Author: News Desk
ബംഗ്ലാദേശിൽ അധികാരമേറ്റ ബിഎൻപി സർക്കാരിന്റെ ആദ്യ ഉന്നതതല രാഷ്ട്രീയ നയതന്ത്ര നീക്കത്തിന് തുടക്കമിട്ട് വിദേശകാര്യമന്ത്രി ഖലീലുർ റഹ്മാൻ ഡൽഹിയിലെത്തി. പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള സർക്കാർ ഫെബ്രുവരിയിൽ അധികാരമേറ്റ ശേഷം ഇന്ത്യയുമായി നടത്തുന്ന ആദ്യത്തെ പ്രധാന രാഷ്ട്രീയ ഇടപെടലാണിത്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. അജിത് ഡോവലുമായി കൂടിക്കാഴ്ചമുഹമ്മദ് യൂനസ് നയിച്ച ഇടക്കാല സർക്കാരിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ഖലീലുർ റഹ്മാൻ, ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തും. ഇരുവരും നേരത്തെ നവംബറിൽ ഡൽഹിയിൽ വെച്ച് ചർച്ചകൾ നടത്തിയിരുന്നു. നാളെ വിദേശകാര്യമന്ത്രിയുമായി ചർച്ചബുധനാഴ്ച വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ഖലീലുർ റഹ്മാൻ ഔദ്യോഗിക ചർച്ചകൾ നടത്തും. ഇതിന് പുറമെ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യവൃത്തങ്ങൾ വ്യക്തമാക്കി. ചർച്ചകളിൽ പ്രധാനം ‘ഭാവി ബന്ധം’ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി നിശ്ചയിക്കുന്ന ചർച്ചകളാകും ഡൽഹിയിൽ…
‘ഓക്സിജൻ എൻറിച്ചിംഗ്’ സീലിംഗ് ഫാനായ ‘എയ്റോ O2’ (Aero O2) വിപണിയിലിറക്കി സികെഎ ബിർള ഗ്രൂപ്പിന്റെ (CKA Birla Group) ഭാഗമായ ഓറിയന്റ് ഇലക്ട്രിക് (Orient Electric). രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ഫാനാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. പേറ്റന്റ് നേടിയ ബയോ-ഓക്സി പ്ലാസ്മ അയോൺ പ്ലസ് (Bio-Oxy Plasma ION+) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫാൻ, മുറിക്കുള്ളിലെ വായുസഞ്ചാരം വർദ്ധിപ്പിക്കുന്നതിനൊപ്പം വായുവിലെ ഓക്സിജന്റെ അളവ് ഉയർത്തുമെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. എസി മുറികളിലും അടച്ചിട്ട ഇടങ്ങളിലും വായുവിന്റെ ഗുണനിലവാരം കുറയുന്നത് തടയാനും ശ്വസന സൗകര്യം മെച്ചപ്പെടുത്താനും ഈ ആധുനിക ഫാൻ സഹായിക്കും. എട്ട് മണിക്കൂർ കൊണ്ട് മുറിക്കുള്ളിലെ ഓക്സിജൻ അളവ് 90 ശതമാനം വരെ വർദ്ധിപ്പിക്കാൻ എയറോ O2വിന് കഴിയുമെന്ന് എൻഎബിഎൽ അംഗീകൃത ലാബിലെ പരിശോധനകൾ വ്യക്തമാക്കുന്നു. വായുവിലെ വിഷവാതകങ്ങളായ നൈട്രജൻ ഡയോക്സൈഡ്, കാർബൺ ഡയോക്സൈഡ് എന്നിവ 75 ശതമാനം വരെ കുറയ്ക്കാനും വായുവിലൂടെ പകരുന്ന 99.99 ശതമാനം സൂക്ഷ്മാണുക്കളെ നശിപ്പിക്കാനും ഇതിന്…
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്തെ വിവിധ മേഖലകൾ നേരിടുന്ന സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാൻ 2.5 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിയുമായി കേന്ദ്ര സർക്കാർ. കോവിഡ് കാലത്ത് ചെറുകിട ഇടത്തരം സംരംഭങ്ങളെ (MSME) സഹായിക്കാൻ ആവിഷ്കരിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീമിന്റെ (ECGLS) വിപുലീകരിച്ച രൂപമായിരിക്കും ഇത്. വായ്പയെടുക്കുന്നവർ തിരിച്ചടവിൽ പരാജയപ്പെട്ടാൽ വായ്പാ തുകയുടെ 90 ശതമാനം വരെ നാഷണൽ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി (NCGTC) വഴി സർക്കാർ ഉറപ്പുനൽകുന്നതാണ് ഈ പദ്ധതി. വരും ദിവസങ്ങളിൽ കേന്ദ്ര മന്ത്രിസഭ ഇതിന് അംഗീകാരം നൽകുമെന്നാണ് സൂചന. പ്രധാനമായും ഏവിയേഷൻ, എംഎസ്എംഇ തുടങ്ങിയ മേഖലകളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇറാൻ-ഇസ്രായേൽ സംഘർഷം കാരണം വിമാന സർവീസുകൾക്കും ചരക്ക് നീക്കത്തിനും ഉണ്ടായ അധിക ചിലവുകൾ മറികടക്കാൻ ഇത് സഹായകമാകും. നാല് വർഷം കാലാവധിയുള്ള ഈ പദ്ധതി പ്രകാരം ഈടില്ലാതെ കുറഞ്ഞ പലിശ നിരക്കിൽ ബിസിനസ്സുകൾക്ക് വായ്പ ലഭ്യമാക്കും. പണലഭ്യത കുറഞ്ഞും പ്രവർത്തന…
ടാറ്റാ സൺസിന്റെ പുതിയ ബിസിനസ് സംരംഭങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്. 2026 സാമ്പത്തിക വർഷത്തിൽ ടാറ്റാ ഡിജിറ്റൽ, എയർ ഇന്ത്യ, ടാറ്റാ ഇലക്ട്രോണിക്സ് തുടങ്ങിയ പുതിയ സംരംഭങ്ങളുടെ ആകെ നഷ്ടം 29,000 കോടി രൂപയാകുമെന്നാണ് ആഭ്യന്തര കണക്കുകൾ സൂചിപ്പിക്കുന്നത്. നേരത്തെ കണക്കാക്കിയിരുന്ന 5,700 കോടി രൂപയേക്കാൾ അഞ്ചിരട്ടിയിലധികമാണ് ഇപ്പോഴത്തെ നഷ്ടം. ഈ സാഹചര്യത്തിൽ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ മൂന്നാം ഊഴത്തിലേക്കുള്ള പുനർനിയമനം ബോർഡ് നീട്ടിവെച്ചു. എയർ ഇന്ത്യയും ടാറ്റാ ഡിജിറ്റലും വലിയ ബാധ്യതടാറ്റാ ഗ്രൂപ്പിന്റെ നഷ്ടത്തിൽ സിംഹഭാഗവും എയർ ഇന്ത്യയിൽ നിന്നാണ്. ഈ സാമ്പത്തിക വർഷം മാത്രം എയർ ഇന്ത്യയുടെ നഷ്ടം 20,000 കോടി രൂപ കടക്കുമെന്നാണ് കരുതുന്നത്. ഇന്ധനവില വർദ്ധനവും പാകിസ്ഥാൻ വ്യോമപാത അടച്ചതുമുൾപ്പെടെയുള്ള പുറമെനിന്നുള്ള വെല്ലുവിളികൾ വിമാനക്കമ്പനിയെ പ്രതികൂലമായി ബാധിച്ചു. സൂപ്പർ ആപ്പായ ‘ടാറ്റാ ന്യൂ’ (Tata Neu) ഉൾപ്പെടുന്ന ടാറ്റാ ഡിജിറ്റൽ ആണ് മറ്റൊരു വലിയ ബാധ്യത. ബിഗ് ബാസ്കറ്റ്, ക്രോമ, ടാറ്റാ…
പാല്‍ സംഭരണത്തിലും വിപണനത്തിലും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണനത്തിലും നേട്ടമുണ്ടാക്കി മില്‍മ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 4624.21 കോടി രൂപ വിറ്റുവരവ് നേടി. 2024-25 ല്‍ ഇത് 4344.60 കോടി രൂപയായിരുന്നു. 6.44 %ന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലും മികച്ച വിറ്റുവരവ് നേടാന്‍ മില്‍മയ്ക്കായി. 1097.36 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആകെ വിറ്റുവരവ്. 2024-25 ല്‍ ഇത് 946.47 കോടിയായിരുന്നു. 15.94 %ന്‍റെ വര്‍ധനവാണുള്ളത്. പാല്‍ സംഭരണത്തില്‍ 12.89 %ന്‍റെയും പാല്‍ വിപണനത്തില്‍ 4.30 %ന്‍റെയും വര്‍ധനവുണ്ടാക്കാന്‍ മില്‍മയ്ക്കായി. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിനം 12,56,892 ലിറ്റര്‍ പാലാണ് മില്‍മ സംഭരിച്ചത്. 2024-25 ല്‍ ഇത് 11,13,413 ലിറ്റര്‍ ആയിരുന്നു. 1,43,479 ലിറ്ററിന്‍റെ വര്‍ധനവാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിദിനം 17,06,350 ലിറ്റര്‍ പാലാണ് മില്‍മ വിറ്റത്. 2024-25 ല്‍ 16,36,047 ലിറ്റര്‍ ആയിരുന്നു വിപണനം. 70,303 ലിറ്റര്‍ പാലാണ് അധികമായി വില്‍ക്കാനായത്.2025-26 സാമ്പത്തിക വര്‍ഷത്തില്‍ തിരുവനന്തപുരം…
രാജ്യത്തെ റെയിൽവേ പ്രവർത്തനങ്ങളിൽ ചരിത്രനേട്ടം സ്വന്തമാക്കി ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ സ്പെഷ്യൽ ട്രെയിൻ സർവീസിന് തലസ്ഥാന നഗരിയിൽനിന്ന് തുടക്കമായി. തിരുവനന്തപുരം സെൻട്രലിൽ നിന്നും ആസാമിലെ ന്യൂ ടിൻസുക്കിയയിലേക്കാണ് ട്രെയിൻ നമ്പർ 06015 ആദ്യ യാത്ര ആരംഭിച്ചത്. ഏകദേശം 4,028 കിലോമീറ്റർ ദൂരം പിന്നിടുന്ന ഈ ട്രെയിൻ അഞ്ചാം ദിവസം പുലർച്ചെ 4:30ഓടെ ലക്ഷ്യസ്ഥാനത്തെത്തും. 83 മണിക്കൂറിലധികം നീളുന്നതാണ് യാത്ര. തിരികെ ന്യൂ ടിൻസുക്കിയയിൽ നിന്നുള്ള സർവീസ് (ട്രെയിൻ നമ്പർ 06016) ഏപ്രിൽ 9ന് രാത്രി 8:00 മണിക്ക് ആരംഭിച്ച് അഞ്ചാം ദിവസം രാവിലെ 7:45ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. കേരളത്തെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ സർവീസ് കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, പാലക്കാട്, വിജയവാഡ, ഭുവനേശ്വർ, ഖാരഗ്‌പൂർ, ന്യൂ ജൽപായ്ഗുരി, ഗുവാഹത്തി തുടങ്ങിയ പ്രധാന റെയിൽവേ ഹബ്ബുകൾ വഴിയാണ് കടന്നുപോകുന്നത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അത്യാധുനിക സൗകര്യങ്ങളോടെയുള്ള 22 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ഇതിൽ 2…
റഷ്യയിൽ നിന്നുള്ള അഞ്ച് എസ്-400 (S-400) വ്യോമപ്രതിരോധ സംവിധാനങ്ങളും അത്യാധുനിക ഡ്രോണുകളും ഉൾപ്പെടെ 25 ബില്യൺ ഡോളറിന്റെ (ഏകദേശം 2.1 ലക്ഷം കോടി രൂപ) വൻ സൈനിക നവീകരണ പാക്കേജിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് നിർണ്ണായക തീരുമാനം. ചൈന, പാകിസ്ഥാൻ, മ്യാൻമർ അതിർത്തികളിൽ വ്യോമശക്തി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വമ്പൻ നിക്ഷേപം. റഷ്യയുമായുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി 2018ൽ ഓർഡർ ചെയ്ത അഞ്ച് എസ്-400 സംവിധാനങ്ങൾക്ക് പുറമെ അഞ്ചെണ്ണം കൂടി പുതുതായി വാങ്ങും. കഴിഞ്ഞ വർഷത്തെ ഇന്ത്യ-പാക് സംഘർഷത്തിനിടെ മിസൈലുകളെയും ഡ്രോണുകളെയും തുരത്തുന്നതിൽ എസ്-400 മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതിന് പുറമെ, ആധുനിക യുദ്ധതന്ത്രങ്ങളുടെ ഭാഗമായി പൈലറ്റില്ലാത്ത 60 സ്ട്രൈക്ക് ഡ്രോണുകളും (Strike Drones), കുറഞ്ഞ ഉയരത്തിൽ പറക്കുന്ന ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള ടുങ്കുസ്ക (Tunguska) മിസൈൽ സംവിധാനങ്ങളും സൈന്യത്തിന്റെ ഭാഗമാകും. അതിർത്തിയിലെ നിരീക്ഷണത്തിനും ആക്രമണങ്ങൾക്കും…
സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളെയും ബന്ധിപ്പിക്കുന്നതിൽ റെയിൽ ശൃംഖലകൾ നിർണ്ണായക പങ്കുവഹിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ റെയിൽ ശൃംഖലയുള്ള രാജ്യങ്ങളുടെ പട്ടികയിൽ 2,90,000 കിലോമീറ്ററിലധികം ട്രാക്കുകളുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. പ്രധാനമായും ചരക്കുനീക്കത്തിനാണ് ഇവിടെ റെയിൽവേ ഉപയോഗിക്കുന്നത്. തൊട്ടുപിന്നാലെ 1,53,000 കിലോമീറ്റർ പാതയുമായി ചൈന രണ്ടാം സ്ഥാനത്തുണ്ട്. അത്യാധുനിക ബുള്ളറ്റ് ട്രെയിനുകൾക്കും അതിവേഗ റെയിൽ സംവിധാനങ്ങൾക്കുമാണ് ചൈന മുൻഗണന നൽകുന്നത്. ലോകപ്രശസ്തമായ ട്രാൻസ്-സൈബീരിയൻ റെയിൽവേ ഉൾപ്പെടെ 85,000 കിലോമീറ്റർ റെയിൽ പാതയുള്ള റഷ്യയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. ഏകദേശം 68,000 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ ശൃംഖലയുമായി ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ പാസഞ്ചർ റെയിൽ സംവിധാനങ്ങളിൽ ഒന്നായ ഇന്ത്യൻ റെയിൽവേ പ്രതിദിനം ദശലക്ഷക്കണക്കിന് ആളുകളുടെ യാത്രാമാർഗ്ഗമാണ്. പട്ടികയിലെ മറ്റ് പ്രധാന രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്തുള്ള കാനഡ 43,000 കിലോമീറ്റർ പാതയുമായി ചരക്കുനീക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 39,200 കിലോമീറ്റർ റെയിൽ ശൃംഖലയുള്ള ജർമ്മനി കാര്യക്ഷമമായ പാസഞ്ചർ സർവീസുകൾക്കും അതിവേഗ ട്രെയിനുകൾക്കും പേരുകേട്ടതാണ്.…
വമ്പൻ വാച്ച് ശേഖരത്തിന്റെ പേരിൽ ലോകപ്രശസ്തനാണ് റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി. 200 കോടിയിലധികം രൂപ (25 മില്യൺ ഡോളർ) മൂല്യം വരുന്നതാണ് അദ്ദേഹത്തിന്റെ സ്വകാര്യ വാച്ച് ശേഖരം. ഇതിൽ ലോകത്തെ ഏറ്റവും സങ്കീർണ്ണമായ പാടെക് ഫിലിപ്പ് ഗ്രാൻഡ്മാസ്റ്റർ ചൈം 6300G-010 ആണ് ഏറ്റവും വിലപിടിപ്പുള്ളത്; ഏകദേശം 75 കോടി രൂപയാണ് ഇതിന്റെ വില. ആഘോഷവേളകളിൽ അനന്ത് ധരിച്ച പല വാച്ചുകളും അവയുടെ അപൂർവ്വത കൊണ്ട് ശ്രദ്ധിക്കപ്പെട്ടവയാണ്. റിച്ചാർഡ് മിൽ RM 56-01 ഗ്രീൻ സഫയർ (45-50 കോടി), പാടെക് ഫിലിപ്പ് സ്കൈ മൂൺ ടൂർബില്യൺ (44 കോടി) എന്നിവ ഇതിൽ ചിലതാണ്. പ്ലാറ്റിനത്തിൽ ഡയമണ്ട് പതിപ്പിച്ച പാടെക് ഫിലിപ്പ് ഗ്രാൻഡ് കോംപ്ലിക്കേഷൻസിന് 11 കോടിയും, മാണിക്യം പതിപ്പിച്ച പാടെക് ഫിലിപ്പ് നോട്ടിലസ് ‘റൂബി’ക്ക് 11 കോടിയും വില വരുന്നു. ചൊവ്വയിൽ നിന്നുള്ള ഭൂമിയുടെ കാഴ്ച ഡയലിൽ ഒരുക്കിയ റിച്ചാർഡ് മിൽ RM 52-05 ഫാരൽ വില്യംസിന് 25…
ദുബായ് രാജകുടുംബാംഗങ്ങൾ തുമ്മുന്നതും തിരിയുന്നതുമെല്ലാം വാർത്തയാകാറുണ്ട്. അപ്പോൾപ്പിന്നെ ഒരു രാജകുമാരി തന്റെ പേര് മാറ്റിയാലോ? അത് ആഗോളതലത്തിൽ തന്നെ വലിയ ചർച്ചയാകുമെന്ന് ഉറപ്പാണ്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകളായ ഷെയ്ഖ മെഹ്‌റയാണ് ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ ഐഡി എക്സ്ടിയാന (‘Xtianna’) എന്ന് മാറ്റിയിരിക്കുന്നത്. മെഹ്‌റയുടെ മാതാവ് ഗ്രീക്കുകാരിയായതിനാൽ അവർക്ക് ‘ക്രിസ്റ്റീന’ (Christina) എന്നൊരു പേരുണ്ട്. ഇതിന്റെ പരിഷ്കരിച്ച രൂപമാണ് പുതിയ പേരെങ്കിലും, ഇതിലെ ‘X’ മുൻഭർത്താവിനെ (Ex) സൂചിപ്പിക്കുന്നതാണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. 2024ൽ ഇൻസ്റ്റാഗ്രാമിലൂടെ തന്റെ വിവാഹബന്ധം വേർപെടുത്തിയ മെഹ്‌റ, അതിനുപിന്നാലെ ‘ഡിവോഴ്സ്’ (Divorce) എന്ന പേരിൽ ഒരു പെർഫ്യൂം ബ്രാൻഡും പുറത്തിറക്കിയിരുന്നു. തകർന്നുപോയ ബന്ധത്തെ ശാക്തീകരണത്തിന്റെ അടയാളമാക്കി മാറ്റിക്കൊണ്ട് തന്റെ സ്വത്വം പുനർനിർമ്മിക്കുകയാണ് രാജകുമാരി.
