Author: News Desk
ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ മൂന്ന് തവണയായി ടോപ് പെര്ഫോമര് പുരസ്ക്കാരം കരസ്ഥമാക്കി വരുന്ന കേരളം ഇതാദ്യമായാണ് ദേശീയ സ്റ്റാര്ട്ടപ്പ് രംഗത്തെ പരമോന്നത പുരസ്ക്കാരമായ ബെസ്റ്റ് പെര്ഫോര്മര് സ്വന്തമാക്കിയത്. എങ്ങിനെ? സ്റ്റാര്ട്ടപ്പുകള്, വിദ്യാര്ത്ഥികള്, വനിതാ സംരംഭകര് എന്നിവര്ക്ക് നല്കി വരുന്ന സ്ഥാപിതമായ പിന്തുണ, സ്റ്റാര്ട്ടപ്പുകള്ക്ക് നിക്ഷേപകരുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരമൊരുക്കുന്ന ഇഗ്നൈറ്റ് കാലിക്കറ്റ് പോലുള്ള പരിപാടികള്, ഗ്രാമീണ മേഖലകളില് ആശാവഹമായ മാറ്റം കൊണ്ടു വരാന് ശ്രമിക്കുന്ന സ്റ്റാര്ട്ടപ്പുകള്ക്കുള്ള പ്രോത്സാഹനം എന്നിവയാണ് കേരളത്തെ ബെസ്റ്റ് പെര്ഫോര്മര് പുരസ്ക്കാരത്തിലേക്ക് എത്തിച്ചത്. 2022 ല് കേന്ദ്രം നിര്ദ്ദേശിച്ച ഏഴ് പരിഷ്കരണ മേഖലകളിലും കേരളം ഒന്നാമതെത്തിയിരുന്നു.വിഭവശേഷി വികസനം, നിക്ഷേപ നേതൃത്വം, സംഭരണ നേതൃത്വം, സുസ്ഥിര വികസനം, ഇന്കുബേഷന്, മെന്റര്ഷിപ്പ് സേവനങ്ങള്, നൂതനത്വം, മികച്ച സ്ഥാപനം എന്നീ മേഖലകളിലാണ് കേരളത്തിന്റെ മികവ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. രാജ്യത്തെ സ്റ്റാർട്ടപ് മേഖലയിൽ കേരളത്തിന്റെ വിഹിതം വെറും 10% ആണെങ്കിലും മേഖലയിലെ നൈപുണ്യ, അടിസ്ഥാന സംവിധാന വൈവിധ്യവൽക്കരണം കേരളത്തെ രാജ്യത്തെ ഒന്നാമതാക്കി മാറ്റിയിരിക്കുന്നു. മൊത്തം 5000…
മലിനവെള്ളം ശുദ്ധിയാക്കാൻ നാനോപൊടി (nanopowder) വികസിപ്പിച്ച് കേരള സർവകലാശാല. വൈദ്യുതിയില്ലാതെ സൂര്യപ്രകാശം മാത്രം ഉപയോഗിച്ച് വെള്ളം ശുദ്ധിയാക്കുന്ന നാനോ പൊടിയാണ് കേരള സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്. വെള്ളം ശുദ്ധീകരിക്കുമ്പോൾ പ്രകൃതിക്ക് ദോഷം ചെയ്യുന്ന ഉപോത്പന്നങ്ങളുണ്ടാകുന്നില്ല എന്നതാണ് നാനോപൊടി ഉപയോഗിക്കുന്നതിന്റെ ഏറ്റവും വലിയ നേട്ടം. ഹരിത കെമിസ്ട്രി എന്ന രീതിയിലാണ് നാനോപൊടി വികസിപ്പിച്ചിരിക്കുന്നത്. വെള്ളം വൃത്തിയാക്കാൻ നാനോപൗഡർ വെള്ളം ശുദ്ധീകരിക്കുന്ന വേളയിൽ നാനോ പദാർഥങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിൽ അതിസൂക്ഷ്മ സുഷിരങ്ങളുടെ (nanopores) പങ്ക് അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. നാനോ പോറുകളുള്ള നാനോപൗഡറിന്റെ രൂപത്തിൽ സെമി കണ്ടക്ടറായ ഇൻഡിയം സൾഫൈഡ് മാറ്റുമ്പോൾ മികച്ച രീതിയിൽ വെള്ളം ശുദ്ധീകരിക്കാൻ സാധിക്കും. 80 ഡിഗ്രി സെൽഷ്യസിൽ കുറഞ്ഞ താപനിലയിലാണ് നാനോമെറ്റീരിയൽ നിർമിച്ചിരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. രാസ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പരിസ്ഥിതിക്ക് ഹാനികരമായ വാതകങ്ങൾ പുറന്തള്ളുന്നില്ല എന്നുറപ്പിക്കാൻ ഇതുവഴി സാധിക്കും. മലിന ജലത്തിൽ നാനോ പൗഡർ ഉപയോഗിച്ചതിന് ശേഷം 2-3 മണിക്കൂർ വരെ സൂര്യപ്രകാശത്തിൽ വെക്കും. നാനോപൗഡർ ഉപയോഗിച്ച്…
ദേശീയ സ്റ്റാർട്ടപ് ദിനത്തിൽ സംരംഭകരും സംരംഭകരാകാൻ തയ്യാറെടുക്കുന്നവരുമായ യുവജനങ്ങളുമായി കേന്ദ്ര ഇലക്ട്രോണിക്സ് ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ആശയവിനിമയം നടത്തി. ഇലക്ട്രോണിക്സ് മന്ത്രാലയത്തിൽ നടന്ന സംവാദത്തിനു പിന്നാലെ മന്ത്രി സന്ദർശകർക്കൊപ്പം നോയിഡയിലെ സ്റ്റാർട്ടപ് സംരംഭ സമുച്ചയം സന്ദർശിച്ചു. “ഇന്ത്യയിലെ യുവാക്കൾ ഇന്ന് അത്യാധുനിക സാങ്കേതികവിദ്യയുടെ പാതയിലൂടെയാണ് മുന്നോട്ടു സഞ്ചരിക്കുന്നത്. യുവ ഇന്ത്യക്കാർ ഇപ്പോൾ പുതിയ ഇന്ത്യയുടെ അംബാസഡർമാരാകുന്നു, അവർ പുതിയ ഇന്ത്യയുടെ ചിഹ്നമാണ്,” ദേശീയ സ്റ്റാർട്ടപ്പ് ദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച യുവാക്കളുമായി നടത്തിയ സംവാദത്തിൽ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ഡൽഹി ഐഐടിയിൽ ഗവേഷകയായ തുഷ തന്യ, നാഗാലാൻഡിലെ സ്റ്റാർട്ടപ്പ് സംരംഭകനും റിഡയമെൻഷൻ സഹസ്ഥാപകനുമായ പെക്രു പിൻയു, ന്യൂഡൽഹി ആർകെ പുരം കേരള സ്കൂളിലെ പതിനൊന്നാം ക്ളാസ് വിദ്യാർത്ഥിനിയായ ഗൗരി നന്ദന എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ആധുനിക ഇന്ത്യയിൽ യുവ ഇന്ത്യക്കാർക്ക് അഭൂതപൂർവമായ അവസരങ്ങൾ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാർട്ടപ് സംരംഭകരാകാൻ തയ്യാറെടുക്കുന്നവർക്ക് മൂന്ന് പ്രധാന ഉപദേശങ്ങൾ നൽകാനും മന്ത്രി മറന്നില്ല.…
ഹജ്ജ് തീർഥാടകർക്കായി പറക്കും ടാക്സി പ്രവർത്തിപ്പിക്കാൻ സൗദി അറേബ്യ. തീർഥാടകരെ മക്കയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചും എത്തിക്കാനാണ് പറക്കും ടാക്സി ഉപയോഗിക്കുക.ഇതിനായി സൗദി എയർലൈൻസായ സൗദിയ നൂറോളം വിമാനങ്ങളാണ് വാങ്ങാൻ പോകുന്നത്. ജിദ്ദയിലെ കിംഗ് അബ്ദുൾ അസീസ് വിമാനത്താവളത്തിനും വിശുദ്ധ നഗരമായ മക്കയെയും ബന്ധിപ്പിച്ചുകൊണ്ടായിരിക്കും വിമാനം സർവീസ് നടത്തുക. ഹജ്, ഉംറ സീസണുകളിൽ തീർഥാടകരെ പുണ്യ സ്ഥലങ്ങളിലേക്കെത്തിക്കാൻ വിമാനങ്ങൾ ഉപയോഗിക്കും. മക്ക മസ്ജിദുൽ ഹറാമിന് സമീപത്തെ ഹോട്ടലുകളിലെ എയർസ്ട്രിപ്പുകളിൽ വിമാനങ്ങൾ യാത്രക്കാരെയും കൊണ്ടിറങ്ങും. ഇതിനായി വോളോകോപ്റ്റർ കമ്പനിയും സൗദി ഭരണകൂടവും സംയുക്തമായി ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) എയർക്രാഫ്റ്റുകൾ നിർമിച്ചിട്ടുണ്ട്. ജർമനിയിലെ ലിലിയം കമ്പനിയിൽ നിന്നാണ് വിമാനങ്ങൾ വാങ്ങാൻ പോകുന്നതെന്ന് സൗദിയ ഗ്രൂപ്പ് കമ്യൂണിക്കേഷൻസ് പറഞ്ഞു. പൂർണമായും വൈദ്യുത ഊർജത്തിൽ പ്രവർത്തിക്കുന്നതാണ് ലിലിയം ഇലക്ട്രിക് വിമാനങ്ങൾ. ലിലിയത്തിന്റെ 100 ഇലക്ട്രിക് വിമാനങ്ങൾ വാങ്ങുന്നതിന് കരാറിലൊപ്പിട്ടു കഴിഞ്ഞു. പരമാവധി 200 കിലോമീറ്റർ വേഗത്തിൽ പറക്കാൻ സാധിക്കുന്ന വിമാനങ്ങളിൽ ആറ് പേർക്ക്…
സംസ്ഥാനത്ത് കഴിഞ്ഞവര്ഷം ഓണ്ലൈന് സാമ്പത്തികത്തട്ടിപ്പുകളിലൂടെ 23,753 പേര്ക്ക് നഷ്ടമായത് 201 കോടി രൂപ. ഇതിൽ ട്രേഡിങ് തട്ടിപ്പുകളിലൂടെ മാത്രം കഴിഞ്ഞ വര്ഷം 3,394 പേര്ക്ക് നഷ്ടമായത് 74 കോടി രൂപയാണ്. നഷ്ടപ്പെട്ട തുകയുടെ 20 ശതമാനത്തോളം കേരള പോലീസ് സൈബര് വിഭാഗത്തിന്റെ ഇടപെടൽ വഴി തിരികെ പിടിക്കാന് സാധിച്ചിട്ടുണ്ട്. കേരളാ പോലീസ് അറിയിച്ചതാണിക്കാര്യം. ഇത്തരം തട്ടിപ്പിനായി ഉപയോഗിച്ചിട്ടുള്ള 5107 ബാങ്ക് അക്കൗണ്ടുകളും, 3289 മൊബൈല് നമ്പറുകളും, 239 സോഷ്യല് മീഡിയ അക്കൗണ്ടുകളും, 945 വെബ്സൈറ്റുകളും കേരള പോലീസ് സൈബര് വിഭാഗം ബ്ലോക്ക് ചെയ്തു.തട്ടിപ്പുകൾ ഇങ്ങനെ, അതിൽ വീഴരുത് കൂടുതല് ലാഭം വാഗ്ദാനം ചെയ്തുകൊണ്ട് ഇന്സ്റ്റഗ്രാം, ഫേസ്ബുക്ക് മുതലായ മാധ്യമങ്ങള് വഴിയാണ് നിക്ഷേപത്തട്ടിപ്പുകള്ക്ക് തുടക്കമിടുന്നത്. ഇത്തരം പോസ്റ്റില് കാണുന്ന നമ്പറില് ബന്ധപ്പെടുന്നവരെ തട്ടിപ്പുകാര് തങ്ങളുടെ ടെലിഗ്രാം ഗ്രൂപ്പില് അംഗങ്ങളാക്കുന്നു. തുടര്ന്ന് കൃത്രിമമായി നിര്മ്മിച്ച വെബ്സൈറ്റ് മുഖേന നിക്ഷേപം നടത്താന് ആവശ്യപ്പെടുന്നു. ആദ്യഘട്ടത്തില് ചെറിയ തുക നിക്ഷേപിക്കുന്നവര്ക്ക് അമിതലാഭം നല്കുന്നതോടെ പരാതിക്കാര്ക്ക് തട്ടിപ്പുകാരില് കൂടുതല്…
വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രവകുപ്പ് DPIIT യുടെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിങ് 2022 ൽ മികച്ച പ്രകടനം – ബെസ്റ്റ് പെർഫോർമർ കാഴ്ച വയ്ക്കുന്ന സംസ്ഥാനങ്ങളായി കേരളം, കർണാടക, ഗുജറാത്ത്, തമിഴ്നാട്, ഹിമാചൽ പ്രദേശ് എന്നിവ. വളർന്നുവരുന്ന സംരംഭകർക്കായി സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളായി തിരഞ്ഞെടുക്കപെട്ടവയാണിവ. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പുറത്തിറക്കിയ റാങ്കിങ് 2022 പട്ടികയിൽ മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, പഞ്ചാബ്, രാജസ്ഥാൻ, അരുണാചൽ പ്രദേശ്, മേഘാലയ എന്നീ 7 സംസ്ഥാനങ്ങൾ പട്ടികയിൽ ടോപ് പെർഫോർമർ ആയി തൊട്ടു പിന്നിലുണ്ട് . വാണിജ്യ-വ്യവസായ, ടെക്സ്റ്റൈൽസ് മന്ത്രി പിയൂഷ് ഗോയൽ, ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിൽ സംസ്ഥാനങ്ങളുടെ സ്റ്റാർട്ടപ്പ് റാങ്കിംഗ് 2022-ന്റെ നാലാം പതിപ്പിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ്, ആസ്സാം, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങി 9 സംസ്ഥാനങ്ങൾ സ്റ്റാർട്ടപ്പ് ലീഡർ പട്ടികയിലും ഇടം നേടിയിട്ടുണ്ട്. മൊത്തം 33 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും…
ജൂണിൽ 6 ഹൈപ്പർസ്പെക്ടറൽ ഇമേജിംഗ് സാറ്റ്ലൈറ്റുകൾ വിക്ഷേപിക്കാൻ സ്പേസ് ഡാറ്റ കമ്പനിയായ പിക്സൽ (Pixxel). ഫയർ ഫ്ലൈസ് (Fireflies) എന്നാണ് ഉപഗ്രഹങ്ങൾക്ക് പേരിട്ടിരിക്കുന്നത്. 30,000 ചതുരശ്ര അടിയുള്ള ഉപഗ്രഹത്തിന്റെ നിർമാണം പുരോഗമിക്കുകയാണെന്ന് പിക്സൽ സ്ഥാപകനും സിഇഒയുമായ അവൈസ് അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. ബംഗളൂരുവിലെ അസംബ്ലി, ഇന്റഗ്രേഷൻ, ടെസ്റ്റിംഗ് ഫെസിലിറ്റിയിലാണ് ഫയർ ഫ്ലൈസ് വികസിപ്പിക്കുന്നത്. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ആണ് ഫയർ ഫ്ലൈസ് നിർമാണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. 2019ലാണ് അവൈസ് അഹമ്മദും ക്ഷിതിജ് ഖണ്ഡേവാലും ചേർന്ന് പിക്സൽ ആരംഭിക്കുന്നത്. ഹൈപ്പർസ്പെക്ടറൽ എർത്ത് ഇമേജിംഗ് സാറ്റ്ലൈറ്റുകളാണ് പിക്സൽ നിർമിക്കുന്നത്. 2025 ആകുമ്പോഴെക്കും ആകെ 24 സാറ്റ്ലൈറ്റുകൾ വികസിപ്പിക്കാനാണ് പിക്സലിന്റെ പദ്ധതി. 24 സാറ്റ്ലൈറ്റുകൾ നിർമിക്കുന്നത് വഴി കോൺസ്റ്റലേഷൻ രൂപീകരിക്കാൻ പിക്സലിന് സാധിക്കും. ഇതുവഴി ആഗോള കവറേജ് ലഭിക്കും. സാങ്കേതികമായി കൂടുതൽ മെച്ചപ്പെട്ട ഹണിബീസ് എന്ന ഉപഗ്രഹം കൂടി ഒക്ടോബറിൽ വിക്ഷേപിക്കാനും പിക്സൽ പദ്ധതിയിടുന്നുണ്ട്. എവിടെ വെച്ചാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക എന്ന കാര്യത്തിൽ…
ഇന്ന് ദേശീയ സ്റ്റാർട്ടപ്പ് ദിനം. ലോകത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി വളർന്നുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ഒട്ടേറെ ചെറുപ്പക്കാർ, അവരുടെ പുത്തൻ ആശയങ്ങൾ. അവ ചർച്ചകളിലോ കടലാസുകളിലോ ആയി ഒതുങ്ങിയില്ല, ആശയങ്ങൾ ഉത്പന്നങ്ങളായി, ഉപഭോക്താക്കളിലെത്തി. സ്റ്റാർട്ടപ്പുകളുടെ വിജയം പ്രതീക്ഷിച്ചതിലും ഉയരത്തിലായി. സ്റ്റാർട്ടപ്പ് ഇന്ത്യാ സ്കീം വഴി സർക്കാരും സ്റ്റാർട്ടപ്പുകൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്. 2022ൽ രാജ്യത്തെ സ്റ്റാർട്ടപ്പുകൾ 42 ബില്യൺ ഡോളർ സമാഹരിച്ചു എന്നത് വലിയൊരു നേട്ടമാണ്. ആഘോഷമാക്കാൻ സ്റ്റാർട്ടപ്പുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എല്ലാ വർഷവും ജനുവരി 16 ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്നത്. 2022ലാണ് പ്രധാനമന്ത്രി ഇക്കാര്യം ആഹ്വാനം ചെയ്യുന്നത്. പുതിയ ഇന്ത്യയുടെ അടിത്തറയാണ് സ്റ്റാർട്ടപ്പുകളെന്നാണ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് അന്ന് പ്രധാനമന്ത്രി പറഞ്ഞത്. ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ രാജ്യത്തിന്റെ സ്ഥാനം 81ൽ നിന്ന് 40 ആക്കാൻ ഈ നീക്കം സഹായിച്ചു. ഏറ്റവും മികച്ച എൻട്രപ്രണർമാരെ കണ്ടെത്തുക, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വളർത്തിയെടുക്കുക, കൂടുതൽ…
മാലിന്യ സംസ്കരണത്തിന് പുതിയ പദ്ധതി അവതരിപ്പിച്ച് സൗദി അറേബ്യയുടെ പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം. രാജ്യത്തുണ്ടാകുന്ന മാലിന്യത്തിന്റെ 95% റീസൈക്കിൾ ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജിഡിപിയിൽ 31.99 ബില്യൺ ഡോളറിന്റെ വളർച്ച കൊണ്ടുവരാൻ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിൽ 1 ലക്ഷം പേർക്ക് തൊഴിലും നൽകാൻ സാധിക്കും.മാലിന്യ സംസ്കരണ പദ്ധതി ഈ വർഷം മുതൽ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. 55 ബില്യൺ സൗദി റിയാലിന്റെ നിക്ഷേപം സൗദിയുടെ മാലിന്യ സംസ്കരണ മേഖലയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി നടപ്പാക്കിയാൽ വർഷം 100 മില്യൺ ടൺ മാലിന്യം റീസൈക്കിൾ ചെയ്യാൻ പറ്റും. പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാനുള്ള സൗദി അറേബ്യയുടെ നീക്കം കൂടിയാണ് മാലിന്യ സംസ്കരണ പദ്ധതി. ഇതുവഴി 90,000 ഹെക്ടർ ഭൂമി സംരക്ഷിക്കാൻ സാധിക്കും. സുസ്ഥിര വികസനത്തിന്റെ ഭാഗമായി രാജ്യത്ത് 50 മില്യൺ മരങ്ങൾ നടാനും മന്ത്രാലയത്തിന് പദ്ധതിയുണ്ട്. റിയാദിൽ നടന്ന ചടങ്ങിൽ മന്ത്രാലയവും സൗദി ഇൻവെസ്റ്റ്മെന്റ് റീസൈക്കിളിംഗ് കമ്പനിയും…
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് ലക്ഷദ്വീപ്. ധാരാളം പേരാണ് സന്ദർശനത്തിനായി ദ്വീപിലേക്ക് വരുന്നത്. ലക്ഷദ്വീപിനെ കുറിച്ചുള്ള അന്വേഷണങ്ങളിൽ 3400% വർധനവുണ്ടായതായി ഓൺലൈൻ ട്രാവൽ കമ്പനിയായ മെയ്ക്ക് മൈ ട്രിപ് റിപ്പോർട്ട് ചെയ്തിരുന്നു. വരും നാളുകളിൽ 20,000 കോടി രൂപയുടെ നിക്ഷേപം ദ്വീപിന് ലഭിക്കുമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. എന്നാൽ ലക്ഷദ്വീപിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ മുൻക്കൂട്ടി അറിഞ്ഞിരിക്കണം. മലബാർ തീരപ്രദേശത്ത് നിന്ന് 406 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ദ്വീപു സമൂഹമാണ് ലക്ഷദ്വീപ്. രാജ്യത്ത് പവിഴപ്പുറ്റുകളുള്ള 5 പ്രദേശങ്ങളിലൊന്നാണ് ലക്ഷദ്വീപ്. 36 ദ്വീപുകളുള്ള ലക്ഷദ്വീപ് സഞ്ചാരികൾ അധികം എത്തിപ്പെടാത്ത പ്രദേശമാണ്. പരിസ്ഥിതി ദുർബല പ്രദേശമായ ലക്ഷദ്വീപിലേക്കുള്ള സന്ദർശനത്തിന് നിയന്ത്രണവുമുണ്ട്.കൊച്ചിയിൽ നിന്ന് കപ്പൽ മാർഗമോ വിമാന മാർഗമോ ലക്ഷദ്വീപിലേക്കെത്താം. 7 പേർക്ക് സഞ്ചരിക്കാവുന്ന പാസഞ്ചർ ഷിപ്പിൽ 14-18 മണിക്കൂർ കൊണ്ട് ലക്ഷദ്വീപിലെത്താം. 2,200 രൂപ മുതൽ 7,500 രൂപ വരെയാണ് ഒരാളുടെ ടിക്കറ്റ് ചാർജ്. കൊച്ചിൻ അന്താരാഷ്ട്ര…