Author: News Desk
‘ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ അനന്തരഫലങ്ങൾക്ക് പാകിസ്ഥാൻ ഉത്തരവാദി’
ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ഏതൊരു ആക്രമണത്തിന്റെയും അനന്തരഫലങ്ങൾക്ക് പാകിസ്ഥാൻ പൂർണ്ണമായും ഉത്തരവാദിയായിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര മുന്നറിയിപ്പ് നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രസ്താവന. പാക് അധിനിവേശ കശ്മീരിലെ നീലം-ഝലം അണക്കെട്ട് ലക്ഷ്യമിട്ടുവെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് വിക്രം മിശ്ര പറഞ്ഞു. ഇത്തരത്തിലുള്ള അവകാശവാദം സമാന സ്വഭാവമുള്ള ഇന്ത്യൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നതിനുള്ള കാരണമായാണ് പാകിസ്ഥാൻ കാണുന്നതെങ്കിൽ തുടർന്നുണ്ടാകുന്ന അനന്തരഫലങ്ങൾക്ക് പാകിസ്ഥാൻ പൂർണ്ണമായും ഉത്തരവാദിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിലാണ് പവർ പ്ലാന്റുകൾ, റിഫൈനറികൾ തുടങ്ങിയ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെയുള്ള ആക്രമണത്തിനെതിരെ പാകിസ്ഥാന് വിദേശകാര്യ സെക്രട്ടറി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം എക്കാലത്തെയും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങൾ, പ്രത്യേകിച്ച് ഇന്ത്യൻ വ്യോമസേനാ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജമ്മു വിമാനത്താവളം, പത്താൻകോട്ട് വ്യോമതാവളം എന്നിവിടങ്ങളിൽ പാകിസ്ഥാൻ കനത്ത പീരങ്കി ഷെല്ലാക്രമണവും ഡ്രോൺ ആക്രമണങ്ങളും നടത്തിയതായി റിപ്പോർട്ടുണ്ട്. ജമ്മു…
എഐയുടെ വരവോടെ സ്റ്റാർട്ടപ്പുകൾക്ക് കുറഞ്ഞ ചിലവിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള കെൽപ്പുണ്ടായി. ഇത് നിരവധി സ്റ്റാർട്ടപ്പുകളെയും ബിസിനസ്സുകളെയും വളരെ ചെറിയ ടീമുകളെ നിലനിർത്താൻ പ്രേരിപ്പിക്കുന്നു. ബില്യൺ ഡോളർ മൂല്യവും ജോലി ചെയ്യാൻ വെറും 10 പേരുമുള്ള കമ്പനികൾ ഇനിയങ്ങോട്ട് വ്യാപമാകും എന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ അടുത്തിടെ പറഞ്ഞത് അതുകൊണ്ടാണ്. ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള സ്റ്റാർട്ടപ്പ് കമ്പനിയെയാണ് യൂണികോൺ സ്റ്റാർട്ടപ്പ് എന്നു വിളിക്കുന്നത്. അൻപതോ അതിൽ താഴെയോ ജീവനക്കാരുള്ള ടീമുകളെ വെച്ച് യൂണിക്കോൺ സ്റ്റാർട്ടപ്പുകൾ ആയി മാറിയ എഐ കമ്പനികളെ കുറിച്ചറിയാം. സേഫ് സൂപ്പർഇന്റലിജൻസ് (Safe Superintelligence)മൂല്യം: $32 ബില്യൺജീവനക്കാരുടെ എണ്ണം: 20ഓപ്പൺഎഐ സഹസ്ഥാപക ഇല്യ സട്‌സ്‌കെവർ ആരംഭിച്ച ഗവേഷണ സ്റ്റാർട്ടപ്പാണ് സേഫ് സൂപ്പർഇന്റലിജൻസ്. മനുഷ്യ ബുദ്ധിയെ മറികടക്കുന്നതും മാനുഷിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതുമായ എഐ സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 0ജി ലാബ്‌സ് (0G Labs)മൂല്യം: $2 ബില്യൺജീവനക്കാരുടെ എണ്ണം: 40ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയിൽ എഐ ആപ്ലിക്കേഷനുകൾ കൂടുതൽ എളുപ്പത്തിൽ പ്രവർത്തിപ്പിക്കാൻ…
എല്ലാവർക്കും വേണ്ടിയുള്ളത് എന്ന അർത്ഥത്തിലാണ് ജോബ് പ്ലാറ്റ്ഫോമിന് സബ്ക എന്ന പേരു നൽകാൻ നൗഷാദ് തീരുമാനിച്ചത്. ഏതൊരാൾക്കും ഏതു തരത്തിലുമുള്ള ജോലികൾ നോക്കാവുന്ന, പോസ്റ്റ് ചെയ്യാൻ പറ്റുന്ന, സ്വതന്ത്രമായി ആശയവിനിമയം ചെയ്യാൻ സാധിക്കുന്ന പ്ലാറ്റ്ഫോം ആണ് സബ്ക (Sabka). എല്ലാവർക്കും ജോലി നോക്കാവുന്ന എല്ലാവരുടേതുമായ പ്ലാറ്റ്ഫോമാണ് സബ്ക എന്ന് ഫൗണ്ടർ നൗഷാദ് പറയുന്നത് അതുകൊണ്ടാണ്. ജോലി നോക്കുന്ന, ജോലിക്കാരെ നോക്കുന്ന സ്മാർട്ഫോൺ കയ്യിലുള്ള ഏതൊരാൾക്കും ലോകത്തിന്റെ ഏതു കോണിൽ നിന്നും ജോലിയും ജോലിക്കാരെയും കണ്ടെത്താവുന്ന ആപ്പാണ് സബ്ക. ഇന്ത്യയിൽ ഇത്തരത്തിൽ ഇന്ന് നിലവിലുള്ളതിൽ ഏറ്റവും ലളിതമായ പ്ലാറ്റ്ഫോം കൂടിയാണ് ഇതെന്ന് നൗഷാദ് പറയുന്നു. ബാക്കി സൈറ്റുകൾ സാധാരണ ഉപയോക്താക്കളെ സംബന്ധിച്ച് കോംപ്ലിക്കേറ്റഡ് ആണ്. അതുകൊണ്ടാണ് സബ്ക സിംപിളാണ് എന്ന് നൗഷാദ് പറയുന്നത്. ബ്ലൂ-ഗ്രേ കോളർ ജോബ്സ്, വൈറ്റ് കോളർ ജോലികളുടെ എൻട്രി ലെവൽ തുടങ്ങിയവയാണ് സബ്ക ആപ്പിൽ പ്രധാനം. എന്നാൽ പ്രാധാന്യത്തോടൊപ്പംതന്നെ ഏതു ജോലിയും ഏതു ജോലിക്കാരും എന്ന അപ്രഖ്യാപിത ടാഗ്…
ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ-ടൂറിസം റിവ്യൂ പ്ലാറ്റ്‌ഫോമായ ‘ട്രിപ്പ് അഡ്വൈസറിന്റെ’ 2025ലെ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ തിളങ്ങി കേരളത്തിലെ ടൂറിസം വ്യവസായങ്ങളും. മൂന്നാർ ടോപ് സ്റ്റേഷനിലെ ചാണ്ടീസ് ഡിസ്‌ൽ ഡ്രോപ്സ്, മൂന്നാർ ചിത്തിരപുരത്തെ ചാണ്ടീസ് വിൻഡി വുഡ്‌സ്, കോവളത്തെ ഗോകുലം ഗ്രാൻഡ് ടർട്ടിൽ ഓൺ ദ് ബീച്ച് റിസോർട്ടുകളാണ് അവാർഡിൽ മികച്ച നേട്ടം കൊയ്തത്. ഉപയോക്താക്കളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള റിവ്യൂകളിലൂടെ ബെസ്റ്റ് ടോപ് സ്മോൾ ആൻ ഡ് ബുട്ടീക് ഹോട്ടൽസ് വിഭാഗത്തിൽ ആഗോള തലത്തിലും ഏഷ്യൻ വിഭാഗത്തിലും ചാണ്ടീസ് ഡിസ്‌ൽ ഡ്രോപ്സ് രണ്ടാം സ്‌ഥാനം നേടി. ഇന്ത്യയിലെ ഏറ്റവും മികച്ച സ്മോൾ ബുട്ടീക് ഹോട്ടലെന്ന അംഗീകാരവും ഡിസ്‌ൽ ഡ്രോപ്സ് കരസ്ഥമാക്കി. ലക്ഷ്വറി ഹോട്ടൽ വിഭാഗത്തിൽ ആഗോള തലത്തിൽ മൂന്നാമതെത്തിയ ചാണ്ടീസ് വിൻഡി വുഡ്‌സ് ഏഷ്യൻ വിഭാഗത്തിലും ഇന്ത്യൻ വിഭാഗത്തിലും രണ്ടാം സ്‌ഥാനവും നേടി. കോവളത്തെ ഗോകുലം ഗ്രാൻഡ് ടർട്ടിൽ ഓൺ ദ് ബീച്ച് ബെസ്‌റ്റ് ടോപ് ഹോട്ടൽസ് വിഭാഗത്തിൽ ആഗോള തലത്തിൽ…
ബഹിരാകാശ നിരീക്ഷണ ശേഷി വർധിപ്പിക്കുന്നതിനായി 52 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ വിന്യസിക്കാൻ ഇന്ത്യ. സ്വകാര്യ മേഖലയുടെയും സംരംഭങ്ങളുടെയും പങ്കാളിത്തത്തോടെയുള്ള പദ്ധതി അടുത്ത അഞ്ച് വർഷത്തിനുള്ളിലാണ് നടപ്പാക്കുക. രാജ്യത്തിന്റെ പ്രതിരോധ മേഖലയുടെ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതിർത്തികൾ നിരീക്ഷിക്കാനും ശത്രുവിന്റെ നീക്കങ്ങൾ ട്രാക്ക് ചെയ്യാനും സൈനിക പ്രവർത്തനങ്ങളിലെ തത്സമയ ഏകോപനം മെച്ചപ്പെടുത്താനും ചാര ഉപഗ്രഹങ്ങൾ സഹായിക്കുമെന്ന് ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (IN-SPACE) ചെയർമാൻ പവൻ കുമാർ ഗോയങ്ക പറഞ്ഞു. 2025 ആഗോള ബഹിരാകാശ പര്യവേഷണ സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സൈന്യത്തെയും നാവികസേനയെയും വ്യോമസേനയെയും ഉപഗ്രഹങ്ങൾ ഒരുപോലെ സഹായിക്കും. ഇതുവരെ ചാര ഉപഗ്രഹങ്ങൾ പ്രധാനമായും ഐഎസ്ആർഒ ആണ് നിർമിച്ചിരുന്നത്. ഇനിമുതൽ സ്വകാര്യ മേഖലയെയും ഇതിനായി ഒപ്പം കൂട്ടും. 52 ഉപഗ്രഹങ്ങളിൽ പകുതിയോളം സ്വകാര്യ മേഖലയായിരിക്കും നിർമിക്കുക. ബാക്കിയുള്ളവ ഐഎസ്ആർഒ നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെറുകിട ഉപഗ്രഹ വിക്ഷേപണ വാഹന (SSLV) സാങ്കേതികവിദ്യയും…
“ഓപ്പറേഷൻ സിന്ദൂർ” എന്ന വാക്ക് ട്രേഡ്‌മാർക്ക് ചെയ്യാനുള്ള അപേക്ഷ പിൻവലിച്ചതായി റിലയൻസ്.ക്ലാസ് 41-ലുള്ള സേവനങ്ങൾക്കായി ഈ മാർക്ക് രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷയ്ക്ക് ഒടുവിലാണ് പിൻവലിക്കൽ വരുന്നത്. കമ്പനിയുടെ അവസാന ഫയലിംഗിൽ ഇങ്ങനെ പറയുന്നു: “സർ,വിഷയവുമായി ബന്ധപ്പെട്ടാണ് ഞങ്ങൾ ഈ കുറിപ്പൊരുക്കുന്നത്. ക്ലാസ് 41-ൽ ഓപ്പറേഷൻ സിന്ദൂർ എന്ന ട്രേഡ് മാർക്കിനായി നൽകിയ അപേക്ഷ നമ്പർ 6994264 ഞങ്ങൾ ഇതുവഴി പിൻവലിക്കുന്നു. അപേക്ഷ പിൻവലിച്ചതായി രേഖപ്പെടുത്തുകയും അപേക്ഷ പിൻവലിച്ചതായി ഉത്തരവിടുകയും ചെയ്യണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.” പിന്നീട് റിലയൻസ് തന്നെ ഇറക്കിയ പത്രക്കുറിപ്പിൽ ഇക്കാര്യം ഇങ്ങിനെ വിശദമാക്കുന്നുണ്ട് “ഓപ്പറേഷൻ സിന്ദൂർ എന്ന വാചകത്തെ ട്രേഡ്‌മാർക്ക് ചെയ്യാനുള്ള ഒരു ഉദ്ദേശവും റിലയൻസ് ഇൻഡസ്ട്രീസിന് ഇല്ല. ഇന്ത്യന്‍ വീരതയുടെ ശക്തമായ പ്രതീകമായി ഈ വാക്ക് ദേശീയ ചിന്തയില്‍ അത് സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ യൂണിറ്റായ ജിയോ സ്റ്റുഡിയോസ് സമർപ്പിച്ചിരുന്ന ട്രേഡ്‌മാർക്ക് അപേക്ഷ ഒരു ജൂനിയർ ഉദ്യോഗസ്ഥൻ അറിയാതെയാണ് ഫയൽ ചെയ്തത്, അതിനാൽ അതിന് ശേഷം ഉടനെ…
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റീഡിങ് ബോക്സുകൾ സ്ഥാപിക്കാൻ കൊച്ചി നഗരസഭ. കൊച്ചിയിലെ പൊതു ഇടങ്ങൾ, പാർക്കുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. യുവതലമുറയെ വായനയിലേക്ക് ആകർഷിക്കുന്നതിനായാണ് നഗരസഭയും കൈറ്റ്സ് ഇന്ത്യ എന്ന എൻജിഒയും ചേർന്ന പദ്ധതി നടപ്പിലാക്കുന്നത്. വായനാ ക്ലബ്ബുകൾ വഴി പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകളും എഴുത്തുകാരുമായുള്ള ആശയവിനിമയവും സാധ്യമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പനമ്പിള്ളി നഗറിലെ കൊയിത്തറ പാർക്കിൽ ഇത്തരത്തിലുള്ള ആദ്യ വായനാ പെട്ടി സ്ഥാപിച്ചു. പാർക്കിന്റെ ശാന്തമായ അന്തരീക്ഷത്തിൽ സന്ദർശകർക്ക് പുസ്തകങ്ങൾ വായിച്ച് ആസ്വദിക്കാവുന്ന തരത്തിലാണ് റീഡിങ് ബോക്സ് സ്ഥാപിച്ചിരിക്കുന്നത്. പാർക്കിന്റെ പ്രവർത്ത സമയത്ത് ആർക്കും ഇവിടെ സന്ദർശിച്ച് പുസ്തകം തിരഞ്ഞെടുക്കാനും വായിക്കാനും ചർച്ച ചെയ്യാനും കഴിയുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. പോകുന്നതിനുമുമ്പ് പുസ്തകം വായനാ പെട്ടിയിൽ തിരികെ നിക്ഷേപിക്കണം. പുസ്തകം വീട്ടിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് മറ്റൊരു പുസ്തകം അതിന്റെ സ്ഥാനത്ത് വെച്ച് ഇഷ്ട പുസ്തകം കൊണ്ടുപോകാം. വ്യക്തിത്വ രൂപീകരണത്തിൽ പുസ്തകങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും സമൂഹവുമായി ബന്ധപ്പെട്ട വിവിധ…
‘ഫുൾ മൂൺ ഗീ’യുമായി’ സ്റ്റാർട്ടപ്പ്, വില കൂട്ടി വിൽക്കാനുള്ള അടവെന്ന് നെറ്റിസൺസ്
സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി പൗർണമി നെയ്യ് അഥവാ ‘ഫുൾ മൂൺ ഗീ’. പൂനെ ആസ്ഥാനമായുള്ള ടൂ ബ്രദേഴ്‌സ് ഓർഗാനിക് ഫാംസ് നിർമ്മിക്കുന്ന ഈ നെയ്യ് പൗർണമി ദിനത്തിൽ മാത്രമാണ് തയ്യാറാക്കുന്നതെന്നാണ് കമ്പനി അവകാശവാദം. പൗർണമിയുടെ ഊർജ്ജവും പോസിറ്റിവിറ്റിയും പകരാൻ പ്രത്യേക ജൈവ ഉൽപ്പന്നത്തിനു കഴിയും എന്ന് കമ്പനി പറയുന്നു. ഇങ്ങനെ പ്രത്യേകതകൾ ഉള്ളതുകൊണ്ടുതന്നെ സ്വൽപം കൂടിയ വിലയും കമ്പനി ഉത്പന്നത്തിന് നൽകുന്നു-500 മില്ലി ജാറിന് 2,495 രൂപ! ഈ മാർക്കറ്റിംഗ് ആശയം കൊണ്ട് സമൂഹമാധ്യമമായ എക്സിൽ അടക്കം ഉത്പന്നത്തെക്കുറിച്ച് വമ്പൻ ചർച്ചകളാണ് നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളിൽ ഒന്നായ സെറോദയുടെ സ്ഥാപകനും ശതകോടീശ്വരനുമായ നിതിൻ കാമത്തിന് നിക്ഷേപമുള്ള കമ്പനിയാണ് ടൂ ബ്രദേഴ്‌സ് ഓർഗാനിക് ഫാംസ്. വർഷത്തിൽ 12 തവണ, പൗർണമി സമയത്ത് മാത്രമേ ഫുൾ മൂൺ ഗീ തയ്യാറാക്കാറുള്ളൂ എന്നാണ് കമ്പനി പറയുന്നത്. പാരമ്പര്യം മുറുകെപ്പിടിച്ച് ശ്രദ്ധയോടെ നിർമ്മിച്ച അപൂർവ നെയ്യ് ആരോഗ്യ ഗുണങ്ങളിൽ മുന്നിട്ടു നിൽക്കുന്നതായി കമ്പനി…
ഇലോൺ മസ്‌കിന്റെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് സംരംഭമായ സ്റ്റാർലിങ്കിന് സാറ്റ്കോം ലൈസൻസിനായി ലെറ്റർ ഓഫ് ഇന്റന്റ് (LOI) നൽകി ടെലികോം വകുപ്പ്. ഉപഗ്രഹങ്ങൾ വഴി അതിവേഗ ഇൻ്റർനെറ്റ് സേവനങ്ങൾ നൽകുന്ന സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുമതിയുടെ ആദ്യ പടിയായാണ് എൽഒഐ നൽകിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോൺ മസ്‌ക് 2002ൽ സ്ഥാപിച്ച ബഹിരാകാശ കമ്പനി സ്പേസ് എക്സിന്റെ ഉപഗ്രഹ ഇൻ്റർനെറ്റ് സേവനമാണ് സ്റ്റാർലിങ്ക്. സ്റ്റാർലിങ്ക് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡിഓട്ടിയിൽ നിന്ന് ഗ്ലോബൽ മൊബൈൽ പേഴ്‌സണൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് (GMPCS) ലൈസൻസിനായി കാത്തിരിക്കുകയായിരുന്നു. കമ്പനിക്ക് ജിഎംപിസിഎസ് ലൈസൻസ് നൽകുന്നതിനുള്ള എൽഒഐ ആണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഡാറ്റ ലോക്കലൈസേഷൻ, ഇന്റർസെപ്ഷൻ, രാജ്യത്ത് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സ്ഥാപിക്കുക തുടങ്ങിയ ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കമ്പനി സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് എൽഒഐ നൽകിയത്. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോഡി, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായി മസ്‌ക്, സ്‌പേസ് എക്‌സ് എക്‌സിക്യൂട്ടീവുകൾ…
ആസ്തിയിൽ ഒറ്റ ദിവസം കൊണ്ട് 5.61 ബില്യൺ ഡോളർ (ഏകദേശം 47326 കോടി രൂപ) വർധനയുണ്ടാക്കി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ കുതിച്ചുയർന്നതിനെത്തുടർന്നാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയായ ഗൗതം അദാനിയുടെ ആസ്തിയിൽ വൻ കുതിച്ചുചാട്ടമുണ്ടായത്. നിരവധി അദാനി ഓഹരികൾ 10 ശതമാനത്തിലധികമാണ് ഉയർന്നത്. അദാനി ഗ്രൂപ്പ് പ്രതിനിധികൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ സന്ദർശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഓഹരികൾ ഉയർന്നത്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം ഈ വർധന അദ്ദേഹത്തിന്റെ ആസ്തി 82.2 ബില്യൺ ഡോളറാക്കി. ബ്ലൂംബെർഗ് ലോക സമ്പന്ന പട്ടികയിൽ 20ആം സ്ഥാനത്താണ് ഗൗതം അദാനി. ഇന്ത്യയിലെ ഏറ്റവും വലിയ അടിസ്ഥാന വികസ സൗകര്യ കമ്പനികളിൽ ഒന്നായ അദാനി ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖത്തിന്റെ ഉടമസ്ഥരും ലോകത്തിലെ തന്നെ ഏറ്റവും വലിയ കൽക്കരി വ്യാപാരികളിൽ ഒന്നുമാണ്. ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ…