Author: News Desk

ഇ-കൊമേഴ്‌സിലെ FDI: ബിസിനസ് സമൂഹവുമായി ചർ‌ച്ചക്കൊരുങ്ങി DPIIT വ്യവസായ,വ്യാപാര അസോസിയേഷനുകളുമായി FDI വിഷയം ചർച്ച ചെയ്യുമെന്ന് DPIIT നിലവിൽ 100% FDI ഇ-കൊമേഴ്സ് വിപണി പ്രവർത്തനങ്ങളിൽ അനുവദനീയമാണ് ചരക്കുകൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിൽ ഇത് നിരോധിച്ചിട്ടുമുണ്ട് CAIT ഉൾപ്പെടെയുളള വിവിധ സംഘടനകളുമായി മാർച്ച് 17,19 തീയതികളിൽ ചർച്ച നടത്തും ഇ-കൊമേഴ്‌സ് കമ്പനികളുടെ ചില നടപടികളെക്കുറിച്ച് സംഘടനകൾ പരാതി ഉന്നയിച്ചിരുന്നു ഉപഭോക്താക്കളുടെയും ചെറുകിട വ്യാപാരികളുടെയും പരാതി മന്ത്രാലയത്തിന് ലഭിച്ചു FEMA,FDI ഇവ വൻകിട കമ്പനികൾ ലംഘിച്ചുവെന്ന് CAIT ആരോപണം ഉയർത്തിയിരുന്നു നിയമ ലംഘനത്തിൽ നടപടിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും RBIക്കും കേന്ദ്രം നിർദ്ദേശം നൽകി ഇ-കൊമേഴ്‌സ് മാനദണ്ഡം കടുപ്പിച്ചു കൊണ്ടുളള കരട് നയം കഴിഞ്ഞ ദിവസം കേന്ദ്രം പുറത്തിറക്കിയിരുന്നു

Read More

പെട്രോൾ, ഡീസൽ വിലവർദ്ധന താൽക്കാലികമെന്ന് കേന്ദ്ര സർക്കാർ അന്താരാഷ്ട്ര ഇന്ധനവില ഉയർച്ച ഇന്ത്യയിലെ വിലവർദ്ധനവിന് കാരണം: ധർമേന്ദ്ര പ്രധാൻ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനാണ് കേന്ദ്രവും സംസ്ഥാനവും നികുതി ചുമത്തുന്നത് കോവിഡ് ഏൽപ്പിച്ച സാമ്പത്തികാഘാതം മറികടക്കാൻ ഇത് പ്രധാനമാണ് പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കണമെന്നതിൽ സമ്മർദ്ദം ഏറി വരികയാണ് നികുതി ചുമത്തലിൽ കേന്ദ്ര- സംസ്ഥാന ചർച്ച ആവശ്യമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്രം നേടുന്ന വരുമാനത്തിൽ 41% സംസ്ഥാനങ്ങളിലേക്കാണ് പോകുന്നതെന്ന് ധനമന്ത്രി ഉപഭോക്താക്കളുടെ പോക്കറ്റ് ചോർത്തുന്ന വിലയിൽ പരിഹാരത്തിന് ധനമന്ത്രാലയം മുന്നിട്ടിറങ്ങി നികുതികൾ എത്രത്തോളം വെട്ടിക്കുറയ്ക്കാമെന്നത് കേന്ദ്ര ധനമന്ത്രാലയം പരിഗണിച്ച് വരുന്നു സാധാരണക്കാർക്ക് താങ്ങാവുന്ന നിലയിൽ വിലയെത്തിക്കുകയാണ് കേന്ദ്രം പരിഗണിക്കുന്നത് കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ അമിത സമ്മർദ്ദമില്ലാതെ വില കുറക്കുന്നതാണ് ലക്ഷ്യം

Read More

സ്ത്രീകൾക്കിടയിൽ ക്രിപ്‌റ്റോകറൻസിയിൽലെ നിക്ഷേപം വർദ്ധിക്കുന്നുവെന്ന് സർവ്വെ.  പ്രതിവർഷം 30 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഉണ്ടാക്കുന്ന സ്ത്രീകളിൽ 6 ശതമാനം ക്രിപ്റ്റോകറൻസികളിൽ നിക്ഷേപം നടത്തുന്നതായി സർവ്വെ പറയുന്നു.  പ്രതിവർഷം 10 ലക്ഷം രൂപയിൽ താഴെ വരുമാനം നേടുന്ന സ്ത്രീകളിൽ 4 ശതമാനം മാത്രമാണ് ക്രിപ്റ്റോകറൻസികളെ ഒരു നിക്ഷേപ മാർഗമായി കണക്കാക്കുന്നത്. 18-25 വയസ്സിനിടയിലുള്ള ചെറുപ്പക്കാരായ സ്ത്രീകൾ വരുമാന പരിധി പരിഗണിക്കാതെ മ്യൂച്വൽ ഫണ്ടുകളാണ് ഇഷ്ടപ്പെടുന്നതെന്ന് സർവ്വെ കണ്ടെത്തി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം Groww നടത്തിയ സർവേയാണ് സ്ത്രീകളുടെ നിക്ഷേപ ശീലങ്ങളെപ്പറ്റി പറയുന്നത് 26 ശതമാനം സ്ത്രീകൾ പ്രതിവർഷം 5 -10 ലക്ഷം രൂപ സമ്പാദിക്കുന്നു. ഫിക്സഡ് ഡെപ്പോസിറ്റ്  പോലുള്ള പരമ്പരാഗത ഓപ്ഷനുകളേക്കാൾ സ്റ്റോക്കുകൾ സ്ത്രീകൾക്കിടയിൽ കൂടുതൽ പ്രചാരമുള്ളതാണെന്നും പഠനം കണ്ടെത്തി.  25% സ്ത്രീകൾ സ്വർണത്തിൽ നിക്ഷേപിക്കുന്നു അതായത് 10 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം നേടുന്ന 40 ശതമാനം സ്ത്രീകളാണ് സ്വർണത്തിൽ നിക്ഷേപം നടത്തിയതെന്നും സർവ്വെ.  പ്രതിവർഷം 30…

Read More

യൂസർ അപ്‌ലോഡ് ചെയ്ത വീഡിയോ ഉപയോഗിക്കുമെന്ന് Facebook AI Algorithm മെച്ചപ്പെടുത്താൻ യൂസറുടെ അപ്‌ലോഡഡ് വീഡിയോകൾ ഫേസ്ബുക്ക് ഉപയോഗിക്കും Learning from Videos എന്ന പ്രോജക്ടാണ് ഇതിനായി ഫേസ്ബുക്ക് നടപ്പാക്കുന്നത് ഫേസ്ബുക്ക് മോഡറേഷൻ ശ്രമങ്ങൾ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് കമ്പനി ഫേസ്ബുക്ക് വീഡിയോ റെക്കമൻഡേഷൻ‌ എഞ്ചിൻ കാര്യക്ഷമമാക്കുന്നതിനും കഴിയും AI- പരിശീലന ഡാറ്റയായി വിഡീയോ ഉപയോഗിക്കുന്നതിൽ അനുവാദം വേണ്ടെന്ന് ഫേസ്ബുക്ക് അപ്‌ലോഡുചെയ്‌ത ഉള്ളടക്കം റിസർച്ച്-ഡവലപ്മെന്റ് പ്രക്രിയക്ക് ഉപയോഗിക്കാമെന്നും Facebook കമ്പനിയുടെ ഡാറ്റാ നയം ഇത് സംബന്ധിച്ച് ഉപയോക്താക്കളെ വ്യക്തമായി അറിയിക്കുന്നുണ്ട് ഉപയോക്താക്കൾ കാണുന്ന വീഡിയോകളുടെ ‘themes’ അൽഗോരിതങ്ങൾ പഠിക്കും ആ തീമുകൾക്ക് സമാനമായ വീഡിയോകൾ ഗ്രൂപ്പ് ചെയ്ത് റെക്കമൻഡ് ചെയ്യും ടിക് ടോക്കിന്റെ തനിപ്പകർപ്പായ Reels, പ്ലാറ്റ്ഫോമിൽ ഫേസ്ബുക്ക് ഇത് പരീക്ഷിക്കും AI-അധിഷ്ഠിത ഉല്പന്നങ്ങളിലും സേവനങ്ങളിലും പുതിയ അനുഭവമാകുമെന്ന് ഫേസ്ബുക്ക് വിവിധ രാജ്യങ്ങളിലെ നൂറുകണക്കിന് ഭാഷകളിലുളള വീഡിയോകൾ പഠനവിധേയമാക്കും

Read More

രാജ്യത്ത് പുതിയ E-commerce നയം വരുന്നു, ഡ്രാഫ്റ്റ് ആയി വിപണിയിലെ അനാരോഗ്യകരമായ പ്രവണതകൾക്ക് തടയിടാനാണ് പുതിയ നയം വൻ കമ്പനികൾ FDI മാനദണ്ഡങ്ങൾ ലംഘിക്കുന്നത് തടയുന്നതും കരട് നയം ലക്ഷ്യമിടുന്നു ആമസോൺ, ഫ്ലിപ്കാർട്ട് പോലെ വൻകിട കമ്പനികളുടെ രീതികളിൽ വിമർശനം ഉയർന്നിരുന്നു ആമസോൺ ചില വിൽപനക്കാർക്ക് മുൻഗണന നൽകുന്നുവെന്ന് CAIT ആരോപിച്ചിരുന്നു കരട് നയത്തിൽ വിൽപനക്കാരെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തുല്യരായി പരിഗണിക്കണം വിലയിൽ സ്വാധീനം ചെലുത്താനാവില്ല, ഇടപാടുകളിൽ സുതാര്യത ഉറപ്പ് വരുത്തണം ഉത്സവകാല ഓഫറുകൾ സംബന്ധിച്ച് വ്യക്തമായ നയങ്ങളും കരട് നയം ശുപാർശ ചെയ്യുന്നു ഓൺലൈൻ പ്ലാറ്റ്ഫോം ഡാറ്റ ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടിയും കരട് നയം പറയുന്നു പുതിയ നയം ഇ-കൊമേഴ്സ് വിപണിയിൽ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുമെന്ന് ഒരു വിഭാഗം നയം നടപ്പാക്കാൻ വ്യവസായ ഗ്രൂപ്പുകളുടെയും കമ്പനികളുടെയും അഭിപ്രായം തേടുമെന്ന് സർക്കാർ ദശലക്ഷക്കണക്കിന് ചെറുകിട റീട്ടെയിലർമാർക്ക് നയം ഗുണം ചെയ്യുമെന്നും വിലയിരുത്തൽ ഇ-കൊമേഴ്സിൽ കുത്തക ആധിപത്യം തടയുന്നതിനാണ് DPIIT കരട് E-commerce നയം…

Read More

വിദേശനാണ്യ കരുതൽ ശേഖരത്തിൽ ലോകത്തിൽ ഇന്ത്യ നാലാമതെത്തി റഷ്യയെ മറികടന്നാണ് Forex Reservesൽ ഇന്ത്യയുടെ നേട്ടം ഏറ്റവുമധികം വിദേശനാണ്യ കരുതൽ ശേഖരമുളള നാലാമത്തെ വലിയ രാജ്യമായി ഇന്ത്യ ഡോളറിന്റെ വിനിമയ മൂല്യത്തിലെ ഇടിവാണ് കരുതൽ ശേഖരത്തിൽ പ്രതിഫലിച്ചത് സ്ഥാനം ഉയർന്നെങ്കിലും ഇന്ത്യൻ‌ വിദേശനാണ്യ കരുതൽ ശേഖരം 4.3 ബില്യൺ ഡോളർ ഇടിഞ്ഞു ഇന്ത്യയുടെ കരുതൽ ശേഖരം 580.3 ബില്യൺ ഡോളറും റഷ്യയുടെ 580.1 ബില്യൺ ഡോളറുമാണ് 18 മാസത്തെ ഇറക്കുമതി ചിലവിന് പര്യാപ്തമാണ് ഇന്ത്യയുടെ കരുതൽ ധനം ഓഹരിവിപണിയിലെ ധനവരവും ഫോറിൻ ഡയറക്ട് ഇൻ‌വെസ്റ്റ്മെന്റിലെ വർദ്ധനവും ഗുണം ചെയ്തു കരുതൽ ശേഖരം നൽകുന്ന കരുത്ത് RBIക്ക് ആശ്വാസമാണ് IMF കണക്കനുസരിച്ച് ചൈനയിലാണ് ഏറ്റവും കൂടുതൽ കരുതൽ ശേഖരം ഉള്ളത് ജപ്പാനും സ്വിറ്റ്സർലൻഡുമാണ് കരുതൽ ശേഖരത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ

Read More

Walmart-owned PhonePe has processed 975.53 Mn transactions worth Rs 1,89,517 cr in February This has made the app India’s most popular UPI app The data was gathered by the National Payments Corporation of India (NPCI) In January, PhonePe’s transaction volume was 968.72 Mn worth Rs 1,91,973 cr PhonePe’s improved performance could be the reason behind this feat As per the data, Google Pay and Paytm hold the second and third places respectively

Read More

The Rs 1,175 cr IPO of Kalyan Jewellers was subscribed 60% on the first day The IPO, backed by a leading equity firm Warburg Pincus, was issued on Tuesday Against the 95.7 million shares on offer, the issue received bids for 57.2 million shares The retail investors’ portion was subscribed 1.11 times The non-institutional investors subscribed 20% of the shares Qualified institutional buyers were yet to place their bids

Read More

രാജ്യത്തെ ഏറ്റവും മൂല്യമുളള രണ്ടാമത്തെ SaaS unicorn ആയി Icertis 2.8 ബില്യൺ ഡോളർ വാല്യുവേഷനിൽ Icertis 80 മില്യൺ ഡോളർ ഫണ്ടിംഗ് നേടി സീരീസ് F ഫണ്ടിംഗ് റൗണ്ടിൽ വാല്യുവേഷൻ Icertis ഏകദേശം മൂന്നിരട്ടിയായി B Capital Group നയിച്ച റൗണ്ടിൽ Greycroft, Meritech Capital Partners എന്നിവ പങ്കെടുത്തു Premji Invest, PSP Growth, e.ventures എന്നിവയും ഫണ്ടിംഗിൽ പങ്കാളികളായി ജപ്പാൻ, തെക്ക്-കിഴക്കൻ ഏഷ്യ, വടക്കൻ യൂറോപ്പ് എന്നിവിടേക്ക് Icertis പ്രവർത്തനം വ്യാപിപ്പിക്കും AI, പ്രോഡക്ട് ഡവലപ്മെന്റ്, ബ്ലോക്ക് ചെയിൻ ടെക്നോളജി ഇവയിലും ഫണ്ട് ഉപയോഗിക്കും വാഷിംഗ്ടണിലെ Bellevue ആസ്ഥാനമായാണ് Icertis പ്രവർത്തിക്കുന്നത് എന്റർപ്രൈസ് ബിസിനസുകൾക്ക് കോൺട്രാക്ട് മാനേജുമെന്റ് സോഫ്റ്റ് വെയർ ഇവർ നൽകുന്നു കമ്പനിയുടെ 1500 ജീവനക്കാരിൽ 900 ഓളം പേർ ഇന്ത്യയിലാണ് ഇന്ത്യയിലെ ജീവനക്കാരുടെ സംഖ്യ 30-40% വരെ വർദ്ധിപ്പിക്കുമെന്നും Icertis Freshworks ആണ് നിലവിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമുളള SaaS unicorn 2020 ലെ അവസാന ഫണ്ടിംഗ് റൗണ്ടിൽ 3.5 ബില്യൺ ഡോളർ മൂല്യം Freshworks നേടി

Read More

പാസ്‌വേഡ് കൈമാറ്റം തടയാൻ പുതിയ വെരിഫിക്കേഷൻ കോഡുമായി Netflix സബ്സ്ക്രിപ്ഷൻ പണം ലാഭിക്കുന്നതിനാണ് പലരും പാസ്‌വേഡ് പങ്കു വയ്ക്കുന്നത് പാസ്‌വേഡ് ഷെയറിംഗ് ഒഴിവാക്കാൻ നെറ്റ്ഫ്ലിക്സ് മുന്നറിയിപ്പ് നൽകി തുടങ്ങി ടെക്സ്റ്റ്/ ഇ-മെയിൽ കോഡ് വഴി അക്കൗണ്ട് ആക്സസ് യൂസർക്ക് സ്ഥിരീകരിക്കാവുന്നതാണ് അയോഗ്യരായ ഉപയോക്താക്കൾക്ക് നിശ്ചിത സമയത്തിനുളളിൽ അക്കൗണ്ട് സ്ഥിരീകരിക്കാനാകില്ല വീട്ടിലുളളവരല്ലാതെ മറ്റുളളവരുമായി പാസ്‌വേഡ് പങ്കുവയ്ക്കുന്നത് Netflix തടയും അംഗീകൃത വരിക്കാർക്ക് മാത്രം Netflix പ്ലാറ്റ്ഫോം ഉപയോഗിക്കാമെന്നത് ഉറപ്പ് വരുത്തും ലിമിറ്റഡ് ട്രയലായി അവതരിപ്പിച്ച ഫീച്ചർ നെറ്റ് വർക്കിൽ വ്യാപിപ്പിക്കുമോ എന്ന് വ്യക്തമല്ല സേവന നിബന്ധനകൾക്ക് വിരുദ്ധമായി നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നവരുടെ എണ്ണം വ്യക്തമല്ല നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയെല്ലാം മൾട്ടിപ്പിൾ പ്രൊഫൈൽ അനുവദിക്കുന്നു വീട്ടിലുളളവർ തന്നെയാകണം ഉപയോഗിക്കുന്നതെന്ന നിബന്ധനയോടെയാണ് അനുവാദം 2020 ൽ നെറ്റ്ഫ്ലിക്സ് 37 ദശലക്ഷം പുതിയ സബ്സ്ക്രൈബേഴ്സിനെ നേടിയിരുന്നു

Read More