Author: News Desk

യുഎഇയിലെ അബൂദാബിയിൽ (Abu Dhabi) ഡ്രൈവറില്ലാ ടാക്‌സി സര്‍വീസ് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു. അല്‍ റീം (Al Reem), അല്‍ മറിയ (Al Maryah) ഐലൻഡുകളിലേക്കാണ് അബൂദാബി മൊബിലിറ്റി (Abu Dhabi Mobility) സ്വയം നിയന്ത്രിത ടാക്‌സി വാഹനങ്ങളുടെ (Autonomous taxis) സർവീസ് വ്യാപിച്ചിരിക്കുന്നത്. സ്വയം നിയന്ത്രിത വാഹന രംഗത്തെ പ്രമുഖ കമ്പനിയായ വീറൈഡുമായി (WeRide) സഹകരിച്ചാണ് നീക്കം. ടാക്‌സി സേവന ദാതാക്കളായ ഊബര്‍ (Uber), പ്രാദേശിക ഓപറേറ്ററായ തവസുല്‍ ട്രാന്‍സ്‌പോര്‍ട്ട് (Tawasul Transport LLC) എന്നിവയും പുതിയ പദ്ധതിയിൽ ഭാഗമാണ്. 2024ൽ ഊബര്‍ പ്ലാറ്റ് ഫോമില്‍ ആരംഭിച്ച ഡ്രൈവറില്ലാ ടാക്സി സര്‍വീസ് നിലവില്‍ മൂന്നിരട്ടിയായി വര്‍ധിച്ചതായി അബൂദാബി മൊബിലിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല ഹമദ് അല്‍ ഗഫീലി പറഞ്ഞു. വൈകാതെ എമിറേറ്റിലെ മറ്റു കേന്ദ്രങ്ങളിലും സര്‍വീസ് നടപ്പാക്കുമെന്നും അബൂദാബിയുടെ സ്മാര്‍ട്ട് മൊബിലിറ്റി യാത്രയിലെ സുപ്രധാന നാഴികകല്ലാണ് ഈ വ്യാപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Abu Dhabi expands its…

Read More

ഡിജിറ്റൽ ബാങ്കിങ് രംഗത്ത് നാഴികക്കല്ല് തീർത്ത് ഫെഡറല്‍ ബാങ്ക് (Federal Bank). ഇ-കൊമേഴ്‌സ് പണമിടപാടുകള്‍ക്ക് ബയോമെട്രിക് ഒതന്റിക്കേഷന്‍ സംവിധാനവുമായാണ് (Bio-auth) ഫെഡറൽ ബാങ്ക് ശ്രദ്ധേയമാകുന്നത്. രാജ്യത്ത് ആദ്യമായാണ് ഇ-കൊമേഴ്സ് കാർഡ് ട്രാൻസാക്ഷനിൽ ഇത്തരമൊരു ചുവടുവെയ്പ്പെന്ന് കമ്പനി പറയുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പുതിയ പദ്ധതി ഉടനടി കൂടുതൽ ഇടപാടുകാരിലേക്ക് എത്തും. ബാങ്കിംഗ് സംവിധാനം കൂടുതല്‍ സുരക്ഷിതമാക്കുകയാണ് ബയോമെട്രിക് വെരിഫിക്കേഷന്റെ ലക്ഷ്യം. ആഗോള തലത്തിൽ ഒടിപിക്ക് പകരമായി ഉപയോഗിക്കുന്ന സംവിധാനം മാതൃകയാക്കിയാണ് ഫെഡറൽ ബാങ്കിന്റെ ചുവടുവെയ്പ്പ്. പദ്ധതിയിലൂടെ ഓണ്‍ലൈന്‍ ഇ-കൊമേഴ്‌സ് ഇടപാടുകള്‍ക്ക് ഒടിപി ഉണ്ടാകില്ല. അക്കൗണ്ട് ഉടമയുടെ വിരലടയാളം, മുഖത്തിന്റെ ചിത്രം എന്നിവയാണ് ഒടിപിക്ക് പകരം ഉപയോഗിക്കുക. ഒഇതിലൂടെ സമയം ലാഭിക്കാനും സുരക്ഷ കൂട്ടാനും ആകുമെന്ന് ഫെഡറൽ ബാങ്ക് പര്തിനിധി പറഞ്ഞു. പദ്ധതിക്കായി നേരത്തെ ഫെഡറൽ ബാങ്ക് ഫിൻടെക് സ്റ്റാർട്ടപ്പുകളായ M2P, MinkasuPay എന്നിവയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു. Federal Bank introduces India’s first Face ID and fingerprint-based biometric authentication for…

Read More

മൊബൈൽ ആപ്പ് അധിഷ്ഠിത പാസഞ്ചർ ട്രാൻസ്പോർട്ട് സേവനം അവതരിപ്പിക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. ടാക്സികൾ, ഓട്ടോറിക്ഷകൾ, ബൈക്ക് ടാക്സികൾ എന്നിവയ്ക്കായാണ് പുതിയ പ്ലാറ്റ്ഫോം വരുന്നത്. ഓല (Ola), ഊബർ (Uber), റാപ്പിഡോ (Rapido) തുടങ്ങിയ സ്വകാര്യ കമ്പനികളുടെ കുത്തകയ്ക്ക് ബദൽ സൃഷ്ടിക്കുകയാണ് പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നതെന്ന് മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക് (Pratap Sarnaik) പറഞ്ഞു. പദ്ധതി മഹാരാഷ്ട്രയിലെ ലക്ഷക്കണക്കിന് യുവാക്കളെ സ്വയംപര്യാപ്തരാക്കുമെന്നും സംസ്ഥാന പിന്തുണയുള്ള ആപ്പ് വഴി താങ്ങാനാവുന്നതും സുതാര്യവുമായ ബദൽ പാസഞ്ചർ ട്രാൻസ്പോർട്ട് വാഗ്ദാനം ചെയ്യുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. മഹാരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്പോർട്ട് ടെക്നോളജി (MITT), മിത്ര ഓർഗനൈസേഷൻ (MITRA Organisation), മറ്റ് സ്വകാര്യ സാങ്കേതിക പങ്കാളികൾ എന്നിവരുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി ആപ്പിന്റെ വികസനം പുരോഗമിക്കുകയാണ്. ഓഗസ്റ്റ് മാസം 5ന് പദ്ധതിയുടെ അന്തിമ ഡിസൈൻ മീറ്റിംഗ് നടക്കും. കൂടുതൽ വിവരങ്ങൾ അതോടെ ലഭ്യമാകും. ജയ് മഹാരാഷ്ട്ര, മഹാ-റൈഡ്, മഹാ-യാത്രി, മഹാ-ഗോ തുടങ്ങിയ പേരുകളാണ്…

Read More

ഇന്ത്യ-യുഎസ് ബഹിരാകാശ ഏജൻസികളുടെ ആദ്യത്തെ സംയുക്ത ഉപഗ്രഹമായ നാസ ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ (NISAR) ഉപഗ്രഹം വിക്ഷേപിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ISRO) അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസയും (NASA) സംയുക്തമായി നടത്തുന്ന ആദ്യ ഉപഗ്രഹവിക്ഷേപണമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ (Satish Dhawan Space Centre) നിന്ന് ഇന്ന് വൈകിട്ട് 5.40നായിരുന്നു വിക്ഷേപണം. കാലാവസ്ഥാവ്യതിയാനം, ഭൗമോപരിതലത്തിലുള്ള ചെറിയ മാറ്റങ്ങൾ തുടങ്ങിയവ സൂക്ഷ്മമായി നിരീക്ഷിക്കാനും വിവരങ്ങൾ കൈമാറാനും ശേഷിയുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമാണ് നിസാർ. ഐഎസ്ആർഓയുടെ ജിഎസ്എൽവി-എഫ്16 റോക്കറ്റിലാണ് (Geosynchronous Satellite Launch Vehicle, GSLV) നിസാർ ഉപഗ്രഹം വിക്ഷേപിച്ചത്. 2392 കിലോഗ്രാം ഭാരമുള്ള നിസാർ സവിശേഷ ശേഷിയുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമാണ്. ഇരട്ട ഫ്രീക്വൻസിയുള്ള സിന്തറ്റിക് അപ്പർച്ചർ റഡാറിലൂടെ (SAR) ഭൂമിയെ നിരീക്ഷിച്ച് ചിത്രങ്ങൾ പകർത്താൻ ഈ ഭൗമനിരീക്ഷണ ഉപഗ്രഹത്തിനാകും. നാസയുടെ ദീർഘ തരംഗദൈർഘ്യമുള്ള റഡാറും (L-band) ഐഎസ്ആർഒയുടെ ഹ്രസ്വതരംഗ ദൈർഘ്യമുള്ള റഡാറും (S-band) ഉപയോഗിച്ച് ഭൗമോപരിതലത്തിലെ ഉയർന്ന റെസല്യൂഷനിലുള്ള…

Read More

ഇന്ത്യയുടെ കാറ്റ്‌സ് (Combat Air Teaming System) വാരിയർ ഡ്രോൺ (Warrior Drone) പദ്ധതിയിൽ സഹകരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് ബ്രിട്ടീഷ് എയ്‌റോസ്‌പേസ് ഭീമനായ റോൾസ് റോയ്‌സ് (Rolls-Royce). പദ്ധതിയുമായി ബന്ധപ്പെട്ട് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി (HAL) പങ്കാളിത്തം സ്ഥാപിക്കാനാണ് റോൾസ് റോയ്സിന്റെ ശ്രമം. ഡ്രോണിന്റെ പവർ റിക്വൈയർമെന്റിൽ എച്ച്എൽ മാറ്റം വരുത്തുന്നതിനിടെയാണ് പങ്കാളിത്തശ്രമങ്ങളുടെ വാർത്ത പുറത്തുവരുന്നത്. അതേസമയം ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കാറ്റ്‌സ് വാരിയർ പദ്ധതി പൂർണതയിലേക്ക് അടുക്കുകയാണ്. പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്ന ആളില്ലാ യുദ്ധവിമാനത്തിന്റെ (Unmanned Combat Aerial Vehicle) ആദ്യ പരീക്ഷണപ്പറക്കൽ 2026ൽ നടക്കും. ഇതിനായുള്ള പ്രോട്ടോ ടൈപ്പ് വികസനം അന്തിമഘട്ടത്തിലാണ്‌. HALന്റെ എയർക്രാഫ്റ്റ് റിസേർച്ച് ആൻഡ് ഡിസൈൻ സെന്റർ (ARDC) വികസിപ്പിച്ചെടുത്ത CATS വാരിയർ “സ്റ്റെൽത്തി ലോയൽ വിംഗ്മാൻ” വിമാനം എന്നാണ് അറിയപ്പെടുന്നത്. British aerospace giant Rolls-Royce is keen to collaborate with HAL on the drone engine for India’s CATS…

Read More

1500 കോടി രൂപയുടെ വമ്പൻ വികസന പദ്ധതിയുമായി ടെക്സ്റ്റൈൽ നിർമാതാക്കളായ എബി കോട്സ്പിൻ ഇന്ത്യ ലിമിറ്റഡ് (AB Cotspin India Ltd). 2,00,000 സ്പിൻഡിലുകൾ കൂട്ടിച്ചേർത്ത് നിലവിലെ ടെക്സ്റ്റൈൽ നിർമാണ ശേഷി വർധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇന്റഗ്രേറ്റഡ് ഗ്രീൻ ടെക്സ്റ്റൈൽ നിർമാണ സംവിധാനത്തിലൂടെയാണ് കമ്പനിയുടെ വികസനം. 3 വർഷത്തിനുള്ളിലാണ് കമ്പനി വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കുക. നിലവിൽ 50,832 സ്പിൻഡിലുകൾ ഉള്ള കമ്പനി വിപുലൂകരണത്തോടെ 2,00,000 സ്പിൻഡിലുകൾ കൂട്ടിച്ചേർക്കും. മധ്യപ്രദേശ്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ഇപ്പോൾ കമ്പനി പ്രവർത്തിക്കുന്നത്. ഭാവിയിൽ ഇന്ത്യയിലുടനീളം വിപുലീകരണം സാധ്യമാക്കും. AB Cotspin India Ltd announces a ₹1500 crore investment to boost textile manufacturing by adding 200,000 spindles, focusing on integrated green production.

Read More

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. നാല് ജില്ലാ കലക്ടർമാർ അടക്കം 25 ഉദ്യോഗസ്ഥരെയാണ് ഇതിന്റെ ഭാഗമായി സ്ഥലംമാറ്റിയിരിക്കുന്നത്. എറണാകുളം ജില്ലാ കലക്ടറായി ജി. പ്രിയങ്കയും പാലക്കാട് ജില്ലാ കലക്ടറായി എം.എസ്. മാധവിക്കുട്ടിയും നിയമിതരായി. അതേസമയം കോട്ടയം, ഇടുക്കി ജില്ലാ കലക്ടർമാരായി ചേതൻ കുമാർ മീന, ഡോ. ദിനേശൻ ചെറുവത്ത് എന്നിവർ യഥാക്രമം നിയമിതരായി. ഡോ. കെ വാസുകി പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിതയായപ്പോൾ വാസുകിയുടെ ഒഴിവിൽ തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി എസ്. ഷാനവാസ് ചുമതലയേൽക്കും. പഞ്ചായത്ത് ഡയറക്ടർ സ്ഥാനവും എസ്. ഷാനവാസ് വഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറായി എൻ.എസ്.കെ. ഉമേഷിനെയും നിയമിച്ചിട്ടുണ്ട്. ഷീബാ ജോർജിനെ ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറിയായും ബി. അബ്ദുൽ നാസറിനെ ന്യൂനപക്ഷ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും നിയമിച്ചു A major IAS reshuffle in Kerala sees four district collectors, the Public Education Director, and 25 other officials transferred, bringing…

Read More

റൺവേയിലൂടെ എന്തോടും? സാധാരണ ഗതിയിൽ വിമാനമാണ് ഓടേണ്ടത്. എന്നാൽ അസാധാരണ ഗതിയാണ് ന്യൂസിലാൻഡിലെ ഒരു വിമാനത്താവളത്തിന്. ഫ്ലൈറ്റിനൊപ്പം ട്രെയിനും ഓടുന്ന റൺവേയുമായാണ് ഗിസ്ബോൺ വിമാനത്താവളം (Gisborne Airport) ശ്രദ്ധേയമാകുന്നത്. മെയിൻ റൺവേയുടെ നടുവിലൂടെ റെയിൽ ലൈൻ പോകുന്ന ലോകത്തിലെ ചുരുക്കം വിമാനത്താവളങ്ങളിൽ ഒന്നുകൂടിയാണ് ഗിസ്ബോണിലേത്. മാത്രമല്ല ഇത്തരം സർവീസുള്ള ലോകത്തിലെ ഏക കൊമേഴ്സ്യൽ വിമാനത്താവളം കൂടിയാണിത്. 160 ഹെക്ടറിലുള്ള വിമാനത്താവളം പാൾമർസ്റ്റൺ-നോർത്ത് ഗിസ്ബോൺ റെയിൽവേ ലൈനിന്റെ ഭാഗം കൂടിയാണ്. രാവിലെ 6.30 മുതൽ രാത്രി 8.30 വരെയാണ് ഇതിലൂടെയുള്ള ട്രെയിൻ-ഫ്ലൈറ്റ് സേവനങ്ങൾ. ചിലപ്പോൾ ട്രെയിനുകൾ കടന്നു പോകുന്ന സമയത്ത് വിമാനസമയം ക്രമീകരിക്കേണ്ടി വരാറുണ്ട്, മറിച്ചും സംഭവിക്കാറുണ്ട്. സമയക്രമീകരണം തുല്യമാക്കുന്നതിനു വേണ്ടി എയർപോർട്ട് തന്നെയാണ് ഇവിടെയുള്ള റെയിൽവേ സിഗ്നലും കൺട്രോൾ ചെയ്യുന്നത്. മുൻപ് ഓസ്ട്രേലിയയിലെ വിൻയാർഡ് വിമാനത്താവളത്തിൽ (Wynyard Airport) ഇത്തരത്തിലുള്ള റെയിൽ-ഫ്ലൈറ്റ് സേവനം ഒരുമിച്ചു കൊണ്ടുപോകുന്ന സംവിധാനം ഉണ്ടായിരുന്നു. എന്നാൽ 2005ൽ ഇത് നിർത്തലാക്കുകയായിരുന്നു. യാത്രക്കാർക്ക് ഇത് കൗതുകമാണെങ്കിലും എയർപോർട്ട്-റെയിൽവേ അധികൃതർക്ക്…

Read More

ഇറ്റാലിയൻ ട്രക്ക് നിർമാണ കമ്പനിയായ ഇവേക്കോ (Iveco) ഏറ്റെടുക്കാൻ ടാറ്റ മോട്ടോർസ് (Tata Motors). നിലവിലെ ഉടമകളായ അന്യാലി ഫാമിലിയിൽ (Agnelli family) നിന്നും 4.5 ബില്യൺ ഡോളറിനാണ് ടാറ്റ മോട്ടോർസ് ഇവേക്കോ ഏറ്റെടുക്കുക. ടാറ്റ മോട്ടോർസിന്റെ ഏറ്റവും വലിയ അക്വിസിഷനും ടാറ്റ ഗ്രൂപ്പിന്റെ (Tata Group) തന്നെ രണ്ടാമത്തെ വലിയ ഏറ്റെടുക്കലുമാണിത്. ഇറ്റലിയിലെ ടുറീൻ ആസ്ഥാനമായുള്ള ട്രക്ക് നിർമാണ കമ്പനിയാണ് ഇൻഡസ്ട്രിയൽസ് വെഹിക്കിൾസ് കോർപറേഷൻ എന്ന ഇവേക്കോ. ലൈറ്റ്, മീഡിയം, ഹെവി കൊമേഴ്സ്യൽ വാഹന നിർമാണ രംഗത്ത് അൻപതു വർഷത്തോളം പാരമ്പര്യമുള്ള കമ്പനിയാണ് ഇവേക്കോ. യൂറോപ്പ്, ചൈന, റഷ്യ, ഓസ്ട്രേലിയ, ലാറ്റിൻ അമേരിക തുടങ്ങിയ ഇടങ്ങളിൽ പ്രൊഡക്ഷൻ പ്ലാൻ്റുകളുള്ള ഇവേക്കോയ്ക്ക് 160 രാജ്യങ്ങളിലായി 5000ത്തിലധികം സെയിൽസ് ആൻഡ് സർവീസ് ഔട്ട്ലെറ്റുകളുണ്ട്. Tata Motors makes its largest acquisition, set to buy Italian truck maker Iveco from the Agnelli family for $4.5 billion, boosting…

Read More

സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് ദേശീയ തലത്തിലേക്ക് വളരാനുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗിലൂടെ (KCL) സാധ്യമാകുന്നതെന്ന് ശശി തരൂർ എംപി (Shashi Tharoor). കേരള ക്രിക്കറ്റ് ലീഗ് ടീമായ അദാനി ട്രിവാൻഡ്രം റോയൽസിന്റെ (Trivandrum Royals) മുഖ്യ രക്ഷാധികാരിയായി ചുമതലയേറ്റതിനു പിന്നാലെയാണ് ശശി തരൂരിന്റെ പ്രതികരണം. രണ്ടാം സീസണിന് മുന്നോടിയായി ശശി തരൂർ ട്രിവാൻഡ്രം റോയൽസ് രക്ഷാധികാരിയായതായി ടീം അധികൃതർ നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നു. സംവിധായകൻ പ്രിയദർശൻ (Priyadarshan) ജോസ് പട്ടാറ (Jose Pattara) എന്നിവർ നേതൃത്വം നൽകുന്ന പ്രോ-വിഷൻ സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ (Pro vision sports management private limited) കീഴിലുള്ള കൺസോർഷ്യത്തിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ട്രിവാൻഡ്രം റോയൽസ്. തിരുവനന്തപുരത്തെ പിന്നോക്ക മേഖലകളിൽനിന്നും നിന്നും തീരപ്രദേശങ്ങളിൽനിന്നും കഴിവുള്ള താരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള ട്രിവാൻഡ്രം റോയൽസിന്റെ ശ്രമങ്ങൾ പ്രശംസനീയമാണെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു. തനിക്ക് ഏറെ താൽപര്യമുള്ള ലക്ഷ്യം കൂടിയാണിത്. ആ ലക്ഷ്യത്തോട് ചേർന്നുനിൽക്കുന്നതുകൊണ്ടാണ് ടീമിന്റെ രക്ഷാധികാരി സ്ഥാനം…

Read More