Author: News Desk

പ്രശസ്തിയും പണവും വർധിക്കുന്നതോടെ പലരുടെയും ഭക്ഷണ ശീലങ്ങളിൽ മാറ്റം വരാം. എന്നാൽ ലോകസമ്പന്നരിൽ പ്രമുഖനും ഇന്ത്യയിലെ അതിസമ്പന്നനുമായ മുകേഷ് അംബാനിയെ (Mukesh Ambani) അതിനു കിട്ടില്ല. ഇപ്പോഴും പഴയ രുചികൾ ഒക്കെത്തന്നെയാണ് റിലയൻസ് ചെയർമാന് പ്രിയം. അത്തരത്തിൽ സാധാരണ ഭക്ഷണങ്ങളും അംബാനിമാർ കഴിച്ചതുകൊണ്ട് അസാധാരണങ്ങളായി. മുംബൈ മാട്ടുംഗയിലെ കഫേ സൈസൂരാണ് (Cafe Mysore) ഇതിൽ പ്രധാനം. 1936ൽ, മുംബൈയിലെ ആദ്യ ഉഡുപ്പി ഫെസ്റ്റോറന്റുകളിൽ ഒന്നായാണ് ഇത് ആരംഭിച്ചത്. കോളേജ് കാലം മുതൽ മുകേഷ് അംബാനി സ്ഥിരമായി ഇവിടെനിന്നും ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിന് കഫേ മൈസൂർ ഉടമ നരേഷ് മായക്കും കുടുംബവും പ്രത്യേക ക്ഷണിതാക്കളായി എത്തിയിരുന്നു. ഗുജറാത്തി വെജിറ്റേറിയൻ ഈറ്ററിയായ സ്വാതി സ്നാക്സാണ് (Swati Snacks) അംബാനിമാരുടെ മറ്റൊരു ഇഷ്ട ഫുഡ് സ്പോട്ട്. ഇവിടുത്തെ ചാട്ടും അട പോലെ വാഴയിലയിൽ വെച്ചുണ്ടാക്കുന്ന പങ്കിയുമെല്ലാം മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെ ഇഷ്ടഭക്ഷണമാണ്. ഇവയ്ക്കെല്ലാം ഏറിയാൽ 200-250 രൂപയാണ് വില. Discover the…

Read More

ഐപിഎൽ ടീം ലഖ്നൗ സൂപ്പർ ജയൻ്റ്സ് (Lucknow Super Giants) ഉടമ എന്ന നിലയിൽ ക്രിക്കറ്റ് പ്രേമികൾക്ക് സുപരിചിതനാണ് വ്യവസായി സഞ്ജീവ് ഗോയങ്ക (Sanjiv Goenka). പവർ, എനെർജി, റീട്ടെയിൽ ഐടി സർവീസസ്, എഫ്എംസിജി, മീഡിയ എന്നിങ്ങനെ വ്യാപിച്ചു കിടക്കുന്ന ആർപിഎസ്ജി ഗ്രൂപ്പ് (RPSG Group) സ്ഥാപകനും ചെയർമാനുമാണ് ഗോയങ്ക. ആർപിസിജി ഗ്രൂപ്പിന്റെ ടൂ യം (Too Yumm!) എന്ന സ്നാക്ക്സ് ബിസിനസ്സിന്റെ ബ്രാൻഡ് അംബാസഡറാണ് സൂപ്പർ താരം വിരാട് കോഹ്ലി. എൻഡോഴ്സ്മെന്റ് എന്നതിനപ്പുറം കമ്പനിയുടെ ബ്രാൻഡ് ഗ്രോത്ത്, മാർക്കറ്റിങ് എന്നിവയിലും സജീവ പങ്കാളിയാണ് കോഹ്ലി. 33000 കോടി രൂപയാണ് സഞ്ജീവ് ഗോയങ്കയുടെ ആസ്തി. 2023ലെ ഫോർബ്സ് സമ്പന്ന പട്ടികയിൽ അദ്ദേഹം ലോകത്തിലെ അതിസമ്പന്നരിൽ 1434ആം സ്ഥാനത്താണ്. ഫോർബ്സ് ഇന്ത്യ ലിസ്റ്റ് പ്രകാരം അദ്ദേഹം രാജ്യത്തെ ഏറ്റവും സമ്പന്നനായ 83ആമത്തെ വ്യക്തിയാണ്. Discover Sanjiv Goenka, the founder and chairman of RPSG Group and owner of the…

Read More

ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിലെ (IMF) സുപ്രധാന പദവിയിൽനിന്നും പടിയിറങ്ങാൻ സാമ്പത്തിക ശാസ്ത്രജ്ഞയും മലയാളിയുമായ ഗീത ഗോപിനാഥ്. ഐഎംഎഫിന്റെ ഏറ്റവും വലിയ രണ്ടാമത്തെ പദവിയായ ഡെപ്യൂട്ടി മാനേജർ പദവിയിൽ നിന്നാണ് ഗീത പടിയിങ്ങുന്നത്. ഹാർവാർഡ് യൂണിവേർസിറ്റിയിൽ (Harward University) ഇക്കണോമിക്സ് അധ്യാപികയായി ഗീത ഗോപിനാഥ് തിരികെ പ്രവേശിക്കും. 2019ൽ ഐഎംഎഫിന്റെ ആദ്യ വനിതാ ചീഫ് ഇക്കണോമിസ്റ്റ് ആയാണ് ഗീത ഗോപിനാഥ് നിയമിതയായത്. ഹാർവാർഡിൽ അധ്യാപകയായി സേവനമനുഷ്ഠിച്ച കാലത്തായിരുന്നു ഐഎംഎഫിലേക്കുള്ള നിയമനം. പിന്നീട് 2022ൽ അവർ ഐഎംഎഫ് ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി മാറുകയായിരുന്നു. ഇന്ത്യൻ വംശജയായ ഗീത യുഎസ് പൗരയാണ്. കണ്ണൂരിൽ വേരുകളുള്ള ഗീത മുൻപ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചിട്ടുണ്ട്. Economist Gita Gopinath, a Malayali, is stepping down as IMF’s First Deputy Managing Director to return to Harvard University as an economics professor.

Read More

ടെസ്‌ല ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ടിന്റെ (Tesla Optimus humanoid robot) വികസന വിശേഷവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് (Elon Musk). റോബോട്ട് പോപ്‌കോൺ എടുത്തുനൽകുന്ന വീഡിയോയാണ് മസ്ക് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. കൗതുകം നിറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ടെസ്‌ല ഡൈനറിൽ പോപ്‌കോൺ വിളമ്പുന്ന ഒപ്റ്റിമസ് റോബോട്ടിന്റെ വീഡിയോയാണ് മസ്‌ക് പങ്കുവെച്ചത്. പോപ്‌കോൺ നൽകുന്നത് ചെറിയ കാര്യമായി തോന്നാമെങ്കിലും മസ്‌കിന്റെ എന്തിനും ഏതിനും റോബോട്ടുകൾ എന്ന വലിയ ദർശനത്തിലേക്കുള്ള ചുവടുവയ്പ്പാണിത്. ദൈനംദിന ജോലികളിൽ ഹ്യൂമനോയിഡ് റോബോട്ടുകൾ തടസ്സമില്ലാതെ മനുഷ്യരെ സഹായിക്കുന്ന ഭാവിയാണ് ഒപ്റ്റിമസ്സിലൂടെ ടെസ്‌ലയും മസ്കും വാഗ്ദാനം ചെയ്യുന്നത്. വാഷിങ്, നായയെ നടത്തിക്കൽ എന്നിങ്ങനെയുള്ള ചെറിയ കാര്യങ്ങളിൽപ്പോലും ഒപ്റ്റിമസ് ദൈനംദിന കൂട്ടാളിയായി മാറുകയാണ്. റോബോട്ടിക്‌സിന്റെയും ഓട്ടോമേഷന്റെയും ഭാവിയെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്കും മസ്കിന്റെ വീഡിയോ തുടക്കമിട്ടു . ലോസ് ഏഞ്ചൽസ് ഹോളിവുഡിലെ 7001 W സാന്താ മോണിക്ക ബൊളെവാർഡിലെ ടെസ്‌ല ഡൈനർ ആൻഡ് സൂപ്പർചാർജർ സ്റ്റേഷന്റെ…

Read More

ഒരു മാസത്തിലേറെയായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Thiruvananthapuram international airport) കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 (F 35) മടങ്ങിയിരിക്കുകയാണ്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇന്ന് രാവിലെയോടെയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ജൂലൈ 6 മുതൽ തിരുവനന്തപുരത്ത് വിന്യസിച്ച യുകെ എഞ്ചിനീയറിംഗ് സംഘം അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി വിമാനം തിരികെ കൊണ്ടുപോയതായി ബ്രിട്ടീഷ് ഹൈക്കമ്മീഷൻ (British High Commission) വക്താവ് ഔദ്യോഗികമായി അറിയിച്ചു. അറ്റകുറ്റപ്പണികൾക്കും മറ്റ് പ്രവർത്തനങ്ങൾക്കും ഇന്ത്യൻ അധികൃതരുടെയും വിമാനത്താവളത്തിന്റെയും പിന്തുണയ്ക്കും സഹകരണത്തിനും യുകെ നന്ദി അറിയിച്ചു. 110 മില്യൺ ഡോളറിലധികം വിലമതിക്കുന്ന നൂതന യുദ്ധവിമാനം തിരുവനന്തപുരത്ത് എത്തിയതു മുതലുള്ള നാൾവഴികൾ നോക്കാം. ജൂൺ 14:ബ്രിട്ടീഷ് റോയൽ നേവി (British Royal Navy) എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിലെ (HMS Prince of Wales) കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായ സ്റ്റെൽത്ത് ജെറ്റ്, പതിവ് പറക്കലിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. കുറഞ്ഞ ഇന്ധനക്ഷമതയും പ്രതികൂല കാലാവസ്ഥയുമായിരുന്നു…

Read More

ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് നിർമിക്കാൻ ലാർസൻ ആൻഡ് ട്യൂബ്രോ (Larsen & Toubro). എൽ ആൻഡ് ടി അനുബന്ധ സ്ഥാപനമായ എൽ ആൻഡ് ടി എനർജി ഗ്രീൻടെക്കാണ് (LTEG) രാജ്യത്തെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് നിർമ്മിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഹരിയാനയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (IOCL) പാനിപ്പത്ത് റിഫൈനറിയിലാണ് പദ്ധതി വരുന്നത്. ബിൽഡ്-ഓൺ-ഓപ്പറേറ്റഡ് (BOO) അടിസ്ഥാനത്തിൽ വികസിപ്പിക്കുന്ന പ്ലാന്റിലൂടെ അടുത്ത 25 വർഷത്തേക്ക് ഐഒസിഎല്ലിന് പ്രതിവർഷം 10,000 ടൺ ഗ്രീൻ ഹൈഡ്രജൻ വിതരണം ചെയ്യും. ദീർഘകാല പങ്കാളിത്തത്തിലൂടെ ഐഒസിഎല്ലിന്റെ റിഫൈനിങ് പ്രവർത്തനങ്ങളെ ഡീകാർബണൈസ് ചെയ്യാനും ഇന്ത്യയുടെ നെറ്റ്-സീറോ ലക്ഷ്യങ്ങൾക്ക് (net-zero goals) വലിയ സംഭാവന നൽകാനും ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സഹായിക്കുമെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. L&T’s LTEG will build India’s largest green hydrogen plant at IOCL’s Panipat refinery, supplying 10,000 tons annually to support…

Read More

ഇംഗ്ലണ്ട് വെയിൽസ് പ്രീമിയർ ലീഗ് (ECB Premier League) ടീമിനെ സ്വന്തമാക്കി ആഗോള കായികരംഗത്തെ സാന്നിധ്യം വർദ്ധിപ്പിക്കാൻ മീഡിയ കമ്പനി സൺ ടിവി നെറ്റ്‌വർക്ക് (Sun TV Network). ലണ്ടനിൽ റജിസ്റ്റർ ചെയ്തിട്ടുള്ള നോർത്തേൺ സൂപ്പർചാർജേർസ് ലിമിറ്റഡ് (Northern Superchargers) എന്ന ക്ലബ്ബിനെ 100.5 മില്യൺ പൗണ്ട് (₹1,000 കോടിയിലധികം) തുകയ്ക്കാണ് സൺ ടിവി ഏറ്റെടുക്കുക. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ECB) പ്രൊമോട്ട് ചെയ്യുന്ന ലിമിറ്റഡ് ഓവർ ക്രിക്കറ്റ് ലീഗായ ദി ഹണ്ട്രഡിന്റെ (The Hundred) ഭാഗമാണ് ക്ലബ്. 100 ശതമാനം ഏറ്റെടുക്കലോടെ ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി നോർത്തേൺ സൂപ്പർചാർജേർസ് മാറും. സൺ ടിവി നെറ്റ്‌വർക്കിന് നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ (IPL) സൺറൈസേർസ് ഹൈദരാബാദ് (Sunrisers Hyderabad), ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക SA20 ലീഗിന് കീഴിലുള്ള സൺ റൈസേർസ് ഈസ്റ്റേൺ കേപ്പ് (Sunrisers Eastern Cape) എന്നിങ്ങനെ രണ്ട് ക്രിക്കറ്റ് ഫ്രാഞ്ചൈസികൾ സ്വന്തമായുണ്ട്. …

Read More

ഇന്ത്യയിലെ മൂന്നാമത്തെ വലിയ കമ്പനിയായി മാറി ഭാരതി എയർടെൽ (Bharti Airtel). മാർക്കറ്റ് ക്യാപിറ്റലൈസേഷൻ്റെ (Market Capitalization) അടിസ്ഥാനത്തിലാണ് ഭാരതി എയർടെൽ ടാറ്റാ കൺസൾട്ടൻസിയെ (TCS) മറികടന്ന് രാജ്യത്തെ മൂന്നാമത്തെ വലിയ കമ്പനിയായി മാറിയിരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം സ്ഥാപനം കൂടിയാണ് സുനിൽ മിത്തലിന്റെ (Sunil Mittal) ഉടമസ്ഥതയിലുള്ള ഭാരതി എയർടെൽ. രാജ്യത്തെ ഏറ്റവും മൂല്യവത്തായ സ്ഥാപനങ്ങളിൽ എയർടെൽ മൂന്നാം സ്ഥാനത്ത് എത്തുന്നത് ഇതാദ്യമാണ്. 11.44 ലക്ഷം കോടി രൂപയാണ് നിലവിൽ എയർടെല്ലിന്റെ വിപണി മൂല്യം. ടാറ്റയുടെ ഐടി വിഭാഗമായ ടിസിഎസ്സിനേക്കാൾ 2000 കോടി രൂപയോളം കൂടുതലാണിത്. ജൂലൈ 21ലെ കണക്കനുസരിച്ച് 19.33 ലക്ഷം കോടി രൂപയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷനുമായി മുകേഷ് അംബാനിയുടെ (Mukesh Ambani) റിലയൻസ് ഇൻഡസ്ട്രീസ് (Reliance Industries) രാജ്യത്തെ ഏറ്റവും മൂല്യവത്തായ സ്ഥാപനമായി തുടരുകയാണ്. 15.33 ലക്ഷം കോടി രൂപയുമായി എച്ച്ഡിഎഫ്‌സി ബാങ്ക് (HDFC Bank) തൊട്ടുപിന്നിലുണ്ട്. Bharti Airtel surpasses TCS in market capitalization,…

Read More

കഴിഞ്ഞ ദിവസം രാജ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നും ജഗ്ദീപ് ധൻകർ (Jagdeep Dhankhar) രാജിവെച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് രാജിയെന്നാണ് വിശദീകരണം. ഇതിനു പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചിരിക്കുകയാണ്. ഭരണഘടന പ്രകാരം ഉപരാഷ്ട്രപതി രാജ്യസഭയുടെ അധ്യക്ഷൻ കൂടിയാണ്. ജഗ്ദീപിന്റെ രാജിയോടെ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് (Harivansh Narayan Singh) ആക്ടിംഗ് ചെയർപേഴ്‌സണായി ചുമതലയേൽക്കും. അടുത്ത ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതുവരെ ഹരിവംശ് സിംഗ് താൽക്കാലിക ചുമതല നിർവഹിക്കും. ജഗ്ദീപിന്റെ രാജിക്കു പിന്നാലെ ‌തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സമയക്രമം നിശ്ചയിക്കും. ഭരണഘടന പ്രകാരം ഉപരാഷ്ട്രപതി രാജിവെച്ച് 60 ദിവസത്തിനുള്ളിൽ പുതിയ ഉപരാഷ്ട്രപതിക്കായുള്ള തിരഞ്ഞെടുപ്പ് നടത്തണം. ഈ കണക്കു വെച്ച് നോക്കുമ്പോൾ 2025 സെപ്റ്റംബർ 19ന് മുമ്പ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടത്തണം. പാർലമെന്റിന്റെ ഇരുസഭകളിലെയും എല്ലാ അംഗങ്ങളെയും ഉൾക്കൊള്ളുന്നതാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ഇലക്ട്രറേറ്റ്. സിംഗിൾ ട്രാൻസ്ഫറബിൾ വോട്ട് വഴി ആനുപാതിക…

Read More

സൈനിക വ്യോമയാനത്തിൽ ലോകത്തെ നമ്പർ വൺ സ്ഥാനത്ത് തുടർന്ന് അമേരിക്ക. വേൾഡ് പോപ്പുലേഷൻ റിവ്യൂ (World Population Review) സമാഹരിച്ച ഡാറ്റ പ്രകാരം പട്ടികയിൽ ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങൾ ചേർന്ന് ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ വിമാനങ്ങങ്ങളാണ് അമേരിക്കയുടെ പക്കലുള്ളത്. 14486 വിമാനങ്ങളാണ് യുഎസ്സിനുള്ളത്. 2600ലധികം ഫൈറ്റർ വിമാനങ്ങൾ അടക്കമാണിത്. 2,296 ആകെ വിമാനങ്ങളും 600ലധികം ഫൈറ്റർ വിമാനങ്ങളുമായി ഇന്ത്യ പട്ടികയിൽ നാലാമതാണ്. 498 ഹെലികോപ്റ്ററുകളും 282 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളും ഇന്ത്യയ്ക്കുണ്ട്. അതേസമയെ യുഎസ്സിന്റെ പക്കൽ 5,509 ഹെലികോപ്റ്ററുകളും 1,020 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളുമുണ്ട്. റഷ്യൻ എയ്‌റോസ്‌പേസ് ഫോഴ്‌സ് (VKS), പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്‌സ് (PLAAF) എന്നീ റഷ്യയിലെയും ചൈനയിലെയും വ്യോമസേനകൾ മൊത്തം സൈനിക വിമാനങ്ങളുടെ എണ്ണത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് (USAF), നേവി (USN), ആർമി (USA), മറൈൻ കോർപ്സ് (USMC) എന്നിവയുൾപ്പെടെയുള്ള യുഎസ് സായുധ സേനകൾ ജോയിന്റ് ബേസ് ആൻഡ്രൂസ് (ADW), നെല്ലിസ് എയർഫോഴ്സ്…

Read More