Author: News Desk

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മാലിദ്വീപ് സന്ദർശനത്തിന് സവിശേഷതകളേറെയാണ്. യുകെയിൽ നിന്നാണ് കഴിഞ്ഞ ദിവസം ഔദ്യോഗിക സന്ദർശനത്തിനായി മോഡി മാലിദ്വീപിലേക്ക് തിരിച്ചത്. 2023ൽ മാലിദ്വീപ് പ്രസിഡന്റ് ആയി ഡോ. മുഹമ്മദ് മുയിസു (Mohamed Muizzu) ചുമതലയേറ്റതിനുശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആദ്യ മാലിദ്വീപ് സന്ദർശനമാണിത്. മുയിസുവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോഡിയുടെ സന്ദർശനം. ജൂലൈ 26ന് നടക്കുന്ന മാലിദ്വീപിന്റെ 60ആം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളിൽ വിശിഷ്ടാതിഥിയായാണ് മോഡി എത്തുന്നത്. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതിന്റെ തെളിവു കൂടിയാണ് സന്ദർശനം. മുയിസു പ്രസിഡന്റായി ചുമതലയേറ്റത്തിനു ശേഷം മാലിദ്വീപ് സന്ദർശിക്കുന്ന ആദ്യ രാഷ്ട്രത്തലവൻ കൂടിയാണ് ഇന്ത്യൻ പ്രധാനമന്ത്രി. കഴിഞ്ഞ വർഷം മുയിസുവിന്റെ ഇന്ത്യാ സന്ദർശനവേളയിൽ ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് ഇരു രാജ്യങ്ങളും സമഗ്ര സാമ്പത്തിക, സമുദ്ര സുരക്ഷാ പങ്കാളിത്തത്തിനായുള്ള സംയുക്ത നയം (Comprehensive Economic and Maritime Security Partnership) അംഗീകരിച്ചിരുന്നു. നിലവിൽ സാമ്പത്തികരംഗത്ത് മാലിദ്വീപിന്റെ ഏറ്റവും പ്രധാന വ്യാപാര പങ്കാളിയാണ് ഇന്ത്യ.…

Read More

മിഡിൽ ഈസ്റ്റിലെ തന്നെ ആദ്യ ഫൈവ് സ്റ്റാർ ആഢംബര ട്രെയിനുമായി സൗദി അറേബ്യ. ഡ്രീം ഓഫ് ദി ഡെസേർട്ട് (Dream of the Desert) എന്ന ആഢംബര ട്രെയിൻ 2026 അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും. സൗദിയുടെ സാംസ്കാരിക പൈതൃകവും ആധുനികതയും സമന്വയിപ്പിച്ചാണ് ഡ്രീം ഓഫ് ദി ഡെസേർട്ട് എത്തുന്നത്. റിയാദ് (Riyadh) മുതൽ അൽ-ഖുറയ്യാത്ത് (Al Qurayyat) വരെയുള്ള 1300 കിലോമീറ്റർ റെയിൽപ്പാതയിലൂടെയാണ് ആഢംബര ട്രെയിൻ ഓടുക. പതിനാലു ക്യാര്യജുകളിലായി 34 ആഡംബര സ്യൂട്ടുകൾ ഉൾക്കൊള്ളുന്ന ട്രെയിൻ അതിഥികൾക്കും വിനോദ സഞ്ചാരികൾക്കും സവിശേഷ അനുഭവം നൽകും. ഗോൾഡ് ലേഡൺ സീലിങ്, ടൈൽ ഫ്രൻഡഡ് ബാറുകൾ, മജ്ലിസ് സ്റ്റൈൽ ലോഞ്ച് തുടങ്ങിയ നിരവധി ഇന്റീരിയർ സവിശേഷതകളാണ് ഡ്രീം ഓഫ് ദി ഡെസേർട്ടിനുള്ളത്. Saudi Arabia to launch “Dream of the Desert,” the Middle East’s first five-star luxury train, by late 2026, offering a unique cultural…

Read More

ഇന്ത്യയിൽ രണ്ട് പുതിയ ഇലക്ട്രിക് ത്രീവലറുകൾ പുറത്തിറക്കി Piaggio. ഇറ്റാലിയൻ കമ്പനി പിയാജിയോ ഗ്രൂപ്പിന്റെ (Piaggio Group) ഇന്ത്യൻ അനുബന്ധ സ്ഥാപനമായ പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡാണ് (Piaggio Vehicles Pvt. Ltd.) രണ്ട് പുതിയ ഇ-ത്രീവീലറുകൾ ഇന്ത്യൻ വിപണിയിലെത്തിച്ചിരിക്കുന്നത്. കമ്പനിയുടെ ആപ്പെ ഇലക്ട്രിക് റേഞ്ചിനു (Apé Electrik range) കീഴിലാണ് രണ്ട് വാഹനങ്ങൾ ഇറക്കിയത്. ആപ്പെ ഇ സിറ്റി അൾട്ര (Apé E-City Ultra), ആപ്പെ ഇ സിറ്റി എഫ്എക്സ് മാക്സ് (Apé E-City FX Maxx) എന്നിവയാണ് മോഡലുകൾ. 236 കിലോമീറ്റർ റേഞ്ചുമായാണ് ആപ്പെ ഇ സിറ്റി അൾട്ര എത്തുന്നത്. 10.2 kWh ലിഥിയം അയേർൺ ഫോസ്ഫേറ്റ് (LFP) ബാറ്ററിയാണ് വാഹനത്തിനുള്ളത്. 55 kmph വരെയാണ് ടോപ് സ്പീഡ്. അതേസമയം, 174 km റേഞ്ചും 8.0 kWh ബാറ്ററിയുമാണ് ഇ സിറ്റി എഫ്എക്സ് മാക്സിനുള്ളത്. അൾട്രയ്ക്ക് ₹388000 ആണ് വില. റേഞ്ച് കുറഞ്ഞ മാക്സിന് 330000 രൂപയാണ്. Piaggio…

Read More

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയതിലൂടെയും ഇംഗ്ലണ്ടിനെതിരെയുള്ള മിന്നും പ്രകടനത്തിലൂടെയും വാർത്തകളിൽ ഇടം നേടുകയാണ് യുവ താരം ശുഭ്മാൻ ഗിൽ (Shubman Gill). ഇതോടെ അദ്ദേഹത്തിന്റെ ആസ്തി സംബന്ധിച്ചുള്ള കാര്യങ്ങളും വാർത്തകളിൽ ഇടം പിടിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം താരത്തിന്റെ ആസ്തി 34 കോടി രൂപയായി വർധിച്ചിരിക്കുകയാണ്. 4 കോടി രൂപ മുതൽ ഏഴ് കോടി രൂപ വരെയാണ് ഗില്ലിന്റെ വാർഷിക വരുമാനം. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ കൂടിയായ ഗിൽ അതിൽ നിന്നു മാത്രം സീസണിൽ 16.5 കോടി രൂപ സമ്പാദിക്കുന്നു. ക്രിക്കറ്റ് വരുമാനത്തിനു പുറമേ ബ്രാൻഡിങ്ങിലൂടെയും പരസ്യചിത്രങ്ങളിലെ അഭിനയത്തിലൂടെയും താരം വൻ തുക സമ്പാദിക്കുന്നു. സമ്പാദ്യത്തിനൊത്ത ജീവിതശൈലി തന്നെയാണ് ഗില്ലിന്റേത്. ലക്ഷ്വറി മിഡ് സൈസ് എസ് യുവി റേഞ്ച് റോവർ വെലാർ, മെഴ്സിഡേഴ്സ് ബെൻസ് ഇ 350 തുടങ്ങിയ അത്യാഢംബര വാഹനങ്ങളാണ് താരത്തിന്റെ ഗാരേജിലുള്ളത്.

Read More

വമ്പൻ നിക്ഷേപം സ്വന്തമാക്കി കേരളത്തിൽ നിന്നുള്ള സെമികണ്ടക്ടർ നിർമാണ സ്റ്റാർട്ടപ്പ് നേത്രസെമി (Netrasemi). സോഹോ (Zoho Corporations Ltd) യൂണിക്കോൺ ഇന്ത്യ (Unicorn India Ventures) എന്നിവ ചേർന്നു നടത്തിയ സീരീസ് എ ഫണ്ടിങ്ങിലാണ് നേത്രസെമി 107 കോടി രൂപയുടെ ഫണ്ടിങ് നേടിയത്. 2020ൽ ജ്യോതിസ് ഇന്ദിരാഭായ് (Jyothis Indirabhai), ശ്രീജിത്ത് വർമ (Sreejith Varma), ദീപ ഗീത (Deepa Geetha) എന്നിവർ ചേർന്ന് സ്ഥാപിച്ച എഡ്ജ് എഐ സെമികണ്ടക്ടർ ടെക്നോളജി കമ്പനിയാണ് നേത്രസെമി. സിസ്റ്റം ഓൺ ചിപ്പ്സിൽ (SOC) പ്രാധാന്യം നൽകി സ്മാർട് ഐഒടി ഉത്പന്നങ്ങൾ നിർമിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ ഫണ്ടിങ്ങിലൂടെ റിസേർച്ച്, ഡെവലപ്മെന്റ് വിഭാഗങ്ങളിൽ കൂടുതൽ വളർച്ച കൈവരിക്കുമെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. നിർമാണ മികവ്, മാർക്കറ്റിങ് എന്നിവ വളർത്താനും പദ്ധതിയുണ്ട്. നാല് എസ്ഒസി വേരിയന്റുകൾ കൂടി കൊണ്ടുവന്ന് ആഭ്യന്തര-അന്താരാഷ്ട്ര മാർക്കറ്റ് ഷെയർ ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നു. Kerala-based semiconductor startup Netrasemi secures ₹107…

Read More

എമർജൻസി ക്വാട്ട (EQ) അനുസരിച്ചുള്ള ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ എമർജൻസി ക്വാട്ട (EQ) അനുസരിച്ചുള്ള ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ കർശനമാക്കി ഇന്ത്യൻ റെയിൽവേ (Indian Railway). യാത്രയ്ക്ക് ഒരു ദിവസം മുൻപെങ്കിലും എമർജൻസി ക്വാട്ട ടിക്കറ്റിനുള്ള അപേക്ഷകൾ സമർപ്പിക്കണമെന്ന പുതിയ മാർഗനിർദേശമാണ് റെയിൽവേ കൊണ്ടുവന്നിരിക്കുന്നത്. വിഐപികൾ, റെയിൽവേ ജീവനക്കാർ, അത്യാവശ്യ വൈദ്യസഹായം ആവശ്യമുള്ള യാത്രക്കാർ എന്നിവർക്കായാണ് ഇക്യു സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നത്. എന്നാൽ ഈ സൗകര്യം ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതികൾ ഉണ്ടായിരുന്നു. അവസാന നിമിഷത്തെ അപേക്ഷകളുടെ ഫലമായി ചാർട്ട് തയ്യാറാക്കുന്നത് വൈകുന്നതായും ഇത് വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ ഉറപ്പാക്കുന്നതിനെ ബാധിക്കുന്നതായുമായിരുന്നു പരാതി. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം. റിസർവേഷൻ ചാർട്ട് സമയക്രമീകരണം, തത്കാൽ ബുക്കിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് റെയിൽ അടുത്തകാലത്ത് കൊണ്ടുവന്ന മാറ്റങ്ങളുടെ തുടർച്ചയാണ് ഇക്യു ടിക്കറ്റ് ബുക്കിങ്ങിലെ പുതിയ മാർഗനിർദേശങ്ങൾ. സമയബന്ധിതമായി ചാർട്ട് തയ്യാറാക്കുന്നത് ഉറപ്പാക്കാനും പ്രവർത്തന കാലതാമസം ഒഴിവാക്കാനും ഈ നീക്കത്തിലൂടെ റെയിൽവേയ്ക്ക് സാധിക്കും. പുതിയ…

Read More

ടെസ്‌ല മോഡൽ വൈ (Tesla Model Y) കാറുകളുടെ ഇന്ത്യയിലെ ബുക്കിങ് ആരംഭിച്ചു. മുംബൈയിൽ ആദ്യ ഷോറൂം തുറന്നതിനുപിന്നാലെയാണ് രാജ്യവ്യാപകമായി ടെസ്‌ല വാഹന ബുക്കിങ്ങിന് തുടക്കമിട്ടിരിക്കുന്നത്. കമ്പനി സിഇഒ ഇലോൺ മസ്ക് (Elon Musk) സമൂഹമാധ്യമങ്ങൾ വഴി ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. ടെസ്‌ലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വാഹനം നേരിട്ട് ഓർഡർ ചെയ്യാം. രാജ്യവ്യാപകമായി ബുക്കിങ് ആരംഭിച്ചിട്ടുണ്ടെങ്കിലും മുംബൈ, പൂണെ, ഡൽഹി, ഗുരുഗ്രാം എന്നീ നാല് നഗരങ്ങളിലെ ഡെലിവെറിക്കാണ് ആദ്യഘട്ടത്തിൽ കമ്പനി പ്രാധാന്യം നൽകുക. പ്രീമിയം എസ് യുവിയായ മോഡൽ വൈയുമായാണ് ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനം. 61 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ ഓൺറോഡ് പ്രൈസ് ആരംഭിക്കുന്നത്. Tesla opens online orders for India, launching the Model Y SUV starting at ₹61 lakh. Priority deliveries in major metros after Mumbai showroom debut.

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ (Vizhinjam International Seaport Limited) പ്രധാന റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽ പാതയുടെ ടെൻഡർ പ്രഖ്യാപനം ഉടൻ. വിഴിഞ്ഞത്തിന് രാജ്യത്തെ ദക്ഷിണ സംസ്ഥാനങ്ങളിൽ നിന്ന് റെയിൽവേ വഴി ചരക്ക് വിനിമയം വേഗത്തിലാക്കാൻ ഇതിലൂടെ സാധിക്കും. ഓഗസ്റ്റ് മാസത്തിൽ ടെൻഡർ കൊണ്ടുവരാനാണ് നിലവിൽ ഗവൺമെന്റിന്റേയും തുറമുഖ അതോറിറ്റിയുടേയും തീരുമാനം. 10.7 കിലോമീറ്റർ ദൂരത്തിൽ ഭൂഗർഭ പാതയിലൂടെ കടന്നുപോകുന്ന റെയിൽ പദ്ധതിയുടെ നിർമാണം കൊങ്കൺ റെയിൽവേയാണ് (KRCL) ഏറ്റെടുക്കുന്നത്. കൊങ്കൺ റെയിൽവേ സമർപ്പിച്ച കരട് ടെൻഡർ അന്തിമമാക്കുന്നതിനായി വിഐഎസ്എൽ റിവ്യൂ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഓഗസ്റ്റിൽ ടെൻഡർ പ്രസിദ്ധീകരിക്കാനും നവംബറോടെ കരാറുകൾ നൽകാനുമാണ് നീക്കം. എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (EPC) മാതൃകയിലാണ് 1482.92 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുക. തിരഞ്ഞെടുത്ത കരാറുകാരൻ രൂപകൽപ്പനയ്ക്കും ഡെലിവറിക്കും ഉത്തരവാദിയായിരിക്കും. 2028 ഡിസംബറോടെ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പ്രധാനമായും വിഴിഞ്ഞം-ബലരാമപുരം റോഡിന് കീഴിലൂടെയുള്ള റെയിൽ പാതയിൽ തുരങ്കപാത മാത്രം 9.43 കിലോമീറ്ററുണ്ടാകും. തുരങ്കത്തിന്റെ ഏകദേശം 2.5-3…

Read More

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ (FTA) ഇരുരാരാജ്യങ്ങളുടെയും വ്യാപാരബന്ധത്തിലെ നാഴികക്കല്ലാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ (Keir Starmer). പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുകെ സന്ദർശനത്തോട് അനുബന്ധിച്ചുള്ള വ്യാപാര കരാർ തൊഴിലവസരങ്ങൾക്കും വളർച്ചയ്ക്കും വലിയ വിജയമായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. താരിഫ് ഇളവുകളിലൂടെ ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങിയ നിരവധി ഉത്പന്നങ്ങളുടെ കുറഞ്ഞ വിലയ്ക്ക് സ്വതന്ത്ര വ്യാപാര കരാർ കാരണമാകും. ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള 99 ശതമാനം ഉൽപന്നങ്ങളും സേവനങ്ങളും ഇതോടെ നികുതി രഹിതമാകും. കരാറോടെ ഇന്ത്യ യുകെയിൽ നിന്നുള്ള 90 ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവയും വെട്ടിക്കുറയ്ക്കും. എഫ്ടിഎയുടെ ഭാഗമായി ഇന്ത്യൻ സ്ഥാപനങ്ങൾ യുകെയിൽ പ്രവർത്തനങ്ങൾ വികസിപ്പിക്കുകയും ബ്രിട്ടീഷ് കമ്പനികൾ ഇന്ത്യയിൽ പുതിയ ബിസിനസ്സ് അവസരങ്ങൾ ഉറപ്പാക്കുകയും ചെയ്യും. ഇതിലൂടെ ഏകദേശം 6 ബില്യൺ പൗണ്ടിന്റെ പുതിയ നിക്ഷേപവും കയറ്റുമതി വികസനവുമാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധം, വിദ്യാഭ്യാസം, കാലാവസ്ഥ, സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിൽ കൂടുതൽ അടുത്ത സഹകരണം ഉറപ്പാക്കുന്ന പുതുക്കിയ പങ്കാളിത്തത്തിലും…

Read More

ഇന്ത്യയിൽ സാന്നിദ്ധ്യം ശക്തമാക്കാൻ ജർമൻ എയർക്രാഫ്റ്റ് മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) കമ്പനി ലുഫ്താൻസ ടെക്നിക് (Lufthansa Technik). ഇന്ത്യൻ വ്യോമയാന രംഗത്തെ വമ്പൻമാരായ ഇൻഡിഗോയുമായുള്ള (IndiGo) കരാറിലൂടെയാണ് ലുഫ്താൻസ ടെക്നിക് ഇന്ത്യയിൽ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നത്. എംആർഒ സേവനങ്ങൾക്ക് അടക്കം സമഗ്ര ലീസ് റിട്ടേൺ പിന്തുണ നൽകുന്നതിനായി ഇൻഡിഗോ ലുഫ്താൻസ ടെക്നിക്കിനെ നിയമിച്ചിരിക്കുകയാണ്. ഇൻഡിഗോ എയർലൈനിന്റെ എയർബസ് എ320 (Airbus A320) വിമാനങ്ങളുടെ അടിസ്ഥാന മെയിന്റനൻസ്, സിംഗിൾ കമ്പോണന്റ് മെയിന്റനൻസ് സേവനങ്ങൾ തുടങ്ങിയവയാണ് കരാറിൽ ഉൾപ്പെടുന്നത്. നേരത്തെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനു (Operation Sindoor) ശേഷം തുർക്കി പാകിസ്ഥാന് പിന്തുണ നൽകിയതുമായി ബന്ധപ്പെട്ട് തുർക്കി എയർക്രാഫ്റ്റ് മെയിന്റനൻസ് കമ്പനി ടർക്കിഷ് ടെക്‌നിക്കുമായുള്ള (Turkish Technic) ഇൻഡിഗോയുടെ ഇടപാടുകളിൽ വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് മെയിന്റനൻസിന് ഇൻഡിഗോ പുതിയ പങ്കാളികളെ നിയമിച്ചിരിക്കുന്നത്. പത്തിലധികം A320 സീരീസ് വിമാനങ്ങൾ ഉൾപ്പെടുന്ന റീഡെലിവറി പരിശോധനകൾക്കായി ടർക്കിഷ് ടെക്‌നിക്കും ഇൻഡിഗോയും ഫെബ്രുവരിയിൽ കരാർ ഒപ്പിട്ടിരുന്നു. എന്നാൽ സർക്കാർ 2025…

Read More