Author: News Desk
ആലപ്പുഴയിൽ പരീക്ഷണ ഓട്ടം ആരംഭിച്ച് മലയാളി നിർമിച്ച ഡെലിവറി ആപ്പായ ലൈലോ(ലിവ് ലോക്കൽ-LILO). സാങ്കേതിക വിദ്യയിലും ബിസിനസ് മോഡലിലും മറ്റു ഡെലിവറി പ്ലാറ്റ് ഫോമുകളിൽ നിന്ന് കാര്യമായ വ്യത്യസവുമായാണ് ലൈലോ വരുന്നത്. ചേർത്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്ജൻഷ്യയാണ് ലൈലോ വികസിപ്പിച്ചത്. വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമായ വി കൺസോളിന്റെ നിർമാതാക്കളാണ് ടെക്ജൻഷ്യ. ഉപഭോക്താക്കൾ, ഡെലിവറി പാർട്ണർ കമ്പനി, ഡെലിവറി ബോയ്, ഉത്പാദകർ എന്നിവർക്കെല്ലാം ഒരേപോലെ ഫലപ്രദമാകുന്ന തരത്തിലാണ് ലൈലോയുടെ രൂപകല്പന. വിപണി മത്സരത്തിലെ ഗിമ്മിക്കുകൾക്ക് പകരം ദീർഘകാലാടിസ്ഥാനത്തിൽ ചൂഷണരഹിതമായ അന്തരീക്ഷം ഈ മേഖലയിൽ സാധ്യമാക്കുകയാണ് ലൈലോ ലക്ഷ്യം വെക്കുന്നത്. ഫുഡ് ഡെലിവറിയിൽ മാത്രമാണ് ആപ്പിന്റെ സേവനം ലഭിക്കുക. ഭാവിയിൽ ഇറച്ചി, മീൻ, പച്ചക്കറി, കുടുംബശ്രീ ഉത്പന്നങ്ങൾ എന്നിവയും ലഭ്യമാകും. 2016ൽ വിയറ്റ്നാമിലെ ഒരു ബാങ്കിന് വേണ്ടി അവിടത്തെ ചെറുകിടവ്യാപാരികൾക്കായി ടെക്ജൻഷ്യ നിർമിച്ച സോഫ്റ്റ്വെയർ അടിസ്ഥാനമാക്കിയാണ് ലൈലോയുടെ പ്രവർത്തനം. കഴിഞ്ഞ ആഴ്ച തിരുവനന്തപുരം സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇപ്പോൾ ആലപ്പുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും…
കടലിൽ നിന്നും കായലിൽ നിന്നും പിടിച്ചെടുത്ത 38 തരം മത്സ്യം, അതും 300 കിലോ… ഡാവിഞ്ചി സുരേഷ് എന്ന കലാകാരന്റെ കൈ ഈ മത്സ്യങ്ങളെ തൊട്ടപ്പോൾ അതൊരു ജീവൻ തുടിക്കുന്ന ചിത്രമായി, മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖമായി മാറി. എട്ടു മണിക്കൂറെടുത്താണ് ഡാവിഞ്ചി സുരേഷ് കടലിലും കായലിലുമല്ലാതെ വള്ളത്തിൽ ഈ ചിത്രം പൂർത്തിയാക്കുന്നത്. കായലിൽ വിരിഞ്ഞ മുഖം തൃശ്ശൂർ കയ്പമംഗലത്തെ അഴീക്കോടാണ് ഡാവിഞ്ചി സുരേഷ്, മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വരയ്ക്കാൻ തിരഞ്ഞെടുത്ത്. മുനമ്പം ഹാർബറിൽ നിന്നും മറ്റും വെളുപ്പിന് തന്നെ ആവശ്യമായ മീൻ ലേലത്തിന് വിളിച്ചെടുത്തു. പുലർച്ചെ രണ്ട് മണിക്കാണ് ചിത്രം വര തുടങ്ങിയത്. സംസം എന്ന വള്ളത്തിന്റെ മുൻവശത്ത് 16 അടി വലുപ്പത്തിൽ പ്ലൈവുഡിന്റെ തട്ട് അടിച്ച് അതിന് മുകളിലാണ് ചിത്രത്തിന്റെ സ്കെച്ച് വരച്ച് ചേർത്ത്. സ്കെച്ചിന് മുകളിൽ ഐസ് നിറച്ച്, മീൻ നിരത്തുകയായിരുന്നു. ചെമ്മീനും, കരിമീനും ഞെണ്ടും അയലയും മത്തിയുമെല്ലാം ചിത്രത്തിന്റെ ചായക്കൂട്ടുകളായി. തളയാൻ എന്ന മീനാണ്…
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി കടുക്കുമ്പോഴും സംസ്ഥാനത്തിന് അഭിമാനിക്കാം രാജ്യത്തെ നമ്പർ വൺ തൊഴിലാളി ക്ഷേമ സംസ്ഥാനമാണ് നാമെന്നതിൽ. കേരളത്തിൽ തൊഴിലാളികളുടെ ദിവസക്കൂലി ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയായി തുടരുന്നു എന്നതാണ് മേന്മ. രാജ്യത്തെ ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ വേതനം കേരളത്തിലെന്നു 2022 ലും 2023 ലും റിസർവ് ബാങ്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ നിർമാണ തൊഴിലാളികൾക്ക് ശരാശരി ദിവസക്കൂലി രാജ്യത്ത് 393.30 രൂപയാണെങ്കിൽ കേരളത്തിൽ ഇത് 2023 ജൂലൈയിൽ വർധിച്ചു 986.67 രൂപയായി. 2022 ൽ ആ നിരക്ക് 825.5 രൂപയായിരുന്നു. കാർഷിക തൊഴിലാളികൾ, ഉദ്യാന- തോട്ടം തൊഴിലാളികൾ, കാർഷികേതര തൊഴിലാളികൾ എന്നിങ്ങനെ നാലായി തിരിച്ചാണ് ആർബിഐ ദിവസ വേതനം കണക്കാക്കി പട്ടിക പുറത്ത് വിട്ടത്. ഈ വിഭാഗങ്ങളിൽ എല്ലാം തന്നെ കേരളത്തിൽ ദേശീയ ശരാശരിയുടെഇരട്ടിയിലേറെയാണ് ദിവസക്കൂലി. കേരളമാണ് കർഷകത്തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ കൂലി നൽകുന്നത്. പ്രതിദിനം 764.3 രൂപ. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം വരുമെന്ന് RBI…
ചൊവ്വയിൽ റോവർ ഓടിക്കാൻ പോകുന്ന ഇന്ത്യക്കാരിയെ അറിയണോ? ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ ഡോ. അക്ഷത കൃഷ്ണമൂർത്തി നിർമിച്ച റോവർ വാഹനം ചൊവ്വയിലിറങ്ങും, പര്യവേഷണങ്ങൾ നടത്തി വിലപ്പെട്ട വിവരങ്ങൾ ഭൂമിയിലേക്ക് അയക്കുകയും ചെയ്യും. ചൊവ്വയിൽ റോവർ പ്രവർത്തിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന അഭിമാനനേട്ടം ഡോ. അക്ഷതയുടെ പേരിലായിരിക്കും. ഒരു സ്വപ്നവും ചെറുതല്ലനാസയിലെ ശാസ്ത്രജ്ഞയാകുക എന്ന് എല്ലാവരെയും പോലെ കുട്ടിക്കാലത്ത് അക്ഷതയും ആഗ്രഹിച്ചിരുന്നു. ആ സ്വപ്നം വലുതായപ്പോൾ യാഥാർഥ്യമാക്കുകയും ചെയ്തു. എംഐടിയിൽ നിന്ന് എയ്റോസ്പേസ് എൻജിനിയറിംഗ് പൂർത്തിയാക്കിയാണ് അക്ഷത കൃഷ്ണമൂർത്തി നാസയിൽ പ്രവേശിക്കുന്നത്. 13 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയതാണ് അക്ഷത. നാസയിൽ ജോലി ചെയ്യാൻ വീസയ്ക്ക് അപേക്ഷിച്ചപ്പോൾ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ അക്ഷത തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെക്കുന്നുണ്ട്. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് പിഎച്ച്ഡി നേടിയ ശേഷമാണ് നാസയിലേക്കുള്ള അക്ഷതയുടെ വഴി തുറക്കുന്നത്. എന്നാൽ നാസയിൽ താൻ ആഗ്രഹിച്ച സ്ഥാനത്തിന് വേണ്ടി വീണ്ടും ഒരുപാട് കാത്തിരിക്കേണ്ടി…
ഒറ്റ നോട്ടത്തിൽ കണ്ടാൽ മുന്നിൽ ബെഞ്ചുള്ള വലിയൊരു അക്വേറിയം ആണെന്നേ തോന്നുകയുള്ളൂ. അടുത്തുചെന്ന് നോക്കിയാൽ മീനൊന്നുമില്ല മുഴുവൻ പച്ച ആൽഗ നിറഞ്ഞിരിക്കുന്നു. ഇതെന്ത് അക്വേറിയം എന്നല്ലേ, സംഗതി അക്വേറിയം അല്ല. ഇതാണ് ഒബേലിയ 2.1, ആൽഗ ഉപയോഗിച്ച് അന്തരീക്ഷത്തിൽ നിന്ന് കാർബൺ വലിച്ചെടുക്കുന്ന സംവിധാനം. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു സംവിധാന കൊണ്ടുവരുന്നത്. ആൽഗമാന്റെ ഒബേലിയആൽഗ മാൻ എന്നറിയപ്പെടുന്ന നജീബ് ബിൻ ഹനീഫിന്റെ സാറാ ബയോടെക്ക് ആണ് ഒബേലിയ ലോഞ്ച് ചെയ്തിരിക്കുന്നത്. കൊച്ചി സ്റ്റാർട്ടപ്പ് മിഷനിൽ നടന്ന ചടങ്ങിലാണ്, ഒബേലിയ ലോഞ്ച് ചെയ്തത്. കൊച്ചി മെട്രോയിലെ നാല് സ്റ്റേഷനുകളിൽ ഇവ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ആൽഗ ഉപയോഗിച്ച് കൃത്രിമമായി അന്തരീക്ഷത്തിൽ നിന്ന് കാർബൺ വലിച്ചെടുക്കുന്ന ഒബേലിയയുടെ പ്രോട്ടോടൈപ്പ് 3 ലക്ഷം രൂപയ്ക്കാണ് നിർമിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യത്യാനത്തിനെതിരെ ഉള്ള മികച്ച പ്രതിരോധം കൂടിയാണ് ഒബേലിയയെന്ന് നിർമാതാക്കൾ പറയുന്നു. ഒബേലിയയിൽ നിക്ഷേപിച്ചിരിക്കുന്ന ബ്ലൂ -ഗ്രീൻ ആൽഗകൾ രണ്ടാഴ്ചയോളം അന്തരീക്ഷത്തിൽ നിന്ന് കാർബൺ വലിച്ചെടുക്കും. രണ്ടാഴ്ചയ്ക്ക് ശേഷം…
അസാധാരണമായൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരി. സാങ്കേതികമായി പുരോഗമിക്കുന്ന നഗരങ്ങളുടെ ആഗോളപ്പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് തിരുവനന്തപുരം. ബിസിനസ് വളർച്ച, സോഫ്റ്റ്വെയർ വികസനം എന്നിവ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ലോകത്തെ 24 അസാധാരണ നഗരങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരം ഇടം പിടിച്ചത്. വളരുന്ന നഗരം ഗവേഷണ സ്ഥാപനമായ ബിസിഐ ഗ്ലോബലാണ് ലോകമെമ്പാടുമുള്ള ഔട്ട് ഓഫ് ദി ബോക്സ് നഗരങ്ങളുടെ പട്ടിക പുറത്ത് വിട്ടത്. കമ്പനികൾക്ക് രാജ്യാന്തരതലത്തിൽ വിപുലീകരിക്കാൻ സാധിക്കുന്ന അറിയപ്പെടാത്ത നഗരങ്ങളെ കണ്ടെത്തുകയാണ് ലക്ഷ്യം. യുഎസ്, കാനഡ, മധ്യ-ലാറ്റിൻ അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ, ചൈന എന്നിവിടങ്ങളിലെ നഗരങ്ങളെയാണ് തിരഞ്ഞെടുത്തത്. 10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളെയാണ് തിരഞ്ഞെടുത്തത്. പട്ടികയിൽ കൊൽക്കത്ത രണ്ടാമത്തിരുവനന്തപുരം കൂടാതെ ഇന്ത്യയിൽ നിന്ന് കൊൽക്കത്തയും പട്ടികയിൽ . ജോസഫൈൻ ഗ്ലൗഡിമാൻസിന്റെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, ഡിജിറ്റൽ ഹബ്ബ്, ഹൈവേ എന്നീ മേഖലകളിൽ അടിസ്ഥാന സൗകര്യ വികസനം പൂർണമാകാത്ത നഗരങ്ങളെയും പട്ടികയിലേക്ക് പരിഗണിച്ചിട്ടുണ്ട്. റിപ്പോർട്ട്…
കർണാടകയിൽ വലിയ നിക്ഷേപത്തിനൊരുങ്ങി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി. ഡ്രൈവർ ലോജിസ്റ്റിക്സാണ് (Driver Logistics) കർണാടകയിൽ 150 കോടിയുടെ നിക്ഷേപം നടത്താൻ പോകുന്നത്. അടുത്ത അഞ്ച് വർഷത്തേക്ക് 525 കോടിയുടെ നിക്ഷേപക പദ്ധതികൾ തിങ്കളാഴ്ച ഡ്രൈവർ ലോജിസ്റ്റിക്സ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ 30% കർണാടകയിൽ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കർണാടക പ്രോജക്ടിലേക്ക് നീക്കിവെച്ച 150 കോടി, 32,000 ചതുരശ്ര അടി മൾട്ടി ക്ലൈന്റ് വെയർഹൗസ് പണിയാനും ബംഗളൂരുവിലെ മകാലിയിൽ പാർഷ്യൽ ട്രക്ക് ലോഡ് ഫസിലിറ്റി (പിടിഎൽ) സ്ഥാപിക്കാനും വിനിയോഗിക്കും. അടുത്ത ആറുമാസത്തിൽ കർണാടകയാകെ 7 ചെറിയ ഹബ്ബുകൾ പണിയാനും തീരുമാനമായിട്ടുണ്ട്. ഡ്രൈവർ ലോജിസ്റ്റിക്സിന്റെ ആകെ മൊത്തം ബിസിനസിന്റെ 35% കർണാടകയുടെ സംഭാവനയാണ്. നിലവിൽ കർണാടകയിൽ മാത്രമായി 4 ലക്ഷം ചതുരശ്ര അടിയിൽ ഗ്രേഡ് എ വെയർഹൗസിനുള്ള സ്ഥലമുണ്ട്. ഇതിന് പുറമേ 1 മില്യൺ ചതുരശ്ര അടിയിൽ ഗ്രേഡ് എ വെയർഹൗസ് കൂടി പണിയും. ബൂട്ട്സ്ട്രാപ്പ്ഡ് ലോജിസ്റ്റിക്സ് കമ്പനിയായ ഡ്രൈവർ ലോജിസ്റ്റിക്സിൽ നിലവിൽ 350…
നാഴിയൂരി പാല് കൊണ്ട് നാടാകെ കല്യാണം നടത്തിയിരുന്നതൊക്കെ പണ്ടായിരുന്നു. ഇപ്പോൾ കെങ്കേമമായ ആഘോഷങ്ങളാണ് ഇന്ത്യയിൽ ഓരോ വിവാഹവും. വിവാഹത്തിന് ആളെ വിളിക്കുന്നത് കുറഞ്ഞെങ്കിലും ആഘോഷങ്ങളുടെ മാറ്റ് അനുദിനം കൂടുകയാണ്. കല്യാണത്തിന് ആളെ കുറച്ച് ആ തുകയും കൂടി വിവാഹം പൊടിപൊടിക്കാൻ ചെലവഴിക്കുകയാണ് ബഹുഭൂരിപക്ഷവും. ബിഗ് ഫാറ്റ് വെഡ്ഡിംഗ് കല്യാണ ആഘോഷങ്ങൾക്ക് ചെലവഴിക്കുന്ന കാര്യത്തിൽ കേരളവും ഒട്ടും പിന്നിലല്ല. സ്വന്തം നാട്ടിൽ എന്തിന് രാജ്യത്ത് പോലും കല്യാണം നടത്താൻ ആളുകൾക്ക് താത്പര്യമില്ല. ബിഗ് ഫാറ്റ് ഇന്ത്യൻ വെഡ്ഡിംഗ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അതിസമ്പന്ന ഇന്ത്യൻ കല്യാണങ്ങളുടെ വേദി ഇപ്പോൾ രാജ്യത്തിന് പുറത്താണ്. പണം ഒഴുകുന്നതും മറുനാടുകളിലേക്ക് അതുകൊണ്ടാണ് അതിസമ്പന്നർ വിവാഹങ്ങൾ രാജ്യത്തിന് പുറത്ത് നടത്തുന്നത് അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം മൻകീ ബാത്തിൽ അഭ്യർത്ഥിച്ചതും. കല്യാണമേളം, ഇന്ത്യയ്ക്ക് നഷ്ടമോ വരുന്ന 4 ആഴ്ചകളിൽ രാജ്യത്തുടനീളം 35 ലക്ഷത്തോളം വിവാഹങ്ങൾ നടക്കുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ട്രേഡേഴ്സിന്റെ കണക്ക്. ഈ കല്യാണാഘോഷങ്ങൾക്ക്…
തിയറ്ററിലെത്തി നാല് ദിവസം കൊണ്ട് 300 കോടി ക്ലബിലേക്ക് ആനിമൽ. രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ആക്ഷൻ മൂവി ആനിമൽ തിയേറ്ററുകളിൽ മുന്നേറ്റം തുടരുകയാണ്. നാല് ദിവസം കൊണ്ട് 240 കോടിക്ക് മുകളിലാണ് ആനിമലിന്റെ തിയേറ്റർ കളക്ഷൻ. ഡിസംബർ ഒന്നിന് റിലീസ് ചെയ്ത ചിത്രം ആദ്യ രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ പ്രവേശിച്ചിരുന്നു. ജവാൻ, കെജിഎഫ് 2, പത്താൻ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ റെക്കോർഡാണ് ആനിമൽ പൊളിച്ചത്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രം 241.43 കോടി രൂപയാണ് ആനിമൽ നേടിയത്. നാലാമത്തെ ദിവസം മാത്രം 39.9 കോടി രൂപയാണ് ബോക്സ് ഓഫീസ് കളക്ഷൻ. രൺബീറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് നേടിയ ചിത്രമാണ് ആനിമൽ. ഷാരൂഖ് ഖാന്റെ പേരിലുണ്ടായിരുന്ന റെക്കോർഡും രൺബീറിന്റെ പേരിലായി. ചിത്രം രണ്ടാം ദിനം 66.27 കോടി രൂപയാണ് നേടിയത്.…
ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒരു വേർപിരിയലാണ് റയ്മണ്ട്സ് ഗ്രൂപ്പ് ചെയർമാൻ ഗൗതം സിംഘാനിയയുടെയും ഭാര്യ നവാസ് മോദിയുടെയും. ഗൗതം സിംഘാനിയയുടെ 11,660 കോടി രൂപയുടെ സ്വത്തുക്കളുടെ ഭൂരിഭാഗത്തിനും അവകാശം തനിക്കും മക്കൾക്കുമാണെന്ന് വാദിച്ച് നവാസ് മോദി തനിക്കെതിരെയുള്ള അതിക്രമ ആരോപണങ്ങളുമായി രംഗത്തെത്തിയതാണ് ഈ വ്യവസായ ദമ്പതികളുടെ വേർപിരിയലും കൂടുതൽ ശ്രദ്ധ നേടാൻ കാരണമായത്. ഇന്ത്യയിലെ ഏറ്റവും പ്രമുഖ ബിസിനസ് കുടുംബങ്ങളിലൊന്നാണ് റെയ്മണ്ട് ഗ്രൂപ്പ്. നവാസ് മോദിയുടെ ആവശ്യം ഗൗതം നിരാകരിച്ചതോടെ വിപണിയിലുണ്ടായ റയ്മണ്ട്സിന്റെ ചാഞ്ചാട്ടം റയ്മണ്ട്സിന്റെ ഓഹരികളിൽ വൻ ഇടിവാണ് വരുത്തിയിരിക്കുന്നത്. നവാസിന്റെ ആരോപണങ്ങളിൽ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർ അഡൈ്വസറി സർവീസസ് ഇടപെട്ടതോടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് Raymonds ഡയറക്ടർ ബോർഡ്. നവംബർ 13-നാണ് സിംഘാനിയ, ഭാര്യ നവാസ് മോദിയുമായി വേർപിരിയുന്നതായി എക്സിലൂടെ പ്രഖ്യാപിച്ചത്. പിന്നാലെ ഗൗതമിനെതിരെ നവാസ് ആരോപണങ്ങളുമായി രംഗത്ത് വന്നു. 2023 സെപ്റ്റംബറിൽ തന്നെയും മകളെയും ഗൗതം സിംഘാനിയ ശാരീരികമായി ഉപദ്രവിച്ചതായുൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നവാസ് മോദി വിവാഹമോചനം ആവശ്യപ്പെടുന്നത്. നവാസ് മോദി…