Author: News Desk
ഇന്ത്യ-പാക് സംഘർഷത്തിൽ പാകിസ്ഥാനെ പിന്തുണച്ച തുർക്കിക്കെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ ടർക്കിഷ് ഏവിയേഷൻ കമ്പനി സെലിബിയുടെ സുരക്ഷാ ക്ലിയറൻസ് വ്യോമയാന മന്ത്രാലയം പിൻവലിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ നടപടിക്ക് എതിരേ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സെലിബി ഇപ്പോൾ. ഇന്ത്യയിലെ ഒൻപത് പ്രമുഖ വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ്, കാർഗോ സർവീസ് നടത്തുന്ന കമ്പനിയായ സെലിബി എയർപോർട്ട് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സുരക്ഷാ ക്ലിയറൻസ് ദേശസുരക്ഷാകാരണങ്ങൾ പറഞ്ഞാണ് കേന്ദ്രം പിൻവലിച്ചത്. സുരക്ഷാ ക്ലിയറൻസ് റദ്ദാക്കിയിരിക്കുന്നത് കാരണമില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. രാജ്യസുരക്ഷാ ആശങ്കയാണ് കാരണമായി പറയുന്നതെങ്കിലും അതെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും മുന്നറിയിപ്പു പോലും നൽകാതെയാണ് നോട്ടീസ് നൽകിയതെന്നു ഹർജിയിൽ പറയുന്നു. 3791 പേരുടെ തൊഴിലിനെയും നിക്ഷേപക വിശ്വാസത്തെയും ബാധിക്കുന്ന നടരടിയാണ് കേന്ദ്രത്തിന്റേത് എന്നും ഹർജി ചൂണ്ടിക്കാട്ടുന്നു. മുംബൈ, കൊച്ചി, കണ്ണൂർ, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, ഗോവ, അഹമ്മദാബാദ്, ചെന്നൈ വിമാനത്താവളങ്ങളിൽ കമ്പനിക്ക് പ്രവർത്തനകേന്ദ്രങ്ങളുണ്ട്. India revokes security clearance for Celebi Airport…
കേരളത്തിലെ ഫുട്ബോൾ ആരാധകരെ നിരാശയിലാഴ്ത്തി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഈ വർഷം കേരളത്തിൽ സൗഹൃദ മത്സരം കളിക്കാൻ എത്തില്ല എന്ന് വാർത്ത വന്നിരുന്നു. സ്പോൺസർമാർ കരാർ തുക അടയ്ക്കാത്തതാണ് മെസ്സിയുടെയും സംഘത്തിന്റെയും കേരളത്തിലേക്കുള്ള വരവു മുടങ്ങാൻ കാരണം. ധാരണ പ്രകാരം പറഞ്ഞ തീയതി കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കോർപറേഷൻ പണം അടച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. ലയണൽ മെസ്സിയും സംഘവും കേരളത്തിലേക്ക് എത്തില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്. കേരള സന്ദർശനം ഒഴിവാക്കിയതിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതായും ഏഷ്യാനെറ്റ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. കരാർ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിയമനടപടി. ഒക്ടോബറിൽ മെസ്സി കേരളത്തിൽ എത്തുമെന്നാണ് കായിക മന്ത്രി വി. അബ്ദുറഹിമാൻ മുൻപ് പറഞ്ഞിരുന്നത്. എന്നാൽ മന്ത്രിയോ സർക്കാറോ കഴിഞ്ഞ കുച്ചു നാളുകളായി ഈ വിഷയത്തിൽ പ്രതികരിക്കാറില്ലായിരുന്നു. അർജന്റീന കേരളത്തിൽ കളിക്കാൻ…
ഇന്ത്യ പാക് സംഘർഷങ്ങൾക്കിടെ രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈൽ പ്രതിരോധ സംവിധാനം പാക് മിസൈലുകളെ നിഷ്പ്രഭമാക്കിയപ്പോൾ സ്വന്തം മകന്റെ നേട്ടങ്ങളിലെന്ന അതിൽ അഭിമാനിക്കുന്ന ഒരു വ്യക്തിയുണ്ട്-പ്രഹ്ലാദ രാമറാവു. ഇന്ത്യയുടെ മിസൈൽ മാൻ എ.പി.ജെ. അബ്ദുൽ കലാമിനൊപ്പം ആകാശ് മിസൈൽ വികസനത്തിൽ സുപ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ് പ്രഹ്ലാദ രാമറാവു. ആകാശ് മിസൈൽ രാജ്യത്തിന്റെ സൈനിക ചരിത്രത്തിൽ ഇടം നേടുന്നതിനു വളരെ മുമ്പുതന്നെ പ്രഹ്ലാദ രാമറാവു തന്റെ പാരമ്പര്യം കെട്ടിപ്പടുക്കാൻ ആരംഭിച്ചിരുന്നു. 1990കളുടെ തുടക്കത്തിൽ ആകാശ് പ്രോഗ്രാമിന് നേതൃത്വം നൽകുന്നമ്പോൾ വെറും 35 വയസ്സായിരുന്നു രാമറാവുവിന്റെ പ്രായം. ഏറ്റവും പ്രായം കുറഞ്ഞ പ്രോജക്ട് ഡയറക്ടറായി അദ്ദേഹം നിയമിതനായപ്പോൾ അന്ന് അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് എത്തിച്ചത് എ.പി.ജെയും. എ.പി.ജെ ഹൈദരാബാദ് പ്രതിരോധ ഗവേഷണ ലബോറട്ടറിയുടെ (DRL) തലവനായിരുന്ന കാലത്തായിരുന്നു ഇത്. ഗുരു-ശിഷ്യ ബന്ധത്തിനു തുല്യമായ ബന്ധമായിരുന്നു ഇരുവരും തമ്മിൽ. അതിലുമുപരി എ.പി.ജെ യഥാർത്ഥ നേതാവായിരുന്നു എന്ന് രാമറാവു പറയുന്നു. ഒരു നേതാവ് ടീം സ്പിരിറ്റ്…
വ്യവസായ രംഗത്ത് കയ്യൊപ്പ് പതിപ്പിച്ച നിരവധി ഇന്ത്യൻ വനിതകളുണ്ട്. അക്കൂട്ടത്തിൽ പ്രമുഖയാണ് സംരംഭകയും, ബിസിനസ് എക്സിക്യൂട്ടീവും, ഏഞ്ചൽ നിക്ഷേപകയുമായ നമിത ഥാപ്പർ. എംക്യൂർ ഫാർമസ്യൂട്ടിക്കൽസ് മേധാവിയായ നമിത വാണിജ്യ രംഗത്തെ പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന റിയാലിറ്റി ഷോ ‘ഷാർക്ക് ടാങ്ക്’ ഇന്ത്യയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്കും സുപരിചിതയാണ്. ആഢംബര ജീവിതത്തിന്റെ കാര്യത്തിലും നമിത ഥാപ്പർ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇന്ത്യ.കോം റിപ്പോർട്ട് പ്രകാരം അൻപതു കോടി രൂപയുടെ വീട്ടിലാണ് നമിത താമസിക്കുന്നത്. വീടിന്റെ കാര്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല നമിതയുടെ ആഢംബരം. കോടിക്കണക്കിന് രൂപ വില വരുന്ന ലക്ഷ്വറി കാറുകൾ, വിലകൂടിയ വസ്ത്രങ്ങൾ എന്നിങ്ങനെ സമ്പന്നതയുടെ കൊടുമുടിയിലാണ് നമിത ഥാപ്പറിന്റെ ജീവിതം. കുറച്ചു നാൾ മുൻപ് കാൻ ഫിലിം ഫെസ്റ്റിവലിൽ 20 ലക്ഷം രൂപ വിലമതിക്കുന്ന ഷൂ ധരിച്ച് നമിത പ്രത്യക്ഷപ്പെട്ടിരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ബിഎംഡബ്ല്യു എക്സ്7, മെഴ്‌സിഡേഴ്സ് ബെൻസ് ജിഎൽഇ, ഓഡി ക്യു7 തുടങ്ങിയ വിലകൂടിയ ആഡംബര കാറുകളുടെ ശേഖരം നമിതയ്ക്കുണ്ട്. 1977…
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ തുർക്കി പാക് അനുകൂല നിലപാട് സ്വീകരിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തിൽ തട്ടിയ ഉലച്ചിൽ വഷളാവുന്നതായി റിപ്പോർട്ട്. തുർക്കിയുമായുള്ള വ്യാപാര കരാറുകളും പദ്ധതികളും ഇന്ത്യ പുന:പരിശോധിക്കുന്നതായും ചില കരാറുകൾ റദ്ദാക്കാൻ വരെ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്. അടിസ്ഥാന സൗകര്യ, വ്യോമയാന കരാറുകൾ അടക്കമുള്ളവയാണ് ഇന്ത്യ പുനഃപരിശോധിക്കുന്നത്. പാക്കിസ്ഥാന് പിന്തുണ നൽകിയതിനെത്തുടർന്ന് കേന്ദ്രസർക്കാർ സുരക്ഷാ അനുമതി റദ്ദാക്കിയ തുർക്കിഷ് കമ്പനി സെലിബി (Celebi Airport Services) ഇന്ത്യയിൽ മുംബൈ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ സർവ്വീസ് നടത്തിയിരുന്നു. രാജ്യസുരക്ഷയുടെ പേരിൽ ഇന്നലെയാണ് അടിയന്തരമായി സെലിബിയുടെ സുരക്ഷാ ക്ലിയറൻസ് കേന്ദ്രം എടുത്തുകളഞ്ഞത്. കഴിഞ്ഞ 10 വർഷം കൊണ്ട് ഇന്ത്യയിലെ 9 വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡിലിംഗ് ഉൾുപ്പെടെയുള്ള സർവ്വീസുകളാണ് സെലിബി ചെയ്തിരുന്നത്. കൊച്ചിയിലും കണ്ണൂരും സെലിബി സർവ്വീസ് നൽകിയിരുന്നു. ഇത് കൂടാതെ ഡൽഹി, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നെ, ഗോവ എന്നിവിടങ്ങളിലും സെലിബി സർവ്വീസ് ഉണ്ടായിരുന്നു. പാസഞ്ചർ സർവ്വീസ്, ലോഡ‍് കൺട്രോൾ, ഫ്ലൈറ്റ് ഓപ്പറേഷൻസ്, റാംപ് സർവ്വീസ്, കാർഗോ, പോസ്റ്റൽ…
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് 2.98 ബില്യൺ ഡോളറിന് തുല്യമായ വായ്പ നേടിയതായി റിപ്പോർട്ട്. ഇന്ത്യൻ കമ്പനിക്ക് ഒരു വർഷത്തിനിടെ ലഭിക്കുന്ന ഏറ്റവും വലിയ കടമിടപാടാണ് ഇതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്താത്ത 55 വായ്പാദാതാക്കൾ ചേർന്നാണ് തുക സമാഹരിച്ച് നൽകിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡീലുകൾക്കായി ക്ഷാമം നേരിടുന്ന വിപണിയിൽ ഗുണനിലവാരമുള്ള ആസ്തികൾക്കായുള്ള വായ്പാദാതാക്കളുടെ താത്പര്യത്തെയാണ് സംഭവം എടുത്തുകാണിക്കുന്നതെന്നാണ് വിലയിരുത്തൽ. റിലയൻസ് ഇൻഡസ്ട്രീസിന്റെ വമ്പൻ വായ്പയിലൂടെ ഇന്ത്യൻ കമ്പനികൾക്കുള്ള വിദേശ കറൻസി വായ്പകൾ കുതിച്ചുയരും എന്നും വിപണി വിദഗ്ധർ നിരീക്ഷിക്കുന്നു. ഇന്ത്യയിലെ ഡെറ്റ് മാർക്കറ്റിൽ തിരക്കേറിയ സമയത്താണ് കരാർ വരുന്നത് എന്ന സവിശേഷതയുമുണ്ട്. റിലയൻസ് ഇൻഡസ്ട്രീസിന്റെ വായ്പ 2.5 ബില്യൺ ഡോളർ, 67.7 ബില്യൺ യെൻ (463 മില്യൺ ഡോളർ) എന്നിങ്ങനെയാണ്. മെയ് 9ന് ഇതുസംബന്ധിച്ച കരാർ ഒപ്പുവെച്ചു. നിലവിലുള്ള ഡെറ്റ് സംബന്ധിച്ചാകും വായ്പാ തുക റിലയൻസ് വിനിയോഗിക്കുക എന്നാണ് റിപ്പോർട്ട്. മുൻപ് റിലയൻസ് പല ഘട്ടങ്ങളിലായി 8…
ചൈന വിട്ട് ഇന്ത്യയിൽ ഉൽപാദനം കൂട്ടാനുള്ള ആപ്പിളിന്റെ ശ്രമങ്ങൾക്കു പിന്നാലെ സിഇഒ ടിം കുക്കിന് ഉപദേശവുമായി യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ ഫാക്ടറികൾ സ്ഥാപിക്കേണ്ടതില്ലെന്ന് ആപ്പിൾ സിഇഒ ടിം കുക്കിനോട് താൻ പറഞ്ഞതായി ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യയുടെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണെങ്കിൽ അവിടെ നിർമ്മാണം നടത്താമെന്നും ഖത്തറിൽ നടന്ന ബിസിനസ് പരിപാടിക്കിടെ ട്രംപ് വ്യക്തമാക്കി. ആപ്പിൾ അമേരിക്കയിലെ ഉത്പാദനം വർദ്ധിപ്പിക്കും. യുഎസിൻറെ മേലുള്ള എല്ലാ താരിഫുകളും ഒഴിവാക്കാൻ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആപ്പിൾ ഇന്ത്യയിൽ നിർമാണം നടത്തുന്നതായി കേൾക്കുന്നുവെന്നും ഇന്ത്യയിൽ നിർമ്മിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്ക് അവരുടെ കാര്യങ്ങൾ നോക്കാൻ അറിയാമെന്നും ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും കുക്കിനോട് താൻ പറഞ്ഞതായും ട്രംപ് വ്യക്തമാക്കി. വർഷങ്ങളായി ആപ്പിൾ ചൈനയിലെ പ്ലാന്റുകളിൽ നിർമാണം നടത്തുന്നത് യുഎസ് സഹിച്ചെന്നും ഇനി ഇന്ത്യയിലാണ് ഉൽപന്നങ്ങൾ നിർമിക്കുന്നതെങ്കിൽ അതിൽ താൽപ്പര്യമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രംപ് ഭരണകൂടത്തിന്റെ താരിഫ്…
യുഎസ്സും ഖത്തറുമായി 42 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാർ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഖത്തർ സന്ദർശന വേളയിലാണ് നൂതന അമേരിക്കൻ സൈനിക ഉപകരണങ്ങൾ സ്വന്തമാക്കാനുള്ള പ്രതിരോധ കരാർ പ്രഖ്യാപിച്ചിരിക്കുന്നത്. കരാറിന്റെ ഭാഗമായി യുഎസ് നിർമ്മിത ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് ( THAAD ) സംവിധാനം ഖത്തർ വാങ്ങും. ഇത് ഖത്തറിന്റെ മിസൈൽ വ്യോമ പ്രതിരോധ ശേഷികളിലെ സുപ്രധാന ചുവടുവെയ്പ്പാണ്. നൂതന റഡാർ സംവിധാനങ്ങൾ, ഇന്റർസെപ്റ്റർ മിസൈലുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സൗകര്യങ്ങൾ, ഖത്തരി പ്രതിരോധ ഉദ്യോഗസ്ഥർക്കുള്ള ദീർഘകാല പരിശീലന പരിപാടികൾ എന്നിവ ഉൾപ്പെടുന്നതാണ് കരാർ. ഖത്തറും അമേരിക്കയും തമ്മിലുള്ള വളരുന്ന പ്രതിരോധ ബന്ധത്തിന്റെ വ്യക്തമായ സൂചനയാണ് കരാർ. അമേരിക്കൻ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ വികസിപ്പിച്ചെടുത്ത താഡ്, ബാലിസ്റ്റിക് മിസൈലുകളെ അവയുടെ ടെർമിനൽ ഘട്ടത്തിൽ തടസ്സപ്പെടുത്താനും നശിപ്പിക്കാനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന മൊബൈൽ ഗ്രൗണ്ട് അധിഷ്ഠിത മിസൈൽ പ്രതിരോധ പ്ലാറ്റ്‌ഫോമാണ്. കൈനറ്റിക് എനർജി ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. പരമ്പരാഗത സ്‌ഫോടനാത്മക…
യുഎസ്സും യുഎഇയും തമ്മിൽ 200 ബില്യൺ ഡോളർ മൂല്യമുള്ള കരാറുകൾ പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുഎഇ സന്ദർശന വേളയിലാണ് തീരുമാനം. ബോയിംഗ്, ജിഇ എയ്‌റോസ്‌പേസ്, ഇത്തിഹാദ് എയർവേയ്‌സ് എന്നിവയ്ക്കിടയിൽ 14.5 ബില്യൺ ഡോളറിന്റെ കരാർ ഉൾപ്പെടെയാണിത്. സന്ദർശന വേളയിൽ യുഎസ്സും യുഎഇയും തമ്മിലുള്ള തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ജിഇ എഞ്ചിനുകൾ ഘടിപ്പിച്ച 28 യുഎസ് നിർമ്മിത ബോയിംഗ് 787, 777എക്സ് വിമാനങ്ങൾ വാങ്ങുന്നതിനായാണ് ഇത്തിഹാദ് എയർവേസ്-ബോയിംഗ്-ജിഇ കരാർ. യുഎഇയും അമേരിക്കയും തമ്മിലുള്ള ദീർഘകാല വാണിജ്യ വ്യോമയാന പങ്കാളിത്തത്തെ നിക്ഷേപം കൂടുതൽ ആഴത്തിലാക്കുന്നതായും അമേരിക്കൻ ഉൽപ്പാദനത്തിന് കരുത്ത് പകരുന്നതായും വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു. 2030 ആകുമ്പോഴേക്കും 170ലധികം വിമാനങ്ങളായി വികസിപ്പിക്കുകയാണ് എയർലൈൻ ലക്ഷ്യമിടുന്നതെന്ന് ഇത്തിഹാദ് സിഇഒ അന്റോണോൾഡോ നെവസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഈ വർഷം പുതുതായി വാങ്ങുന്ന വിമാനങ്ങളിൽ 10 എണ്ണം എയർബസ് എ321എൽആർ വിമാനങ്ങളായിരിക്കും. ഇവ തിങ്കളാഴ്ച ലോഞ്ച് ചെയ്ത് ഓഗസ്റ്റിൽ…
പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ആദ്യമായി അസിസ്റ്റന്റ് കമ്മീഷണർ പദവിയിലെത്തി ചരിത്രം സൃഷ്ടിച്ച് ഹിന്ദു വനിത. ബലൂചിസ്ഥാനിലെ ചാഗെ ജില്ലയിൽ നിന്നുള്ള 25കാരിയായ കാശിഷ് ചൗധരിയാണ് ബലൂചിസ്ഥാൻ പബ്ലിക് സർവീസ് കമ്മിഷൻ (BPSC) പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അസിസ്റ്റന്റ് കമ്മീഷണറായിരിക്കുന്നത്. കഴിഞ്ഞ ദിവസം പിതാവ് ഗർധാരി ലാലിനൊപ്പം ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്തിയെ കാശിഷ് ചൗധരി സന്ദർശിച്ചു. ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങൾ അവരുടെ കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും പ്രധാന പദവികൾ വഹിക്കുന്നത് രാജ്യത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി ബുഗ്തി പറഞ്ഞു. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ശാക്തീകരണത്തിനും പ്രവിശ്യയുടെ മൊത്തത്തിലുള്ള വികസനത്തിനുംവേണ്ടി പ്രവർത്തിക്കുമെന്ന് കാശിഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. മകളുടെ കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും ഫലം ലഭിച്ചിച്ചുവെന്നും മകൾ അസിസ്റ്റന്റ് കമ്മീഷണറായി നിയമിതയായതിൽ അഭിമാനിക്കുന്നതായും കാശിഷ് ചൗധരിയുടെ പിതാവ് ഗർധാരി ലാൽ മാധ്യമങ്ങളോട് പറഞ്ഞു. സാംസ്‌കാരിക, മത, സാമൂഹിക തടസ്സങ്ങളെ മറികടന്നാണ് പാകിസ്ഥാനിലെ ഹിന്ദു സ്ത്രീകൾ സുപ്രധാന പദവികളിലെത്തുന്നത്.2022 ജൂലായിൽ കറാച്ചിയിൽ പോലീസ് സൂപ്രണ്ടാകുന്ന ആദ്യ ഹിന്ദു വനിതയായി മനേഷ്…