Author: News Desk
റോഡിൽ സ്റ്റണ്ട് ബൈക്കിംഗ് പോലുള്ള സാഹസിക അഭ്യാസങ്ങൾ അവസാനിപ്പിക്കാൻ ദുബായ് പൊലീസ്. റോഡിൽ വാഹനങ്ങളുടെ അമിത വേഗതയും സ്റ്റണ്ട് ബൈക്കിംഗും കാരണം അപകടങ്ങൾ പതിവായതോടെയാണ് ദുബായ് പൊലീസ് നിലപാട് കടുപ്പിച്ചത്. അൽ റുവായിൽ നടന്ന സ്റ്റണ്ട് ബൈക്കിംഗിൽ കഴിഞ്ഞ ദിവസം 5 പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 18നും 20നും ഇടയിൽ പ്രായമുള്ളവരാണ് അപകടത്തിൽപ്പെട്ടത്. അൽ ഖവനീജിൽ അമിത വേഗയിൽ വന്ന സ്പോർട്സ് കാർ മറിഞ്ഞ് രണ്ട് പേർ മരിച്ചു.നിയന്ത്രിത ചുറ്റുപാടിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് സ്റ്റണ്ട് ബൈക്കിംഗ് പോലുള്ള സാഹസിക പ്രകടനങ്ങൾ നടത്താറുള്ളത്. എന്നാൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും റീലുകൾ ചെയ്യുന്നതിന് വേണ്ടി റോഡിൽ സ്റ്റണ്ട് ബൈക്കിംഗ് ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്. ബൈക്കുകൾക്ക് പുറമേ സ്പോർട്സ് കാറിലും ബൈക്ക് സ്റ്റണ്ട് ചെയ്യാറുണ്ട്. ദുബായിൽ റോഡിലും മരുഭൂമിയിലും ചെറുപ്പക്കാർ സ്റ്റണ്ട് ബൈക്കിംഗ് നടത്താറുണ്ട്. സ്കൂൾ, കോളേജ് പാഠ്യപദ്ധതിയിലും മറ്റും സുരക്ഷിത ഡ്രൈവിംഗിനെ കുറിച്ച് ഉൾപ്പെടുത്തണമെന്ന് വിവിധ മേഖലകളിൽ നിന്ന് ആവശ്യം…
വന്ദേഭാരത് യാത്രയ്ക്കിടെ പരിചയപ്പെട്ട നാലാം ക്ലാസുകാരന് ലാപ്ടോപ്പ് സമ്മാനിച്ച് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. വന്ദേ ഭാരത് യാത്രക്കിടെയാണ് കംപ്യൂട്ടർ പരിജ്ഞാനവും വീഡിയോ എഡിറ്റിംഗ് അഭിരുചിയുമുള്ള സ്കൂൾ വിദ്യാർത്ഥിയായ ശ്രീറാമിനെ മന്ത്രി പരിചയപ്പെടുന്നത്. തീവണ്ടി യാത്രയ്ക്കിടെ കണ്ടുമുട്ടിയ മന്ത്രി ലാപ്ടോപ്പിന്റെ കാര്യം ഓർത്തുവെച്ച് സമ്മാനമായി കൊടുത്തപ്പോൾ ശ്രീറാമിന് സ്വപ്ന സാക്ഷാത്കാരമായി. ശ്രീറാമിന്റെ പിതാവ് സാജുവിന്റെ ഫോണിലേക്കാണ് മന്ത്രിയുടെ സമ്മാനമെത്തുമെന്ന സന്ദേശമെത്തുന്നത്. ഇതറിഞ്ഞപ്പോൾ സാജുവിനെ പോലെ തന്നെ സന്തോഷവും അത്ഭുതവുമായിരുന്നു ഭാര്യ അംബുജത്തിനും. പറഞ്ഞ പോലെ വ്യാഴാഴ്ച ശ്രീറാമിന്റെ കൈകളിലേക്ക് ലാപ്ടോപ്പെത്തി.പരിചയപ്പെട്ടത് വന്ദേഭാരതിൽകോലഞ്ചേരി കടവൂർ ഗവ. യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് ശ്രീറാം. ഡിസംബർ 2-ന് തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വന്ദേഭാരത് യാത്രയിലാണ് കംപ്യൂട്ടർ രംഗത്ത് അഭിരുചിയുള്ള ശ്രീറാമിനെയും ഫിസിക്സ് അധ്യാപികയായ അമ്മയെയും മന്ത്രി കണ്ടുമുട്ടുന്നത്. കൈയിലുള്ള ലാപ്ടോപ്പിൽ സ്വന്തമായി എഡിറ്റ് ചെയ്ത ഏതാനും വീഡിയോകൾ യാത്രയ്ക്കിടയിൽ ശ്രീറാം മന്ത്രിയെ കാണിച്ചിരുന്നു. ഗുഡ്ഗാവിലെ കംപ്യൂട്ടർ കമ്പനികൾ കാണുകയാണ്…
ദുബായിൽ ഓൺലൈൻ ഡെലിവറിക്ക് ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാൻ ദുബായ് റോഡ് ഗതാഗത അതോറിറ്റി. ഓൺലൈൻ ഡെലിവറി പ്രകൃതി സൗഹാർദ്ദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-ബൈക്കിന്റെ പ്രൊട്ടോടൈപ്പ് ദുബായ് റോഡ് ഗതാഗത അതോറിറ്റി അവതരിപ്പിച്ചത്. കറുപ്പ്, വെളുപ്പ് നിറങ്ങളിൽ 50cc, 125cc മോട്ടോർ ശേഷിയുള്ള ഇ-ബൈക്കുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയിരിക്കുന്നത്. നിലവിലെ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും സീറോ എമിഷൻ ഗതാഗത സംവിധാനങ്ങൾ വ്യാപിപ്പിക്കുകയുമാണ് ഇതുവഴി ലക്ഷ്യംവെക്കുന്നത് എന്ന് കൊമേർഷ്യൽ ട്രാൻസ്പോർട്ട് ഡയറക്ടർ പറഞ്ഞു. ഇതിന് വേണ്ടി റോഡ് ഗതാഗത അതോറിറ്റി വ്യവസായ മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചന നടത്തി. ഹരിത ഊർജമോ പ്രകൃതി സൗഹാർദ ഇന്ധനങ്ങളോ ഉപയോഗിക്കുന്ന ഇലക്ട്രിക് ബൈക്കുകളെ കുറിച്ച് ഗവേഷണം നടത്താനും രൂപകല്പന ചെയ്യാനും വ്യവസായ മേഖലയിലെ വിദഗ്ധരുമായി അതോറിറ്റി സംസാരിച്ചു കഴിഞ്ഞു. ഇ-ബൈക്കുകൾക്ക് വേണ്ടി ദുബായിലെല്ലായിടത്തും ചാർജിംഗ് സ്റ്റേഷനുകൾ പണിയാനും ആലോചിക്കുന്നുണ്ട്. ഇ-ബൈക്കുകൾ വരുന്നതോടെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള മോട്ടോർ ബൈക്കുകളെക്കാൾ മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ ഇ-ബൈക്കുകളിൽ…
ഈ വർഷം സെപ്റ്റംബറിൽ ആരംഭിച്ച പ്രധാനമന്ത്രി വിശ്വകർമ സ്കീമിൽ ഇതുവരെ ലഭിച്ചത് 37.68 ലക്ഷം അപേക്ഷകൾ. ഇവയിൽ 77,630 അപേക്ഷകർക്ക് സ്കീമിന് കീഴിൽ ആനുകൂല്യങ്ങൾക്ക് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. വിവിധ വകുപ്പുകളിൽ നിന്നുള്ള പരിശോധനയ്ക്ക് ശേഷം മറ്റ് അപേക്ഷകളിൽ നിന്ന് അർഹരെ കണ്ടെത്തും. സ്കീമിൽ 57,815 കൈത്തൊഴിലാളികളാണ് ആനുകൂല്യത്തിന് അപേക്ഷിച്ചതെന്ന് കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായമന്ത്രി ഭാനു പ്രതാപ് സിംഗ് വർമ പറഞ്ഞു. വിവിധ ഗ്രാമപ്പഞ്ചായത്തുകളിൽ നിന്ന് 5.30 ലക്ഷം അപേക്ഷകളുടെ സ്ഥിരീകരണം ലഭിക്കാനുണ്ട്. ജില്ലാ ഇംപ്ലിമെന്റേഷൻ കമ്മിറ്റി 2.08 ലക്ഷം അപേക്ഷകളും സ്ക്രീനിംഗ് കമ്മിറ്റി 83,243 അപേക്ഷകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.പരമ്പരാഗത സ്വയംതൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ഉന്നമനത്തിന് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. പരമ്പരാഗത തൊഴിൽ മേഖലയിൽ 18 വിഭാഗങ്ങൾക്ക് സ്കീമിന്റെ ഗുണം ലഭിക്കും. തിരിച്ചറിയൽ രേഖയും മറ്റു അനുബന്ധ രേഖകളുമായി സ്കീമിന് കീഴിൽ അപേക്ഷിക്കാം. 5% പലിശയിൽ 3 ലക്ഷം വകെ ഈടില്ലാത്ത വായ്പ പദ്ധതിക്ക് കീഴിൽ ലഭിക്കും. ഇതിന് പുറമേ തൊഴിലുപകരണങ്ങൾ…
ഹക്കാ ന്യൂഡിൽസ് അടക്കം ജനപ്രിയ ചൈനീസ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന ചിംഗ്‌സ് സീക്രട്ടിന്റെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കാനുള്ള മത്സരത്തിൽ ടാറ്റ വിജയം കണ്ടതായി റിപ്പോർട്ടുകൾ. ടാറ്റ കൺസ്യൂമർ പ്രോഡക്ട്സിന്റെ ഈ ഏറ്റെടുപ്പ് ഏറ്റവും കൂടുതൽ വെല്ലുവിളിയാകുക നെസ്‌ലെയ്ക്കും, ഐടിസിക്കും. ഫാബ് ഇന്ത്യയുടെ ഓർഗാനിക് ഇന്ത്യയുടെ ഓഹരികളും ലക്ഷ്യമിട്ട് ടാറ്റ നീങ്ങുമ്പോൾ ഇന്ത്യൻ വിപണിയിലെ FMCG ഭീമന്മാർ ഞെട്ടലിലാണ് . ചിംഗ്‌സ് സീക്രട്ടിന്റെ (Ching’s Secret) മാതൃ കമ്പനിയായ ക്യാപിറ്റൽ ഫുഡ്സിന്റെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഇൻസ്റ്റന്റ് നൂഡിൽസ്, ഹക്ക നൂഡിൽസ്, സൂപ്പുകൾ, സോസുകൾ, ഷെസ്വാൻ ചട്നി, ദേശി ചൈനീസ് മസാലകൾ തുടങ്ങി ജനപ്രിയ ചൈനീസ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് ക്യാപിറ്റൽ ഫുഡ്സ്.ക്യാപിറ്റൽ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ അജയ് ഗുപ്തയും, പ്രധാന ഓഹരിയുടമകളായ ഇൻവസ് ഗ്രൂപ്പ്, ജനറൽ അറ്റ്ലാന്റിക് എന്നിവർ 2022 ലാണ് കമ്പനിയെ വിറ്റഴിക്കാൻ തീരുമാനിച്ചത്. ടാറ്റയുടെ ഏറ്റെടുപ്പ് ഏറ്റവും കൂടുതൽ വെല്ലുവിളിയാകുക നെസ്‌ലെയ്ക്കും, ഐടിസിക്കും ആകും. നെസ്ലെയുടെ മാഗിക്കു…
മലയാളികൾ നയിക്കുന്ന ഫിൻടെക്ക് കമ്പനിയായ ഓപ്പൺ ഫിനാൻഷ്യൽ സർവീസസസിന് (open.money) പേയ്മെന്റ് അഗ്രിഗേറ്റർ/പേയ്മെന്റ് ഗേറ്റ്‌വേ (PA/PG) സേവനങ്ങൾ ആരംഭിക്കാൻ അനുമതി നൽകി റിസർവ് ബാങ്ക്.ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ലൈസൻസിന് 2022ൽ ആർബിഐ തത്ത്വത്തിൽ അംഗീകാരം നൽകിയിരുന്നു. ബാങ്കുകളുമായി സഹകരിച്ച്, ബാങ്കിംഗ് ലൈസൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന നിയോ ബാങ്കാണ് ഓപ്പൺ. ചെറുകിട-ഇടതരം വ്യാപാര-വ്യവസായ സംരംഭങ്ങൾക്കാണ് ഓപ്പൺ നിയോ ബാങ്കിംഗ് സേവനങ്ങൾ നൽകുന്നത്. ചെറുകിട-ഇടതരം സംരംഭങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഈ നേട്ടമെന്ന് ഓപ്പണിന്റെ കോ-ഫൗണ്ടറും സിഇഒയുമായ അനീഷ് അച്യുതൻ പറഞ്ഞു. അടുത്തവർഷം ജനുവരിയിൽ തന്നെ പുതിയ സേവനങ്ങൾ അവതരിപ്പിക്കുമെന്നും അനീഷ് പറഞ്ഞു. ഇത് ആദ്യമായാണ് ആർബിഐ ഇന്ത്യയിൽ ഒരു നിയോ ബാങ്കിംഗ് സ്ഥാപനത്തിന് പേയ്മെൻ്റ് ഗേറ്റ്‌വേ സേവനം തുടങ്ങാൻ അംഗീകാരം നൽകുന്നത്. പേയ്മെന്റ് ഗേറ്റ്‌വേ പ്ലാറ്റ്ഫോം ആകുന്നതോടെ വ്യക്തികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഉപഭോക്താക്കളിൽ നിന്ന് ഓൺലൈനായി പണം സ്വീകരിക്കാനുള്ള സൗകര്യം ഓപ്പണിൽ ലഭിക്കും.…
ഇന്ത്യാ സ്കിൽസ് റിപ്പോർട്ട് 2024-ൽ പ്രായഭേദമന്യേ സ്ത്രീപുരുഷന്മാർ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന സംസ്ഥാനങ്ങളിൽ രാജ്യത്ത് ഒന്നാമതായെത്തി കേരളം. ഇതിൽ രാജ്യത്തെ നഗരങ്ങളിൽ കൊച്ചി രണ്ടും തിരുവനന്തപുരം നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. 18 മുതൽ 21 വയസു പ്രായപരിധിയുള്ളവരിൽ ഏറ്റവും തൊഴിൽക്ഷമതയുള്ള സംസഥാനങ്ങളിൽ രണ്ടാം സ്ഥാനവും കേരളത്തിനാണ്. കമ്പ്യൂട്ടർ സ്കിൽസിൽ സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്തും, നഗരങ്ങളിൽ തിരുവനന്തപുരം ഒന്നാം സ്ഥാനത്തുമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ്സിനോട് അനുബന്ധിച്ചു കാട്ടാക്കടയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിക്കാര്യം. IT രംഗത്ത് കേരളം കൈവരിക്കുന്ന നേട്ടങ്ങളും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്കായി കെ സ്പേസ് കേരള സ്പേസ് അഥവാ കെ-സ്പേയ്സിനു സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. 241 കോടി രൂപ വരുന്ന പദ്ധതിയുടെ ഡിപിആർ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. മൂന്നുവർഷത്തിനുള്ളിൽ കെ-സ്പേയ്സ് പ്രവർത്തനം ആരംഭിക്കും. രണ്ടുലക്ഷം സ്ക്വയർ ഫീറ്റിൽ നൂറിലധികം സ്റ്റാർട്ടപ്പ് കമ്പനികൾക്ക് പ്രവർത്തിക്കാൻ ഇതു സൗകര്യമൊരുക്കും.സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റത്തിൽ 15,000ത്തിലധികം സ്റ്റാർട്ടപ്പുകൾ മൂന്നുവർഷത്തിനുള്ളിൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചിയിൽ ടെക്നോളജി ഇന്നവേഷൻ…
MSME അടക്കം സംസ്ഥാനത്തെ വനിതാ സംരംഭകരുടെ ബിസിനസ് വിപുലീകരണത്തിന് അധിക മൂലധനവും പ്രോത്സാഹനങ്ങളും ഉറപ്പാക്കി മുന്നേറുകയാണ് വ്യവസായ വാണിജ്യ വകുപ്പിന്‍റെ ‘വി മിഷന്‍’ പദ്ധതി. 2017-18 ല്‍ ആരംഭിച്ച വി മിഷന്‍ പദ്ധതിയില്‍ (WE MISSION) 748.43 ലക്ഷം രൂപയാണ് കെഎസ്ഐഡിസി ഇതുവരെ നല്‍കിയത്. ഈ സാമ്പത്തിക വര്‍ഷം മാത്രം 148.66 ലക്ഷം രൂപയാണ് അനുവദിച്ചത്.ബിസിനസ് വിപുലീകരണം, നവീകരണം, വൈവിധ്യവല്‍ക്കരണം എന്നിവയ്ക്കാണ് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഎസ്ഐഡിസി) വഴി നടപ്പിലാക്കിയിട്ടുള്ള പദ്ധതിയിലൂടെ സഹായം നല്‍കുന്നത്. പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ കെഎസ്ഐഡിസി പരിഷ്കരിച്ചിരുന്നു. അതിനുശേഷം വനിതാ സംരംഭകരില്‍ നിന്നും എംഎസ്എംഇകളില്‍ നിന്നും മികച്ച പ്രതികരണമാണുള്ളത്. 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ വിറ്റുവരവുള്ള സംരംഭങ്ങള്‍ക്കാണ് സാമ്പത്തിക സഹായം ലഭിക്കുക. 4.5 ശതമാനം പലിശയാണ് ഇതിന് ഈടാക്കുക. നിരവധി വനിതാ സംരംഭകര്‍ക്ക് ഇതിനകം പദ്ധതിയുടെ ഗുണം ലഭിച്ചു. 5-6 വര്‍ഷം തിരിച്ചടവുള്ള ഈ വായ്പയുടെ മൊറട്ടോറിയം 6 മാസമാണ്.…
ഇ-കൊമേഴ്സ് ഷിപ്പിംഗ് പ്ലാറ്റ് ഫോമായ ഷിപ്പ്റോക്കറ്റിനെ ഏറ്റെടുക്കാൻ പോകുകയാണെന്ന റിപ്പോർട്ട് തള്ളി സൊമാറ്റോ. 2 ബില്യൺ ഡോളറിന് ഷിപ്പ്റോക്കറ്റിനെ സൊമാറ്റോ വാങ്ങുമെന്ന് റിപ്പോർട്ട് പ്രചരിച്ചിരുന്നു. എന്നാൽ വാർത്ത അടിസ്ഥാനരഹിതമാണെന്ന് സൊമാറ്റോ ബിഎസ്ഇ ഫയലിംഗിൽ പറഞ്ഞു. ഡീൽ സംഭവിച്ചിരുന്നെങ്കിൽ രാജ്യത്തെ സ്റ്റാർട്ടപ്പ് മേഖലയിൽ നടക്കുന്ന ഈ വർഷത്തെ ഏറ്റവും വലിയ ഏറ്റെടുപ്പായിരിക്കുമായിരുന്നു ഇത്. പ്രചരണം വിപണിയിലുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്താണ് മറുപടിയുമായി മുന്നോട്ടുവന്നതെന്ന് സൊമാറ്റോ പറഞ്ഞു. ഇത്തരം വിവരങ്ങളുടെ സത്യാവസ്ഥ ഏപ്പോഴും പരിശോധിക്കണമെന്ന് സൊമാറ്റോ നിക്ഷേപകരോട് അഭ്യർഥിച്ചു. നിലവിൽ ബിസിനസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഏറ്റെടുക്കലുകൾ ഇപ്പോൾ പദ്ധതിയിലില്ലെന്നും കമ്പനി അറിയിച്ചു. ഈ വർഷം ഓഹരിയിൽ മെച്ചപ്പെട്ട റിട്ടേണുകളുണ്ടാക്കാൻ സൊമാറ്റോയ്ക്ക് സാധിച്ചിരുന്നു. ഏപ്രിലിന് ശേഷം 27.25% ഓഹരി നേട്ടമുണ്ടായി. അഞ്ച് മാസം ഈ നേട്ടം തുടർന്നുകൊണ്ടുപോകാനും സൊമാറ്റോയ്ക്ക് സാധിച്ചു.ഈ വർഷം ഇതുവരെ ഓഹരിയിൽ 108% ആണ് റിട്ടേണുണ്ടാക്കിയത്. കഴിഞ്ഞ വർഷം സെപ്റ്റംബർ പാദത്തിൽ 251 കോടി രൂപയുടെ നഷ്ടത്തിൽ കൂപ്പുക്കൂത്തിയ സൊമാറ്റോ ഈവർഷം അതേ…
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം അതിവേഗം യാഥാർഥ്യമാകുന്നതിനിടെ കേരളത്തിനുള്ള അംഗീകാരമായി ലോജിസ്റ്റിക്സ് മേഖലയിൽ കേരളം അതിവേഗം മുന്നേറുന്നു എന്ന കേന്ദ്ര റിപ്പോർട്ട്. ചരക്കുനീക്കത്തിലെ മികവ് പരിഗണിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ലോജിസ്റ്റിക്‌സ് ഈസ് എക്രോസ് ഡിഫറന്റ് സ്റ്റേറ്റ്‌സ് LEADS-2023 റിപ്പോർട്ടിൽ അതിവേഗം മുന്നേറുന്ന തീരദേശ സംസ്ഥാനമായി കേരളം അംഗീകരിക്കപ്പെട്ടിരിക്കുന്നു. കയറ്റുമതി സുഗമമാക്കുന്നതിലും, ആഭ്യന്തര ചരക്കുനീക്കം തടസങ്ങളില്ലാതെ നടത്തുന്നതിലും, ലോജിസ്റ്റിക്സിനായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും കേരളം മുന്നേറിയിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം വിലയിരുത്തിയാണ് കേരളം റിപ്പോർട്ടിൽ മികച്ച റാങ്കിങ് നേടിയത്. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (DPIIT) തയ്യാറാക്കിയ റിപ്പോർട്ടിൽ തീരദേശ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ‘അതിവേഗം മുന്നേറുന്നവയുടെ’ Fast Movers ശ്രേണിയിലാണ് കേരളം ഇടംപിടിച്ചത്. കഴിഞ്ഞവര്‍ഷവും കേരളം ഇതേ വിഭാഗത്തിലായിരുന്നു. കയറ്റുമതി, ആഭ്യന്തര ചരക്കുനീക്കം എന്നിവ സുഗമമാക്കുക, ഉത്പാദന പ്രക്രിയ മുതല്‍ ഉത്പന്നം ഉപയോക്താവിന്റെ കൈയിലെത്തുംവരെയുള്ള നടപടിക്രമങ്ങള്‍ കുറ്റമറ്റതാക്കുക, മികച്ച…