീയ താത്പര്യമുള്ള പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുമ്പ് ദുരന്തങ്ങൾ വന്നാൽ ആയിരക്കണക്കിന് ആളുകൾ മരിക്കാറുണ്ടായിരുന്നു. ഇപ്പോൾ ഉപഗ്രഹങ്ങൾ ദുരന്ത മാനേജ്മെന്റിലും വലിയ പങ്ക് വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെയും അദ്ദേഹം എടുത്തു പറഞ്ഞു. ലോകത്ത് ബഹിരാകാശ രംഗത്ത് 9…

Read More

പാചകത്തിനായി തേങ്ങയും, വെളിച്ചെണ്ണക്കായി കൊപ്രയുമെടുത്താൽ പിന്നെ ചിരട്ട പറമ്പിലേക്കും അടുപ്പിലേക്കും മലയാളി ഇനി പഴയതു പോലെ വലിച്ചെറിയില്ല . ഇനി ചിരട്ടയുടെ വില തേങ്ങയെ മറികടക്കുമോ എന്ന സംശയമാണ് കേര കർഷകർക്കും.തേങ്ങാ വില കുത്തനെ കുതിച്ചുയരുന്നത് കണ്ടു ഞെട്ടിയ കർഷകർ പിന്നാലെ ചിരട്ടവില ഒപ്പം കുതിക്കുന്നത്‌ കണ്ടു അമ്പരക്കുകയാണ്. കർഷകരിൽ നിന്നും തേങ്ങ സംഭരിക്കുന്നത് മൊത്തവിലക്കാരും ഏജന്റുമാരുമാണെങ്കിൽ ആക്രിക്കാർ വരെ വീടുകളിലെത്തി ചിരട്ട ശേഖരിക്കുന്നു . ചിരട്ടക്ക് പ്രിയമേറിയതോടെ വീടുകളിൽനിന്ന് പാഴ്വസ്തുക്കൾ ശേഖരിക്കുന്നവർ ഇപ്പോൾ പ്രധാനമായും തേടുന്നതും ചിരട്ടയാണ്. സമൂഹമാധ്യമങ്ങളിലും ചിരട്ട വിലയ്ക്കെടുക്കുമെന്ന പോസ്റ്ററുകൾ ഇടംപിടിച്ചിട്ടുണ്ട്. തേങ്ങവിലയില്‍ ഉണ്ടായ കുതിപ്പാണ് ചിരട്ടയുടെ ഡിമാന്റിന് കാരണം. പത്ത് തേങ്ങയുടെ ചിരട്ടയുണ്ടെങ്കില്‍ ഒരു കിലോയോളമാകും.കിലോ 31 രൂപക്കാണ് മൊത്തക്കച്ചവടക്കാർ ചെറുകിട കച്ചവടക്കാരിൽനിന്ന് ചിരട്ട സംഭരിക്കുന്നത്. ക്വിന്റല്‍ കണക്കിന് ചിരട്ടയാണ് ഏജന്റുമാര്‍ കേരളത്തില്‍ നിന്ന് സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് എത്തിക്കുന്നത്. കടകളില്‍ 27 രൂപ മുതലാണ് ഇതിന് വില നല്‍കുന്നത്. തമിഴ്‌നാട്ടിലേക്ക് എത്തുമ്പോള്‍ 32 രൂപ…

Read More

ട്രാവൽ ടെക് പ്ലാറ്റ്ഫോം OYO ഇന്ത്യയിലെ ഏറ്റവും ലാഭകരമായ സ്റ്റാർട്ടപ്പാകും. 2024-25 സാമ്പത്തിക വർഷം 623 കോടി ലാഭത്തോടെ രാജ്യത്തെ ഏറ്റും ലാഭകരമായ സ്റ്റാർട്ടപ്പായി OYO മാറുമെന്ന് ഫൗണ്ടർ റിതേഷ് അഗർവാൾ വ്യക്തമാക്കി. 2023-24 വർഷത്തിൽ നിന്ന് കമ്പനിയുടെ ലാഭം 172 ശതമാനം വർദ്ധിച്ചിരുന്നു. ഓയോ-യുടെ ഏർണിംഗ് പെർ ഷെയർ 0.36 രൂപയിൽ നിന്ന് 0.93 രൂപയിൽ എത്തിയിരുന്നു. ഓയോയുടെ ഗ്രോസ് ബുക്കിംഗ് വാല്യു 54 ശതമാനം ഉയർന്ന് 16,436 കോടിയിൽ എത്തിയിരുന്നു. ഗ്രോസ് ബുക്കിംഗ് വാല്യു അവറേജ് 20% വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, സൗദി അറേബ്യ, യുഎഇ, സൗത്ത് ഈസ്റ്റ് ഏഷ്യ തുടങ്ങിയ രാജ്യങ്ങളിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ 30-ഓളം പ്രീമിയം ഹോട്ടൽ ചെയിനായ സൺഡേ ഹോട്ടൽ തുറന്നതും ഓയോയുടെ മൂല്യം ഉയർത്തിയിരുന്നു. നിരവധി പ്ലാറ്റ്ഫോമുകളിലായി 91000 ലിസ്റ്റ്ങ്ങുകളും, 22,000-ത്തോളം ഹോട്ടലുകളും ഒരു ലക്ഷത്തോളം റൂമുകളും ഓയോയ്ക്കുണ്ട്. OYO announces ₹623 crore profit in FY25, becoming India’s most…

Read More

തമിഴിലും തെലുങ്കിലും ഹിന്ദിയിലും അടക്കം നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള താരമാണ് അസിൻ. 2016ൽ രാഹുൽ ശർമ്മയും തമ്മിലുള്ള വിവാഹത്തിനു ശേഷം താരം അഭിനയരംഗത്തു നിന്നും വിട്ടുനിൽക്കുകയാണ്. അസിനെ വിവാഹം ചെയ്യുന്ന സമയത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മൊബെെൽ ബ്രാൻഡുകളിലൊന്നായ മെെക്രോമാക്സിന്റെ അമരക്കാരനായിരുന്നു രാഹുൽ ശർമ്മ. എന്നാൽ പിന്നീട് കമ്പനി പതനം നേരിട്ടു.ഇപ്പോൾ ഇതേക്കുറിച്ച് ഒരു പോഡ്കാസ്റ്റിൽ സംസാരിച്ചിരിക്കുകയാണ് രാഹുൽ. ചെെനീസ് കമ്പനികളുടെ കടന്നു വരവാണ് ഇന്ത്യൻ ബ്രാൻഡായ മെെക്രോമാക്സിനെ ബാധിച്ചതെന്ന് രാഹുൽ ശർമ്മ പറയുന്നു. കോവിഡ് കാലത്താണ് കമ്പനിയുടെ തകർച്ച. കോവിഡിനു മുൻപ് വിപണി വിഹിതത്തിന്റെ 50 ശതമാനം കെെവശമുണ്ടായിരുന്ന ഇന്ത്യൻ ബ്രാൻഡുകൾ പിന്നീട് പൂർണമായും നശിച്ചു. ചെെനീസ് കമ്പനികളുമായുള്ള മത്സരം കമ്പനിയെയും വിപണിയെയും ബാധിച്ചതോടെയാണിത്. അതിനു മുൻപുതന്നെ 2014ൽ, 6500 കോടി രൂപയുടെ ഫണ്ടിങ് സ്വീകരിക്കാതിരുന്നതും കമ്പനിക്ക് ദോഷം ചെയ്തു. എന്നാൽ ഇപ്പോഴും കമ്പനി അടച്ചു പൂട്ടിയിട്ടില്ല എന്നും മറ്റു കമ്പനികൾക്കു വേണ്ടി കോൺട്രാക്ട്, ഡിസൈൻ നിർമാണ പ്രവർത്തനങ്ങളിൽ കമ്പനി…

Read More

നൂതന സാങ്കേതികവിദ്യ, ശക്തമായ ആയുധങ്ങൾ, മികച്ച സംരക്ഷണം തുടങ്ങിയ സവിശേഷതകൾ ഉള്ളവയാണ് മിലിട്ടറി ടാങ്കുകൾ. ഫയർ പവർ, ആർമർ, മൊബിലിറ്റി എന്നിവ സംയോജിപ്പിച്ച ലോകത്തിലെ ഏറ്റവും മികച്ച സൈനിക ടാങ്കുകളെ കുറിച്ചറിയാം. എം1എ2 എസ്ഇപി വി4 അബ്രാംസ് (M1A2 SEPv4 Abrams)അമേരിക്കയുടെ എം1എ2 എസ്ഇപി വി4 അബ്രാംസ് ആണ് നിലവിൽ ലോകത്തിലെ ഏറ്റവും ശക്തമായ മിലിട്ടറി ടാങ്ക് ആയി അറിയപ്പെടുന്നത്. 120എംഎം സ്മൂത്ത്ബോർ കാനൺ, നവീകരിച്ച ആർമർ, തത്സമയ ഡാറ്റയ്ക്കായി ഡിജിറ്റൽ നെറ്റ്‌വർക്കിംഗ് തുടങ്ങിയവയാണ് സവിശേഷതകൾ. ടി14 അർമാറ്റ (T14 Armata)റഷ്യയുടെ ടി14 അർമാറ്റയാണ് മിലിട്ടറി ടാങ്കുകളിലെ മറ്റൊരു വമ്പൻ. 125എംഎം സ്മൂത്ത്ബോർ കാനണുള്ള ഈ മിലിട്ടറി ടാങ്കിൽ 12.7 എംഎം, 7.62 എംഎം വീതമുള്ള രണ്ട് മെഷീൻ ഗണ്ണുകളുമുണ്ട്. ഓട്ടോമേറ്റഡ് ടററ്റ്, ഹൈ ഓട്ടോമേഷൻ പോലുള്ള സവിശേഷതകളും അർമാറ്റയ്ക്കുണ്ട്. ലെപ്പേർഡ് 2എ7+ (Leopard 2A7+)ജർമൻ നിർമിത മിലിട്ടറി ടാങ്കായ ലെപ്പേർഡ് 2എ7+ 120എംഎം സ്മൂത്ത്ബോർ കാനൺ ആണ്. മോഡുലാർ…

Read More

ടെമെരാരിയോ എന്ന സൂപ്പർകാർ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഇറ്റാലിയൻ ആഢംബര കാർ നിർമാതാക്കളായ ലംബോർഗിനി. കഴിഞ്ഞ വർഷം അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ച ലംബോർഗിനി ടെമെരാരിയോയ്ക്ക് ആറ് കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. മോണ്ടെറി കാർ വീക്കിൽ ലംബോർഗിനി ഹുറാകാൻ എന്ന പെർഫോർമൻസ് വാഹനത്തിന്റെ പിൻഗാമിയായാണ് കമ്പനി ടെമെരാരിയോ ആദ്യമായി അവതരിപ്പിച്ചത്. ശ്രദ്ധേയമായ സൗന്ദര്യശാസ്ത്രവും നൂതന എയറോഡൈനാമിക്സും ലയിപ്പിച്ച ഡിസൈൻ സമീപനമാണ് ടെമെരാരിയോയുടെ സവിശേഷത. മുൻവശത്തെ ബോൾഡ് ഷാർക്ക്-നോസ് ഡിസൈൻ ഇതിൽ എടുത്തു പറയേണ്ടതാണ്. ലംബോർഗിനിയുടെ മുൻനിര മോഡലായ റെവൽറ്റോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടെമെരാരിയോയുടെ ഇന്റീരിയർ. ആഡംബരവും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന ഡ്രൈവർ-ഫോക്കസ്ഡ് കോക്ക്പിറ്റ് ആണ് വാഹനത്തിനുള്ളത്. ക്യാബിനിൽ ഡ്രൈവർക്കായി 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8.4 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ, യാത്രക്കാർക്ക് 9.1 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയുണ്ട്. പെട്രോൾ എൻജിനൊപ്പം ഹൈബ്രിഡ് സംവിധാനവും ഒരുക്കിയാണ് ടെമെരാരിയോ എത്തുന്നത്. ട്വിൻ-ടർബോചാർജ്ഡ് 4.0 ലിറ്റർ V8 എഞ്ചിൻ ഉള്ള…

Read More

ഇന്ത്യൻ ബോക്സിങ്ങിലെ ഇതിഹാസ താരമാണ് ഒളിംപിക് മെഡൽ ജേതാവ് മേരി കോം. സ്വകാര്യ ജീവിതത്തിലെ ചില പ്രശ്നങ്ങൾ കാരണം താരം ഇപ്പോൾ വീണ്ടും തലക്കെട്ടുകളിൽ നിറയുന്നു. ഇതോടെ താരത്തിന്റെ ആസ്തി സംബന്ധിച്ച കാര്യങ്ങളും വാർത്തകളിൽ ഇടംപിടിക്കുകയാണ്. ബോക്സിങ് മത്സരങ്ങളിൽ നിന്നും നേടിയ സമ്പാദ്യത്തിനു പുറമേ ബ്രാൻഡ് എൻഡോഴ്സമെന്റുകൾ, ഗവൺമെന്റ് സമ്മാനത്തുകകൾ,സ്വന്തം ജീവിതകഥ ബോളിവുഡ് സിനിമയായപ്പോൾ അതിൽ നിന്നും ലഭിച്ച ഫീസ് തുടങ്ങിയവയാണ് മേരി കോമിന്റെ ആസ്തി വർധിപ്പിക്കുന്നത്. 2012ലെ ഒളിമ്പിക്സ് മെഡൽ നേട്ടത്തിനു ശേഷം മണിപ്പൂർ സർക്കാരിൽ നിന്ന് മേരികോമിന് 50 ലക്ഷം രൂപയും രണ്ട് ഏക്കർ സ്ഥലവും ലഭിച്ചു;ഇതിനുപുറമേ രാജസ്ഥാൻ, അസം, അരുണാചൽ പ്രദേശ് ഗവൺമെന്റുകളിൽ നിന്നായി 55 ലക്ഷം രൂപയോളവും അവർക്ക് സമ്മാനമായി ലഭിച്ചിരുന്നു. ഇതിനുപുറമേ ആദിവാസി കാര്യ മന്ത്രാലയത്തിൽ നിന്നും 10 ലക്ഷം രൂപയും ക്യാഷ് അവാർഡ് ലഭിച്ചു. ഇതുകൂടാതെ മറ്റ് നിരവധി ക്യാഷ് പ്രൈസുകളും മേരി കോമിനെ തേടിയെത്തി. ഒളിംപിക്സിനു ശേഷം മേരി കോമിന് ആകെ…

Read More

മുടിവെട്ടാൻ എത്ര രൂപയാകും? 100 രൂപ മുതൽ ആയിരങ്ങൾ വരെ മുടിവെട്ടിന് വാങ്ങുന്ന ബാർബർ ഷോപ്പുകളും ബ്യൂട്ടി സലൂണുകളും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ആലിം ഹക്കീം എന്ന സെലിബ്രിറ്റി ബാർബർ മുടിവെട്ടാൻ ഈടാക്കുന്നത് ചുരുങ്ങിയത് ഒരു ലക്ഷം രൂപയാണ്! വ്യത്യസ്തനാമൊരു ബാർബറാം ആലിമിനെ കുറിച്ചറിയാം. ബോളിവുഡ് താരങ്ങൾ മുതൽ ക്രിക്കറ്റ് താരങ്ങൾ വരെയുള്ള സെലിബ്രിറ്റികളുടെ സ്റ്റൈലിസ്റ്റ് ആണ് ആലിം ഹക്കീം. ഈ ഒരു ലക്ഷം എന്നത് ആലിമിന്റെ സർവീസിനുള്ള എൻട്രി ഫീസ് മാത്രമാണത്രേ. മുഖത്തും മുടിയിലും സ്റ്റൈൽ കൂട്ടുന്നതിന് അനുസരിച്ച് ആലിമിന്റെ ചാർജും ഉയർന്നുകൊണ്ടിരിക്കും. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ മുതൽ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി വരെ നീളുന്നതാണ് ആലിമിന്റെ സെലിബ്രിറ്റി ക്ലൈൻ്റ്സ്. അഥവാ സെലിബ്രിറ്റി ക്ലൈൻ്റ്സിനു മാത്രമേ ആലിമിന്റെ ഭീമൻ ചാർജ് താങ്ങാനാകുള്ളൂ എന്നും പറയാം. കട്ടിങ് എഡ്ജ് സ്റ്റൈൽ കൊണ്ടാണ് ആലിം ഈ എലീറ്റ് സെലിബ്രിറ്റികളെ വശത്താക്കി അവരുടെ ഇഷ്ട ബാർബറായത്. ആലിമിന്റെ സലൂണിലെ സീനിയർ സ്റ്റൈലിസ്റ്റുകൾ…

Read More