Author: News Desk
ഗൂഗിൾ പേ വഴി ഇടപാടുകൾ നടത്തുന്നതിന് ഇനി കൺവീനിയൻസ് ഫീസ് ഏർപ്പെടുത്തും. ആദ്യ ഘട്ടത്തിൽ മൊബൈൽ ഫോണുകൾ റീചാർജ് ചെയ്യുമ്പോൾ ആണ് നിരക്ക് ഈടാക്കുന്നത്. ഇന്ത്യയിലെ ഗൂഗിൾ പേ ഉപയോക്താക്കൾക്ക് മൂന്ന് രൂപയാണ് മൊബൈൽ റീചാർജിന് ഇനി കൺവീനിയൻസ് ഫീസ് ആയി ഈടാക്കുക. 100 രൂപയിൽ താഴെയുള്ള റീചാർജ് പ്ലാനുകൾക്ക് ഇത് ബാധകമാകില്ല. 100 രൂപക്ക് മുകളിലുള്ള റീചാർജുകൾക്കാണ് കൺവീനിയൻസ് ഫീസ് ബാധകമാവുക. 100 രൂപ മുതൽ 200 രൂപ വരെയുള്ള പ്ലാനുകൾക്ക് രണ്ടു രൂപയും 200 രൂപ മുതൽ 300 രൂപ വരെയുള്ള പ്ലാനുകൾക്ക് മൂന്നു രൂപയും ഈടാക്കും. അടുത്ത ഘട്ടത്തിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിനും സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും ഒക്കെ ബാധകമായ ഓൺലൈൻ നിരക്കുകൾ ഇനി ഗൂഗിൾ പേ ആപ്പ് ഉപയോഗിക്കുമ്പോഴും നൽകേണ്ടി വന്നേക്കും. പേടിഎം, ഫോൺപേ പോലുള്ള പ്ലാറ്റ്‌ഫോമുകളുടെ നയം പിന്തുടരുകയാണ് ഗൂഗിൾ പേ. മൊബൈൽ റീചാർജിന് അധിക നിരക്ക് ഈടാക്കുന്നത് പേടിഎം, ഫോൺപേ പോലുള്ള…
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകി കൊച്ചി. കോണ്ടെ നാസ്റ്റ് ട്രാവലേഴ്സിന്റെ (Conde Nast Traveller’s) 2024ൽ ഏഷ്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ കൊച്ചിയും ഇടം പിടിച്ചു.സഞ്ചാരികളെ ഇതിലേ നദികൾ, കായൽ, തടാകങ്ങൾ, ജലപാതകൾ പ്രകൃതി അനുഗ്രഹിച്ച പ്രദേശമാണ് കൊച്ചി. നൂറ്റാണ്ടുകൾക്ക് മുമ്പ് കടൽക്കടന്ന് അറബികളും ചൈനാക്കാരും പിന്നീട് യൂറോപ്യന്മാരും കൊച്ചിയിലെത്തിയത് ഇവിടത്തെ സുഗന്ധവ്യഞ്ജനങ്ങൾ കണ്ട് മാത്രമായിരുന്നില്ല. ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിനോദസഞ്ചാരികളെ കൊച്ചിയിലേക്ക് എത്തിക്കുന്നത് നാടിന്റെ ഭംഗി തന്നെയാണ്. പ്രകൃതിഭംഗിക്കൊപ്പം സഞ്ചാരികളെ കൊച്ചിയിലേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകം കൊച്ചിയുടെ പ്രാദേശിക ആഘോഷങ്ങളും സുസ്ഥിര വിനോദസഞ്ചാരത്തിലേക്കുള്ള കാൽവെപ്പുകളും കൂടിയാണ്. ഇതു തന്നെയാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലക്ഷ്വറി ട്രാവൽ മാഗസിനായ കോണ്ടെ നാസ്റ്റ് ട്രാവലേഴ്സ് കൊച്ചിയെ തിരഞ്ഞെടുക്കാനുള്ള കാരണവും. വാട്ടർ മെട്രോയും ബിനാലെയുംകൊച്ചിയെ സഞ്ചാരികളുടെ പ്രിയ ദേശമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ലോകത്തെ ആദ്യത്തെ വാട്ടർ മെട്രോ ഓടുന്നത് കൊച്ചിക്കായലിലാണ്. 78 കിലോമീറ്ററിൽ 10 ദ്വീപുകളെയാണ് വാട്ടർ മെട്രോ…
IIT കാൺപൂർ നടത്തിയ ഏറ്റവും പുതിയ ഒരു പഠനമനുസരിച്ച് ഹൈബ്രിഡ് വാഹനങ്ങളേക്കാളും, പരമ്പരാഗത ഇന്റേണൽ കംബസ്ഷൻ എഞ്ചിൻ (ICE) വാഹനങ്ങളേക്കാളും പരിസ്ഥിതിക്ക് ദോഷം വരുത്തുന്നത് ഇലക്ട്രിക് വാഹനങ്ങൾ. ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണവും, ഉപയോഗവും, സ്‌ക്രാപ്പിംഗും ഹൈബ്രിഡ് – പരമ്പരാഗത എഞ്ചിൻ കാറുകളേക്കാൾ 15% മുതൽ 50% വരെ ഹരിതഗൃഹ വാതകങ്ങൾക്ക് കാരണമാകുമെന്ന് പഠനം കണ്ടെത്തി. കൂടാതെ, ICE വാഹനങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്നതിനേക്കാൾ കൂടുതൽ മലിനീകരണം EV-കൾ ഇപ്പോൾ ഉണ്ടാകുന്നുവെന്നാണ് കണ്ടെത്തൽ . EV കൾ ആഗോള ഗതാഗതത്തിനു ഏറ്റവും അനുയോജ്യമാണെന്ന നിലവിലെ ധാരണകൾക്ക് മങ്ങലേൽപ്പിക്കുന്നതാണീ ശാസ്ത്രീയ പഠനം. എന്തുകൊണ്ടും മികച്ചത് ഹൈബ്രിഡ് കാറുകൾ തന്നെയാണെന്ന് ഡോ. അവിനാശ് കുമാർ അഗർവാളിന്റെ നേതൃത്വത്തിൽ IIT കാൺപൂരിലെ എൻജിൻ റിസർച്ച് ലബോറട്ടറി നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. EV-കൾ പരിസ്ഥിതിക്ക് എത്രത്തോളം ഹാനികരമാണെന്ന പഠനങ്ങൾ രാജ്യത്തു അധികം പുറത്തു വന്നിട്ടില്ലെങ്കിലും EV-കളുടെ യൂട്ടിലിറ്റിയും നേട്ടങ്ങളും പുനഃപരിശോധിക്കാൻ ഇത് പ്രേരിപ്പിക്കുന്നു. EV കൾക്ക് മികച്ച പ്രോത്സാഹനം കേന്ദ്ര സംസ്ഥാന…
ഇന്ത്യയിലെ എഐ കമ്പനി കോറോവർ എഐ (Corover.ai)യിൽ നിക്ഷേപത്തിനൊരുങ്ങി ഗൂഗിൾ. ആശയ വിനിമയ നിർമിത ബുദ്ധി രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിൽ ഗൂഗിൾ 4 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് നടത്താൻ പോകുന്നത്. കഴിഞ്ഞ ദിവസം ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എഐ വീഡിയോ ക്രിയേഷൻ സ്റ്റാർട്ടപ്പായ റിഫ്രൈസ് എഐയെ അഡോബ് സ്വന്തമാക്കിയിരുന്നു. രാജ്യത്തെ എഐ സ്റ്റാർട്ടപ്പുകൾക്ക് ആഗോള ശ്രദ്ധ ലഭിക്കുന്നതിന്റെ തെളിവാണ് ഈ നിക്ഷേപങ്ങളും ഏറ്റെടുക്കലുകളും. ഭാരത് ചാറ്റ്ജിപിടിയുണ്ടാക്കിയവർ രാജ്യത്തിന്റെ സ്വന്തം ഭാരത് ചാറ്റ്ജിപിടി വികസിപ്പിച്ച സ്റ്റാർട്ടപ്പുകളിലൊന്നാണ് കോറോവർ. ലാർജ് ലാംഗ്വേജ് മോഡലായ ഭാരത് ചാറ്റ് ജിപിടി 12ഓളം ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്നതായി ഇവർ പറയുന്നു. ഭാരത് ചാറ്റ് ജിപിടിയുടെ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായാണ് ഗൂഗിൾ നിക്ഷേപത്തിന് ഒരുങ്ങുന്നത്. മാർച്ചിൽ 5 ലക്ഷം ഡോളറും സ്റ്റാർട്ടപ്പ് സമാഹരിച്ചിരുന്നു. അങ്കുശ് സബർവാൾ (Ankush Sabharwal), കുണാൽ ബക്രി (Kunal Bhakhri), മാനവ് ഗൻഡോത്ര ( Manav Gandotra), രാഹുൽ രഞ്ജൻ (Rahul Ranjan) എന്നിവരാണ് കോറോവറിന്റെ…
രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് ഊർജ്ജം പകരാൻ ടാറ്റയുമായുള്ള പങ്കാളിത്തം വിപുലമാക്കാൻ എയർബസ് എസ്എഎസ് (Airbus S.A.S.). ഇന്ത്യയുടെ പ്രതിരോധ ശൃംഖല വിപുലപ്പെടുത്താനാണ് ടാറ്റ അഡ്‌വാൻസ്ഡ് സിസ്റ്റവുമായി എയർബസ് എസ്എഎസും കൈകോർക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് ഉപയോഗിക്കാൻ പറ്റുന്ന വിവിധ ഉത്പന്നങ്ങൾ പുറത്തിറക്കാനും ഉദ്ദേശിക്കുന്നുണ്ട്. എയർബസിന്റെ C295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് പ്രോഗ്രാം മേധാവി ജോർജ് ടമറിറ്റാണ് ഈക്കാര്യം പറഞ്ഞത്. മിലിട്ടറി ഗതാഗത സംവിധാനങ്ങളിൽ മാറ്റം വരുത്താൻ ഇന്ത്യ ഉദ്ദേശിക്കുന്നതിനാൽ മിലിട്ടറി വ്യോമയാന ഗതാഗത മേഖലയിലായിരിക്കും എയർബസും ടാറ്റയും ചേർന്ന് പ്രവർത്തിക്കുക. C295 വിമാനങ്ങൾ ഇന്ത്യയിൽC295 മിലിട്ടറി വിമാനങ്ങൾക്ക് വേണ്ടി ഇന്ത്യൻ എയർഫോഴ്സ്, എയർബസുമായി 2021ൽ കരാറിലേർപ്പെട്ടിരുന്നു. 21,395 കോടി രൂപയ്ക്ക് 56 വിമാനങ്ങൾ നിർമിക്കാനാണ് കരാർ. കരാറിന്റെ അടിസ്ഥാനത്തിൽ നിർമാണം പൂർത്തിയാക്കിയ 16 വിമാനങ്ങൾ സ്പെയിനിൽ നിന്നാണ് എത്തിക്കുന്നത്. ഇതിൽ ആദ്യത്തെ വിമാനം എയർ ചീഫ് മാർഷൽ വിവേക് റാമിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയിരുന്നു. ഇനിയുള്ള 40, C295 വിമാനങ്ങൾ പ്രാദേശികമായി നിർമിക്കാനുള്ള ശ്രമങ്ങൾ…
സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിലൂടെ ഇന്ത്യയിൽ ആധിപത്യമുറപ്പിക്കാമെന്ന കണക്കുകൂട്ടലിൽ മുന്നോട്ടു പോകുന്ന ഇലോൺ മസ്കിന് കനത്ത തിരിച്ചടി നൽകികൊണ്ട് മാസങ്ങൾക്കു മുൻപാണ് റിലയൻസ് ജിയോ തങ്ങളുടെ ജിയോ സ്പെയ്സ് ഫൈബർ അവതരിപ്പിച്ചത്. ഡൽഹിയിൽ നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ ജിയോ തങ്ങളുടെ ഇന്ത്യയിൽ നിർമിച്ച ഇന്ത്യയിലെ ആദ്യ ഉപഗ്രഹ അധിഷ്ഠിത ജിഗാ ഫൈബർ ബ്രോഡ്‌ബാൻഡ് സംവിധാനം ജിയോ സ്പെയ്സ് ഫൈബർ അവതരിപ്പിച്ചു . എന്നാൽ ഇന്ത്യൻ ടെലികോം മേഖലയിൽ ജിയോയുടെ ഉപഗ്രഹ ബ്രോഡ്ബാൻഡ് സംവിധാനത്തോട് ഏറ്റുമുട്ടാൻ സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള ഭാരതി എയർടെല്ലും Bharti Airtel രംഗത്തെത്തിയതോടെ മത്സരം മുറുകും. മിത്തൽ തന്റെ ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപവുമായി ആരംഭിക്കുന്ന ഇന്ത്യയിലെ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ ജിയോ സേവനങ്ങളെ പിന്നിലായേക്കിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.സുനിൽ മിത്തലിന്റെ പിന്തുണയിൽ പ്രവർത്തിക്കുന്ന ലോ എർത്ത് ഓർബിറ്റ് (LEO) സാറ്റലൈറ്റ് സ്ഥാപനത്തിന് ഇന്ത്യയിലെ ഉപഗ്രഹ അധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനത്തിന് ആവശ്യമായ നിയന്ത്രണ അനുമതികൾ…
ഇന്ത്യയിലെ ആകാശ യാത്രാ വിപണി രണ്ട് വ്യോമയാന കോർപ്പറേറ്റ് ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലേക്കു നീങ്ങുന്ന അവസ്ഥയാണിപ്പോൾ. ടാറ്റ ഗ്രൂപ്പിന്റെയും ഇന്റർഗ്ളോബ് ഗ്രൂപ്പിന്റെയും കൈയിലേക്ക് ഇന്ത്യൻ വ്യോമയാന യാത്രാ വിപണി മാറുന്നതിനു കാരണം കഴിഞ്ഞ വർഷങ്ങളിൽ നിരവധി പ്രമുഖ വിമാന കമ്പനികൾ സാമ്പത്തിക പ്രതിസന്ധി മൂലം പ്രവർത്തനം അവസാനിപ്പിച്ചതാണ്. പ്രമുഖ പൊതുമേഖലാ വിമാന കമ്പനിയായ എയർ ഇന്ത്യയെ ഏറ്റെടുത്ത ടാറ്റ ഗ്രൂപ്പ് വിസ്താരയടക്കം തങ്ങൾക്കൊപ്പം സർവീസ് നടത്തുന്ന എയർലൈനുകളെ ലയിപ്പിച്ച് ലോകത്തിലെ തന്നെ മുൻനിര വ്യോമയാന ഭീമനാകാനുള്ള നീക്കങ്ങൾ തുടരുന്നു. ഇന്റർഗ്ളോബിന്റെ ഉടമസ്ഥതയിലുള്ള ഇൻഡിഗോ കൂടുതൽ വിമാനങ്ങൾ വാങ്ങിയും സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും ഇന്ത്യൻ ആഭ്യന്തിര വിപണിയിൽ കൂടുതൽ ആധിപത്യം ഉറപ്പിക്കുന്നു. രാജ്യത്തെ പ്രമുഖ വിമാന കമ്പനികളായ ഗോ എയർ, സ്പൈസ് ജെറ്റ് എന്നിവ സാമ്പത്തിക പ്രതിസന്ധി മൂലം പ്രവർത്തനം അവസാനിപ്പിക്കാനുള്ള സാദ്ധ്യതയേറിയതോടെ ഇവ ഏറ്റെടുക്കുവാനും ടാറ്റ ഗ്രൂപ്പും ഇന്റെർഗ്ലോബും നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വർഷം എയർ ഇന്ത്യയെ ഏറ്റെടുത്ത ടാറ്റ ഗ്രൂപ്പ് നിലവിൽ…
ഇന്ത്യൻ നിർമിത മദർബോർഡുള്ള (motherboard) കംപ്യൂട്ടർ പുറത്തിറക്കി ലെനോവോ (Lenovo). വെള്ളിയാഴ്ചയാണ് രാജ്യത്ത് നിർമിച്ച മദർബോർഡുള്ള പിഎംഎ-കംപ്ലൈന്റ് (കേന്ദ്രസർക്കാരിന്റെ പ്രഫറെൻഷ്യൽ മാർക്കറ്റ് ആക്സസ് പോളിസി) പിസി പുറത്തിറക്കിയത്. പിസി നിർമാണത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് ലെനോവോ. കമ്പനിക്ക് ഇത് സുപ്രധാന നേട്ടമാണെന്നാണ് ലെനോവോ ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സൗരഭ് അഗർവാൾ പറഞ്ഞു. ഇന്ത്യയിൽ നിർമിച്ച മദർബോർഡുമായി പിസി പുറത്തിറക്കിയതോടെ ക്ലാസ് 1 പിഎംഎ ബ്രാക്കറ്റിന് ലെനോവയ്ക്ക് അർഹതയുണ്ടായിരിക്കും. ലെനോവ പുറത്തിറക്കിയ കംപ്യൂട്ടറിന്റെ പകുതി ഭാഗങ്ങളും രാജ്യത്ത് നിർമിച്ചതാണ്. തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ലെനോവോ രാജ്യത്ത് നിർമിച്ചിരിക്കുന്നത്. ആഗസ്റ്റിൽ കമ്പനി ബംഗളൂരുവിൽ ഷെയേർഡ് സപ്പോർട്ട് സെന്റർ ആരംഭിച്ചിരുന്നു. അധികം വൈകാതെയാണ് പിസി ലെനോവോ പുറത്തിറക്കിയത്. കമ്പനിയുടെ പിസി നിർമാണ ശേഷി വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ലെനോവോ. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിൽ പിസി നിർമാണം ഉയർത്തികൊണ്ടുവരികയാണ് ലെനോവോ. ഇതുവഴി രാജ്യത്തിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സ്വപ്നങ്ങൾക്ക് കൂടുതൽ സംഭാവന നൽകാൻ സാധിക്കും. കമ്പനിയുടെ പുതുച്ചേരിയിലെ…
മദ്യപിച്ച് ബൈക്ക് സ്റ്റാർട്ടാക്കിയാൽ ബസ്സറടിക്കും… മദ്യപിച്ചോ എന്നറിയാൻ അകത്ത് സെൻസർ ഘടിപ്പിച്ച സൂപ്പർ ഹെൽമറ്റ്. തൃശ്ശൂർ തിരുവില്വാമലയിലെ ജി. രാജുവിന്റെ പക്കലാണ് ഈ സൂപ്പർ ഹെൽമറ്റും ബൈക്കുമുള്ളത്. ഈ ബൈക്ക് സ്റ്റാർട്ടാക്കണമെങ്കിൽ തലയിൽ ഹെൽമറ്റ് നിർബന്ധമാണ്. ഇല്ലെങ്കിൽ നിർത്തിയ ഇടത്ത് നിന്ന് ബൈക്ക് അനങ്ങില്ല. മദ്യപിച്ചാണ് ബൈക്ക് ഓടിക്കാൻ വരുന്നതെങ്കിൽ ഹെൽമെറ്റ് തലയിൽ വെച്ചാൽ ഉടനെ ബസ്സർ പ്രവർത്തിച്ച് ചുറ്റുമുള്ളവരെ വിവരം അറിയിക്കും. ആളുകളെ അപകടത്തിൽ നിന്ന് രക്ഷിക്കുന്ന സൂപ്പർ ഹെൽമറ്റും സൂപ്പർ ബൈക്കുമാണിത്. ഈ ഹെൽമറ്റും ബൈക്കും നിർമിച്ചത് രാജു തന്നെയാണ്. മദ്യപിച്ചാൽ ബസ്സർ, ഓണാക്കാൻ കീയില്ലതിരുവില്വാമലയിൽ പ്ലംബിംഗ്, ഇലക്ട്രിക് വർക്കുകൾ ചെയ്യുന്ന രാജു ഓടിക്കുന്ന ബൈക്കിന്റെയും വെക്കുന്ന ഹെൽമറ്റിന്റെയും പ്രത്യേകതകൾ പറഞ്ഞാൽ അവസാനിക്കില്ല. ഓടിക്കുന്നയാൾ തലയിൽ ഹെൽമറ്റ് വെച്ചിട്ടില്ലെങ്കിൽ സ്റ്റാർട്ടാവാത്ത ബൈക്ക്. എഐ ക്യാമറകളുടെ വരവോടെ എല്ലാവരും തന്നെ ഹെൽമെറ്റ് വെക്കുന്നുണ്ട്. പക്ഷേ, മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾക്ക് അപ്പോഴും കുറവില്ല. അത് മനസിലാക്കിയാണ് രാജു ഹെൽമറ്റിൽ മറ്റൊരു സൂത്രപ്പണി…
ബ്രൂസ് ലിയും റോയൽ എൻഫീൽഡും തമ്മിൽ എന്താ ബന്ധമെന്ന് ചോദിച്ചാൽ ഉത്തരം Himalayan 450 എന്നാണ്. കാരണം എന്റർ ദി ഡ്രാഗൺ സിനിമയിലെ ബ്രൂസ് ലീ പ്രചോദനം ഉൾക്കൊണ്ട് പുതിയ അഡ്വഞ്ചർ ടൂറർ- ഹിമാലയൻ 450 പുറത്തിറക്കിയിരിക്കുകയാണ് റോയൽ എൻഫീൽഡ്. ഗോവയിൽ എൻഫീൽഡിന്റെ വാർഷിക ഉത്സവമായ മോട്ടോവേഴ്‌സ് 2023 ലാണ് ഹിമാലയൻ 450 അവതരിപ്പിച്ചത്. ഹിമാലയൻ 450 ന് ഇന്ത്യയിൽ ഏകദേശം 2.69 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നു. റോയൽ എൻഫീൽഡ് മേധാവി സിദ്ധാർത്ഥ് ലാലാണ് ബൈക്കിന്റെ വില പ്രഖ്യാപിച്ചത്. ബേസ്, പാസ്, സമ്മിറ്റ് എന്നീ മൂന്ന് വേരിയന്റുകളിൽ അഞ്ച് നിറങ്ങളിൽ ഹിമാലയൻ 450 ലഭ്യമാകും. 2024 മാർച്ച് മുതൽ യൂറോപ്പിലും യുകെയിലും ബൈക്ക് ലഭ്യമാകും. യൂറോപ്പിൽ ഇതിന്റെ വില 5,900 യൂറോയും യുകെയിൽ 5,750 പൗണ്ടും ആയിരിക്കും. മോട്ടോർസൈക്കിൾ ലോകത്ത് ഇത് പുതിയ ഹിമാലയൻ ബിഎംഡബ്ല്യു ജിഎസ് 1300, കവാസാക്കി വെർസിസ് 1000 എന്നിവയോട് മത്സരിക്കും ഈഅഡ്വഞ്ചർ ടൂറർ- ഹിമാലയൻ…