Author: News Desk
ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കുന്നതിനായി ഇറാൻ, യുഎഇ, സൗദി അറേബ്യ, ചൈന, ഖത്തർ തുടങ്ങിയ രാജ്യങ്ങളുമായി നയതന്ത്ര ചർച്ചകൾ നടത്തി പാകിസ്ഥാൻ. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആണ് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ രാജ്യങ്ങളുമായി പാക് ചർച്ചകളെന്ന് ആസിഫ് പറഞ്ഞു. സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ-ജുബൈർ ന്യൂഡൽഹി സന്ദർശനത്തിന് ശേഷം ഇസ്ലാമാബാദിൽ എത്തിയപ്പോഴാണ് ആസിഫിന്റെ പ്രസ്താവനകൾ വന്നത്. ഇന്ത്യ അടുത്തിടെ പാകിസ്ഥാനിലേക്ക് അയച്ച ചില ഡ്രോണുകൾ ആക്രമണങ്ങൾക്ക് ഉദ്ദേശിച്ച് ഉള്ളവ ആയിരുന്നില്ല എന്നും രഹസ്യാന്വേഷണ ആവശ്യങ്ങൾക്കായി ഉള്ളവ ആയിരുന്നെന്നും ആസിഫ് പറഞ്ഞതായി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ ഇന്ത്യ അയച്ച 29 ഡ്രോണുകൾ തടഞ്ഞതായും 48 എണ്ണം വെടിവെച്ചിട്ടതായും മന്ത്രി അവകാശപ്പെട്ടു. അതേസമയം, ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇന്നലെ രാത്രി ലേ മുതൽ സർ ക്രീക്ക് വരെയുള്ള 36 സ്ഥലങ്ങളിലായി പാകിസ്ഥാൻ 300-400 ഡ്രോണുകൾ അയച്ചതായും…
ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് രാജ്യത്തെ എയപോർട്ടുകളിലെ സുരക്ഷാ കാര്യങ്ങൾ കർശനമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ യാത്രക്കാർക്കായി പ്രത്യേക അറിയിപ്പുമായി എത്തിയിരിക്കുകയാണ് വിമാനത്താവളങ്ങൾ. അധിക സുരക്ഷാ സംവിധാനങ്ങളുടെ ഘട്ടത്തിൽ യാത്രക്കാർ കൂടുതൽ സമയം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നേക്കാം എന്ന് വിവിധ വിമാനത്താവളങ്ങൾ പുറത്തിറക്കിയ അറിയിപ്പുകളിൽ പറയുന്നു. ഡൽഹി, ബെംഗളൂരു വിമാനത്താവളങ്ങൾക്കു പുറമേ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾ അടക്കം സുരക്ഷാ അറിയിപ്പുമായി എത്തി. സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി യാത്രക്കാർ നേരത്തെ എത്തിച്ചേരണമെന്ന് വിവിധ വിമാനത്താവള അധികൃതർ അറിയിച്ചു. സെക്യൂരിറ്റി ചെക്ക് പോലുള്ള കാര്യങ്ങൾക്ക് കൂടുതൽ സമയമെടുക്കും എന്നതുകൊണ്ടാണിത്. സുരക്ഷാ ഉദ്യോഗസ്ഥരുമായും എയർപോർട്ട് ജീവനക്കാരുമായും പൂർണ രീതിയിൽ സഹകരിക്കാനും യാത്രകൾക്കു മുൻപ് കൂടുതൽ വിവരങ്ങൾക്കായി അതാത് വിമാനത്താവളങ്ങളുടെ സമൂഹമാധ്യമ ചാനലുകൾ സന്ദർശിക്കാനും അധികൃതർ നിർദേശിച്ചു. രാജ്യത്തെ ചില വിമാനത്താവളങ്ങൾ അടച്ചിടുകയും വ്യോമപാതയിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഇത് വിമാന സർവീസുകളെ ബാധിക്കുമെന്നും കഴിഞ്ഞ ദിവസം വിവിധ വിമാനത്താവള അധികൃതർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിമാനത്താവളത്തിലേക്ക് എത്തുന്നതിന്…
കേരളത്തിൽ ഇത്തവണ ഉത്പാദനം വർധിച്ചെങ്കിലും മധ്യവേനലിൽ മഴ കനത്തതോടെ പൈനാപ്പിളിന്റെ വില കിലോക്ക് 15 രൂപയിലേക്ക് കുത്തനെ ഇടിഞ്ഞു. കിലോഗ്രാമിന് 60 രൂപയുണ്ടായിരുന്ന പൈനാപ്പിളിന് ഒരാഴ്ചയിലധികമായി നാലിലൊന്നു മാത്രമാണ് കർഷകർക്ക് വിലയായി ലഭിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനവും കയറ്റുമതിയിലെ ഇടിവും വിലയിടിവിനുള്ള മറ്റു കാരണങ്ങളാണ്. കഴിഞ്ഞ 3 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതോടെ വായ്പയെടുത്തും മറ്റുമായി ലക്ഷങ്ങൾ മുടക്കി ഹെക്ടർ കണക്കിനു ഭൂമിയിൽ കൃഷിയിറക്കിയ മധ്യകേരളത്തിലെ പൈനാപ്പിൾ കർഷകരാണു പ്രതിസന്ധിയിലായത്. കഴിഞ്ഞ വര്ഷം പൈനാപ്പിളിനു വിലയേറിയപ്പോൾ കൃഷിഭൂമിയുടെ പാട്ടത്തുകയിലും വർധനവുണ്ടായി. വിലകുറഞ്ഞപ്പോൾ അതും കർഷകനെ പ്രതിസന്ധിയിലാക്കി. മാമ്പഴ സീസൺ ആരംഭിച്ചതോടെ കയറ്റുമതിക്കാർ ആ വഴിക്കു തിരിഞ്ഞതും പൈനാപ്പിളിന്റെ വിലയിടിവിന് ഒരു കാരണമാണ്. തുച്ഛമായ വിലയിടൽ കാരണം മിക്ക കർഷകരും വിളവെടുത്ത പൈനാപ്പിൾ തോട്ടത്തിൽ തന്നെ ഉപേക്ഷിക്കുകയാണ്. വിലക്കുറവ് മുതലെടുത്തു കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമുള്ള പൈനാപ്പിൾ ഉത്പന്ന സംരംഭകർ വാങ്ങാനെത്തിയതോടെ പൈനാപ്പിൾ സംഭരണകേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് ഒരു പരിധി വരെ ഒഴിവാക്കാനായി.…
ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് രാജ്യത്തിന്റെ അന്താരാഷ്ട്ര അതിർത്തികളിൽ ഉൾപ്പെടെ പാകിസ്ഥാൻ കഴിഞ്ഞ ദിവസം ഒന്നിലധികം ഡ്രോണുകളും യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. എന്നാൽ ഇന്ത്യൻ സായുധ സേന 50ലധികം ഡ്രോണുകൾ തകർത്ത് പാക് ആക്രമണ ശ്രമം നിഷ്പ്രഭമാക്കി. എൽ70-എസ്യു23 എംഎം ഗൺസ്, ഷിൽക്ക സിസ്റ്റങ്ങൾ, പ്രത്യേക കൗണ്ടർ-ഡ്രോൺ സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ നിരവധി ആയുധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യൻ ആർമി-വ്യോമ പ്രതിരോധ യൂണിറ്റുകൾ പാക് ആക്രമണത്തെ തടുത്തത്. ഉധംപൂർ, സാംബ, ജമ്മു, അഖ്‌നൂർ, നഗ്രോട്ട, പത്താൻകോട്ട് തുടങ്ങിയ പ്രധാന മേഖലകളിൽ ഈ സംവിധാനങ്ങൾ വിന്യസിച്ചിരുന്നു. ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, വിമാനങ്ങൾ, മിസൈലുകൾ തുടങ്ങിയ വ്യോമ ഭീഷണികൾ കണ്ടെത്തി നശിപ്പിക്കാൻ രൂപകൽപ്പന ചെയ്ത സൈനിക പ്ലാറ്റ്‌ഫോമുകളാണ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ. വരുന്ന ഭീഷണികളെ തത്സമയം തിരിച്ചറിയുന്ന സംയോജിത റഡാർ, സെൻസർ നെറ്റ്‌വർക്കുകൾ വഴിയാണ് ഈ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ പ്രധാന വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഏതെന്നു നോക്കാം. 1. എസ്-400: 380 കിലോമീറ്റർ ദൂരപരിധിയുള്ള റഷ്യൻ…
ഹൈഡ്രജൻ ഇന്ധന യുഗത്തിലേക്ക് ദക്ഷിണേന്ത്യയിൽ ആദ്യ ചുവടുവച്ച് കൊച്ചി. ദക്ഷിണേന്ത്യയിലെ ആദ്യ ഹരിത ഹൈഡ്രജൻ പ്ലാന്റും ഇന്ധനസ്റ്റേഷനും കൊച്ചി സിയാൽ വിമാനത്താവള പരിസരത്ത് രണ്ടുമാസത്തിനകം പ്രവർത്തനം ആരംഭിക്കും. രാജ്യത്ത് ആദ്യമായാണ് നാഷണൽ ഗ്രീൻ ഹൈഡ്രോ-ജനറേഷൻ മിഷന്റെ ഭാഗമായി ഒരു വിമാനത്താവളത്തിൽ ഹരിത ഹൈഡ്രജൻ പ്ലാന്റ് യാഥാർഥ്യമാകുന്നത്. ബിപിസിഎല്ലും സിയാലും ചേർന്നാണ് 25 കോടി വിലമതിക്കുന്ന പ്ലാന്റ് സാധ്യമാക്കിയത്. ആയിരം കിലോവാട്ട് പ്ലാന്റിന്റെ നിർമാണവും പ്രവർത്തനവും നിർവഹിച്ചത് ബിപിസിഎല്ലും, പ്ലാന്റിന് വേണ്ട ഭൂമി, ജലം, ഹരിത ഊർജ വിഭവങ്ങൾ എന്നിവ സിയാലുമാണ് നൽകിയത്. ദിവസേന 200 കിലോ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാനാകും. മണിക്കൂറിൽ 200 എൻഎൻജി (നോർമൽ ക്യൂബിക് മീറ്റർ) ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്ന നാല് ഇലക്ട്രോലൈസറുമുണ്ട്. വിമാനത്താവളത്തിലെ വാഹനങ്ങൾക്കാണ് ഹൈഡ്രജൻ ഇന്ധനം ആദ്യം നൽകുക. തുടർന്ന് ലഭ്യതക്കും, ആവശ്യത്തിനും അനുസരിച്ചു പുറത്തുള്ള വാഹനങ്ങൾക്കും നൽകും.പ്ലാന്റ് പ്രവർത്തിച്ചു തുടങ്ങുന്നത്തോടെ സ്വകാര്യ കമ്പനിയായ കെപിഐടി ലിമിറ്റഡിന്റെ ഹൈഡ്രജൻ ഇന്ധന സെല്ലിൽ ഉപയോഗിക്കുന്ന ബസ് വിമാന…
സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ നേടി കാലിഫോർണിയയിൽ പുതുതായി ആരംഭിച്ച ബർഗർ റെസ്റ്റോറന്റ്. വെറും ബർഗർ റെസ്റ്റോറന്റ് അല്ല ഇത്, റോബോട്ടുകൾ നടത്തുന്ന റെസ്റ്റോറന്റാണ്. 27 സെക്കൻഡിനുള്ളിൽ അടിപൊളി ബർഗർ റെഡിയാക്കുമെന്നാണ് റോബോട്ട് റെസ്റ്റോറന്റിന്റെ അവകാശവാദം. കാലിഫോർണിയയിലെ സിലിക്കൺ വാലിയിലുള്ള എബിബി റോബോട്ടിക്സ് ആണ് ബർഗർബോട്ട്സിനു പിന്നിൽ. അതിവേഗത്തിൽ ബർഗർ പാറ്റികൾ കൂട്ടിച്ചേർക്കുന്ന അസംബ്ലി ഡ്രോയിഡുകൾ ഉപയോഗിച്ചാണ് പ്രവർത്തനം. ഭക്ഷ്യ സേവനത്തിൽ സ്ഥിരത, സുതാര്യത, കാര്യക്ഷമത എന്നിവ കൊണ്ടുവരികയാണ് ബർഗർബോട്ട്സിന്റെ ലക്ഷ്യമെന്ന് കമ്പനി സ്ഥാപക എലിസബത്ത് ട്രൂങ് പറഞ്ഞു. റെസ്റ്റോറന്റ് ഉടമകൾക്ക് ഭക്ഷണനിർമാണച്ചിലവിനെക്കുറിച്ച് കൃത്യമായ പ്രവചനം നടത്താനും മികച്ച തീരുമാനമെടുക്കാനും ഇതിലൂടെ സാധിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. വേഗത്തിലും കൃത്യതയിലും ഊന്നിയാണ് ബർഗർ നിർമ്മാണം. പാകം ചെയ്ത പാറ്റി ബർഗർ ബണ്ണിന് മുകളിൽ നിക്ഷേപിക്കും. പിന്നീട് ക്യുആർ കോഡ് ഉള്ള കൺവെയർ ബെൽറ്റിലൂടെ കൊണ്ടുപോകും. ഫ്ലെക്സ്പിക്കർ എന്നറിയപ്പെടുന്ന റോബോട്ടുകളിലൊന്ന് ബർഗറിനായി പ്രത്യേക സോസ്, ലെറ്റൂസ്, ചീസ്, പിക്കിൾസ് എന്നിവയുൾപ്പെടെയുള്ള ടോപ്പിംഗുകൾ തിരഞ്ഞെടുക്കാൻ ക്യുആർ കോഡ്…
പതിറ്റാണ്ടുകളായി ആഗോള വ്യോമയാന രംഗത്തെ പ്രമുഖ കേന്ദ്രമായിരുന്ന ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB) അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. 2034ഓടെ ഡിഎക്സ്ബിയിലെ എല്ലാ പാസഞ്ചർ, കാർഗോ വിമാനങ്ങളും അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലെ (DWC) പുതിയ മെഗാ-ഹബ്ബിലേക്ക് മാറും എന്നാണ് റിപ്പോർട്ട്. വർഷത്തിൽ 15 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുമായെത്തുന്ന അൽമക്തൂം വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2032ൽ പൂർത്തിയാകും. ഒന്നാം ഘട്ടം പ്രവർത്തനം ആരംഭിക്കുന്നതോടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ എല്ലാ വിമാന സർവീസുകളും അൽമക്തൂം ഇന്റർനാഷനൽ എയർപോട്ടിലേക്ക് മാറ്റും. ദുബായിയുടെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങളുടെ പൂർണ്ണമായ നവീകരണത്തെ അടയാളപ്പെടുത്തുന്നതാണ് മാറ്റം. രണ്ടാമത്തെ റൺവേയ്ക്കായി 100 കോടി ദിർഹത്തിന്റെ കരാറിനും അംഗീകാരം നൽകിയിട്ടുണ്ട്. 8 ചെറിയ വിമാനത്താവളങ്ങൾ ചേരുന്ന ഡിഡബ്ല്യുസി നവീകരണം പൂർത്തിയാകുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നാകും. 70 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പാസഞ്ചർ ടെർമിനലാണ് പുതിയ എയർപോർട്ടിനുണ്ടാകുക. എഐ സാങ്കേതികവിദ്യ അടക്കമുള്ളവയുടെ ഉപയോഗം Dubai International Airport (DXB) will close…
ഭൂട്ടാനിൽ 5000 മെഗാവാട്ട് ജലവൈദ്യുത പദ്ധതികൾ വികസിപ്പിക്കുന്നതിനായി ഭൂട്ടാൻ കമ്പനി ഡ്രൂക്ക് ഗ്രീൻ പവർ കോർപ്പറേഷനുമായി (DGPC) ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ച് അദാനി ഗ്രൂപ്പ്. 570/900 മെഗാവാട്ട് വാങ്‌ചു ജലവൈദ്യുത പദ്ധതിയുടെ നിലവിലുള്ള പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയാണ് ധാരണാപത്രം രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഡിജിപിസിക്ക് 51% ഓഹരിയും അദാനി ഗ്രൂപ്പിന് 49% ഓഹരിയുമുണ്ടാകും. 5000 മെഗാവാട്ട് സംരംഭത്തിൽ അധിക ജലവൈദ്യുതിയും പമ്പ് ചെയ്ത സംഭരണ പദ്ധതികളും ഉൾപ്പെടും. വിശദമായ പദ്ധതി റിപ്പോർട്ടുകൾ തയ്യാറാക്കി ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിനായി മുന്നോട്ട് കൊണ്ടുപോകുമെന്നും കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു. 2040 ആകുമ്പോഴേക്കും 20000 മെഗാവാട്ട് അധിക ഉൽപ്പാദന ശേഷി കൈവരിക്കാൻ ലക്ഷ്യമിടുന്ന ഭൂട്ടാന്റെ പുനരുപയോഗ ഊർജ്ജ റോഡ്മാപ്പുമായി യോജിക്കുന്നതാണ് പുതിയ കരാർ. Adani Group partners with Bhutan’s DGPC for 5,000 MW hydropower projects, boosting clean energy and regional cooperation.
ഇരുപതു വർഷങ്ങൾക്കു മുമ്പാണ് ന്യൂഡൽഹിയിലെ വ്യോമസേന മ്യൂസിയത്തിൽവെച്ച് ശിവാംഗിയെന്ന പെൺകുട്ടി ആദ്യമായി ഒരു വിമാനത്തിൽ സ്പർശിച്ചത്. അന്ന് ശിവാംഗി മനസ്സിൽ നെയ്തതാണ് പൈലറ്റാകുക എന്ന സ്വപ്നം. വർഷങ്ങൾക്കിപ്പുറം ഇന്ത്യയുടെ ആധുനികവൽക്കരിക്കപ്പെട്ട സൈന്യത്തിന്റെ പ്രതീകവും രാജ്യത്തെ ഏക വനിതാ റാഫേൽ യുദ്ധവിമാന പൈലറ്റുമാണ് 29കാരിയായ ലെഫ്റ്റനന്റ് ശിവാംഗി സിംഗ്. 2015ലാണ് ഇന്ത്യ സ്ത്രീകളെ ആദ്യമായി യുദ്ധവിമാന പൈലറ്റ് റാങ്കുകളിൽ ഉൾപ്പെടുത്തിയത്. ഇതിനുശേഷം 2017ലാണ് അക്കാഡമിക്, കായിക മികവോടെ ശിവാംഗി പുരുഷാധിപത്യമുള്ള മേഖലയിൽ സ്ഥാനം ഉറപ്പിച്ചത്. ഇന്ത്യൻ പ്രതിരോധ മേഖലയുടെ സുപ്രധാന ഭാഗമായ ഫ്രഞ്ച് നിർമ്മിത സിംഗിൾ സീറ്റ് റാഫേൽ ജെറ്റുകൾ പറത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ശിവാംഗി. വാരണാസിയിൽ ജനിച്ച ശിവാംഗി സിംഗ് നിറയെ വെല്ലുവിളികൾ ഉണ്ടായിരുന്ന സെലക്ഷൻ പ്രക്രിയകൾക്കും സിമുലേറ്റർ പരിശീലനത്തിനും ശേഷമാണ് 2020ൽ റാഫേൽ പോർവിമാനവുമായുള്ള യാത്ര ആരംഭിച്ചത്. ഒറ്റയ്ക്കുള്ള പറക്കലിനെ ആവേശകരമായ അനുഭവമായാണ് ശിവാംഗി കാണുന്നത്. 2023ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റുമാർ ഉൾപ്പെടെ 1600ൽ…
കേദാര ക്യാപിറ്റലും വെല്ലിംഗ്ടൺ മാനേജ്‌മെന്റും നയിക്കുന്ന സീരീസ് എഫ് റൗണ്ടിൽ 200 മില്യൺ ഡോളർ സമാഹരിച്ച് ഓൺ-ഡിമാൻഡ് ലോജിസ്റ്റിക്സ് പ്ലാറ്റ്‌ഫോമായ പോർട്ടർ. 1.2 ബില്യൺ ഡോളർ മൂല്യത്തോടെ ഇന്ത്യയിലെ യൂണികോൺ സ്റ്റാർട്ടപ്പ് ക്ലബ്ബിൽ പ്രവേശിച്ചിരിക്കുകയാണ് കമ്പനി ഇതോടെ. 2014ൽ സ്ഥാപിതമായ പോർട്ടർ, ഇൻട്രാ-സിറ്റി, ഇന്റർ-സിറ്റി ലോജിസ്റ്റിക്സ് മേഖലയിൽ പ്രവർത്തിക്കുന്നു. ഓൺ-ഡിമാൻഡ് ട്രക്കുകൾ, ഇരുചക്രവാഹനങ്ങൾ, എന്റർപ്രൈസ് ലോജിസ്റ്റിക്സ്, പാക്കേഴ്സ് ആൻഡ് മൂവേഴ്സ് തുടങ്ങിയ സേവനങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2025ൽ ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ യൂണികോണാണ് പോർട്ടർ. നേരത്തെ സോഫ്റ്റ്ബാങ്കിന്റെ നേതൃത്വത്തിലുള്ള ഫണ്ടിംഗ് റൗണ്ടിന് ശേഷം എഐ ഫ്ലീറ്റ് സേഫ്റ്റി സ്റ്റാർട്ടപ്പായ Netradyne ഈ വർഷം ആദ്യം യൂണികോൺ ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. Logistics startup Porter secures $200 million in Series F funding, reaching a $1.2 billion valuation and planning expansion.