Author: News Desk

ഗവൺമെന്റ് ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ (HAL) നിന്ന് 126 ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ (LUH) വാങ്ങാൻ ഇന്ത്യൻ സൈന്യം. ഇതുസംബന്ധിച്ച ചിലവ് ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സൈന്യത്തിന്റെ പക്കലുള്ള ചീറ്റ (Cheetah), ചേതക് (Chetak) ഹെലികോപ്റ്ററുകൾക്ക് പകരമായാണ് സുപ്രധാന ഏറ്റെടുക്കലോടെ 126 ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ എത്തുക. ഹിമാലയത്തിലെ അടക്കം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതിനായി പ്രത്യേകം വികസിപ്പിച്ച ഹെലികോപ്റ്ററുകളാണ് ഇവ. ഉയരത്തിലുള്ള പരിതസ്ഥിതികളിൽ ആർമി ഏവിയേഷൻ കോർപ്സിന്റെ കഴിവുകൾക്ക് വലിയ ഉത്തേജനം നൽകാൻ ഇതിലൂടെ സാധിക്കും. ഹെലികോപ്റ്ററിന് 6,500 മീറ്റർ (ഏകദേശം 21,300 അടി) സർവീസ് സീലിംഗ്, മണിക്കൂറിൽ 235 കിലോമീറ്റർ വേഗത, 350 കിലോമീറ്റർ ദൂരപരിധി എന്നീ സവിശേഷതകളാണ് ഉള്ളത്. The Indian Army is set to acquire 126 Light Utility Helicopters (LUH) from HAL, boosting high-altitude capabilities and replacing old Cheetah and Chetak fleets.

Read More

ലോകോത്തര സൗകര്യങ്ങളുള്ള ഇന്ത്യയിലെ ആദ്യ സ്വകാര്യ റെയിൽവേ സ്റ്റേഷനാണ് റാണി കമലപതി റെയിൽവേ സ്റ്റേഷൻ (Rani Kamlapati Railway Station). മധ്യപ്രദേശിലെ ഭോപ്പാലിലുള്ള റെയിൽവേ സ്റ്റേഷൻ മുമ്പ് ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെ ആദ്യ സ്വകാര്യ, ലോകോത്തര റെയിൽവേ സ്റ്റേഷനായ റാണി കമലപതിയിൽ വലിയ കവേർഡ് പാർക്കിംഗ് ഏരിയ, 24X7 പവർ ബാക്കപ്പ്, കുടിവെള്ളം, എയർ കണ്ടീഷൻ ചെയ്ത ലോബി, ഓഫീസുകൾ, കടകൾ, ഹൈ സ്പീഡ് എസ്കലേറ്റർ, ലിഫ്റ്റ്, ആങ്കർ സ്റ്റോറുകൾ, ഓട്ടോമൊബൈൽ ഷോറൂമുകൾ, കൺവെൻഷൻ സെന്റർ, ഹോട്ടൽ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങി എയർപോർട്ടിനു സമാനമായ സൗകര്യങ്ങളാണുള്ളത്. രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളുടെ സ്വകാര്യ മാനേജ്മെന്റിന് തുടക്കം കുറിച്ചുകൊണ്ട് 2007 ജൂൺ മാസത്തിലാണ് ഹബീബ്ഗഞ്ച് സ്റ്റേഷൻ സ്വകാര്യവൽക്കരിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിലാണ് സ്റ്റേഷൻ പുനർവികസന പ്രവർത്തനങ്ങൾ നടത്തിയത്. ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡെവലപ്മെന്റ് കോർപറേഷനും (IRSDC) സ്വകാര്യ നിർമാണ കമ്പനിയായ ബൻസാൽ ഗ്രൂപ്പും ചേർന്നാണ് സ്റ്റേഷൻ മെച്ചപ്പെടുത്തുന്നതിനായി…

Read More

മാസ് പ്രൊഡക്ഷന്റെ കാര്യത്തിൽ ചൈന പണ്ടേ പുലിയാണ്. എന്നാൽ മരങ്ങളുടെ കാര്യത്തിലും അതു കായ്ക്കുന്നതിലും മരണമാസ്സാണെന്നാണ് ചൈനയിൽ നിന്നുള്ള പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. ചൈനയിലെ യുനാൻ (Yunnan) പ്രവിശ്യയിലെ പ്ലാവിലാണ് 400ലധികം ചക്കകൾ കായ്ച്ച് അത്ഭുതം തീർക്കുന്നത്. ചൈനീസ് മാധ്യമങ്ങൾ പങ്കിട്ട വീഡിയോയിലാണ് മരത്തിന്റെ ശാഖകൾ നിറയെ ചക്കകൾ നിറഞ്ഞിരിക്കുന്ന കൗതുകക്കാഴ്ച. സാധാരണ ഒരു പ്ലാവിൽ പ്രതിവർഷം ശരാശരി 200ഓളം ചക്കകളാണ് ഉണ്ടാകാറുള്ളത്. അതുകൊണ്ടുതന്നെ 400ലധികം ചക്കകൾ ഉണ്ടായ ചൈനീസ് പ്ലാവ് വലിയ അത്ഭുതമായി മാറുകയാണ്. ചൈനയ്ക്കു പുറമേ ഇന്ത്യ, തായ്‌ലാൻഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ചക്ക വ്യാപകമായി കൃഷി ചെയ്യുന്നത്. പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുള്ള പ്ലാവുകൾ സാധാരണയായി കൂടുതൽ ഫലം തരുന്നു. ചക്ക ഉത്പാദനത്തിന് പേരുകേട്ട ചൈനയിലെ യുനാൻ പോലുള്ള പ്രദേശങ്ങളിൽ ചക്ക കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണുള്ള A jackfruit tree in China’s Yunnan province has gone viral for producing over 400 fruits,…

Read More

തമിഴ്നാട്ടിൽ വിവിധയിടങ്ങളിലായി 4900 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തൂത്തുക്കുടി വിമാനത്താവളത്തിലെ (Thoothukudi airport) പുതിയ ടെർമിനലും വിപുലീകരിച്ച റൺവേയും അടക്കമുള്ള പദ്ധതികളാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. 17340 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ ടെർമിനലാണ് തൂത്തുക്കുടി വിമാനത്താവളത്തിൽ നിർമിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ തൂത്തുക്കുടി വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം പ്രതിവർഷം 20 ലക്ഷമായി വർധിപ്പിക്കാനാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത്. ചെട്ടിനാട് ശൈലിയിലുള്ള വാസ്തുവിദ്യയിലാണ് പുതിയ ടെർമിനൽ. 1,350 മീറ്റർ നീളമുള്ള റൺവേ 3,115 മീറ്ററായി വികസിപ്പിച്ചു. A320s, A321s പോലുള്ള വൈഡ് ബോഡി വിമാനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി നൈറ്റ് ലാൻഡിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 21 ചെക്ക്-ഇൻ കൗണ്ടറുകൾ, 7 ബാഗേജ് സ്‌കാനറുകൾ, 3 എയ്റോബ്രിഡ്ജുകൾ, 644 സീറ്റുകൾ, ഫീഡിംഗ് റൂം, ഐസൊലേഷൻ ഏരിയകൾ, 5 വിമാന പാർക്കിംഗ് ബേകൾ, പൂർണ്ണമായും സജ്ജീകരിച്ച ഫയർ…

Read More

ഇലക്ട്രോണിക് പാസ്‌പോർട്ടുകൾ അവതരിപ്പിച്ച് കേന്ദ്ര ഗവൺമെന്റ്. ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റുകൾ ഓട്ടോമേറ്റഡ് ഐഡന്റിറ്റി വെരിഫിക്കേഷന് പ്രാപ്തമാക്കുക, വിമാനത്താവളങ്ങളിലെ കാലതാമസം കുറയ്ക്കുക, അതിലൂടെ ആഗോള യാത്രകൾ കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് ഇ-പാസ്പോർട്ട് അവതരിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നത്. വിശാലമായ ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളുടെ ഭാഗമായ പാസ്‌പോർട്ട് സേവാ 2.0 (PassportSeva 2.0) പദ്ധതിയിലാണ് ഇ-പാസ്‌പോർട്ട് രാജ്യത്തുടനീളം നടപ്പാക്കുന്നത്. വിദേശകാര്യ മന്ത്രാലയം 2024 ഏപ്രിൽ 1ന് പൈലറ്റ് പ്രോജക്റ്റായി ഇ-പാസ്‌പോർട്ട് അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലുടനീളമുള്ള ചുരുക്കം ചില നിയുക്ത പാസ്‌പോർട്ട് ഓഫീസുകൾക്ക് മാത്രമേ നവീകരിച്ച പാസ്‌പോർട്ടുകൾ നൽകാനുള്ള സൗകര്യമുണ്ടായിരുന്നുള്ളൂ. നിലവിൽ ചെന്നൈ, ഹൈദരാബാദ്, ഭുവനേശ്വർ, സൂറത്ത്, നാഗ്പൂർ, ഗോവ, ജമ്മു, ഷിംല, റായ്പൂർ, അമൃത്സർ, ജയ്പൂർ, റാഞ്ചി തുടങ്ങിയ നഗരങ്ങളിലെ തിരഞ്ഞെടുത്ത പാസ്‌പോർട്ട് കേന്ദ്രങ്ങളിൽക്കൂടി ഇ-പാസ്‌പോർട്ടുകൾ ലഭ്യമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വേഗത്തിലുള്ള പ്രോസസ്സിങ്ങിനും സുരക്ഷ വർധിപ്പിക്കുന്നതിനുമായി എംബഡഡ് ചിപ്പ് ഉള്ള പേപ്പർ, ഇലക്ട്രോണിക് പാസ്പോർട്ടാണ് ഇ-പാസ്പോർട്ട് അഥവാ ഇലക്ട്രോണിക് പാസ്പോർട്ട്. പാസ്പോർട്ട് ഉടമയുടെ വ്യക്തിഗത വിശദാംശങ്ങളും ബയോമെട്രിക് വിവരങ്ങളുമുള്ള റേഡിയോ…

Read More

ഫിഡെ വനിതാ ചെസ് ലോകകപ്പ് (FIDE Women’s Chess World Cup) കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ചരിത്രം സൃഷ്ടിച്ച് ദിവ്യ ദേശ്മുഖ് (Divya Deshmukh). ജോർജിയയിലെ (Georgia) ബതൂമിയിൽ (Batumi) നടന്ന വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ താരം തന്നെയായ കൊനേരു ഹംപിയെയാണ് 19കാരിയായ ദിവ്യ ഫൈനലിൽ തോൽപ്പിച്ചത്. ടൈ-ബ്രേക്കറിലൂടെയാണ് ദിവ്യയുടെ ചരിത്രവിജയം. വിജയിയെ കണ്ടെത്താനുള്ള രണ്ടാമത്തെ ഗെയിമും സമനിലയായതോടെ മത്സരം ടൈ-ബ്രേക്കറിലേക്ക് നീളുകയായിരുന്നു. ടൈ-ബ്രേക്കറിലെ ആദ്യ റാപ്പിഡ് മത്സരവും സമനിലയിൽ അവസാനിച്ചു. തുടർന്ന് രണ്ടാം മത്സരത്തിൽ ദിവ്യ, കൊനേരു ഹംപിയെ കീഴടക്കി കിരീടമണിയുകയായിരുന്നു. വിജയത്തോടെ ഗ്രാൻഡ് മാസ്റ്റർ (Grandmaster) പദവിയും ദിവ്യയെ തേടിയെത്തി. ക്യാൻഡിഡേറ്റ്സ് ടൂർണമെന്റിലേക്കും (Candidates tournament) ഇതോടെ ദിവ്യ യോഗ്യത നേടി. Divya Deshmukh becomes the first Indian woman to win the FIDE Women’s Chess World Cup, defeating Koneru Humpy in a tie-break in Batumi,…

Read More

സംഗീതവും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഒന്നിച്ചു ചേരുന്നു. വെറും സംഗീതമല്ല സാക്ഷാൽ എ.ആർ. റഹ്മാന്റേത് അടക്കമുള്ള മാന്ത്രിക സംഗീതമാണ് എഐയുമായി ചേരുന്നത്. ഓപ്പൺ എഐ (OpenAI) സിഇഒ സാം ആൾട്ട്മാനുമായി (Sam Altman) ചേർന്നാണ് റഹ്മാൻ വെർച്വൽ ഗ്ലോബൽ ബാൻഡായ സീക്രട്ട് മൗണ്ടൻ (Secret Mountain) എന്ന പ്രൊജക്റ്റിൽ പ്രവർത്തിക്കുന്നത്. ഓപ്പൺ എഐയുടെ സാങ്കേതികവിദ്യയും ക്രോസ്-കൾച്ചറൽ സംഗീതവും ഒരുമിച്ച് കൊണ്ടുവരുന്ന വെർച്വൽ ഗ്ലോബൽ ബാൻഡ് സംരംഭമാണിത്. റഹ്മാൻ അടുത്തിടെ സാമുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. സീക്രട്ട് മൗണ്ടനനെക്കുറിച്ചുള്ള ചർച്ചയുടെ വിവരങ്ങൾ എആറും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. എഐയിലൂടെ മെച്ചപ്പെടുത്തിയെടുക്കുന്ന സംഗീതമാണ് സീക്രട്ട് മൗണ്ടന്റെ സവിശേഷത. ഇന്ത്യ, അയർലൻഡ്, ചൈന, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിലെ സംഗീതജ്ഞരെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് റഹ്മാന്റെ മെറ്റാ ബാൻഡിന്റെ ഭാഗമായ സീക്രട്ട് മൗണ്ടൻ ചെയ്യുന്നത്. അതേസമയം പെർപ്ലെക്സിറ്റി (Perplexity) സിഇഒയും ഇന്ത്യൻ വംശജനുമായ അരവിന്ദ് ശ്രീനിവാസുമായും (Aravind Srinivas) റഹ്മാൻ കൂടിക്കാഴ്ച നടത്തി. ഇരുവരും…

Read More

രാജ്യത്ത് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ഇൻഡസ്ട്രിയൽ ലീഡേർസിൽ ഒരാളാണ് ടാറ്റ സൺസ് (Tata Sons) ചെയർമാൻ എൻ. ചന്ദ്രശേഖരൻ (N. Chandrasekaran). ടാറ്റ ഗ്രൂപ്പിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം 2025 സാമ്പത്തിക വർഷത്തിൽ എൻ. ചന്ദ്രശേഖരന്റെ മൊത്തം പ്രതിഫലം 155.81 കോടി രൂപയായിരുന്നു. 2024 സാമ്പത്തിക വർഷത്തിലെ 135.32 കോടി രൂപയിൽ നിന്ന് 15 ശതമാനം വർധനയാണ് അദ്ദേഹത്തിന്റെ പ്രതിഫലത്തിന്റെ കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. ശമ്പളവും മറ്റ് കോംപൻസേഷനുകളും ചേർത്ത് 15.12 കോടി രൂപയാണ് അദ്ദേഹത്തിനു ലഭിച്ചത്. ഇതിനു പുറമേ 2024-25 സാമ്പത്തിക വർഷത്തിലെ കമ്മീഷൻ ഓൺ പ്രോഫിറ്റ്സ് ആയി 140.69 കോടി രൂപ അദ്ദേഹം കൈപ്പറ്റി. ഇതുൾപ്പെടെയാണ് മൊത്തം വാർഷിക പ്രതിഫലം 155.81 കോടി രൂപയായത്. 2016 ഒക്ടോബറിൽ ടാറ്റ സൺസിന്റെ ബോർഡിൽ ചേർന്ന അദ്ദേഹം 2017ൽ ചെയർമാനായി നിയമിതനായി. ചെയർമാനാകുന്നതിന് മുമ്പ് രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) ചീഫ് എക്സിക്യൂട്ടീവ്…

Read More

ഇന്ത്യയിൽ ആദ്യ ഷോറൂം ആരംഭിച്ച് വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് (VinFast). ഗുജറാത്തിലെ സൂറത്തിലാണ് കമ്പനി ആദ്യ ഷോറൂം ആരംഭിച്ചിരിക്കുന്നത്. ആഗോള ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലയുടെ (Tesla) ഇന്ത്യൻ പ്രവേശനത്തിനു പിന്നാലെയാണ് ഇലക്ട്രിക് വാഹനരംഗത്തെ മറ്റൊരു പ്രമുഖ ബ്രാൻഡും ഇന്ത്യയിലേക്കെത്തിയിരിക്കുന്നത്. വിൻഫാസ്റ്റ് VF7 ഇലക്ട്രിക് എസ്‌യുവിയുമായാണ് കമ്പനി ഇന്ത്യയിലേക്കെത്തുന്നത്. തമിഴ്‍നാട്ടിലെ തൂത്തുക്കുടിയിലെ പുതിയ ഫാക്ടറിയിലാണ് വിൻഫാസ്റ്റ് VF7 അസംബിൾ ചെയ്യുന്നത്. ഇത് വാഹനത്തിന്റെ വിലയിലും വലിയ സ്വാധീനം ചെലുത്തും. വാഹനത്തിന്റെ എർത്ത്, വിൻഡ്, സ്കൈ എന്നീ മൂന്ന് വേരിയന്റുകളാണ് വിപണിയിലെത്തുന്നത്. മഹീന്ദ്ര XUV.e9, BYD Atto 3, ഹ്യുണ്ടായിയുടെയും ടാറ്റയുടെയും വരാനിരിക്കുന്ന EV എസ്‌യുവികൾ തുടങ്ങിയവയുമായാണ് വിൻഫാസ്റ്റ് വി7ന്റെ മത്സരം.

Read More

ശുഭാംശു ശുക്ലയുടെ (Shubhanshu Shukla) ബഹിരാകാശ യാത്ര രാജ്യത്തിനാകെ അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ‘മൻ കി ബാത്തിൽ‘ (Mann ki Baat) പറഞ്ഞു. ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യ ഏറെ മുന്നിലെത്തിയതായും കൊച്ചു കുട്ടികൾ വരെ ബഹിരാകാശ യാത്രകളെ കുറിച്ച് സംസാരിക്കുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘മൻ കി ബാത്തിന്റെ’ 124ആമത് എപ്പിസോഡിൽ മോഡി സ്പേസ് സ്റ്റാർട്ടപ്പുകളുടെ ഇന്ത്യയിലെ വളർച്ചയും ചർച്ച ചെയ്തു. ദേശീയ കൈത്തറി ദിനത്തിന്റെ പത്താം വാർഷികത്തെക്കുറിച്ച് സംസാരിക്കവേ ടെക്സ്റ്റൈൽ ഇൻഡസ്ട്രിയുടെ വളർച്ചയെക്കുറിച്ചും മോഡി പരാമർശം നടത്തി. ഈ മേഖലയിൽ മാത്രം 3000ത്തിലധികം സജീവ സ്റ്റാർട്ടപ്പുകളുണ്ട്. ടെക്സ്റ്റൈൽ മേഖലയുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് പിന്നിൽ ഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകൾ, നഗരങ്ങളിൽ നിന്നുള്ള ഡിസൈനർമാർ, പ്രായമായ നെയ്ത്തുകാർ, യുവ സംരംഭകർ എന്നിവർ പ്രേരകശക്തിയാകുന്നു- മോഡി പറഞ്ഞു. Narendra Modi, Mann Ki Baat, Shubhanshu Shukla, space journey, space mission, space startups, textile industry, startups, National Handloom Day,…

Read More