Author: News Desk
അത്ഭുത കാഴ്ചകളുമായി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്യൂറേറ്റഡ് സയന്‍സ് ഫെസ്റ്റിവലായ ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ജനുവരി 15 മുതല്‍ തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ആരംഭിക്കുകയാണ്. പ്രദര്‍ശനം മൂഴുവനായി കണ്ടു തീര്‍ക്കാന്‍ എട്ടു മണിക്കൂറോളം സമയം ആവശ്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് തന്നെ എത്തുന്ന മുഴുവന്‍ സന്ദര്‍ശകര്‍ക്കും തിരക്കില്ലാതെ സൗകര്യപ്രദമായി ഫെസ്റ്റിവെല്‍ ആസ്വദിക്കാനും മനസിലാക്കാനും വേണ്ടി ഓരോ ദിവസവും ഫെസ്റ്റിവലിലേക്ക് പ്രവേശിപ്പിക്കുന്ന സന്ദര്‍ശകരുടെ എണ്ണം 30000 ആയി നിജപ്പെടുത്തിയിട്ടുണ്ട്. രണ്ടു ദിവസമായി ഫെസ്റ്റിവൽ കണ്ടു തീർക്കാനും ടിക്കറ്റ് പാക്കേജുണ്ട്. ത്രീ സ്റ്റാർ താമസമടക്കം ക്ലാസ് എ ഫാമിലി പാക്കേജ്. സ്റ്റുഡന്റ് പാക്കേജ്, സ്കൂൾ പാക്കേജ് എന്നിവയുമുണ്ട്. വിസ്മയമായി ടിക്കറ്റ് നിരക്കുകളും ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിലെ അത്ഭുതങ്ങള്‍ കാണാന്‍ 100 രൂപ മുതല്‍ 11,500 രൂപ വരെയുള്ള ടിക്കറ്റുകളും വിവിധ പാക്കേജുകളും ലഭ്യമാണ്. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. അതുകൊണ്ടുതന്നെ…
പർവതങ്ങൾക്കുള്ളിൽ ആഡംബരത്തിന്റെ മറ്റൊരു ലോകമായ അക്വേലം (aquellum) അവതരിപ്പിച്ച് സൗദി അറേബ്യയുടെ നിയോം (NEOM). സൗദി അറേബ്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശത്തിന്റെ വികസനത്തിന്റെ ഭാഗമായാണ് അക്വേലം എന്ന സ്വപ്ന നഗരി നിർമിക്കുന്നത്. തൊട്ടറിയാൻ പറ്റുന്ന മെറ്റാവേഴ്സ് എന്നാണ് അക്വേലത്തെ നിർമാതാക്കൾ വിശേഷിപ്പിക്കുന്നത്. തലകീഴായി നിൽക്കുന്ന അംബരചുംബികളെ പോലെയാണ് ഇതിന്റെ നിർമാണം.റസിഡൻസ് ഏരിയ, ഹോട്ടലുകൾ, സിനിമാ തിയേറ്റർ, മ്യൂസിയം തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള നഗരം, സ്ഥിതി ചെയ്യുന്നത് പർവതത്തിനുള്ളിലാണെന്ന് മാത്രം. അക്വബ കടലിടുക്കിലെ പർവതത്തിനുള്ളിലാണ് അക്വേലത്തിന്റെ നിർമാണം. 450 മീറ്റർ ഉയരത്തിലാണ് പർവതത്തിൽ അക്വേലിയം പണിയുന്നത്. യാഥാർഥ്യവും സങ്കല്പവും സമ്മേളിക്കുന്നതാണ് അക്വേലത്തിന്റെ ഡിസൈൻ. അക്വേലം നഗരത്തിലെത്തണമെങ്കിൽ ആദ്യം കടലിനുള്ളിൽ കൂടി പോകണം. ഒരു തുരങ്കവും കടന്ന് ചെന്നാൽ എത്തുന്നത് ആഡംബരത്തിന്റെ അടുത്ത വാക്കായ അക്വേലത്തിലാണ്. പ്രത്യേകമായി ഡിസൈൻ ചെയ്ത ബോട്ടുകളിലാണ് അക്വേലത്തിലേക്കുള്ള പ്രവേശനം. അത്ഭുതപ്പെടുത്തുന്ന നിരവധി കാഴ്ചകൾ തുരങ്കയാത്ര സമ്മാനിക്കും. അക്വേലത്തിൽ ഇന്നൊവേറ്റർമാർക്കും മറ്റും ഉപയോഗിക്കാൻ പ്രത്യേകമായി സജ്ജമാക്കിയ ഭാഗമാണ് ജനറേറ്റർ.അക്വബ കടലിടുക്കിലെ…
ലോകോത്തര ഐ ടി സ്ഥാപനങ്ങളെ മികച്ച ഒരു തൊഴിലിടമൊരുക്കി സ്വാഗതം ചെയ്യുകയാണ് ടോറസ് ഡൗൺടൗണ്‍ ട്രിവാന്‍ഡ്രം. ടെക്‌നോപാർക്കിൽ ഐടി വ്യവസായ മേഖലയിൽ വികസനക്കുതിപ്പ് സാധ്യമാക്കുന്ന പ്രധാന പദ്ധതികളിലൊന്നായ ടോറസ് ഡൗൺടൗണ്‍ ട്രിവാന്‍ഡ്രം പ്രവർത്തനമാരംഭിച്ചു. ടെക്നോപാർക്കിൽ ഫേസ് 3യിൽ 50 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ഒരുങ്ങുന്ന ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രത്തിന്റെ 15 ലക്ഷം ചതുരശ്രയടിയുള്ള നയാഗ്ര സമുച്ചയം പ്രവർത്തനം തുടങ്ങി. നയാഗ്രയിൽ ലോകപ്രശസ്ത ഐടി കമ്പനികളും പ്രമുഖ ‘ഫോർച്യൂൺ 100’ കമ്പനികളും ദീർഘകാല ലീസ് അടിസ്ഥാനത്തിൽ പ്രവർത്തിക്കും. എംബസി ടോറസ് ടെക്‌സോണിന്റെ ആദ്യ ഓഫീസ് നയാഗ്ര, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ടെക്‌നോപാർക്ക് ETTZ-ൽ ആരംഭിച്ച ഈ ആധുനിക ഓഫീസ് സമുച്ചയം കേരളം ലക്ഷ്യസ്ഥാനമായി കാണുന്ന ലോകോത്തര ഐടി കമ്പനികളെ ആകർഷിക്കുമെന്നുറപ്പാണ്. ടെക്നോപാർക്കിൽ 11.45 ഏക്കർ സ്ഥലത്തില്‍ ടോറസ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്‌സും എംബസി ഗ്രൂപ്പും പൂര്‍ത്തീകരിച്ച എംബസി ടോറസ് ടെക് സോൺ എന്ന അത്യാധുനിക ഐ ടി തൊഴിലിടം 30 ലക്ഷം…
മണപ്പുറം ഫിനാൻസിന്റെ അനുബന്ധ സ്ഥാപനമായ ആശിർവാദ് മൈക്രോ ഫിനാൻസിന്റെ (Asirvad Micro Finance) ഐപിഒ താത്കാലികമായി നിർത്തിവെച്ച് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ). ആശിർവാദ് മൈക്രോ ഫിനാൻസ് 1,500 കോടി രൂപയുടെ ഐപിഒയ്ക്കാണ് തയ്യാറെടുത്തത്. ഐപിഒയ്ക്ക് താത്കാലികമായി നിർത്തിവെക്കാനുള്ള കാരണം സെബി വ്യക്തമാക്കിയിട്ടില്ല. റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മണപ്പുറം ഫിനാൻസിന്റെ ഓഹരി മൂല്യം 7.45 % ഇടിഞ്ഞ് 163.40 രൂപയായി.കഴിഞ്ഞ വർഷം ഓക്ടോബറിലാണ് ആശിർവാദ് 1,500 കോടി രൂപയുടെ ഐപിഒയ്ക്കായി സെബിയിൽ ഫയൽ ചെയ്യുന്നത്. ഡിആർഎച്ച്പി അനുസരിച്ച് ഓഫർ ഫോർ സെയിൽ ഘടകങ്ങളില്ലാതെയാണ് ഐപിഒയ്ക്ക് ഫയൽ ചെയ്തിരിക്കുന്നത്. ഐപിഒയ്ക്ക് അനുവദിച്ചു കൊണ്ടുള്ള ഇഷ്യുൻസ് ഓഫ് ഒബ്സർവേഷൻസ് നൽകുന്നത് താത്കാലികമായി നീട്ടിവെച്ചതായി ബുധനാഴ്ചയാണ് സെബി അറിയിക്കുന്നത്. ഐപിഒയ്ക്ക് ഫയൽ ചെയ്താൽ സാധാരണ 30 ദിവസത്തിനകം സെബി അനുവാദം നൽകാറുണ്ട്. ഐപിഒയിൽ നിന്ന് സമാഹരിക്കുന്ന തുക കമ്പനിയുടെ മൂലധനം ഉയർത്താനും ഭാവി വളർച്ചയ്ക്കും ഉപയോഗപ്പെടുത്തുകയായിരുന്നു ആശിർവാദിന്റെ ലക്ഷ്യം.…
നേപ്പാളുമായി ദീർഘകാല അടിസ്ഥാനത്തിൽ വൈദ്യുതി കരാറിലേർപ്പെട്ട് ഇന്ത്യ. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിലാണ് നേപ്പാളും ഇന്ത്യയും തമ്മിൽ കരാറിലേർപ്പെട്ടത്. നേപ്പാൾ ധനകാര്യ മന്ത്രി പ്രകാശ് ഷരൺ മഹതാണ് ഇന്ത്യയും യുഎഇയും തമ്മിൽ കരാറിലേർപ്പെട്ട കാര്യം അറിയച്ചത്. കരാറിന്റെ അടിസ്ഥാനത്തിൽ അടുത്ത 10 വർഷം കൊണ്ട് നേപ്പാളിൽ നിന്ന് 10,000 മെഗാവാട്ട് വൈദ്യുതി ഇന്ത്യ വാങ്ങും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊർജ സഹകരണത്തിൽ മുന്നേറ്റമുണ്ടാക്കാൻ കരാറിന് സാധിക്കും.ഇന്ത്യയുമായുള്ള സഹകരണം നേപ്പാളിനും നേട്ടമാകും. നേപ്പാളിന്റെ ജല വൈദ്യുത പദ്ധതി മേഖലയിലേക്ക് കൂടുതൽ നിക്ഷേപമെത്താൻ കരാർ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പ്രകാശ് ഷരൺ പറഞ്ഞു. ഹരിത ഊർജത്തിലേക്കുള്ള നേപ്പാളിന്റെ മാറ്റത്തെ കുറിച്ചും മന്ത്രി പറഞ്ഞു. ഊർജ വിപണിയിൽ സുപ്രധാന സ്ഥാനം നേടാൻ കരാർ നേപ്പാളിനെ സഹായിക്കും. നേപ്പാളും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം ദൃഢമാക്കാനും കരാർ സഹയിക്കും. ഇരു രാജ്യങ്ങൾക്കും വരും വർഷങ്ങളിൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ കരാറിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ ഏറ്റവും…
സർക്കാർ ജീവനക്കാർക്കായി യുപിഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന റൂപേ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഇൻഡസ് ഇൻഡ് ബാങ്ക് (IndusInd Bank). നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഇൻഡസ് ഇൻഡ് ബാങ്ക് സമ്മാൻ റൂപേ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയിരിക്കുന്നത്. സർക്കാർ ജീവനക്കാർ ഒട്ടനവധി ആനുകൂല്യങ്ങളാണ് ഈ റൂപേ കാർഡ് മുന്നോട്ടുവെക്കുന്നത്. കാർഡിന്റെ പ്രത്യേകതകളറിയണ്ടേ? എന്തൊക്കെ ആനുകൂല്യങ്ങൾ – സർക്കാർ ജീവനക്കാർക്ക് വേണ്ടി മാത്രമായി രൂപകല്പന ചെയ്തതാണ് ഇൻഡസ് ഇൻഡ് ബാങ്കിന്റെ സമ്മാൻ റൂപേ ക്രഡിറ്റ് കാർഡ്. – യുപിഐയുടെ ഏറ്റവും ആധുനിക ഫീച്ചറുകൾ സംയോജിപ്പിച്ച ട്രഡീഷണൽ ക്രെഡിറ്റ് കാർഡാണ് സമ്മാൻ റൂപേ. – നിങ്ങൾ വിവിധ ഇടങ്ങളിൽ ചെലവഴിക്കുന്ന തുകയ്ക്ക് ക്യാഷ് ബാക്ക് നൽകുന്നുണ്ട് ഈ റൂപേ കാർഡ്. കാഷ് അഡ്‌വാൻസുകൾക്ക് ചാർജ് ഈടാക്കുന്നുമില്ല. – കോംപ്ലിമെന്ററിയായി സിനിമാ ടിക്കറ്റുകളും ലഭിക്കും. ഐആർസിടിസി ഇടപാടുകളിലും പെട്രോൾ പമ്പുകളിലും സർചാർജിൽ ഇളവും ലഭിക്കും. ഉപഭോക്കാക്കൾക്ക് നിരവധി പേയ്മെന്റ് ഓപ്ഷനുകളാണ് കാർഡ് മുന്നോട്ടുവെക്കുന്നത്. പണമിടപാട്…
ദേശീയ ഹൈവേയുടെ ഭാഗമായി ഇലക്ട്രിക് റോഡുകൾ പണിയാൻ കേന്ദ്ര സർക്കാർ. രാജ്യത്തെ ഏറ്റവും വലിയ ഹൈവേയായ ഗോൾഡൻ ക്വാഡ്രിലാറ്ററൽ റൂട്ടിലാണ് ഇലക്ട്രിക് റോഡ് പണിയാൻ പദ്ധതിയിടുന്നത്. ഇലക്ട്രിക് വാഹനങ്ങൾ റോഡിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ചാർജാകുമെന്നതാണ് പ്രത്യേകത. ഇന്ധന ഉപയോഗവും വാഹനങ്ങളുണ്ടാക്കുന്ന വായു മലിനീകരണവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 6,000 കിലോമീറ്റർ ഹൈവേയാണ് ഇലക്ട്രിക് റോഡാക്കാൻ പോകുന്നത്. അടുത്ത 7 വർഷം കൊണ്ട് യാഥാർഥ്യമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. രാജ്യം ഇ-ഗതാഗത സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് ഹൈവേ പണിയുന്നത്. പൊതുഗതാഗതത്തിന് ഇ-ബസുകളുടെ ഉപയോഗം വർധിപ്പിക്കാനും ലക്ഷ്യമുണ്ട്. ഹരിത ഊർജം ഉപയോഗിച്ചുള്ള ചാർജിംഗ് സംവിധാനമായിരിക്കും ഇ-ഹൈവേകളിൽ ഉപയോഗപ്പെടുത്തുക. 2030ൽ നടപ്പാക്കാനിരിക്കുന്ന പിഎം പബ്ലിക് ട്രാൻസ്പോർട്ട് സേവ പദ്ധതിയുടെ കീഴിലായിരിക്കും ഇ-റോഡ് നിർമിക്കുക.ലോകത്ത് ആദ്യമായി ഇലക്ട്രിക് റോഡുകൾ നിർമിച്ചത് സ്വീഡനാണ്. ഇലക്ട്രിക് ട്രെയിനുകളിലേത് പോലെ മുകളിൽ സ്ഥാപിച്ച വൈദ്യുത ലൈനിൽ ബന്ധിപ്പിച്ചാണ് ഈ റോഡുകളിൽ വാഹനങ്ങൾ ഓടിക്കുന്നത്. ഇലക്ട്രിക് ഹൈവേകളുടെ…
കൊല്ലം കാഷ്യു, കേരള കാഷ്യൂ തുടങ്ങിയ പ്രീമിയം ബ്രാന്റിൽ കേരളത്തിന്റെ തനതു കശുവണ്ടി ഉൽപന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലേക്ക് എത്തിക്കണമെന്നതടക്കം വിദഗ്ധ സമിതി ശുപാർശ നടപ്പാക്കാനൊരുങ്ങി കേരളാ സർക്കാർ. പ്രീമിയം ബ്രാന്റിൽ സംരംഭകർ വഴി കശുവണ്ടി ബ്രാൻഡിങ്ങും, വിപണനവും സാധ്യമാക്കണമെന്നതുൾപ്പെടെ ഒട്ടേറെ പ്രധാന നിർദ്ദേശങ്ങൾ ഉൾപ്പെടുന്നതാണ് കശുവണ്ടി വിദഗ്ധ സമിതി റിപ്പോർട്ട്. കേരളത്തിന്റെ തനതു പ്രീമിയം ബ്രാൻഡ് കശുവണ്ടി ഉൽപന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലേക്കെത്തിക്കണമെന്നാണ് വിദഗ്ധ സമിതി ശുപാർശ. കേരളത്തിന്റെ ഭൗമ പ്രത്യേകതകൾ എടുത്തു കാട്ടുന്ന പ്രീമിയം ബ്രാന്റിൽ സംരംഭകർ വഴി കശുവണ്ടി വിപണനം സാധ്യമാക്കണമെന്നതുൾപ്പെടെ ഒട്ടേറെ പ്രധാന നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് വിദഗ്ധ സമിതി സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും. കൊല്ലം കാഷ്യു, കേരള കാഷ്യൂ തുടങ്ങി ഭൗമ പ്രത്യേകതകൾ കൂടി ഉപയോഗപ്പെടുത്തി പ്രീമിയം ബ്രാന്റിൽ കശുവണ്ടി ഉൽപന്നങ്ങൾ പുറത്തിറക്കണമെന്നതാണ് വിദഗ്ധ സമിതിയുടെ ശുപാർശ. വിയറ്റ്നാം, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ കുറഞ്ഞ നിരക്കിൽ…
2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വൈബ്രന്റ് ഗുജറാത്ത് അന്താരാഷ്ട്ര ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്താമത് വൈബ്രന്റ് ഗുജറാത്ത് അന്താരാഷ്ട്ര ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഏതാനും വർഷങ്ങൾ കൊണ്ട് ലോകത്തെ ഏറ്റവും വലിയ മൂന്ന് സമ്പദ് ഘടനകളിലൊന്നായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാന്ധി നഗറിൽ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ തുടങ്ങി നിരവധി ലോക നേതാക്കളാണ് പങ്കെടുക്കുന്നത്. മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാന്റെ സാന്നിധ്യം ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ദൃഡമാക്കുന്നതിന് സഹായിക്കും. വരാനിരിക്കുന്ന 25 വർഷം ഇന്ത്യയെ സംബന്ധിച്ച് അമൃതകാലമാണ്. 25 വർഷം കഴിഞ്ഞാൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കാം. അതിനുള്ളിൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിക്ഷേപം ആകർഷിച്ച് സ്റ്റാർട്ടപ്പുകൾ രാജ്യത്ത് വളർന്നു വരുന്ന സ്റ്റാർട്ടപ്പ് സംസ്കാരത്തെ കുറിച്ചും പ്രധാനമന്ത്രി ഉച്ചകോടിയിൽ സംസാരിച്ചു. രാജ്യത്ത് ഒരു ലക്ഷത്തോളം സ്റ്റാർട്ടപ്പുകളുണ്ടെന്ന് പ്രധാനമന്ത്രി…
പുനരുപയോഗ ഊർജം, ആരോഗ്യം, ഫുഡ് പാർക്ക് തുടങ്ങിയ മേഖലകളുടെ വികസനത്തിന് യുഎഇയും ഇന്ത്യയും തമ്മിൽ കരാർ. ഗുജറാത്തിൽ വൻ നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന വൈബ്രന്റ് ഗുജറാത്ത് അന്താരാഷ്ട്ര ഉച്ചകോടിയുടെ ഭാഗമായാണ് ഇരു രാജ്യങ്ങളും വിവിധ കരാറുകളിൽ ഒപ്പിട്ടത്. യുഎഇ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ ഉച്ചകോടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളെയും ഒന്നിച്ചു നിർത്തുന്ന ഘടകങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് യുഎഇ പ്രസിഡന്റ് എക്സിൽ കുറിച്ചിരുന്നു. സാമ്പത്തിക വളർച്ചയും സുസ്ഥിര വികസനവും ലക്ഷ്യമിട്ടുള്ള ചർച്ചകളാണ് ഇരുവരും തമ്മിൽ നടത്തിയത്. ഊർജം മുതൽ ഭക്ഷണം വരെപുനരുപയോഗ ഊർജ മേഖലയിലെ സഹകരണത്തിന് യുഎഇയും ഇന്ത്യയും തമ്മിൽ ധാരണയായി. യുഎഇ പുനരുപയോഗ ഊർജ മന്ത്രാലയവുമായാണ് ഇന്ത്യ ധാരണയിലായത്. ആരോഗ്യ മേഖലയിൽ പുത്തൻ പദ്ധതികൾ കൊണ്ടുവരാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയവും യുഎഇ നിക്ഷേപക മന്ത്രാലയവും തമ്മിൽ ധാരണയായി. ഇതിന് പുറമേ ഫുഡ് പാർക്ക് വികസനത്തിനും…